പേരില്‍ എന്തിരിക്കുന്നു.


No automatic alt text available.

പേരില്‍ എന്തിരിക്കുന്നു. കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഒരു പറ്റം മത വിശ്വാസികളുടെ സ്ഥിരം ചോദ്യമാണ് മതങ്ങളുടെ പേരിലുള്ള പേരുകള്‍ നിങ്ങള്‍ എന്തിന് ഉപയോഗിക്കുന്നു എന്നുള്ളത് ?
ഇത് ചോദിക്കാന്‍ ഇവര്‍ ആരാ?. ആരാണ് ഇതിനുള്ള അധികാരം ഇവര്‍ക്ക് കൊടുത്തത്?
ഓരോ മതക്കാരും ഇതില്‍ നിന്നും വിഭിന്നമല്ല. മുസ്ലിം ആയാലും,കൃസ്ത്യന്‍ ആയാലും,ഹിന്ദു ആയാലും പേര് വെച്ചുകൊണ്ട് മനുഷ്യനെ അളക്കാന്‍ നില്‍ക്കും.
ഇവിടെ ഈ ചോദ്യം കുടുതല്‍ ചോദിക്കാറുള്ളത് ഇസ്ലാമിക വിശ്വാസികളാണ് അതിനുള്ള കാരണം അവരുടെ മതം ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഉണ്ടാവുന്ന മത സ്നേഹം മദ്യം പോലെ തന്നെ അവര്ക്കതൊരു തരം ലഹരിയാണവര്‍ക്ക്‌. അതിനുള്ള കാരണം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ സാധികുന്നത് അവരുടെ ഗ്രന്ഥങ്ങളില്‍ കാണുന്ന മതത്തിനു വേണ്ടി പടവെട്ടി ചത്താല്‍ സ്വര്‍ഗം കിട്ടുമെന്നും മതത്തിനു വേണ്ടി ത്യാഗ്യം ചെയിതാലും സ്വര്‍ഗം വാക്ധാനം ചെയ്യപെട്ടിട്ടുണ്ട് ആയതിനാല്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്ന അല്ലങ്കില്‍ എതിര്‍ക്കുന്ന എന്തൊരു വിഷയമാവട്ടെ അവരുടെ പ്രധികരണങ്ങള്‍ വളരെ രുക്ഷമായികൊണ്ടായിരിക്കും ഉണ്ടാവുക.
ഇനി പറയാനുള്ളത് പേരുകളുടെ ഒരു കാര്യം എടുത്തു നോക്കിയാല്‍ നമുക്ക് കാണാന്‍ സാധിക്കുന്ന ചില സത്യങ്ങള്‍ തുറന്നു തന്നെ പറയാം
ഉദാഹരണത്തിന് ഇസ്ലാമിന്റെ കാര്യം തന്നെ എടുക്കാം. മുഹമ്മദു എന്ന വെക്തി അയാളുടെ നാല്പതാം വയസിലാണ് അള്ളാഹുവിന്റെ വഹുയു കിട്ടി ഇസ്ലാമിക പ്രബോധനം നടത്തുന്നത് എന്നാണ് ഇസ്ലാമിക പ്രമാണങ്ങള്‍ പറയുന്നത് അതിനു മുന്‍പ് ആ വെക്തി തന്നെ അനിസ്ലാമികമായ കാഴ്ചപ്പാടില്‍ അതിന്‍റെ ചിട്ട വട്ടങ്ങളില്‍ തന്നെയായിരുന്നു ജീവിച്ചു പോന്നിരുന്നത് അപ്പോള്‍ പിന്നെ ഈ മുഹമ്മദ് എന്നുള്ള പേര്‍ എങ്ങനെ ഇസ്ലാമികമായി?. അതുപോലെ ഒന്നാം ഖലീഫയായ അബുബക്കര്‍ അയാളുടെ പേര് ഇസ്ലാം വന്നതിനു ശേഷം വന്ന പേര്‍ ആണോ?. രണ്ടാം ഖലീഫ ഉമ്മര്‍ അയാളുടെ പേര്‍ ഇസ്ലാം വന്ന ശേഷം ഉണ്ടായാ ഇസ്ലാമിക പേര്‍ ആണോ. മുന്നും നാലും ഖലീഫമാര്‍ അവരുടെ പേരുകള്‍ ഇസ്ലാം ഉണ്ടായ ശേഷം വന്നതാണോ?. ഇങ്ങനെ ചോദിക്കുകയാണ് എങ്കില്‍ മുഹമ്മദിന്‍റെ വപ്പയുടെ ഉമ്മയുടെ അവരുടെയൊക്കെ ഫാമിലിയിലുള്ള പേരുകള്‍ എങ്ങനെ കാണുന്നു നിങ്ങള്‍ അതൊക്കെ ഇസ്ലാമിന്‍റെ പേരുകളാണോ വിശ്വാസികളെ?
ഇതു പോലെയാണ് ഓരോ മതവും എടുത്തുപരിശോധിച്ചാല്‍ മനസിലാവുക അപ്പോള്‍ പിന്നെ ഇവര്‍കൊക്കെ ഈ പേരില്‍ എന്ത് അവകാശമാണ് ഉള്ളത്. ഇനി നിങ്ങള്‍ പറയു ഈ പേരുകളൊക്കെ എങ്ങനെയാണ് ഇസ്ലാം മതം സ്വീകരിച്ചത്?
ഒരാളെ അറിയപെടാന്‍ എന്നുള്ളതല്ലാതെ എന്താണ് ഈ പേരുകൊണ്ട് ഉദേശിക്കുന്നത് ആയതു കൊണ്ട് പേരുകളുടെ കാര്യത്തില്‍ ഇനിയെങ്കിലും ഈ എട്ടുകാലി മമ്മുഞ്ഞു പണി നിറുത്തുന്നത് നന്നായിരിക്കും. എന്തായാലും ഉള്ള പേര്‍ മാറ്റാന്‍ തത്കാലം താത്പര്യമില്ല ഇനി മതത്തിനു വേറെ പേരുകള്‍ വേണമെങ്കില്‍ നിങ്ങള്‍ ഉണ്ടാക്കി കൊണ്ട് വന്നോളു എന്നെ പറയാനുള്ളൂ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം