വ്യാജന് വേണ്ടത് വ്യാജ വാര്‍ത്തകള്‍







വ്യാജ വാര്‍ത്തകളും,വ്യാജ അക്രമങ്ങളും, വ്യാജ വികസനവും, വ്യാജ ഫോട്ടോകളും, വര്‍ഗീയ വംശീയ ഉല്‍മുലനവുംമാണ് ഈ രണ്ടു CIDകളുടെയും ജീവിതം മുന്നോട്ട് നീക്കുന്നത് ഇതൊന്നും ഇല്ലങ്കില്‍ പിന്നെ ഇവര്‍ എങ്ങനെയാണ് നേതൃത്വത്തില്‍ എത്തുക അപ്പോള്‍ പിന്നെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വേണ്ടി ഇവരുടെ ആശ്രിതരായ ചാനല്‍മേധാവികള്‍ പറയാതിരിക്കുമോ ?
താങ്കള്‍ക്കുവേണ്ടി വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ചാനല്‍മേധാവികള്‍ എന്നെ നിര്‍ബന്ധിക്കുന്നു: മോദിക്ക് ഇന്ത്യാ ടി.വി റിപ്പോര്‍ട്ടറുടെ തുറന്നകത്ത്
***********************************************
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ സന്തോഷിപ്പിക്കാന്‍ അത്തരത്തില്‍ കെട്ടിച്ചമച്ച വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് എന്റെ സീനിയേഴ്‌സ് എന്നോട് അവകാശപ്പെട്ടത്.
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്തോഷിപ്പിക്കുന്ന വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ചാനല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാരോപിച്ച് മോദിക്ക് ഇന്ത്യാ ടി.വി റിപ്പോര്‍ട്ടറുടെ കത്ത്. ഇന്ത്യാ ടി.വി റിപ്പോര്‍ട്ടറാണ് ഇമ്രാന്‍ ഷെയ്ക്കാണ് ഇത്തരമൊരു പരാതിയുമായി മോദിയെ സമീപിച്ചിരിക്കുന്നത്.
"പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്തുന്ന വാര്‍ത്തകള്‍ വ്യാജമായി സൃഷ്ടിക്കാന്‍ ചാനലിലെ സീനിയേഴ്‌സ് തന്നോട് പലതവണ ആവശ്യപ്പെട്ടെന്നാണ് ഇമ്രാന്‍ കത്തില്‍ പറയുന്നത്".
‘വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കാനും അത് സാധാരണക്കാരുടെ മുന്നില്‍ അവതരിപ്പിക്കാനും പലതവണ എന്നോട് ആവശ്യപ്പെടുകയും ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഞാനത് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ സന്തോഷിപ്പിക്കാന്‍ അത്തരത്തില്‍ കെട്ടിച്ചമച്ച വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് എന്റെ സീനിയേഴ്‌സ് എന്നോട് അവകാശപ്പെട്ടത്. പക്ഷെ വ്യക്തിപരമായി അത് തെറ്റായ പ്രസ്താവനയാണെന്നാണ് എനിക്കു തോന്നുന്നത്. ഞാനത് വിശ്വസിക്കുന്നില്ല.’ അദ്ദേഹം കത്തില്‍ പറയുന്നു.
‘ദിവസം കഴിയുന്തോറും എന്റെ സീനിയേഴ്‌സ് കൂടുതല്‍ കൂടുതല്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ എന്നില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇക്കാരണത്താല്‍ ദിവസം കഴിയുന്തോറും ഞാന്‍ അസ്വസ്ഥനായിക്കൊണ്ടിരിക്കുകയാണ്. ചില സര്‍ക്കാര്‍ അധികൃതരും രാഷ്ട്രീയക്കാരുമാണ് ഇത്തരം നിര്‍ബന്ധങ്ങള്‍ക്കു പിന്നില്‍ എന്ന് എനിക്കു തോന്നുന്നു. ഈ ചാനല്‍ നടത്തിക്കൊണ്ടുപോകാന്‍ വേണ്ടി എന്റെ സീനിയേഴ്‌സ് എന്നെയൊരു ബലിയാടാക്കുകയാണ്.’ അദ്ദേഹം വിശദീകരിക്കുന്നു.
മോദിയോട് വ്യക്തിപരമായി വിദ്വേഷമുള്ളതുകൊണ്ടല്ല ഇത്തരമൊരു കത്തെഴുതുന്നതെന്ന് ഷെയ്ക്ക് പറഞ്ഞതായി ജനതാ കാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ‘എന്നെ തെറ്റിദ്ധരിക്കരുത്. ഞാനും മോദിയുടെ ആരാധകനാണ്. പക്ഷെ എന്നെ സംബന്ധിച്ച് മാധ്യമധര്‍മ്മത്തിന് വലിയ വിലയുണ്ട്.’ അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം