ആധുനിക യുഗത്തിലെ കര്‍ത്താവിന്‍റെ മണവാട്ടി അടിമകള്‍






ആധുനിക യുഗത്തിലെ കര്‍ത്താവിന്‍റെ മണവാട്ടി അടിമകള്‍
*******************************************************************

അടിമത്തം നിയമപരമായി നിർത്തലാക്കിയെന്നു മിക്ക രാജ്യങ്ങളും അവകാശപ്പെടുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ മത പരമ്പരാഗത രീതിയിലുള്ള അടിമത്തം ഇപ്പോഴും നിലനില്‍ക്കുന്നു. സങ്കടകരമെന്നു പറയട്ടെ അടിമത്തം പല രൂപങ്ങളിലും ഭാവങ്ങളിലും വേഷത്തിലും മാനവരാശിയെ ഇപ്പോഴും പിടികൂടിയിരിക്കുകയാണ്‌. ലോകത്തെമ്പാടുമായി അടിമത്തത്തിന്‍റെ കയ്‌പുനീർ കുടിക്കുന്നത്‌ ലക്ഷക്കണക്കിന്‌ ആളുകളാണെന്ന ഞെട്ടിക്കുന്ന ആ യാഥാർഥ്യത്തെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ. നമ്മള്‍കിടയിലെ ആധുനിക അടിമത്തത്തിന്‍റെ ബലിയാടുകളായ സഭയിലെ കന്യാസ്ത്രീകളെ കുറിച്ച് ആരെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ?. കര്‍ത്താവിന്റെ മണവാട്ടിയുടെ വേഷംകെട്ടിച്ചു കൊണ്ട് കൃസ്ത്യന്‍ സഭകള്‍ നടത്തുന്ന ഈ ആധുനിക അടിമപ്പണി ഇപ്പോഴും തുടരുന്നു. മതങ്ങളെ പറ്റി നാം കേട്ടിട്ടുണ്ട്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും പറഞ്ഞു കേട്ടിട്ടുണ്ട് എന്നാല്‍ ഇങ്ങനെയൊരു മതവും അവര്‍ നടത്തുന്ന ഈ അടിമ പണിയും നാം കേട്ട് കാണില്ല അല്ലങ്കില്‍ അതിനെതിരെ ശബ്ദം ആരും ഉയര്‍ത്തി കാണുന്നില്ല. മഠത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ അവരുടെ വാ എന്നെന്നേയ്ക്കുമായി അടപ്പിക്കാനാണ് സഭ ശ്രമിക്കുക കാരണം ഈ അടിമ വേല അവര്‍ക്ക് ഇപ്പോഴും വേണം.



കോടാനുകോടി കന്യകകളെ ക്രിസ്തുവിന്‍റെ പേരില്‍ കുടുംബത്തിൽ നിന്നും അടർത്തിമാറ്റി അവിവാഹിതകളാക്കി "കര്ത്താവിന്‍റെ മണവാട്ടി" എന്നൊരു പുണ്യനാമവും ചാർത്തി , സഭയുടെ സാമ്പത്തീക വളര്‍ച്ചക്കും, വിദേശ നാണ്യത്തിനും വേണ്ടി കൂലിയില്ലാവേല ചെയ്യിച്ച് മOങ്ങളുടെ കരിനിയമത്തടവറയിലിട്ടു പീഡിപ്പിക്കുന്നു, സ്വതന്ത്ര്യയായി ജീവിക്കാനുള്ള അവകാശം, അമ്മയാകാനുള്ള ഓരോ സ്ത്രീയുടെയും മൌലീക അവകാശവും വെക്തി സ്വാതെന്ത്ര്യവും നിഷേധിക്കുന്നതിനെ അടിമപ്പണിയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. കര്‍ത്താവിന്‍റെ മണവാട്ടികളെകുറിച്ചും ബൈബിളില്‍ എവിടെയും പറയുന്നില്ല. കുടുംബത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം കൂടുമ്പോള്‍,കര്‍ത്താവിനു വേണ്ടി മണവാട്ടിയെ ഉണ്ടാക്കാന്‍ നടക്കും പട്ടിണിയും പരിവെട്ടവുമായി കഴിയുന്ന വീടുകളില്‍ നിന്നും ഈ അടിമപണി വേല എടുപ്പിക്കാന്‍ പിന്നെ അധികബുദ്ധിയുടെ ആവുശ്യം വരുന്നില്ല

സ്വയം തീരുമാനമെടുക്കുവാന്‍ പ്രാപ്തിയാകാത്ത മകളെ ദൈവവിളി എന്നപേരില്‍ മഠത്തിലേക്ക് പറഞ്ഞയക്കുന്ന നിസ്സഹായനായ പിതാവിന്‍റെ അവസ്ഥയെ ചുഷണം ചെയ്യുന്ന പരിപാടിയാണ് ഈ ആധുനിക അടിമപണിയായ കര്‍ത്താവിന്‍റെ മണവാട്ടി പട്ടം. മതത്തിന്‍റെ പേരിലായാല്‍ ആരും ഒന്നും ചോദിക്കില്ല എല്ലാം വിശ്വാസത്തിനു വേണ്ടിയല്ലേ. ഇനി പറ്റില്ല എന്ന് പറഞ്ഞാലോ ദൈവ കോപം ഉണ്ടാവും. ഒരു വിശ്വാസിയെ സംബദ്ധിച്ച് ഇതൊരു വലിയ കാര്യമാണ് എന്നാല്‍ മാനുഷികമായി ഇതിനു നേരെ നാം കണ്ണ് തുറന്നാല്‍ കാണുക ആധുനിക അടിമപണിയാണ്.



ആജീവനാന്ദ ബ്രഹ്മചര്യം നിര്‍ബന്ധമായിരിക്കെ പതിനാലുവയസുപോലും തികയാത്ത പക്വതയെത്താത്ത പെണ്‍കുട്ടികള്‍ക്കുവേണ്ടി "ദൈവവിളി ക്യാമ്പ്" എന്ന പേരില്‍ നടത്തുന്ന ആധുനിക അടിമ ചന്തയാണ് ഈ കൃസ്ത്യന്‍ സഭകള്‍. അടിമത്ത്വ നിരോധനം ഏറ്റവും കുടുതല്‍ ബാധിച്ചത് കൃസ്ത്യന്‍ സഭകളെയാണ് അതില്‍നിന്നും രക്ഷ നേടാന്‍ വേണ്ടിയാണ് ഈ ആധുനിക രീതിയിലുള്ള കര്‍ത്താവിന്‍റെ മണവാട്ടി എന്നുള്ള അടിമചന്ത.

സന്യാസ വ്രതം, കന്യാമOങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ബൈബിളില്‍ എവിടെയും പ്രതിപാദിക്കുന്നതായി കാണുന്നില്ല പിന്നെ എന്തിനു വേണ്ടിയാണ് ഈ അടിമ പണി കര്‍ത്താവിന്റെ മണവാട്ടി എന്നപുതിയ പേരില്‍ ഇറക്കിയത്?.


പുരുഷനും സ്ത്രീക്കും പ്രകൃതി നല്‍കിയ ഇണചേരുവാനുള്ള അവകാശം പോലും കൃസ്ത്യന്‍ സഭകള്‍ ഇവര്‍ക്ക് നിഷേധിച്ചു കൊണ്ട് അടിമവ്യവസ്ഥയുടെ ഒരു പുതിയ മുഖം തന്നെയാണ് ഈ കന്യാസ്ത്രീകള്‍. സഭയുടെ സാമ്പത്തീക വളര്‍ച്ചക്കും, വിദേശ നാണ്യത്തിനും വേണ്ടി കൂലിയില്ലാവേല ചെയ്യിച്ച് മOങ്ങളുടെ കരിനിയമത്തടവറയിലിട്ടു ജോലി ചെയ്യിപ്പിക്കുന്നതിനും മറ്റും അടിമപ്പണിഎന്നല്ലാതെ വേറെ എന്ത് പേരിട്ടു വിളിക്കും?. ഇവരുടെ ഈ ആധുനിക കന്യാസ്ത്രീ അടിമ ചന്തകളില്‍ നടക്കുന്ന ലൈംഗീക ചുഷണ കഥകളുടെ കണക്കുകള്‍ എടുത്ത് പരിശോധിച്ചാല്‍ എന്താണ് അവസ്ഥ. കര്‍ത്താവിന്‍റെ മണവാട്ടികള്‍ പലരും മണവാളന്‍റെ രഹസ്യ വരവിനു മുന്നേതന്നെ തങ്ങളുടെ കന്യകാത്വം കര്‍ത്താവിന്‍റെ പ്രതിപുരുഷന്മാര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കേണ്ടിവരുന്നു. അള്‍ത്താര ബാലന്മാര്‍ ലൈഗീക ചൂഷണങ്ങള്‍ക്ക് വിധേയമായി ചാന്തുപൊട്ടുകളായി പരിണമിക്കുന്നു. എത്രയെത്ര കേസുകള്‍ ഇതിന്‍റെ പേരില്‍ വന്നിട്ടുണ്ട് എന്നിട്ടും സമുഹം ഇവര്‍ക്ക്‌ നേരെ കണ്ണടച്ചു നില്‍കുന്നു. പുറത്തു വന്ന കേസുകളെക്കാള്‍ കുടുതല്‍ കാണും അകത്തളങ്ങളില്‍ നടക്കുന്ന ഒത്തു തീര്‍പ്പുകള്‍. കന്യാസ്ത്രീ മടങ്ങളിലെ മണവാട്ടികളും പള്ളിമേടകളിലെ പുരോഹിതന്മാരും തമ്മിലുള്ള അവിഹിതബന്ധങ്ങളുടെ കഥകള്‍ എത്രയോ പുറത്തുവരുന്നു.



മണവാട്ടി കന്യാസ്ത്രീ അടിമ വ്യവസ്ഥയുടെ രൂപം മുഖ്യധാരാമാധ്യമങ്ങള്‍ വേണ്ടത്ര കവറേജ് കൊടുക്കാത്തതിനാല്‍ പലതും പൊതുജനങ്ങളുടെ മുന്നില്‍ എത്തുന്നെയില്ല. സോഷ്യല്‍ മീഡിയിലൂടെ പ്രചരിക്കുന്നതിനു ഏറിയാല്‍ രണ്ടോമൂന്നോ ദിവസം മാത്രമാണ് ആയുസ് മാത്രം. ഈ പോസ്റ്റിനും അത് തന്നെയാണ് അവസ്ഥയുണ്ടാവുക. മാതാപിതാക്കള്‍ ഓമനച്ചുവളര്‍ത്തിവലുതാക്കിയ ഒരു പെണ്‍കുട്ടിയെ ആധുനിക അടിമപണിയായ കന്യാസ്ത്രീ മഠത്തിലെയ്ക്ക് അയക്കുമ്പോള്‍ ആ പെണ്‍കുട്ടിയുടെ സുരക്ഷിതത്വം സഭാധികൃതര്‍ ഉറപ്പുവരുത്തും എന്നാണ് മാതാപിതാക്കള്‍ അനുമാനിക്കുന്നത്. പക്ഷെ, അവര്‍ക്ക് നീതി കിട്ടുന്നുണ്ടോ? എന്താണ് അവരുടെ അവസ്ഥകള്‍ എന്നുള്ളത് ആരെങ്കിലും അന്നെഷിക്കുന്നുണ്ടോ? കന്യാസ്ത്രീ മഠത്തിന്റെ അകത്തളക്കഥകള്‍ അടിമവ്യവസ്ഥ കാലത്തേക്കാള്‍ പരിധാപകരമാണ്.


ഇങ്ങനെ മണവാട്ടിയാകാന്‍ പോയവര്‍ പല ദുരന്തങ്ങളിലും പെടുന്നു ഇങ്ങനെയുള്ള ആളുകളെ മാനസികവൈകല്ല്യം, മാനസികരോഗം തുടങ്ങിയവയാക്കി സഭ നേതൃത്വം കൈയൊഴിയുകയും ചെയ്യുന്നു. ഈ അടിമ വ്യവസ്ഥക്ക് നേരെ വാ തുറക്കാനുള്ള ആവകാശം പോലും നിഷേധിച്ചു കൊണ്ടാണ് സഭകള്‍ മുന്നേറുന്നത്. ഇതിനെല്ലാമെതിരെ വായ തുറക്കാന്‍ ത്രാണിയില്ലാത്തവരാണ് ഈ മണവാട്ടികള്‍. വാസ്തവത്തില്‍ ഈ മണവാട്ടി എന്ന പദവിപോലും കൊടും വഞ്ചനയാണ്. ഇക്കാര്യത്തില്‍ കന്യാസ്ത്രീകളുടെ ഭാഗത്തുനിന്നും ഒരു എതിര്‍പ്പുണ്ടാവുകയില്ല അതിനുള്ള മാനസികമായ വളര്‍ച്ച അവര്‍ക്ക് ഉണ്ടാവുകയില്ല. കാരണം മനസും ശരീരവും മരവിച്ച ഇവര്‍ അടിമകളെക്കാള്‍ കഷ്ടമാണ് ഇവരുടെ ജീവിതം. സഭയുടെ ഭൗതിക വളര്‍ച്ചയ്ക്കു വേണ്ടി ഹ്യുമന്‍ ലേബര്‍ പരമാവധി ഉപയോഗിക്കാന്‍ കണ്ടെത്തിയ അധമ അടിമനയമാണ് ഈ കര്‍ത്താവിന്‍റെ മണവാട്ടി പട്ടം. ആധുനിക പൊതുസമൂഹവും, സ്ത്രീസംഘടനകളും ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടെണ്ടതുണ്ട് എന്നാണ് എന്‍റെ പക്ഷം.













അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം