വേലിയേറ്റവും വേലിയിറക്കവും ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്‌.



ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്‌.
***********************************
ഭക്തിയുടെ മറവില്‍ ഇങ്ങനെയൊരു വിഡിയോ പലയിടത്തും ഓടുന്നതായി കാണുന്നു
ഭക്തിയുടെ മറവില്‍ എന്ത് കലക്കി കൊടുത്താലും കുടിക്കാന്‍ പാകത്തില്‍ വിശ്വാസം അടിയുറച്ച ആളുകളെ  ഒരു നിമിഷം ഈ വിഡിയോ ഒന്ന് കാണുക.  ഇതില്‍ സംഭവിക്കുന്ന പ്രധിഭാസം എന്നത്  ഭക്തിയിലാറാടി കൊണ്ട് കാണാന്‍ ശ്രമിച്ചാല്‍ അതിലെ ശാസ്ത്രീയ വശം കാണാനും അറിയാനും സാധിക്കില്ല.  ഇതൊക്കെ ഭുമി ഗോളത്തില്‍ നടക്കുന്ന പ്രധിഭാസമാണ്. അല്ലാതെ പൂജ നടത്തിയതുകൊണ്ടോ,യാഗം നടത്തി പ്രാര്‍ത്ഥനകളും മറ്റും നടത്തിയതുകൊണ്ടോ അല്ല ഈ സംഭവം ഉണ്ടാവുന്നത്. വേലിയേറ്റവും വേലിയിറക്കവും കണ്ടിട്ടും വായിചിട്ടുമുള്ള ആളുകള്‍ക്ക് ഇതൊക്കെ  മനസിലാവും എന്നാല്‍ ഭക്തിയുടെ നിറവില്‍ ഇതൊന്നും ഒരു വിഷയമേയല്ല. അവര്‍ ഇതിനു ഹരേകൃഷ്ണ ഹരേ റാം പാടി നടക്കും


എന്താണ് ഈ പ്രധിഭാസം ഉണ്ടാവാന്‍ കാരണം എന്നുള്ളത് നോക്കാം


വേലിയേറ്റം:-
ചന്ദ്രന്റേയും സൂര്യന്റേയും ഗുരുത്വാകർഷണഫലായി ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയേറ്റം. ദിവസേന രണ്ട് തവണ വേലിയേറ്റഫലമായി സമുദ്രജലം ഉയരുന്നു. ഏറ്റവും ശക്തിയേറിയ വേലിയേറ്റങ്ങൾ അമാവാസി, പൗർണ്ണമി ദിവസങ്ങളിലാണ് അനുഭവപ്പെടുന്നത്.

രണ്ട് വേലിയേറ്റങ്ങളിൾക്കിടയിലെ ഇടവേള 12 മണിക്കൂറും 25 മിനുട്ടുമാണ്. അമാവാസി, പൗർണ്ണമി ദിവസങ്ങളിലുണ്ടാകുന്ന ശക്തിയേറിയ വേലിയേറ്റങ്ങളെ സ്പ്രിങ് റ്റൈഡ് എന്നാണ് പറയുന്നത്. ഏറ്റവും ശക്തികുറഞ്ഞവയെ നീപ് റ്റൈഡ് എന്നും പറയുന്നു. സമുദ്രത്തിന്റെ അടിത്തട്ടിലുള്ള സൂക്ഷ്മസസ്യങ്ങൾ പെരുകുന്നതുമൂലമുണ്ടാവുന്ന വേലിയേറ്റമാണ് ചുവപ്പു വേലിയേറ്റം. തത്ഫലമായി മത്സ്യങ്ങൾ ചത്തുപൊങ്ങാറുണ്ട്. കടൽക്കറ എന്നും ഇവയെ പറയുന്നു. സൂക്ഷ്മസസ്യങ്ങളായ ആൽഗകളുടെ നിറവ്യത്യാസമനുസരിച്ച് വെള്ള, മഞ്ഞ, ഹരിതവേലിയേറ്റങ്ങളുണ്ടാവുന്നു.

ഇതുണ്ടാവാനുള്ള കാരണം നമ്മുക്ക് നോക്കാം

   
    ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ പ്രദക്ഷിണം.
    ഭൂമിയോട് ആപേക്ഷികമായി സൂര്യന്റെയും ചന്ദ്രന്റെയും സ്ഥാനത്തിൽ അനുഭവപ്പെടുന്ന വ്യത്യാസങ്ങൾ.
    ഭൂതലത്തിൽ ജലത്തിന്റെ അസന്തുലിതമായ വിതരണം.
    സമുദ്രങ്ങളുടെ അവ്യസ്ഥാപിതമായ കിടപ്പ്.

    സാധാരണ ദിവസേന രണ്ട് വേലിയേറ്റങ്ങളാണുണ്ടാകുന്നത്. എന്നാൽ ദിവസം നാലുവേലിയേറ്റങ്ങളുണ്ടാവുന്ന സ്ഥലങ്ങളുണ്ട്. ഇതിനൊരുദാഹരണം ഇം‌ഗ്ലണ്ടിലെ സൗത്താം‌പ്റ്റൺ ആണ്.

    വേലിയേറ്റതിരമാലകളീൽ നിന്നും വൈദ്യുതി ഉല്പാദിപ്പിയ്ക്കുന്ന പ്രദേശങ്ങളാണ് ഫ്രാൻസിലെ ലാ റാൻസെ, ഭാരതത്തിലെ കാംബേ ഉൾക്കടൽ, കച്ച് എന്നിവ.
    ഭാരതത്തിലെ പ്രധാന വേലിയേറ്റ തുറമുഖമാണ് ഗുജറാത്തിലെ കാണ്ട്‌ല.
    ലോകത്തിൽ ഏറ്റവും കൂടുതൽ വേലിയേറ്റമനുഭവപ്പേടുന്നത് കാനഡയിലെ ഫണ്ടി ഉൾക്കടലിലാണ്.

കറുത്തവാവ്,വെളുത്തവാവ് ദിവസങ്ങളിൽ ചന്ദ്രൻ,ഭൂമി,സൂര്യൻ എന്നിവ ഒരേ നേർ രേഖയിൽ വരുന്നതുമൂലം ഭൂമിയിൽ ചന്ദ്രനും സൂര്യനും ശക്തമായി ആകർഷിക്കുന്നുഇതിന്റെ ഫലമായി ശക്തമായ വേലിയേറ്റങ്ങൾ ഈ ദിവസങ്ങളിലുണ്ടാകുന്നു.ഇത്തരം ശക്തമായ വേലികളെ വാവുവേലികൾ(Spring Tides) എന്നാണ് വിളിക്കുന്നത്‌.
അതുപോലെ തന്നെ സൂര്യനും ചന്ദ്രനും ഭൂമിയെ 90 ഡിഗ്രി കോൺ അകലത്തിൽ നിന്നും ആകർഷിക്കുന്ന ഘട്ടത്തിൽ ചന്ദ്രൻ ഭൂമിയെ ഒരു വശത്തേക്കും സൂര്യൻ മറുവശത്തേക്കും ആകർഷിക്കുന്നു.ഇതിന്റെ ഫലമായി വളരെ ശക്തി കുറഞ്ഞ വേലികൾ ഉണ്ടാകുന്നു.ഇവയെ സപ്തമിവേലികൾ എന്നാണ് പറയുന്നത്.


    വേലിയേറ്റം കൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം ആഴം കുറഞ്ഞ തുറമുഖങ്ങളിലേക്ക് വലിയ കപ്പലുകളെ അടുപ്പിക്കാൻ സഹായിക്കുന്നു, കടൽത്തീരം ശുചിയാക്കുന്നതിൽ സഹായിക്കുന്നു,
    ഉപ്പളങ്ങളിൽ ജലം നിറയുന്നതിന് സഹായിക്കുന്നു (തമിഴ് നാട്ടിലെ തു തുകുടി)
    വേലികളുടെ ശക്തി ഉപയോഗപ്പെടുത്തി വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയും


ഇനി വേലിയിറക്കം എന്താണ് എന്നുള്ളത് കുടി പറഞ്ഞാല്‍ വിഷയം തീരും

 വേലിയേറ്റത്തിന്റെ വിപരീതപ്രവർത്തനമാണ് വേലിയിറക്കം. ചന്ദ്രന്റേയും സൂര്യന്റേയും ഗുരുത്വാകർഷണഫലായി ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയിറക്കം. ദിവസേന രണ്ട് തവണ വേലിയേറ്റഫലമായി സമുദ്രജലം ഉയരുകയും വേലിയിറക്കഫലമായി താഴുകയും ചെയ്യുന്നു. ഏറ്റവും ശക്തിയേറിയ വേലിയിറക്കങ്ങൾ അമാവാസി, പൗർണ്ണമി ദിവസങ്ങളിലാണ് അനുഭവപ്പെടുന്നത്.

 ചന്ദ്രന്റെയും സൂര്യന്റെയും ആകര്‍ഷണഫലമായി സമുദ്രജലത്തിലുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകളാണ് വേലികള്‍. ചന്ദ്രനാണ് ഭൂമിയോട് ഏറ്റവും അടുത്ത്. ഏകദേശം നാലുലക്ഷം കി.മീ. അകലെ കൂട്ടി 29 ½ ദിവസം കൊണ്ട് ഒരു പരിക്രമണം പൂര്‍ത്തിയാക്കുമ്പോള്‍ ചന്ദ്രനെ അഭിമുഖികരിക്കുന്ന ഭൂ ഭാഗത്ത് ഗുരുത്വാകര്‍ഷണ ഫലമായി ഭൂമിയിലെ സമുദ്രനിരപ്പ് ഉയരുന്നു. ഇതാണ് വേലിയേറ്റം. ഇതേ സമയം ചന്ദ്രന്റെ നേരേ എതിര്‍ ഭാഗത്ത് അപകേന്ദ്രബലത്തിന് വിധേയമായി അവിടേയും ജലനിരപ്പ് ഉയരുന്നു. വേലിയേറ്റം ഉണ്ടാകുന്ന ഭാഗത്തേക്ക് മറ്റു ഭാഗങ്ങളില്‍ നിന്നും ജലം വന്‍ തോതില്‍ ഒഴുകി എത്തുന്നതിനാല്‍ 900 കോണിയ അകലത്തില്‍ വേലിയേറ്റഭാഗത്തിന്റെ എതിര്‍ഭാഗത്ത് ജലനിരപ്പ് വന്‍ തോതില്‍ താഴുന്നു. ഈ പ്രതിഭാസമാണ് വേലിയിറക്കം. ഏകദേശം 6 മണിക്കൂര്‍ കൊണ്ട് ജലം ഉയരുകയും വീണ്ടും 6 മണിക്കൂര്‍ കൊണ്ട് ഏറ്റവും താഴ് ന്ന നിരപ്പിലെത്തുകയും ചെയ്യുന്നു.


അതുപോലെ തന്നെ കേരളസർക്കാർ ഒമ്പതാം തരം സാമൂഹ്യശാസ്ത്രം-II പാഠപുസ്തകം
ഈ പാഠ്യ ഭാഗത്തിൽ ഗുരുതരമായ തെറ്റ് സംഭവിച്ചതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ചന്ദ്രന്റെ ഗുരുത്വാകർഷണ ഫലം സൂര്യന്റേതിനെക്കാൾ കൂടുതലാണ്, അപകേന്ദ്ര ബലത്താലാണ് വേലിയേറ്റങ്ങൾ ഉണ്ടാകുന്നത് എന്നിങ്ങനെ ചില പരാമർശങ്ങൾ ഇതിൽ കാണുന്നു. ഇത്തരത്തിൽ ഗുരുതരമായ തെറ്റുകൾ എങ്ങനെ പാഠപുസ്തകങ്ങളിൽ കടന്നു കൂടുന്നു. ഇതിനെതിരേ ആരും പ്രതികരിച്ചതായി കാണുന്നില്ല. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം