ആളുകള്‍ തെറ്റ് ചെയ്യാത്തത് ദൈവ വിശ്വാസം ഉള്ളത് കൊണ്ടാണോ
ഈ വിഡിയോ കണ്ടാല്‍ അതില്‍ നിന്നും മനസിലാവുന്ന ചില യാഥാര്‍ത്ഥ്യമായ വസ്തുതകള്‍ പറയാം. ഭക്തിയുടെ അളവുകോൽ ഭൗതികമാണെന്ന് തെറ്റിദ്ധരിച്ച് മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ട് ഒരാള്‍ ചെയുന്ന കൃത്യമാണ് ഇതിലുള്ളത്
1) ഒരാള്‍ തെറ്റുകള്‍ ചെയ്യാതെ ഇരിക്കുന്നത് ദൈവ ഭയ ഭക്തിയുള്ളത് കൊണ്ടാണോ?. അല്ല എന്നാണ് എന്‍റെ അഭിപ്രായം
2) ദൈവ ഭയം കൊണ്ട് ഒരാള്‍ തെറ്റുകള്‍ ചെയ്യാതെ ഇരിക്കുന്നതാണോ ശരിയായ നിലപാട്. അല്ല കാരണം ദൈവ ഭയം കൊണ്ട് ഒരാള്‍ തെറ്റുകള്‍ ചെയ്യാതെ ഇരിക്കുന്നത് അയാളുടെ ഇഷ്ട്ടം കൊണ്ടല്ല മറിച്ച് ഭയ ഭക്തി കൊണ്ട് ചെയ്യാതെ ഇരിക്കുന്നതാണ്
3) ദൈവ ഭയ ഭക്തി കൊണ്ട് സമുഹത്തില്‍ തെറ്റുകള്‍ ചെയ്യാതെ ഇരിക്കാന്‍ ഭക്ത ജനത്തിന് സാധിക്കുന്നുണ്ടോ? അതോ ഓരോ നാട്ടിലെയും നിയമ വ്യവസ്ഥയെ ഭയന്നതു കൊണ്ടാണോ ഭക്ത ജനം തെറ്റുകള്‍ ചെയ്യാതെ ഇരിക്കുന്നത്?
4) സ്വയം വിലയിരുത്തി തെറ്റുകള്‍ ചെയ്യുന്നത് ശരിയല്ല എന്നുള്ള നിലപാട് സ്വീകരിക്കുന്നതാണോ ശരിയായ ചിന്ത? അതോ ദൈവ ഭയം കൊണ്ട് ചെയ്യാതെ ഇരിക്കുന്നതാണോ സമുഹത്തിന് നല്ലത് ?
5) ഈ വിഡിയോയില്‍ ക്യാമറ കണ്ണുകള്‍ തന്നെ വാച്ച് ചെയ്യന്നു എന്നുള്ളത് അറിഞ്ഞപ്പോള്‍ ദൈവ വിശ്വാസിയായ ഒരാളുടെ അവസ്ഥ കാണുമ്പോള്‍ എന്താണ് നിങ്ങള്‍ക്ക് തോന്നുന്നത്?
5) ദൈവ ഭക്തിയുള്ളത് കൊണ്ട് ആരും തന്നെ തെറ്റുകള്‍ ചെയ്യില്ല എന്നുള്ള വാദം ശരിയല്ല.
6) ആയിരം രൂപ മോഷ്ടിച്ചാൽ അതിൽനിന്ന് അൻപതു രൂപ ഭണ്ഡാരത്തിൽ ദൈവത്തിനും കൈകുലി നിക്ഷേപിച്ച് ദൈവത്തിനോട് മാപ്പ് ചോദിക്കുന്നവരാണ് സമൂഹത്തിലുള്ളത്.
7) ആക്രമിക്കുന്നതു,മോഷ്ടിക്കുന്നതും,അഴിമതി കാട്ടുന്നതും ഉയർന്ന സംസ്കാരത്തിനും മാനുഷിക മൂല്യത്തിനും സമുഹത്തിനും ചേർന്നതല്ല എന്നുള്ള യുക്തി സഹമായ തിരിച്ചറിവാണ് മാനവകുലത്തിനു വേണ്ടത് അല്ലാതെ ദൈവ ഭയം ഉള്ളത് കൊണ്ടാണ് ഞാന്‍ ഇതൊക്കെ ചെയ്യാതെ ഇരിക്കുന്നത് എന്ന് പറയുന്നത് തന്നെ കാപട്യമാണ്.
8) ഭക്തി അത്രമേല്‍ വലിയ ഒരു മാനുഷിക മൂല്യമാണോ? ഒരാളുടെ ഭക്തികൊണ്ട് മാനവികതയ്ക്കോ സഹജീവികള്‍ക്കോ എന്താണ് പ്രയോജനം? ഭക്തിയുടെ അളവുകോല്‍ എന്താണ്?
NB:- ദൈവ ഭക്തിയും ഭയവുമല്ല മനുഷ്യനെ തെറ്റുകളില്‍ നിന്നും പിന്തിരിപ്പിക്കുന്നത് മറിച്ച് ഓരോരോ രാജ്യത്തെ നിയമ സംഹിതയാണ്. കളവു , തെറ്റ്, ചെയ്യരുത് ദൈവം ശിക്ഷിക്കും എന്ന് വിശ്വാസം കാലങ്ങളായി നിലനില്ക്കുന്നുണ്ട്. എന്നിട്ടും വിശ്വാസികള്‍ ആരും തന്നെ ഇതില്‍ നിന്നും ഒട്ടും പിന്നിലല്ല .
ഓരോ വ്യക്തിക്കും തനതായ താല്പര്യങ്ങളും അവകാശങ്ങളും ഉണ്ടായിരിക്കും. അവ പാലിക്കപ്പെടണം. അതിനൊപ്പം തന്‍റെ സഹജീവിയായ മറ്റൊരു വ്യക്തിയുടെ താല്പര്യവും അവകാശവും മാനിക്കപ്പെടുകയും പാലിക്കപ്പെടുകയും വേണം. സമൂഹജീവിയായ മനുഷ്യന് സമാധാനപരവും ക്രമാനുസൃതവും സുസ്ഥിരവുമായ ജീവിതാവസ്ഥ ഉറപ്പാക്കുന്നതുതന്നെ ഓരോരോ നാട്ടിലെ നിയമ വ്യവസ്ഥകള്‍ കൊണ്ടാണ് അല്ലാതെ ഭക്തിയുടെ നിറവിലല്ല കാര്യങ്ങള്‍ പോകുന്നത് മനുഷ്യന്റെ യുക്തിബോധത്തിലധിഷ്ഠിതവും പ്രപഞ്ചപ്രകൃതിയുടെ മൗലികപ്രഭാവത്തിന് വിധേയവുമായി വെളിപ്പെടുന്ന മാനുഷികവൃത്തികളാണ് നിയമസംഹിത കാലദേശങ്ങള്‍ക്കനുസരിച്ച് അതിനു മാറ്റം സംഭവിക്കുകയും ചെയ്യുന്നു
അഭിപ്രായങ്ങള്‍