ഫ്രീതിങ്കര്‍ ഗ്രുപ്പിനു വേണ്ടി എന്‍റെ എളിയ നിര്‍ദേശങ്ങള്‍
എന്‍റെ എളിയ നിര്‍ദേശങ്ങള്‍
************************************
സ്വതന്ത്രചിന്തകര്‍ എന്ന് ഈ ഗ്രുപ്പ് അല്ലങ്കില്‍ പ്ലാറ്റ്ഫോം ഒരുപാട് വര്‍ഷമായി മലയാള വാര്‍ത്തകള്‍ , ചര്‍ച്ചകള്‍, സംവാദങ്ങള്‍, ജീവ കാരുന്ന്യം എന്നിങ്ങനെ പല മേഖലയിലും സജീവ സാന്നിധ്യമുറപ്പിച്ച ഒരു സൈബര്‍ കുട്ടായിമയുടെ വേദിയാണ്
അതുകൊണ്ട് തന്നെ ഇവിടെ നിന്നും പല വെക്തികള്‍ക്കും എന്താണ് സ്വത്ന്ത്രചിന്ത എന്നുള്ളത് മനസിലാക്കി കൊടുത്ത ഒരു ഗ്രുപ്പ് ആണിത് ഇതിന്‍റെ നല്ല നടത്തിപ്പിന് വേണ്ടി ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നു ഇവിടെയുള്ള ഗ്രുപ്പിന്‍റെ വേണ്ടപെട്ട ആളുകള്‍ക്ക് സ്വീകരിക്കാന്‍ പറ്റുമെങ്കില്‍ സ്വീകരിക്കാം ഇല്ലങ്കില്‍ തള്ളാം.
#1:- ഗ്രുപ്പില്‍ നിര്‍ജീവമായി ഉറങ്ങി കിടക്കുന്ന അഡ്മിന്‍ പാനലില്‍ ഉള്ളവരെ ഒഴിവാക്കി ഗ്രുപ്പില്‍ സജീവമായ സ്വതന്ത്രചിന്തയുള്ള ആളുകളെ നിയമിക്കുക
#2:- സ്ഥിരമായി സംവാദത്തില്‍ വരുന്ന ആളുകളെ ഇവിടത്തന്നെ നിലനിറുത്തികൊണ്ട് നല്ല ചര്‍ച്ചകള്‍ക്ക് നേതൃത്വംനല്‍കുന്ന ആളുകളെ അഡ്മിന്‍ പാനലില്‍ ഉള്‍കൊള്ളിക്കുക
#3:- പിന്നെ വെക്തി വൈരാഗ്യവും മറ്റും അഡ്മിന്‍ ദുരുപയോഗം ചെയ്യാതിരിക്കുക
#4:- അഡ്മിന്‍ ഭാഗത്ത് നിന്നും പരിഹാസ്യ കമന്‍റുകളും പോസ്റ്റുകളും ഇടാതിരിക്കാന്‍ ശ്രമിക്കുക
#5:- തുടര്‍ച്ചയ ഒരേ പോസ്റ്റുകള്‍ വരുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക
#6:- ചര്‍ച്ചയില്‍ വരുന്ന തെറിവിളികള്‍ക്കും മറ്റും ആദ്യം ഒരു പ്രാവുശ്യം വാണിംഗ് കൊടുക്കുക എന്നിട്ടും നിറുത്താന്‍ താല്‍പര്യമില്ലാത്തആളുകളെ പരിമിതമായ ദിവസത്തേക്ക് ബാന്‍ ചെയ്യുക
#7:- അഡ്മിന്‍ പാനലില്‍ ഇരിക്കുന്നവരെ കുറിച്ച് ആരെങ്കിലും വസ്തുനിഷ്ട്ടമായി ആരോപണം ഉന്നയിച്ചാല്‍ അഡ്മിന്‍ അതിനുള്ള മറുപടി കൊടുക്കുകയും പരിഹാസ്യം ഒഴിവാക്കുകയും ചെയ്യുക
#8:- ആരോപണം ഉന്നയിക്കുന്ന വെക്തി അതിന്‍റെ തെളിവുകള്‍ ഹജ്ജറക്കാന്‍ തയ്യാറാവുകയും ചെയ്യുക
#9:- തുടര്‍ച്ചായി ബാന്‍ ചെയ്യുന്നത് സജീവമായി വരുന്ന ചര്‍ച്ചകളെ ബാധിക്കുന്നത് ശ്രദ്ധിക്കുക
#10:- ആനാവുശ്യ പോസ്റ്റുകള്‍ ഒഴിവാക്കുക
#11:- ചര്‍ച്ചകള്‍ സര്‍ഗ്ഗാത്മകമാക്കാന്‍ ശ്രമിക്കുക
#12:- പരസ്പര ബഹുമാനം നിലനിറുത്തി കൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് കുടുതല്‍ സൌകര്യം ചെയിതു കൊടുക്കുക
#13:- അഡ്മിന്‍ പാനലില്‍ ഇപ്പോള്‍ ഉറങ്ങി ഇരിക്കുന്ന ആളുകള്‍ ഉണ്ടകില്‍ അവര്‍ സ്വയമേ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറിപോവുക
#14:- ശാസ്ത്രം ,കലാ - കായികം, സാംസ്കാരികം, ചരിത്രം, വിദ്യാഭ്യാസം, വിമര്‍ശനം മുതലായ ചര്‍ച്ചകളും പോസ്റ്റുകളും ഇടാന്‍ മാക്സിമം എല്ലാവരും ശ്രമിക്കുകയും അതിനു വേണ്ടി പ്രയത്നിക്കുന്ന ആളുകള്‍ക്ക് വളരെ നല്ല രീതിയില്‍ പ്രോത്സാഹനം നല്‍ക്കുകയും ചെയ്യുക
#15:- പ്രാദേശിക സുരക്ഷാസംബന്ധമായ കാര്യങ്ങളിൽ നിയമപാലകരുമായി സഹകരിച്ചു പ്രവർത്തിക്കുക.
#16:- അംഗങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഒത്തുതീർപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക
#17:- അംഗങ്ങൾക്ക് പൊതുതാല്പര്യമുള്ള കാര്യങ്ങൾ ചെയ്യുന്നതിലേയ്ക്കായി സമാനചിന്താഗതിക്കാരുടെ കൂട്ടായ്മകൾ സംഘടിപ്പിക്കുക
#18:- പരസ്പര സഹകരണ മനോഭാവം കൈ വെടിയാതെ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ട് പോവുക
#19:- അഡ്മിന്‍ പാനലില്‍ ഇരിക്കുന്നവര്‍ക്ക് ഗ്രുപ്പില്‍ സജീവമാവാന്‍ പറ്റാത്ത അവസ്ഥ വരുമ്പോള്‍ അത് മറ്റുള്ളവരെ അറിയിച്ചുകൊണ്ട് അവിടെ നിന്നും പിന്മാറുക
#20:- പിന്നെ ഈ ഗ്രുപ്പ് ഏതെങ്കിലും പ്രസ്ഥാനവുമായോ, സംഘടനയുമായോ യാതൊരുവിധ ബന്ധവുമില്ലാത്ത ഒരു സ്വതന്ത്ര ചര്‍ച്ചാവേദി മാത്രമാണ് എന്നുള്ളത് എല്ലാവരും മനസിലാക്കുക അഡ്മിന്‍ പാനലില്‍ ഇരിക്കുന്ന ആളുകള്‍ക്ക് അവരവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉണ്ടാവും അത് ഗ്രുപ്പിനെ ബാധിക്കാത്ത നിലയില്‍ അവര്‍ അവരുടെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുക
#21:- എല്ലാവരും വിമര്‍ശനത്തിനു അതീതമാണ് എന്നുള്ള ചിന്ത ഉണ്ടാക്കുക
#22:- വിമര്‍ശനങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിച്ചു കൊണ്ടു വേണം രാഷ്ട്രീയ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കേണ്ടത്. ഏതെങ്കിലും ഒരു അഡ്മിന്‍,മോഡറേറ്ററോ, അംഗങ്ങളോ പ്രസ്തുത അഭിപ്രായത്തെ വിമര്‍ശിക്കുകയോ അനുകൂലിക്കുകകയോ ചെയ്തു എന്നു കരുതി അത് ഗ്രുപ്പിന്‍റെ പൊതുവായ അഭിപ്രായമായി കരുതാതിരിക്കുക
#23:- പോസ്റ്റുകള്‍ നല്‍കുന്നവര്‍ അത് അംഗീകരിക്കപ്പെടുന്നതിനുള്ള നിലവാരവും മറ്റുള്ള പോസ്റ്റിങ്ങുകളുമായുള്ള വ്യതിരിക്തതയും മാക്സിമം ഉറപ്പുവരുത്തി മാത്രം പോസ്റ്റ് ചെയ്യണം അതില്‍ നിന്ന് കൊണ്ട് ചര്‍ച്ച ചെയ്യാന്‍ കഴിയുകയും വേണമെന്ന് ഉറപ്പു വരുത്തുക
#24:- സമാനമായ മറ്റുള്ള പോസ്റ്റുകള്‍ ഇല്ല എന്നുറപ്പ് വരുത്തിയിട്ട് മാത്രം പുതിയ പോസ്റ്റുകള്‍ തുടങ്ങുക.
#25:- പോസ്റ്റുകളുടെ ഉദ്ദേശ്യവും, ലക്ഷ്യവും ആദ്യത്തെ പോസ്റ്റില്‍ത്തന്നെ വ്യക്തമാക്കേണ്ടതാണ്
#26:- തീരെ നിലവാരമില്ലാത്തതും, ആര്‍ക്കും യാതൊരു ഉപകാരമില്ലാത്തതുമായ പോസ്റ്റുകള്‍ ഒഴിവാക്കുക.
#27:- പോസ്റ്റ് ഒഴിവാക്കുവാനുള്ള തീരുമാനം പോസ്റ്റ് ചെയ്ത ആളെ അറിയിക്കുകയും അതിനു ശേഷം അയാള്‍ പോസ്റ്റിംഗ് സ്വയം ഒഴിവാക്കി നല്‍കുന്നില്ലെങ്കില്‍ മാത്രം അഡ്മിന്‍ മോഡറേറ്റര്‍മാര്‍ക്ക് അതു ഒഴിവാക്കവുന്നതാണ്.
#28:- സമാനമായ സുമനസ്സുകളുടെ ഒരു കൂട്ടായ്മയാണ് ഇവിടം . ഏതെങ്കിലും അംഗത്തെ നീക്കം ചെയ്യുന്നത്ഗ്രുപ്പ് പ്രോത്സാഹിപ്പിക്കുന്നില്ല. എല്ലാ അംഗങ്ങളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണം എന്നാണ് ഗ്രുപ്പ് ആഗ്രഹിക്കുന്നത്. തക്കതായ കാരണം ഉണ്ടകില്‍ മാത്രം ബാന്‍ ഓപ്ഷന്‍ ഉപയോഗിക്കുക
#29:- സ്വതന്ത്ര സമാനമായ ചിന്തയില്‍ വരുന്നകാര്യങ്ങളെ അങ്ങികരിക്കുക അതിനെ പ്രോത്സാഹനം കൊടുക്കുക
#30:- ഇത്രയൊക്കെ എനിക്ക് എഴുതാന്‍ പറ്റുകയുള്ളു ഇനി ഇവിടെയുള്ള ആളുകള്‍ക്കും അവരുടെ നിര്‍ദേശങ്ങള്‍ വെക്കാം
അഭിപ്രായങ്ങള്‍