സ്ത്രീകള്‍ ജാതിയ മറ അറകളില്‍
സ്ത്രീകള്‍ ജാതിയ മറ അറകളില്‍
************************************
കേരളത്തിൽ സ്ത്രീകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന രണ്ടു പ്രയോഗങ്ങളാണിവ.
"തറവാട്ടിൽ പിറന്നവൾ", "ചന്തപ്പെണ്ണ്".
മാന്യതയുള്ള സ്ത്രീ'യെ തറവാട്ടിൽ പിറന്നവൾ എന്നു വിശേഷിപ്പിക്കുമ്പോൾ മാന്യതയില്ലാത്ത സ്ത്രീ'യെ ചന്തപ്പെണ്ണ് എന്നു വിളിക്കുന്നു. ഈ വിളിയിൽ പഴയ ജാതിവ്യവസ്ഥയുടെ അംശങ്ങൾ ഇന്നും പതിയിരിക്കുന്നുണ്ടെന്നതാണ് സത്യം.
സ്ത്രീകളുടെ കാര്യത്തില്‍ മതങ്ങളും ജാതികളും എത്രത്തോളം പിടിമുറുകിയിരിക്കുന്നു എന്നതിനെ കുറിച്ചുള്ള ഒരു ചെറിയ വിശകലനം. മതങ്ങളിലെ സ്ത്രീ വിവേചനത്തെകുറിച്ച് മുന്‍പ് ഞാനൊരുപോസ്റ്റ്‌എഴുതിയിട്ടുണ്ടായിരുന്നു അത്കൊണ്ട് മതങ്ങളിലെ സ്ത്രീ വിവേചനം നമുക്ക് എഴുതാതെ ജാതികളില്‍ നടക്കുന്ന ഇപ്പോഴും പലയിടങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാവുന്ന വസ്തുതാപരമായ ചിലതൊക്കെ പറയാം.
കേരളത്തിലെ മത ജാതികള്‍ സ്ത്രീകളുടെമേൽ ഏറ്റവും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സമുദായമായിരുന്നു നമ്പൂതിരി. ഇവരുടെ അതെ രീതി തന്നെയാണ് മുസ്ലിം ജാതിയിലെ തങ്ങള്‍ വിഭാഗം കുടുംബങ്ങള്‍ ഇന്നും കൊണ്ട് നടക്കുന്നത്. ഈ രണ്ടു ജാതിയിലുള്ള മത വിഭാഗങ്ങളെ നാം വായിച്ചാല്‍ മനസിലാവുക ഒരു നാണയത്തിന്‍റെ ഇരുവശങ്ങളായി കാണാന്‍ സാധിക്കും അത്രമേല്‍ സ്ത്രീയെ ഇവര്‍ അടിച്ചമര്‍ത്തപെട്ടവളായി മാറ്റുന്നു.
#ഇല്ലത്തെ അന്തര്‍ജ്ജനം:-
നമ്പുതിരി സമുഹത്തിലെ സ്ത്രീകളെ കുറിച്ച് ആദ്യം പറയാം.ഞങ്ങള്‍ ഹിന്ദു മതത്തിലെ ഉയര്‍ന്ന ജാതി സമുഹമാണ് എന്നാല്‍ ഞങ്ങള്‍ക്ക് അതില്‍ വലിയ സ്ഥാനമില്ല. കേരളത്തിലെ നമ്പൂതിരി സ്ത്രീകളാണ് അന്തർജ്ജനം എന്നറിയപ്പെടുന്നത്. അകത്തുള്ള ആൾ എന്ന അര്‍ത്ഥത്തില്‍ അകത്തുള്ളോർ, അകത്തമ്മ, അത്തേമ്മ, ആത്തോൽ എന്ന പേരില്‍ ഇവരെ അറിയപ്പെടുന്നു. പരമ്പരാഗതമായി ഘോഷാ (മുസ്ലിം സമുദായത്തില്‍പ്പെട്ട പർദ) സമ്പ്രദായത്തിലാണ് ഇവർകഴിഞ്ഞുവന്നത്. പരപുരുഷദർശനം, പരസ്യമായ യാത്രകൾതുടങ്ങിയവ ഇവർക്ക് നിഷിദ്ധമായിരുന്നു. അടുക്കളക്കാര്യങ്ങളും ദേവകാര്യങ്ങളും ആയിരുന്നു ഇവരുടെ മുഖ്യ ജോലി. പ്രായപൂർത്തിയായിക്കഴിഞ്ഞാൽ പെൺകുട്ടി അന്യപുരുഷന്മാരുമായി സംസാരിച്ചുകൂടാ; എട്ടു വയസ്സുകഴിഞ്ഞാൽ അവൾ വീട്ടുജോലി ചെയ്തുതുടങ്ങണം; കന്യകമാർ നല്ല ഭർത്താവിനെ ലഭിക്കാൻ കഠിനമായ വ്രതങ്ങൾ നോക്കണം - ഇങ്ങനെയൊക്കെയായിരുന്നു മുൻകാലത്തെ നമ്പൂതിരിസ്ത്രീകൾക്കുള്ള ജാതിനിയമങ്ങൾ. സാധാരണ ഇരട്ടമുണ്ടുടുത്ത് മാറുമറയ്ക്കാനായി നേര്യതുമായിരുന്നു വസ്ത്രധാരണരീതി.ഇല്ലത്തിനുള്ളിൽ മാറുമറക്കണമെന്ന് നിർബന്ധവുമില്ലായിരുന്നു.ഇല്ലവളപ്പ് വിട്ട് പുറത്തുപോകുമ്പോൾ പനയോലയിൽ തീർത്ത വട്ടക്കുടയും (മറക്കുട)യും മൂടിവസ്ത്രവും വേണമായിരുന്നു. വൃഷളികളൂടെ (വാല്യക്കാരികളുടെ) അകമ്പടിയോടെമാത്രമേ നമ്പൂതിരിസ്ത്രീകൾക്ക് ഇല്ലംവിട്ട് സഞ്ചരിക്കാനും അനുവാദമുണ്ടായിരുന്നുള്ളൂ.
ആർത്തവകാലങ്ങളില്‍ നമ്പൂതിരിസ്ത്രീകൾ ഇരുണ്ടമുറിയിൽ മൂന്നുദിവസത്തേക്ക് കഴിച്ചുകൂട്ടണമായിരുന്നു. ഭക്ഷണം വേലക്കാരി സ്ത്രീകള്‍ കൊണ്ടുകൊടുക്കണമായിരുന്നു. ഇവരെ തൊടുകയോ കൂട്ടിത്തൊടുകയോചെയ്താൽ മുട്ടിലിഴയുന്ന പ്രായത്തിനു മുകളിലുള്ളവർ കുളിക്കണം എന്നാണ് നിയമം.
കുടുംബത്തിലെ മൂത്ത പുരുഷന്മാർ മാത്രമേ സ്വജാതിവിവാഹം ചെയ്തിരുന്നുള്ളൂ. മറ്റുള്ളവരെല്ലാം നായർ,അമ്പലവാസി ,രാജകുടംബങ്ങൾ, പ്രഭുകുടുംബങ്ങൾ തുടങ്ങിയ സവർണ്ണവിഭാഗങ്ങളിൽ നിന്ന് സംബന്ധം, കൂട്ടിരുപ്പ് എന്നുള്ള വിവാഹ സമ്പ്രദായത്തിലേർപ്പെടുകയായിരുന്നു പതിവ്. മൂത്ത ആളുടെ വിവാഹം കഴിഞ്ഞാൽ അടുത്ത ആൾക്ക് അവസരം ഉണ്ടെങ്കിലും അയാൾ നിരസിച്ചാൽ അടുത്ത ആൾക്ക് അവസരം നഷ്ടമാകുന്നു. ജ്യേഷ്ഠൻ സ്വജാതി വിവാഹം കഴിക്കാതെ അനുജന് സ്വജാതി വിവാഹം പാടില്ല എന്നാണ് അതിനു പ്രമാണമായി പറഞ്ഞിരുന്നത്. അധിവേദനം എന്ന പേരിൽ ഇത്തരം വിവാഹങ്ങൾ നിയമവിരുദ്ധമായിട്ടാണ് കണക്കാക്കിയിരുന്നത്. കുടുംബത്തിലെ മൂത്തപുത്രനുമാത്രമേ സ്വജാതിയിൽ നിന്നും വേളി കഴിക്കാൻ പാടുള്ളായിരുന്നു. സ്വത്തുക്കൾ പകർന്നു ശക്തിക്ഷയം ഉണ്ടാവാതിരിക്കാനുള്ള പ്രതിവിധിയായാണ് ഇതിനെ കണ്ടിരുന്നത്. മറ്റുള്ള ആണ്‍ മക്കള്‍ അമ്പലവാസികളായ മറ്റുള്ള ജാതികളില്‍ പോകുകയോ അവിടെ സംബന്ധം കുടുകയോ ചെയ്യും നായൻമാരുടെ നിശ്ചയിക്കപ്പെട്ട സവർണ്ണ ഗ്രഹങ്ങളിൽ സംബന്ധം പുലർത്തിപോന്ന ചരിത്രമൊക്കെ നമുക്ക് മുന്നില്‍ തന്നെയുണ്ട് ഇല്ലത്തെ നമ്പുതിരി വന്നാല്‍ ഇനി വേറെ കെട്ടിയോന്‍ ഉണ്ടകില്‍ പോലും ആള് പായും തലയിണയും എടുത്തു പുറത്തു കിടക്കണം എന്നായിരുന്നു നിയമം. നമ്പുതിരി ഇല്ലങ്ങളിലുള്ള ഇളയ തലമുറ ആണ്‍ മക്കള്‍ക്ക് സ്വ ജാതിയില്‍ നിന്നും കല്യാണം കഴിക്കാന്‍ പാടില്ലാത്തത് കൊണ്ട് തന്നെ മറ്റുള്ള ജാതികള്‍ പോയി സംബന്ധം കുടുകയായിരുന്നു പതിവുകള്‍ ഇങ്ങനെ ഈ ബന്ധത്തില്‍ പിറക്കുന്ന മക്കള്‍ അനാഥമാകാതിരികാന്‍ വേണ്ടിയാണ് മരുമക്കത്തായം തന്നെ നിലവില്‍ വന്നത് അതുമല്ല ഈ അമ്പല വാസികളെയും മറ്റും തങ്ങളുടെ ഇംഗിതത്തിനു നിറുത്താന്‍ വേണ്ടി തങ്ങളെ സേവിക്കാൻ കേരളത്തിൽ കുടിയേറിയവരാണ് ത്രൈവർണ്ണികരായ നായൻമാരും അമ്പല വാസികളും എന്നാണ് ഇവര്‍ പറഞ്ഞു വിശ്വസിപ്പിച്ചു വന്നത്. ബ്രാഹ്മണരല്ലാത്ത സവർണ്ണ വിഭാഗങ്ങൾ മരുമക്കത്തായികളിയിരുന്നത് സംബന്ധ വിവാഹ സമ്പ്രദായത്തിന് കുടുതല്‍ വളമായി. ഏകപത്നീവ്രതം വളരെ ചുരുക്കമേ ഉണ്ടായിരുന്നുള്ളു. നമ്പൂതിരി സ്ത്രീക്ക് അന്യജാതി വിവാഹം വിധിച്ചിട്ടില്ലാത്തതിനാൽ ബഹുഭാര്യാത്വം ഈ സമൂഹത്തിന്‍റെ ഏറ്റവും വലിയ ഒരാവശ്യമായിരുന്നു. അറുപതു കഴിഞ്ഞനമ്പുതിരി ആര്‍ത്തവം പ്രായം തൊട്ടുള്ള കുട്ടികള്‍വരെ ഇവരുടെ ഈ പ്രവര്‍ത്തിക്കു മുന്നില്‍ നില്‍ക്കേണ്ടി വന്നിട്ടുണ്ട്. . കുടുംബത്തിലെ തല മുത്ത വെക്തിക്ക് നാലും അഞ്ചും അതിനു മുകളിലൊക്കെ സ്വ ജാതിയില്‍ നിന്നും വിവാഹമാവാം അതും പോരാഞ്ഞു അടുത്തുള്ള നായര്‍ അമ്പല വാസികളുടെ വീട്ടിലും സംബന്ധമാവാം.
സ്ത്രീകളുടെമേൽ ഏറ്റവും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സമുദായമായിരുന്നു ഇവര്‍ ഈ അന്തര്‍ജ്ജനങ്ങള്‍ ഇല്ലങ്ങളില്‍ കൊടിയ പീഡനങ്ങള്‍ തന്നെയാണ് ഏറ്റുവാങ്ങിയിരുന്നത്. ആൺവഴിക്ക് കുടുംബപിന്തുടർച്ചയും സ്വത്തവകാശവും കണക്കാക്കിയിരുന്നതിനാൽ സ്ത്രീകൾക്ക് കാര്യമായി വിലകൽപിക്കാതിരുന്ന ഒരു സമൂഹമായിരുന്നു നമ്പുതിരി ജാതികള്‍. കഷ്ടിച്ച് വായിക്കാൻ പഠിച്ചാൽ അന്തർജനത്തിന്റെ വിദ്യാഭ്യാസം കഴിയും; പിന്നെ വീട്ടിനുള്ളിലും പരിസരത്തുള്ള ഇല്ലങ്ങൾ, അമ്പലങ്ങൾ എന്നിവിടങ്ങളിലും സ്വന്തം വീട്ടിലും മാത്രമായി അവരുടെ ജീവിതം കഴിയും. പുറം ലോകവും മറ്റുള്ള ആളുകളും ഇവര്‍ക്ക് അന്യമായിരുന്നു. ഇന്നും ഇതുപോലെ നിയമങ്ങള്‍ നടപ്പാക്കുന്ന ചുരുക്കം ഇല്ലങ്ങള്‍ ഉണ്ട് എന്നാണ് ഇത് എഴുതുമ്പോള്‍ ഒരു നമ്പുതിരി പുജാരി പറഞ്ഞത് ഇനിയും പരിഷ്ക്കാരം മുഴുവനായിട്ടില്ലത്രേ. ഇല്ലങ്ങളിലെ അന്തർജനങ്ങളുടെ ദിനചര്യ വളരെ കൃത്യമായി ആവർത്തിക്കേണ്ട ചടങ്ങുകളുടെ നീണ്ട ശൃംഖലതന്നെയായിരുന്നു. കുളിപോലും സൂക്ഷിച്ചു ചെയ്യേണ്ട ചടങ്ങുകളുടെ കൂട്ടമായിരുന്നുവെന്ന് കാണിപ്പയ്യൂരിന്റെ വിവരണങ്ങള്‍ വ്യക്തമാക്കുന്നു. അന്തർജനങ്ങൾക്കിടയിൽത്തന്നെ അവിവാഹിതകളായ പെൺകുട്ടികളും വിധവകളുമായിരുന്നു കഠിനവ്രതങ്ങൾ അനുഷ്ഠിച്ചിരുന്നത് - വിധവയെ സംബന്ധിച്ചിടത്തോളം ഭർത്താവിന്റെ മരണശേഷമുള്ള ജീവിതം നീണ്ട ഒരു പ്രായശ്ചിത്തമെന്നോണം ചെലവഴിക്കേണ്ടിവന്നിരുന്നു. ഭർത്താവിന്റെ ആയുരാരോഗ്യം, ഭർതൃലാഭം, ഭർതൃസുഖം എന്നിവയെ ഉന്നംവയ്ക്കുന്നവയായിരുന്നു. കുടുംബത്തിന്റെ ദൈനംദിന ജീവിതത്തിൽ ഭാര്യയും ഭർത്താവും പരസ്പരം പേർചൊല്ലി വിളിക്കുക, അധികസമയം അടുത്തിരുന്നു സംസാരിക്കുക, കുട്ടികളെ ലാളിക്കുക ഇതൊന്നും പതിവില്ലാത്ത രീതിയായിരുന്നു സ്വന്തം മക്കളോട് പോലും വളരെ കര്‍ക്കശമായ രീതിയിലായിരുന്നു ഇല്ലങ്ങളിലെ കാരണവന്മാര്‍ പെരുമാറിയിരുന്നത്.
കുടുംബത്തിലെ മൂത്തമകൻമാത്രം സ്വന്തം സമുദായത്തിൽനിന്ന്വിവാഹം കഴിക്കുകയും മറ്റുള്ളവര്‍ നായര്‍ അമ്പലവാസി സ്ത്രീകളുമായി സംബന്ധത്തിലേർപ്പെടുകയും ചെയ്യുന്ന രീതിയിൽ ഒരു പുരുഷന് പല ഭാര്യമാരുണ്ടായിരുന്നത് സ്വാഭാവികംമാത്രം. പെൺകുട്ടിയെ ഏതുവിധേനയും വിവാഹം കഴിപ്പിക്കേണ്ടതാണെന്ന രീതിയും നിയമവും അന്നും ഉണ്ടായിരുന്നു. വിവാഹത്തിനും സംബന്ധത്തിനും പെണ്‍കുട്ടിയുടെ പ്രായമോ കെട്ടുന്ന ആളുടെ പ്രായ വ്യത്യാസമോ ഒന്നും ഒരു വിഷയമല്ലായിരുന്നു. അവിവാഹിതയായ നമ്പുതിരി സ്ത്രീ മരിച്ചാൽ ശവത്തെ താലികെട്ടിച്ച്, ചിലയിടത്ത് കീഴാളപുരുഷന്മാരെ അതിനായി നിയോഗിച്ച് സംസ്ക്കരിക്കുന്ന രീതിയുണ്ടായിരുന്നു. പ്രായമേറിയ പുരുഷന് നിരവധി ചെറുപ്പക്കാരികളെ ഭാര്യമാരാക്കാൻ കഴിയുമായിരുന്നു. സ്ത്രീധനവും നന്നായി വാങ്ങിക്കുമായിരുന്നു വിവാഹകാര്യത്തിൽ സ്ത്രീ പുരുഷന് പരിപൂർണ്ണമായും കീഴ്പ്പെട്ടിരുന്നുവെന്നാതാണ് വസ്തുത .
എന്നാൽ നമ്പുതിരി സ്ത്രീകളിൽ ചാരിത്ര്യദോഷം ആരോപിക്കപ്പെട്ടാൽ അവരെ സമുദായത്തിനു പുറത്താക്കാനുള്ള സാദ്ധ്യത വളരെയധികം തന്നെയായിരുന്നു. "സ്മാർത്തവിചാരം' എന്നൊരു നീണ്ട പ്രക്രിയയായിരുന്നു ഇത്. ദോഷമാരോപിക്കപ്പെട്ട സ്ത്രീയെ അഞ്ചാംപുര'എന്ന പ്രത്യേക മുറിയിലാക്കി (സംശയത്തിൽ കഴമ്പുണ്ടോയെന്ന് അറിയാൻ ഇല്ലത്തെ പണിക്കാരികളെ ചോദ്യംചെയ്യുന്ന ദാസീവിചാരം എന്ന പരിപാടിക്കുശേഷം) അവരെ നീണ്ട ചോദ്യംചെയ്യലിനു വിധേയമാക്കിയിരുന്നു , കുറ്റസമ്മതം നടത്താതെ സ്ത്രീയെ ഭ്രഷ്ടാക്കാൻ കഴിയില്ലായിരുന്നു; സ്മാർത്തവിചാരം വലിയ ചെലവുള്ള ചടങ്ങായിരുന്നതുകൊണ്ടുതന്നെ അന്തർജനത്തെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാൻ കടുത്ത പ്രയോഗങ്ങൾവരെ പലയിടത്തും നടത്തിയിരുന്നത്രെ. വിചാരം നേരിടുന്ന പെണ്ണ് സാധനം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കുറ്റം സമ്മതിച്ചാൽ അവളും അവൾ പേരു വിളിച്ചുപറഞ്ഞ പുരുഷന്മാരായ കൂട്ടാളികളും സമുദായത്തിൽനിന്ന് ബഹിഷ്ക്കരിക്കപ്പെടും. ദോഷാരോപിതപുരുഷന്മാർക്ക് തങ്ങളുടെ സാധുത്വം തെളിയിക്കാൻ പല മാർഗ്ഗങ്ങളുമുണ്ടായിരുന്നു പക്ഷേ, പുറത്തായ അന്തർജനത്തിന് നിരപരാധിത്വം തെളിയിക്കാൻ ഒരു വഴിയും ഉണ്ടായിരുന്നില്ല. കുറ്റാരോപിതരായ സ്ത്രീയുടെ കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ അവരെ ഇല്ലത്തു നിന്നും ദേശത്തുനിന്നും രാജ്യത്തുനിന്നും പുറത്താക്കുന്നു. ഇതിനു മാറ്റമൊന്നുമില്ല. എന്നാൽ പ്രതി ചൂണ്ടിക്കാണിക്കുന്ന തെറ്റുകാരായ പ്രതികൾക്ക് അവർ കുറ്റക്കാരല്ല എന്ന് തെളിയിക്കാൽ അപ്പീൽ പോകാവുന്നതാണ്. ഇതിന് പ്രത്യേകം പമ്പ് അഥവാ സ്മാർത്തന്റെ കല്പന ആവശ്യമാണ്. ഇതുമായി ശുചീന്ദ്രത്ത് കൈമുക്കൽ ചടങ്ങ് നടത്തി അതിൽ വിജയിച്ചാൽ അവരെ കുറ്റാരോപണത്തിൽ നിന്ന് വിമുക്തമാക്കിയിരുന്നു.ശുചീന്ദ്രം ക്ഷേത്രത്തിൽ നമ്പൂതിരിമാർക്കുവേണ്ടി ഏർപ്പെടുത്തിയിരുന്ന സത്യപരീക്ഷയായിരുന്നു കൈമുക്ക്. ഒരുപാത്രത്തിൽ തിളച്ചുകോണ്ടിരിക്കുന്ന പശുവിൽനെയ്യിൽ ചെറിയൊരു ലോഹ വിഗ്രഹം ഇടുന്നു. തിളയ്ക്കുന്ന നെയ്യിൽ കൈമുക്കി വിഗ്രഹം എടുക്കണം. തുടർന്ന് കൈ ഒരു വസ്ത്രംകൊണ്ട് പൊതിഞ്ഞു കെട്ടുന്നു. നിശ്ചിത ദിവസത്തിനു ശേഷം കെട്ടഴിക്കുമ്പൊൾ കൈ പൊള്ളിയില്ലെങ്കിൽ ഉത്തമ ബ്രാമണരുടെ കൂട്ടത്തിൽപ്പെടുത്തി ആദരിക്കുന്നു. കൈ പൊള്ളിയാൽ ജാതിഭ്രഷ്ട് കല്പിക്കും സ്മാര്‍ത്തവിചാരത്തിനെ കുറിച്ച് അറിയണമെങ്കില്‍ പരിണയം എന്ന സിനിമ കണ്ടാല്‍ മനസിലാകും.
രാപ്പകലുള്ള വീട്ടുവേല അന്തർജനങ്ങളുടെ ജീവിതയാഥാർത്ഥ്യമായിരുന്നു. ഇല്ലങ്ങളിൽ വലിയ സദ്യയും മറ്റും നടത്താൻ അന്തർജനങ്ങൾ തന്നെ വേണം.അധികകാലം പഠിക്കുവാൻ നമ്പുതിരി അന്തർജനങ്ങൾക്ക് സമയമില്ല. എട്ടുവയസ്സിൽ അടുക്കളപ്പണിയാരംഭിക്കുന്നു! അടുക്കള മെഴുകുക, പാത്രംതേക്കുക, എച്ചിലെടുക്കുക മുതലായതെല്ലാം അവരുടെ ജോലിതന്നെ. ഇതിന്നു പുറമെ അവരുടെ സഹോദരന്മാര്‍ക്ക് വേണ്ടത് ചെയ്യേണ്ടതും ഇവരുടെ ജോലി തന്നെ. ഇങ്ങനെ ഒന്നുരണ്ടുകൊല്ലം കഴിയുമ്പോഴേക്കും അതാ വേറെ ജോലിയുംകൂടി അവരുടെ തലയിൽ വച്ചുകെട്ടുന്നു. അതു മറ്റൊന്നുമല്ല; അന്തർജനഭാഷയിൽ 'നേദിക്കുക'. രാവിലെ മുതൽ 10 മണിവരെ നേദിക്കലും നമസ്ക്കാരവും തന്നെ. കിഴക്കോട്ട്, തെക്കോട്ട്, എന്തിനേറെ എല്ലാ കോണിലേക്കും ഗുരുവായൂരപ്പനും കാവിൽ ശാസ്താവിനും വൈക്കത്തപ്പനും കോവിൽ അയ്യപ്പനും എന്നുവേണ്ട അവർക്കും ഇവർക്കും നേദിക്കൽതന്നെ. ഇതെല്ലാം ആജീവനാന്തം വേണ്ടതുമാണ്. പിന്നെ പകലെ ഉച്ചയ്ക്കുമേൽ രണ്ടുനാഴികയുള്ളതു പുരാണപാരായണത്തിനും ചരടുപിടിച്ചു ജപിക്കുന്നതിനും ആയി. ഒരു സമുദായത്തിന്റെ മർദ്ദനവും ചൂഷണവുമേറ്റ് തീർത്തും നിഷ്ക്രിയരായിത്തീർന്ന ഒരു വിഭാഗമായിരുന്നു അന്തർജനങ്ങൾ. നമ്പൂതിരിസമുദായ പരിഷ്ക്കർത്താക്കളായി ഇരുപതാം നൂറ്റാണ്ടിൽ ഉയർന്നുവന്ന പലരുടെയും രചനകളിൽനിന്ന് ആ തോന്നൽ ഉളവായേക്കാം. തട്ടിൽപുറത്ത് വെയിലുകാണാതെ കിടക്കുന്ന ക്ലാവുപിടിച്ച ഓട്ടുപാത്രങ്ങൾ പോലെയാണ് അന്തർജനങ്ങൾ എന്നായിരുന്നു അവരുടെയൊക്കെ വിലയിരുത്തല്‍.
കാലത്തിന്‍റെ കുത്തൊഴുക്കില്‍ "മറക്കുടയ്ക്കുള്ളിലെ മഹാനരകം" എന്നൊരു നാടകം അരങ്ങേറുകയും ചെയിതപ്പോള്‍ മറക്കുടയ്ക്കുള്ളിലെ മഹാനരകത്തിനെ കുറിച്ച് ആളുകള്‍ ചിന്തിക്കാന്‍ തുടങ്ങി.
1930കളിലെ നമ്പൂതിരിപരിഷ്ക്കരണപ്രസ്ഥാനത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട ഒരു നാടകത്തിന്റെ പേരാണിത്. യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണത്രെ എം.ആർ ഭട്ടതിരിപ്പാട് ഈ നാടകമെഴുതിയത്. നമ്പൂതിരിമാരുടെ പരമ്പരാഗത ജീവിതരീതികളിൽ സ്ത്രീകൾക്കു സഹിക്കേണ്ടിവന്ന കടുത്ത അനീതികൾക്കെതിരെ ശബ്ദമുയർത്തുന്ന ഈ നാടകം വലിയ കോളിളക്കമുണ്ടാക്കുകയും ചെയ്തു. അന്യർക്ക് തീരെ അനുവാദമില്ലായിരുന്ന ഇല്ലങ്ങൾക്കുള്ളിലകപ്പെട്ടുപോയ മലയാളബ്രാഹ്മണസ്ത്രീകളെ നിഷ്കരുണം മർദ്ദിക്കാനും അവരുടെ ജീവനെടുക്കാനുംവരെയുള്ള അധികാരം ഭർത്താവിനു നൽകിയിരുന്ന വ്യവസ്ഥയെക്കുറിച്ച് ലോകം അറിയുകയും ചെയ്തു. അങ്ങനെ വലിയൊരു മാറ്റം ഈ സമുഹത്തില്‍ ഉണ്ടാവുകയും ചെയിതു. പക്ഷെ ഇപ്പോഴും ഈ രീതി പിന്തുടരുന്ന ചില ഇല്ലങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് എന്നുള്ള സത്യം പറയാതിരിക്കാനും വയ്യ അടിച്ചമര്‍ത്തപെട്ട ജീവിതങ്ങള്‍ ഇനിയും ബാക്കി നില്‍ക്കുന്നു.
#തങ്ങള്‍ തറവാട്ടിലെ ബീവികള്‍:-
ഞങ്ങള്‍ ഇസ്ലാമിലെ ഉയര്‍ന്ന ജാതി പതവിയുള്ള ആളുകളുടെ ബീവിമാരാണ് എന്നാല്‍ ഞങ്ങള്‍ ഇപ്പോഴും തടവറയില്‍ തന്നെഒരു കണക്കില്‍ പറഞ്ഞാല്‍ നമ്പുതിരി ഇല്ലങ്ങളില്‍ നടക്കുന്ന അന്തര്‍ജന പീഡനത്തിന്‍റെ വേറെയൊരു മുഖമാണ് മുസ്ലിം തങ്ങള്‍ ജാതികളില്‍ പെട്ട ബീവിമാരുടെ അവസ്ഥ പുറം ലോകം ഇന്നും ഇവര്‍ക്ക് അന്യമാണ് സഞ്ചാരസ്വാതന്ത്ര്യകാര്യത്തിലും അതുപോലെ ഇഷ്ടമുള്ള വസ്ത്ര കാര്യത്തിലും പുറത്തു നിന്നും വരുന്ന ആളുകളെ കാണുന്ന കാര്യത്തിലും ഇവര്‍ ഇന്നും ഇങ്ങനെയുള്ള നീക്ക്പോക്കുകളില്‍ തന്നെയാണ് പോയികൊണ്ടിരിക്കുന്നത് ഒരു സാധരണയായ മുസ്ലിം സ്ത്രീയെ പൊതു മണ്ഡലത്തില്‍ ഇപ്പോഴും നമ്മുക്ക് കാണാന്‍ സാധിക്കും എന്നാല്‍ ഒരു തങ്ങള്‍ വീട്ടിലെ സ്ത്രീകളെ ഇങ്ങനെ പുറത്തു കാണാന്‍ സാധിക്കില്ല എന്ന് മാത്രമല്ല ഇനി പുറത്തു കണ്ടാല്‍ മറകുടക്ക് പകരം മൊത്തത്തില്‍ മുടി കെട്ടിയ എന്തോ ഒരു സാധനം നടന്നു പോകുന്ന പോലെ തോന്നാം. എന്റെയൊക്കെ ചെറുപ്പത്തില്‍ നമ്മുടെയൊക്കെ നാട്ടിലെ തങ്ങള്‍ വീടുകളിലെ സ്ത്രീകളെ പുറത്തു കാണാന്‍ സാധിക്കില്ലായിരുന്നു ഇനി പുറത്തു കണ്ടാല്‍ തന്നെ മുകളിലുള്ള ഫോട്ടോയില്‍ കാണുന്ന രൂപങ്ങളെ ദര്‍ശിക്കാം. അടുക്കളയിൽ ഒതുങ്ങിക്കഴിയുന്ന, നിർവാഹകത്വം ഇല്ലാത്ത, ഇരകൾ തന്നെയാണ് ഇവരിന്നുംവലിയ വിദ്യാഭ്യാസമോ മറ്റോ ഇവര്‍കിടയില്‍ ഉണ്ടാവുന്നില്ല ഇനി ഉള്ളവര്‍ തന്നെ വീടിനുള്ളില്‍ തന്നെ തളച്ച ചങ്ങലയിലാണ് . ഇവരില്‍ തന്നെ ബീവിമാരെന്നപേരിൽ ദിവ്യശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെട്ടകുറച്ചു പേര്‍ ഉണ്ടായിരുന്നു അന്തര്‍ജ്ജനത്തിനു എന്തൊക്കെ അവരുടെ മതപരമായ ചിട്ടാവട്ടങ്ങള്‍ ഉണ്ടായിരുന്നോ അതുപോലെ തന്നെയാണ് ഈ ബീവിമാരുടെയും അവസ്ഥ.വിവാഹം പിന്നെ നാലെണ്ണം വരെ ആവാം.
തങ്ങള്‍ തറവാടുകളില്‍ നിന്നും അവരുടെ പെണ്‍കുട്ടികളെ വേറെ മുസ്ലിം വിശ്വാസത്തില്‍ പെട്ട വെക്തികള്‍ക്ക് വിവാഹം കഴിച്ചു കൊടുക്കുന്ന പരിപാടി ഇല്ലാ എന്നാണ് അറിയാന്‍ സാധിച്ചത് തങ്ങള്‍ കുടുംബത്തില്‍ നിന്ന് തന്നെയാവണം എന്നൊക്കെയാണ് അറിയാന്‍ സാധിച്ചത്. തങ്ങള്‍ തറവാടുകളിലെ സ്ത്രീകളെ പൊതു രംഗങ്ങളില്‍ പോലും കാണാന്‍ സാധിക്കില്ല. ഇനി വിദ്യാഭ്യാസം ഉള്ളവര്‍ തന്നെ പൊതു രംഗങ്ങളില്‍ നിന്ന് ഇപ്പോഴും വിട്ടു നില്‍ക്കുന്നു കാരണം അവര്‍ ഇപ്പോഴും അറകളിലെ ബീവിയാണ് പൊതുയിടങ്ങള്‍ അവര്‍ക്ക് പാടില്ല എന്നാണ്.
സ്ത്രീയെ പൂര്‍ണ്ണ മനുഷ്യനായാണ് പരിഷ്കൃതലോകം കാണുന്നത്. സാമൂഹ്യജീവിതത്തില്‍ പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും സ്ത്രീക്കുമുണ്ട്. എന്നാല്‍ ഇസ്ലാം (മറ്റു മതങ്ങളും) സ്ത്രീയെ പുരുഷനു സുഖിക്കാനുള്ള ഒരു ഉപകരണം മാത്രമായാണു കണക്കാക്കുന്നത്. പുരുഷനു വേണ്ടി ദൈവം പ്രത്യേകം സൃഷ്ടിച്ച ഒരു ഭോഗ വസ്തു. ഇസ്ലാമിലെ വിവാഹസമ്പ്രദായം സ്വത്തവകാശം , സാക്ഷി നിയമം , ലൈംഗിക സദാചാരം തുടങ്ങിയ കാര്യങ്ങളെ സമഗ്രമായി പരിശോധിച്ചാല്‍ ഇക്കാര്യം പകല്‍ വെളിച്ചം പോലെ വ്യക്തമാകും ഇസ്ലാമിലെ എല്ലാ സ്ത്രീ വിരുദ്ധമായ കാര്യങ്ങള്‍ പോലെ അതിലപ്പുറവുമാണ് ഇവരുടെ ജീവിത രീതി. ലോകം മാറുന്നതിനനുസരിച്ചു ഇന്നും മാറാന്‍ കുട്ടാക്കാതെ വീണ്ടും ഇരുണ്ട യുഗത്തിലേക്ക് നയിക്കാന്‍ തന്നെയാണ് ഇസ്ലാം ഇവരെ നിര്‍ബന്ധിക്കുന്നത്. എന്ത് പരിപാടികള്‍ ആയാലും ആണും പെണ്ണും ഒന്നിചിരുന്നുള്ള ചര്‍ച്ചകളും ആഘോഷങ്ങളും കല്യാണങ്ങള്‍ പോലുള്ള ഇടങ്ങളില്‍ എല്ലാം ഇപ്പോള്‍ ഇവര്‍ മറകെട്ടി തുടങ്ങിയിരിക്കുന്നു. രാത്രി കാലാങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ഖുറാന്‍ ക്ലാസുകള്‍ അവിടങ്ങളില്‍ പോലും മറ പിടിച്ചു കൊണ്ടാണ് പ്രാസംഗികന്‍ പോലും ഇരിക്കുന്നത് ഈ മുസ്ലിം സമുഹം ഒരു കാര്യം ചെയ്യണം ആ കറുത്ത വസ്ത്രം ധരിച്ചു രാത്രി റോഡില്‍ കുടി നടക്കുമ്പോള്‍ അവരുടെ ആ കറുത്ത വസ്ത്രത്തിന് മുകളില്‍ കുറച്ചു രിഫ്ലാക്ട്ടര്‍ ലൈറ്റുകള്‍ വെക്കാന്‍ ശ്രമിക്കണം കാരണം രാത്രി കാലങ്ങളില്‍ വാഹനം ഓടിക്കുന്ന ആളുകളുടെ സുരക്ഷക്കും ഈ നടക്കുന്ന സ്ത്രീ ജനങ്ങളുടെ ആരോഗ്യത്തിനും വേണ്ടിയാണ് ഇതൊക്കെ പറയുന്നത്.
ഇത് ഭൂമിയാണ് മലയാളത്തിലെ ഏറ്റവും പ്രശസ്തമായ മുസ്ലിം സാമൂഹ്യനാടകമാണ് കെ.ടി. മുഹമ്മദിന്റെ ഇതു ഭൂമിയാണ്. (1953) മുസ്ലിംസ്ത്രീകളെ നേരിട്ട് അഭിസംബോധനചെയ്യുകയും അവരുടെ പ്രശ്നങ്ങളെ വെളിച്ചത്തു കൊണ്ടുവരികയും ചെയ്ത നാടകമാണിത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി (1944), ന്റുപ്പുപ്പക്കാക്കൊരാനേണ്ടാർന്നു! (1951) എന്നീ കൃതികൾ മുസ്ലിംസ്ത്രീകളുടെ ദൈനംദിനജീവിതത്തെ സാമൂഹ്യപരിഷ്ക്കരണ കാഴ്ചപ്പാടിൽനിന്ന് വിലയിരുത്തിയവയായിരുന്നു; ആ പരമ്പരയിലാണ് ഇതു ഭൂമിയാണ് എന്ന നാടകത്തിന്റെയും സ്ഥാനം. സ്ത്രീവിദ്യാഭ്യാസമാണ് ഈ നാടകത്തിലേയും മുഖ്യപ്രമേയം. ഇന്നും മുസ്ലിംസ്ത്രീകൾ നേരിടുന്ന പല പ്രശ്നങ്ങളും ഈ നാടകം ചർച്ചചെയ്യുന്നുണ്ട്
ബഹുഭാര്യാത്വം, പുരുഷന് ഭാര്യയെ ഏകപക്ഷീയമായി മൊഴിചൊല്ലാനുള്ള സൗകര്യം, സ്ത്രീകളുടെ സ്വത്തുടമസ്ഥതയുടെ പ്രശ്നം എല്ലാം അങ്ങനെ പോകുന്നു ഇവര്‍കിടയില്‍ നില്‍ക്കുന്ന ഈ ബോധം ഇനിയുംമാറ്റിയില്ലെങ്കില്‍ഈസമുഹംഇനിയുംഅതപ്പതിക്കും.
#നായര്‍ അമ്പല വാസി തറവാട്ടിലെ സ്ത്രീ:-
നായർ-അമ്പലവാസി സ്ത്രീകൾ പരമ്പരാഗതവ്യവസ്ഥയിൽ അതിസ്വതന്ത്രരാ'യിരുന്നുവെന്നാണ് പൊതുവേയുള്ള ഒരു സംസാരം ബ്രിട്ടിഷ്പൂർവ്വകാലത്തെ പല രേഖകളും ഇതിനെ പിന്താങ്ങുന്നുമുണ്ട്. പല വസ്തുതകളും നമുക്ക് പരിചിതങ്ങളുമാണ്.നായർസ്ത്രീക്ക് ഭർത്താവിനെ വേണ്ടെന്നു തോന്നിയാൽ പായചുരുട്ടി പുറത്തുവയ്ക്കണ്ടകാര്യമേ ഉണ്ടായിരുന്നുള്ളൂവെന്നും മറ്റുമുള്ള വിവരണങ്ങൾ എല്ലാവർക്കും അറിയാം. അതുപോലെ മിക്ക കുടുംബങ്ങളിലും പ്രതാപികളായ വല്യമ്മമാരെപ്പറ്റിയുള്ള പഴങ്കഥകളുണ്ട്. ഒറ്റയ്ക്കു കുടുംബത്തെ കടത്തിൽനിന്നു രക്ഷപ്പെടുത്തിയവർ, രാത്രികാലങ്ങളിൽ വിളകൾക്കു കാവൽനിന്നവർ, കിണറ്റിലിറങ്ങി വീണുപോയ തൊട്ടിയെടുത്തവർ, തെങ്ങിൽക്കയറി തേങ്ങയിട്ടവർ - ഇങ്ങനെയൊക്കെ. നായർസ്ത്രീകൾക്ക് സഞ്ചാരസ്വാതന്ത്ര്യവും അന്യപുരുഷന്മാരോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.ഇതിലൊക്കെ വലിയൊരളവുവരെ സത്യവുമുണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. പക്ഷേ, അന്തർജനങ്ങൾ മൂകരും നിസ്സഹായകളുമായിരുന്നുവെന്ന സാമാന്യധാരണപോലെത്തന്നെ അതിശയോക്തിപരമല്ലേ നായർ സ്ത്രീകളുടെ സ്വാതന്ത്ര്യമെന്നും ആലോചിക്കേണ്ടതുണ്ട്. ഒന്നാമത്, ജാതിയുടെ ഉച്ചനീചത്വശ്രണിക്കു കീഴ്പ്പെട്ട സ്വാതന്ത്ര്യമേ അവർക്കുണ്ടായിരുന്നുള്ളു - ജാതിക്കു താഴെയുള്ളവരുമായി സംസർഗ്ഗമുണ്ടായാൽ നായർസ്ത്രീ ജാതിക്കു പുറത്തായിരുന്നു. മദ്ധ്യകാലത്ത് കേരളത്തിൽ നിലവിലുണ്ടായിരുന്ന പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ ആചാരങ്ങൾ നായർസ്ത്രീയുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുമേല്‍ കടിഞ്ഞാന്‍ ഇടാന്‍ തന്നെയായിരുന്നു. കേരളം സന്ദർശിച്ച മദ്ധ്യകാലസഞ്ചാരികൾമുതൽ പലരും വർണ്ണിച്ച ആചാരമായിരുന്നു 'പുലപ്പേടി'. വർഷത്തിൽ ഒരു പ്രത്യേകസമയത്ത് - ചിലയിടത്ത് കർക്കടകമാസത്തിൽ - സൂര്യാസ്തമയത്തിനുശേഷം വീട്ടിനുപുറത്തുവച്ച് ഏതെങ്കിലും ഉന്നതജാതിക്കാരിയായ സ്ത്രീയെ പുലയർ സ്പർശിക്കാനിടവന്നാലോ പുലയർ എറിഞ്ഞ കല്ല് അവരുടെ ദേഹത്തുകൊണ്ടാലോ അവർ ജാതിയിൽനിന്ന് പുറത്താവുകയും പുലയജാതിക്കാരുടെ സ്വന്തമാവുകയും ചെയ്തിരുന്നത്രെ. ഈ സമയത്ത് പുലയജാതിക്കാർ ഒളിഞ്ഞിരുന്ന് നായർസ്ത്രീകളെ സ്പർശിക്കാൻ ശ്രമിക്കുമായിരുന്നത്രെ. അങ്ങനെ സ്പർശിക്കപ്പെട്ടാൽ ആ സ്ത്രീ ഉടനടി ഏതെങ്കിലും പുലക്കുടിയിൽ അഭയംപ്രാപിക്കുമായിരുന്നത്രെ. സ്വന്തം കുടുംബക്കാരുടെ കൊലക്കത്തിയിൽനിന്ന് രക്ഷപ്പെടാൻ! ഒറ്റയ്ക്കു താമസിക്കാനും മറ്റും തയ്യാറായിരുന്ന നായർസ്ത്രീകളെ മെരുക്കാനുള്ള ഒരു സമ്പ്രദായമായിരുന്നു ഇതെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. 1696ൽ തിരുവിതാംകൂറിൽ കേരളവർമ്മ പുലപ്പേടി നിരോധിച്ചുകൊണ്ട് കല്പന പുറപ്പെടുവിക്കുകയുണ്ടായി. പുലപ്പേടി നിരോധിച്ചതിനെതിരെ ഒരു പുലയകലാപം നടന്നുവെന്നും അത് അടിച്ചമർത്തപ്പെട്ടുവെന്നും വിവരിക്കുന്നുണ്ട്, 'വലിയകേശിക്കഥ' എന്ന തെക്കൻപാട്ടിൽ.
അന്നത്തെ കാലത്ത് നായര്‍ അമ്പലവാസികളായ സ്ത്രീകളെ പിഴപ്പിക്കുക എന്ന സവര്‍ണ്ണ ഹൈന്ദവ സാമൂഹ്യ കര്‍ത്തവ്യം കുലത്തൊഴിലായി കൊണ്ടുനടക്കാന്‍ വിധിക്കപ്പെട്ടിരുന്ന ഒരു ഉയര്‍ന്ന നായര്‍ ജാതിവിഭാഗമായിരുന്നു മണാളര്‍. പന്ത്രണ്ടോ പതിമൂന്നോ വയസ്സില്‍ പ്രായപൂര്‍ത്തിയാകുന്ന അഥവ ഋതുമതിയാകുന്ന നായര്‍ സ്ത്രീകള്‍ക്ക് ആ വിവരം തങ്ങളുടെ യജമാനരായ നംബൂതിരിയെ ഗൃഹത്തില്‍ ചെന്ന് അറിയിക്കേണ്ടകടമ മണാളര്‍ക്കായിരുന്നു.
ബ്രാഹ്മണ സവര്‍ണ്ണ മതത്തിലെ സാമൂഹ്യജീര്‍ണ്ണതയുടെ താക്കോല്‍ സൂക്ഷിപ്പുകാരായോ പ്രചാരകരായോ മണാളരെ കാണാം. ഋതുമതികളാകുന്ന ശൂദ്രകന്യകകളെ വൈശികതന്ത്രം ഉപദേശിക്കുകയും, പ്രായോഗിക ജ്ഞാനം നല്‍കുകയുമാണ് മണാളരുടെ കുലത്തൊഴില്‍.
താഴ്ന്ന ജാതിക്കാരല്ലാത്ത പുരുഷന്മാര്‍ ആര് എപ്പോള്‍ ആവശ്യപ്പെട്ടാലും ലൈംഗീക സേവനം നല്‍കാന്‍ ബാധ്യസ്ഥയായിരുന്നു അന്നത്തെ നായര്‍ അമ്പലവാസി സ്ത്രീകള്‍. അതിനു വിധേയരാകാതിരുന്നാല്‍ വധിക്കപ്പെടുമെന്നുപോലും നായര്‍ നാടുവാഴികളുടെ വിളംബരമുണ്ടായിരുന്ന നാടാണ്നമ്മുടെ നാട്.പഴയ കാല മലബാര്‍ ഗസറ്റിലും ഇതുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. “ഈ അടിയന്തിരം കഴിഞ്ഞാല്‍ സ്ത്രീക്ക് തന്നേക്കാള്‍ താണജാതിയല്ലാത്തതായ ഏതു പുരുഷനോടുകൂടിയെങ്കിലും രമിക്കുന്നതിനു വിരോധമില്ല. എന്നാല്‍ ആദ്യത്തെ സേക ക്രിയ നടത്തുവാന്‍ പുരുഷന്മാര്‍ അധികവും ഒരുങ്ങാത്തതിനാല്‍ കുട്ടിയുടെ അമ്മക്ക് കുറെ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇത് ഒരുവിധം നിവര്‍ത്തിച്ചാല്‍ അമ്മയുടെ പിന്നത്തെ ബുദ്ധിമുട്ട് കുട്ടിക്ക് ഒരു സംബന്ധക്കാരനെ ഉണ്ടാക്കുന്ന കാര്യത്തിലാണ്.എന്നാല്‍ പെണ്‍കുട്ടി സുന്ദരിയാണെങ്കില്‍ മൂന്നോ നാലോ നായന്മാര്‍ ഒന്നിച്ചുകൂടി പെണ്‍കുട്ടിയോട് സംബന്ധം തുടങ്ങുവാന്‍ ഏര്‍പ്പാടു ചെയ്യുന്നു.”മലബാര്‍ ഗസറ്റിയര്‍(മലയാളം)vol 2 page 16. “നമ്പൂതിരിമാര്‍ക്കുവേണ്ടി മരിക്കാന്‍ സൃഷ്ടിക്കപ്പെട്ടവരാണ് നായന്മാര്‍ ; നായര്‍സ്ത്രീകള്‍ അവരെ രസിപ്പിക്കാന്‍ വേണ്ടിയും”
-ജന്മി സംബ്രദായം കേരളത്തില്‍ പേജ് :7
1778ല്‍ ടിപ്പു കോഴിക്കോട് പുറപ്പെടുവിച്ച ഒരു വിളംമ്പരം(എഡ്ഗര്‍ തേഴ്സ്റ്റന്‍c.t.vol.vp.311):
"നായന്മാരുടെ സ്ത്രീകള്‍ പത്തുപുരുഷന്മാരുമായി ബന്ധപ്പെടുകയും അശ്ലീലവൃത്തികളില്‍ നിര്‍ബാധം ഏര്‍പ്പെടുവാന്‍ നിങ്ങളുടെ അമ്മമാരേയും സഹോദരിമാരേയും നിങ്ങള്‍ അനുവദിക്കുകയും തല്‍ഫലമായി ഈ രാജ്യത്തിലെ ജനങ്ങളെല്ലാം വ്യഭിചാരത്തില്‍ നിന്നും ജനിക്കാന്‍ ഇടവരികയും , വയലില്‍ മേഞ്ഞുനടക്കുന്ന മൃഗങ്ങളേക്കാള്‍ മോശമായ നിലയില്‍ നിങ്ങള്‍ പെരുമാറുകയും ചെയ്യുന്നതായി ഞാന്‍ മനസ്സിലാക്കിയിരിക്കയാല്‍ ഈ പാപ പൂര്‍ണ്ണമായ ജീവിത വൃത്തി ഉപേക്ഷിച്ച് മനുഷ്യ സമുദായത്തിലെ മറ്റു ജനതകളെപ്പോലെ ജീവിക്കുവാന്‍ നിങ്ങളോട് ഞാന്‍ ഇതിനാല്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.”
വെള്ളക്കാരുടെ ആഗമനത്തോടെ സമൂഹത്തിന്‍റെ സദാചാരമൂല്യങ്ങള്‍ മാറിയതിനെത്തുടര്‍ന്ന് നായര്‍ അമ്പല വാസി സമുദായം ഈ നമ്പുതിരി സംബന്ധങ്ങളില്‍ നിന്നും പിന്മാറ്റം ആരംഭിച്ചതോടു കൂടിയാണ് വര്യരായും , മേനോനായും, നായരായും രൂപമാറ്റത്തിനു വിധേയമായി ഇന്ന് നാം കാണുന്ന ഇവരുടെ തലമുറയോക്കെ അതില്‍ നിന്നും എത്രയോ അകലത്തിലാണ് ഇപ്പോളുള്ളത് കാലം മാറിയതിനു അനുസരിച്ച് വലിയ മാറ്റം വന്ന സമുഹം തന്നെയാണ് ഈ അമ്പലവാസികളും നായന്മാരും എന്നാലും ജാതിവാല്‍ ഒരു വീക്നസ് ആയി ഇപ്പോഴും കൊണ്ട് നടക്കുന്നത് വേറെ കാര്യം.
#മറ്റു ജാതികളിലെ സ്ത്രീ:-
വരേണ്യസമുദായക്കാരായ സ്ത്രീകളുടെ അനുഭവങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു കീഴാളരുടേത്. ഈഴവ-തീയ്യ ജാതികൾമുതൽ അയിത്തത്തിന്റെ കാഠിന്യം അനുഭവിച്ച സമുദായങ്ങളുടെ ചരിത്രാനുഭവം അത് വേറെയാണ് . അടിമവ്യവസ്ഥയിൽ ആണിനേയും പെണ്ണിനേയും 'അദ്ധ്വാനശേഷി' മാത്രമായി തരംതാഴ്ത്തുന്ന രീതിയായിരുന്നു. അടിമകൾ മനുഷ്യരാണെന്ന പരിഗണന തികച്ചും അന്യമായിരുന്നു. അതുകൊണ്ടുതന്നെ അടിമകളെ വിൽക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ അമ്മയെയും മക്കളെയും ഭർത്താവിനെയും ഭാര്യയെയും വേർപിരിക്കാൻ യാതൊരു മടിയും മേലാളർക്കില്ലായിരുന്നു. വരേണ്യസ്ത്രീകൾക്ക് ഇടയ്ക്കു ലഭിച്ചിരുന്ന വിനോദവേളകളും അവർക്കുണ്ടായിരുന്ന സുരക്ഷയും തീരെയില്ലാതെ, ഒരിക്കലും തീരാത്ത അദ്ധ്വാനത്തിൽ കഴിഞ്ഞ ജീവിതങ്ങളായിരുന്നു കീഴാള സ്ത്രീകളുടേത്. അവരുടെയിടയിൽ നിലം ഉഴുതിടുക, കിളയ്ക്കുക, വിറകുവെട്ടുക, തെങ്ങിൽ കയറുക മുതലായ ജോലികൾ പുരുഷന്മാർ ചെയ്യാറുണ്ട്. സ്ത്രീകൾ ചാമ്പൽ, ചാണകം, തോല് ഇതൊക്കെ തലച്ചുമടായി ചുമന്നുവന്ന് മണ്ണിൽ വളമായി ചേർത്തിളക്കുന്നു; നിലങ്ങളിൽ മുട്ടറ്റം ചേറിലും ചെളിയിലുംനിന്ന് ഞാറുപറിക്കുകയും നടുകയും ചെയ്യുന്നു; അവർതന്നെ കള പറിക്കുന്നു; വിളവു പാകമാകുമ്പോൾ കൊയ്യുന്നു; കറ്റ ചുമന്ന്, മെതിച്ച്, പാറ്റി, ചിക്കി, നെല്ലെടുക്കുന്നു; തൊണ്ട് വെള്ളത്തിലിട്ട്, തല്ലിപ്പിരിച്ച് കയറാക്കുന്നു; തെങ്ങോല മെടഞ്ഞ് പുരമേയാനുള്ളതുണ്ടാക്കുന്നു; പലതരം പായകളും തുണിയും നെയ്തെടുക്കുന്നു; തേങ്ങ ഉടച്ചുണക്കി കൊപ്രയാക്കി ആട്ടി എണ്ണയെടുക്കുന്നു; ഇതുകൂടാതെ പലതരത്തിലുള്ള ജോലികളിലും കൈവേലകളിലും ഏർപ്പെടുന്നു. നമ്മുടെ കൈവേലകൾ അധികവും പിന്തുടരുന്നത് സ്ത്രീകളാണെന്ന് സൂക്ഷ്മചിന്തയിൽ വ്യക്തമാകും. മാത്രമല്ല, ശൂദ്രരിൽ താഴെയുള്ള ജാതികളായ മാപ്പിള, തീയ്യ, കണക്ക, ചെറു, പുലയ, നായാടി മുതലായവയിൽ സ്ത്രീകളാണ് ശരീരത്തിനും മനസ്സിനും ആയാസമുള്ള ജോലികൾ, വളരെ കൂടുതൽ സമയം, ചെയ്യുന്നത്.പലതരം അദ്ധ്വാനമായിരുന്നു കീഴാളസ്ത്രീകളുടേത്. മേലാളന്മാർക്കുവേണ്ടി ഉത്പാദനപരമായ അദ്ധ്വാനം മാത്രമല്ല അവർ ചെയ്തിരുന്നത് - പാടത്തു പണിയെടുക്കുന്നതിനു പുറമെ മേലാളരുടെ വീടുകൾക്കു ചുറ്റുമുള്ള പല പണികളും അവർ ചെയ്തുവന്നു. മേലാളപുരുഷന്മാരെ ലൈംഗികമായി സന്തോഷിപ്പിക്കുന്നതിനും അവർ നിയോഗിക്കപ്പെട്ടു. കേരളത്തിലെ ജാതിവ്യവസ്ഥയുടെ പ്രത്യേകത തീണ്ടൽ ആയിരുന്നുവെന്നകാര്യം പ്രസിദ്ധമാണല്ലോ. കീഴ്ജാതിക്കാരെ തൊട്ടുകൂടെന്നു മാത്രമല്ല, അവരെ സമീപത്തു കണ്ടാൽപോലും 'അശുദ്ധ'മാകുമെന്ന വിശ്വാസമാണ് തീണ്ടൽ. പക്ഷേ, ഇക്കാര്യത്തിന് തീണ്ടലൊ'ന്നും ബാധകമായിരുന്നില്ല - അതു കുളിച്ചാൽ പോകുമെന്നായിരുന്നു വിശ്വാസം. എന്തായാലും വലിയ രീതിയിലുള്ള ആണ്‍ പെണ്‍ വ്യത്യസം ഇവര്‍കിടയില്‍ വളരെ കുറവായിരുന്നു ഒന്നിച്ചിരുന്നുള്ള ഭക്ഷണം കഴിക്കല്‍ അതുപോലെ ബീഡി വലി മദ്യം സേവിക്കല്‍ പിന്നെ വിവാഹം അങ്ങനെ എല്ലാത്തിലും ഒരു തുല്യത ഈ താഴ്ന്ന ജാതിയിലുണ്ടായിരുന്നു അതിനുള്ള കാരണം അവരുടെ മുന്നില്‍ ഇതൊന്നുമല്ല വിഷയം മനുഷ്യന്‍റെ നിലനില്‍പ്പും പിന്നെ വിശപ്പും. എന്നാൽ കുടുംബസംവിധാനത്തിനുള്ളിൽ കീഴാളസ്ത്രീകൾ കൂടുതൽ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നുവെന്നും വ്യക്തമാണ്. വിവാഹമോചനം എളുപ്പമായിരുന്നു; വിധവാവിവാഹവും പുനർവിവാഹവും സാധാരണ സംഭവങ്ങളായിരുന്നു. ജനിച്ചിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറിപ്പാർക്കാൻ അവർക്കു സ്വാതന്ത്ര്യമുണ്ടായിരുന്നു. കുടുംബത്തിനുള്ളിൽ തീരുമാനങ്ങൾ അവരുടെ പങ്കാളിത്തത്തോടുകൂടിയാണ് എടുത്തിരുന്നത്. ഭർത്താവിനോട് തുറന്നുതന്നെ വിയോജിക്കുന്ന രീതി വളരെ സാധാരണമായിരുന്നു; അത് അനുസരണക്കേടാ'യി വ്യാഖ്യാനിച്ചിരുന്നില്ല.
ഒരേ പാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കുക, ഭർത്താവു കയറിവരുമ്പോൾ ഭാര്യ എഴുന്നേൽക്കാതിരിക്കുക ഇതൊക്കെ 1950കളിലും കീഴാളകുടുംബങ്ങളിൽ സാധാരണയായിരുന്നത്രെ. അതേസമയം ജാതിവ്യവസ്ഥയുടെ കാർക്കശ്യം അനുഭവിച്ചിരുന്ന ഈഴവർ സാമ്പത്തികപുരോഗതി നേടുകയും ചെയിതപ്പോള്‍ ലിംഗബന്ധങ്ങളിൽ നവീകരിക്കപ്പെട്ട ബ്രാഹ്മണമൂല്യങ്ങളെ അനുകരിക്കുകയും ചെയിതു. കുടുംബത്തിനുള്ളിൽ സ്ത്രീകൾ വളരെക്കാലം വലിയൊരളവുവരെ ഇവര്‍ തുല്യതയനുഭവിച്ചു. കീഴാളസ്ത്രീകൾ ഭർത്താവിന്‍റെ സമ്മതം നോക്കാതെതന്നെ ജോലിക്കും മറ്റും പോകാറുണ്ട് . എന്നാൽ നായർ-ഈഴവസമുദായാംഗങ്ങളായ സ്ത്രീത്തൊഴിലാളികൾ ഭർത്താവിന്‍റെ സമ്മതത്തിനായി പലപ്പോഴും കാത്തിരുന്നുവെന്ന്പഠനങ്ങള്‍ പറയുന്നു. കീഴാളസ്ത്രീകൾ തൊഴിലാളികളായിരുന്നു കൂലി അവർക്കു പണമായി കൈയിൽ കിട്ടിയിരുന്നു. പൊതുസ്ഥലങ്ങളിൽ പോകാൻ അവർക്കു വിലക്കില്ലായിരുന്നു. ഇന്ന് പുരുഷന്മാരുടേതുമാത്രമായിത്തീർന്നിരിക്കുന്ന പല ഇടങ്ങളും രീതികളും അന്ന് സ്ത്രീകളും പങ്കുവച്ചിരുന്നുവെന്നതായി കാണാന്‍ സാധിക്കും.
"അതേ, ഈയടുത്തകാലത്ത് പെണ്ണുങ്ങൾ 'പെണ്ണുങ്ങളാ'യിരിക്കണമെന്നാണ്... ഞങ്ങളുടെ ചെറുപ്പത്തിൽ അങ്ങനെയായിരുന്നില്ല. ഞങ്ങൾ വെള്ളം കോരിക്കൊണ്ടുവന്നു, വിറകും ചാണകവും പെറുക്കി, ഇതൊക്കെക്കൂടാതെ വേറെയും ഒത്തിരി ജോലി ചെയ്തു.... (പക്ഷേ) ഞങ്ങളും ഇടയ്ക്കൊക്കെ ഒന്ന് ആഘോഷിച്ചിരുന്നു. അതായത്, കള്ളുകുടിക്കാൻ പോകുമ്പോൾ - ആണുങ്ങളുടെയത്രയില്ല, എങ്കിലും.... ഇന്ന് ഒറ്റ സ്ത്രീയും കള്ളുകുടിക്കാൻ പോവില്ല. അതൊക്കെ ആണുങ്ങളുടെ സ്ഥലമായി... പല ചെറുപ്പക്കാരികൾക്കും രാത്രിയായാൽ പുറത്തിറങ്ങാൻ പേടിയാണ്. ഒരുപാടു കുടിയന്മാരും അക്രമവുമൊക്കെയുണ്ട് - പണ്ടങ്ങനെയായിരുന്നില്ല. മുതലാളിയുടെ ഗുണ്ടകളെയാണ് ഞങ്ങൾ പേടിച്ചിരുന്നത്. മുതലാളിയുടെ സ്വകാര്യസൈന്യംപോലെയായിരുന്നു അവർ."
(Anna Lindberg, Experience and Identity, പുറം 263)
ഈ വിഷയം കുടുതല്‍ ചര്‍ച്ചക്ക് വെക്കുന്നു
അഭിപ്രായങ്ങള്‍