ഇസ്ലാം ഫാസിസമോ

 Image result for islam terrorism

Rasheek Kadampuzha
ഇസ്ലാം ഫാസിസമോ ????1
ഇതൊരന്വേഷണമാണ്.ഇതിന് എന്നെ പ്രേരിപ്പിച്ചത് കാരണങ്ങളാണ്.
1 കേരളത്തിലെ മുസ്‌ലിംകൾ ഫാസിസത്തിനെതിരെ വല്ലാതെ വാചാലരാകുന്നു. അവർ വല്ലാതെ വെറുക്കുന്നതായും സാമൂഹ്യ വിപത്തായതുമായ ഒരു ചിന്താധാരയായുമായാണ് ഫാസിസത്തെ കുറിച്ചു പരിചയപ്പെടുത്തുന്നത്.ഇതിനോടു ഞാൻ യോചിക്കുന്നു.
2 എന്നാൽ എൻ്റെ വീക്ഷണത്തിൽ ലക്ഷണമൊത്ത ഫാസിസമാണ് ഇസ്ലാമെന്ന തിരിച്ചറിവുമാണ്.എങ്കിൽ എന്ത് കൊണ്ട് ഇസ്ലാം ഫാസിസമാണെന്ന ഞാൻ പറയുന്നതിന് മുമ്പായി എന്താണ് ഫാസിസമെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
""രാഷ്ട്രമോ സമൂഹമോ വ്യക്തികളുടെ വിയോജിക്കാനുള്ള അവകാശത്തെ നിഷേധിക്കലാണ് അടിസ്ഥാനപരമായി ഫാസിസം.എൻ്റെ സ്വാതന്ത്ര്യം അപരൻ്റെ മൂക്കിൻ തുമ്പിൽ അവസാനിക്കണമെന്ന അടിസ്ഥാന നിലപാടിന് വിരുദ്ധമായി എന്തെല്ലാമുണ്ട് അതെല്ലാം ഫാസിസമാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ നമുക്ക് വിശ്വാസ സ്വാതന്ത്ര്യത്തെയും വളരെ വ്യക്തമായി നിർവ്വചിക്കാം.""
എന്താണ് വിശ്വാസ സ്വാതന്ത്ര്യം??
ഒരാളുടെ വിശ്വാസത്തിൽ വിശ്വസിക്കാൻ അതനുസരിച്ച് ജീവിക്കുവാൻ,അത് പ്രചരിപ്പിക്കുവാൻ,അത് തെറ്റാണെന്ന് തോന്നിയാൽ നിരാകരിക്കുവാൻ ഉള്ള അവകാശം എനിക്കുള്ളതോടൊപ്പം മറ്റുള്ളവർക്കും ഉണ്ടെന്ന് സമ്മതിക്കലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇസ്ലാം മതപ്രചാരണത്തിനും പുതിയതായി മതത്തിലേക്ക് ആളെ ചേർക്കുവാൻ വേണ്ടി ദഅവാ വിങ്ങുകൾ പ്രവർത്തിക്കുന്നതും,അവരെ സ്വീകരിക്കുവാൻ വേണ്ടി കോഴിക്കോട് കുറ്റിച്ചിറ മുഖദാറിൽ തർബിയ്യത്തും പൊന്നാനിയിൽ മഊനത്തും പ്രവർത്തിക്കുന്നത്.മത പരിവർത്തന നിരോധന നിയമം നടപ്പിലാക്കാൻ വേണ്ടിയുള്ള ചില കോണുകളിൽ ആവശ്യമുയർന്നപ്പോൾ വിശ്വാസം ഓരോ വ്യക്തിയുടേയും മൗലികാവകാശമാണ് എന്ന് പറഞ്ഞു മുറവിളി കൂട്ടിയത്.ഇത് ശരിയാണുതാനും.എന്നാൽ ഇത് ഇസ്ലാം അനുവധിക്കുന്നുണ്ടോ???
1 ഉദാഹരണത്തിന് നമ്മുടെ നാട്ടിൽ അഖ്‌ലാക് എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ടു. അദ്ദേഹത്തിൽ ആരോപിക്കപ്പെട്ട കുറ്റം മറ്റൊരു വിഭാഗം മാതാവായി ആദരിക്കുന്ന പശുവിന്റെ ഇറച്ചി ഭക്ഷിച്ചു എന്നതാണ് .ഉത്തരേന്ത്യയിൽ കുറെ പേർ പശുവിനെ കടത്തി എന്നെല്ലാം പറഞ്ഞു കാട്ടാള നീതി നടപ്പിൽ വരുത്തിയത് കണ്ട് മുസ്‌ലിംകളും മത നിരപേക്ഷ വാദികളും അത് ഫാസിസ്റ്റ് നിലപാടാണതെന്ന്. ശരിയാണ്.എങ്ങനെ എന്ന് നമുക്ക് പരിശോധിക്കാം.
ഒരു വിഭാഗം തങ്ങൾ ആചരിക്കുന്ന,വിശ്വസിക്കുന്ന,ആദരിക്കുന്ന,ബഹുമാനിക്കുന്ന കാര്യങ്ങളോ, ഗ്രന്ഥങ്ങളോ,പ്രവാചകന്മാരോ,ചാരിത്ര പുരുഷന്മാരോ അവർക്ക് പവിത്രമായിരിക്കാം.എന്നാൽ അപരൻ അങ്ങനെ കരുതണം.ബഹുമാനിക്കണം എന്നൊക്കെ പറയുന്നത് ഫാസിസമാണ്.ഒരാളുടെ ധർമ്മം,വിശ്വാസം, സദാചാരം അയാളുടെ മാത്രമാണ്.അപരൻ്റെതല്ല എന്ന തിരിച്ചറിവ് നഷ്ടപ്പെടുന്നത് ഫാസിസമാണ്.അതാണിവിടെയും സംഭവിച്ചത്.തങ്ങൾ ആദരിക്കുകയോ ബഹുമാനിക്കുകയോ, അമ്മയെന്ന് വിളിച്ച് പൂജിക്കുകയോ ചെയ്യുന്നു എന്ന് കരുതി മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അത് പാലും ഇറച്ചിയും തോലും ചാണകവും നൽകുന്ന ജീവി മാത്രമാണെന്നതാണ് യാഥാർത്ഥ്യം. അതിനാൽ അപരന്റെ വിശ്വാസങ്ങൾ വീക്ഷണങ്ങൾ തൻ്റെ മത കണ്ണടയിലൂടെ നോക്കി ഈ ചെയ്യുന്നത് ഫാസിസത്തിന്റെ ഉള്ളിൽ വരും എന്നതിൽ സംശയമില്ല.ഈ രീതി ഇസ്ലാം സ്വീകരിക്കുന്നുണ്ടോ എന്ന് ഒന്നാമതായി പരിശോധിക്കേണ്ടതുണ്ട്.
2 ഗോ വധ നിരോധന നിയമം ഇന്ത്യയിൽ നടപ്പിലാക്കാൻ തുനിയുമ്പോൾ നാം അതിനെ ഭരണകൂട ഫാസിസമെന്ന പേരിട്ട് വിളിച്ചു അതിനെതിരെ തിന്നാനും പറയാനും പാടാനും ഉള്ള അവകാശം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധ മഹാമഹങ്ങൾ നടത്തുന്നു.മുസ്‌ലിം സംഘടനകളും ഈ കാമ്പ്യയിനുകളുടെ മുൻ നിരയിലുണ്ടായിരുന്നു എന്ന വസ്തുത മറക്കരുത്.ഇസ്ലാമിക വ്യവസ്ഥിതി ഇതനുവദിക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.
3 കൊടിഞ്ഞിയിൽ ഇസ്ലാം മതം സ്വീകരിച്ചത് കൊണ്ട് ഫൈസൽ കൊല്ലപ്പെട്ടു. ഇതും ഫാസിസമാണെന്ന കാര്യത്തിൽ മുസ്‌ലിംകൾക്ക് തർക്കമില്ല.ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഇവിടെ അനേകം പേർഭൂരിപക്ഷ മതത്തെ നിരാകരിച്ചു ഇസ്ലാം സ്വീകരിക്കുമ്പോൾ ഒറ്റപെട്ട ആളുകളാണ് കൊല്ലപ്പെടുന്നത്.അതായത് രാഷ്ട്രം തൻ്റെ യുക്തിക്കും ബുദ്ധിക്കും യോചിച്ച വിശ്വാസം സ്വീകരിക്കുന്നവർക്ക് നേരെ കൊലക്കത്തി ഉയർത്തുന്നില്ലായെന്നത് പ്രത്യേകം ഓർക്കണം. എന്നാൽ ഇസ്ലാം ഇതനുവാദിക്കുന്നുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ട്.
4 യു അനന്തമൂർത്തി.പെരുമാൾ മുരുകൻ,ധാബോക്കർ.കൽബുർഗി.പൻസാരെ തുടങ്ങിയ എഴുത്തുകാർക്ക് നേരെ പരിവാർ നടത്തിയ കൊലവിളി നടത്തിയപ്പോൾ അത് ഫാസിസമാണെന്നു പറയുവാൻ മുസ്‌ലിംകൾക്ക് നൂറ് നാവായിരുന്നു.അത് വസ്തുതാ പരമായി ശരിയായിരുന്നു താനും.അവർ ചെയ്തത് എന്തായിരുന്നു.ഇവിടെയുള്ള ഭൂരിപക്ഷ വിഭാഗങ്ങളുടെ വിശ്വാസത്തെ വിമർശന ബുദ്ധിയാ ഒന്ന് പരിശോധിച്ചു.ഇത്തരം വിമർശനം നടത്താൻ ഇസ്ലാമിനെ വിമർശിക്കാൻ മുസ്‌ലിം ഭൂരിപക്ഷ നാടുകൾ അനുവദിക്കുന്നുണ്ടോ???
5 ഫാസിസത്തിന്റെ പൊതു സ്വഭാവമാണ് തങ്ങളുടെ പൈതൃകം മെച്ചമായത് എന്നുള്ള വാദം,ഉദാഹരണത്തിന് ഭാരതീയ സനാതന ധർമ്മം മെച്ചമായതാണ് എന്നുള്ള വാദം. ഇത്തരം വാദം മുസ്ലിംകൾ ഉയർത്തുന്നുണ്ടോ??എന്നതും പരിശോധിക്കണം.
6 ഞങ്ങൾ മെച്ചപ്പെട്ടവർ അവർ മോഷക്കാർ എന്ന രീതിയിൽ പുറത്ത് ഒരു ശത്രുവിനെ പ്രതിഷ്ഠിക്കുക എന്നതും ഫാസിസത്തിൻ്റെ രീതികളാണ്.ഉദാഹരണത്തിന് നാസികൾ ആ മണ്ണിന്റെ മക്കളാണ് ജൂതൻമാർ പുറത്ത് നിന്ന് വന്നവരാണ് എന്ന് പറഞ്ഞു അവരെ ശത്രുക്കളായി നിർത്തുന്നു.ഇത് പോലെ തങ്ങളിൽ പെടാത്തവരെ ശത്രുക്കളായി പ്രഖ്യാപിക്കുന്നു.
ഈ ആറു സ്വഭാവങ്ങൾ ഫാസിസത്തിന്റെ ലക്ഷണങ്ങളായി പൊതുവെ പരിഗണിക്കാറുണ്ട്.ഇതിനെ ഉദാഹരിക്കാനായി നമ്മുടെ ചുറ്റുപാടിൽ നിന്ന് തന്നെ തെളിവുകൾ സ്വീകരിക്കാൻ കാരണം മറ്റൊന്നും കൊണ്ടല്ല.പെട്ടെന്ന് തിരിച്ചറിയുവാൻ വേണ്ടിയാണ്. ഇതിലേതെങ്കിലും ഒന്നിനോട് യോചിച്ചാൽ തന്നെ അവയെ ഫാസിസമായി നിജപ്പെടുത്താം.എന്നാൽ ഇവിടെ എല്ലാ ഗുണങ്ങളും ഉള്ള ഫാസിസ്റ്റ് ചിന്തയാണ് ഇസ്ലാമെന്നാണ് എൻ്റെ പക്ഷം. അതിന് ഞാൻ നിരത്തുന്ന തെളിവുകൾ പര്യാപ്തമാണോ എന്ന് വായനക്കാർ തീരുമാനിക്കട്ടെ.ഇസ്ലാം ഫാസിസമോ ????1
ഇതൊരന്വേഷണമാണ്.ഇതിന് എന്നെ പ്രേരിപ്പിച്ചത് കാരണങ്ങളാണ്.
1 കേരളത്തിലെ മുസ്‌ലിംകൾ ഫാസിസത്തിനെതിരെ വല്ലാതെ വാചാലരാകുന്നു. അവർ വല്ലാതെ വെറുക്കുന്നതായും സാമൂഹ്യ വിപത്തായതുമായ ഒരു ചിന്താധാരയായുമായാണ് ഫാസിസത്തെ കുറിച്ചു പരിചയപ്പെടുത്തുന്നത്.ഇതിനോടു ഞാൻ യോചിക്കുന്നു.
2 എന്നാൽ എൻ്റെ വീക്ഷണത്തിൽ ലക്ഷണമൊത്ത ഫാസിസമാണ് ഇസ്ലാമെന്ന തിരിച്ചറിവുമാണ്.എങ്കിൽ എന്ത് കൊണ്ട് ഇസ്ലാം ഫാസിസമാണെന്ന ഞാൻ പറയുന്നതിന് മുമ്പായി എന്താണ് ഫാസിസമെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
""രാഷ്ട്രമോ സമൂഹമോ വ്യക്തികളുടെ വിയോജിക്കാനുള്ള അവകാശത്തെ നിഷേധിക്കലാണ് അടിസ്ഥാനപരമായി ഫാസിസം.എൻ്റെ സ്വാതന്ത്ര്യം അപരൻ്റെ മൂക്കിൻ തുമ്പിൽ അവസാനിക്കണമെന്ന അടിസ്ഥാന നിലപാടിന് വിരുദ്ധമായി എന്തെല്ലാമുണ്ട് അതെല്ലാം ഫാസിസമാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ നമുക്ക് വിശ്വാസ സ്വാതന്ത്ര്യത്തെയും വളരെ വ്യക്തമായി നിർവ്വചിക്കാം.""
എന്താണ് വിശ്വാസ സ്വാതന്ത്ര്യം??
ഒരാളുടെ വിശ്വാസത്തിൽ വിശ്വസിക്കാൻ അതനുസരിച്ച് ജീവിക്കുവാൻ,അത് പ്രചരിപ്പിക്കുവാൻ,അത് തെറ്റാണെന്ന് തോന്നിയാൽ നിരാകരിക്കുവാൻ ഉള്ള അവകാശം എനിക്കുള്ളതോടൊപ്പം മറ്റുള്ളവർക്കും ഉണ്ടെന്ന് സമ്മതിക്കലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇസ്ലാം മതപ്രചാരണത്തിനും പുതിയതായി മതത്തിലേക്ക് ആളെ ചേർക്കുവാൻ വേണ്ടി ദഅവാ വിങ്ങുകൾ പ്രവർത്തിക്കുന്നതും,അവരെ സ്വീകരിക്കുവാൻ വേണ്ടി കോഴിക്കോട് കുറ്റിച്ചിറ മുഖദാറിൽ തർബിയ്യത്തും പൊന്നാനിയിൽ മഊനത്തും പ്രവർത്തിക്കുന്നത്.മത പരിവർത്തന നിരോധന നിയമം നടപ്പിലാക്കാൻ വേണ്ടിയുള്ള ചില കോണുകളിൽ ആവശ്യമുയർന്നപ്പോൾ വിശ്വാസം ഓരോ വ്യക്തിയുടേയും മൗലികാവകാശമാണ് എന്ന് പറഞ്ഞു മുറവിളി കൂട്ടിയത്.ഇത് ശരിയാണുതാനും.എന്നാൽ ഇത് ഇസ്ലാം അനുവധിക്കുന്നുണ്ടോ???
1 ഉദാഹരണത്തിന് നമ്മുടെ നാട്ടിൽ അഖ്‌ലാക് എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ടു. അദ്ദേഹത്തിൽ ആരോപിക്കപ്പെട്ട കുറ്റം മറ്റൊരു വിഭാഗം മാതാവായി ആദരിക്കുന്ന പശുവിന്റെ ഇറച്ചി ഭക്ഷിച്ചു എന്നതാണ് .ഉത്തരേന്ത്യയിൽ കുറെ പേർ പശുവിനെ കടത്തി എന്നെല്ലാം പറഞ്ഞു കാട്ടാള നീതി നടപ്പിൽ വരുത്തിയത് കണ്ട് മുസ്‌ലിംകളും മത നിരപേക്ഷ വാദികളും അത് ഫാസിസ്റ്റ് നിലപാടാണതെന്ന്. ശരിയാണ്.എങ്ങനെ എന്ന് നമുക്ക് പരിശോധിക്കാം.
ഒരു വിഭാഗം തങ്ങൾ ആചരിക്കുന്ന,വിശ്വസിക്കുന്ന,ആദരിക്കുന്ന,ബഹുമാനിക്കുന്ന കാര്യങ്ങളോ, ഗ്രന്ഥങ്ങളോ,പ്രവാചകന്മാരോ,ചാരിത്ര പുരുഷന്മാരോ അവർക്ക് പവിത്രമായിരിക്കാം.എന്നാൽ അപരൻ അങ്ങനെ കരുതണം.ബഹുമാനിക്കണം എന്നൊക്കെ പറയുന്നത് ഫാസിസമാണ്.ഒരാളുടെ ധർമ്മം,വിശ്വാസം, സദാചാരം അയാളുടെ മാത്രമാണ്.അപരൻ്റെതല്ല എന്ന തിരിച്ചറിവ് നഷ്ടപ്പെടുന്നത് ഫാസിസമാണ്.അതാണിവിടെയും സംഭവിച്ചത്.തങ്ങൾ ആദരിക്കുകയോ ബഹുമാനിക്കുകയോ, അമ്മയെന്ന് വിളിച്ച് പൂജിക്കുകയോ ചെയ്യുന്നു എന്ന് കരുതി മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അത് പാലും ഇറച്ചിയും തോലും ചാണകവും നൽകുന്ന ജീവി മാത്രമാണെന്നതാണ് യാഥാർത്ഥ്യം. അതിനാൽ അപരന്റെ വിശ്വാസങ്ങൾ വീക്ഷണങ്ങൾ തൻ്റെ മത കണ്ണടയിലൂടെ നോക്കി ഈ ചെയ്യുന്നത് ഫാസിസത്തിന്റെ ഉള്ളിൽ വരും എന്നതിൽ സംശയമില്ല.ഈ രീതി ഇസ്ലാം സ്വീകരിക്കുന്നുണ്ടോ എന്ന് ഒന്നാമതായി പരിശോധിക്കേണ്ടതുണ്ട്.
2 ഗോ വധ നിരോധന നിയമം ഇന്ത്യയിൽ നടപ്പിലാക്കാൻ തുനിയുമ്പോൾ നാം അതിനെ ഭരണകൂട ഫാസിസമെന്ന പേരിട്ട് വിളിച്ചു അതിനെതിരെ തിന്നാനും പറയാനും പാടാനും ഉള്ള അവകാശം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധ മഹാമഹങ്ങൾ നടത്തുന്നു.മുസ്‌ലിം സംഘടനകളും ഈ കാമ്പ്യയിനുകളുടെ മുൻ നിരയിലുണ്ടായിരുന്നു എന്ന വസ്തുത മറക്കരുത്.ഇസ്ലാമിക വ്യവസ്ഥിതി ഇതനുവദിക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.
3 കൊടിഞ്ഞിയിൽ ഇസ്ലാം മതം സ്വീകരിച്ചത് കൊണ്ട് ഫൈസൽ കൊല്ലപ്പെട്ടു. ഇതും ഫാസിസമാണെന്ന കാര്യത്തിൽ മുസ്‌ലിംകൾക്ക് തർക്കമില്ല.ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഇവിടെ അനേകം പേർഭൂരിപക്ഷ മതത്തെ നിരാകരിച്ചു ഇസ്ലാം സ്വീകരിക്കുമ്പോൾ ഒറ്റപെട്ട ആളുകളാണ് കൊല്ലപ്പെടുന്നത്.അതായത് രാഷ്ട്രം തൻ്റെ യുക്തിക്കും ബുദ്ധിക്കും യോചിച്ച വിശ്വാസം സ്വീകരിക്കുന്നവർക്ക് നേരെ കൊലക്കത്തി ഉയർത്തുന്നില്ലായെന്നത് പ്രത്യേകം ഓർക്കണം. എന്നാൽ ഇസ്ലാം ഇതനുവാദിക്കുന്നുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ട്.
4 യു അനന്തമൂർത്തി.പെരുമാൾ മുരുകൻ,ധാബോക്കർ.കൽബുർഗി.പൻസാരെ തുടങ്ങിയ എഴുത്തുകാർക്ക് നേരെ പരിവാർ നടത്തിയ കൊലവിളി നടത്തിയപ്പോൾ അത് ഫാസിസമാണെന്നു പറയുവാൻ മുസ്‌ലിംകൾക്ക് നൂറ് നാവായിരുന്നു.അത് വസ്തുതാ പരമായി ശരിയായിരുന്നു താനും.അവർ ചെയ്തത് എന്തായിരുന്നു.ഇവിടെയുള്ള ഭൂരിപക്ഷ വിഭാഗങ്ങളുടെ വിശ്വാസത്തെ വിമർശന ബുദ്ധിയാ ഒന്ന് പരിശോധിച്ചു.ഇത്തരം വിമർശനം നടത്താൻ ഇസ്ലാമിനെ വിമർശിക്കാൻ മുസ്‌ലിം ഭൂരിപക്ഷ നാടുകൾ അനുവദിക്കുന്നുണ്ടോ???
5 ഫാസിസത്തിന്റെ പൊതു സ്വഭാവമാണ് തങ്ങളുടെ പൈതൃകം മെച്ചമായത് എന്നുള്ള വാദം,ഉദാഹരണത്തിന് ഭാരതീയ സനാതന ധർമ്മം മെച്ചമായതാണ് എന്നുള്ള വാദം. ഇത്തരം വാദം മുസ്ലിംകൾ ഉയർത്തുന്നുണ്ടോ??എന്നതും പരിശോധിക്കണം.
6 ഞങ്ങൾ മെച്ചപ്പെട്ടവർ അവർ മോഷക്കാർ എന്ന രീതിയിൽ പുറത്ത് ഒരു ശത്രുവിനെ പ്രതിഷ്ഠിക്കുക എന്നതും ഫാസിസത്തിൻ്റെ രീതികളാണ്.ഉദാഹരണത്തിന് നാസികൾ ആ മണ്ണിന്റെ മക്കളാണ് ജൂതൻമാർ പുറത്ത് നിന്ന് വന്നവരാണ് എന്ന് പറഞ്ഞു അവരെ ശത്രുക്കളായി നിർത്തുന്നു.ഇത് പോലെ തങ്ങളിൽ പെടാത്തവരെ ശത്രുക്കളായി പ്രഖ്യാപിക്കുന്നു.
ഈ ആറു സ്വഭാവങ്ങൾ ഫാസിസത്തിന്റെ ലക്ഷണങ്ങളായി പൊതുവെ പരിഗണിക്കാറുണ്ട്.ഇതിനെ ഉദാഹരിക്കാനായി നമ്മുടെ ചുറ്റുപാടിൽ നിന്ന് തന്നെ തെളിവുകൾ സ്വീകരിക്കാൻ കാരണം മറ്റൊന്നും കൊണ്ടല്ല.പെട്ടെന്ന് തിരിച്ചറിയുവാൻ വേണ്ടിയാണ്. ഇതിലേതെങ്കിലും ഒന്നിനോട് യോചിച്ചാൽ തന്നെ അവയെ ഫാസിസമായി നിജപ്പെടുത്താം.എന്നാൽ ഇവിടെ എല്ലാ ഗുണങ്ങളും ഉള്ള ഫാസിസ്റ്റ് ചിന്തയാണ് ഇസ്ലാമെന്നാണ് എൻ്റെ പക്ഷം. അതിന് ഞാൻ നിരത്തുന്ന തെളിവുകൾ പര്യാപ്തമാണോ എന്ന് വായനക്കാർ തീരുമാനിക്കട്ടെ.
 No automatic alt text available.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം