പൊതു വിദ്യാഭ്യാസം മതത്തിന് അടിയറവ് പറയുമ്പോള്‍


 Image result for ആര്‍.എസ്.എസ് ആശയപ്രചരണ പുസ്തക വിതരണം

വിദ്യാഭാരതി സ്‌കേളര്‍ഷിപ്പിന് പൊതുവിദ്യാലയങ്ങളില്‍ നല്‍കിയ പുസ്തകം

 

നാം ഏതു ലോകത്താണ് ജീവിക്കുന്നത്.

ആധുനിക ബൗദ്ധിക വിദ്യാഭ്യാസം ഇന്ന് നമുക്ക് ഗോത്ര മതാചാരത്തിന്‍റെ ചുമട് എടുക്കുന്ന കഴുതകളില്‍ നിന്നും ആവുമ്പോള്‍ അത് എത്രത്തോളം ആധുനിക സമുഹത്തില്‍ മനുഷ്യനെ പാര്‍ശ്വവല്‍ക്കരിക്കുന്നു എന്നുള്ള വസ്തുത എത്രത്തോളം ഭയാനകമാണ്. ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലങ്കില്‍ ഈ ലോകം കാണുന്ന ഏറ്റവും വലിയ ദുരന്തം തന്നെയാവും ജനാധിപത്യരാജ്യമായ ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിഷയം. കേരളത്തില്‍ മാത്രം വിവിധ മതസംഘടനകളുടെ കീഴിലായി നൂറ് കണക്കിന് വിദ്യാലയങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കൊച്ചിയിലെ പീസ് സ്‌ക്കൂള്‍, വിദ്യാഭാരതിയുടെ കേരളഘടകമായ വിദ്യാനികേതന്റെ കീഴിലുള്ള വിദ്യാലയങ്ങള്‍, അല്‍- അമീന്‍ പബ്ലിക്ക് സ്‌ക്കൂള്‍ അമൃത വിദ്യലായം, ചിന്‍മയ വിദ്യാലയം തുടങ്ങി നിരവധി വിദ്യാലയങ്ങള്‍ വിവിധ മതസംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എക്കാലഘട്ടത്തിലും, ഏതു ദേശത്തും ഏത് കാലാവസ്ഥയിലും ബൗദ്ധിക വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നത് മനുഷ്യന്‍റെ അതിജീവനം എങ്ങനെയൊക്കെ സുഖകരമാക്കാം എന്നാണ്. ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളവും താന്‍ ജീവിതത്തില്‍ നേരിടാന്‍ പോകുന്ന സാമാന്യ സാഹചര്യങ്ങളോട് ഏറ്റുമുട്ടാന്‍ തന്നെ പ്രാപ്തനാക്കിയെടുക്കുന്ന വിദ്യാഭ്യാസമാണ് നമുക്ക് ആവുശ്യം. ഇന്നത്തെ വിദ്യാഭ്യാസരംഗം ഒന്നടങ്കം മതങ്ങള്‍ക്കടിമപ്പെട്ടുപോകുന്ന ഒരു ദുരന്താവസ്ഥയാണ് നാം കാണുന്നത് അതില്‍ ഹിന്ദുവെന്നോ മുസ്ലിമെന്നോ കൃസ്ത്യാനിയെന്നോ ഒരു വിത്യാസവുമില്ല. ഒരു സമൂഹത്തില്‍ പ്രഗല്‍ഭരായ അനേകം വക്കീല്‍ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും പോലീസ് ഉദ്യോഗസ്ഥരും ഉണ്ടെന്നുള്ളത് ആ ദേശത്തിന്‍റെ പുരോഗതിയായി കാണരുത്, പ്രത്യുത അവിടെ അനീതിയും അനാരോഗ്യവും അക്രമവും വ്യാപകമായതിന്‍റെ പരിണിതഫലമായിട്ടുവേണം ഇതൊക്കെ മനസ്സിലാക്കാന്‍ എന്ന ഗ്രീക്ക് തത്വചിന്തകനായ പ്ലാറ്റോയുടെ നിരീക്ഷണം ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്. അതുപോലെയാണ് സമുഹത്തില്‍ ഏറ്റവും കുടുതല്‍ മത ചിന്ത ഉണ്ടായാലും സംഭവിക്കുന്നത്‌. മത ജാതിയ വര്‍ഗീയ വല്‍കരണം നടത്താന്‍ പാകത്തില്‍ ഇവര്‍ വളരും പിന്നെ അതുമതി ഒരു സമുഹം നാശോന്മാകമാവാന്‍. അത് കൊണ്ടൊക്കെ തന്നെയാണ് വിദ്യാഭ്യാസത്തെ നിര്‍വചിക്കാന്‍ മതത്തിനു സാധിക്കാത്തതും ഇന്നും വളര്‍ച്ച മുരടിച്ച ഒന്നായി മതം മാറുന്നതും
കൊയിലാണ്ടി ബോയ്സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പരീക്ഷക്ക് എന്ന പേരില്‍ ആര്‍.എസ്.എസ് ആശയ പ്രചരണം നടത്തുന്ന പുസതകം വിതരണം നടത്തിയ സംഭവങ്ങള്‍ നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ.
ഡിസംബറില്‍ നടക്കുന്ന ആര്‍.എസ്.എസിന്റെ വിദ്യഭ്യാസവിഭാഗമായ വിദ്യാഭാരതിനടത്തുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷക്ക് ആണ് പുസ്തകം പുറത്ത് ഇറക്കിയത്. ലോകത്തെ ആദ്യത്തെ മനുഷ്യജീവി ഉത്ഭവിച്ചത് ആഫ്രിക്കയിലല്ല, ഇന്ത്യയിലാണ്. രാമക്ഷേത്രം പൊളിച്ചാണ് അയോധ്യയില്‍ ബാബര്‍ പള്ളി പണിഞ്ഞത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിലും അമ്പലം പൊളിച്ച് മുസ്ലീങ്ങള്‍ പള്ളി പണിതു.
ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യ സമരം 1773ല്‍ സന്യാസിമാര്‍ നടത്തിയതാണെന്നും 1857 ലേതല്ല എന്നും പുസ്തകത്തില്‍ പറയുന്നു. ഭാരതത്തിന്റെ വീരസന്താനങ്ങള്‍ എന്ന അധ്യായത്തില്‍ മനുസ്മൃതിയുടെ കര്‍ത്താവ് മനുവിന് രണ്ടാം സ്ഥാനമാണ്. ഒന്നാമത് ഹനുമാന്‍. സവര്‍ക്കറും ശ്രീരാമനും വീരസന്താനങ്ങളുടെ പട്ടികയില്‍ ഉണ്ട്. ഗോള്‍വാള്‍ക്കര്‍ അടക്കമുള്ള ആര്‍.എസ്.എസ് നേതാക്കളൊക്കെ ചേര്‍ന്നാണ് ഇന്ത്യ ഉണ്ടാക്കിയത് എന്നാണ് പുസ്തകത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നത്.
ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമാണ് വിദ്യാഭാരതി. വിദ്യാഭാരതിയുടെ കേരള വിഭാഗം ‘ഭാരതീയ വിദ്യാനികേതന്‍ എന്നും അറിയപ്പെടുന്നു. ആര്‍.എസ്.എസിന്റെ പ്രവര്‍ത്തന രീതികളെ സമാന്തരമായി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുകയാണ് വിദ്യാഭാരതി. അര്‍.എസ്.എസ് ശാഖയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രാര്‍ത്ഥനകളും ആഘോഷങ്ങളും വിദ്യാഭാരതി വിദ്യാലയങ്ങളിലും അവര്‍ നടപ്പിലാക്കുന്നു. വിദ്യാലയങ്ങളിലെ അധ്യാപകരെ ചേട്ടന്‍/ ചേച്ചി എന്നേ വിളിക്കാവും എന്നും എകാത്മകാ മന്ത്രം, പ്രാത സ്മരണ എന്നിവ നിര്‍ബന്ധമായും ചൊല്ലണം, അര്‍.എസ്.എസിന്റെ ആഘോഷങ്ങളായ ഗുരുപൂജ ഗുരുദക്ഷിണ, രക്ഷാബന്ധന്‍, വര്‍ഷപ്രതിപദ, ഹിന്ദു സാമ്രാജത്വ ദിനം, വിജയ ദശമി എന്നിവയും ഇത്തരം വിദ്യാലയങ്ങളില്‍ ആഘോഷിക്കുന്നുണ്ട്.
വിദ്യാനികേതന്‍ വിദ്യാലയങ്ങളില്‍ പഞ്ചാംഗ ശിക്ഷണം എന്ന പേരില്‍ ഒരു സമാന്തര പഠനവും അക്കാദമിക് പഠനത്തോടൊപ്പം നടക്കുന്നുണ്ട്. യോഗ, സംഗീതം, നൈതിക്, നൃത്തം, ചിത്രരചന എന്നിവയാണ് പഞ്ചാംഗശിക്ഷണത്തില്‍പ്പെടുന്നത് . രാവിലെ ക്ലാസ് ആരംഭിക്കുന്നത് മുതല്‍ വിവിധ പ്രാര്‍ത്ഥനകള്‍ കുട്ടികള്‍ നിര്‍ബന്ധമായും ചൊ്‌ല്ലെണ്ടതുണ്ട്. പ്രാതസ്മരണ, ഭാരത വന്ദനം, സരസ്വതി വന്ദനം, ശാന്തി മന്ത്രം, ക്ലാസ് അവസാനിക്കുമ്പോള്‍ ഒരു മന്ത്രം ഭക്ഷണം കഴിക്കാന്‍ ഭോജന മന്ത്രം എന്നിങ്ങനെ ചിട്ടകളും ഇവിടെ പ്രാവര്‍ത്തികമാക്കുന്നുണ്ട്.
ഇത്തരത്തില്‍ മത സംഘടനകള്‍ നടത്തുന്ന വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ദൂരവ്യാപകമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ചൈല്‍ഡ് ലെര്‍ണിംഗ് ഡിസേബിലിറ്റി വിദ്യാര്‍ത്ഥിനിയായ ഷംല പറയുന്നത്.
”കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍ കുട്ടികള്‍ക്ക് ചെറിയ പ്രായത്തില്‍ മറ്റു മതസ്ഥരുമായി ഇടപെടുന്നതിനുള്ള സാഹചര്യം കുറയുന്നു വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട് അവന്‍ ഹിന്ദുവാണ് അല്ലെങ്കില്‍ അവന്‍ മുസ്ലീമാണ് എന്നിങ്ങനെ ചെറിയ കുട്ടികള്‍ പറയുന്നത്. മത വിദ്യാലയങ്ങള്‍ പണ്ടുമുതലേ നമ്മുടെ ഇടയിലുണ്ട് എന്നാല്‍ അപ്പോഴൊക്കെ പൊതുവിദ്യാലയങ്ങള്‍ കൂടി കുട്ടികള്‍ പഠിക്കുന്നുണ്ടായിരുന്നു. എന്നാലിപ്പോള്‍ മത വിദ്യാലയങ്ങളും പൊതുവിദ്യാലയങ്ങളും ഒരേ രീതിയില്‍ ആവുകയാണ്. പീസ് സ്‌കൂളിനെ പോലുള്ള സ്ഥാപനങ്ങള്‍ അത്തരത്തിലുള്ളതാണ്. ഇത് ഭാവിയിലേക്ക് വലിയ പ്രശ്‌നങ്ങളുണ്ടാക്കും മത സംഘടനകളുടെ ഇത്തരം സ്ഥാപപനങ്ങള്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം കൊണ്ട് മറ്റുള്ള മതങ്ങളില്‍ പെട്ട ആളുകളുമായി യാതൊരു ബന്ധവും ഇല്ലാതെയാവുന്നു എന്ന വലിയ ഒരു അപകടവും നടക്കുന്നുണ്ട് ”ഷംല പറയുന്നു.
ഈ അടുത്ത് എനിക്ക് നേരിട്ട ഒരു അനുഭവം പറയാംഞാനും എന്‍റെ ഒരു ഫ്രണ്ടിന്‍റെ ഫാമിലിയും ഒന്നിച്ചു ഷോപ്പിംഗ് നടത്താന്‍ പോയപ്പോള്‍ അവരുടെ ചെറിയ എഴു വയസുള്ള മോള്‍ എന്നോട് ചോദിക്കുകയാണ് അങ്കിള്‍ ഏതു മത വിശ്വാസിയാണ് മുസ്ലിം അല്ലല്ലോ എന്നൊക്കെ ഈ ചെറിയ കുട്ടിക്ക് ഇങ്ങനെ ചോദിക്കാന്‍ കാരണം അവരുടെ പഠനം തന്നെയാവാം. കാരണം പഠിക്കുന്ന സ്കുളുകളില്‍ നിന്നും കിട്ടുന്ന വിദ്യാഭ്യാസ സമ്പ്രദായം കാരണം കുഞ്ഞു മനസുകളില്‍ പോലും മതമെന്ന മലീനസം എങ്ങനെയൊക്കെയാണ് നിറയുന്നത് എന്നുള്ളത് ഇതില്‍ നിന്നും മനസിലാക്കാം.
ഒരു കാലത്ത് ഇന്‍ഡ്യയിലെ മേല്‍ജാതി വര്‍ഗമായി കണക്കാക്കപ്പെടുന്ന ബ്രാഹ്മണര്‍ക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു വിദ്യാഭ്യാസം എഴുത്തും വായനയും ഗണിത വിജ്ഞാനീയങ്ങളും പഠിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും എല്ലാത്തിന്റെയും അടിസ്ഥാനം മതപഠനം തന്നെയായിരുന്നു. വീണ്ടും നാം അതെ തലത്തിലേക്ക് തന്നെയാണ് പോകുന്നത് എവിടെയാണ് എത്തി നില്‍ക്കുന്നത് പഴയകാലാ ചരിത്രത്തിന്റെ ആവര്‍ത്തനമാണ് നമുക്ക് മുന്നില്‍ വരുന്നത് കേരളം ഉള്‍പ്പെടെ പുരോഗമന ആശയങ്ങളുടെ വിളനിലങ്ങളായി വര്‍ത്തിച്ചയിടങ്ങളിലെല്ലാം സംഭവികാന്‍ പോകുന്നത് സാംസ്‌കാരിക മണ്ഡലത്തില്‍ പ്രകടമാകുന്ന പുതുപ്രവണതകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യ എന്ന ജനാധിപത്യ രാജ്യം മത പുരോഹിതന്മാരെ മാത്രം സൃഷ്ട്ടിക്കാനുള്ള ചിന്തയിലാണ്.
കേരളത്തില്‍ നവോഥാന പ്രസ്ഥാനം സമ്മാനിച്ച ഏറ്റവും വലിയ നേട്ടം. പൊതുവഴികള്‍, പൊതുവിദ്യാലയങ്ങള്‍, പൊതുജനാരോഗ്യം എന്നിവ എടുത്തുപറയേണ്ട നേട്ടങ്ങള്‍ തന്നെ. മത ജാതി/ജന്മി മേല്‍ക്കോയ്മക്കെതിരെ നടന്ന എണ്ണമറ്റ സമര പോരാട്ടങ്ങളുടെ വിജയഗാഥയാണ് പൊതുവല്‍ക്കരണത്തിന്റെ അന്തര്‍ധാര. പട്ടിക്കും പൂച്ചക്കും കഴുകനും കഴുതയ്ക്കും നടക്കാമായിരുന്ന വഴിയില്‍ മനുഷ്യന് അയിത്തം കല്‍പിച്ച് മാറ്റി നിര്‍ത്തിയ നാളുകളില്‍ പൊതുവഴിക്ക് വേണ്ടിയുള്ള പോരാട്ടം ജീവിതത്തിന്‍റെ അന്തസ്സുയര്‍ത്താനുള്ള പോരാട്ടമായിരുന്നു എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കാഴ്ചകള്‍ കാണുമ്പോള്‍ നമ്മുടെ ഈ പോക്ക് വീണ്ടും ഇടുങ്ങിയ ചിന്തകളിലെക്കു മാത്രമായി ചുരുങ്ങുന്നു.
ഇന്ത്യന്‍ ഭരണ ഘടന ഉറപ്പു നല്‍കുന്ന സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസമെന്ന അവകാശത്തിന്‍റെ ഒരു വലിയ ലംഘനമായി വേണം ഇതിനെ കണക്കാക്കാന്‍. മത ജാതി ജന്മി മേല്‍ക്കോയ്മകള്‍ക്കെതിരെ പൊരുതി നേടിയ അവകാശങ്ങള്‍ നവ മത ജാതി ജന്മി സാമ്രാജ്യത്വ താല്‍പര്യങ്ങളുടെ കാല്‍കീഴില്‍ അടിയറ വയ്ക്കുന്ന സമീപനത്തെ തിരിച്ചറിയാന്‍ വൈകിയാല്‍ നമുക്ക് ഇരുണ്ട യുഗത്തിലേക്കുള്ള യാത്രയ്ക്ക് അധികം കാതമൊന്നും കാത്തിരിക്കേണ്ടി വരില്ല.


 വിദ്യാഭാരതി സ്‌കേളര്‍ഷിപ്പിന് പൊതുവിദ്യാലയങ്ങളില്‍ നല്‍കിയ പുസ്തകംImage result for ആര്‍.എസ്.എസ് ആശയപ്രചരണ പുസ്തക വിതരണം
 വിദ്യാ നികേതന്‍ വിദ്യാലയങ്ങളിലെ ചിട്ടകള്‍ വിശദീകരിക്കുന്ന ഡയറി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

മുലകുടി ബന്ധം ഇസ്ലാമില്‍