ഞങ്ങളെ രക്ഷിക്കു സര്‍ക്കാര്‍ (വിദ്യാഭ്യാസം )
ഇപ്പോള്‍ ഭരണത്തില്‍ ഇരിക്കുന്ന സര്‍ക്കാറിന്‍റെ അറിവിലേക്കായി ഒരു തുറന്ന കത്ത്
*****************************************************************************
ആധുനിക ലോകത്തെ സജീവമായ കാര്യങ്ങളില്‍ അതിപ്രധാനമാണ് വിദ്യാഭ്യാസം. വലിയ ആശയ സംഘട്ടനങ്ങളും, ചര്‍ച്ചകളും, ശാസ്ത്ര കണ്ടു പിടുത്തങ്ങളും മനുഷ്യന്‍റെ ജീവിതത്തിനു വേണ്ട സകലമാന ചിന്തകളും അതില്‍ അടങ്ങിയിട്ടുണ്ട്.
മതമില്ലാത്ത ജീവിനുകള്‍ വിദ്യാഭ്യാസത്തില്‍ വരണം വിദ്യാഭ്യാസം എന്നത് സമൂഹത്തിലെ എല്ലാ കുട്ടികൾക്കും അവകാശപ്പെട്ടതാണ്. വിദ്യഭ്യാസമാണ് വ്യക്തിത്വ വികസനത്തിനും സാമൂഹിക ഉയർച്ചക്കും ആധാരമായ അറിവുകളും കഴിവുകളും മൂല്യങ്ങളും നൽകുന്നതാവണം അല്ലാതെ മത ആധ്യാപനങ്ങള്‍ പഠിക്കാന്‍ വേണ്ടിയാവരുതെ വിദ്യാഭ്യാസം
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തില്‍ വിദ്യാഭ്യസ വകുപ്പ് എഴാം ക്ലാസിലേക്ക് തയാറാക്കിയ പാഠപുസ്തകത്തില്‍ മതമില്ലാത്ത ജീവന്‍ എന്ന പേരില്‍ ഒരു പാഠമുണ്ടായിരുന്നു. സ്‌കൂളുകളില്‍ സര്‍ക്കാര്‍ ചെലവില്‍ നിരീശ്വര വാദം പഠിപ്പിക്കുന്നുവെന്നാരോപിച്ച് ഹിന്ദു,മുസ്‌ലിം, ക്രിസ്ത്യന്‍ സംഘടനകള്‍ ശക്തമായ സമരം തന്നെ ഇതിന്‍റെ പേരില്‍ നടത്തി . ഈ സമരത്തിനിടെയുണ്ടായ കൈയ്യാങ്കളിയില്‍ ഒരദ്ധ്യാപകന്‍ കൊല്ലാപ്പെടുകയുമുണ്ടായി.ഇപ്പോള്‍ സ്കുള്‍ തലങ്ങളില്‍ നടക്കുന്നത് കുട്ടികളില്‍
വര്‍ഗീയതയും ഫാഷിസവും കുഞ്ഞു മനസുകളില്‍ കുത്തി നിറക്കാനുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ വളരെ തകൃതിയായി നടക്കുന്നു അതുകൊണ്ട് തന്നെ ഇതിനെതിരെ ഒരു വലിയ സാംസ്ക്കാരിക പ്രക്ഷോപം തന്നെ വേണ്ടതായിട്ടുണ്ട് സാമുഹ്യസാംസ്കാരിക പരിഷകര്‍ത്താക്കള്‍ അതിനു വേണ്ടി മുന്നിട്ട് ഇറങ്ങുക തന്നെ വേണം ഇല്ലങ്കില്‍ നാളെയുടെ വാക്തകളുടെ കയ്യില്‍ അറിവിന് പകരം വാളും, ബോംബുകളും, ആയുധവും ത്രിശുലവും,കുരുശ് വാളുമായിരിക്കും ഉണ്ടാവുക.
ഇന്നിപ്പോള്‍ ഒരു മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുളള പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍, ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ മത സ്പര്‍ധ വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചുവെന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേരളാ പോലീസ് കേസെടുത്തിരിക്കുന്നു. ഇത് ചരിത്രത്തിന്‍റെ ഒരു തിരിച്ചടിയാകാം കാരണം മതമില്ലാത്ത ജീവന്‍ പഠിപ്പിക്കാന്‍ പാടില്ല എന്ന് മുറവിളി കുട്ടിയവര്‍ക്ക് വന്ന ഓര്‍ക്കാപ്പുറത്ത് വന്ന ഒരു വലിയ അടി .
രണ്ടാം ക്‌ളാസിലെ മോറല്‍ പാഠപുസ്തകത്തിലെ ആക്റ്റിവിറ്റിയാണ് വിവാദമായിരിക്കുന്നത് മതമില്ലാത്ത ജീവന്‍ പഠിപ്പിച്ചാല്‍ കുട്ടികള്‍ വഴി തെറ്റി പോകും എന്ന് കരുതിയാവും ഇവരൊക്കെ ഇതൊക്കെ പഠിപ്പിക്കുന്നത്
11 കാരന്‍ മദ്രസയില്‍ നിന്നും ഓടിപ്പോകാതിരിക്കാന്‍ ചങ്ങലക്കിട്ട സംഭവവും ഇന്ത്യയില്‍ തന്നെയാണ് കശ്മീര്‍: 11 വയസുള്ള മകന്‍ മദ്രസയില്‍ നിന്നും ഓടിപ്പോകാതിരിക്കാന്‍ കാലില്‍ ചങ്ങലയിട്ടതിന് മാതാപിതാക്കള്‍ക്കെതിരെ കേസ്. കശ്മീരിലെ ഭതിണ്ടിയിലാണ് സംഭവം.
മദ്രസയില്‍ നിന്നും നേരത്തെ കുട്ടി ഓടിപ്പോയെ കുട്ടിയെ മദ്രസയിലേക്കു പിടിച്ചുകൊണ്ടുവന്നശേഷം കാലില്‍ ചങ്ങലയിടുകയായിരുന്നു എന്നാണ് മദ്രസയിലെ മൗലവിയായ അബ്ദുല്‍ ഗഫൂറും കുട്ടിയുടെ മാതാപിതാക്കളും പറഞ്ഞതെന്ന് പൊലീസ് പറയുന്നു
അക്ബറിന്‍റെ പീസ് സ്‌കൂള്‍ ഒരു സ്‌കൂളാണെന്ന് അഭിപ്രായമില്ല. ഇസ്‌ലാമികം എന്ന മയക്കുവെടിയിലൂടെ പുതുതലമുറയിലെ രക്ഷിതാക്കളെ മതത്തിന്‍റെ പേരില്‍ ബോധം കെടുത്തി വന്‍തുകയും ഫീസുവാങ്ങി എല്‍.കെ.ജി മുതല്‍ ആണിനെയും പെണ്ണിനെയും വെവ്വേറെ വായുകടക്കാത്ത അറകളിലാക്കി പഠിപ്പിക്കുന്ന കാട്ടറബി നിയമം പഠിപ്പിക്കുന്ന ഒരു വലിയ തീവ്ര ചിന്തയുള്ള ഒരു മദ്രസാ സ്കുള്‍ അതെ ഇതിനെ പറയാന്‍ പറ്റുകയുള്ളു നിലനില്‍പ്പിനും പേരിനും വേണ്ടി കുറച്ചു അമുസ്ലിംകള്‍ക്ക് ജോലി കൊടുത്താല്‍ കാര്യങ്ങള്‍ എളുപ്പമുണ്ടല്ലോ
ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒരു പീസില്‍ മാത്രം ഒധുങ്ങി നടക്കുന്ന ഒന്നല്ല . കേരളത്തില്‍ എയ്ഡഡ് ഉള്‍പ്പെടെ സ്വകാര്യ സ്‌കൂളുകളില്‍ മോറല്‍ ക്ലാസുകള്‍ എന്നപേരില്‍ മതപഠനം വ്യപകമായി നടക്കുന്നുണ്ട്. ഇതിനുപുറമെ എന്‍.ജി.ഒ മുഖമുള്ള ചില സംഘ്പരിവാര്‍/മറ്റ് മതസംഘടനകള്‍ സുദര്‍ശന ക്രിയയുടെയും യോഗയുടെയും ധ്യാനത്തിന്‍െയും വ്യക്തിവികാസത്തിന്റെയും മറവില്‍ സര്‍ക്കര്‍ വിദ്യാലയങ്ങളില്‍ വരെ കടന്നുകയറിഫണ്ടുകള്‍വരെ ഇവാര്‍ വാരുന്നുണ്ട്.
ദേശീയതലത്തില്‍ തന്നെ വിദ്യാഭ്യാസത്തിന്‍റെ കാവിവത്കരണം ദ്രുതഗതിയില്‍ നടന്നുവരുന്നു. അസത്യങ്ങളും അര്‍ധസത്യങ്ങളും കെട്ടുകഥകളും ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും മറവില്‍ ശിശുമനസ്സുകളിലേക്ക് ഒളിച്ചുകടത്തുന്നു. അതുവഴി പരമത വിദ്വേഷവും അസഹിഷ്ണുതയും ഇവര്‍ കുട്ടികളില്‍ കുത്തി വെക്കുന്നു എവിടെക്കാണ് നമ്മുടെ ഈ പോക്ക്
സരസ്വതി, ചിന്‍മയ, അമൃത, ശ്രീശ്രീ, ഭവന്‍സ്,സത്യസായി വിദ്യാലയങ്ങളിലെല്ലാം പരസ്യമായിതന്നെ ഗണപതി ഹോമവും പൂജയും നടക്കുന്നുണ്ട്. എല്ലാചടങ്ങുകകളൂം ആരംഭിക്കുന്നത് ഹൈന്ദവാചാരപ്രകാരമാണ്. പുസ്തകങ്ങള്‍ വരെ പൂജിച്ചാണ് നല്‍കുന്നത്. വെജിറ്റേറിയനിസം അവിടങ്ങളിലെ നടപ്പുരീതിയാണ്. ജാതിമത വ്യത്യസാമില്ലാതെ വിദ്യാര്‍ഥികള്‍ അതില്‍ ഭാഗഭാക്കാകുവാന്‍ ബാധ്യസ്ഥരുമാണ്.
സര്‍ക്കാര്‍ തലം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ഇങ്ങനെ പോയാല്‍ നാളെയുടെ വാക്ധാനങ്ങള്‍ കൊടിയ വിഷം വഹിക്കുന്ന ആളുകളായി മാറും
വൈമാനിക ശാസ്ത്രവും ക്ലോണിംഗും ഭാരതീയ കണ്ടുപിടിത്തമാണ്. വേദ കാലഘട്ടത്തില്‍ മോട്ടോര്‍ കാറുകള്‍ ഉണ്ടായിരുന്നു. അനശ്വരഥമെന്നായിരുന്നത്രെ അതിന്റെ പേര്. യേശുക്രിസ്തു ഹിമാലയത്തില്‍ വന്ന് ഹിന്ദുമതത്തില്‍ നിന്ന് ആശയങ്ങള്‍ ഉള്‍കൊണ്ടാണത്രെ ക്രിസ്തുമതം ഉണ്ടാക്കിയത്.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലൂടെ എന്‍.സി.ആര്‍.ടി.യിലെല്ലാം കയറിക്കൂടിയ ആര്‍.എസ് എസ് ബുദ്ധിജിവികള്‍ പടച്ചുവിടുന്ന അറിവുകള്‍ രാജ്യത്തെ നുറുകണക്കിന് സര്‍ക്കാര്‍ സ്വകാര്യ വിദ്യാലയങ്ങളിലെ ശിശുമനസ്സുകളെ വിഷലിപ്തമാക്കിക്കൊണ്ടിരിക്കുന്നു.
സ്മൃതി ഇറാനി കേന്ദ്രമാനവ വിഭവശേഷി മന്ത്രിയായിരുന്നപ്പോള്‍ രൂപീകരിച്ച ഭാരതീയ ശിക്ഷാ നീതി ആയോഗിലുടെ (Indian Education Policy Commission) വേദങ്ങളും ഉപനിഷത്തുകളും ഉള്‍പെടുത്തി ഭരതീയമാക്കിയയ പാഠ്യപദ്ധതി രാജ്യവ്യാപകമാകുമ്പോള്‍ പ്രതിഭാശാലികളായ വിദ്യാഭ്യാസ വിചക്ഷണന്‍മാര്‍ വളര്‍ത്തിയെടുത്ത എന്‍.സി.ആര്‍.ടിയും ആര്‍.എസ്.എസിന്റെ വിദ്യാഭാരതിയും ഒന്നായിമാറുന്ന കാഴ്ച നാം കാണുന്നു.
നഗരത്തിലെ പ്രമുഖ എയ്ഡഡ് ഗേള്‍സ് ഹൈസ്‌കൂളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം വിലക്കിയതിന്റെയും നിര്‍ബന്ധിത ധ്യാനത്തിന്റെയും കാരമണമറിയാന്‍ ചെന്നപ്പോള്‍ ഹെഡ്മിസ്ട്രസായ കന്യാസ്ത്രീ ചോദിച്ചു ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെന്തിനാ ഇങ്ങോട്ടുപോന്നത് നിങ്ങളുടെ ജാതിക്കാര്‍ നടത്തുന്ന സ്‌കൂളില്‍ ചേര്‍ന്നാല്‍ മതിയായിരുന്നല്ലോ. എയ്ഡഡ് ഹൈസ്‌കൂളുകള്‍ക്ക് വത്തിക്കാനില്‍ നിന്ന് ശമ്പളം വരുന്ന കാലത്ത് അതിനേ പറ്റി ആലോചിക്കാം എന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങേണ്ടിവന്നു. ഇവിടെ ശിരോവസ്ത്രം അണിയാണോ വേണ്ടയോ എന്നുള്ളതല്ല വലിയ വിഷയം സ്കുള്‍തലങ്ങളില്‍ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഉണ്ടായാല്‍ അതിനെയൊക്കെ എന്ത് പേരിട്ടു വിളിക്കണം ശിരോവസ്ത്രം എന്ന് വേണ്ടാ മതാചാരങ്ങള്‍ കൊണ്ട് നടക്കുന്ന ഒരു പ്രവണതയും സ്കുള്‍ തലങ്ങളില്‍ വേണ്ടാ എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം
പഴയ കാലങ്ങളില്‍ നാലും അഞ്ചും വയസ്സായ കുട്ടികളെയും കൊണ്ട് നമ്മള്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ പോയിരുന്നു. എന്നാലിന്ന് സ്‌കൂളുകള്‍ എന്ന വാക്കുപോലും നമുക്കറിയില്ല. പകരം ഓരോ മത ജാതി വിഭാഗങ്ങള്‍ക്കും അവരവരുടെ ബ്രീഡിംഗ് സെന്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു നാം ഏതു മതത്തില്‍ ജനിച്ചുവോ ആ മതവാക്തക്ളുടെ കുട്ടിയെ കൊണ്ട് പോയി ഇരുത്തുന്നത് അവരവര്‍ ജീവിച്ച മത ജാതി മേലധ്യക്ഷന്മാര്‍ ഭരിക്കുന്ന സ്കുള്‍ തലങ്ങളില്‍ ഇത് മുലം സമുഹത്തില്‍ ഒരുമക്ക് പകരം ഉണ്ടാവുന്നത് വലിയ വിപത്ത്
സരസ്വതി, ചിന്‍മയ, അമൃത, ശ്രീശ്രീ, ഭവന്‍സ്,സത്യസായി വിദ്യാലയങ്ങളിലെല്ലാം പരസ്യമായിതന്നെ ഗണപതി ഹോമവും പൂജയും നടക്കുന്നുണ്ട്. എല്ലാചടങ്ങുകകളൂം ആരംഭിക്കുന്നത് ഹൈന്ദവാചാരപ്രകാരമാണ്. പുസ്തകങ്ങള്‍ വരെ പൂജിച്ചാണ് നല്‍കുന്നത്. വെജിറ്റേറിയനിസം അവിടങ്ങളിലെ നടപ്പുരീതിയാണ്. ജാതിമത വ്യത്യസാമില്ലാതെ വിദ്യാര്‍ഥികള്‍ അതില്‍ ഭാഗഭാക്കാകുവാന്‍ ബാധ്യസ്ഥരുമാണ്. എന്നാല്‍ പരാതിയുണ്ടായാല്‍പോലും സിലബസ് മതേതരമാണോ സ്‌കൂള്‍ അംഗീകൃതമാണോ എന്നൊക്കെ പരിശോധിക്കാന്‍ ഒരു വിദ്യാഭ്യാസ ഓഫീസറും സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാന്‍ പോലിസും ഇവിടെയെങ്ങും കയറിയിട്ടുണ്ടോ? ഇവിടങ്ങളില്‍ എന്താണ് നടക്കുന്നത് എന്ന് ആരെങ്കിലും അന്നെഷിക്കുന്നുണ്ടോ ഒരു പീസ് സ്കുള്‍ മാത്രം ഈ ഗണത്തില്‍ വന്നാല്‍ പോരാ സകല മത വിഭാഗങ്ങള്‍ പഠിപ്പിക്കുന്ന സ്കുള്‍ തലങ്ങള്‍ മുഴുവനും അരിച്ചുപെറുക്കിയെടുക്കാന്‍ ഈ സര്‍ക്കാറിന് കഴിവുണ്ടോ?
സ്വാതന്ത്ര്യത്തിന്‍റെ എഴുപതിറ്റാണ്ട് പിന്നിടുമ്പോള്‍ ഒരു ആത്മപരിശോധന നമ്മുക്ക് വളരെ നല്ലതാണു . നാം ജീവിക്കുന്ന ലോകം എത്ര മാറിപ്പോയി. സാമൂഹിക നവോഥാന പ്രക്രിയയുടെ ഭാഗമായി നാം ആര്‍ജിച്ചെടുത്ത സ്വതന്ത്രചിന്ത, സമഭാവന, പൗരബോധം, സമത്വം എന്നിവ ജാതിമത രാഷ്ട്രീയ വിവേചനങ്ങള്‍ക്ക് വഴിമാറിബോള്‍ എവിടെക്കാണ് നമ്മുടെ പ്രയാണം. മതത്തിന്‍റെയും ജാതിയുടെയും പേരില്‍ രാഷ്ടീയ മുതലെടുപ്പുകള്‍ നടത്തി വലിയ തമ്പുരാന്‍ ആകുന്ന മത മേലാധികാരികള്‍ക്ക് ഓശാനയും മറ്റും ഒധല്‍ ആണോ സര്‍ക്കാറിന്‍റെ ജോലി എന്നുള്ളത് ഇവിടെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നു
അതുപോലെ തന്നെ പണമുള്ളവർക്കു മാത്രം നല്ല വിദ്യാഭ്യാസം എന്നതാണ് കച്ചവടവൽക്കരണത്തിന്‍റെ ഏറ്റവും വലിയ മുദ്രാവാക്യം. ഇതിന്‍റെ ഭാഗമായി വിദ്യാഭ്യാസം കാശുകൊടുത്തു വാങ്ങാവുന്ന ഒരു കച്ചവട ചരക്കായി മാറുന്നു
ബൌദ്ധികമായ വിദ്യാഭ്യാസം എന്നത് സമൂഹത്തിലെ എല്ലാ കുട്ടികൾക്കും അവകാശപ്പെട്ടതാണ്. വിദ്യഭ്യാസമാണ് വ്യക്തിത്വ വികസനത്തിനും സാമൂഹിക ഉയർച്ചക്കും ആധാരമായ അറിവുകളും കഴിവുകളും മൂല്യങ്ങളും നൽകുന്നത്. അതിനാൽ വിദ്യാഭ്യാസം എല്ലാവർക്കും ലഭിച്ചേ തീരൂ. ഇതാകട്ടെ സ്റ്റേറ്റിന്റെ ഉത്തരവാദിത്തവും ചുമതലയുമാണുതാനും. ഈ കാഴ്‌ചപ്പാടിൽ നിന്നുകൊണ്ടുവേണം സ്വകാര്യവ്യക്തികളുടെയും മത സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഏറ്റടുത്തു കൊണ്ട് വരികയും വേണം ഇല്ലങ്കില്‍ ഭാവി തലമുറ വരുന്നത് അതി ഭീകരമായ മാനസികാവസ്ഥയില്‍ ആയിരിക്കും
നാം വളരെയധികം വിദ്യാഭ്യാസ പുരോഗതി നേടിയെങ്കിലും അതിനനുസൃതമായി യുക്തിചിന്തയും ശാസ്ത്രബോധവും കുട്ടികളില്‍ വളര്‍ന്നു വന്നിട്ടില്ല അതിനുള്ള കാരണം തന്നെ ഇതുപോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് . മതവിശ്വസത്തിള്ളത് അന്ധവിശ്വാസവും ആള്‍ദൈവങ്ങളുമാണ് ഇതാണ് ഒരു കുട്ടി ബുദ്ധി വികസിച്ചു വരുമ്പോള്‍ പഠിക്കുന്നത് അപ്പോള്‍ പിന്നെ സ്വയം ചിന്തിക്കാന്‍ കഴിയാതെ മന്ദിഭവിച്ച ബോധവുമായി സമുഹത്തില്‍ ഇറങ്ങുന്നു ഇതാണോ നമ്മുക്ക് ആവുശ്യം ഇങ്ങനെയുള്ള കുട്ടികളെയാണോ നമ്മുക്ക് വേണ്ടത് എങ്കില്‍ ഇങ്ങനെ തന്നെ തുടരുക സര്‍ക്കാര്‍
സാമൂഹ്യനീതിക്കുവേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങളിലൂടെയാണ് കേരളത്തിലെ വിദ്യാഭ്യാസം പടർന്നു പന്തലിച്ചത്. ഈ സമരങ്ങളുടെ ഫലമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള കുട്ടികൾക്കും സ്‌കൂൾ പ്രവേശനം സാധ്യമായി. അവരെ കൊഴിഞ്ഞുപോകാതെ വിദ്യാഭ്യാസത്തിൽ നിലനിർത്താനുള്ള പ്രോത്സാഹന പരിപാടികൾ പലതുമുണ്ടായി എന്നാല്‍ ഇന്നോ നമ്മള്‍ എവിടെ എത്തിയിരിക്കുന്നു
ഹിന്ദുക്കള്‍ സരസ്വതി, അമൃത, ചിന്മയ, ഭവാന്‍സ്, ശ്രീശ്രീ, സത്യസായി വിദ്യാലയങ്ങള്‍ തേടിപ്പോയപ്പോള്‍ മുസ്ലിം സമുഹം ഇപ്പോള്‍ ദാറുസ്സലാം, ദാറുല്‍ഉലൂം, അല്‍ ഫലാഹ്, ക്രസന്റ്, അല്‍ അമീന്‍ ക്രിസ്ത്യാനികള്‍ തങ്ങളുടെ മുന്‍ഗാമികളുടെ കാര്യങ്ങളൊക്കെ മറന്ന് സ്വന്തം വിദ്യാലയങ്ങള്‍ തെരഞ്ഞെടുത്തതോടെ സെന്റ് / മാര്‍,പിലെയോ വിദ്യാലയങ്ങളിലേക്ക് മാറി ഇതുമുലം വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരണം പ്രക്രിയ കൂടുതൽ വേഗത്തിലും തീവ്രതയിലുമായി മറി എന്നതില്‍ ഒരു സംശയമില്ല. ഇതുവഴി വിദ്യാഭ്യാസരംഗത്തെ സാമൂഹ്യനീതി പാടെ ഇല്ലാതാവുകയാണ് ഇപ്പോള്‍ ചെയ്യുന്നത്
മത ജാതി സമുദായ നേതാക്കളുടെ വിഷം പുരട്ടിയ നാവില്‍നിന്ന് ഉതിര്‍ന്നുവീണ വാക്കുകള്‍ ഈ ഒഴുക്കിന് വേഗം കൂട്ടി. തൊപ്പിയിട്ടവനും കുറിവരച്ചവനും കൊന്തയണിഞ്ഞവനും തോട്ടിലിറങ്ങി മീന്‍പിടിച്ചും മാവിലെറിഞ്ഞും കിട്ടിയത് പങ്കുവെച്ചും സ്‌കൂളില്‍ പോയ കാലത്തിന്‍റെ ആണിക്കല്‍ പറിച്ചു കൊണ്ട് വലിയ ഒരു മരത്തിനു തന്നെ എല്ലാവരും ചേര്‍ന്ന് കോടാലി വെച്ചു. ‘അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി അതിനുള്ളിലാനന്ദ ദീപം കൊളുത്തി’, എന്ന സെക്യുലര്‍ പ്രാര്‍ത്ഥനക്ക് പകരം ഭജനയും ധ്യാനവും ഫാത്തിഹയും സ്‌കൂളിന്‍റെ പടികയറി വന്നു. സമയം ഇനിയും നമ്മുക്ക് വൈകിയിട്ടില്ല സര്‍ക്കാര്‍ തലങ്ങള്‍ ഉണര്‍ന്നു കൊണ്ട് ഈ അവസ്ഥ ഗൗരവപൂർവം ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും സാമൂഹ്യനീതി അപകടപ്പെടുത്തുന്ന വിദ്യാഭ്യാസ കാഴ്‌ചപ്പാടുകളെ ചെറുത്തുതോൽപിക്കേണ്ടതുമാണ്
മതേതരത്വം കൊണ്ട് നടന്നിരുന്ന ആളുകള്‍ ഓണവും വിഷുവും ക്രിസ്മസും ഈസ്റ്ററും പെരുന്നാളും ജാതിമത ഭേദമന്യേ എല്ലാവരും ചേര്‍ന്ന് ആഘോഷമാക്കിയ നല്ലനാളുകള്‍ അവസാനിക്കാന്‍ ഇനി അധികം വേണ്ടി വരില്ല . ഇപ്പോള്‍ വരും തലമുറയെ വായുകടക്കാത്ത അറകളിലാക്കി സീല്‍ ചെയ്തതോടെ കൂട്ടുകൂടാനും ഇടപഴകാനും പങ്കുവെക്കാനും അടുത്തറിയാനുമുള്ള മാര്‍ഗ്ഗങ്ങള്‍ മതജാതികള്‍ മുലം വഴി മുടക്കികൊണ്ടരിക്കുന്നു .
ഒരുമിച്ചുകളിച്ചും ഉണ്ടും ഉറങ്ങിയും നടന്നിരുന്ന ആളുകളില്‍ ഇപ്പോള്‍ വേലികള്‍ തീര്‍ത്തിരിക്കുന്നു ജീവിതത്തിന്‍റെ സമസ്‌ത മേഖലകളെയും ഇപ്പോള്‍ ഹറാമും ഹലാലുകളുമായി വന്നിരിക്കുന്നു വിദ്യാഭ്യാസം പൂർണമായും മതനിരപേക്ഷമായി വരണം . യൂറോപ്പിൽ ജനാധിപത്യ ഭരണകൂടങ്ങൾ നിലവിൽവന്നതോടെ വിദ്യാഭ്യാസച്ചുമതല ഭരണകൂടത്തിന്റേതായി. ഇന്ത്യയിലും പൊതുവിൽ ആ സ്ഥിതി വന്നു. പല മത വിഭാഗങ്ങളും ന്യൂനപക്ഷമതങ്ങളും പ്രബലമായ കേരളത്തിൽ അവയിലെ പിന്തിരിപ്പൻ വിഭാഗം കൈയൂക്കുകൊണ്ടും സർക്കാരിനെ സ്വാധീനിച്ചും വിദ്യാഭ്യാസരംഗത്ത് പല അനഭിലഷണീയമായ പ്രവണതകളും വളർത്തി കൊണ്ട് ഇപ്പോള്‍ വരുന്നു . അമേരിക്കയിൽ കറുത്ത കുട്ടികളും വെളുത്ത കുട്ടികളും ഇടകലർന്നിരുന്നു പഠിക്കണമെന്നു നിഷ്‌കർഷിച്ചതുപോലെ സമൂഹത്തിലെ എല്ലാ തട്ടുകളിലുമുള്ള കുട്ടികൾ ഇടകലർന്നിരുന്നു പഠിക്കുമ്പോഴുണ്ടാകുന്ന അനുഭവം വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. അടച്ചുപൂട്ടിയ വാനിൽ കയറി ഉയർന്ന മതിൽക്കെട്ടുള്ള സ്‌കൂളിൽ ചെന്ന് പാവപ്പെട്ട കുട്ടികളുമായി കൂട്ടിത്തൊടാതെ പഠിച്ചു ജയിച്ച് രാജ്യത്തിന്റെ ഭാഗധേയവിധാതാക്കളായി വളർന്നുവരുന്ന വർഗം നാടിന്നാപത്താണ്. അതുകൊണ്ടുതന്നെ എല്ലാത്തരം കുട്ടികളും ഒന്നിച്ചു പഠിക്കുന്ന സ്‌കൂളുകളാണു നമുക്കു വേണ്ടത്.
ഇനി സര്‍ക്കാരിനു ഇതിനൊക്കെ മുഴുവനായും കഴിയില്ല എങ്കില്‍ പിന്നെ വിദ്യാഭ്യാസരംഗത്ത് സ്വകാര്യമേഖലയുടെ സേവനം സ്വാഗതാർഹമാക്കാം അതൊരിക്കലും മത ജാതി വരേണ്യവർഗസന്തതികളുടെ വിശിഷ്ടവിദ്യാഭ്യാസത്തിനു വേണ്ടിയുള്ളതായിമാറരുതേ എന്താണ് അവിടെ പഠിപ്പിക്കുന്നത് എന്നുള്ളത് സര്‍ക്കാര്‍ തീരുമാനിക്കണം അല്ലാതെ മത ബോധം കൊണ്ട് രാജ്യം നന്നാവില്ല
ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങൾ, സമൂഹം ആണ് പരമാധികാരശക്തി. അതിന്‍റെ പല അധികാരങ്ങളും ഭരണകൂടത്തെ ഭരണസൗകര്യത്തിനായി ഏൽപ്പിച്ചിട്ടുണ്ട് എന്നത് നേരാണ്. എന്നാൽ, ഇന്ത്യയിൽ ഭരണനേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും മത പ്രമാണിമാരും ചേർന്നു ജനങ്ങൾക്കുവേണ്ടി എന്നപേരിൽ ജനങ്ങളുടെ താൽപര്യസംരക്ഷണത്തിനുപകരം സ്വന്തം മത താല്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. ഓരോ മത ജാതിയില്‍ പെട്ട ജനങ്ങളുടെ അഭിലാഷങ്ങളും സ്വപ്‌നങ്ങളും അവരുടെ വിവിധ പ്രസ്ഥാനങ്ങളിലൂടെയും സംഘടനകളിലൂടെയും പ്രകടിപ്പിക്കുകയും അവയെ ക്രോഡീകരിച്ച് മൂർത്തരൂപം നൽകുകുയം ചെയ്യുന്ന കീഴ്‌വഴക്കം ജനാധിപത്യത്തിനു അപകടകരമാണ് . സ്വാതന്ത്ര്യം ലഭിച്ച് അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ഇവിടെ ഇപ്പോഴും വിവിധ മേഖലകളിലെ മത പ്രമാണിമാരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. അതുകൊണ്ടാണ് നിയമങ്ങളും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിക്കാൻ അവർ നടത്തുന്ന സ്ഥാപനങ്ങൾ ധൈര്യപ്പെടുന്നത്. മറിച്ച് അമേരിക്കയിലെയോ യൂറോപ്പിലെയോ സ്വകാര്യ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അതു ചെയ്യാൻ ധൈര്യപ്പെടുന്നില്ല.
ഉദാഹരണമായി, കറുത്തവർഗ്ഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനും സ്‌ത്രീ നീതി ഉറപ്പാക്കുന്നതിനും (എന്തിന്, സ്വവർഗ്ഗരതിക്കാർക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിൽപോലും) അമേരിക്കൻ സർവ്വകലാശാലകൾ പ്രകടിപ്പിച്ചുവരുന്ന അതിശ്രദ്ധ, ഇത്തരത്തിൽ പ്രകടിതമായ പൗരസമൂഹപ്രതിപത്തികളോടുള്ള പ്രതികരണമാണ്. അവിടെ അധ്യാപക നിയമനത്തിൽ 10% കറുത്തവരായിരിക്കണമെന്ന് നിയമമൊന്നുമില്ല. പക്ഷേ ഞങ്ങൾ അവസരസമത്വം പാലിക്കുന്ന സ്ഥാപനമാണ് എന്ന് അവകാശപ്പെടാൻ സർവ്വകലാശാലകൾ ആഗ്രഹിക്കുന്നു. അതുപോലെ തന്നെ സ്‌ത്രീ സമത്വത്തിന്‍റെ കാര്യത്തിലും അവരതനുസരിച്ച് സ്വയം മാറുന്നു.
സമൂഹത്തിൽ ഓരോരുത്തരും സ്വന്തം മത കാര്യം നോക്കി നടക്കുന്ന കാലത്തോളം ഇതൊന്നും നടക്കില്ല അത് കൊണ്ട് തന്നെ സര്‍ക്കാര്‍ ഇതിനു മുന്നിട്ട് ഇറങ്ങി "വേണം മതനിരപേക്ഷ ജനാധിപത്യവിദ്യാഭ്യാസം വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് വിപുലമായ പ്രചാരണപ്രവർത്തനങ്ങൾ മുന്നില്‍ നില്‍ക്കണം" ഇപ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ചെയ്യുന്നത് വടി കൊടുത്ത് അടി വാങ്ങുന്നതിന് തുല്ല്യമാണ് അതിനു ഇടം കൊടുക്കാതെ
ഈ അവസ്ഥ ഗൗരവപൂർവം ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും സാമൂഹ്യനീതി അപകടപ്പെടുത്തുന്ന വിദ്യാഭ്യാസ കാഴ്‌ചപ്പാടുകളെ ചെറുത്തുതോൽപിക്കേണ്ടതാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ഇപ്പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പ്രശ്‌നങ്ങളെ അപഗ്രഥിക്കാനും വിശദമാക്കാനുമുള്ള ഒരെളിയ ശ്രമമാണ് ഈ പോസ്റ്റ്
ഈ പോസ്റ്റ് കേരള സര്‍ക്കാറിനുള്ള ഒരു തുറന്ന കത്ത് ആവട്ടെ

അഭിപ്രായങ്ങള്‍