ഏറ്റവും മാനവീകര്‍ മനുഷ്യരെ അതോ മൃഗമോ







ശ്രീ ഉമ്മര്‍ കുട്ടിയുടെ ഒരു പോസ്റ്റ്‌ ആണ് ഇത് എഴുതാനും ചോദിക്കാനും കാരണം ഉമ്മര്‍ ഗുരു ഉയര്‍ത്തിയ ആ ചോദ്യം വളരെ പ്രസക്തമാണ് മനുഷ്യനും മൃഗവും തമ്മില്‍ ഒരു താരത്മ്യമാണ് ഉമ്മര്‍ ഗുരു നടത്തിയത് ഇനി അതുമായി ബന്ധപ്പെട്ട് കൊണ്ട് കിത്താബുകളില്‍ ഉള്ള ചില കാര്യങ്ങള്‍ കുടി വെക്തമാകണമെന്നു തോനുന്നു
(ഉമര്‍ ഗുരുവിന്‍റെ പോസ്റ്റ്‌ ഇവിടെ കോപ്പി ചെയ്യുന്നു
ഞാൻ ഒരു പോത്ത്‌ ആണെന്ന് കരുതുക , അങ്ങിനെ ആണെങ്കിൽ എന്റെ ഒരു ദിവസം എങ്ങിനെ ആയിരിക്കും ?
ആദ്യമേ തന്നെ പറയുന്നു കയറിൽ കെട്ടിയിടപ്പെട്ട പോത്ത് ആകാൻ എനിക്ക് താൽപ്പര്യം ഇല്ല . സ്വതന്ത്ര പോത്ത് ആണ് . അപ്പോൾ രാവിലെ ഉണർന്നു മൂത്രം മുള്ളി അപ്പിയിട്ട് ബേ ബേ എന്ന് ഇഷ്ടം ഉള്ളത്ര അമറും .. എന്നിട്ടു പച്ചപ്പ്‌ ഉള്ള നിലങ്ങളിലേക്കു നീങ്ങും .ഉച്ചവരെ അങ്ങിനെ മൈതാനങ്ങളിൽ മേഞ്ഞു നടന്നു വെള്ളം കുടിക്കാൻ തോട്ടിൽ ഇറങ്ങും . അപ്പോൾ എന്റെ പുറത്തു ഒരു മീവൽ പക്ഷി വന്നിരുന്ന് പേനെടുക്കും . വെള്ളത്തിലെ മുതല അനക്കം ഇല്ലാതെ പതുങ്ങിയിരുന്ന് കാലിലിൽ പിടിക്കാൻ വരുന്നത് ശ്രദ്ധയോടെ നോക്കിയാണ് വെള്ളം കുടി . ശേഷം മരത്തണലിൽ വിശ്രമിച്ച് അയവെട്ടും . വെയിൽ ശമിച്ച്‌ വീണ്ടും മേയാൻ ഇറങ്ങുമ്പോൾ ആണ് അകലെ നിന്ന് ശൃങ്കാര ലാസ്യ വിലാസ ലോലിതയായി ഒരു പോത്തിണി വരുന്നത് കാണുക . അവളടുത്തു വരുമ്പോൾ ഞാൻ പോത്ത് മദന മോഹന മാളവ്യൻ ആയി ഒരു മേളത്തിന് വട്ടം കൂട്ടും . ഉഭയകക്ഷി സമ്മതം ഉണ്ടായാൽ മേളിക്കും നിരസിക്കുക ആണെന്നാൽ ബലാൽ ഇല്ല . ശേഷം രണ്ടാളും രണ്ടുവഴിക്കു പോകും .
ഇതാണ് സാധാരണ ഒരു ജീവിയുടെ രീതി , അത് പോത്തായാലും മനുഷ്യനായാലും കുരങ്ങായാലും ഇങ്ങിനെ തന്നെ . പിന്നെങ്ങനെയാണ് മനുഷ്യൻ എന്ന് പറയുന്ന ജീവി ആസിഡ് അറ്റാക്ക് നടത്തുന്നത് ? പിന്നെന്തു കൊണ്ട് മനുഷ്യൻ എന്ന ജന്തു അക്രമ രതി അടിച്ചേൽപ്പിക്കുന്നത് ?
നിങ്ങൾ പറയുന്നു മനുഷ്യനാണ് ശ്രേഷ്ഠജീവി എന്ന് . മനുഷ്യന് വിവേകം ഉണ്ടെന്ന് . ഇല്ലെടോ പോത്തിനേക്കാൾ മെച്ചം ഒന്നുമല്ല താൻ ഇല്ലെടോ തനിക്കു വഴങ്ങാത്ത തന്നെ നിഷേധിക്കുന്ന സ്ത്രീകളെ ആളുകളെ തലങ്ങും വിലങ്ങും ആക്രമിക്കുന്ന നീ ശ്രേഷ്ഠ ജീവിയല്ല വിവേകിയല്ല. സംശയം ഉണ്ടെന്നാൽ നിങ്ങളുടെ തന്നെ ചാറ്റ് ബോക്സിൽ നിങ്ങൾ അയച്ച സ്ത്രീ വിരുദ്ധ മെസ്സേജുകൾ ഒരാവർത്തി കൂടി വായിച്ചു നോക്കുക .
അല്ലെങ്കിൽ പോയി പോത്തിനോട് ചോദിക്കൂ ആരാണ് ശ്രേഷ്ഠരെന്ന്)
"ഒരുവന്‍ ഭാര്യയെ കിടപ്പറയിലേക്ക് വിളിക്കുകയും, അവള്‍ പ്രതികരിക്കാതിരിക്കുകയും അവന്‍ ദേഷ്യം പിടിച്ചു കിടന്നുറങ്ങുകയും ചെയ്യുന്ന പക്ഷം, രാത്രി മുഴുവന്‍ മലക്കുകള്‍ അവളെ ശപിച്ചു കൊണ്ടിരിക്കും” (ബുഖാരി,മുസ്ലിം)
ഈ പറഞ്ഞത് ഒരു പ്രവാചകന്‍ പറഞ്ഞ വാക്കുകളാണ്
ഇവിടെ മനുഷ്യനെകാളും..ബുദ്ധിയും വിവേകവും മൃഗങ്ങള്‍ക്ക് ആണോ ഉള്ളത് ?
കിടപ്പറയില്‍ കാര്യം നടന്നില്ല എങ്കില്‍ അള്ളാഹുവും മലക്കുകളും ഇവളെ ശപിക്കുമാത്രേ
ഇവിടെ മൃഗമോ അല്ലങ്കില്‍ പക്ഷികള്‍ സ്വന്തം ഇണ രതിക്ക് വരുന്നില്ലങ്കില്‍ അവരുടെ ഇണകളെ അക്രമിക്കാരുണ്ടോ ശപിക്കാരുണ്ടോ ഇല്ല അവള്‍ക്കു അതിനു താല്പര്യമില്ലാ എങ്കില്‍ അവളെ ആണ്‍മൃഗം അവളുടെ പാട്ടിനു വിടുന്നു
ഇവിടെ വലിയ വലിയ കിത്താബുകള്‍ പറയുന്നത് എന്താണ് എന്നുള്ളത് നോക്കുക്ക ഇത് ദൈവീക വചനമാണ് എന്നാണ് ഇവരുടെ പക്ഷം
Surah No:2
Al-Baqara
നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌.
ഇവിടെ സ്വന്തം ഇണയായ പെണ്ണിന് അതില്‍ താല്പര്യമുണ്ടോ എന്നുള്ളത് നോക്കാന്‍ കിത്താബുകള്‍ പറയുന്നില്ല പകരം അവരെ നിങ്ങള്‍ ഇച്ചിക്കും വിധം ഉപയോഗിക്കാം ഇനി അവള്‍ അതിനു സമ്മധിച്ചില്ലങ്കില്‍ അവളെ ശപിക്കുമാത്രേ
ഇതാണോ ഉല്‍ബുദ്ധരായ മനുഷ്യന് നല്‍കുന്ന ഉപദേശം ?
ഇവിടെ ആരാണ് മുല്ല്യങ്ങള്‍ കാത്തുകൊണ്ട് നടക്കുന്നത് മനുഷ്യനെ അതോ മൃഗമോ ?
ഭൂമിയില്‍ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ അവനു ദൈവം ബുദ്ധി വിവേകവും നല്‍കി എന്ന് പറയുന്നു എന്നാല്‍ മറ്റുള്ള ജീവ ജാലങ്ങള്‍ക്കു മുപ്പര്‍ ഇതൊന്നും കൊടുത്തില്ല എന്നും പറയുന്നു അപ്പോള്‍ പിന്നെ മനുഷ്യരെകാളും ശ്രേഷ്ഠതയില്‍ നില്‍ക്കുന്നത് മൃഗങ്ങള്‍ തന്നെയല്ലേ കാരണം അവര്‍ ഇബാദത്ത് ചെയ്യുന്നില്ല മറ്റുള്ള മൃഗങ്ങളെ പിടിച്ചു ദൈവത്തിന് ബലിയെന്ന ഇഷ്ട്ടദാനം ചെയ്യുന്നില്ല അന്നത്തെക്കുള്ള ഭക്ഷണത്തിനു വേണ്ടി അവര്‍ അലയുന്നു ഒന്നിനോടും ആര്‍ത്തിയില്ല കിട്ടിയാല്‍ കിട്ടി ഇല്ല ചട്ടി എന്നാല്‍ മനുഷ്യന്‍ അങ്ങനെയാണോ കിത്താബുകള്‍ തന്നെ മനുഷ്യനെ രണ്ടായി തരം തിരിക്കുന്നു ഉടമയും അടിമയും ഉടമക്ക് അടിമക്ക് മേല്‍ എന്ത് ചെയ്യാം അതിനുള്ള അവകാശം ദൈവം കിത്താബു പ്രകാരം നല്‍ക്കുകയും ചെയ്യുന്നു ഇതിനെയാണോ മനുഷ്യന്‍ മറ്റുള്ളവരെകാളും ശ്രേഷ്ട്ടന്‍ എന്ന് പറയാന്‍ കാരണം?
ലോകത്തിലെ ഏറ്റവുംവലിയ ക്രുരര്‍ മനുഷ്യന്‍ തന്നെയാണ്
പിന്നെ എന്തിനാണ് മനുഷ്യന്‍ ചെയിത ക്രുരത കാണുമ്പോള്‍ മൃഗത്തിന്‍റെ പേരുകള്‍ വെറുതെ വലിചിഴക്കുന്നത്
മാനുഷ്യന്‍ ആണ് ഏറ്റവും വലിയ ഉല്‍കൃഷ്ട്ടന്‍ എന്ന് കാണിക്കാന്‍ വേണ്ടിയോ ?
ഒരു മൃഗത്തിന്‍റെ സാമാന്യ ബുദ്ധിയും വിവേകം പോലും മനുഷ്യന് ഇല്ല
ഉണ്ടകില്‍ സ്വന്തം വര്‍ഗത്തെ ഭിന്നമായി നിറുത്തുകയില്ല അതുപോലെ ഞങ്ങളാണ് ഏറ്റവും വലിയ മാനവികര്‍ എന്ന് വീമ്പു പറയുകയുമില്ല ഞങ്ങളാണ് സമാധാനക്കാര്‍ എന്ന് പറയുകയുമില്ല
ഇനി മറ്റൊരു ഗ്രന്ഥം നോക്കാം
മനുസ്മ്രിതി "ന സ്ത്രീ സ്വാതന്ത്ര്യമർഹതി"
"പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
ജാതിയതയില്‍ മറ്റുള്ളവര്‍ മനുഷ്യരാണ് എന്ന് പോലും വക വെക്കാത്ത ഒരു വര്‍ഗ്ഗം അതാണ്‌ മനുവിസം താഴ്ജാതിയില്‍ പെട്ട എത്രയെത്ര പെന്‍ കുട്ടികളെ ഇവര്‍ നിഷ്ട്ടുരം ആക്രമിച്ചും ബലാത്സംഗം ചെയിതു കൊന്നു ആധുനിക-നാഗരിക സംസ്കാരമാണ് എന്ന് ഊറ്റം കൊള്ളുന്ന പല സവര്‍ണ്ണ ജാതി അഭിമാനമായി കൊണ്ടുനടക്കുന്നവര്‍ക്ക് പണവും,അധികാരവും,സംഘടിത ഉപചാപസാഹിത്യവും,കുടില ബുദ്ധിയും, വര്‍ഗ്ഗീയതയും കൊണ്ടു നാട് വാഴുന്നു
ഇതിലൊക്കെ എവിടെയാണ് മാനവീകത എവിടെയാണ് മനുഷ്യത്വം മൃഗങ്ങള്‍ ഇതുപോലെ അതപ്പതിച്ചിട്ടില്ല അവിടെയും മൃഗം തന്നെയാണു മനുഷ്യനേക്കാളും ശ്രേഷ്ട്ടര്‍
പിന്നെ മനുഷ്യന്‍ പരസ്പരം ആശയവിനിമയം നടത്താന്‍ സംസാര ഭാഷ കണ്ടെത്തി..ഭൂമിയെന്ന ഗോളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പലായനം നടത്തിയ മനുഷ്യന്‍ അവന്‍റെ പ്രാദേശിക നിലനില്പിന് വേണ്ടി സമുഹമായ കുട്ടായിമകള്‍ ഉണ്ടാക്കുകയും പിന്നീട് അതൊക്കെ മതമായി പരിണമിക്കുകയും ചെയിതു
അങ്ങനെ മതങ്ങള്‍വന്നു കുട്ടമായി കൃഷി ചെയിതു വസിക്കുന്ന സ്ഥലങ്ങള്‍ക്ക് അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ചു.മതവും, ഭാഷയും, ഭൂമിയുടെ അതിരുകളും അവര്‍ക്കുള്ളില്‍ വേര്‍തിരിവും, വിവേചനവും സൃഷിച്ചു.രൂപവും, ഭാവവും, വര്‍ഗ്ഗവും ഒന്നായിട്ടും മനുഷ്യര്‍ സ്വയമുണ്ടാക്കിയ വേര്‍തിരിവുകള്‍ മാത്രം ശരിയാണെന്ന് വിശ്വസിച്ചു.അതായിരുന്നു അവരുടെ മനുഷ്യരുടെ ഏറ്റവും വലിയ പരാജയവും അവിടെ തുടങ്ങി മനുഷ്യന്റെ അതപ്പതനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം