ഇസ്ലാമിലെ യുദ്ധവും അതിലെ വ്യവസ്ഥയും
യുദ്ധത്തില്‍ എന്ത് ചെയ്യരുതേ
1) സ്ത്രീകളെ വധിക്കരുത്. 2) കുട്ടികളെ കൊല്ലരുത്. 3) വൃദ്ധരെയും കൊലപ്പെടുത്തരുത്. 4) ഫലവൃക്ഷങ്ങള്‍ മുറിക്കരുത്. 5) വീടുകള്‍ നശിപ്പിക്കരുത്. 6) ഭക്ഷിക്കാനല്ലാതെ മൃഗങ്ങളെ അറുക്കരുത്. 7) ഈന്തപനകള്‍ നശിപ്പിക്കരുത്. 8) നിങ്ങള്‍ ഭിന്നിക്കരുത്. 9) നിങ്ങള്‍ ചതിക്കരുത്. 10) ഭീരുത്തം കാണിക്കരുത്.' (മാലിക്ക്)
ഇനി യുദ്ധത്തില്‍ എന്തൊക്കെ അനുവദിച്ചത് എന്നുള്ളത് നോക്കാം
1) : യുദ്ധത്തില്‍ പിടിക്കപ്പെട്ട സ്ത്രീകളെ ബലാത്സംഗം ചെയ്യാം.
: അബൂസഈദ് (റ) പറയുന്നു: “ഞങ്ങള്‍ ബനു മുസ്തലഖ് യുദ്ധത്തില്‍ തിരുമേനി(സ)യോടൊപ്പം പോയി. കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി. ഞങ്ങള്‍ക്ക് സ്ത്രീകളുമായി സഹവസിക്കാന്‍ ആഗ്രഹം തോന്നി. സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങള്‍ക്കസഹ്യമായിത്തീര്‍ന്നു. “അസ്ല്‍” ചെയ്യാനാണ് ഞങ്ങളാഗ്രഹിച്ചത്. അതനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പില്‍ ഉണ്ട് താനും. തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങള്‍ ചോദിച്ചു. തിരുമേനി അരുളി: “നിങ്ങളത് ചെയ്യാതിരുന്നാല്‍ എന്താണ് ദോഷം? ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാന്‍ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ് നമ്പര്‍ 1590, പേജ് 776)
(ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ ഗര്‍ഭിണിയാകരുത് എന്നുള്ളതിനാല്‍ ശുക്ലം നിലത്ത് വീഴ്ത്തി കളയുന്നതിനെയാണ് “അസ്ല്‍” എന്ന് പറയുന്നത്)
2): യുദ്ധത്തില്‍ സ്ത്രീകളേയും കുട്ടികളേയും വധിക്കാം.
: സഅബു(റ) പറയുന്നു: തിരുമേനി (സ) ‘അബവാഇ’ല്‍ (അല്ലെങ്കില്‍ ‘വദ്ദാനി’ല്‍ ) വെച്ച് എന്‍റെ അരികിലൂടെ കടന്നു പോയി. അന്നേരം ഒരു വിഷയത്തെക്കുറിച്ച് തിരുമേനിയോട് ചോദിച്ചു. രാത്രി സമയങ്ങളില്‍ ബഹുദൈവവിശ്വാസികളുടെ ഒരു വീട് ആക്രമിക്കപ്പെടുന്നു. അവരുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആപത്ത് സംഭവിക്കുവാന്‍ ഇട വരുന്നു. അതിനെക്കുറിച്ച് എന്താണവിടുന്നു നിര്‍ദ്ദേശിക്കുന്നത്? തിരുമേനി അരുളി: “ആ സ്ത്രീകളും കുട്ടികളും ബഹുദൈവവിശ്വാസികളില്‍പ്പെട്ടവര്‍ തന്നെയാണല്ലോ.” “അല്ലാഹുവിനും അവന്‍റെ ദൂതനുമല്ലാതെ മേച്ചില്‍സ്ഥലം സ്ഥാപിക്കാന്‍ അധികാരമില്ലെ”ന്ന് തിരുമേനി അരുളുന്നതും ഞാന്‍ കേട്ടു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ് നമ്പര്‍ 1254, പേജ് 634)
"സ്വഅബ് ബ്നു ജസാമത്ത് നിവേദനം: ഞാന്‍ നബിയോട് ചോദിച്ചു: ‘അല്ലാഹുവിന്‍റെ തിരുദൂതരേ, ഞങ്ങള്‍ രാത്രിയില്‍ ബഹുദൈവവിശ്വാസികളുടെ കുട്ടികളെ വധിച്ചു പോകാറുണ്ട്.’ നബി പറഞ്ഞു: ‘അവരും അവരില്‍പ്പെട്ടവര്‍ തന്നെയല്ലേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 26 (1745)
3) യുദ്ധത്തിന്‍റെ പ്രകോപനം ഒന്നും ഇല്ലെങ്കിലും അപ്രതീക്ഷിതമായി യുദ്ധം നടത്താം:
: ഇബ്നു ഔന്‍ നിവേദനം: യുദ്ധത്തിനു മുന്‍പ് (ഇസ്ലാമിലേക്ക്) ക്ഷണിക്കേണ്ടതുണ്ടോയെന്നതിനെക്കുറിച്ച് നാഫിഇനോട് ചോദിച്ചുകൊണ്ട് ഞാന്‍ കത്തെഴുതി. അപ്പോള്‍ അദ്ദേഹം എനിക്ക് (മറുപടി) എഴുതി: അങ്ങനെ ചെയ്തിരുന്നത് ഇസ്ലാമിന്‍റെ ആരംഭത്തിലായിരുന്നു. ബ്നു മുസ്തലഖ് ഗോത്രത്തെ അവര്‍ അശ്രദ്ധയിലായിരിക്കെ നബി ആക്രമിക്കുകയുണ്ടായി. അവരുടെ കാലികള്‍ ജലാശയത്തിനരികെ കുടിപ്പിക്കപ്പെടുകയായിരുന്നു. എന്നിട്ട് അവരിലെ യോദ്ധാക്കളെ വധിക്കുകയും തടവുകാരെ പിടികൂടുകയും ചെയ്തു. അന്ന് ഹാരിഥിന്‍റെ പുത്രി ജുവൈരിയയെ ലഭിക്കുകയും ചെയ്തു. അന്ന് സൈന്യത്തിലുണ്ടായിരുന്ന അബ്ദുല്ലാഹിബ്നു ഉമര്‍ എന്നോട് ഈ ഹദീസ് പറയുകയുണ്ടായിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 1 (1730)
ഇബ്നു ഉമര്‍ (റ) പറയുന്നു: “ബനൂ മുസ്തലഖ് ഗോത്രക്കാര്‍ അശ്രദ്ധരായി കഴിഞ്ഞു കൂടിയിരുന്ന സന്ദര്‍ഭത്തില്‍ തിരുമേനി (സ) അവരെ ആക്രമിച്ചു. അവരുടെ ഒട്ടകങ്ങള്‍ അരുവികളില്‍ നിന്നും വെള്ളം കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവരുടെ കൂട്ടത്തിലെ യോദ്ധാക്കളെ വധിക്കുകയും സ്ത്രീകളെയും കുട്ടികളേയും ബന്ധനസ്ഥരാക്കുകയും ചെയ്തു. അന്നാണ് ജുവൈരിയ (റ) തിരുമേനിയുടെ അധീനത്തില്‍ വന്നത്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 49, ഹദീസ് നമ്പര്‍ 1108, പേജ് 564)
4) യുദ്ധത്തില്‍ വഞ്ചന അനുവദനീയമാണ്:
: ജാബിറില്‍ നിന്ന് അംറ് നിവേദനം: നബി പറഞ്ഞു: ‘യുദ്ധം തന്ത്രമാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 17 (1739)
അബൂഹുറൈറ (റ) പറയുന്നു: “പ്രതിപക്ഷത്തെ അവരറിയാതെ ഗൂഢതന്ത്രം മുഖേന പരാജയപ്പെടുത്താനുള്ള ശ്രമം” എന്ന് യുദ്ധത്തിനു തിരുമേനി പേര്‍ നല്‍കി. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ് നമ്പര്‍ 1260, പേജ് 636)
5) യുദ്ധത്തില്‍ കളവ് പറയാം:
: ഹുമൈദ് ബ്നു അബ്ദുര്‍റഹ്മാന്‍ ബ്നു ഔഫ് നിവേദനം: അദ്ദേഹത്തിന്‍റെ മാതാവ് ഉമ്മു കുല്‍സും, ആദ്യമായി ഹിജ്റ ചെയ്ത് നബിയോട് ഉടമ്പടി ചെയ്തവരില്‍ പെട്ടവരായിരുന്നു. അവര്‍ നബി പറയുന്നത് കേട്ടു. ‘ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നവന്‍ കള്ളം പറയുന്നവനല്ല. അവന്‍ നന്മ പറയുകയും, നന്മ വളര്‍ത്തുകയും ചെയ്യുന്നു.’ ഇബ്നു ശിഹാബ് പറയുന്നു: ‘ജനങ്ങള്‍ പറയുന്ന കളവില്‍ മൂന്ന് കാര്യത്തിലല്ലാതെ ഇളവ് അനുവദിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. യുദ്ധം, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കല്‍, ഒരാള്‍ തന്‍റെ ഭാര്യയോടോ, ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനോടോ പറയുന്നത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ് നമ്പര്‍ 101 (2605)
6)യുദ്ധത്തില്‍ മതം മാറ്റം അനുവദനീയമാണ്.
: ഇബ്നു ഉമര്‍ പറയുന്നു: തിരുമേനി (സ) ഖാലിദ്‌ബ്നുല്‍ വലീദ് (റ) നെ ബനൂ ജദീമ ഗോത്രക്കാരുടെ അടുക്കലേക്കയച്ചു. അദ്ദേഹം അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. തങ്ങള്‍ ഇസ്ലാം സ്വീകരിച്ചുവെന്നു പറയാന്‍ അവര്‍ക്ക് അറിവുണ്ടായിരുന്നില്ല. “ഞങ്ങള്‍ മതം മാറി” എന്ന് പറയാനേ അവര്‍ക്കറിവുണ്ടായിരുന്നുള്ളൂ. ഖാലിദ് (റ) അവരുമായി യുദ്ധം ചെയ്യാനും അവരില്‍ ചിലരെ വധിക്കുവാനും മറ്റു ചിലരെ തടവുകാരാക്കാനും തുടങ്ങി. ഞങ്ങളോരോരുത്തര്‍ക്കും അവരവരുടെ ബന്ധനസ്ഥരെ ഏല്‍പ്പിച്ചു തന്നു. ഒരു ദിവസം ഖാലിദ് (റ) ഞങ്ങളോടെല്ലാം അവരവരുടെ പക്കലുള്ള ബന്ധനസ്ഥരെ വധിക്കാന്‍ കല്പിച്ചു. ഞാന്‍ പറഞ്ഞു: “ഞാന്‍ എന്‍റെ ബന്ധനസ്ഥരെ വധിക്കുകയില്ല; മാത്രമല്ല, എന്‍റെ കൂട്ടുകാരും തങ്ങളുടെ ബന്ധനസ്ഥരെ വധിക്കുകയില്ല.” ഒടുവില്‍ തിരുമേനി (സ) യുടെ അടുക്കല്‍ ചെന്ന് വിവരങ്ങളെല്ലാം പറഞ്ഞപ്പോള്‍ തിരുമേനി (സ) തന്‍റെ കൈ ഉയര്‍ത്തി ഇങ്ങിനെ പ്രാര്‍ത്ഥിച്ചു: “അല്ലാഹുവേ, ഖാലിദ് ചെയ്ത പ്രവൃത്തിയില്‍ എനിക്ക് യാതൊരുത്തരവാദിത്തവുമില്ലെന്നു ഞാന്‍ ഇതാ ഒഴിഞ്ഞു പറഞ്ഞു കൊള്ളുന്നു.” തിരുമേനി (സ) അത് രണ്ടു പ്രാവശ്യം ആവര്‍ത്തിച്ചു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ് നമ്പര്‍ 1630, പേജ് 796)
7): (മരണപ്പെട്ടവരുടെ ബന്ധുക്കളുടെ നിലവിളിയും മുറിവേറ്റവരുടെ ദീനരോദനവും സംഗീതം പോലെ ആസ്വദിച്ച്) മൂന്ന് ദിവസം യുദ്ധക്കളത്തില്‍ താമസിക്കേണ്ടതാണ്.
: അബൂതല്‍ഹ പറയുന്നു: തിരുമേനി (സ) ഒരു ജനതയെ യുദ്ധത്തില്‍ ജയിച്ചടക്കിക്കഴിഞ്ഞാല്‍ ആ യുദ്ധക്കളത്തില്‍ മൂന്നു ദിവസം താമസിക്കുക പതിവായിരുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ് നമ്പര്‍ 1270, പേജ് 640)
അബൂതല്‍ഹാ (റ) പറയുന്നു: “ബദര്‍ യുദ്ധ ദിവസം 24 ഖുറൈശി നേതാക്കളുടെ ശവങ്ങള്‍ അവിടെയുണ്ടായിരുന്ന ഒരു പൊട്ടക്കിണറ്റില്‍ ഇടുവാന്‍ തിരുമേനി (സ) കല്പിച്ചു. ഒരു ജനതയെ യുദ്ധത്തില്‍ കീഴടക്കിക്കഴിഞ്ഞാല്‍ യുദ്ധക്കളത്തില്‍ മൂന്നു ദിവസം താമസിക്കുക തിരുമേനിയുടെ പതിവായിരുന്നു. അതനുസരിച്ച് ബദ്റില്‍ താമസിച്ച മൂന്നാം ദിവസം യാത്രക്ക് വേണ്ടി ഒട്ടകപ്പുറത്തു ഒട്ടകക്കട്ടില്‍ വെച്ചുകെട്ടാന്‍ തിരുമേനി ഉപദേശിച്ചു. അതുകെട്ടി, അനന്തരം തിരുമേനി നടക്കാന്‍ തുടങ്ങി. അനുചരന്മാര്‍ അനുഗമിച്ചു. (തിരുമേനി വാഹനത്തിലേറാതെ നടക്കുന്നത് കണ്ടപ്പോള്‍) അവിടുന്ന് മലമൂത്ര വിസര്‍ജ്ജനം ഉദ്ദേശിക്കുന്നുണ്ടായിരിക്കുമെന്നു അനുചരന്മാര്‍ക്ക് തോന്നി. ഖുറൈശീ നേതാക്കളെ അടക്കം ചെയ്തിരുന്ന കിണറ്റിന്‍ കരയിലെത്തിയപ്പോള്‍ ആ നേതാക്കളേയും അവരുടെ പിതാക്കളെയും പേരെടുത്തു വിളിച്ചുകൊണ്ട്, ‘ഇന്നവന്‍റെ മകന്‍ ഇന്നവനേ! ഇന്നവന്‍റെ മകന്‍ ഇന്നവനേ! അല്ലാഹുവിനെയും അവന്‍റെ ദൂതനേയും അനുസരിച്ചുകൊണ്ട് ജീവിച്ചെങ്കില്‍ നന്നായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ? ഞങ്ങളുടെ നാഥന്‍ വാഗ്ദാനം ചെയ്തത് സത്യമായി തന്നെ ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു കഴിഞ്ഞു. അതേപ്രകാരം നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക് നല്‍കിയ താക്കീതും സത്യമായി അനുഭവപ്പെട്ടു കഴിഞ്ഞോ?” ഉമര്‍ (റ) ചോദിച്ചു: “ദൈവദൂതരേ! നിര്‍ജ്ജീവശരീരങ്ങളോട് അവിടുന്ന് സംസാരിച്ചിട്ടെന്തു ഫലം?” തിരുമേനി അരുളി: “മുഹമ്മദിന്‍റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം, എന്‍റെ സംസാരം കേള്‍ക്കാന്‍ അവര്‍ക്കുള്ള കഴിവ് നിങ്ങള്‍ക്ക് പോലുമില്ല.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ് നമ്പര്‍ 1559, പേജ് 760)
8): യുദ്ധത്തില്‍ പിടിക്കപ്പെടുന്ന സ്ത്രീകളെ പടയാളികള്‍ക്കിടയില്‍ വീതിക്കാവുന്നതാണ്. എന്നാല്‍ സ്ത്രീക്ക് കൂടുതല്‍ സൌന്ദര്യം ഉണ്ടെങ്കില്‍ അവളെ മുഹമ്മദിന് തന്നെ നല്‍കണം.
: അനസ് നിവേദനം: റസൂല്‍ ഖൈബര്‍ യുദ്ധം നടത്തിയ അവസരത്തില്‍ ഖൈബറിനടുത്തു വെച്ച് ഇരുട്ടുള്ള സമയത്ത് പ്രഭാത നമസ്കാരം നിര്‍വഹിച്ചു. ശേഷം നബി വാഹനം കയറി. അബൂത്വല്‍ഹയും വാഹനം കയറി. അബൂത്വല്‍ഹയുടെ വാഹനത്തിനു പിന്നില്‍ ഞാനും കയറി. എന്നിട്ട് നബി ഖൈബറിലെ ചില വഴികളിലൂടെ വാഹനത്തെ ഓടിച്ചു. അപ്പോള്‍ എന്‍റെ കാല്‍മുട്ട് നബിയുടെ തുടയില്‍ സ്പര്‍ശിക്കുന്നുണ്ടായിരുന്നു. അതുകാരണം നബിയുടെ തുടയുടെ വെളുപ്പ് എനിക്ക് കാണാവുന്ന നിലയില്‍ തുടയില്‍ നിന്നും വസ്ത്രം നീങ്ങിയിരുന്നു.
അങ്ങനെ ആ ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ അവിടന്ന് ഇപ്രകാരം പറഞ്ഞു: 'അല്ലാഹു ഏറ്റവും മഹാന്‍ തന്നെ. ഖൈബര്‍ (ശത്രുക്കള്‍ക്ക്) നഷ്ടമായി. തീര്‍ച്ചയായും ഞങ്ങള്‍ ഒരു ജനതയുടെ മുറ്റത്ത് വന്നിറങ്ങിയാല്‍ മുന്നറിയിപ്പ് നല്‍കപ്പെട്ടവരുടെ പ്രഭാതം വളരെ ചീത്ത തന്നെ.' ഇപ്രകാരം മൂന്നു പ്രാവശ്യം പറഞ്ഞു. ജനങ്ങള്‍ അവരുടെ ജോലികളിലേക്ക് പുറപ്പെട്ടിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: 'അല്ലാഹുവാണേ സത്യം! ഇതാ മുഹമ്മദ് (വന്നിരിക്കുന്നു).' (നിവേദകരായ) അബ്ദുല്‍ അസീസും കൂട്ടുകാരും പറഞ്ഞു: 'മുഹമ്മദും സൈന്യങ്ങളും' എന്ന്.
അത് (ഖൈബര്‍) ശക്തിയിലൂടെ ഞങ്ങള്‍ പിടിച്ചെടുത്തിരിക്കുന്നു. തടവുകാര്‍ ഒരുമിച്ചു കൂട്ടപ്പെട്ടു. അപ്പോള്‍ ദിഹിയത്ത് (എന്ന ആള്‍) വന്നു നബിയോട് പറഞ്ഞു: 'അല്ലാഹുവിന്‍റെ ദൂതരേ, തടവുകാരില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ എനിക്ക് തരൂ.' നബി പറഞ്ഞു: നീ പോയി ഒരാളെ എടുക്കുക. അയാള്‍ ഹുയയിന്‍റെ മകള്‍ സ്വഫിയയെ സ്വീകരിച്ചു. അപ്പോള്‍ വേറെ ഒരാള്‍ നബിയുടെ അടുത്തു വന്നു പറഞ്ഞു: 'അല്ലാഹുവിന്‍റെ പ്രവാചകരേ, ഖുറയ്സാ-നദീര്‍ ഗോത്ര നേതാവായ ഹുയയിന്‍റെ മകളെ അയാള്‍ക്ക് നല്‍കുകയോ?! അവള്‍ താങ്കള്‍ക്കല്ലാതെ യോജിക്കുകയില്ല.' നബി അയാളോട് അവളെയും കൊണ്ട് വരാന്‍ കല്‍പിച്ചു. അയാള്‍ അവളെയും കൊണ്ട് വന്നു. നബി അവളെ കണ്ടപ്പോള്‍ പറഞ്ഞു: 'യുദ്ധത്തടവുകാരില്‍ നിന്നും നീ മറ്റൊരു സ്ത്രീയെ എടുക്കുക.' ശേഷം നബി അവളെ സ്വതന്ത്രയാക്കുകയും വിവാഹം കഴിക്കുകയും ചെയ്തു.
സാബിത് അനസിനോട് ചോദിച്ചു: 'അബു ഹംസേ, എത്രയാണ് നബി അവള്‍ക്കു മഹ്റ് കൊടുത്തത്?' അദ്ദേഹം പറഞ്ഞു: 'അവളുടെ ശരീരം തന്നെ. അതായത് നബി അവളെ സ്വതന്ത്രയാക്കിയ ശേഷമാണ് വിവാഹം കഴിച്ചത്. അങ്ങനെ യാത്രാ മദ്ധ്യേ വഴിയില്‍ അവളെ നബിക്ക് വേണ്ടി ചമയിക്കുകയും, രാത്രി നബിയുടെ അടുത്തേക്ക് അവളെ ആനയിപ്പിക്കുകയും ചെയ്തു. അങ്ങനെ നബി മണവാളനായി (മധുവിധു ആഘോഷിച്ചു). എന്നിട്ട് നബി ഒരു തോല്‍വിരിപ്പ് വിരിച്ചുകൊണ്ട് പറഞ്ഞു: 'ആരുടെയെങ്കിലും പക്കല്‍ ഭക്ഷണ സാധനങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ കൊണ്ടുവരിക. (എന്നിട്ട് ഇതില്‍ ഇടുക).' അപ്പോള്‍ ഒരാള്‍ പാല്‍ക്കട്ടി കൊണ്ട് വന്നു. വേറെ ഒരാള്‍ നെയ്യും കൊണ്ടുവന്നു. അത് കൂട്ടിക്കലര്‍ത്തി അവര്‍ ഭക്ഷിക്കുകയും ചെയ്തു. അതായിരുന്നു നബിയുടെ വിവാഹസദ്യ. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍. 84 (1365).
9): യുദ്ധത്തില്‍ പരാജയപ്പെടുത്താന്‍ കഴിയാത്ത എതിരാളിയെ ഇരുട്ടിന്‍റെ മറവില്‍ കൊന്നു കളയണം.
:ജാബിര്‍ നിവേദനം: റസൂല്‍ പറഞ്ഞു: കഅ്ബ് ബ്നു അശറഫിനെ (എതിരിടാന്‍ ആരുണ്ട്?). അവന്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനേയും ദ്രോഹിച്ചിരിക്കുന്നു. അപ്പോള്‍ മുഹമ്മദ് ബ്നു മസലമത്ത് പറഞ്ഞു: 'ദൈവദൂതരേ, അവനെ ഞാന്‍ വധിക്കുന്നത് താങ്കള്‍ക്കിഷ്ടമാണോ?' നബി പറഞ്ഞു: 'അതെ.' അദ്ദേഹം പറഞ്ഞു: എനിക്കുചിതമായത് പറയാന്‍ താങ്കള്‍ അനുവാദം തന്നാലും.' നബി പറഞ്ഞു: 'പറഞ്ഞുകൊള്ളുക.' അദ്ദേഹം അവന്‍റെയടുത്തു ചെന്നു. അവര്‍ തമ്മിലുള്ള (സ്നേഹബന്ധത്തെ)ക്കുറിച്ച് സംസാരിച്ചുകൊണ്ട് പറഞ്ഞു: 'ഈ മനുഷ്യന്‍ ധര്‍മ്മം ആഗ്രഹിക്കുന്നു. ഞങ്ങളെ ക്ഷീണിപ്പിക്കുന്നു.' ഇത് കേട്ടപ്പോള്‍ അവന്‍ പറഞ്ഞു: 'തീര്‍ച്ചയായും ഇനി അവനെ നിങ്ങള്‍ വെറുത്തു മടുക്കുക തന്നെ ചെയ്യും.' അദ്ദേഹം പറഞ്ഞു: 'ഇപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ അനുഗമിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ കാര്യം എവിടെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ നോക്കി (മനസ്സിലാക്കുന്നതുവരെ) അദ്ദേഹത്തെ കൈവിടുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നുമില്ല. നിങ്ങള്‍ എനിക്ക് കുറച്ചു കടം തരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.' അവന്‍ ചോദിച്ചു: 'നിങ്ങള്‍ എനിക്ക് എന്ത് പണയം തരും?' അദ്ദേഹം ചോദിച്ചു: 'എന്ത് പണയം തരണം?' അവന്‍ പറഞ്ഞു: 'നിങ്ങളുടെ സ്ത്രീകളെ പണയം തരണം.' അദ്ദേഹം പറഞ്ഞു: 'നീ അറബികളിലെ അതിസുന്ദരനാണ്. ഞങ്ങളുടെ സ്ത്രീകളെ നിനക്ക് പണയം തരണമെന്നോ?' അപ്പോള്‍ അവന്‍ ചോദിച്ചു: 'എന്നാല്‍ നിങ്ങളുടെ ആണ്മക്കളെ പണയം തരുമോ?' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അപ്പോള്‍ ഞങ്ങളില് ഒരാളുടെ പുത്രന് ആ പേരില്‍ പഴിക്കപ്പെടുകയില്ലേ- രണ്ടു വസ്ഖ് ഈത്തപ്പഴത്തിന് പണയം വെക്കപ്പെട്ടവനല്ലേ നീ എന്ന് പറഞ്ഞുകൊണ്ട്. എന്നാല്‍ നിനക്ക് ഞങ്ങള്‍ ആയുധം പണയം തരാം.' അവന്‍ പറഞ്ഞു: 'ശരി, അങ്ങനെയാകട്ടെ.' ഹാരിസ്, അബു അബ്സ് ബ്നു ജബ്ര്, അബ്ബാദ് ബ്നു ബിശ്ര് എന്നിവരുമായി ചെല്ലാമെന്ന് അവനോടു വാഗ്ദത്തം ചെയ്തു.
അങ്ങനെ അവര്‍ രാത്രിയില്‍ ചെന്ന് വിളിച്ചു. അപ്പോള്‍ അവന്‍ അവരുടെ അടുക്കലേക്ക് ഇറങ്ങിച്ചെന്നു. (ഹദീസ് റിപ്പോര്‍ട്ടര്‍മാരിലെ സുഫ്യാന്‍ പറയുന്നു: തന്‍റെ ഗുരുവായ അംറ് അല്ലാത്തവര്‍ പറയുന്നു: അവനോടു അവന്‍റെ ഭാര്യ പറഞ്ഞു: 'രക്തം (തെടുന്നവന്റെ) ശബ്ദം പോലുള്ള ശബ്ദം ഞാന്‍ കേള്‍ക്കുന്നു.' അവന്‍ പറഞ്ഞു: അത് മുഹമ്മദ് ബ്നുമസ്ലമയും അദ്ദേഹത്തിന്‍റെ മുലകുടി ബന്ധമുള്ള അബുനാഇലയുമാണ്. മാന്യന്മാരായ ആളുകള്‍ രാത്രി ഒരു കുത്തിലേക്കാണ് ക്ഷണിക്കുന്നതെങ്കിലും അതിനു ഉത്തരമേകും.' മുഹമ്മദ് ബ്നു മസലമ പറയുകയാണ്: അവന്‍ വന്നാല്‍ അവന്‍റെ തലയുടെ നേരേ ഞാന്‍ കൈ നീട്ടും. എനിക്ക് അവന്‍ വശപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ അവന്‍റെ കഥ കഴിക്കുവിന്‍. അങ്ങനെ അവന്‍ ഇറങ്ങിവന്നപ്പോള്‍ അവന്‍ വന്നത് നല്ല ഉടയാടകളോടെയാണ്. 'നിന്നില്‍നിന്നും ഞങ്ങള്‍ക്ക് സുഗന്ധം അനുഭവപ്പെടുന്നുവല്ലോ.' അവന്‍ പറഞ്ഞു: 'അതെ, എന്‍റെ കൂടെ ഇന്നവളുണ്ട്. അവള്‍ അറബികളില്‍ ഏറെ സുഗന്ധമുള്ളവളാണ്.' അദ്ദേഹം ചോദിച്ചു: 'അതൊന്നു മണക്കാന്‍ എന്നെ അനുവദിക്കാമോ?' അവന്‍ പറഞ്ഞു: 'ഓ, മണത്തോളൂ.' അങ്ങനെ അവന്‍റെ തല പിടിച്ചു മണത്തു. പിന്നെയും അദ്ദേഹം ചോദിച്ചു: 'ഞാന്‍ ഒന്ന് കൂടി മണക്കട്ടെ.' അദ്ദേഹം പറയുന്നു: അപ്പോള്‍ എനിക്ക് അവന്‍റെ തല(മുടി) പിടിച്ചു ഒതുക്കാന്‍ കഴിഞ്ഞു. എന്നിട്ട് പറഞ്ഞു: ശരി, നോക്കിക്കോളൂ; അങ്ങനെ അവര്‍ അവനെ വധിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം.2, ഭാഗം 32, ഹദീസ് നമ്പര്‍ 119 (1801).
ബര്‍റാഅ് (റ) പറയുന്നു: അന്‍സാരികളില്‍ കുറേപ്പേരെ ജൂതനായ അബൂറാഫിഇന്‍റെ അടുക്കലേക്ക് തിരുമേനി അയച്ചു. നേതാവായി അബ്ദുല്ലാഹിബ്നു അതീക്കിനെ നിശ്ചയിച്ചു. അബൂറാഫിഅ് തിരുമേനിയെ ഉപദ്രവിക്കുകയും തിരുമേനിയുടെ ശത്രുക്കളെ സഹായിക്കുകയും ചെയ്യാറുണ്ടായിരുന്നു. അവന്‍ ഹിജാസിലുള്ള ഒരു കോട്ടയിലാണ് താമസിച്ചിരുന്നത്. അവര്‍ അവന്‍ താമസിക്കുന്നതിനു സമീപമെത്തിയപ്പോള്‍ സൂര്യനസ്തമിച്ചു കഴിഞ്ഞു. ജനങ്ങള്‍ കാലികളുമായി വീടുകളിലേക്ക് മടങ്ങി. അബ്ദുല്ല തന്‍റെ കൂട്ടുകാരോട് പറഞ്ഞു: “നിങ്ങള്‍ ഇവിടെത്തന്നെ ഇരിക്കൂ. ഞാന്‍ പോയി ഗേറ്റുകാവല്‍ക്കാരനോട് എന്തെങ്കിലും സൂത്രം പറഞ്ഞു അകത്ത് കടക്കാന്‍ പറ്റുമോയെന്ന് നോക്കട്ടെ.” ഇത് പറഞ്ഞുകൊണ്ടദ്ദേഹം ഗേറ്റിനടുത്തെക്ക് നീങ്ങി. എന്നിട്ട് വസ്ത്രം കൊണ്ട് ശരീരം മറച്ചു വിസര്‍ജ്ജനത്തിനിരിക്കുന്ന ഭാവത്തില്‍ ഇരുന്നു. കോട്ടയ്ക്കുള്ളില്‍ താമസിക്കുന്നവര്‍ അകത്തുകടന്നു കഴിഞ്ഞപ്പോള്‍ ഗേറ്റു കാവല്‍ക്കാരന്‍ ഇദ്ദേഹത്തിന്‍റെ നേര്‍ക്ക് തിരിഞ്ഞു കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു: “അബ്ദുല്ലാ! നീ അകത്ത് കടക്കുന്നുണ്ടെങ്കില്‍ വേഗം കടക്കൂ. ഞാന്‍ ഗേറ്റടക്കാന്‍ പോവുകയാണ്. അപ്പോള്‍ ഞാനകത്ത് കടന്നു ഒളിഞ്ഞിരുന്നു.
ജനങ്ങളെല്ലാം കടന്നു കഴിഞ്ഞപ്പോള്‍ കാവല്‍ക്കാരന്‍ ഗേറ്റടച്ച് താക്കോല്‍ക്കെട്ട് ഒരു ആണിയില്‍ കൊളുത്തിയിട്ടു. കുറച്ചു കഴിഞ്ഞു ഞാന്‍ എഴുന്നേറ്റു ആ താക്കോലുകള്‍ എടുത്തുകൊണ്ടുവന്നു വാതില്‍ തുറന്നു. കോട്ടയുടെ മുകള്‍ ഭാഗത്ത് അബൂറാഫിഇന്‍റെ അടുക്കല്‍ ഇരുന്നു ചിലര്‍ രാക്കഥ പറഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു. രാക്കഥ പറഞ്ഞിരുന്നവര്‍ പിരിഞ്ഞു പോയപ്പോള്‍, ഞാനവന്‍റെയടുക്കലേക്ക് കയറിച്ചെന്നു. ഞാന്‍ കയറുന്നതിനിടക്ക് ഓരോ വാതില്‍ തുറക്കുമ്പോഴും ഓരോന്നും അകത്തുനിന്നു പൂട്ടിക്കൊണ്ടിരുന്നു. ജനങ്ങളെന്‍റെ വരവിനെക്കുറിച്ച് മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഞാനവനെ കൊന്നു കഴിയും വരെ അവരെന്‍റെ അടുത്തേക്ക് എത്തരുതെന്നായിരുന്നു തന്‍റെ ഉദ്ദേശ്യം. ഞാന്‍ അവന്‍റെയടുക്കലേക്കെത്തിച്ചേര്‍ന്നപ്പോള്‍ അവന്‍ തന്‍റെ കുടുംബാംഗങ്ങളുടെ നടുവില്‍ ഇരുളടഞ്ഞ ഒരു മുറിക്കുള്ളില്‍ കിടക്കുകയാണ്. മുറിയുടെ ഏതു ഭാഗത്താണ് അവന്‍ കിടക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. “അബൂറാഫിഅ്!” ഞാന്‍ വിളിച്ചു. “ആരാണത്?” അവന്‍ ചോദിച്ചു. ഉടനെ ആ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു വാള്‍ ഓങ്ങി പരിഭ്രാന്തിയോടെ ഞാനൊരു വെട്ടു കൊടുത്തു. എന്‍റെ വെട്ടുകൊണ്ട് യാതൊരു ഫലവുമുണ്ടായില്ല. അവന്‍ നിലവിളിക്കാന്‍ തുടങ്ങി. ഞാന്‍ മുറിക്കുള്ളില്‍ നിന്ന് പുറത്ത് കടന്നു അല്‍പ്പമകലെ മാറി നിന്നു. ഞാനവന്‍റെയടുക്കലേക്ക് കടന്നു ചെന്ന് ചോദിച്ചു: “അബൂറാഫിഅ്! എന്താണിവിടെ ഒരു ഒച്ച കേട്ടത്?” അവന്‍ പറഞ്ഞു: “നിന്‍റെ ഉമ്മാക്ക് നാശം! വീടിനുള്ളില്‍ ആരോ ഒരാള്‍ വന്നു അല്പം മുമ്പ് എന്നെ വാളുകൊണ്ട് ഒരു വെട്ടു വെട്ടി.” അതു പറഞ്ഞ അവസരത്തില്‍ അവനെ ഞാനൊരു വെട്ടു കൊടുത്തു. അവന്‍ അവശനായിപ്പോയി. പക്ഷേ കഥ കഴിഞ്ഞില്ല. ഉടനെ ഞാന്‍ എന്‍റെ വാള്‍ത്തല അവന്‍റെ വയറ്റത്തു വെച്ചുതാഴ്ത്തി. അതവന്‍റെ മുതുകില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി, അവന്‍റെ കഥ കഴിഞ്ഞെന്ന്
പിന്നീട് ഞാനോരോ വാതിലും തുറന്നു. അവസാനം ഒരു കോണിയുടെ അടുത്തെത്തിയപ്പോള്‍ താഴെ എത്തിക്കഴിഞ്ഞുവെന്നു ധരിച്ചു കാല്‍ കീഴ്പ്പോട്ടു വെച്ചു. ഉടനെ ഞാന്‍ വീണു. നിലാവുള്ളൊരു രാത്രിയായിരുന്നു അത്. എന്നിട്ട് എന്‍റെ കാലൊടിഞ്ഞു. ഒരു തലപ്പാവ് കൊണ്ട് അത് കെട്ടിയിട്ടു മുമ്പോട്ടു നടന്നു. വാതില്‍ക്കലെത്തിയപ്പോള്‍ അവിടെയിരുന്നു. ഈ രാത്രി അവന്‍ മരിച്ചോ എന്നറിയും വരേയ്ക്കും ഞാന്‍ പുറത്ത് പോകുകയില്ല എന്നു തീരുമാനിച്ചു.
കോഴി കൂവിയപ്പോള്‍ മരണ വൃത്താന്തം അറിയിക്കുന്നവന്‍ ഒരു കാഹളത്തില്‍ മതിലിന്മേല്‍ കയറി വിളിച്ചു പറഞ്ഞു: “ഹിജാസുകാരുടെ കച്ചവടക്കാരനായിരുന്ന അബൂറാഫിഇന്‍റെ മരണവാര്‍ത്ത ഞാനിതാ അറിയിച്ചു കൊള്ളുന്നു.” ഉടനെ ഞാനെന്‍റെ കൂട്ടുകാരുടെ അടുക്കലേക്ക് പോയി. “വേഗം രക്ഷപ്പെട്ടുകൊള്ളുക. അബൂറാഫിഇനെ അല്ലാഹു കൊന്നു കഴിഞ്ഞിരിക്കുന്നു.” ഞാനവരെ ഉണര്‍ത്തി. ഞാന്‍ തിരുമേനിയുടെ അടുക്കലെത്തി വിവരങ്ങളെല്ലാം ഉണര്‍ത്തി. അവിടുന്ന് അരുളി: “നീ കാലൊന്നു നീട്ടൂ.” ഞാനെന്‍റെ കാല്‍ നീട്ടിക്‌കാണിച്ചു. അവിടുന്ന് അതിന്മേല്‍ തടവി; അപ്പോഴാ കാല്‍ മുമ്പ് യാതൊരു കേടും സംഭവിച്ചിട്ടില്ലാത്തതു പോലെയായിത്തീര്‍ന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ് നമ്പര്‍ 1573, പേജ് 768)
10) : ഇസ്ലാം മതം സ്വീകരിച്ച ആളുകള്‍ ആണെങ്കില്‍ പോലും അവര്‍ ബാങ്ക് വിളിക്കുന്നില്ല എന്ന് കണ്ടാല്‍ അവരോട് യുദ്ധം ചെയ്യണം.
:അനസ് (റ) പറയുന്നു: തിരുമേനി (സ) ഒരു ജനതയുടെ നേരെ യുദ്ധത്തിനിറങ്ങിയാല്‍ പ്രഭാതത്തിന് മുന്‍പ് യുദ്ധം ചെയ്യുകയില്ല. തിരുമേനി (സ) നോക്കും: ആ ജനതയില്‍ നിന്ന് ബാങ്ക് കേട്ടാല്‍ തിരുമേനി യുദ്ധശ്രമങ്ങളില്‍ നിന്ന് വിരമിക്കും. ബാങ്ക് കേട്ടില്ലെങ്കിലോ അവരെ ആക്രമിക്കും. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 10, ഹദീസ് നമ്പര്‍ 357, പേജ് 312)
അഭിപ്രായങ്ങള്‍