കാവിയില്‍ മുടിയ ഇന്ത്യന്‍ ജനാധിപത്യം


Image result for b h loya

എന്ത് കൊണ്ട് നാല് സീനിയര്‍ സുപ്രീംകോടതി ജഡ്ജിമാര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കോവിലിനു മുന്നില്‍ത്തന്നെ നിന്ന് കൊണ്ട് ഞങ്ങള്‍കും ചിലത് പറയാനുണ്ട് ഇല്ലങ്കില്‍ നാളെ നിങ്ങളും ഞങ്ങളെ തെറ്റിധരിച്ചേക്കാം എന്നവര്‍ക്ക് വിളിച്ചു പറയേണ്ടി വന്നത്. നമുക്ക് ചില വസ്തുതകളിലേക്ക് ഒന്ന് എത്തിനോക്കാം
മുച്ചുടും കാവി വല്‍ക്കരണം നടന്ന ഒരു മേഖലയാണ് ഇന്ത്യയിലെ സകല സര്‍ക്കാര്‍ സ്ഥാപനങ്ങളും നിയമനിർമാണ സഭകൾ, ക്യാബിനറ്റ്, ജുഡീഷ്യറി, ബ്യുറോക്രസി, വികസന-ക്ഷേമ സംവിധാനങ്ങൾ, അർദ്ധ ഗവണ്മെന്റ്, അർദ്ധ ജുഡീഷ്യൽ സംവിധാനങ്ങൾ, പോലീസ്, മിലിറ്ററി അങ്ങനെ പോകുന്നു. എവിടെ തിരിഞ്ഞു നോക്കിയാലും കാവി വല്‍കൃത മുഖങ്ങള്‍ നിങ്ങള്‍ക്ക് വെക്തമായി കാണാം.
ഈ മുഖങ്ങള്‍ക്കിടയില്‍ നിന്നും ചില വേറിട്ട ശബ്ദവും ചലനവും കാണുബോള്‍ മാത്രമാണ് ഇന്ത്യ എന്ന രാജ്യം ഇപ്പോള്‍ എത്തിയിരിക്കുന്ന സ്ഥിതി വിശേഷത്തിന്‍റെ അവസ്ഥയുടെ ഭീകര മുഖം നാം അറിയുന്നത്. ജുഡീഷ്യറിയിൽ പോലും വിശ്വസിക്കുവാൻ പറ്റാത്ത സ്ഥിധിയാണ് ഇപ്പോൾ കോടതികളിൽ നടന്നുകൊണ്ടിരിക്കുന്നത് എന്നാതാണ് ഈ നാല് ജഡ്ജിമാര്‍ നമ്മെ അറിയിക്കുന്നത് . ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിൽ തങ്ങൾക്ക് പ്രതിഷേധമുണ്ടെന്നും ജഡ്ജിമാർ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി സുപ്രീം കോടതിയിൽ കാര്യങ്ങൾ ശരിയായ രീതിയിൽ അല്ല നടക്കുന്നത്.
ജുഡീഷ്യറിയുടെ കഴിഞ്ഞ കാല നാള്‍വഴികളിലുടെയൊന്നു സഞ്ചരിക്കാം.
ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധമായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന കേസുകളിലെക്ക് ഈ വിഷയവുമായി നമ്മുക്ക് പോകേണ്ടി വരും.
സൊഹ്റാബ്ദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രധിയായ അമിത് ഷാ നിരന്തരം കോടതിയില്‍ ഹാജരാകാത്തതിൽ എതിർപ്പ് വ്യക്തമാക്കിയ ജഡ്ജി ജെ.ടി ഉത്പത്തിനെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് ബി.എച്ച ലോയ വിചാരണ കോടതി ജഡ്ജിയായി എത്തുന്നത്. കേസിൽ അമിത് ഷാ ഹാജരാകാത്തതിൽ ഉത്പത്തിന് പിന്നാലെ ബിഎച്ച് ലോയയും രംഗത്തെത്തി.അമിത് ഷാ ഹാജരാകാൻ ലോയ ഉത്തരവിട്ടു. ഇതിന് പിന്നാലെ 2014 ഡിസംബര്‍ ഒ​ന്നി​ന് ബി.​എ​ച്ച്. ലോ​യ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. സ​ഹ​പ്ര​വ​ര്‍ത്ത​കന്റെ മ​ക​ളു​ടെ വി​വാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ നാഗ്പൂരിൽ എത്തിയപ്പോഴായിരുന്നു ദുരൂഹ മരണം.​ മരണം ഹൃദയാഘാതം കാരണമാണെന്ന തരത്തിലേക്ക് കേസ് നീങ്ങിയതോടെ ബന്ധുക്കൾ രംഗത്തെത്തി. ലോയയെ സ്വാനീക്കാൻ ജഡ്ജിമാരുടെ ഇടയിൽ നിന്നും ശ്രമങ്ങൾ ഉണ്ടായി എന്ന് ഒരു മാധ്യമത്തിന് മുന്നിൽ ബന്ധുക്കൾ നടത്തിയ വെളിപ്പെടുത്തൽ കേസില്‍ വഴിത്തിരിവായി.
മരിക്കുന്നതിനു മുന്‍പ് സൊഹ്‌റാബ്ദ്ദീന്‍ കൊലപാതകക്കേസ് മാത്രമാണ് ലോയ കേട്ടുകൊണ്ടിരുന്നത്. അതാകട്ടെ രാജ്യത്ത് തന്നെ എല്ലാവരം ഉറ്റുനോക്കിയിരുന്ന എറ്റവും പ്രധാനപ്പെട്ട കേസും. 2012ല്‍ ഈ കേസിന്റെ വിചാരണ ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയിലേയ്ക്ക് മാറ്റിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. 'വിചാരണയുടെ സത്യസന്ധത സംരക്ഷിക്കാന്‍ വിചാരണ സംസ്ഥാനത്തിനു പുറത്ത് നടത്തേണ്ടതുണ്ട് എന്ന് ബോധ്യമായിരിക്കുന്നു'' എന്ന പ്രസ്താവനയോടെയായിരുന്നു സുപ്രീം കോടതി അത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്. തുടക്കം മുതല്‍ അവസാനം വരേയും ഒരേ ജഡ്ജിയായിരിക്കണം വിചാരണ കേള്‍ക്കേണ്ടത് എന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ഉത്തരവ് ലംഘിച്ചുകൊണ്ട് 2014 മധ്യത്തില്‍ ഈ കേസ് ആദ്യം കേട്ടിരുന്ന ജസ്റ്റിസ് ജെ.ടി ഉത്പത്തിനെ സി.ബി.ഐ പ്രത്യേക കോടതിയില്‍ നിന്ന് നീക്കുകയും ലോയയെ നിയമിക്കുകയുമായിരുന്നു.
കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നുള്ള അമിത് ഷായുടെ അപേക്ഷയില്‍ ജസ്റ്റിസ് ഉത്പത് 2014 ജൂണ്‍ 6-ന് കര്‍ശനമായ താക്കീത് നല്‍കിയിരുന്നു. അടുത്ത വിചാരണ ദിവസമായ ജൂണ്‍ 20-ന് അമിത് ഷാ ഹാജരാകാത്തതിനെ തുടര്‍ന്ന് ഉത്പത് ജൂണ്‍ 26-ലേയ്ക്ക് കേസ് കേള്‍ക്കുന്നത് മാറ്റി. എന്നാല്‍ ജൂണ്‍ 25-ന് ജഡ്ജിയെ ട്രാന്‍സ്‌ഫെര്‍ ചെയ്യുകയായിരുന്നു. മുംബൈയില്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഷാ കോടതിയില്‍ ഹാജരാകാത്തത് എന്ന് ഷായ്ക്ക് ഒഴിവ് അനുവദിച്ചുകൊണ്ട് ലോയ 2014 ഒക്ടോബര്‍ 31-ന് ചോദിച്ചു. ഡിസംബര്‍ 15-ന് അടുത്ത വിചാരണ വെയ്ക്കുകയും ചെയ്തു. ഡിസംബര്‍ 15-ന് അടുത്ത വിചാരണ വെയ്ക്കുകയും ചെയ്തു.ഡിസംബര്‍ 1-ലെ ജസ്റ്റിസ് ലോയയുടെ മരണം നടക്കുകയും ചെയിതു
ലോയയുടെ മരണത്തിന് ശേഷം സൊഹ്റാബ്ദീൻ ഷേഖ് ഏറ്റുമുട്ടൽ കേസിൽ അമിത് ഷാ കുറ്റവിമുക്തനായി. വിചാരണകോടതി വിധിക്കെതിരെ സിബിഐ പോലും മേൽക്കോടതിയെ സമീപിച്ചില്ല. അമിത് ഷാ കുറ്റവിമുക്തനായതോടെ ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യം വേണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ഒരു മാധ്യമ പ്രവർത്തകൻ സുപ്രീംകോടതിയിൽ എത്തി. ഈ കേസ് ജസ്റ്റിസുമാരിൽ ജൂനിയറായ അരുണ്‍ മിശ്രക്ക് കൈമാറാനുള്ള ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ തീരുമാനവും ജുഡീഷ്യറിയിൽ ഭിന്നത ശക്തമാക്കി. ഒരു ജഡ്ജി മരണപ്പെട്ട, ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ചീഫ് ജസ്റ്റീസ് ഇടപെട്ട് കേസ് മുതിർന്ന ജഡ്ജിമാരുടെ ബെഞ്ചിൽ നിന്നും മാറ്റിയതോടെ ജസ്റ്റിസ് ജെ.ചെലമേശ്വർ , രഞ്ജൻ ഗൊഗോയ് തുടങ്ങിയവരടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ചീഫ് ജസ്റ്റിസ് തീരുമാനത്തിൽ ഉറച്ച് നിന്നതോടെ ഭിന്നത സുപ്രീംകോടതിക്ക് പുറത്തെത്തി.
ഉത്തർപ്രേദേശിലെ ഒരു മെഡിക്കൽ കോളേജിന് അനുമതി നൽകാൻ ചീഫ് ജസ്റ്റിസ് ഇടപെട്ട് കോഴ വാങ്ങിയെന്ന ആരോപണമാണ് ഭിന്നത പുറത്ത് കൊണ്ടു വന്ന മറ്റൊരു സംഭവം. ഇതു സംബന്ധിച്ച് പ്രശാന്ത് ഭൂഷണ്‍ നൽകിയ ഹർജി ദീപക് മിശ്ര തള്ളി. പിന്നാലെ ദുഷ്യന്ത് ദവെ സമർപ്പിച്ച ഹർജി ജസ്റ്റിസ് ചെലമേശ്വർ ഭരണഘടനാ ബഞ്ചിന് വിട്ടു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ചീഫ് ജസ്റ്റിസ് ഇത് റദ്ദാക്കി .ഏത് കേസ് ഏത് ജഡ്ജി കൈകാര്യം ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്നും ചെലമേശ്വർ അധികാര പരിധി മറികടന്നെന്നും ദീപക് മിശ്ര വ്യക്കമാക്കിയതോടെ നീതിപീഠത്തിലെ പിളർപ്പ് പരസ്യമായി.
ഇപ്പോള്‍ സുപ്രീം കോര്‍ട്ട് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര
ആര്‍എസ്എസുകാരനാണ് എന്നുള്ള റിപ്പോര്‍ട്ടുകള്‍ കുടി പുറത്തുവരുന്നു അങ്ങനെ മുച്ചുടും കാവി വല്‍ക്കരണം നടന്ന ഒരു ജനാധിപത്യ രാജ്യമായി ഇന്ത്യ മാറികൊണ്ടിരിക്കുന്നു.
കാരവന്‍ മാസിക കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ ഞെട്ടിക്കുന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു
http://www.caravanmagazine.in/…/loya-chief-justice-mohit-sh…
http://www.caravanmagazine.in/…/shocking-details-emerge-in-…
സൊഹ്‌റാബുദ്ദീന്‍ കേസിന്റെ വിചാരണയ്ക്ക് നേതൃത്വം നല്‍കിയ ജഡ്ജിന്റെ മരണത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകലാണ് മുകളിലുള്ള ലിങ്കിലുള്ളത് ഇതെകുറിച്ചുള്ള സംശയങ്ങള്‍ നിരവധിയാണ്
ഡിസംബര്‍ 1-ലെ ജസ്റ്റിസ് ലോയയുടെ മരണം എന്നത്തെയും പോലെയുള്ള സാധാരണ വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മാധ്യമശ്രദ്ധ വളരെ കുറച്ചുമാത്രമേ ലഭിക്കുകയും ചെയ്തിരുന്നുള്ളു. ഇന്ത്യന്‍ എക്‌സ്പ്രസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇങ്ങനെ പറഞ്ഞത്; ''ഹൃദയാഘാതം കൊണ്ടാണ് ലോയ മരിച്ചത്. എന്നാല്‍ അദ്ദേഹത്തോട് അടുത്തുള്ള വൃത്തങ്ങള്‍ അറിയിക്കുന്നത് ലോയയുടെ മെഡിക്കല്‍ ഹിസ്റ്ററി വളരെ മെച്ചപ്പെട്ടതായിരുന്നുവെന്നാണ്.'' എന്നാല്‍ ഡിസംബര്‍ 3-ന് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ത്രിണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റിനു പുറത്ത് പ്രതിഷേധം നടത്തിയത് പെട്ടെന്ന് മാധ്യമശ്രദ്ധ പിടിച്ചുപറ്റി. അപ്പോള്‍ പാര്‍ലമെന്റില്‍ ശൈത്യകാല സഭ നടക്കുകയായിരുന്നു. ലോയയുടെ മരണത്തില്‍ തന്റെ ഞെട്ടല്‍ രേഖപ്പെടുത്തി അടുത്ത ദിവസം സൊഹ്‌റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ സി.ബി.ഐയ്ക്ക് കത്തെഴുതി. എം.പിമാരുടെ പ്രതിഷേധത്തെ തുടര്‍ന്നോ, റുബാബുദ്ദീന്റെ കത്തിനെ തുടര്‍ന്നൊ ഒന്നും സംഭവിച്ചില്ല. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു ഫോളോ അപ്പ് സ്റ്റോറികളും പ്രത്യക്ഷപ്പെട്ടതുമില്ല.
മറ്റൊരു വാര്‍ത്ത ഇതായിരുന്നു
ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ജസ്റ്റിസ് മോഹിത് ഷാ അനുകൂല വിധിയുണ്ടാകാന്‍ 100 കോടിരൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്ന് ലോയ അവരോട് പറഞ്ഞിരുന്നു എന്നതായിരുന്നു ആ വെളിപ്പെടുത്തല്‍. മരിക്കുന്നതിനും ഏതാനും ആഴ്ച്ചകള്‍ക്കു മുമ്പ് കുടുംബത്തിലെ എല്ലാവരും കൂടി ദീപാവലിക്ക് ഗേറ്റ്ഗാവിലുള്ള കുടുംബവീട്ടില്‍ ഒരുമിച്ചുകൂടിയപ്പോഴാണ് അദ്ദേഹം ഇത് ബിയാനിയോട് പറഞ്ഞത്. ലോയയുടെ പിതാവും ഇക്കാര്യം എന്നോട് പറഞ്ഞിരുന്നു. അതായത് പണവും മുംബൈയില്‍ ഒരു വീടും നല്‍കാം, മറിച്ച് അനുകൂല വിധി പുറപ്പെടുവിക്കണമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന് ലോയ അച്ഛനോട് പറഞ്ഞിരുന്നു.
കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും അമിത്ഷായെ ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ അദ്ദേഹത്തെ ശാസിച്ചതിനെ തുടര്‍ന്ന് അന്നത്തെ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ജെ.ടി ഉത്പതിനെ സ്ഥലം മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയ സി.ബി.ഐ പ്രത്യേകകോടതി ജഡ്ജിയായി അധികാരമേല്‍ക്കുന്നത്. ''ഉത്പുത് അദ്ധ്യക്ഷം വഹിച്ചിരുന്ന ഒരു വര്‍ഷക്കാലത്തിനുള്ളിലും അതിനു ശേഷവുമുള്ള സി.ബി.ഐ കോടതിയുടെ രേഖകള്‍ കാണിക്കുന്നത് അമിത് ഷാ ഒരിക്കല്‍ പോലും - കേസ് കഴിയുന്ന അവസാനത്തെ ദിവസം പോലും- ഹാജരായിട്ടില്ലെന്നാണ്. 'ഒരു ഡയബറ്റിക് രോഗിയായതിനാല്‍ അധികം സഞ്ചരിക്കാന്‍ സാധിക്കില്ല' എന്നതുമുതല്‍ 'ദല്‍ഹിയില്‍ അദ്ദേഹം തിരക്കിലാണ്' എന്നതുവരെയുള്ള കാരണങ്ങള്‍ കാട്ടി വ്യക്തിപരമായി അമിത്ഷാ ഹാജരാകണമെന്നതില്‍ ഒഴിവ് തരണമെന്ന് വാക്കാലുള്ള അദ്ദേഹത്തിന്റെ അഭിഭാഷകന്റെ അപേക്ഷകള്‍ മാത്രമാണ് കോടതിയില്‍ നടന്നിട്ടുള്ളത്.'' 2015 ഫെബ്രുവരിയില്‍ ഔട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്തതാണിത്. (https://goo.gl/kkZFfF)
ഔട്‌ലുക്ക് റിപ്പോര്‍ട്ട് തുടരുന്നത് ഇങ്ങനെയാണ്; ''ഷായ്ക്ക് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് അവധികൊടുക്കുന്ന വേളയില്‍ ഉത്പുത് തന്റെ അനിഷ്ടം ഷായുടെ അഭിഭാഷകനെ അറിയിക്കുകയും ജൂണ്‍ 20-ന് ഷാ ഹാജരാകണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ആ ദിവസവും ഷാ ഹാജരായില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഷായുടെ അഭിഭാഷകനോട് അന്ന് ഉത്പുത് പറഞ്ഞത് ഇതാണ്; 'ഒരു കാരണവുമില്ലാതെ എപ്പോഴും നിങ്ങള്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവ് ചോദിക്കുകയാണ്.''' അതേ സ്‌റ്റോറിയില്‍ വീണ്ടും വ്യക്തമാക്കുന്നതിങ്ങനെ;''ഉത്പത് അടുത്ത വിചാരണാദിവസം ജൂണ്‍ 26 ആയി നിശ്ചയിച്ചു. എന്നാല്‍ ജൂണ്‍ 25-ന് അദ്ദേഹം പൂനെയിലേയ്ക്ക് സ്ഥാലം മാറ്റപ്പെട്ടു.'' 2012 സെപ്തംബറിലെ സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമായിരുന്നു ഇത്; സൊഹ്‌റാബുദ്ദീന്‍ കേസ് '' വിചാരണ ചെയ്യേണ്ടത് ഒരേ ഉദ്യോഗസ്ഥനായിരിക്കണം'' എന്നായിരുന്നു അന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്.
വെളിപ്പെടുത്തലുകളുടെ വീഡിയോ ഇവിടെ കാണാം: http://www.caravanmagazine.in/…/video-testimonies-late-judg…
ശേഷം സ്ക്രീനില്‍

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം