സ്വയം ജീവിക്കാന്‍ മറന്നവള്‍
ചില തുറന്നു പറച്ചിലുകള്‍ സമുഹത്തില്‍ പറയുമ്പോള്‍ അത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും ഇപ്പോള്‍ ഉണ്ടാക്കി വെച്ചിരിക്കുന്ന സദാചാര ബോധങ്ങള്‍ അതോടെ പൊളിയും അങ്ങനെയൊരു ചിന്തയില്‍ നിന്നാണ് ഞാന്‍ ഇത് എഴുതുന്നത്.
എന്തുകൊണ്ട് ഇങ്ങനെയൊക്കെ എഴുതേണ്ടി വന്നു?. എന്നിലെ ചിന്തയാണ് എന്നെ ഉണര്‍ത്തിയത് അത് എന്ത് കൊണ്ടാണ് എന്നുള്ളത് പറയാം. ഒരു സമുഹം ഇപ്പോഴും എന്തുകൊണ്ട് ഇങ്ങനെയൊക്കെയായിപോയി എന്നും മതത്തിന്‍റെയും ജാതിയുടെയും അതിര്‍ വരമ്പുകള്‍ വെട്ടിപൊളിച്ചു കൊണ്ട് സ്വന്തന്ത്രമായി ചിന്തിക്കാന്‍ സാധിച്ചപ്പോള്‍ മാത്രമാണ് സമുഹത്തില്‍ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റംവരെ നടക്കുന്ന കൊള്ളരുതായിമകളുടെ ആഴം മനസിലായത്.
ചിലപ്പോഴൊക്കെ ഓർക്കും പത്തൊൻപതു വയസ്സിനപ്പുറം ജനിപ്പിച്ചു താലോലിച്ച് വളർത്തിയ അച്ഛനും അമ്മക്കുമൊപ്പം മതിവരുവോളം അവള്‍ ജീവിച്ചിട്ടുണ്ടോ എന്ന്! ഒരു പെണ്ണായതു കൊണ്ട് മാത്രം നഷ്ടപ്പെടുന്ന സന്തോഷങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് നിങ്ങള്‍ ആരെങ്കിലും ഓര്‍ത്തിട്ടുണ്ടോ?. അതുമല്ല കുടെ കിടന്നു ജീവിക്കുന്നവളോട് ചോദിച്ചിട്ടുണ്ടോ?. മറ്റുള്ളവർ എടുക്കുന്ന തീരുമാനങ്ങൾക്ക് പാവ പോലെ ചലിക്കാൻ മാത്രമാണ് ഓരോ പെണ്‍കുട്ടിയുടെയും വിധി.
ഒരു ദിവസം ഇരുട്ടി വെളുക്കുമ്പോൾ ഒട്ടും പരിചിതമല്ലാത്ത ഒരു വീട്ടിലേക്കു അവളെ കൊണ്ട് പോയി വിടുന്നു എന്തൊരു മാനസികമായവസ്ഥയാവും അവള്‍ക് ഉണ്ടാവുക. അപരിചിതരായ ആളുകൾ, മുറികൾ, ഗന്ധങ്ങൾ, ദിവസങ്ങൾക്കു മുന്നേ മാത്രം കണ്ടു പരിചയമുള്ളൊരു പുരുഷൻ...! ഇതാണിനി തന്‍റെ വീടെന്നും ഞാനിന്നു തൊട്ട് ഇവിടെയാണെന്നും ഓരോ പെണ്‍കുട്ടിയും മനസിനുള്ളിലെ വിങ്ങലടക്കിപ്പിടിച്ചു സ്വയം വിശ്വസിപ്പിച്ചും പഠിപ്പിച്ചും കൊണ്ടുമിരിക്കും. എനിക്ക് മാത്രമല്ലല്ലോ ഈ വിധി എല്ലാ സ്ത്രീകളും ഇങ്ങനെയല്ലേ എന്നും ഇന്നും ജീവികുന്നത്, അവർ സഹിച്ചെങ്കിൽ എനിക്കുമതിന് കഴിയുമെന്നും അവർ അവള്‍ സ്വയം ആശ്വസിപ്പിച്ചു കൊണ്ടിരിക്കും.
അങ്ങനെയാണ് ഓരോ പെൺകുട്ടികളും വിവാഹത്തോടെയുള്ള പറിച്ചുനടലിനോടു പൊരുത്ത പെടുന്നത്. ആർത്തവവും ഗർഭവും പ്രസവവുമടക്കമുള്ള വേദനകളോടും സമരസപ്പെടുന്നത്. സ്വാതന്ത്ര്യമില്ലായ്മകളോടും അരുതുകളോടും ചുറ്റുമുള്ള വേലിക്കെട്ടുകളോടും പുതുമ നഷ്ടപ്പെട്ടവളാവുന്നത്. പുതിയ വീട്ടിലേക്ക് കയറിച്ചെല്ലുന്ന ഓരോ പെൺകുട്ടിയും എന്ത് മാത്രം ആദികളാവും ഉള്ളിലൊളിപ്പിച്ചു വെച്ചിട്ടുണ്ടാകുക? ആരെങ്കിലും ഒന്ന് ചിന്തിച്ചിട്ടുണ്ടോ ഇതൊക്കെ. വന്നു കേറിയ ഇടം ഇവിടെയുള്ളവർ തന്നോട് നന്നായി പെരുമാറുമോയെന്നും സ്വന്തം വീട്ടിലേതു പോലെതന്നെയായിരിക്കണേ എന്നൊക്കെ വിചാരിക്കും. ഇനി ഞാനിവിടെ എന്തൊക്കെയാണാവോ ചെയ്യേണ്ടതെന്നും ഞാൻ ചെയ്യുന്ന ജോലികൾ ഇവര്‍ക്കിഷ്ടപ്പെടില്ലേയെന്നും ചിന്തിക്കും.
വ്യത്യസ്തമായ രുചികൾ പരാതികളില്ലാതെ ശീലിക്കാൻ തുടങ്ങും തോന്നുമ്പോൾ എടുത്തു കഴിക്കാൻ, അമ്മേ.. ചായ എന്നൊക്കെ സ്വന്തം മുറിയുടെ ശീതളിമയിലിരുന്നു വിളിച്ചു പറയാൻ കഴിയാത്തതിൽ ദുഖിക്കും. ഇനിയെന്നാവും സ്വന്തം വീടിന്‍റെ അഭയത്തിലേക്കു ഒന്ന് പോകാൻ സാധിക്കുക, ഭക്ഷണമേശയിലിരിക്കുമ്പോൾ മതിവരുവോളമെടുത്താൽ അവരെന്ത് കരുതുമെന്നോർത്ത് ശങ്കയോടെ നീട്ടിയ കൈ പിൻവലിച്ചുവെന്നു പിന്നിലേക്ക് വലിക്കാനവള്‍ നിര്‍ബന്ധിതയാവുന്നു. ആ വീടിന്‍റെ ശീലങ്ങൾക്കനുസരിച്ചു അവളതുവരേ പാലിച്ചു പോന്ന ദിനചര്യകൾ മനസ്സില്ലാമനസ്സോടെ മാറ്റാൻ തയ്യാറെടുക്കുന്നു. തോന്നുമ്പോൾ പോയികിടന്നുറങ്ങാനും മതിയാവോളം ഉറങ്ങി ഭയാശങ്കകളേതുമില്ലാതെ ഉണർന്നെണീറ്റു വരാനും ഒരു വീടിന്‍റെ മകൾക്കല്ലാതെ മരുമകൾക്ക് സാധ്യമേയല്ല എന്നുള്ളത് മനസിലാക്കുന്നു. രാവിലെ ഉണർന്നാൽ നേരെ അടുക്കളയിലേക്ക് പോകേണ്ട ഒരാളായി എത്ര പെട്ടെന്നാണ് അവൾ രൂപാന്തരപ്പെടുന്നു സ്വന്തം വീട്ടിൽ രാജാവിനെ പോലെയും ഭാര്യവീട്ടിൽ അതിനെക്കാൾ രാജകീയ സ്വീകരണവും കിട്ടുന്ന തന്‍റെ മറുപാതിയെ നോക്കി,അതിലെ നീതിനിഷേധത്തെ പറ്റി ഒന്ന് ചിന്തിക്കുക പോലും ചെയ്യാൻ കഴിയാത്ത അത്രയും സ്ത്രീകൾ അതിനോടൊക്കെയും ഇഴകി ചേര്‍ന്ന് കൊണ്ടുള്ള ജീവിതം നയിക്കുന്നു. താന്‍ ജീവികുന്നത് തനിക്കു വേണ്ടിയല്ല മറ്റുള്ളവര്‍ക്ക് വേണ്ടിയാണന്നുള്ള ബോധത്തില്‍ അവള്‍ സ്വയം മറക്കുന്നു.
വിവാഹം എപ്പോഴും സ്ത്രീക്ക് നേട്ടങ്ങളോടോപ്പം ഒരുപാട് നഷ്ടങ്ങൾകുടി സമ്മാനിക്കുന്നു. അല്ലെങ്കിൽ ഒരു വിഭാഗം നഷ്ടങ്ങൾ ഏറ്റു വാങ്ങി നടത്തിയ സഹനവും അതിജീവനവുമാണ് ഇന്നിവിടെ കൊട്ടിഘോഷിക്കുന്ന കുടുംബവ്യവസ്ഥയുടെയും,ബന്ധങ്ങളുടെ കെട്ടുറപ്പിന്‍റെ ആണിക്കല്ല് എന്ന് എല്ലാവരും മനഃപൂർവം മറന്നു കളയുന്നു. ഒരു വീട്ടിലേക്കു കയറിച്ചെല്ലുന്ന പെൺകുട്ടി യാഥാർത്ഥവ്യക്തിത്വം മുഷിഞ്ഞ തുണി പോലെ ഉള്ളിൽ ഒളിപ്പിച്ച് നല്ല ഭാര്യയുടെയും നല്ല മരുമകളുടെയും നല്ല നാത്തൂന്‍റെയും സുന്ദരമായ എന്നാൽ പാകമല്ലാത്ത കുപ്പായം മുകളിൽ എടുത്തണിയുന്നു. പിന്നെ അത് പാകമാക്കാനുള്ള പെടാപ്പാടുകളാണ് അവര്‍കുള്ളില്‍ ചിലരതില്‍ വിജയിക്കുന്നു. ചിലർ തോറ്റു കീഴടങ്ങുന്നു. ചിലർ ഉന്തിയും തള്ളിയും മുന്നോട്ടു പോകുന്നു. മറ്റു ചിലര്‍ ഇത് തന്നെയാവാം ജീവിതം എന്ന് കരുതി ജീവ ശവമായി ജീവിക്കുന്നു. ചിലരാകട്ടെ ആര്‍ക്കോവേണ്ടി എന്തിനോ വേണ്ടി സ്വ ജീവിതം പാഴാക്കി കൊണ്ടരിക്കുന്നു. മാസങ്ങള്‍ പോയാലും വര്‍ഷങ്ങള്‍ പോയാലും ഭര്‍ത്താവ് എന്ന വെക്തിയില്‍ നിന്നും ഒരു വിളിയോ അല്ലങ്കില്‍ ഒരു സ്നേഹ പ്രകടനമോ കിട്ടാതെ ജീവിക്കുന്നു. തന്‍റെ നൊമ്പരങ്ങള്‍ താന്‍ ആരോട് പറയും എന്നൊക്കെ ഉള്ളിലൊതുക്കികൊണ്ട് കാലത്തെയും സ്വജീവിതത്തെയും പഴിച്ചുകൊണ്ട് അവള്‍ അങ്ങനെ ആ നടുക്കളത്തില്‍ നടന്നു നീങ്ങുന്നു. അവളും ആഗ്രഹിക്കുന്നു ഒരു നല്ല സ്പര്‍ശവും തലോടലും സ്നേഹം തുളുമ്പുന്ന വാക്കുകളും പക്ഷെ സമുഹം നല്‍കുന്നത് വേറെയാണ് എന്ന് മാത്രം.
ദാമ്പത്യത്തില്‍ രതി മാത്രമല്ല, സ്നേഹം,പ്രണയം,ആദരവും,അംഗീകാരവും, പരിഗണനയും,ഉത്തരവാദിത്തബോധവും,സുരക്ഷിതത്വവും തുടങ്ങിയ ഒരുപാട് കാര്യങ്ങള്‍ ജീവിത പങ്കാളിയില്‍ നിന്ന് ആണും പെണ്ണും ആഗ്രഹിക്കുന്നുണ്ടെന്നും മനസിലാക്കണം. ഭര്‍ത്താവില്‍ നിന്നും ഒരു പെണ്ണ് ആഗ്രഹിക്കുന്നത് ലൈംഗികസുഖം മാത്രമല്ല. തന്നോട് ഏറെ നേരം സംസാരിക്കാനും നിസ്സാര കാര്യങ്ങള്‍ ആണെങ്കിലും ക്ഷമയോടെ കേള്‍ക്കാനും. മസിലുപിടിത്തം ഇല്ലാതെ ഇടപെടാനും തമാശ പറയാനും സ്നേഹിക്കാനും പരിഗണിക്കാനും അംഗീകരിക്കാനും ഗംഭീരമായി പ്രണയിക്കാനും കഴിയുന്ന പുരുഷനെയാണ് അവള്‍ ഇഷ്ടപ്പെടുന്നത്. ശരീര സൗന്ദര്യമോ രൂപ സൗകുമാര്യമോ പണമോ സമൂഹത്തിലെ സ്ഥാനമോ ഒന്നും അവളുടെ വിഷയമെയല്ല ഈകാര്യത്തില്‍.
ഇനി ഇതൊന്നും താന്‍ വിവാഹം ചെയിത പുരുഷനില്‍ നിന്നും കിട്ടുന്നില്ലങ്കില്‍ അവള്‍ സ്വയം തീരുമാനിക്കുന്നു എനിക്ക് എന്തോ കുഴപ്പമുണ്ട് അത് കൊണ്ടാവാം ഇങ്ങനെയൊക്കെ എന്ന് നെടുവീര്‍പ്പിട്ടു വീണ്ടും മരവിച്ച പോലെ ജീവിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ പുരുഷന്‍ ഇങ്ങനെ ജീവിക്കാന്‍ തയ്യാറാവുന്നുണ്ടോ ഇല്ല എന്നാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞ കാര്യങ്ങള്‍. ഒരു സ്ത്രീ അവള്‍കിഷ്ട്ടപെട്ട ആളുടെ അടുത്ത് പോയാല്‍ സമുഹം അവരെ വിലയിരുത്തന്നത് വേറേയൊരു രീതിയില്‍ എന്നാല്‍ ഒരു പുരുഷന്‍ അങ്ങനെ പോയാല്‍ അതിന് സമുഹത്തിന് യാതൊരു വിഷയവുമില്ല എന്നാല്‍ പെണ്ണ് പോയാല്‍ അതൊരു ആഗോള വിഷയം തന്നെയാണ് സമുഹത്തിന് പിന്നെയവള്‍ തേവിടിശ്ശിയായി മാറി അവളെ കിട്ടുമോ എന്നുള്ള ചിന്തയിലായി ബഹുമാന്യ സമുഹം. എങ്ങനെയെങ്കിലും സ്വന്തം കൈവെള്ളയില്‍ കൊണ്ടുവരാന്‍ തനിക്കു സാധിക്കുമോ എന്നുള്ള ചിന്തയില്‍ ഓരോ സദാചാര മാന്യനും നടക്കുന്നു.
അതുപോലെ തന്നെ ഭർത്താവിന്‍റെ അച്ഛനെയും അമ്മയെയും നോക്കണ്ട ജോലി എന്തിനാ പെണ്‍കുട്ടികള്‍ക്ക് കൊടുകുന്നത് അത് ഭർത്താവിന്‍റെ ജോലി അല്ലേ. അവനവന്‍റെ അച്ഛനമ്മമാരെ അവരവർ തന്നെ ആണ് നോക്കേണ്ടത്. എന്നിട്ട് എന്‍റെ അച്ഛനമ്മമാരെ നോക്കേണ്ട ജോലി അവിടെ വന്നു കയറിയ പെൺകുട്ടികൾക്ക് കൊടുക്കും. ചുരുക്കത്തിൽ പെണ്‍കുട്ടികളോടു ചെയ്യുന്ന ക്രൂരതയല്ലേ ഇതൊക്കെ. അവനവന്‍റെ അച്ഛനമ്മമാരെ നോക്കാൻ സാധിക്കുന്നില്ല അവരെ നോക്കുന്നത് വല്ല പെൺകുട്ടികളും ഈ അവസ്ഥ കൊണ്ടല്ലേ മാതാപിതാക്കൾക്ക് മരുമക്കളുടെ ആട്ടും തുപ്പും മനസില്ലായ്മയും കാണേണ്ടി വരുന്നത്. വന്നു കയറിയ മരുമകള്‍ ആയതുകൊണ്ട് മരുമകള്‍ എന്ത് ചെയിതു കൊടുത്താലും കുറ്റവും കുറവും ആട്ടും തുപ്പും പരിഹാസവുമാണ് എല്ലായിപ്പോഴും കിട്ടാന്‍ പോകുന്നതും. എന്നാല്‍ ഒരു പുരുഷന് ഭര്യ വീട്ടില്‍ നിന്നും കിട്ടുന്നത് നേരെ മറിച്ചും എന്തെല്ലാം സ്വപ്നങ്ങള്‍ ആവും ഒരു പെണ്‍കുട്ടി വിവാഹ ജീവിതത്തിലേക് കടന്നു വരുമ്പോള്‍ ഉണ്ടാവുക അതെല്ലാം തന്നെ അക്ഷരാര്‍ത്ഥത്തില്‍ നടക്കാന്‍ പോകുന്ന ഒന്നല്ല എന്ന് തിരിച്ചറിയുമ്പോള്‍ ആവള്‍ ആര്‍ക്കോവേണ്ടി ജീവിക്കാന്‍ നിബന്ധിതമാകുന്നു.
ആണുങ്ങൾക് ഭാര്യവീട്ടിൽ നില്‍ക്കാന്‍ വയ്യ. നിന്നാല്‍ ശ്വാസം മുട്ടും. അതിപ്പോള്‍ ഒരു ദിവസം ആയാലുംശരി. അപ്പൊ എന്നും ശ്വാസം മുട്ടി ഭര്‍ത്താവിന്‍റെ വീട്ടിൽ നിൽക്കുന്ന ഭാര്യയെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇത് എഴുതുന്ന ഞാന്‍ അടക്കമുള്ള പുരുഷ വര്‍ഗം കാലം ചവച്ചു തുപ്പിയ മാര്‍ഗത്തില്‍ തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത് എവിടെ നോക്കിയാലും ചവിട്ടു പടിയില്‍ രണ്ടു പടി താഴെയാണ് സ്ത്രീകള്‍ നില്‍കേണ്ടത് എന്നുള്ള ചിന്ത എങ്ങനെയൊക്കെ നമ്മുടെ മനസ്സില്‍ കടന്നു കുടിയത്. അതെല്ലാം ഇന്നും താവഴിയായി കൊണ്ട് നാം നടക്കുന്നു. ശരിക്കും പെണ്‍കുട്ടികള്‍ വിചാരിക്കുന്നത് കല്യാണം കഴിഞ്ഞാല്‍ നല്ല വണ്ണം സ്വാതന്ത്ര്യം ഉണ്ടാവും അങ്ങനെ പാറി നടക്കാം എന്നുള്ള ഒരു വലിയ മോഹ കുടുമായിട്ടാണവളുടെ വരവ്. എന്നാല്‍ അതെല്ലാം പൊടുന്നനെയങ്ങവസാനിക്കുബോഴാണ് കാര്യങ്ങള്‍ മനസിലാവുന്നത്. ഇത്രയും വലിയ ഒരു കുരിശാണ് ഞാന്‍ സ്വന്തം ചുമലില്‍ എടുത്തു വെച്ചത് എന്നവള്‍ ചിന്തിക്കാന്‍ തുടങ്ങാന്‍ പോകുമ്പോഴേക്കും നിരാളിയുടെ കൈകള്‍ അവളെ വലിഞ്ഞു മുറുകിയിരിക്കും. ആ പിടുത്തത്തില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി കെട്ടിച്ചയച്ച വീട്ടില്‍ നിന്നും പോന്നാല്‍ പിന്നെ സ്വന്തം വിട്ടുകാര്‍ പോലും അവളെ സ്വീകരിക്കാന്‍ തയ്യാറായെന്നും വരില്ല. ഇനി സ്വീകരിച്ചാല്‍ തന്നെയും അവിടെയും കാണാം വലിയ വലിയ പരിമിതികള്‍ കൊണ്ട് അവളെ ശ്വാസം മുട്ടിക്കുന്നു ഉടുവില്‍ വീണ്ടും ഇഷ്ട്ടമില്ലാതെ തന്നെ പറഞ്ഞു വിട്ട വീട്ടിലേക്കു തന്നെ അവളെ ആട്ടി പായിക്കുന്നു. സത്യത്തില്‍ നമുക്കാണോ ഭ്രാന്ത് അതോ നമ്മില്‍ കടന്നു കുടിയ വ്യവസ്ഥകള്‍ക്കാണോ ഭ്രാന്ത് എന്നുള്ളത് മനസിലാകുന്നില്ല.
ഒരു പെണ്‍കുട്ടി ജനിച്ചാല്‍ തന്നെ അതൊരു വലിയ ബാധ്യതയായി എന്ന് കരുതുന്ന വലിയ മാനസികരോഗ സമുഹമാണ് നമുക്ക് ചുറ്റും ഉള്ളത്. അവള്‍ വയസറിയിച്ചത് മുതല്‍ പിന്നെ ആ ആതി കുടുകയായി കഴുകന്‍റെ കണ്ണുമായി പല ഭാഗങ്ങളില്‍ നിന്നും അവളുടെ നേര്‍ക്ക് ആരാണ് വരുന്നത്? അവളെ വലിച്ചു വാരി എടുത്ത് കൊണ്ട് പോയി ഭക്ഷിക്കാന്‍ വേണ്ടി ചിലര്‍ അവള്‍ക്കു ചുറ്റും കുടുന്നു. സ്വന്തം ശരീരം അവള്‍ക്കൊരു ഭാരമായി വരുന്നു. യാത്രകളില്‍ ആള്‍കുട്ടങ്ങളില്‍ അവളുടെ നേര്‍ക്ക് നീളുന്ന വിഷപത്തികള്‍ നിറഞ്ഞ വിഷപാമ്പുകള്‍ എവിടെയും രക്ഷയില്ല സ്വന്തന്ത്രയായി നടക്കാനോ ചിന്തിക്കാനോ കഴിയുന്നില്ല. വെളിയില്‍ എന്ന് മാത്രമല്ല സൈബര്‍ ലോകവും അങ്ങനെ തന്നെ. ആ ഒളിഞ്ഞു നോട്ടത്തിലും രാത്രി വൈകി ഒരു പെണ്ണ് ഓണ്‍ ലൈനില്‍ വന്നാല്‍ അപ്പോള്‍ തുടങ്ങും അവിടെയും അവളുടെ നേരെ ഉയരുന്ന കണ്ണുകള്‍. പെണ്ണെ നീയൊരു പെണ്ണായി ജനിച്ചത് തന്നെ നിനക്ക് വലിയ ബാധ്യതയാണ് അങ്ങനെ കാണാനാണ് നിന്നെയും എന്നെയും നമ്മുടെ സമുഹം പഠിപ്പിക്കുന്നത്. നീ ഒരു ജീവിനുള്ള മനുഷ്യ ഗണത്തില്‍പെടുന്നവളല്ല. മറിച്ചു ഭക്ഷികാനുള്ള മാംസമാണ് നിന്നെ ആരും മനുഷ്യനായി ഗണിക്കുന്നില്ല മറിച്ചു അടിമയായി സേവ ചെയ്യാനുള്ള വര്‍ഗമായിട്ടാണ് നിന്നെ വളര്‍ത്തുന്നതും പഠിപ്പിക്കുന്നതും. സമുഹം നിനക്ക് നല്‍ക്കുന്നത് മുക്കുകയര്‍ ഇട്ടിട്ടുള്ള സ്വാതന്ത്ര്യം മാത്രം. അതിനപ്പുറം നീ ചിന്തിക്കരുതെ. തുല്ല്യത എന്നുള്ള പദംകൊണ്ട് നീ ഈ സമുഹത്തില്‍ വരികയും ചെയ്യരുതേ ഇതൊന്നും എന്നെ പോലുള്ളവര്‍ക്ക് പിടിക്കില്ല കാരണം എന്നെയും പഠിപ്പിച്ചിരിക്കുന്നത് ആ പാഠമാണ്.
വളര്‍ന്നു വരുന്ന പുതു പെണ്‍ തലമുറയോട് എനിക്ക് പറയാനുള്ളത് ഇതാണ് സ്വന്തം കാലില്‍ നില്‍ക്കാന്‍ പാകത്തിലുള്ള ഒരു ചെരുപ്പ് നിങ്ങള്‍ സ്വയം ഉണ്ടാക്കാന്‍ ശ്രമിക്കണം. ആരുടേയും കാലില്‍ അല്ല ചവിട്ടി നില്‍ക്കുന്നത് എന്നുള്ള ബോധമുണ്ടാവുകയും വേണം നാളെ നിങ്ങള്‍ കയറി ചെല്ലുന്ന ഇടം പറ്റില്ല എന്നുള്ള ബോധ്യം വന്നാല്‍ ശരീരത്തില്‍ അടിഞ്ഞ ചെളി മാറ്റാന്‍ വേണ്ടി കുറച്ചു ഡെറ്റോള്‍ സോപ് ഉപയോഗിച്ച് കഴുകി കളഞ്ഞു കൊണ്ട് നിങ്ങള്‍ ഉണ്ടാക്കി എടുത്ത ചെരുപ്പില്‍ നിന്ന് കൊണ്ട് സമുഹത്തില്‍ ഇറങ്ങുക എന്നാല്‍ മാത്രമേയുള്ളൂ സമുഹത്തില്‍ പടര്‍ന്നു പിടിച്ച നീരാളി കൈകള്‍ മുറിയുകയുള്ളൂ. മതങ്ങളും ജാതികളും ഉപജാതികളും സമുഹവും നല്‍കിയ അടിമ വ്യവസ്ഥയില്‍ ജീവിക്കെണ്ടവളല്ല നിങ്ങള്‍ തുല്ല്യത എന്ന പദം നിങ്ങള്‍ക്കു കുടിയുള്ളതാണ്....
അഭിപ്രായങ്ങള്‍