ദൈവത്തെ കുറിച്ച് അറിയാവുന്ന കാര്യം എഴുതിയാല്‍ എങ്ങനെ ഇരിക്കും

 Image result for indian school images

ഒരിക്കല്‍ ഒരു അധ്യാപകന്‍ തന്‍റെ ക്ലാസില്‍ ഇരിക്കുന്ന കുട്ടികളോട് ഒരു കാര്യം പറഞ്ഞു
കുട്ടികള്‍ക്ക് ലോകപരിചയം ഉണ്ടാവട്ടെ എന്ന് കരുതിയാവണം ആള്‍ അങ്ങനെയൊരു ചോദ്യം ചോദിച്ചത്
ഇന്നത്തെ ദിവസം ഉപന്യാസം എഴുതാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു
ദൈവത്തെക്കുറിച്ച് എന്തറിയാമെന്നായിരുന്നു.
ദൈവത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ എഴുതാന്‍ പറഞ്ഞു
സത്യസന്ധമായി എഴുതിയാല്‍ മതി എന്ന വിശദീകരണവും അദ്ദേഹം നല്‍കി.
എന്നിട്ടോ ? കുട്ടികള്‍ എഴുതിയ കുറിപ്പുകളിലെ സംഗതികള്‍ എകോപിപ്പിച്ച്
അക്കമിട്ട് കുറിച്ചാല്‍ 'ദൈവദോഷങ്ങള്‍' ഇങ്ങനെ ഇരിക്കും.
1.ദൈവത്തിന് സാരമായ കേള്‍വിക്കുറവുണ്ട്. ഉച്ചഭാഷിണികളിലൂടെ വളരെ ഉറക്കെ പറഞ്ഞാലല്ലാതെ ഒന്നും ചെവിയില്‍ കേറില്ല.
2.ദൈവം വലിയ പണക്കാരനാണ് സ്വര്‍ണ്ണവും വെള്ളിയും മേഞ്ഞ കൊട്ടാരങ്ങളിലും മിനാരങ്ങളിലും താമസിക്കുന്നു.
3.ദൈവത്തിന് കാറ്റും വെളിച്ചവും ഇഷ്ടമല്ല. ജനാലകളില്ലാത്ത അറകളിലാണ് മിക്കവാറും ഇരിപ്പ്.
4.കാര്യം നിറവേറ്റിക്കൊടുക്കുന്നതിന് ദൈവം നിശ്ചിത നിരക്കുകളില്‍ കൈക്കൂലി വാങ്ങും.
5.ദൈവം ഭക്ഷണ പ്രിയനാണ്. ദിവസത്തില്‍ പല നേരവും നന്നായി തിന്നണം. അതും പാലും തേനും പഞ്ചസാരയും നെയ്യും ഒക്കെയേ വേണ്ടു. പക്ഷേ ഒരിക്കലും ദഹനക്കേടോ ഹൃദ്രോഗമോ വരില്ല, വിസര്‍ജ്ജ്യങ്ങള്‍ ഇല്ല !
6.ദൈവത്തിന് വൃത്തിയും വെടിപ്പും പിടിക്കില്ല. ചുറ്റും ദുര്‍ഗ്ഗന്ധം വേണം.
7.തന്റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ തല്ലിച്ചാകുന്ന കാഴ്ചയാണ് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട വിനോദം.
8.വെടിയും അമിട്ടും ഗുണ്ടും റോക്കറ്റും ബോംബും ഒക്കെയാണ് ദൈവത്തിന് ഹരം.
9.തന്നെ ചുമലിലേറ്റി ആളുകള്‍ തെരുവിലൂടെ നടക്കണമെന്നാണ് ദൈവം ആശിക്കുന്നത്.
10.തനിക്ക് ജയ് വിളിക്കാത്തവര്‍ക്ക് ദൈവം സഹായം നല്‍കില്ല.
11.ദൈവത്തിന്റെ കണ്ണും ശരിയല്ല. ആരെയും കാണില്ല, അരികിലേക്കു വന്നാലല്ലാതെ.
12.ദൈവത്തിന് മുഖസ്തുതി പ്രിയമാണ്.
13.ഓരോ മതത്തിലെ ദൈവത്തിനും ഓരോ പ്രത്യേക ഭാഷയേ അറിയൂ.
14.ഏറ്റവും വലിയ മോഷ്ടാക്കളെ തെരഞ്ഞുപിടിച്ചാണ് ദൈവം തന്റെ കാര്യസ്ഥന്മാരായി നിയമിക്കുക.
15.മുട്ടും വിളിയും തട്ടും കൊട്ടും കുഴലൂത്തുമില്ലെങ്കില്‍ ദൈവം ഉണരില്ല...😂😂
NB: ഭക്തി മൂത്തു പ്രാന്തായ ആരും ഇനി ഇതു വായിച്ച് എന്റെ നേരെ ചാടണ്ട...
(കേരളത്തിന്റെ പ്രസിദ്ധ സാഹിത്യകാരന്‍ ശ്രീ. സി. രാധാകൃഷ്ണന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയ ഒരു കുറിപ്പാണിത്...)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം