സര്‍ക്കാര്‍ സ്കുളുകളുടെ കാലിക പ്രസക്തി

 Image may contain: 2 people, people sitting and text



2012ല്‍ നജുമുദ്ധീന്‍ നൈജു എന്നൊരു മുസ്ലിം വിശ്വാസി ചോദിച്ച ഒരു ചോദ്യത്തിന്‍റെ സ്ക്രീന്‍ ഷോട്ട് ആണിത്. ഒരു മത വിശ്വാസിയായിരുന്നിട്ട് പോലും അയാള്‍ ഇങ്ങനെയൊരു ചോദ്യം ചോദിക്കാനുള്ള കാരണം എന്താകും? മത മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നുള്ള ഒരു ചെറിയ സുച്ചനയുടെ അംശം ആളില്‍ വന്നു ചേര്‍ന്നത്‌ കൊണ്ട് തന്നെയാവാം ഇങ്ങനെയൊരു ചോദ്യം വിശ്വാസിയായിരുന്നിട്ടു പോലും ചോദിക്കാന്‍ കാരണം. ബഹു സ്വരതയും മതേതരത്വവും തന്നെയാണ് നമ്മുടെയൊക്കെ ഉള്ളില്‍ ഉള്ളത് എന്നുള്ള ബോധവുമാകാം ഇയാളെ ഇതിനു പ്രേരിപ്പിച്ച ഘടകം.

എന്തായാലും വിഷയം ഇപ്പോഴും കാലിക പ്രസക്തിയുള്ള ഒരു വലിയ ചോദ്യമാണ്. വളര്‍ന്നു വരുന്ന തലമുറകളുടെ ഫ്രണ്ട് ലിസ്റ്റ് എടുത്ത് നോക്കിയാല്‍ മറ്റൊരു മതത്തില്‍ പെട്ട അല്ലങ്കില്‍ മറ്റൊരു ജാതിയില്‍ പെട്ട കുട്ടികള്‍ അവര്‍ക്ക് ഫ്രണ്ട്സ് ആയി വരുന്നുണ്ടോ എന്നുള്ളത് ഒരു വലിയ വിഷയം തന്നെയാണ്. മത സംഘടനകള്‍ പൊക്കി കൊണ്ട് വരുന്ന വിദ്യാഭ്യാസ സമ്പ്രദായം കൊണ്ട് ഉണ്ടാവുന്ന ഒരു വലിയ അപകടമാണ് മറ്റുള്ള മതങ്ങളില്‍ പെട്ട ആളുകളുമായിയാതൊരു ബന്ധവും ഇല്ലാതെയാവുന്നു എന്നുള്ളത് ഒരു വലിയ യാഥാര്‍ത്ഥ്യം തന്നെയാണ്.

മതവും ജാതിയും തിരിച്ചു സ്വന്തം മക്കളെ മത സംഘടനകളുടെയും ജാതി സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൊണ്ട് പോയി ചേര്‍ക്കുകയും അവിടങ്ങളില്‍ ജാതി മതാടിസ്ഥാനത്തില്‍ മാത്രമുള്ള കുട്ടികള്‍ മാത്രം പഠിക്കുകയും ചെയ്യുമ്പോള്‍ നാം നഷ്ട്ടപെടുത്തുന്നതും തകര്‍ക്കുന്നതും നമ്മുടെ കുട്ടികളുടെ തന്നെ ഭാവിയാണ് അവരിലെ മതേതരത്വമാണ്.
പണ്ട് കലാങ്ങളില്‍ മുസ്ലിമെന്നോ ഹിന്ദുവന്നോ കൃസ്ത്യാനിയെന്നോ വലിയ വ്യത്യാസം ഉണ്ടാവാതെ സര്‍ക്കാര്‍ സ്കുളുകളില്‍ നമ്മളൊക്കെ പഠിച്ചിരുന്നു ഇന്ന് അതെല്ലാം അസ്തമിച്ചു കൊണ്ടുള്ള ഒരു കാഴ്ചയാണ് നാം കാണുന്നത്. സര്‍ക്കാര്‍ സ്കുളുകള്‍ ഇപ്പോള്‍ തന്നെ പഠിക്കാന്‍ കുട്ടികളെ കിട്ടുന്നില്ല അതുകൊണ്ട് തന്നെ ഓരോരോ സ്ഥലത്തും താഴിട്ടു പുട്ടെണ്ടേ അവസ്ഥയിലേക് കാര്യങ്ങള്‍ എത്തി നില്‍കുന്നു.

മതപരമായും വസ്ത്രപരമായും ചിന്താപരമായും മത സംഘടന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന മാറ്റം ഈ സമുഹത്തില്‍ ചില്ലറയല്ല. അതൊരു തീവ്രമായ കാഴ്ച്ചപടുകളിലെക്ക് തന്നെയാണ് ഈ യുവതലമുറയിലെ കുട്ടികളെ കൊണ്ട് ചെന്ന് എത്തിക്കുന്നത്. പെണ്‍കുട്ടികള്‍ക്കായി മാത്രം വിദ്യാഭ്യാസ സ്ഥാപനം ആണ്‍കുട്ടികള്‍ക്കായി മാത്രം വിദ്യാഭ്യാസ സ്ഥാപനം പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചിരുന്നു പഠിക്കാന്‍ പാടില്ല രണ്ടും വേറെ ഏതോ വര്‍ഗത്തില്‍ പെട്ട ജന്മങ്ങളും ജീവികളുമാണ് മനുഷ്യരല്ലയിവര്‍ എന്നുള്ള രീതിയിലേക്ക് കാലം മാറി. ഇനിയും ഇങ്ങനെ തന്നെ പോയാല്‍ അതികം വൈകാതെ തന്നെ ഈസമുഹം പല വിധ തീവ്ര ചിന്തയിലെകും മാറും.
ആയതുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ കണ്ടു കെട്ടി മാനവ കുലത്തിനു അനുയോജ്യമായ രീതിയില്‍ മാറ്റാം വരുത്തി തുടങ്ങാനുള്ള നിയമ നിര്‍മാണം നടത്തുക തന്നെ വേണം. അത് പോലെ തന്നെ ഇപ്പോഴുള്ള എല്ലാ മത സംഘടന വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റടുത്തു കൊണ്ടോ അല്ലങ്കില്‍ ആ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന തലത്തിലുള്ള മറ്റാങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കണം. പ്രൈവറ്റ് മാനേജുമെന്റ് സിസ്റ്റം ആവാം പക്ഷെ സര്‍ക്കാര്‍ പറയുന്ന രീതിയില്‍ എല്ലാവര്‍ക്കും തുല്ല്യത നല്‍കുന്ന ഒന്നായി തീര്‍ക്കാന്‍ ഈ സ്ഥാപനങ്ങളെ മാറ്റിയെടുക്കാന്‍ സര്‍ക്കാരിന് സാധിക്കണം. എന്നാല്‍ മാത്രമേ ഇപ്പോള്‍ നടക്കുന്ന ഈ കാട്ടു നീതി സമ്പ്രദായം നില്‍ക്കുകയുള്ളൂ. അല്ലങ്കില്‍ പണ്ട് ems സര്‍ക്കാര്‍ ഭുപരിഷ്ക്കരണ നിയമം കൊണ്ട് വന്നപോലെയൊരു നിയമ നിര്‍മ്മാണം നടത്തി പുതിയ പരിഷക്കരണ രീതി കൊണ്ട് വരിക എന്നാല്‍ മാത്രമേ ഇതൊനോക്കെ ഒരു മാറ്റാം ഉണ്ടാവുകയുള്ളൂ.
ഈ വിഷയത്തില്‍ കുടുതല്‍ ചര്‍ച്ചകള്‍ പ്രധീക്ഷിക്കുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം