മതമെന്ന വിഷം



ആധുനികതയുടെയും ശാസ്ത്രത്തിന്‍റെയും ബൌദ്ധികമായ ഈ കാലത്ത് അപരിഷ്‌കൃതമായ ഒന്നായി മതം മാറിയിരിക്കുന്നു എന്നുള്ളത് ഏവര്‍ക്കും അറിയാം. എന്നാലും മത വിഷം കൊണ്ട് നടക്കുന്നവരുടെ മനസ്സില്‍ ഇപ്പോഴും മതം തന്നെയാണ് വലുത് എന്ന് അവര്‍ പാടി പറഞ്ഞു നടക്കുകയും ചെയ്യുന്നു. അതില്‍ പ്രായബേധങ്ങള്‍ കുടാതെ മനുഷ്യ ചിന്തയെ തന്നെ മതമെന്ന വിഷം ബുദ്ധി ഉറക്കുന്നതിനു മുന്‍പ് തന്നെ കുട്ടികളില്‍ ഇവര്‍ കുത്തി വെക്കുന്നു. ചിന്താസ്വാതന്ത്ര്യവും തന്‍റെ ചിന്തകള്‍ പ്രകടിപ്പിക്കുവാനുമുള്ള അവകാശമുള്ള ഒരു നാട്ടില്‍ എന്തിനു ഈ ചെറു പ്രായത്തില്‍ മതവിഷം കുത്തി വെക്കുന്നു. ബുദ്ധിയും വിവേകവും ഉറച്ചതിനു ശേഷം ചിന്താ സ്വാതന്ത്ര്യമുള്ള മനുഷ്യന് അവനു വേണ്ടത് തിരഞ്ഞെടുക്കട്ടെ അതിനു മുന്‍പ് എന്തിനു വേണ്ടിയാണ് ഈ വിഷം കുഞ്ഞു മനസുകളില്‍ കുത്തിവെക്കുന്നത് ?
ബുദ്ധിയും വിവേകവും ഉള്ളവര്‍ തമ്മില്‍ സംവാദങ്ങള്‍ നടക്കട്ടെ അല്ലാതെ ഒന്നുമറിയാത്ത കുട്ടികളില്‍ ഇതുപോലുള്ള സംവാദങ്ങളും മറ്റും ഉണ്ടാക്കിയെടുക്കുന്നത്‌ എന്തിനു വേണ്ടിയാണു അത് മദ്രസാസ്കുള്‍ തലത്തിലായാലും സണ്ടേ ചര്‍ച്ചുകള്‍ ആയാലും സങ്കിക്ലാസുകള്‍ ആയാലും നിരോധിക്കപ്പെടെണ്ട ഒന്നാണ്. സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യന് ജന്മസിദ്ധമായിതന്നെ ലഭിക്കുന്ന അവാകാശമാണ് മനുഷ്യാവകാശം ആ അവകാശം മുളയിലെ നുള്ളി കളയുന്ന പ്രധിഭാസമാണ് കുഞ്ഞു നാളിലെ മത വിഷമെന്ന കുത്തിവെപ്പ്

ബുദ്ധിയുടെയും യുക്തിയുടെയും ബോധത്തിന്‍റെ തന്നെയും അതിരുകള്‍ ലംഘിക്കുന്ന ഈ പ്രവണതകളില്‍ കടുത്ത അപകടം മണക്കുന്നുണ്ട്. അമിതമായ മതാത്മകത മാത്രമാണ് മതമൗലികവാദമെന്നു ന്യായീകരിച്ചാല്‍പ്പോലും അതിന്‍റെ പ്രതിഫലനങ്ങള്‍ അതില്‍ ഒതുങ്ങിനില്‍ക്കും എന്നു കരുതാനാവില്ല. അപ്രതീക്ഷിതമായ പുതിയ തലങ്ങളിലേക്കു അതുകടക്കുന്നു. മതവിശ്വാസം രക്ഷിക്കുന്നതിന് എന്ന ന്യായീകരണത്തോടെ എന്തും ചെയ്യാമെന്നും മതവിശ്വാസത്തിന് എതിരെന്നു തോന്നുന്ന എന്തിനെയും തകര്‍ക്കാമെന്നും വരുന്നത് ആധുനിക സമൂഹനിര്‍മിതിയുടെ എല്ലാ തറക്കല്ലുകളും തൂണുകളും തകര്‍ത്തെറിയുകതന്നെ ചെയ്യും എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു അത് കൊണ്ട് തന്നെ മത പഠന കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റടുത്തു ബൌദ്ധികമായ വിദ്യാഭ്യാസം നല്‍ക്കുന്ന ഇടങ്ങളായി വരിക തന്നെ വേണം
മുസ്ലിം മതമൗലികവാദവും ഹിന്ദുത്വ മതമൗലികവാദവും കൃസ്ത്യന്‍ മൌളികവാദവും തിരിച്ചും മറിച്ചും പരിപോഷിപ്പിക്കുന്ന വിചിത്രാവസ്ഥയാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ഇന്ത്യയില്‍ മറ്റെങ്ങും ഇല്ലാത്ത മതസൗഹാര്‍ദ്ദം നിലനിന്നിരുന്ന ഒരു സംസ്ഥാനമാണ് കേരളം. ഇവിടെയിപ്പോള്‍ ഈ പക്ഷങ്ങള്‍ എന്തെങ്കിലും ചില്ലറ പ്രകോപനങ്ങളെ പോലും വലിയ ഭിന്നത സൃഷ്ടിക്കാനുള്ള വെടിമരുന്നായി മാറ്റുകയാണ് ചെയ്യുന്നത് സംയമനത്തിന്റെയും സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും ശബ്ദങ്ങള്‍ ഇവര്‍ മുലം ഇല്ലാതാവുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവരുടെ റ്റേബില്‍ സപ്ലയര്‍മാരായി മാറുന്നു സര്‍ക്കാര്‍ അധികരാ കാസേരകള്‍ ഇവര്‍ക്ക് ഇപ്പോള്‍ ഇരിപ്പിടമായി മാറുന്നു എവിടെക്കാണ്‌ നമ്മുടെ ഈ പോക്ക് ??

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം