ക്രിസ്തുമതം അഥവാ മിത്രാസ്മതം
മിത്രാസ് മതവും കൃസ്തുമതവും
**********************************
റോമൻ സൈനികരുടെ ഇടയിൽ ഏറെ പ്രചാരത്തിലിരുന്ന മതം മിത്രായിസം ആയിരുന്നു. പേർഷ്യക്കാരുടെ 'പ്രകാശത്തിന്റെ ദേവൻ' ആയിരുന്നു മിത്രാസ്. സൊറാസ്ട്രിയൻ മതത്തിൽ നിന്ന് രൂപമെടുത്ത ഈ വിശ്വാസം അനുസരിച്ച് അഹുര-മസ്ദാ എന്ന പരമശക്തനായ ആകാശദൈവത്തിന്റെ കണ്ണാണ് മിത്രാസ്. യഥാർഥത്തിൽ സൂര്യന്റെ പ്രതിരൂപം തന്നെയായിരുന്നു അതും. ക്രിസ്തുമതവും മിത്രായിസവും തമ്മിൽ ചില കാര്യങ്ങളിൽ സാധർമ്യമുണ്ട്.
ഇന്നുള്ള അവസ്ഥയിലേക്ക് ക്രിസ്തുമതത്തെ പരിവര്‍ത്തിപ്പിച്ചതില്‍റോമന്‍ സാമ്രാജ്യത്തിന്‍റെ പങ്ക് വളരെ വലുതാണ്. ക്രിസ്താബ്ദം 66ല്‍റോമന്‍ ചക്രവര്‍ത്തിയായ നീറോയ്‌ക്കെതിരായി യഹൂദന്മാര്‍ വിപ്ലവം ആരംഭിച്ചു. ഇതിനെ അടിച്ചമര്‍ത്തുന്നതിനായി വെസ്പാസിയന്‍ എന്ന വ്യക്തിയെ നീറോ ചക്രവര്‍ത്തി സൈന്യാധിപനായി നിയോഗിച്ചു. ക്രിസ്താബ്ദം 68 ജൂണില്‍നീറോ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് വെസ്പാസിയന്‍ ചക്രവര്‍ത്തിയായി. അദ്ദേഹം തന്റെ മകനായ ടൈറ്റസിനെ യഹൂദവിപ്ലവം അമര്‍ച്ചചെയ്യുവാനായി പലസ്തീനിലേക്ക് അയച്ചു. ടൈറ്റസ് യഹൂദന്‍മാരെ പരാജയപ്പെടുത്തി. യെരുശലേം കീഴടക്കി. ക്രിസ്താബ്ദം 70 സെപ്റ്റംബര്‍ 26 ാം തീയതി യെരുശലേം ദേവാലയം നശിപ്പിച്ചു. യെരുശലേമിന്റെ രാജപാതകളിലെല്ലാം യഹൂദന്മാരുടെ ചോര ഒഴുകി. നിരവധി യഹൂദന്മാര്‍ ജയിലിലാക്കപ്പെട്ടു. ഏകദേശം ആറു ലക്ഷത്തോളം ആളുകള്‍ ഈ കലാപത്തില്‍കൊല്ലപ്പെട്ടതായിട്ടാണ് കരുതുന്നത്.
റോമന്‍ ഭരണകൂടത്തെ സംബന്ധിച്ചിട ത്തോളം യഹൂദന്മാരും ക്രിസ്ത്യാനികളും അനഭിമതരാണ്. രണ്ടു കൂട്ടരോടു മുള്ള സമീപനം തീര്‍ത്തും വ്യത്യസ്തമാണ്. യഹൂദന്മാര്‍ മതപരമായി ശക്തിപ്പെടുന്നത് റോമാക്കാരുടെ ഭരണകൂടത്തിനും അവരുടെ മിത്രാസ് മതത്തിനും ഒരുപോലെ ദോഷമാണെന്നവര്‍ക്ക് നന്നായറിയാം. യഹൂദന്മാരില്‍നിന്ന് സംഘടിത നീക്കങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ആവശ്യമായ എല്ലാ നിയമ നടപടികളും റോമന്‍ സാമ്രാജ്യം സ്വീകരിച്ചു. ഒരുമിച്ചു കുടാനുള്ള സാഹചര്യം ഇല്ലാതാക്കി പള്ളികള്‍ പൊളിച്ചു അവിടെയൊക്കെ റോമന്‍ ദേവന്‍മാരുടെ ആരാധനാലയങ്ങള്‍ അവിടെ പണിയുകയും ചെയ്തു.
ഇതില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ക്രിസ്ത്യാനികളോടുള്ള റോമാക്കാരുടെ സമീപനം. തങ്ങളുടെ ആരാധനാനുഷ്ഠാനങ്ങളെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രത്രേക ആത്മീയ സംഘമായി മാത്രമാണ് ഇവര്‍ പരിഗണിക്കപ്പെട്ടിരുന്നത്.ക്രിസ്താബ്ദം 98-117ല്‍ട്രാജന്‍ റോമന്‍ ചക്രവര്‍ത്തിയായിരിക്കേ ചക്രവര്‍ത്തിയുടെ ഉത്തരവനുസരിച്ച് നിരവധി ക്രിസ്ത്യാനികളെ പ്ലിനി വിസ്തരിച്ചു. ക്രിസ്തുവിനെ തള്ളിപ്പറയാത്തവരെ ശിക്ഷിക്കുകയും അനേകരെ വധിക്കുകയും ചെയ്തു. വിസ്താരവേളയില്‍ക്രിസ്തുവിനെ തള്ളിപറഞ്ഞ് റോമന്‍ ദൈവങ്ങളുടേയും ചക്രവര്‍ത്തിമാരുടെയും പ്രതിമകളെ നമസ്‌കരിക്കരിച്ചവരെ വെറുതെ വിട്ടു.
ക്രിസ്താബ്ദം 313 ല്‍റോമന്‍ ചക്രവര്‍ത്തിയായ കൊണ്‍സ്റ്റന്റ്റെന്‍ ക്രിസ്ത്യാനി യായി. അതിന് നിദാനമായ സംഭവം ഇതാണ് ബഹുദൈവ വിശ്വാസിയായ അദ്ദേഹം തന്റെ ദേവനോട് പ്രാര്‍ഥിച്ചു. ഉടനെ ആകാശത്തില്‍ഒരു കാഴ്ച കണ്ടു. ഒരു പ്രകാശവലയം, അതിനുളളില്‍ഒരു കുരിശിന്റെ അടയാളം. കുരിശിന്റെ തൊട്ടുതാഴെ ''ഇന്‍ ഹോക്ക് സീഞ്ഞോ വീôസ്'' എന്ന് രേഖപ്പെടുത്തിയിരുന്നു. അര്‍ഥം ഈ അടയാളത്തില്‍നീ വിജയം വരിക്കും. ഈ ദര്‍ശനത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട അദ്ദേഹം കുരിശിന്റെ ചിഹ്നം യുദ്ധത്തില്‍ഉപയോഗിക്കുവാന്‍ തീരുമാനിച്ചു. കവചങ്ങളിലും പതാകകളിലും അദ്ദേഹം അത് ഉപയോഗിച്ചു. മിള്‍വിയന്‍ ബ്രിഡ്ജ് യുദ്ധത്തില്‍കൊണ്‍സ്റ്റന്റ്റെന്‍ ജേതാവായി.യുദ്ധത്തില്‍ലഭിച്ച വിജയം കൊണ്‍സ്റ്റന്റ്റൈന്‍ ചക്രവര്‍ത്തിയെ കുരിശില്‍രക്ഷാമാര്‍ഗം കണ്ടെത്തിയ ക്രിസ്ത്യാനികളിലേക്ക് അടുപ്പിച്ചു.രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുളള പരിവര്‍ത്തനമായിരുന്നു. ഇതോടുകൂടി ക്രിസ്ത്യാനി കള്‍ക്ക് പീഡനങ്ങള്‍ അവസാനിച്ചു. ദൈവരാജ്യം സമാഗതമായെന്നാണ് അവര്‍ വിചാരിച്ചത്. റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കപ്പെട്ടതോടെ സാമ്രാജ്യത്തിന്റെ ഭരണ സമ്പ്രദായവും ക്രിസ്തുമതം അന്ധമായി അനുകരിച്ചു.ചക്രവര്‍ത്തിയുടെ പ്രതിനിധിയായി മാര്‍പാപ്പ നിയോഗിക്കപ്പെട്ടു. കൊണ്‍സ്റ്റന്റ്റെന് സ്ത്രീധനമായി ലഭിച്ച ലാറ്ററന്‍ കൊട്ടാരം മാര്‍പ്പാപ്പയുടെ ഔദ്യോഗിക വസതിയായി. രാജകീയമായ വേഷങ്ങളും ആഢംബര ജീവിതരീതിയും ചക്രവര്‍ത്തി മാര്‍പാപ്പയ്ക്ക് അനുവദിച്ചു.
റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി നൂറ്റാണ്ടുകളോളം നിലനിന്ന മിത്രാസ് മതത്തെ കൊണ്‍സ്റ്റന്റ്റെന്‍ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നില്ല. തന്റെ ഭരണത്തിന്‍ കീഴിലുള്ള ഇവരില്‍നിന്നും തന്റെ മത പരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കുവാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. മിത്രാസ് മതത്തിന്റെ ആദര്‍ശവും അനുഷ്ഠാനങ്ങളും പ്രത്യേക ദിവസങ്ങളുമൊക്കെ അല്പം ഭേദഗതിവരു ത്തികൊണ്ട് ക്രിസ്തുമതത്തിലേക്ക് അദ്ദേഹം പ്രവേശിപ്പിച്ചു. ഇങ്ങനെ ഇരുകൂട്ടര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന ഒരു പുതിയ മതത്തെ ക്രിസ്തുവിന്റെ പേരില്‍അദ്ദേഹം സ്ഥാപിക്കുകയാണ് ഉണ്ടായത്. ഇങ്ങനെ കുരിശിന്റെ മാര്‍ഗത്തെ കൊണ്‍സ്റ്റന്റ്റൈന്‍ വ്യവസ്ത്ഥാപി തമാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ പൂര്‍വ്വിക മതം എത്ര അളവില്‍ കൃസ്തു മതത്തില്‍ ചേര്‍ത്തിട്ടുണ്ട് എന്നുള്ളത് നമുക്ക് പരിശോധിക്കാം.
മിത്രാസ് മതത്തില്‍നിന്നും കടമെടുത്ത കാര്യങ്ങള്‍ അനേകമാണെങ്കിലും പ്രധാനപ്പെട്ടവ മാത്രം സൂചിപ്പിച്ചു വിടുകയാണ്. കാരണം, ക്രൈസ്തവ ലോകത്ത് പ്രബോധനവിപ്ലവം സൃഷ്ടിച്ച പെന്തകോസ്ത് വിഭാഗങ്ങള്‍ ഇതെല്ലാം വിവരിച്ചുകൊണ്ട് ധാരാളം പുസ്തകങ്ങള്‍ തന്നെ ഇറക്കിയിട്ടുണ്ട്. ത്രിയേകത്വം, ഉണ്ണിയേശു ആരാധന, മര്‍യ ഭക്തി, ഞായറാഴ്ച പുണ്യ ദിനം, ക്രിസ്തുമസ്, മാമോദീസ (ശിശുസ്‌നാനം), വിഗ്രഹാരാധന, തിരുശേഷിപ്പ്, ദുഃഖവെള്ളി, ഈസ്റ്റര്‍, കുരിശ്, വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചുള്ള നഗര പ്രദക്ഷിണം, പുണ്യ യാത്രകള്‍ തുടങ്ങി ക്രിസ്തുമതത്തിലെ എണ്ണിയാല്‍തീരാത്ത വിഷയങ്ങളെ മുഴുവന്‍ മിത്രാസ് മതത്തിന്റെ പകര്‍പ്പായി അവര്‍ തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്.
മിത്രാസ് മതത്തിലെ മൂന്ന് ദിവ്യ വ്യക്തികളെ അനുകരിച്ചുകൊണ്ട് പിതാവ് മാതാവായ മര്‍യം, പുത്രനായ ക്രിസ്തു എന്നിവരടങ്ങിയ ത്രിത്വത്തെ അംഗീകരി ക്കണമെന്ന് ഈജിപ്തില്‍നിന്നും വന്ന ക്രീസ്തീയ പ്രതിനിധികള്‍ നിഖ്യ കൗണ്‍സിലില്‍ആവശ്യമുന്നയിച്ചിരുന്നു. ഇവരുടെ ആവശ്യം തളളപ്പെട്ടെങ്കെിലും, ഒട്ടും ശ്രേഷ്ഠത കുറയാത്ത ഒരു ഉന്നതപദവി യേശുവിന്റെ അമ്മയായ മര്‍യമിന് കൊണ്‍സ്റ്റന്റ്റെന്‍ വകവെച്ചു കൊടുത്തു. സര്‍പ്പത്തിന്റെ തലയെ തകര്‍ക്കുന്നവള്‍, ആകാശരാജ്ഞി, ത്രിലോക രാജ്ഞി, മദ്ധ്യസ്ഥവഹിക്കുന്ന ദേവി, ദൈവത്തിന്റെ ആലയം, സ്രഷ്ടാവിന്റെ മാതാവ്, രക്ഷിതാവിന്റെ മാതാവ്, വണക്കത്തിന് യോഗ്യയായ കന്യക, തുടങ്ങിയ ധാരാളം വിശേഷണങ്ങളാണ് മര്‍യമിന് ക്രിസ്തുമതം വകവച്ചിരിക്കുന്നത്.ഇതെല്ലാം മിത്രാസ് ദേവിയായിരുന്ന സെമീറാമീസിന്റെ പദവികളാണെന്ന് തെളി യിച്ചുകൊണ്ട് പൗരോഹിത്യ സഭകളെ മറുപക്ഷം പ്രതികൂട്ടില്‍കയറ്റി. ഗത്യന്തരമില്ലാതെ വന്നപ്പോള്‍, അന്യമതങ്ങളില്‍നിന്നും പലകാര്യങ്ങളും ക്രിസ്തുമതത്തിലേക്ക് എടുത്തിട്ടുണ്ടെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍ ഇങ്ങനെയുള്ള അന്യ മത വിശ്വാസാ ചാരങ്ങളെ ശുദ്ധീകരിച്ച് അഥവാ കഥയും പേരും മാറ്റി ക്രിസ്തുമതത്തിലേക്ക് മാറ്റുവാന്‍ സഭാപിതാക്കന്‍മാര്‍ക്ക് അധികാരമുണ്ടെന്നാണ് ഇപ്പോള്‍ നിലനില്‍പ്പിനു വേണ്ടി പറയുന്നത് ഇവര്‍ പറയുന്നത്.
#ഉണ്ണിയേശു ആരാധന
ശിശുവായ തമ്മൂസിനെ മിത്രാസുകാര്‍ ആരാധിച്ചതു പോലെ ശിശുവായ യേശുവിനെയും ക്രിസ്തുമതം ആരാധിക്കുന്നു. യുവാവായ യേശുവിനെ കുറിച്ച് അറിയുന്നവര്‍ പിന്നെയും ശിശുവിനെ ആരാധിക്കാന്‍ വെമ്പല്‍കൊളളുന്നു. ഇന്‍ഫന്റ് ജീസസ് അഥവാ ഉണ്ണിയേശു റോമന്‍ കത്തോലിക്കാ വിഭാഗത്തിന്റെ ചിഹ്‌നമായി തന്നെ മാറിയിട്ടുണ്ട്.
#പുണ്യദിനം
ശനിയാഴ്ച ശബത്തായിട്ട് ആചരിക്കണമെന്ന മോശൈക ന്യായപ്രമാണത്തിന്റെ കല്പനയെ ഉപേക്ഷിച്ച പൗലോസിന്റെ അനുയായികള്‍, മിത്രാസ് മതക്കാരുടെ ആരാധനാ ദിവസമായ ഞായറാഴ്ച (സണ്‍ഡേ) പുണ്യദിവസമായി സ്വീകരിച്ചു. സൂര്യദേവന്റെ ദിവസം എന്ന കഥ ഒഴിവാക്കി യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ദിവസമെന്ന് ക്രൈസ്തവവല്‍ക്കരിച്ചു.
#ക്രിസ്തുമസ്സ്
യൂള്‍ ഡേ (ശിശുവിന്റെ ദിവസം) എന്ന പേരിലും ക്രിസ്തുമസ് അറിയപ്പെടുന്നു. യേശുവിന്റെ ജന്മദിനം ഡിസംബര്‍ 25 അല്ലായെന്ന് ഇപ്പോള്‍ സമ്മതിക്കുന്നുണ്ടെങ്കിലും ആചാരങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ ദിവസം കൃത്യമായി എങ്ങനെ തിരഞ്ഞെടുത്തുവെന്ന് അന്വേഷിച്ചാല്‍മിത്രാസ് മതത്തിലെ ശിശുവായ തമ്മൂസ്സിന്റെ താണെന്ന് കണ്ടെത്തുവാന്‍ സാധിക്കും.
#കുരിശ് വന്ന വഴി
ആദ്യകാല ക്രൈസ്തവര്‍ അടയാളമായി മല്‍സ്യത്തെ ഉപയോഗിച്ചിരുന്നതായിട്ടാണ് മനസിലാകുന്നത് കൊണ്‍സ്റ്റന്റ്റൈന്റെ ഇടപെടലോടു കൂടെയാണ് തമ്മൂസിന്റെ അടയാളമായ കുരിശ് ക്രിസ്തുമതത്തിന്റെ ചിഹ്നമായി മാറി . ശിശുവിന്റെ പേരായ തമ്മൂസ് എന്ന പദത്തിന്റെ ആദ്യക്ഷരമായ 'തൗ' എന്നതിന്റെ ലിപി കുരിശ് ആകൃതി യിലായിരുന്നു. ഈ അടയാളം നെറ്റിമേല്‍വരയ്ക്കുകയും നെറ്റിയില്‍ ഒരു രക്ഷയായി കെട്ടി തൂക്കിയിടുകയും ചെയ്യുന്ന ഏര്‍പ്പാട് മിത്രാസ് മതത്തിലുണ്ടായിരുന്നു. ഇവിടെയും പുത്രനായ തമ്മൂസിന് പകരം പുത്രനായ യേശുവെന്ന് കഥ മാറ്റുക മാത്രം ചെയ്തിരിക്കുന്നു.
#വിഗ്രഹാരാധന
''മീതെ ആകാശത്തിലോ, താഴെ ഭൂമിയിലോ ഉളള യാതൊന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്. അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്.''(പുറ 20:4)
ഇത്ര വ്യക്തമായ നിയമം കയ്യില്‍വച്ച് കൊണ്ട് തന്നെ, പുത്രന്റെയും മാതാവിന്റെയും കുരിശിന്റെയും പുണ്യാവാളന്‍മാരുടെ വിഗ്രഹങ്ങള്‍ ക്രിസ്തുമതം സൃഷ്ടിച്ചു. വിഗ്രഹാരാധനയുടെ തുടക്കക്കാരായ മിത്രാസ് മതക്കാരെ മനഃപരിവര്‍ത്തനമില്ലാതെ മതംമാറ്റിയപ്പോള്‍ ചെയ്ത വിട്ടുവീഴ്ചയുടെ മറ്റൊരു ഉദാഹരണ മാണിത്. വിഗ്രഹത്തിന്റെ പേര് മാറി പുതിയത് വന്നു എന്നല്ലാതെ മിത്രാസുകാരെ കൂടുതല്‍ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ക്രൈസ്തവ പിതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചു.
മേല്‍പറയപ്പെട്ട കാര്യങ്ങളെല്ലാം സമര്‍ഥിച്ചുകൊണ്ട് ക്രൈസ്തവ പണ്ഡിതനും ക്രിസ്തു മതത്തിലെ നവീകരണ പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്ന ഇന്ത്യന്‍ പെന്തകോസ്ത് ദൈവസഭയുടെ സ്ഥാപകനുമായ പാസ്റ്റര്‍ ഡോ. കെ.ഇ. എബ്രഹാം മഹതിയാം ബാബിലോണ്‍ എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്.
അഭിപ്രായങ്ങള്‍