നോബല്‍ ചരിത്രം വന്ന വഴികളിലുടെയൊരു യാത്ര



നോബല്‍ ചരിത്രം വന്ന വഴികളിലുടെയൊരു യാത്ര
**********************************************************************
നോബല്‍ സമ്മാനത്തെ കുറിച്ച് നമ്മുക്ക് എല്ലാവര്‍ക്കും നന്നായി അറിയാം. രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ, ലോകത്ത്‌ മഹത്തായ സംഭാവനകൾ നൽകിയവർക്ക്‌ ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നൽകുന്ന പുരസ്‌കാരമാണ്‌ നോബൽ സമ്മാനം. ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായി കരുതപ്പെടുന്ന ഒന്നാണ് നോബൽ സമ്മാനം. എന്നുള്ളത് നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. നോബല്‍ സമ്മാനം വന്ന വഴി എങ്ങനെയായിരുന്നു അതിന്‍റെ ചരിത്രം എങ്ങനെയായിരുന്നു എന്നുള്ളത് ചോദിച്ചാല്‍ നമ്മില്‍ പല മുഖങ്ങളും ചിലപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും മുകളിലേക്കും നോക്കും. എന്നാല്‍ ആ ചരിത്രം വന്ന വഴികളില്‍ കുടി നമ്മുക്ക് ഒന്ന് സഞ്ചരിച്ചു നോക്കിയാലോ.

ആൽഫ്രഡ് നോബൽ എന്നൊരാളെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്നാല്‍ നമ്മുക്ക് അങ്ങനെ ഒരാളെ പരിചയപെടാം. 1833-ലെ ഒക്ടോബർ 21ന്‌ സ്വീഡനിലെ സ്റ്റോക്ക്‌ഹോമിൽ ഇമ്മാനുവൽ നോബലിന്‍റെയും ആന്ദ്ര്യാറ്റ അല്ഷെലിന്‍റെയും വീട്ടില്‍ ഇവരുടെ മൂന്നാമത്തെ ആൺകുട്ടിയായാണ് ആൽഫ്രഡ് നോബല്‍ പിറന്നത്. ആൽഫ്രഡിന്‍റെ അച്ഛൻ ഇമ്മാനുവേൽ ഒരു നല്ല എഞ്ചിനിയര്‍ ആയിരുന്നു. അന്നത്തെ നൂതന മാർഗങ്ങളിലൂടെ പുതിയ പുതിയ കെട്ടിടങ്ങളും പാലങ്ങളും അദ്ദേഹം നിർമിച്ചു. മത്രമല്ല കാലത്തിന്‍റെ ഗതിക്കനുസ്രുതമായി വന്മലകളും ഖനികളും പൊട്ടിച്ചെടുക്കുന്നതിന്‍റെ ആവശ്യകതയെകുറിച്ച്‌ അദ്ദെഹം എപ്പൊഴും ചിന്തിച്ചുകൊണ്ടിരുന്നവെക്തിയായിരുന്നു.

അങ്ങനെയിരിക്കെ ആല്‍ഫ്രഡ്‌ ജനിച്ച വർഷം ഇമ്മാനുവേലിന്‍റെ ബിസിനസ്‌ വലിയ നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തി. താമസിയാതെ തൊഴിൽ നിർത്തിവെക്കാനും അദ്ദേഹം തീരുമാനിച്ചു.സ്വീഡനിലെ അദ്ധേഹത്തിന്‍റെ സാമ്പത്തികനില വളരെ മോശമായി വന്നതിനാല്‍ അവിടം വിട്ടുപൊകുവാനായി അദ്ദേഹംതീരുമാനിച്ചു . അങ്ങനെ കുടുംബം ബാങ്ക്‌ ജപ്തിയുടെ വക്കിൽ എത്തിയപ്പോൾ അദ്ദേഹം തൊഴിൽ തേടി റഷ്യയിലേക്ക്‌ പോയി. ഇതേ സമയം ആൽഫ്രഡിനന്‍റെ അമ്മ ആന്ദ്ര്യാറ്റ സ്റ്റോക്ക്‌ഹോമിൽ ഒരു പുതിയ പലചരക്കുകട തുടങ്ങി. ആന്ദ്ര്യാറ്റയുടെ കുടുംബം സമ്പന്നരായതിനാൽ പണം കണ്ടെത്താൻ വലിയ വിഷമം ഇവര്‍ക്ക് നേരിടേണ്ടി വന്നില്ല . ആന്ദ്ര്യാറ്റയുടെ കച്ചവടം നല്ല ലാഭത്തിൽ ആയിത്തുടങ്ങി.

തൊഴിൽ തേടിപ്പോയ ഇമ്മാനുവേൽ റഷ്യയിൽ എത്തുകയും അവിടെ റഷ്യൻ പട്ടാളത്തിനാവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു വർക്ക്ഷോപ്പ്‌ സ്ഥാപിക്കുകയും ചെയ്തു. ഇമ്മാനുവേലിന്‍റെ നല്ലകാലത്തിന്‍റെ തുടക്കം ആയിരുന്നു അത്‌. അങ്ങനെ ഇമ്മാനുവേലിന്‍റെ കുടുംബം സെന്റ്‌ പീറ്റേഴ്സ്‌ ബർഗിലേക്ക്‌ താമസം മാറി. റഷ്യയിലേക്കുള്ള മാറ്റം നമുടെ കഥാനായകന്‍റെ ജീവിതം മാറ്റിമറിച്ചു. ഇമ്മാനുവേൽ മക്കൾക്ക്‌ റഷ്യയിൽ ലഭ്യമാകാവുന്ന ഏറ്റവും നല്ല വിദ്യാഭ്യാസം തന്നെ അക്കാലത്തു നൽകി. ഇതിന്‍റെ ഫലമെന്നോണം ആൽഫ്രഡ് 17 മത്തെ വയസ്സിൽ സ്വീഡിഷ്‌, ഇംഗ്ലീഷ്‌, ജർമ്മൻ, റഷ്യൻ, ഫ്രഞ്ച് ഭാഷകളിൽ എഴുതാനും വായിക്കാനുമുള്ള പ്രാവീണ്യം നേടുകയും ചെയിതു.

ആൽഫ്രഡിനെ ഒരു കെമിക്കൽ എഞ്ചിനീയർ ആക്കുകയായിരുന്നു ഇമ്മാനുവേലിന്‍റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഉപരിപഠനത്തിനായി ഇമ്മാനുവേൽ, ആൽഫ്രഡി പാരീസിലേക്ക്‌ അയച്ചു. ആൽഫ്രഡിന്‍റെ ജീവിതത്തില്‍ വന്ന പ്രധാന വഴിത്തിരിവായിരുന്നു അത്‌. പാരീസിൽ പ്രശസ്ത കെമിക്കൽ എഞ്ജിനിയർ ആയ റ്റി.ജെ. പെലൊസിന്‍റെ സ്വകാര്യ ലാബോറട്ടറിയിലെ ജോലി ആൽഫ്രഡിന് കെമിക്കൽ എഞ്ജീനീയറിങ്ങിന്‍റെ പുതിയ ബാല പാഠമാനങ്ങൾ നേടികൊടുത്തു. പെലോസിന്‍റെ ലാബിൽ തന്നെ വേറെയും ജോലിക്കാര്‍ ഉണ്ടായിരുന്നു അവരുമായിട്ടുള്ള സഹവാസവും പിന്നെ അസ്കാനിയോ സൊബ്രെറൊ യുമായുള്ള കുട്ടുകെട്ടുകള്‍ ഒരു പുതിയ യുഗത്തിന്‍റെ തുടക്കത്തിന്‍റെ നാന്ദിയായിരുന്നു. ഇറ്റലിക്കാരനായിരുന്ന സൊബ്രെറൊ ആയിടക്കു നൈട്രൊഗ്ലിസറിൻ എന്ന ഉഗ്രസ്ഫോടന ദ്രാവകം കണ്ടെത്തിയ ആളായിരുന്നു. നൈട്രൊ ഗ്ലിസറിന്‍റെ പരീക്ഷണങ്ങൾ വളരെ അധികം അപകടകരമായിരുന്നു. എന്നാൽ ആൽഫ്രഡ് ഈ ദ്രാവകത്തിൽ വളരെ അധികം താൽപര്യം കണ്ടെത്തി. കെട്ടിടനിർമ്മാണമേഖലയിൽ നൈട്രോഗ്ലിസറിൻ സുരക്ഷിതമായി ഉപയോഗിക്കുന്നതിനെകുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ ചിന്തയും പരീക്ഷണങ്ങളൊക്കെയും.

പാരീസിലെ കുറഞ്ഞകാലയളവിലെ പഠനത്തിനുശേഷം ആൽഫ്രഡ് റഷ്യയിലേക്കുതന്നെ തിരിച്ചു. അവിടെ വെച്ച്‌ അദ്ദേഹം അഛനുമൊന്നിച്ച്‌ നൈട്രൊഗ്ലിസറിന്‍റെ പരീക്ഷണങ്ങൾ തുടർന്നുപോന്നു. പക്ഷേ ഇമ്മാനുവേലിന്‍റെ നല്ല ദിനങ്ങൾക്ക്‌ വീണ്ടും കറുത്ത മങ്ങലേറ്റുതുടങ്ങി. ക്രിമിയൻ യുദ്ധത്തിന്‍റെ അവസാനം ഇമ്മാനുവേലിനു റഷ്യയിൽ നിൽക്കാൻ കഴിയാത്തത്ര നഷ്ടങ്ങൾ നേരിട്ടുതുടങ്ങി. അതുകൊണ്ടുതന്നെ ആൽഫ്രഡിന്‍റെ മൂത്ത ജ്യേഷ്ഠന്മാരെ റഷ്യയിൽ തന്നെ കച്ചവടം ചെയ്യാൻ പ്രേരിപ്പിച്ച്‌ ഇമ്മാനുവേലും കുടുംബവും വീണ്ടും സ്വീഡനിലേക്കുതന്നെ തിരിച്ചു പോന്നു.

1863-ലെ സ്വീഡനിലേക്കുള്ള തിരിച്ചുവരവിനുശേഷവും ആൽഫ്രഡ്നൈട്രോഗ്ലിസ്രിനുമായുള്ള പരീക്ഷണങ്ങൾ തുടർന്നു. നൈട്രൊഗ്ലിസറിനെ സുരക്ഷിതമായ സ്ഫോടനവസ്തുവായി മാറ്റുവാനുള്ള ആല്ഫ്രഡിന്‍റെ അടങ്ങാത്ത അഭിനിവേഷം ഒരിക്കൽ ഒത്തിരി ആളുകളെ ചുട്ടുകൊല്ലുകയുണ്ടായി. അതിലൊരാൾ ആൽഫ്രഡിന്‍റെ സ്വന്തം ഇളയ അനുജൻ എമിൽ ആയിരുന്നു. അതിന്‍റെ പ്രത്യഘാതമായി സ്വീഡൻ ഗവർമെണ്ട്‌ അദ്ദേഹത്തിന്‍റെ പരീക്ഷണങ്ങൾ സ്റ്റോക്ക്‌ഹോം നഗരത്തിന്‍റെ പുറത്തുമാത്രമാക്കികൊണ്ട് വിലക്കേർപ്പെടുത്തി.

ഇളയ അനുജന്‍റെയും മറ്റുള്ള ആളുകളുടെ ദാരുണമരണവും സർക്കാർ വിലക്കുകളും ആൽഫ്രഡിനെ മാനസികമായി വളരെയധികം തളർത്തിയെങ്കിലും പരീക്ഷണങ്ങളുമായി മുന്നോട്ട്‌ പോകാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.

1866-ൽ, ശുദ്ധമായ മണൽ ചേർത്ത് നൈട്രോഗ്ലിസറിനെ ഖരാവസ്ഥയിൽ സൂക്ഷിച്ചാൽ വളരെ സുരക്ഷിതമായി കൈകാര്യം ചെയ്യാമെന്ന് അദ്ദേഹം കണ്ടെത്തി. ആൽഫ്രഡിന്‍റെ സ്വപ്ന സാക്ഷാത്കാരത്തിന്‍റെ നാളുകളായിരുന്നു അത് . അങ്ങനെ ഡൈനാമിറ്റ്‌ എന്ന പേരിൽ പുതിയ കണ്ടുപിടുത്തത്തിന്‌ അദ്ദേഹം പേറ്റന്റ്‌ നേടി. ഡൈനാമിറ്റിന്‍റെ കണ്ടെത്തൽ ആൽഫ്രഡിന്‍റെ ജീവിതം മുഴുവൻ മാറ്റിമറിച്ചു. ആ കലകെട്ടത്തില്‍ നിർമ്മാണമേഖലയിലും ഖനികളിലും ഡൈനാമിറ്റ്‌ അവിഭാജ്യഘടകമായി മാറി. വലിയ കരിങ്കൽമടകളും ഖനികളും നിഷ്പ്രയാസം സുരക്ഷിതമായി പൊട്ടിത്തെറിപ്പിക്കാൻ ഡൈനാമിറ്റ് ഉപയോഗിച്ച് സാധിച്ചു. നൈട്രൊഗ്ലിസറിൻ സ്ഫോടനവസ്തുകൾക്ക്‌ രാജ്യാന്തരതലത്തിൽ തന്നെ ആവശ്യക്കാർ സൃഷ്ഠിക്കപ്പെട്ടു. ഏകദേശം 20 രാഷ്‌ട്രങ്ങളിലായി 90-ൽ പരം ഫാക്ടറികൾ സ്ഥാപിക്കപ്പെട്ടു. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന നോബൽ കുടുംബം സമ്പന്നതയുടെ ഉത്തുംഗപഥത്തിൽ എത്തി. ആൽഫ്രഡ് അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിലൊരാളായി മാറി.
പരീക്ഷണങ്ങളുടേയും, വേദനയുടെയും, വിജയത്തിനായുള്ള അടങ്ങാത്ത ദാഹത്തിന്‍റെയും ജീവിച്ചിരുന്ന ഇതിഹാസമായിരുന്നു ആൽഫ്രഡ് നോബൽ. പക്ഷെ സന്തോഷനാളുകൾ അധികം നീണ്ടുനിന്നില്ല. തന്‍റെ മഹത്തായകണ്ടുപിടുത്തം സൈനിക മേഖലയിലും, രാഷട്രാന്തര കുടിപ്പകയിലും ഉപയോഗിക്കപ്പെട്ട്‌ മനുഷ്യശരീരം ചിതറിപോകുന്ന ദാരുണചിത്രങ്ങൾ കണ്ട്‌ അദ്ദേഹത്തിന്‍റെ മനസ്സ്‌ വല്ലാതെ വേദനിച്ചു. തന്‍റെ കണ്ടുപിടുത്തം കൊണ്ട് ഒരു ജനതയുടെ നാശം സൃഷ്ടിക്കുന്നതുകണ്ട്‌ അദ്ദേഹം അവസാനകാലങ്ങളിൽ ദുഖ സഹന തുല്യമായ ജീവിതം നയിച്ചു.
ആൽഫ്രഡിന്‍റെ സ്വകാര്യ സെക്രട്ടറിയായിവന്ന ആസ്ത്രിയൻ വനിത വെർത്ത വോൺ സ്റ്റനർ അദ്ദേഹത്തിന്‍റെ ജീവിത സായാഹനത്തിൽ ഒട്ടേറെ പരിവർത്തനങ്ങൾ വരുത്തി. കുറഞ്ഞ കാലയളവുമാത്രം ജോലി ചെയ്തിരുന്നുള്ളൂയെങ്കിലും പിന്നിടവർ എഴുത്തുകുത്തുകളിലൂടെ ആശയങ്ങൾ കൈമാറി. സമാധാനത്തിന്‍റെ ആവശ്യകതയിലൂന്നുന്നതായിരുന്നു ഒട്ടുമിക്ക എഴുത്തുകളും. അങ്ങനെ ഒരു യുഗത്തിന്‍റെ പര്യവസാനമായി ആ വിശ്വമഹാപ്രതിഭ 1896- ഡിസംബർ 10-ന്‌ ഇറ്റലിയിൽ വെച്ച്‌ ഈ ലോകത്തോട്‌ വിടപറഞ്ഞു.

1895 നവംബർ 27-ന്‌ അദ്ദേഹം തന്‍റെ വിൽപത്രത്തിൽ സമ്പത്തിന്‍റെ കുറെ ഭാഗങ്ങൾ സ്വജനങ്ങൾക്ക് എഴുതിവെച്ചതിനു ശേഷം, ബാക്കി ഭാഗം ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം, സാഹിത്യം, സമാധാനപ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ ലോകക്ഷേമത്തിന്നായി മികച്ച സംഭാവനകൾ നൽകിയവർക്കുള്ള വാർഷിക പുരസ്‌കാരത്തിനു നീക്കിവെച്ചു.
അദ്ദേഹത്തിന്‍റെ ഈ അഞ്ച്‌ പുരസ്കാരങ്ങൾ പിന്നീട്‌ "നോബൽ സമ്മാനം" എന്ന പേരിൽ നൽകപ്പെട്ടുകൊണ്ടിരിക്കുന്നു. പിന്നീട്‌ 1969-ൽ ബാങ്ക്‌ ഓഫ്‌ സ്വീഡൻ മഹാനായ നോബലിന്‍റെ സ്മരണാർത്ഥം സാമ്പത്തിക മേഖലയിൽ കൂടി ഈ പുരസ്കാരം ഏർപ്പെടുത്തി.
ലോകക്ഷേമത്തിന്നായി മികച്ച സംഭാവനകൾ നൽകിയവർക്കുള്ള വാർഷിക പുരസ്‌കാരത്തിനു നീക്കിവെച്ചു. ഖണ്ഡികയുടെ അവസാനഭാഗത്തിൽ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു

"!!!.....എന്റെ ആഗ്രഹം ഞാൻ പ്രകടിപ്പിക്കുന്നതെന്തെന്നാൽ, പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതിൽ സമ്മാനാർത്ഥി ഏത്‌ രാജ്യക്കാരനാണ്‌ എന്ന കാര്യത്തിൽ യാതൊരു വിധ പരിഗണനയും നൽകരുത്‌; പക്ഷെ ഏറ്റവും അർഹതപ്പെട്ടവർക്ക്‌ തന്നെ പുരസ്‌കാരം ലഭിക്കണം. അത്‌ സ്‌കാൻഡിനേവിയക്കാരനായാലും ശരി, അല്ലെങ്കിലും ശരി..!!!"

സമ്മാനത്തുക സ്വീഡിഷ്‌ ജനതക്ക്‌ മാത്രം പരിമിതപ്പെടുത്താത്ത ഈ വരികൾ വലിയ വിമർശനങ്ങൾക്ക്‌ ഇട വരുത്തി. അദ്ദേഹത്തെ രാജ്യസ്‌നേഹമില്ലാത്തവൻ ദേശസ്നേഹമില്ലാത്തവന്‍ (ഇവിടത്തെ സങ്കികളെ പോലെ ) എന്ന് വരെ വിമർശിക്കാനാളുകളുണ്ടായി. 1896-ൽ അദ്ദേഹത്തിന്‍റെ മരണശേഷമാണ്‌ ഈ സമ്മാനത്തുകയെക്കുറിച്ച്‌ പുറംലോകം അറിയുന്നത്‌.. പക്ഷെ, വൻസമ്പത്തിനുടമയായിരുന്ന അദ്ദേഹം അവിവാഹിതനായിരുന്നു . അവിവാഹിതനായ നോബലിന്‍റെ സ്വത്തുവകകളുടെ വലിയൊരു ഭാഗം ഇത്തരമൊരു സമ്മാനത്തുകയ്‌ക്ക്‌ വേണ്ടി ഉപയോഗിക്കുന്നതിനെ അദ്ദേഹത്തിന്‍റെ ബന്ധു മിത്രാതികള്‍ ശക്തമായി എതിർത്തു. ഈ എതിർപ്പും തുടർന്നുണ്ടായ പ്രശ്‌നങ്ങളും കാരണം നോബൽ സമ്മാനം നടപ്പിലാക്കുന്നതിന് കാലവിളംബം നേരിട്ടു.

നോബൽ, തന്‍റെ വിൽപത്രത്തിന്‍റെ നടത്തിപ്പുകാരായി, തന്‍റെ ഗവേഷണശാലയിൽ ജോലി ചെയ്‌തിരുന്ന റഗ്‌നാർ സോൾമനേയും, റുഡോൾഫ്‌ ലില്ജെഖ്വിസ്‌റ്റിനെയും ചുതലപ്പെടുത്തിയിരുന്നു. അവർ ആദ്യമായി ചെയ്‌തത്‌, നോബലിന്‍റെ സ്വീഡനു പുറത്തുള്ള മുഴുവൻ സ്വത്തുക്കളും സ്വീഡനിലേക്ക്‌ മാറ്റുക എന്നതായിരുന്നു. നോബലിന്‍റെ മരണശേഷം അവ നഷ്‌ടപ്പെടരുത്‌ എന്ന ഉദ്ദേശ്യമായിരുന്നു ഇതിനു പിന്നിൽ. പിന്നീട്‌, നോബലിന്‍റെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൽ റഗ്‌നർ സോൾമൻ വളരെ പ്രധാനപ്പെട്ട ഒരു പങ്ക്‌ നിർവഹിച്ചു. നോബൽ സമ്മാനങ്ങൾ കൈകാര്യം ചെയ്യുന്നതിനു അദ്ദേഹം നോബൽ ഫൌണ്ടേഷൻ എന്ന പേരിൽ 1900 ജൂൺ 29 ന് ഒരു ട്രസ്‌റ്റ്‌ രൂപവത്കരിച്ചു. നോബൽ അദ്ദേഹത്തിന്‍റെ വിൽപത്രത്തിൽ സൂചിപ്പിച്ച പ്രകാരമുള്ള അഞ്ച്‌ അവാർഡിംഗ്‌ സ്‌ഥാപനങ്ങളെയും, ഈ ഫൌണ്ടേഷനുമായി സഹകരിപ്പിക്കുന്നതിൽ റഗ്‌നാർ വിജയിച്ചു.

നോബൽ തന്‍റെ വിൽപത്രത്തിൽ അഞ്ച്‌ വിഭാഗങ്ങളിലായി സമ്മാനങ്ങൾ പ്രഖ്യാപിച്ചതിനോടൊപ്പം തന്നെ, ആ സമ്മാനങ്ങൾ തീരുമാനിക്കുന്നതിനുള്ള അധികാരം സ്വീഡനിലെ ചില സ്ഥാപനങ്ങളെ ഏല്പ്പിക്കണമെന്ന് കൂടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു അതിപ്രകാരമായിരുന്നു .ഭൗതികശാസ്‌ത്രം, രസതന്ത്രം - റോയൽ സ്വീഡിഷ്‌ അക്കാദമി ഓഫ്‌ സയൻസ്‌,
ശരീരശാസ്‌ത്രം / വൈദ്യശാസ്‌ത്രം - സ്റ്റോക്ഹോമിലെ കരോലിൻസ്ക ഇൻസ്‌റ്റിറ്റ്യൂട്ടിലെ നോബൽ അസംബ്ലി,സാഹിത്യം - സ്വീഡിഷ്‌ അക്കാദമി, സമാധാനശ്രമങ്ങൾക്കുള്ളത്‌ - നോർവീജിയൻ പാർലമെന്റിൽ നിന്നും തെരഞ്ഞെടുക്കുന്ന അഞ്ചംഗകമ്മിറ്റി
സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം, നോബലിന്‍റെ വിൽപത്രത്തിൽ പറഞ്ഞിട്ടില്ലായിരുന്നു. 1968-ൽ സ്വീഡിഷ്‌ ബാങ്കായ സ്വെറിഗ്‌സ്‌ റിൿസ്ബാങ്ക്‌, അവരുടെ 300-ആം വാർഷികത്തിൽ നോബലിനോടുള്ള ആദരസൂചകമായി നോബലിന്‍റെ പേരിൽ സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം കൂടി ചേർത്തു. സാമ്പത്തികശാസ്‌ത്രത്തിലെ നോബൽ സമ്മാനജേതാവിനെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം കൂടി റോയൽ സ്വീഡിഷ്‌ അക്കാദമി ഓഫ്‌ സയൻസിൽ നിക്ഷിപ്‌തമാക്കി

അദ്ദേഹത്തിന്‍റെ മരണപത്രത്തിന്‍റെ സാക്ഷാത്കാരമായി ആദ്യത്തെ നോബൽ സമ്മാനം 1901-ൽ പ്രഖാപിച്ചു. സമാധാനത്തിനൊഴികെയുള്ള മറ്റല്ലാപുരസ്കാരങ്ങളും സ്വീഡനിലെ സ്റ്റൊക്ക്‌ഹൊമിൽ വെച്ചു നൽകപ്പെട്ടു. സമാധാനത്തിനുള്ള പുരസ്കാരം നോർവെയിലെ ഓസ്ലൊയിൽ വെച്ചാണ്‌ നൽകിയത്‌.

മുകളിൽ പറഞ്ഞ സ്ഥാപനങ്ങൾ തന്നെയാണ്‌ ഇന്നും അതാത്‌ മേഖലകളിലുള്ള സമ്മാനങ്ങൾക്കർഹരായവരെ തെരഞ്ഞെടുക്കുന്നതും പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതും. നോബൽ തന്റെ വിൽപത്രത്തിൽ സമ്മാനത്തിനായി മാറ്റി വെച്ചിട്ടുള്ള സ്വത്തുവകകളുടെ വാർഷികവരുമാനത്തുകയാണ്‌ നോബൽ സമ്മാനത്തുകയായി വീതിക്കുന്നത്‌. അത്‌ കൊണ്ട്‌ തന്നെ, ഓരോ വർഷവും നോബൽ സമ്മാനത്തുകയിൽ മാറ്റങ്ങൾ വരുന്നു. എല്ലാ വര്‍ഷവും ഒക്ടോബർ പത്തിനകം ജേതാക്കളുടെ പേരുകൾ പ്രഖ്യാപിക്കപ്പെടും. ആൽഫ്രഡ്‌ നോബലിന്‍റെ ചരമദിനമായ ഡിസംബർ 10-നാണ്‌ എല്ലാ വർഷവും നോബൽ സമ്മാനദാനച്ചടങ്ങ്‌ നടക്കുന്നത്‌. സ്വീഡന്‍റെ തലസ്ഥാനമായ സ്‌റ്റോക്‌ൿഹോമിലെ പ്രധാനവേദിയിൽ വെച്ചാണ് സമ്മാന മെഡലും, നോബൽ സമ്മാന ഡിപ്ലോമയും, നോബൽ സമ്മാനത്തുകയുടെ പത്രവുംകൊടുക്കാറുള്ളത്. സമാധാനത്തിനുള്ള നോബൽ സമ്മാനം മാത്രം, നോർവയുടെ തലസ്ഥാനമായ ഓസ്‌ലോയിൽ വെച്ച്‌ നോർവീജിയൻ നോബൽ സമ്മാന കമ്മിറ്റി പ്രസിഡന്റിൽ നിന്നും നോർവേയുടെ ഹറാൾഡ്‌ രാജാവിന്റെ സാന്നിദ്ധ്യത്തിൽ ജേതാക്കൾ പുരസ്കാരം ഏറ്റു വാങ്ങുന്നു. ചടങ്ങിലെ പ്രധാനപ്പെട്ട ഒരു കാര്യപരിപാടിയാണ്‌ സമ്മാനജേതാക്കളുടെ, വിഷയത്തിൻ മേലുള്ള പ്രബന്ധാവതരണം. ഓസ്‌ലോയിലെ ചടങ്ങിൽ, അവാർഡ്‌ദാന ദിവസമാണ്‌ പ്രബന്ധാവതരണം നടക്കുന്നതെങ്കിൽ, സ്‌റ്റോക്‌ൿഹോമിലെ ചടങ്ങിൽ, സമ്മാനദാനച്ചടങ്ങിനു ദിവസങ്ങൾക്ക്‌ മുന്നേ തന്നെ ഇത്‌ നടക്കുന്നു.
ബഹുമതി പത്രത്തിനു പുറമേ 10 മില്ല്യൺ സ്വീഡൻ ക്രോണ (ഇപ്പോഴത്തെ -ലെ കണക്കു പ്രകാരം ഏതാണ്ട് 7 കോടി 71 ലക്ഷം ഇന്ത്യൻ രൂപയുടെ മുകളില്‍ വരും ) സമ്മാനത്തുകയും ജേതാവിനു ലഭിക്കുന്നു.


ബോഫോഴ്സ് എന്ന ആയുധനിർമ്മാണകമ്പനിയുടെ ഉടമസ്ഥനും കുടി ആയിരുന്നു. ഉരുക്കുനിർമ്മാണക്കമ്പനിയായിരുന്ന ബോഫോഴ്സിനെ ആയുധനിർമ്മാണമേഖലയിലേക്ക് തിരിച്ചത് ആൽഫ്രഡ് നോബൽ ആയിരുന്നു.

NB:- നമ്മുടെയൊക്കെ രാജ്യത്തും സ്വന്തം നാട്ടിലും മതം വളര്‍ത്താനും മതത്തിനു വേണ്ടി പള്ളികളും അമ്പലം പണിയാനും ചര്‍ച്ചുകള്‍ ഉണ്ടാക്കാനും കുറെയെണ്ണം പണം ചിലവക്കുകയും കൊടുക്കുകയു ചെയ്യുന്നു സമുഹത്തിന് ഒരു ഗുണവും അതുകൊണ്ട് കിട്ടുന്നില്ല പിന്നെയുള്ളത് മതജാതിയാടിസ്ഥനത്തിലും, രാഷ്ട്രീയാടിസ്ഥനത്തിലും, ദേശ ഭക്തിഭാഷയടിസ്ഥാനത്തിലും പല പുരസ്ക്കാരങ്ങള്‍ കൊടുക്കുന്നവര്‍ ഇവരെയൊക്കെ ഒന്ന് കണ്ടു പഠിക്കുന്നത് വളരെ നല്ലതാണ് കോടികള്‍ കട്ട് മുടിച്ചുകൊണ്ട് ഭരണം നടത്തിയവര്‍ക്ക് പോലും പുരസ്ക്കാരംനല്‍ക്കുന്ന നാടാണ് ഇന്ത്യ.അവരൊക്കെ ഇതൊന്നു അറിഞ്ഞിരിക്കുന്നത് വളരെ നല്ലത്. അതുപോലെ തന്നെയാണ് ഒരു കലാസാംസ്കാരിക കേന്ദ്രങ്ങള്‍ക്കോ പരിപാടിക്കോ ഇവരുടെ മുന്നില്‍ ചെന്നാല്‍ അതിനു വേണ്ടി കുറച്ചു സാമ്പത്തിക സഹായം ചോദിച്ചാല്‍ കാണാം ഇവരുടെ തനി സ്വരുപമൊക്കെ ഒരു പിച്ചക്കാരന് പോലും കൊടുക്കുന്ന പരിഗണന ഈ മത വാക്തകളില്‍ നിന്നും കിട്ടില്ല

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം