കണ്ണില്ല ഫിഷ് അതവാ ഗുഹ മത്സ്യം .
ഇണകൾ ഇല്ലാതെ അനേകം ജീവചാലങ്ങൾ ഉണ്ടെന്ന് ഇന്ന് മനുഷ്യന് അറിയാന്‍ സാധിച്ചു കഴിഞ്ഞ ദിവസത്തെ എന്റെയൊരു പഴയ പോസ്റ്റ് അതായിരുന്നു. ഇണകളിലൂടെയല്ലാതെ പ്രത്യുൽപാദനം നടത്തി അടുത്ത തലമുറയേ സൃഷ്ടിക്കാനും മനുഷൻ ഇന്ന് പ്രാപ്തി ആർജ്ജിച്ചു. ഇതാ ഇപ്പോള്‍ വേറെയൊരു ചെറിയ അറിവും കുടി പങ്കു വെക്കുകയാണ്. പരിണാമവും മറ്റുമൊക്കെ ഇപ്പോഴും തെറ്റാണ് എന്നും അതൊന്നും ഈ ഭുമിയില്‍ നടക്കുന്നില്ല എന്നൊക്കെ പറഞ്ഞു നടക്കുന്ന ആളുകള്‍ ഇതൊക്കെയൊന്നു വായിച്ചു മനസിലാക്കുന്നത് വളരെ നല്ലതാണ്. നിങ്ങള്‍ മതത്തില്‍ വിശ്വസിച്ചു കൊള്ളൂ. എന്നാല്‍ വസ്തുതകളെ കുടി അങ്ങികരിക്കാന്‍ പഠിക്കു.
"ഇത് ഗുഹാമത്സ്യം (Cave Fish). കണ്ണിന്‍റെ സ്ഥാനത്ത് കണ്ണിന്‍റെ പാടുകള്‍ കൊണ്ടുള്ള അവശിഷ്ടമുണ്ടെങ്കിലും കണ്ണിന്റെ ഉപയോഗമില്ല. ഒരു കാലത്ത് മറ്റു ജീവികളെപ്പോലെ ഇവയ്ക്കും കാഴ്ചശക്തിയുണ്ടായിരുന്നു. എന്നാല്‍ ഇരുളടഞ്ഞ ഗുഹാന്തര്‍ഭാഗത്തെ തുടര്‍ച്ചയായ ജീവിതം കാലാന്തരത്തില്‍ ഇവയുടെ കണ്ണിന്റെ പ്രസക്തിതന്നെ നഷ്ടപ്പെടുത്തി. Cave fish-കളില്‍ നടന്ന മ്യൂട്ടേഷന്‍ അവയുടെ നിലനില്പ്പിന് പ്രതികൂലമാകാത്ത സാഹചര്യത്തില്‍ ആ മ്യൂട്ടേഷനനുകൂലമായി നിര്‍ധാരണം നടന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമായത്. എല്ലാ ജീവികളിലും ഇത്തരം മ്യൂട്ടേഷനുകള്‍ നിരന്തരം നടക്കുന്നുണ്ട്. അനുകൂലമല്ലാത്ത മ്യൂട്ടേഷനുകളെ അതിജീവിക്കാന്‍ ജീവിക്ക് കഴിയാതെ വരുമ്പോള്‍ അവ നശിച്ചുപോകുന്നു.തുടര്‍ച്ചയായി സംഭവിക്കുന്ന ഇത്തരം വ്യതിയാനങ്ങള്‍ തലമുറകള്‍ കഴിയുമ്പോള്‍ പൂര്‍വീകയീവിയില്‍ നിന്ന് കാര്യമായ വ്യതിയാനങ്ങള്‍ ജീവികളില്‍ വരുത്തുന്നു. അത് പരിണാമത്തിന് കാരണമാകുന്നു. പരിണാമം എപ്പോഴും അതിന്‍റെ പഠനുമായി മുന്നോട്ട് തന്നെയാണ് എന്ന് തെളിയിക്കുന്നു. പ്രകൃതിനിര്‍ധാരണമാണ് ഇതൊക്കെ നടക്കുന്നത് ആവാസവ്യവസ്ഥയില്‍ വരുന്ന പരിണാമമാണ് അതിനെ നിയന്ത്രിക്കുന്നതെന്നും തെളിയിക്കുന്ന ഏറ്റവും മികച്ച ഉദാഹരണമാണ്ഗുഹാ മത്സ്യം. ഇവ ഇരുനുറില്‍ പരം വ്യത്യസ്ത ഇനങ്ങള്‍ ഉണ്ടന്നാണ് പറയപ്പെടുന്നത്......!
കഴിഞ്ഞ കാല നൂറ്റാണ്ടിലെ ആനമണ്ടത്തരങ്ങള്‍ അല്ല ഇന്നത്തെ ലോകം. ഇന്ന് ജീവിച്ചിരിക്കുന്ന ഏതൊരു പൗരനും അന്നത്തെക്കാൾ കൂടുതൽ അറിവുകളുണ്ട്. ആധുനികമായ അറിവുകൾ മാത്രമല്ല ഇപ്പോള്‍ അവനറിയുന്നത് അതി പുരാതനമായ അറിവുകളും ആധുനിക മനുഷ്യന്‍ കണ്ടത്തുന്നു ഇവയൊന്നും ആര്‍ക്കും തന്നെ പുരാതന നൂറ്റാണ്ടിലെ വ്യക്തികള്‍ എഴുതിയുണ്ടാക്കിയവായില്‍ നിന്നും ലഭിക്കില്ല മറിച്ച് പഠന നിരീക്ഷണങ്ങള്‍ വഴിയാണ് മനുഷ്യന്‍ ഇതൊക്കെ ആര്‍ജ്ജിക്കുന്നത്. ദിനോസറുകളെ കുറിച്ചും അന്നത്തെ ആ കാലകെട്ടത്തിലെ ജീവി വര്‍ഗ്ഗങ്ങളെ കുറിച്ച് പോലും ചെറിയ ഒരു സൂചന പോലും ഒരൊറ്റ വേദപുസ്തകങ്ങളിലും കാണാന്‍ സാധിക്കില്ല. കാരണം അവര്‍ ജനിച്ച കാലകെട്ടവും മറ്റും ഇന്നത്തെ മനുഷ്യ ബുദ്ധിയുടെ വികാസമുണ്ടിയിരുന്നില്ല. ആര്‍ക്കും സൂക്ഷ്മമായി പഠിച്ച് നോക്കിയാല്‍ അല്ലങ്കില്‍ മനസിരുത്തി കാര്യങ്ങള്‍ ഗ്രഹിച്ചാല്‍ ആ കാലത്തിന് നിരക്കാത്ത ഒരു അറിവും ആ പുസ്തകങ്ങളിൽ കാണില്ല. അന്നത്തെ പരിമിതിയാണ് അന്നത്തെ കാലത്തെ അവരുടെ ശരികളും തെറ്റും അത് എല്ലാകാലത്തെക്കും എന്നൊക്കെ പറയുന്നത് മഹാ വിഡ്ഢിത്വവുമാണ്.
അതേസമയം ഇന്ന് നാം നമ്മുടെയൊക്കെ കുട്ടികൾക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്ന കുഞ്ഞു മാഗസിനുകളിൽ പോലും എന്തുമാത്രം ശാസ്ത്രീയമായ അറിവുകളാണ് ലഭിക്കുന്നതാണ്.അമീബ പോലുള്ള സൂക്ഷ്മ ജീവികളെ കുറിച്ച് ഇന്ന് പലതും അറിയാം. രോഗം പരത്തുന്ന ബാക്ടീരിയകളെ കുറിച്ച് പുതുതായി വരുന്ന ഈ ചെറിയ തരം ജീവികള്‍ കൊണ്ട് ഉണ്ടാവുന്ന രോഗങ്ങള്‍ എല്ലാം മനുഷ്യന്‍ ആര്‍ജ്ജിച്ച അറിവുകള്‍ തന്നെയാണ് രോഗം പരത്തുന്ന ബാക്ടീരിയകളെ കൊല്ലാൻ ഉപയോഗിക്കുന്ന മരുന്നുകളെ കുറിച്ച് മനുഷ്യന്‍ പഠിക്കുന്നു അതിന്‍റെ ശ്രമ ഫലമായി അതിനുള്ള മരുന്നുകള്‍ കണ്ടു പിടിച്ചു മുന്നോട്ട് പോകുന്നു. വസുരിയും പ്ലേഗുമൊക്കെ പഴയ കാല വിശ്വാസത്തില്‍ ദുര്‍ നിമിത്തങ്ങള്‍ കൊണ്ട് വന്നതായിരുന്നു എന്നാണ് വിശ്വാസം ഇന്ന് അവയെ എങ്ങനെ തരണം ചെയ്യാമെന്നും അതില്‍ നിന്നും എങ്ങനെ മനുഷ്യനെ രക്ഷിക്കാമെന്നും കണ്ടു പിടിച്ചത് മനുഷ്യനാണ് അല്ലാതെ കിത്താബുകള്‍ അല്ല.
ഇന്ന് നാം ഉപയോഗിക്കുന്ന സ്മാർട്ട് ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ടെക്നോളജികൾ ഒന്നും നൂറുമല്ല ഒരായിരമാണ് ഓരോ ദിവസവും അതില്‍ നാം മാറ്റങ്ങള്‍ ഉണ്ടാക്കി കൊണ്ടാണ് ഓരോ മുന്നോട്ട് നീങ്ങുന്നത്. ഒരു മുപ്പതു നാല്പതു വര്‍ഷം പിന്നോട്ട് നടന്നാല്‍ എന്തായിരുന്നു സ്ഥിതി ഇങ്ങനെയൊരു സംഭവം നമ്മുക്ക് ആലോചിക്കാന്‍ പോലും സാധിക്കുന്ന തരത്തില്‍ അല്ലായിരുന്നോ നാം. അവിടെയാണ് നാം ആലോചിക്കേണ്ടത് അപ്പോള്‍ ഈ നാല്പതു വര്‍ഷം മുന്‍പുള്ള കാര്യങ്ങള്‍ തന്നെ നമ്മുക്ക് ഇപ്പോള്‍ നമ്മുടെ ജീവിതത്തില്‍ എടുക്കാന്‍ പാടില്ലാത്ത പലതും ആയി മാറി എന്നിട്ടാണോ നാം നുറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രന്ഥം എടുത്ത് കൊണ്ട് വന്നു അതാണ് ശരി എന്നു വാദിച്ചാല്‍ ബുദ്ധിയും വിവേകവുമുള്ള ആളുകള്‍ക്ക് അങ്ങികരിക്കാന്‍ സാധിക്കില്ല ഇത് രണ്ടും ഇല്ലാത്ത ആളുകള്‍ക്ക് അതൊക്കെ ആവാം. വിരല്‍ത്തുമ്പു കൊണ്ട് ലോകത്തിന്‍റെ മൊത്തം വിസ്മയങ്ങളും അറിവുകളും നമ്മുടെ അടുത്തെത്തിക്കുന്ന സാങ്കേതിക വിദ്യ,യാത്രകള്‍ എളുപ്പമ്മാക്കി ജീവിത സുഖമാമാക്കി തന്ന പല കാര്യങ്ങളും ഇവയൊക്കെ ലക്ഷക്കണക്കിനു മനുഷ്യരുടെ പരീക്ഷണ നിരീക്ഷണ ഫലങ്ങൾ കൊണ്ടാണ് ഉണ്ടായത്. അവയൊന്നും വലിയ ലോകാത്ഭുതമല്ല എന്നാല്‍ നുറ്റാണ്ടുകള്‍ പിന്നിട്ട ഗ്രന്ഥങ്ങള്‍ ആണ് ചില വങ്കന്‍മാര്‍ക്ക് ലോകാത്ഭുതം.
ഇന്നത്തെ കാലത്തിലേക്കു പറ്റിയ വിവരങ്ങൾ ഇന്നത്തെ മനുഷ്യർക്ക് മനസ്സിലാകുന്നവയാകട്ടെ നമ്മുക്ക് മുന്നില്‍ വരേണ്ടത് അല്ലാതെ ഏതോ ഗുഹാ വാസികള്‍ എഴുതിയ വാറോലകള്‍ അല്ല ആധുനിക മനുഷ്യന് വേണ്ടത്.
അഭിപ്രായങ്ങള്‍