ഓഹരി വിപണിയിലെ മലയാളി



ഓഹരി വിപണിയെ മലയാളികള്‍ കാണുന്നത്  എപ്പോഴും ഒരു നെഗറ്റീവ് കാഴ്ചപ്പാടുകള്‍ കൊണ്ടാണ് എന്ത് കൊണ്ടാണ്  ഇങ്ങനെയൊരു സംഭവം എന്നുള്ളത്  നമ്മള്‍ ആരെങ്കിലും ആലോചിച്ചു നോകിയിട്ടുണ്ടോ?.

ഓഹരി വിപണിയെ കുറിച്ചുള്ള അറിവില്ലായിമയാണ് ഇതിനു വലിയൊരു കാരണം. നാല് കോടിയോളം മലയാളികള്‍ ഉള്ള നമ്മുടെ രാജ്യത്ത് ഓഹരി വിപണയില്‍ ഒരു ലക്ഷം മലയാളികള്‍ ഉണ്ടോ എന്നുള്ളത് തന്നെ സംശയമാണ്. ഓഹരി വിപണിയില്‍ കാശ് നിക്ഷേപം നടത്തി കാശ് പോയവരുടെ കണക്കുകള്‍ നിരത്താന്‍ ആളുകള്‍ തയ്യാറാണ്.  അതിനു വേണ്ടി മലയാളി  എപ്പോഴും ഒരു പടി മുന്നില്‍ നില്‍ക്കുന്നതായി കാണാം എന്താണ് ഇതിന്‍റെ വാസ്തവം എന്നുള്ളത് നമുക്ക് ഒന്ന് പരിശോധിച്ച് നോക്കാം.   



നമ്മുടെയൊക്കെ  ആളുകള്‍ പല വിധത്തിലുള്ള ബിസിനസും ചെയിതുകൊണ്ട് കോടികള്‍ നഷ്ടമായി ബിസിനസ് ആകെ പൊളിഞ്ഞു പാളീസായ സംഭവങ്ങള്‍ നാം കേള്‍ക്കാറുണ്ട്.  എന്നാല്‍ ഷെയര്‍ മാര്‍കെറ്റില്‍ പണം നിക്ഷേപിച്ചു കൊണ്ട് കുറച്ചു കാശ് പോയാല്‍ അത് വലിയ രീതിയിലുള്ള ഒരു വാര്‍ത്തയായി തീര്‍ക്കുന്നു.   ശരിക്കും പറഞ്ഞാല്‍ മറ്റുള്ള ബിസിനസ് നടത്തി പൊളിയുന്ന ആളുകളുടെയത്ര  ഒരു അഞ്ചു ശധമാനം പോലും ആളുകള്‍ ഷെയര്‍ മാര്‍കെറ്റില്‍ പൊളിഞ്ഞു പോയിട്ടുണ്ടാവില്ല എന്നാണ് തോനുന്നത്. പിന്നെ ഒരു ആയിരമോ രണ്ടായിരമോ പോയാല്‍ മലയാളി പറയും കോടികള്‍ ഇന്‍വെസ്റ്റ്‌ ചെയിതു അത് ഷെയറില്‍ ഇട്ടത് കൊണ്ടാണ് പോയത്    എന്നൊക്കെയുള്ള വലിയ വായയില്‍ കൊള്ളാത്ത തുകകള്‍ പറയുന്നത് കാണാം അതിനൊരു പൊങ്ങച്ച വശവുമുണ്ട്. കാരണം കാശുള്ളവന്‍ മാത്രമേ ഇതിനു നില്‍ക്കുകയുള്ളൂ എന്നൊരു ധ്വനിയാണ്  ആ പഥത്തില്‍ നിന്നും ഉദേശിക്കുന്നത്. എന്നാല്‍ പറയുന്ന വെക്തിയുടെ   പതിനായിരം  രൂപ പോലും പോയിട്ടുണ്ടാവില്ല കാരണം അത്രയും വലിയ തുക ഓഹരി വിപണിയില്‍ ഇന്‍വെസ്റ്റ്‌ നടത്തിയ  മലയാളികള്‍ വളരെ തുച്ഛമാണ്.  ഇങ്ങനെയൊരു ഗുണ്ട് പൊട്ടിച്ചു നടക്കാന്‍ നമ്മുടെ നാട്ടിലെ സ്ഥല കച്ചവടക്കാരും അവരുടെ ബ്രോക്കര്‍മാരും വളരെ മുന്‍പന്തിയിലുണ്ട്. ഇങ്ങനെയൊക്കെ പറഞ്ഞില്ലങ്കില്‍ അവരുടെ കഞ്ഞികുടി മുട്ടും. 

            മണീ ചെയിനില്‍ ചേര്‍ന്നുകൊണ്ട് ഇടംവലം ആളുകളെ ഉണ്ടാക്കാന്‍ നടന്ന ആളുകളും അതില്‍  പണം നിക്ഷേപങ്ങള്‍ നടത്തിയും കാന്ത കിടക്കയുമായി അസുഖം മാറാന്‍ കിടന്നവരും ഉള്ള നാടാണ് കേരളം ,ആട്,തേക്ക്,മാഞ്ചിയം,വെള്ളിമുങ്ങ, പഴയ ചെമ്പ് നാണയ സാധനം. റിയല്‍ എസ്റ്റേറ്റ്. അതുപോലെ വലിയ ബില്‍ഡിംഗ് കെട്ടാന്‍ വേണ്ടി ഷെയര്‍ വാങ്ങികൊണ്ടും  ആളുകളെ പറ്റിച്ച പരിപാടികള്‍ നാം പല വിധത്തിലും പല രൂപവുമായി  ഇപ്പോഴും കാണുന്നു. ഇതിലൊക്കെ ഒരു മടിയും കുടാതെ കയ്യിലുള്ള പണം മുഴുവന്‍ നിക്ഷേപിച്ചുകൊണ്ട്‌ കോടികള്‍ നഷ്ടമായ ആളുകളെ എനിക്ക് നേരിട്ടറിയാം.


              ഇപ്പോഴുള്ള  ഒരു പുതിയ തട്ടിപ്പാണ്  കോടികള്‍ വിലമതികുന്ന സ്വര്‍ണ്ണ വിഗ്രഹവും പിന്നെ കൃഷിക്ക് വേണ്ടി നിലം ഉഴിയുമ്പോള്‍ കിട്ടുന്ന വലിയ നിധി കുംബാരങ്ങളും ആതുപോലെ കിലോകണക്കിന് സ്വര്‍ണ്ണവും കിട്ടാനുണ്ട് എന്നും ബ്രിട്ടീഷുകാര്‍ കൊടുത്ത പട്ടയവും സ്ഥലവുമൊക്കെ  ഇന്നയിന്ന വിലക്ക് കിട്ടും എന്നൊക്കെ പറഞ്ഞു കൊണ്ട്  ഒരു ടീം വര്‍ക്ക്.  മലയാളികളെ ഈ മോഹവലയത്തില്‍ പെടുത്താന്‍ വേണ്ടി ഒരുപറ്റം നമ്മുക്ക് ചുറ്റും നടക്കുന്നുണ്ട്. ഞാനും ഇവരുടെ ഈ കച്ചവടത്തിന് വേണ്ടി  രണ്ടു പ്രാവുശ്യം വാസ്തവമാറിയാന്‍ നേരിട്ട് പോയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ തട്ടിപ്പുകളുടെ യാഥാര്‍ത്യവും ഇതില്‍ ആരൊക്കെ പറ്റിക്കപെട്ടിട്ടുണ്ട് എന്നുള്ളതുമൊക്കെ നേരിട്ട് അറിയാന്‍ സാധിച്ചു. കൊണ്ടോട്ടിയിലുള്ള ഒരു കാശുകാരന്‍ ഹാജിയാര്‍ ആന്ധ്രയില്‍ നിന്നും ഇങ്ങനെ ഒരു കച്ചവടത്തിനു പോകുകയും അവിടെ  നിന്നും സ്വര്‍ണ്ണ വിഗ്രഹം വാങ്ങി കൊണ്ട് വന്നപ്പോള്‍  അയാളെ നേരില്‍  കാണാനും അവിടെ ഉണ്ടായ സംഭവങ്ങള്‍ നേരില്‍ അറിയാനും  സാധിച്ചു. പാവം ഹാജിയാര്‍ ഇവരുടെ മോഹ വലയത്തില്‍ പെട്ടുകൊണ്ട്, 1കോടി കൊടുത്തുകൊണ്ട് 6 കോടി വിലയുള്ള വിഗ്രഹം വാങ്ങിച്ചു കൊണ്ട് വന്നു.  അത് ഉരുക്കി വില്‍ക്കാന്‍ വേണ്ടി അതിനുള്ള ആളെ സമീപ്പിച്ചു കൊണ്ട് വീട്ടില്‍ വിളിച്ചു വരുത്തി ഉരുക്കി  കൊണ്ട് വന്നു പരിശോധിച്ചപ്പോള്‍ പതിനായിരം രൂപയുടെ മുല്ല്യം പോലും ഇല്ലാത്ത ഉരുക്കിയ  വിഗ്രഹവും കയ്യില്‍ പിടിച്ചു ഹാജിയാര്‍ നിന്ന നില്‍പ്പ് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. പുറത്തറിഞ്ഞാല്‍ വിഷയം നാണക്കേട് ആവും എന്ന് വിചാരിച്ചു ഹാജിയാര്‍ മിണ്ടാതെ ഇരുന്നു.  ഇത് കണ്ടപ്പോള്‍ പാവം പണിയെടുത്തു കഷ്ട്ടപെട്ടു ഉണ്ടാക്കിയ പണം മുഴുവന്‍ തട്ടിപ്പില്‍ പോകുമ്പോള്‍ ഉണ്ടാവുന്ന വിഷമം ആരിലും സങ്കടം ഉണര്‍ത്തും. ഇപ്പോഴും നിരന്തരം ഇങ്ങനെ തട്ടിപ്പനായിയുള്ള ഫോണ്‍ കാളുകള്‍ നിങ്ങള്‍ക്കും പ്രധീക്ഷിക്കാം. അത് കൊണ്ട് ജാഗ്രതൈ. നമുക്ക് ഇനി വിഷയത്തിലെക്ക് വരാം.              


  
 ഷെയര്‍ എന്തോ ഒരു വലിയരീതിയില്‍  ആളുകളെ പറ്റിക്കുന്ന പരിപാടിയയിട്ടാണ് മാലയളികളായ  ആളുകള്‍ കാണുന്നത്. ഉള്ളത് പറഞ്ഞാല്‍  കുരുടന്‍ ആനയെ വര്‍ണ്ണിക്കും പോലെയാണ് മലയാളി ഷെയര്‍ മാര്‍ക്കറ്റിനെ കുറിച്ച് പറയുന്നത്. ഉള്ളത് പറയാമല്ലോ ഓഹരി വിപണി എപ്പോഴും സാധാരണക്കാരെ പ്രലോഭിപ്പിക്കുന്ന ഒരു വലിയ സമ്പാദ്യ മാര്‍ഗമാണ് അതുകൊണ്ടാവാം ഈ മേഖല തികച്ചും നമുക്ക് നെഗറ്റീവ് വശം മാത്രം തരുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്  നമ്മുടെ നാട്ടില്‍ ഒരു പുതിയ തരംഗം ഷെയര്‍ മാര്‍കെറ്റ് വിപണി കയ്യടക്കിയ കാര്യം നിങ്ങള്‍ക്ക് അറിയാമായിരിക്കും വിപണിയില്‍ നില്‍കുന്ന വലിയ കമ്പനികള്‍ സാധാരണ ആളുകളുടെ കയ്യിലുള്ള പണം അടിച്ചു മാറ്റാന്‍ വേണ്ടിയുള്ള ഒരു തന്ത്രം മെനയുകയും അതില്‍ നമ്മുടെ ഒരുപാട് ആളുകള്‍ പെടുകയും ചെയിതു. ലൈംഗീക ദാരിദ്ര്യം മലയാളിയുടെ കൂടെ പിറപ്പയാതു കൊണ്ടാവാം പിന്നെ പണലാഭവും കണ്ടു കൊണ്ട് ഒരുപാട് ഇയ്യാം പാറ്റകള്‍ അതില്‍ വീണു. ഇന്നും അതില്‍ നിന്നും രക്ഷപെടാന്‍ സാധിക്കാതെ ഇറക്കിയ കാശിനു വേണ്ടി നെട്ടോട്ടമോടുന്നു.  പെണ്‍ ശരീരം കണ്ടു മോഹിച്ചും കൊണ്ട് അത് അതിലുടെ  നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞപ്പോലെ  അതിനു വേണ്ടി വേറെ പണം ചിലവില്ല എന്നുള്ളതുകൊണ്ടും  ഇതില്‍ നിക്ഷേപം നടത്തിയാല്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഒരു വര്‍ഷം  കഴിഞ്ഞു ഒരു കോടി കിട്ടുമെന്നൊക്കെയുള്ള വാക്ധാനത്തില്‍ വീണത്‌ കോടികളുടെ ബിസിനസായിരുന്നു. ഇതിനൊക്കെ പ്രേരിപ്പിച്ച കമ്പനികള്‍ കോടികള്‍ തന്നെ അതിലുടെ ഉണ്ടാക്കിയെടുത്തു എന്നുള്ളത് വേറെ വാസ്തവം പക്ഷെ അതൊന്നും ഈ മോഹവലയത്തില്‍ പെട്ട ആളുകള്‍ക് കിട്ടിയില്ല. എന്‍റെ ഒരു കുട്ടുകാരന്‍ ഒരു എട്ടു വര്‍ഷംമുന്‍പ്  പത്തു ലക്ഷം രൂപ ഇങ്ങനെ  നിക്ഷേപ്പിക്കുകയും അതിന്‍റെ അവസ്ഥയറിയാന്‍ അവരുടെ ഓഫിസില്‍ ചെന്നപ്പോള്‍ അറിയാന്‍ സാധിച്ചത്  വെറും അറുപതിനായിരം രൂപയുടെ മുല്ല്യമാണ് ഇപ്പോള്‍ അതിനുള്ളത് എന്നാണ് അറിയാന്‍ സാധിച്ചത്. ഇതുപോലെ ആയിരവും പതിനായിരവും ലക്ഷവും കൊടുത്ത ആളുകളുടെ സ്ഥിതി അപ്പോള്‍ എന്തായിരിക്കും?.  എന്തായിരുന്നു ആ കാലത്തുള്ള അവസ്ഥകള്‍   ടിവി തുറന്നാല്‍ ഇതായിരുന്നു മുഴു പരസ്യവും   സര്‍ക്കാര്‍ പോലും ഈ ഒരു തട്ടിപ്പില്‍ ഇവരുടെ കൂടെ  കുട്ടു നിന്നു എന്നുള്ളത്  എത്രത്തോളം ഭയാനകമാണ്.

    
 ഇതൊരു നെഗറ്റീവ് ഇമേജ് ആളുകകള്‍കിടയിലുണ്ടാക്കിയെടുത്തു. ആളുകള്‍ പെണ്ണുങ്ങളെ കണ്ടതും അവരെ തങ്ങളുടെ രണ്ടു തരത്തിലുള്ള  ദാരിദ്ര്യം തീര്‍ത്തു തരും എന്നുള്ളതും, ഈ ഫണ്ടുകള്‍ നാളത്തെക്കുള്ള  സേഫ് ആണെന്ന    തെറ്റിദ്ധാരണയില്‍ മുഴുകി. അങ്ങനെ  ഒരു പാട് പേര്‍ ഇതിലേക് കൈവെച്ചു  കൈ പൊള്ളിയെന്നല്ലാതെ  അതില്‍ നിന്നും ഒന്നും ഇവര്‍ക്ക് നേടാന്‍ സാധിച്ചില്ല .    ഇനിയും  പൊള്ളിയ കൈ എങ്ങനെ ശരിയാക്കി എടുക്കാം എന്നുള്ള ചിന്തയില്‍ ഇതേ കുറിച്ച് അറിയാന്‍ വേണ്ടി ആളുകള്‍ പിന്നെ അവരുടെ ഓഫിസുകള്‍ കയറി നിരങ്ങേണ്ടി വന്നു. അവിടെ നിന്നും കിട്ടുന്ന റസ്‌പോന്‍സ് ഷെയര്‍ മാര്‍ക്കറ്റ് വലിയ ഇടിവിലാണ് ആയതു കൊണ്ട് താങ്കള്‍ എടുത്ത   ഓഹരികള്‍ അന്ന് എടുത്തതിലും താഴെയാണ് എന്നുള്ള റിപ്പോര്‍ട്ടുകളാണ് ആളുകള്‍ക് കിട്ടിയത്. അങ്ങനെയുള്ള ഒരു  അറിവ് വെച്ചുകൊണ്ട് ആളുകള്‍ ഒരു വലിയ തെറ്റിദ്ധാരണയുണ്ടാക്കി. എന്ന് മാത്രമല്ല ഇത്   തന്നെയാണ്  ഷെയര്‍ മാര്‍ക്കെറ്റ്  എന്നുള്ളത് സാധാരണ ജനം  ധരിച്ചുപോയി .
 

        ഇവര്‍ ഇങ്ങനെ നിക്ഷേപം കൊടുത്ത  കമ്പനികള്‍ കോടികള്‍ അതുകൊണ്ട് ഉണ്ടാക്കുകയും ചെയിതു എന്നുള്ളത് വേറെ വാസ്തവം. കാരണം കോടിക്കള്‍ ഇതുമുലം ഇവര്‍ക്ക് ഒഴുകിയെത്തി  ഇങ്ങനെയൊരു രീതി ഉപയോഗിച്ചത് കൊണ്ട്  ഇതൊരു തട്ടിപ്പ് ആയിരുന്നു എന്നുള്ളത് ജനം അറിയാതെ പോയി. ഇവര്‍ ഇങ്ങനെ ആളുകളുടെ കയ്യില്‍ നിന്നും മേടിച്ചു മാറ്റിയത്  ഒരു  ഹൈ ടെക് തട്ടിപ്പ് തന്നെയായിരുന്നു എന്നുള്ളത് അറിയാന്‍ മലയാളി ഇപ്പോഴും തയ്യാറല്ല. ഇതൊരു തട്ടിപ്പ് പരിപാടിയല്ല എന്നായിരുന്നുവെങ്കില്‍ ഇപ്പോഴും ഇവര്‍ ആളുകളുടെ ഇടയിലേക് വരുമായിരുന്നു  ഇവരുടെ ചാക്കുമായി  ചാക്കിട്ടു പിടിക്കാന്‍ നിങ്ങളുടെ വീട്ടിലും എത്തുമായിരുന്നു ഇപ്പോള്‍ ഇവരെ കാണാറുണ്ടോ നിങ്ങള്‍?.  എന്തുകൊണ്ട് ഇപ്പോള്‍ വരുന്നില്ല ഇതൊരു തട്ടിപ്പ് അല്ലായിരുന്നു എങ്കില്‍   ഇവരുടെ ഓഫിസുകള്‍ കേറി നാം നിരങ്ങേണ്ടി വരില്ലായിരുന്നു. അങ്ങനെ  ഈ വഴിയില്‍ ഇവരുടെ ഏജന്റുമാരും  നല്ല വരുമാനം ഉണ്ടാക്കുകയും ചെയിതു. ആളുകളെ ഒരു വലിയ മോഹ വലയത്തില്‍ കുടുക്കിയാണ് ഇവര്‍ ഈ പണം മാര്‍കെറ്റില്‍ നിന്നും സ്വരുപിച്ചത് അതിനു വേണ്ടി അവര്‍ ഇറക്കിയ മാര്‍ഗംപോലും കാണാന്‍ ഭംഗിയുള്ള പെണ്‍കുട്ടികളെ ഈ തട്ടിപ്പിനായി ഇറക്കികൊണ്ടും അതില്‍ നാം വീഴുകയും ചെയിതു.


പിന്നെ നമ്മുടെ ആളുകളെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചു കളഞ്ഞത് ആറാം നുറ്റാണ്ടിലെ ചില തത്വങ്ങള്‍ കെട്ടി പിടിച്ചു നടക്കുന്ന ആളുകളായിരുന്നു. അവരുടെ  അമിതമായ മത ഭക്തികൊണ്ടും ഇതിനെ ആളുകള്‍ വേറെയൊരു രീതിയിലേക് മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു  അതുകൊണ്ട് തന്നെ ഇന്നും നോര്‍ത്ത് ഇന്ത്യന്‍സിന് ഇതില്‍ നിന്നും കിട്ടുന്ന വരുമാനം ചില്ലറയല്ല. മാര്‍കെറ്റില്‍ വരുന്ന പണം   മുഴുവൻ  ഗുജറാത്തികളും,മുംബൈക്കാരും,കമ്പിനികളും,വിദേശ നിക്ഷേപകരും കൊണ്ട് പോകുന്നു.  നാം  ഇതൊക്കെ കണ്ടു കൊണ്ട് നില്‍ക്കുന്നു എന്ന് മാത്രം.


 എങ്ങനെഓഹരിയില്‍ നിന്നും പണമുണ്ടാക്കാം
 
 നിങ്ങള്‍ ഓഹരി നിക്ഷേപം ഒഴിവു സമയത്ത് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആളാണോ? ഓഹരി വിപണിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഒരു വര്‍ഷം  കഴിഞ്ഞു ഒരു കോടി കിട്ടും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഒരു കമ്പനി യുടെ ഓഹരി വാങ്ങി കഴിഞ്ഞാല്‍ പിന്നീട് വളര്‍ച്ച തന്നെ ഉണ്ടായിക്കോളും എന്ന് കരുതുന്നുണ്ടോ? നല്ല പേരുള്ള കമ്പനിയുടെ ഓഹരി വളരെ സുരക്ഷിതം ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഓഹരി വിപണിയില്‍ നിക്ഷേപത്തിന് പ്രത്യേകിച്ച് പഠനം ആവശ്യമില്ല എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? സെന്‍സെക്സ് ഏറ്റവും ഉയര്‍ച്ച നേടുന്ന സമയമാണ് നിക്ഷേപത്തിന് ഏറ്റവും നല്ല സമയം എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നഷ്ടം വരുമ്പോള്‍ തകര്‍ന്നു പോകുന്ന ആളാണോ നിങ്ങള്‍? ഈ ചോദ്യങ്ങളില്‍ ഒന്നിന്റെ എങ്കിലും ഉത്തരം ശരി എന്നാണെങ്കില്‍ നിങ്ങള്‍ ദയവായി ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്തരുത്. കാരണം  അത് താങ്കളുടെ ഉള്ളപണം കൊണ്ട് പോകും.



 അത്യാഗ്രഹത്തെ നിയന്ത്രിക്കാനും നഷ്ടത്തെ സമചിത്തതയോടെ നേരിടാനും ഉള്ള മാനസിക പക്വത നിങ്ങള്‍ക്കുണ്ടോ? ഓഹരി വിപണിയില്‍ നിന്ന് സാമാന്യം ബേധപെട്ട വരുമാനം ദിവസേന ഉണ്ടാക്കാന്‍ നമുക്ക് സാധിക്കും. കുറഞ്ഞ കാലത്തേക്ക് നിക്ഷേപം നടത്താന്‍ നിങ്ങള്‍ തയ്യാറാണോ? എങ്കില്‍ നിങ്ങള്‍ ചെറിയ തുക കൊണ്ട് നിക്ഷേപം തുടങ്ങാം. പക്ഷെ സ്വന്തമായ തീരുമാനം കൊണ്ട് കൈ പൊള്ളിച്ചു വരരുതേഎന്ന് മാത്രം. അനുഭവങ്ങളിലൂടെയും മറ്റും ആര്‍ജിച്ച ആളുകളുടെ  അറിവിലൂടെയും കാലക്രമേണ സമ്പാദ്യം നല്ല നിലയില്‍ പടുത്ത് ഉയര്‍ത്താന്‍ സാധിക്കും. ഓഹരി വിപണിയില്‍ ലാഭം ഉണ്ടാക്കുന്നതില്‍ ഭൂരിഭാഗവും കോര്പരെറ്റ് നിക്ഷേപകരും, മ്യുച്വല്‍ ഫണ്ട്‌ കമ്പനികളും  , വിദേശ നിക്ഷേപകരുമാണ്.  ചെറുകിട നിക്ഷേപകരില്‍ 5 % പേര്‍ മാത്രമാണ് ലാഭം ഉണ്ടാക്കുന്നത്‌. ഓഹരി വിപണിയില്‍ ലാഭം ഉണ്ടാകാനുള്ള അടിസ്ഥാന തത്വം ലോ മാര്‍ജിന്‍ ബുക്ക് ചെയിതും  സ്റ്റോപ്പ്‌ ലോസ് കുറച്ചു കൊണ്ടാണ് ഉണ്ടാകേണ്ടത്.  ഓഹരി നിക്ഷേപത്തിന്റെ പ്രധാന നേട്ടം അത് എപ്പോള്‍ വേണമെങ്കിലും നമുക്ക് എളുപ്പം പണം ആക്കി മാറ്റാന്‍ സാധിക്കും എന്നതാണ്.  ഒരു ബിസിനസില്‍  പങ്കാളിയായി ലാഭം കൈവരിക്കുന്നു എന്ന നിലയിലുള്ള മാനസിക സംതൃപ്തി തരുന്നതും മറ്റൊരു നേട്ടമായി വേണമെങ്കില്‍ കരുതാം. ചിലപ്പോള്‍ പരിധിയില്ലാത്ത ലാഭം തരുന്നതും ഓഹരി നിക്ഷേപത്തിന്‍റെ  മാത്രം പ്രത്യേകതയാണ്.


 ഇന്‍റർനെറ്റിലൂടെ സ്റ്റോക്ക് വ്യാപാരം നടത്താനും മുമ്പു ബ്രോക്കർമാർക്കും പ്രൊഫഷണൽ വ്യാപാരികൾക്കും മാത്രം ലഭ്യമായിരുന്ന വിവരങ്ങൾ ഇപ്പോള്‍ നമുക്ക് മുന്നില്‍ തന്നെ  വന്നുകൊണ്ട്‌ കാര്യം വളരെ എളുപ്പമാക്കി തനിരിക്കുന്നു , അതുകൊണ്ട് തന്നെ സ്റ്റോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത്‌ ഒരു മുഴു സമയ ബിസിനസ്സാക്കി മാറ്റാൻ ഇന്ന് നമുക്ക് സാധിക്കും.  ആകർഷക ഘടകങ്ങൾ എന്താണെന്നു വെച്ചാല്‍ ഒരു തൊഴിൽ മേധാവി ഇല്ല, എങ്ങനെ എപ്പോൾ വ്യാപാരം നടത്തണം എന്ന കാര്യത്തിൽ പൂർണ സ്വാതന്ത്ര്യമാണുള്ളത്‌.  


 നല്ല രീതിയില്‍  ദിവസവും ഒരു മിനിമം വരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്ന ഒന്നാണ്  ഓഹരി വിപണി. എന്‍റെ കഴിഞ്ഞ കാല അനുഭവങ്ങളില്‍ നിന്നും ഞാന്‍ മനസിലാക്കിയ ഒരു യാഥാര്‍ത്ഥ്യമാണിത്. മറ്റെന്തു ബിസിനസിനു തല വെക്കുന്നതിനെക്കാളും ഒരു മികച്ച രീതിയില്‍ ടെന്‍ഷന്‍ ഇല്ലാതെ കിടന്നു ഉറങ്ങാന്‍ പറ്റുന്ന രീതിയില്‍ ഓഹരി കമ്പോളത്തില്‍ നിന്നും വരുമാനം ഉണ്ടാക്കാം. അതാതു ദിവസങ്ങളില്‍ തന്നെ ലാഭവും നഷ്ടവും നമുക്ക് തീരുമാനിക്കാന്‍ സാധിക്കുന്നു, നാളേക്ക് കാത്തു നില്‍ക്കാം എന്നുള്ള ചിന്ത ഇല്ലാതെ തന്നെ ദിവസവും ഒരു മികച്ച ഓഹരി ബിസിനസുകാരനായി മാറി വരുമാനം ഉണ്ടാക്കാന്‍ ഇതുമുലം സാധിക്കും.  


പുതിയ നിക്ഷേപകൻ കരുതിയേക്കാവുന്നതുപോലെ സ്റ്റോക്ക് വ്യാപാരം അത്ര എളുപ്പമായ ഒന്നല്ല അതിനു അതിന്‍റെതായ വഴികളുണ്ട് അതില്‍ വേണം നാം നില്‍ക്കാന്‍ ഇല്ലങ്കില്‍ ഇറക്കിയ പണത്തിനു വേണ്ടി നാം ഒരുപാടു കാത്തു നില്‍ക്കേണ്ടി വരും.  സാമ്പത്തിക വാർത്തകളുടെയും ഉപദേശങ്ങളുടെയും അനുസ്യൂതമായ ഒഴുക്കിന്‌ പാർശ്വഫലങ്ങൾ നാം അറിയണം അതിനനുസരിച്ച് വേണം ഓരോ ദിവസവും നാം ഓഹരി വിപണിയില്‍ ഇറങ്ങാന്‍.  ചുക്കാൻ
അല്ലെങ്കിൽ മൗസ്‌ ⁠നിങ്ങളുടെ കയ്യിലാണെങ്കിൽ ഹിതകരമല്ലാത്ത ഒന്നും സംഭവിക്കില്ലെന്നും എല്ലായ്‌പോഴും തക്കസമയത്ത്‌ ഇടപെടാൻ സാധിക്കുമെന്നും നിങ്ങൾക്കു തോന്നുന്നുവെങ്കില്‍ അതൊരു വലിയ പാളിച്ചയാണ്. പ്രൊഫഷണലുകൾക്ക് ലഭ്യമായിരിക്കുന്ന അതേ വിവരങ്ങൾതന്നെ നമുക്കും ലഭ്യമായിരിക്കുന്നതിനാൽ, നാമും പ്രൊഫഷണലുകൾ ആണെന്നു നാം ചിന്തിച്ചു തുടങ്ങുബോള്‍ അറിയാതെ വീഴ്ചകള്‍ പറ്റുന്നു.  സ്റ്റോക്ക് മാർക്കറ്റിൽ ചുരുങ്ങിയ കാലംകൊണ്ട് ധനാഢ്യരായിത്തീർന്ന നിക്ഷേപകരെ കുറിച്ചുള്ള കഥകൾ വ്യാപകമായി പരസ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും, സ്റ്റോക്കുകളുടെ വ്യാപാരത്തിന്‌ അതിന്‍റേതായ അപകടങ്ങളുണ്ട്. ചില നിക്ഷേപകർ വളരെയധികം വിജയം കൊയ്‌തിട്ടുണ്ട്. അതേസമയം മറ്റുചിലർക്കു കനത്ത നഷ്ടം സംഭവിച്ചിരിക്കുന്നു എന്നുള്ളതും ഇവിടെ ചേര്‍ക്കുന്നു.


കുടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ ഇന്ബോക്സുമായി ബന്ധപെടുക








 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം