പരിണാമം മത വിശ്വാസം പോലെയാണോ
മത വിശ്വാസികളില്‍ നിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു
ചോദ്യമാണ് പരിണാമം മത വിശ്വാസംപോലെയുള്ള ഒന്നാണ്എന്നുള്ള അവരുടെ വാദം.
ആദ്യമേ പറയട്ടെ പരിണാമം എന്നത് മത വിശ്വാസം പോലെ തെളിയിക്കാന്‍ സാധിക്കാത്ത
ഒരു വിശ്വാസമല്ല അതൊരു പഠന ശാസ്ത്ര ശാഖയാണ്. ഈ കാലകെട്ടത്തില്‍ കിട്ടിയ
തെളിവുകള്‍ അതിന്റെയടിസ്ഥാനത്തില്‍ നടത്തിയ പഠനവും പരീക്ഷണവും
നിരീക്ഷണവുമൊക്കെ എടുത്ത് അതില്‍നിന്നും കിട്ടിയ വസ്തുതകള്‍ ഏകുകരിച്ചു
കൊണ്ട് തെളിവുകളുടെ സാനിദ്ധ്യത്തില്‍ എത്തിച്ചേര്‍ന്ന ഒരു പഠനമാണ് പരിണാമം.
ഇനി ഇന്ന് നാം തെളിയിച്ച കാര്യങ്ങള്‍ നാളെ പഠനം നടത്തിയപ്പോള്‍ വേറെ ഒരു
രീതിയിലായാല്‍ അതാകും അപ്പോളുള്ള ശരികള്‍. അത് കൊണ്ട് തന്നെ പരിണാമം എന്നത്
മത വിശ്വാസംപോലെ കാലകാലത്തെക്കുമുള്ള ഒന്നാണ് എന്നുള്ളത് തെറ്റി ധാരണ
ഒഴിവാക്കിയേ മതിയാകു. കിട്ടിയ പഠനങ്ങളില്‍ വെച്ച് ഇന്ന് അങ്ങികരിക്കാവുന്ന
ഒരു ശാസ്ത്രപഠനമാണ് പരിണാമം.
ഇനി വിശ്വാസികള്‍ക്ക് വേണമെങ്കില്‍ അവരുടെ കളിമണ്‍ സിദ്ധാന്തം ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി തെളിയിച്ചു കൊണ്ട് വരാന്‍ സാധിച്ചാല്‍ അത് അങ്ങികരിക്കാനും യുക്തിചിന്തകര്‍ക്ക് ഒരു മടിയുമുണ്ടാവില്ല നിങ്ങള്‍ അത് കൊണ്ട് വരണം അല്ലാതെ കിത്താബില്‍ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നൊക്കെയുള്ള വരട്ടു വാദങ്ങള്‍ കൊണ്ട് വരരുതെ എന്ന് മാത്രം. ഇനി വിഷയത്തിലേക് വരാം ഇവിടെ എന്ത് കൊണ്ട് വിശ്വാസികള്‍ പരിണാമത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വരുന്നു എന്നാലോചിച്ചു നോക്കിയാല്‍ കാണാന്‍ സാധിക്കുക പരിണാമ സിദ്ധാന്തം, അത് പലരുടെയും മതവിശ്വാസത്തെ ചോദ്യം ചെയ്യുന്നു എന്നുള്ളതാണ് ഏറ്റവും വിഷയം .
ഇനി വിശ്വാസികള്‍ക്ക് വേണമെങ്കില്‍ അവരുടെ കളിമണ്‍ സിദ്ധാന്തം ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി തെളിയിച്ചു കൊണ്ട് വരാന്‍ സാധിച്ചാല്‍ അത് അങ്ങികരിക്കാനും യുക്തിചിന്തകര്‍ക്ക് ഒരു മടിയുമുണ്ടാവില്ല നിങ്ങള്‍ അത് കൊണ്ട് വരണം അല്ലാതെ കിത്താബില്‍ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നൊക്കെയുള്ള വരട്ടു വാദങ്ങള്‍ കൊണ്ട് വരരുതെ എന്ന് മാത്രം. ഇനി വിഷയത്തിലേക് വരാം ഇവിടെ എന്ത് കൊണ്ട് വിശ്വാസികള്‍ പരിണാമത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വരുന്നു എന്നാലോചിച്ചു നോക്കിയാല്‍ കാണാന്‍ സാധിക്കുക പരിണാമ സിദ്ധാന്തം, അത് പലരുടെയും മതവിശ്വാസത്തെ ചോദ്യം ചെയ്യുന്നു എന്നുള്ളതാണ് ഏറ്റവും വിഷയം .
എന്താണ് ജീവ പരിണാമം എന്നുള്ളത് നോക്കാം
***************************************************************
ഭൂമിയ്ക്ക് ഏകദേശം 454 കോടി വർഷം പഴക്കമുണ്ട്. ഏകദേശം 350 കോടി വർഷം മുൻപ് മുതൽ ജീവൻറെ അനിഷേധ്യമായ തെളിവുകൾ ലഭ്യമാണ്. ഒരു ജീവിസമൂഹത്തിൽ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സ്വഭാവങ്ങളിൽ ഉണ്ടാവുന്ന ഏതൊരു മാറ്റത്തിനും ജീ
വപരിണാമംഎന്നാണ് വിശേഷിപിക്കുക. ആധുനിക നിഗമനങ്ങൾ അനുസരിച്ച് ഏതാണ്ട് 350 കോടി വർഷം മുൻപ് ജീവിച്ചിരുന്ന ഒരു പൊതുപൂർവികജീവിയിൽ നിന്നാണ് ഇന്ന് ഭൂമിയിൽ കാണപ്പെടുന്ന ജൈവവൈവിധ്യം ഉടലെടുത്തത്. വിവിധ ജീവികൾ തമ്മിലുള്ള ശരീരപരമായ സാദൃശ്യങ്ങളും ജൈവരാസപ്രക്രിയാ സാദൃശ്യങ്ങളും പൊതുവായ DNA ഭാഗങ്ങളും സൂചിപ്പിക്കുന്നത് പൊതുവായ ഒരു തുടക്കത്തിനു ശേഷം തുടരെയുള്ള വൈവിധ്യവത്കരണവും സ്പീഷീസ് വേർപിരിയലും വഴി പിൽക്കാലത്തെ ജീവജാതികൾ ഉണ്ടായി എന്നാണ് ഇന്ന് കാണുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ പറയുന്നത്. പ്രകൃതിനിര്‍ദ്ധാരണം മുഖേനയുള്ള ജീവികളുടെ പരിണാമം' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ചാള്‍സ് ഡാര്‍വിന്‍ ആണ്.ജനസംഖ്യാ വർദ്ധനയെപ്പറ്റിയുള്ള തോമസ് റോബർട്ട് മാൽതുസിന്റെ ലേഖനം വായിച്ച ഡാർവിൻ, മറ്റു ജീവികളിലും ജനപ്പെരുപ്പം അതിജീവനത്തിനുള്ള സമരത്തിൽ എത്തുന്നു എന്നും അത് അതിജീവനത്തിനുതകുന്ന വൈവിധ്യങ്ങൾ ഇല്ലാത്ത ജീവികളുടെ നാശത്തിനു കാരണമാകുന്നു എന്നും ചിന്തിച്ചു. വിഭവങ്ങളുടെ പരിമിതികൾ മൂലം ഓരോ തലമുറയിലും ധാരാളം ജീവികൾ നശിക്കുന്നു. ഇതുവഴി സാഹചര്യങ്ങൾക്ക് അനുസരിച്ച് ജീവികൾ വിവിധ രീതിയിൽ അനുകൂലനങ്ങൾക്കനുസരിച്ചു കൊണ്ട് ഉണ്ടായി എന്നാണ് ചാള്‍സ് ഡാര്‍വിന്‍ നടത്തിയ നിരീക്ഷണം. ചില ജീവികള്‍ക്ക് അവ ജീവിക്കുന്ന സാഹചര്യത്തിന് അനുസരിച്ച് ചില ഭൗതികമാറ്റങ്ങള്‍ ഉണ്ടാകുന്നു എന്നദ്ദേഹം കണ്ടു മനസിലാക്കി.
ജീനുകളും ജീവിയും
***************************
ഭുമിയിലെ ജീവന്‍റെ ഉത്ഭവം ജലത്തെ അടിസ്ഥാനപ്പെടുത്തി ആണെന്നും ജീവന്റെ തന്മാത്രയായ ഡി എന്‍ എ യുടെ പിറവിയാണ് ജീവന് അടിസ്ഥാനം.ഒരു ജീവിയിലെ പാരമ്പര്യസ്വഭാവങ്ങളുടെ വാഹകതന്മാത്രകളാണ് ജീനുകൾ. ന്യൂക്ലികാമ്ലങ്ങളായ ഡി.എൻ.ഏ യുടേയോ ആർ.എൻ.ഏ യുടേയോ ഘടനയിൽ ഉൾകൊള്ളപ്പെട്ടിരിക്കുകയും അവയിലെ ചില നിയന്ത്രിതഭാഗങ്ങളുടേയോ, ട്രാൻസ്ക്രൈബ്ഡ് ഭാഗങ്ങളുടേയോ, മറ്റ് ധർമ്മപരശ്രേണികളുടെയോ ഒപ്പം ചേർന്ന് ഒരു മാംസ്യതന്മാത്രയുടേയോ ആർ.എൻ.ഏ ശൃംഖലയുടേയോ നിർമ്മാണത്തിന് കാരണമാകുകയും ചെയ്യുന്ന അസ്തിത്വമാണ് ജീനുകൾ. എങ്കിലും വെറും ജീനുകള്‍ക്ക് ഒരു ജീവിയെ സൃഷ്ടിക്കാന്‍ കഴിയുമോ? ഉദാഹരണത്തിന് മനുഷ്യന്‍റെ കാര്യമെടുക്കാം. ഗര്‍ഭധാരണത്തില്‍ ബീജത്തില്‍ നിന്നും അണ്ഡത്തില്‍ നിന്നും ലഭിക്കുന്ന ഓരോ അരജോഡി ജീനുകളുംചേര്‍ന്ന് മുഴുവന്‍ ജോഡി ജീനുകളുള്ള ഒരു കോശം ഉണ്ടാവുന്നു. അത് വിഭജിക്കാന്‍ തുടങ്ങുന്നു. എവിടെ എപ്പോള്‍ ഏതു പ്രോട്ടീന്‍ ഉണ്ടാകണം, എന്തെല്ലാം രാസപ്രവര്‍ത്തനങ്ങള്‍ നടക്കണം എന്നീ കാര്യങ്ങള്‍ തീരുമാനിക്കുന്നതും അത് നടപ്പാക്കുന്നതും ഈ കോശങ്ങളിലെ ജീനുകളാണ്. അങ്ങനെ ഈ ഒറ്റ കോശം വളര്‍ന്നു കണ്ണും, ചെവിയും, മറ്റു അവയവങ്ങളുമുള്ള ഒരു മനുഷ്യക്കുട്ടി ആയി തീരുന്നില്ലേ? അപ്പോള്‍ ജീനുകളാണ്. ജീനുകളുടെ ലക്ഷ്യം അനുയോജ്യമായ മാംസ്യതൻമാത്രകളെ നിർമ്മിക്കുകയാണ് എന്നുള്ളതിനാൽ ജീൻ പ്രവർത്തനത്തെ മാംസ്യസംശ്ലേഷണം അഥവാ ജീൻ എക്സ്പ്രഷൻ എന്ന്തന്നെ പറയാം നമുക്ക്. അല്ലാതെ അതില്‍ ദൈവ വിശ്വാസികള്‍ പറയുന്ന ദൈവത്തിന് ഒരു റോളുമില്ല. പിന്നെ വേണമെങ്കില്‍ മുതുകില്‍ നിന്നും ഞാന്‍ നിങ്ങളുടെ സന്താനങ്ങളെ സൃഷ്ട്ടിക്കുന്നു എന്നുള്ള വാദം കൊണ്ട് വരാം അങ്ങനെ ഒരു വാദം കൊണ്ട് നമ്മുക്ക് ഖുര്‍ആനില്‍ ജീനിന്‍റെ ജീവ പരിണാമം എന്നുള്ളത് ഉണ്ടാക്കി എടുക്കാന്‍ സാധിക്കും എന്ന് മാത്രമല്ല ആധുനിക ലോകത്ത് ഭക്ത ജനങ്ങളെ ഇതൊക്കെ അറിയിച്ചുകൊണ്ടും മൈക്ക് കെട്ടി വിളിച്ചു പറഞ്ഞുകൊണ്ടും പുളകം കൊള്ളിക്കാം എന്താ ഒരു കൈ നോക്കുന്നോ വിശ്വാസികളെ?.
എന്താണ് പരിണാമം എന്നുള്ളത് നോക്കാം
പരിണാമം നടക്കുന്നത് ഡി എന്‍ എ അല്ലെങ്കില്‍ ജീനുകളിലാണ് പരിണാമത്തിന് രണ്ടുഘട്ടമുണ്ട്.
1. മ്യൂട്ടേഷന്‍ കോശങ്ങള്‍ വിഭജിച്ച് പുതിയവ ഉണ്ടാകാന്‍ ഡി എന്‍ എ അല്ലെങ്കില്‍ ജീനുകള്‍ കൂടി വിഭജിക്കണം. ഇങ്ങനെ വിഭജിക്കപ്പെടുകയും കോപ്പി ഉണ്ടാക്കപ്പപ്പെടുകയും ചെയ്യുമ്പോള്‍, അല്ലെങ്കില്‍ ചില രാസവസ്തുക്കളുടെയോ റെഡിയേഷന്‍ കാരണം, അല്ലെങ്കില്‍ മറ്റു ജീനുകളുടെ കഷ്ണങ്ങള്‍ അറിയാതെ കൂട്ടിചെര്‍ക്കപ്പെടുന്നത് മൂലം ഡി എന്‍ എ യില്‍ ചില മാറ്റങ്ങള്‍ വരാം. എന്നുവെച്ചാല്‍, പുതിയ ജീനുകള്‍ ഉണ്ടാകാം; പഴയതിന് മാറ്റങ്ങള്‍ വരാം. മാറ്റങ്ങള്‍ക്കുള്ള സാധ്യത പൊതുവേ കുറവാണ്. കാരണം ഡി എന്‍ എ യില്‍ വരുന്ന തെറ്റുകള്‍ തിരുത്താനുള്ള സംവിധാനം കോശങ്ങളിലുണ്ട് എന്നാല്‍, എല്ലാം തിരുത്താന്‍ സാധിക്കണം എന്നില്ല. ഒരു മ്യൂട്ടേഷൻ ഉണ്ടാകുമ്പോൾ അത് ഒന്നുകിൽ ഫലം ഒന്നും ഇല്ലാത്തതാവാം, ആ ജീനിന്‍റെ ഉൽപ്പന്നത്തെ വ്യത്യാസപ്പെടുത്തുന്നത് ആവാം, അതുമല്ലെങ്കിൽ ആ ജീനിന്‍റെ പ്രവർത്തനം നിലയ്ക്കാൻ കാരണമാക്കാം. ഡ്രോസോഫില എന്ന ഈച്ചകളിൽ നടത്തിയ പഠനങ്ങളിൽ ഒരു ജീൻ ഉണ്ടാക്കുന്ന പ്രോട്ടീൻ മ്യൂട്ടേഷൻ മൂലം മാറിയാൽ ഏകദേശം 70% തവണയും അത് ദോഷകരമായിരുന്നു എന്ന് കണ്ടെത്തി. ബാക്കി ഒന്നുകിൽ ഫലരഹിതമോ അല്ലെങ്കിൽ ചെറിയ ഗുണഫലം ഉള്ളതോ ആയിരുന്നു. മ്യൂട്ടേഷനുകൾ മൂലം ഒരു ക്രോമസോമിന്റെ വലിയ ഭാഗങ്ങൾ ഇരട്ടിക്കപ്പെടാം. അത് ഒരു ജീനിന്റെ ഒരു അധിക കോപ്പി ജീനോമിൽ ഉണ്ടാക്കുന്നു. ഇത്തരം ഇരട്ടിപ്പുകൾ ആണ് പുതിയ ജീനുകൾ ഉണ്ടാകാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകം. നല്ലൊരു പങ്കു ജീനുകളും ഇങ്ങനെ ഒരു പൊതു പൂർവിക ജീനിൽ നിന്നും ഇരട്ടിപ്പും മ്യൂട്ടേഷനും മൂലം രൂപമെടുത്ത ജീൻ കുടുംബങ്ങളിൽപെടുന്നു. ഉദാഹരണത്തിന് മനുഷ്യന്റെ കണ്ണിലെ പ്രകാശസംവേദനഘടനകൾ നാല് ജീനുകളാൽ തീരുമാനിക്കപ്പെടുന്നു, മൂന്നെണ്ണം നിറങ്ങൾക്കും ഒരെണ്ണം രാത്രി കാഴ്ചയ്ക്കും. ഈ നാലെണ്ണവും ഒരേ പൂർവിക ജീനിൽ നിന്നും ജന്മമെടുത്തതാണ്.ഇതിനെയാണ് മ്യുട്ടെഷന്‍ അല്ലങ്കില്‍ ഉൽപ്പരിവർത്തനം എന്നൊക്കെ പറയുന്നത്.ഇതൊന്നും ഖുര്‍ആനില്‍ കിട്ടില്ലട്ടോ.. ഇതൊക്കെ കിട്ടണമെങ്കില്‍ വേറെ വല്ലതും വായിക്കണം എന്നാലെ കിട്ടുകയുള്ളൂ.
2. അര്‍ഹതയുള്ളവയുടെ അതിജീവനം: ജീനുകളില്‍ മാറ്റം ഉണ്ടായാല്‍ അത് ആ ജീവിയെയും ബാധിക്കുമല്ലോ. വളരെ കുറച്ചു ജീനുകള്‍ ഉള്ള ജീവികളില്‍,
ഉദാഹരണത്തിന് ജീവന്‍റെ ഉത്ഭവഘട്ടത്തില്‍ ഉള്ള ജീവികളില്‍, അവയുടെ ജീനുകളില്‍ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും അവയുടെ ആകൃതിയെയോ, സ്വഭാവത്തെയോ കാര്യമായി ബാധിക്കും.
ഇങ്ങനെ ഉണ്ടാവുന്ന എല്ലാ മാറ്റങ്ങളും നല്ലതായിരിക്കില്ല. എന്നാല്‍ ചില മാറ്റങ്ങള്‍ ജീവികള്‍ക്ക് അവ ജീവിക്കുന്ന സാഹചര്യത്തില്‍ ചില ഗുണങ്ങള്‍ നല്‍കും.ഉദാഹരണത്തിന്, ഈ മാറ്റങ്ങള്‍ ഒരു ജീവിക്ക് ഇര പിടിക്കാനുള്ള ഗുണമോ, മറ്റു ജീവികളുടെ ഇര ആകാതിരിക്കാനുള്ള ഗുണമോ നല്‍കുമെന്നിരിക്കട്ടെ അത്തരം ജീവികള്‍ക്ക് കൂടുതല്‍ കാലം ജീവിക്കാനും കൂടുതല്‍ സന്താനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനും കഴിയും. എന്നുവച്ചാല്‍, കാലക്രമേണ പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഈ പുതിയ ഗുണങ്ങളുള്ള ജീവികള്‍ മാത്രമായിരിക്കും അതിന്റെ വര്‍ഗ്ഗത്തില്‍ അവശേഷിക്കുക. അതൊന്നും നമ്മള്‍ കണ്ണിമ്മ വെട്ടുന്ന സമയത്തില്‍ നടക്കുന്ന ഒന്നല്ല. അതായത് ഈ പുതിയ സവിശേഷതകള്‍ പ്രദാനം ചെയ്യുന്ന ജീനുകള്‍ മാത്രമാണ് അതിജീവിച്ചത്. ഈ കാലഘട്ടത്തില്‍ ജീനുകളില്‍ വീണ്ടും മാറ്റങ്ങള്‍ സംഭവിക്കാം. അങ്ങനെ പല ജീനുകളുടെ ചെറിയ ഭാഗങ്ങൾ ഇരട്ടിക്കപ്പെട്ടിട്ട് ആ കഷണങ്ങൾ ഒന്നിച്ചും പുതിയ ജീനുകൾ ഉണ്ടാകാം. ഇങ്ങനെയുള്ള കഷണങ്ങളിൽ ഉള്ള പ്രോട്ടീൻ ഡൊമെയിനുകൾ സ്വതന്ത്രമായ പ്രവർത്തനശേഷി പ്രകടിപ്പിക്കുന്നു. ഇവ തമ്മിൽ വിവിധരീതിയിൽ ഒന്നിക്കുമ്പോൾ സങ്കീർണ്ണവും പുതിയതും ആയ ഫലങ്ങൾ ഉണ്ടാവാം.
ലൈംഗികത ഇല്ലാത്ത ജീവികളിൽ ജീനുകൾ പൊതുവേ പരസ്പരബന്ധിതമാണ്, കാരണം അവയുടെ പ്രത്യുൽപ്പാദനത്തിൽ മറ്റൊരു ജീവിയിൽ ഉള്ള ജീനുകളുമായി മിശ്രണം ഇല്ല. എന്നാൽ ലൈംഗിക ജീവികളിലെ ക്രോമസോമുകൾ മാതാപിതാക്കളുടെ ക്രോമസോമുകളുടെ റാൻഡം ആയ ഒരു മിശ്രിതമാണ്. കൂടാതെ ലൈംഗികജീവികളിൽ തൽസ്ഥാനത്തുള്ളവയുടെ പുനസംയോജനം എന്ന പ്രക്രിയയിലൂടെ സദൃശ്യമായ ക്രോമസോമുകൾ തമ്മിൽ DNA ഭാഗങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു.
ഇനി പരിണാമ സംഭവം നോക്കാം
പരിണാമത്തിലൂടെ സ്വയം വിഭജിക്കാവുന്ന ലളിതമായ കോശങ്ങളുടെ ജീനുകളില്‍നിന്ന് ബാക്ട്ടീരിയകളുടെയും ബഹുകോശ ജീവികളായ
സ്‌പോഞ്ചുകളുടെയും പിന്നീട് സ്വന്തമായി ചലിക്കാവുന്ന ചെറിയ ജീവികളുടെയും മത്സ്യങ്ങളുടെയും ജീനുകള്‍ ഉണ്ടായി. ഇതെല്ലാം കോടിക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ട് സംഭവിച്ചതാണ്. മത്സ്യങ്ങളില്‍നിന്ന് പിന്നീട് കരയിലും വെള്ളത്തിലും ജീവിക്കാവുന്ന ജീവികള്‍ ഉണ്ടായാതിനും ഇവയില്‍ നിന്നും കരയിലെ ജീവികള്‍ ഉണ്ടായതിനും കൃത്യമായ ഫോസ്സില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഫോസിലുകളുടെ ആകൃതി മാത്രമല്ല അതിന്റെ പഴക്കവും നിര്‍ണ്ണയിക്കുന്നതിലൂടെ ഏതു ജീവി എപ്പോള്‍ ജീവിച്ചിരുന്നു എന്ന് മനസിലാക്കാന്‍ കഴിയും ഇന്ന് അതിനുള്ള സാങ്കേതിക വിദ്യയൊക്കെ ശാസ്ത്രലോകത്ത് തന്നെയുണ്ട്.പിന്നെ പ്രകൃതി നിർദ്ധാരണത്തിലൂടെയാണ് അതിജീവനത്തിനും പ്രത്യുൽപ്പാദനത്തിനും ഗുണകരമായ ജനിതക വ്യതിയാനങ്ങൾ ഒരു ജീവിസമൂഹത്തിൽ സാധാരണമാകുന്നത് എന്ന് നാം വായിച്ചുവല്ലോ.
മ്യൂട്ടേഷനും അതിജീവനത്തിനും വല്ല തെളിവുകളും ഉണ്ടോ? തീര്‍ച്ചയായും ഉണ്ട്. പരിണാമത്തിന്റെ ഒരു ചെറിയ പതിപ്പ് വേണമെങ്കില്‍ ലാബില്‍ കാണിക്കാവുന്നതാണ് പക്ഷെ എങ്ങനെ? കാരണം മ്യൂട്ടേഷന്‍ നടക്കാനുള്ള സാധ്യത വളരെ കുറവാണ്. മാത്രമല്ല അനേകം തലമുറകള്‍ കഴിഞ്ഞാലെ പ്രകടമായ മാറ്റങ്ങള്‍ കാണാന്‍ കഴിയു. ഇതില്‍ പ്രധാനം സാധ്യത ആണ്. അതുകൊണ്ട് നൂറോ ആയിരമോ ജീവികളെ എടുത്താല്‍ അതില്‍ ഒന്നിന്റെ ജീനില്‍ പോലും ഒരു മാറ്റവും ഉണ്ടാവില്ല. ലക്ഷമോ കോടിയോ ജീവികളെ എടുത്താലോ? ചിലപ്പോള്‍ കുറച്ച് എണ്ണത്തിന് മാറ്റങ്ങള്‍ കണ്ടേക്കാം. എങ്ങനെ അത്രക്ക് ജീവികളെ കിട്ടും. വഴിയുണ്ട്. ബാക്ടീരിയയെയോ വൈറസിനെയോ എടുക്കാമല്ലോ. എണ്ണവും ധാരാളം, കൂടാതെ അവയുടെ ജീവിത ദൈര്‍ഘ്യവും കുറവാണ്. അതുകൊണ്ട് ഒരു പത്ത് തലമുറ കഴിയാന്‍ പത്തഞ്ഞൂറ് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട, കുറച്ചു ദിവസം കാത്താല്‍ മതി. കോടിക്കണക്കിനുള്ള ബാക്ടീരിയക്ക് ചെറിയ അളവില്‍ ആന്റിബയോട്ടിക് പ്രയോഗിച്ചു എന്നിരിക്കട്ടെ. മിക്കവാറും എല്ലാം ചത്തു പോകും. എന്നാല്‍ ചിലതില്‍ ആന്റിബയോട്ടിക് എന്ന രാസവസ്തു പലതരത്തിലുള്ള മ്യൂട്ടേഷന്‍ ഉണ്ടാക്കും. അവയില്‍ ചില മ്യൂട്ടേഷന്‍ ബാക്ട്ടീരിയക്ക് ആന്റിബയോട്ടിക്ക് ഉണ്ടാക്കും. അവയില്‍ ചില മ്യൂട്ടേഷന്‍ ബാക്ട്ടീരിയക്ക് ആന്റിബയോട്ടിക്ക് പ്രധിരോധിക്കാനുള്ള കഴിവ് കൊടുക്കും. ഇത് പരിണാമത്തിന്റെ ഒരു ചെറിയ ഉദാഹരണമാണ് മാത്രമാണ്. നമുക്ക് ശരീരത്തില്‍ വരുന്ന പനി എല്ലാം ഒരു പോലെയാണോ അല്ല പനിയില്‍ തന്നെ വിവിധയിനം പനികള്‍ ഉണ്ട് അതിനുള്ള കാരണം ഒരിക്കല്‍ നിങ്ങള്ക്ക് പനി തന്ന വൈറസ് അല്ല അടുത്ത പ്രാവശ്യം തരുന്നത്. വൈറസ് മ്യൂട്ടേഷന്‍ വഴി വ്യത്യാസപ്പെടാം. പഴയ വൈറസിനെതിരായ പ്രതിദ്രവ്യങ്ങള്‍ ആന്റിബോഡികള്‍ നിങ്ങളുടെ ശരീരത്തില്‍ ഉണ്ടെങ്കിലും ഈ പുതിയ വൈറസിനെ അവ തിരിച്ചറിയില്ല അങ്ങനെ വീണ്ടും വരവായി മറ്റൊരു പനി അല്ലങ്കില്‍ അസുഖം.
പ്രകൃതി നിർദ്ധാരണത്തിലൂടെയാണ് അതിജീവനത്തിനും പ്രത്യുൽപ്പാദനത്തിനും ഗുണകരമായ ജനിതക വ്യതിയാനങ്ങൾ ഒരു ജീവിസമൂഹത്തിൽ സാധാരണമാകുന്നത്. ഇതിനെ "തെളിവ് വേണ്ടാത്ത" ഒരു യാഥാർത്ഥ്യം എന്ന് വിളിക്കാറുണ്ട്. കാരണം ഈ മൂന്ന് ലളിതമായ വസ്തുതകൾ ഉള്ളപ്പോൾ പ്രകൃതി നിർദ്ധാരണവും ഉണ്ടാകും എന്നത് തന്നെ.
1)പാരമ്പര്യമായി പ്രേഷണം ചെയ്യപ്പെടുന്ന വ്യതിയാനങ്ങൾ ഒരു സമൂഹത്തിൽ ഉണ്ട്.
2)ജീവികൾ അതിജീവനത്തിനു സാധ്യമല്ലാത്തത്ര സന്താനങ്ങളെ ഉത്പാദിപ്പിക്കുന്നു.
3)വ്യതിയാനങ്ങൾ മൂലം ഈ സന്താനങ്ങൾക്ക് അതിജീവിക്കാനും പ്രത്യുല്പ്പാദനം നടത്താനും ഉള്ള കഴിവ് വ്യത്യസ്തമാണ്.
ഈ സാഹചര്യങ്ങൾ ഒരു വർഗ്ഗത്തിലെ ജീവികൾ തമ്മിൽ അതിജീവനത്തിനും പ്രത്യുൽപ്പാദനത്തിനും വേണ്ടിയുള്ള സമരം സൃഷ്ടിക്കുന്നു. തദ്ഫലമായി ഈ സമരത്തിൽ വിജയിക്കാൻ സഹായിക്കുന്ന പ്രത്യേകതകൾ അടുത്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയും ഗുണകരമല്ലാത്തവ കൂടുതലും കൈമാറ്റം ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്നു ഇനി നമുക്ക് മനുഷ്യനിലേക് വരാം
മനുഷ്യനും പരിണാമവും എന്താണ് എന്നുള്ളത് നോക്കാം
ഓരോ മതവും മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് വ്യത്യസ്തമായ രീതിയിലാണ് പ്രതിപാദിക്കുന്നത്. അതിന് ശാസ്ത്രീയമായ പിൻബലം കുറവാണ് എന്ന് മാത്രമല്ല ഈ മത ഗ്രന്ഥങ്ങള്‍ അല്ലാതെ വേറെ ഒരു വസ്തു നിഷ്ട്ടമായ തെളിവുകള്‍ ഇവര്‍ക്ക് നിരത്താന്‍ കഴിഞ്ഞിട്ടുമില്ല
മനുഷ്യനുൾപ്പെടെയുള്ള പ്രൈമേറ്റുകൾ എന്ന വിഭാഗം 85 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് അവസാന ക്രീറ്റേഷ്യസ് യുഗത്തിൽ ഇതര സസ്തനികളിൽ നിന്ന് വേർപിരിഞ്ഞതായി ജനിതകപഠനങ്ങൾ തെളിയിക്കുന്നു. 55 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് പാലിയോസീൻ കാലയളവിൽ പരിണാമഘട്ടത്തിലെ ആദ്യ ഫോസിലുകൾ ലഭിച്ചു. ഗിബ്ബണുകൾ ഉൾപ്പെടുന്ന ഹൈലോബാറ്റിഡേ ഫാമിലിയിൽ നിന്ന് 15-20 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഹോമിനിഡേ ഫാമിലി വേർപിരിഞ്ഞു. 14 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഹൊമിനിഡേ ഫാമിലിയിൽ നിന്ന് ഒറാങ് ഉട്ടാനുകൾ ഉൾപ്പെടുന്ന പോൻജിനേ ഫാമിലി വേർപെട്ടു. മനുഷ്യവർഗ്ഗപരിണാമത്തിലെ മുഖ്യഅനുകൂലനമായി കരുതപ്പെടുന്നത് ഇരുകാലി നടത്തമാണ്. സാഹിലാന്ത്രോപ്പസ് ഓറോറിൻ എന്നീ ഹോമിനിനുകളാണ് ഇരുകാലിനടത്തം (ബൈപീഡലിസം) കാട്ടിയ ഏറ്റവും പുരാതനമനുഷ്യരൂപമെന്ന് കരുതപ്പെടുന്നു. ഇതെല്ലാം പറയുന്നത് കിട്ടിയതില്‍ വെച്ചുള്ള അടിസ്ഥാന തെളിവുകള്‍ പ്രകാരമാണ്
ഹോമോ എന്ന ജെനുസിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക ജീവിയാണ് മനുഷ്യൻ അത് കൊണ്ട് തന്നെ മനുഷ്യനെ കുറിച്ച് പറയുമ്പോള്‍
വിശാലമായ അർത്ഥത്തിൽ മനുഷ്യനെല്ലാം ഒരു വർഗ്ഗമാണ് അതോരോറ്റ പൂര്‍വികനില്‍നിന്നാണ് എന്നൊക്കെ പറയുന്നത് ഊളത്തരവും വിവരമില്ലയിമയുമാണ് . എന്നാൽ നിറം വലിപ്പം എന്നിവയുടെ അടിസ്ഥാനത്തിൽ പല വർഗ്ഗങ്ങളായി തരം തിരിക്കുകയും ചെയ്യാം. ജനപ്പെരുപ്പം മൂലവും ഭക്ഷണ ദൌർലഭ്യം മൂലവും ജനങ്ങൾ ദൂരെ സ്ഥലങ്ങളിലേക്ക് കുടിയേറിപ്പാർത്തിരുന്നിരിക്കാം. ഒരോ വാസസ്ഥലങ്ങളിലെ വ്യത്യസ്തമായ കാലാവസ്ഥയും ഭക്ഷണരീതിയും മൂലം ലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് അവരുടെ ശരീരത്തിനും അവയവങ്ങൾക്കും പ്രകടമായ വ്യത്യാസങ്ങൾ വരുത്തി. ത്വക്കിന്റെ നിറവും ശരീരത്തിന്റെ വലിപ്പവുമാണ് പ്രധാനപ്പെട്ടവ. കണ്ണ്, മുടി, തൊലി എന്നിവയുടെ നിറവ്യത്യാസങ്ങളും ആകൃതിയിലുള്ള പ്രത്യേകതകളും വിഭിന്ന വർഗ്ഗങ്ങൾ ഉടലെടുക്കാൻ കാരണമാക്കി. ഇത് തന്നെ പരിണാമത്തിനു വലിയൊരു തെളിവാണ്.
ജനിതകശാസ്ത്രം വളരെ പെട്ടന്ന് തന്നെ വളരെ ആഴത്തില്‍ വളര്‍ന്ന ശാസ്ത്രശാഖയാണ്. മനുഷ്യന്റെ അടക്കം പല ജീവികളുടെയും ഡി എന്‍ എ അല്ലെങ്കില്‍ ജീനുകള്‍ ഉണ്ടാക്കിയിരിക്കുന്ന നാലുതരം തന്മാത്രകളുടെ അനുക്രമം പൂര്‍ണ്ണമായും നാം മനസിലാക്കിയിട്ടുണ്ട് എത്ര ജീനുകള്‍ പൊതുവായി ഉണ്ട് എന്നതുവെച്ച് ജീവികള്‍ തമ്മിലുള്ള അടുപ്പം മനസിലാക്കാം. മനുഷ്യന് ഏറ്റവും അടുത്ത് നിലക്കുന്നത് ബോനോബോ എന്ന ചിമ്പാന്‍സി വര്‍ഗ്ഗത്തില്‍പെട്ട കുരങ്ങുകളാണ്. പക്ഷെ, ഇതിനര്‍ഥം ചിമ്പാന്‍സിയില്‍ നിന്നുമാണ് മനുഷ്യന്‍ ഉണ്ടായത് എന്നല്ല. ഏകദേശം അറുപതുലക്ഷം വര്‍ഷംമുമ്പ് നമുക്ക് ഇരുകൂട്ടര്‍ക്കും ഒരു പൊതു പൂര്‍വികജീവി ഉണ്ടായിരുന്നു എന്നാണു ഇപ്പോള്‍ കണ്ടത്തിയ പഠനവും നിരീക്ഷണവും നമ്മെ പഠിപ്പിക്കുന്നത്. മനുഷ്യന്‍ പരിണമിച്ചു വന്ന അതെ ശാഖയില്‍ തന്നെ ആധുനികമനുഷ്യന് വളരെ അടുത്ത് നില്‍ക്കുന്ന മറ്റൊരു തരം 'മനുഷ്യര്‍' ഉണ്ടായിരുന്നു. അവരാണ് നിയാണ്ടര്‍ത്താല്‍ എന്നറിയപ്പെടുന്ന വിഭാഗം. നിയാണ്ടര്‍ത്താലുകള്‍ക്ക് ഭാഷാ വികസനത്തിനും സമുഹിക ഇടപഴകലിനും സഹായകമാകുന്ന ചില ജീനുകള്‍ ഇല്ലായിരുന്നു എന്നാണ് കരുതപ്പെടുന്നത്. അതുപോലെ ശാരീരിക പ്രകൃതി കഠിനാധ്വാനത്തിനും മറ്റും യോജിച്ചതായിരുന്നില്ല. ഇത് അവയുടെ നിലനില്‍പ്പിനെ ബാധിച്ചു. പ്രകൃതി നിർദ്ധാരണത്തിന്റെ കാതലായ ആശയം പരിണാമപരമായ ഫിറ്റ്‌നസ് ആണ്.ഫിറ്റ്‌നസ് അളക്കുന്നത് അടുത്ത തലമുറയിലെയ്ക്കുള്ള ജനിതകസംഭാവന നിർണ്ണയിക്കുക വഴി ഒരു ജീവിയുടെ അതിജീവനത്തിനും പ്രത്യുൽപ്പാദനത്തിനും ഉള്ള കഴിവിനെ ആസ്പദമാക്കിയാണ്. പക്ഷെ ഇതിനു സന്താനങ്ങളെ എണ്ണിയാൽ പോര, കാരണം അവർ അതിജീവനത്തിനു സാധിക്കാത്ത വണ്ണം അശക്തരാണെങ്കിൽ അനേകം ഉണ്ടായാലും ഭാവി തലമുറകളിലേക്ക് ഗണ്യമായ ജനിതകസംഭാവന ചെയ്യാത്തതിനാൽ ഫിറ്റ്‌നസ് കുറയുന്നു. അങ്ങനെ ഭൂമി ഭരിക്കാന്‍ ആധുനിക മനുഷ്യന്‍ മാത്രം അവശേഷിച്ചു. ഭക്ഷണയോഗ്യമായ ഫലങ്ങൾ തരുന്ന സസ്യങ്ങൾ ഭൂമിയിൽ വിത്തിട്ട് നനച്ചുവളർത്തി ഫലശേഖരണം നടത്താനാകുന്ന വിദ്യ കൃഷി കണ്ടുപിടിക്കപ്പെട്ടതോടെ നമ്മള്‍ പ്രകൃതിയോടു മല്ലിട്ട് നില്‍കുന്ന ഒരു സമുഹമായി മാറി. മ്യൂട്ടേഷനിലൂടെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ (ഏകദേശം ആയിരത്തോളം വര്‍ഷങ്ങള്‍) മനുഷ്യനില്‍ വന്ന ഒരു മാറ്റം സുചിപ്പിക്കാം: യുറോപ്പിലെ ഏകദേശം അഞ്ചു മുതല്‍ പത്ത് ശതമാനം ആളുകളില്‍ എച്ച് ഐ വി അണുബാധ ഏല്‍ക്കില്ല. രക്തത്തില്‍ വെളുത്ത രക്താണുവിന്റെ പുറത്തുള്ള ഒരു തരം പ്രോട്ടീന്‍ ഉണ്ടാക്കുന്ന ജീനില്‍ വന്ന മ്യൂട്ടേഷന്‍ (ഡെല്‍റ്റ 32 ) ആണ് ഇതിനു കാരണം. ആ പ്രോട്ടീനിന്റെ ആകൃതിയും വലിപ്പവും സാധാരണ രീതിയില്‍ ആണെങ്കില്‍ മാത്രമേ എച്ച് ഐ വി ക്ക് രക്തകോശത്തില്‍ പ്രവേശിക്കാനും പെരുകാനും കഴിയൂ. യുറോപ്പില്‍ നുറ്റാണ്ടുകള്‍ക്ക് മുമ്പ് വന്ന പ്ലേഗും വസൂരിയും മൂലം അവിടുത്തെ പകുതിയിലധികം ജനങ്ങളും മരിച്ചു. എന്നാല്‍ ഡെല്‍റ്റ 32 മ്യൂട്ടേഷന്‍ ഉള്ളവര്‍ എല്ലാവരും ജീവിച്ചു (അര്‍ഹത ഉള്ളവരുടെ അതിജീവനം). അങ്ങനെ അവരുടെ ആനുപാതീകമായ എണ്ണം വര്‍ധിച്ചു. മനസിലായില്ലേ? പരിണാമം എപ്പോളും ജീവികളുടെ ആകൃതിയില്‍ മാത്രമല്ല സംഭവിക്കുന്നത്. മറ്റു ജീവികളിലെപോലെയുള്ള പരിണാമം മനുഷ്യനില്‍ വരാന്‍ സാധ്യതയില്ല എന്നാണ് എന്റെ അഭിപ്രായം. കാരണം, ബുദ്ധിപരമായ പരിണാമ വികാസം മൂലം നാം ജീവിക്കുന്നത് ഒരല്‍പ്പം പ്രകൃതി വിരുദ്ധമായിട്ടാണ്. ഇനി വരുന്നത് എന്താണ് എന്നുള്ളത് വരുമ്പോള്‍ അറിയാം അല്ലാതെ വരാന്‍ പോകുന്നത് ഇന്നതാണ് എന്നൊക്കെയുള്ള വീമ്പുകള്‍ പറയുന്ന വാറോലകള്‍ക്ക് വേണ്ടി ഉള്ള ബുദ്ധിയും വിവേകവും അടിയറവു പറയാതെ അതി ജീവനത്തിനുള്ള മാര്‍ഗം തിരയു.....
ആ പ്രോട്ടീനിന്റെ
ആകൃതിയും വലിപ്പവും സാധാരണ രീതിയില്‍ ആണെങ്കില്‍ മാത്രമേ എച്ച് ഐ വി ക്ക്
രക്തകോശത്തില്‍ പ്രവേശിക്കാനും പെരുകാനും കഴിയൂ.......
Read more at: http://www.mathrubhumi.com/technology/science/%E0%B4%9C%E0%B5%80%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%82-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%A3%E0%B4%BE%E0%B4%AE%E0%B4%B5%E0%B5%81%E0%B4%82-1.164275
Read more at: http://www.mathrubhumi.com/technology/science/%E0%B4%9C%E0%B5%80%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%82-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%A3%E0%B4%BE%E0%B4%AE%E0%B4%B5%E0%B5%81%E0%B4%82-1.164275
\
അഭിപ്രായങ്ങള്‍