സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തേണ്ട ഒരു മുഖ്യ വിഷയം

 Image may contain: 1 person, standing

ഡോ.ഷിനു ശ്യാമളൻ എഴുതുന്നു
********************************************
കാലികപ്രസക്തിയുള്ള ഒരു വിഷയമായതില്‍ ഇവിടെ ഉള്ളവരും അറിയട്ടെ ..

സ്ത്രീകൾ വളരെയധികം ശാരീരികമായും മാനസികമായും ബുദ്ധിമുട്ടനുഭവിക്കുന്ന ഒന്നാണ് ആർത്തവം.ശരാശരി ഒരു സ്ത്രീക്കു ഒരു മാസത്തിൽ അഞ്ചു ദിവസം ആർത്തവമായൽ ഒരു വർഷം 60 ദിവസത്തോളം അവൾക് ആർത്തവം ഉണ്ടാകുന്നു. അതായത് ഒരു വർഷത്തിൽ 2 മാസത്തോളം അവൾക്കു അർത്തവമുള്ള ദിവസങ്ങൾ ആണ്.

ആർത്തവ നാളുകളിൽ അവൾക്കു ജോലിക്കു പോകേണ്ടി വരും,അവധിയെടുക്കുവാൻ പറ്റാത്ത സാഹചര്യം ഉണ്ടാകും,ക്ലാസ്സിൽ പോകേണ്ടി വരും,കുടുംബത്തിന് വേണ്ടി ആഹാരവും മറ്റും പാകം ചെയ്യുന്ന തിരക്കിൽ ആകും,യാത്ര അനിവാര്യം ആകുന്ന സമയവും ഉണ്ടാകും...

കേരളത്തിൽ എത്ര സർക്കാർ സ്ഥാപനങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു ശൗചാലയത്തിൽ വേസ്റ്റ് ബിൻ വെച്ചിണ്ടാകും. അതുപോട്ടെ എത്ര ശൗചാലയത്തിൽ വൃത്തിയുള്ളവ ഉണ്ടാകും? ഞാൻ ഉൾപ്പെടെ ഉള്ള സ്‌ത്രീകൾ എന്തു ബുദ്ധിമുട്ടു അനുഭവിച്ചിട്ടുണ്ടാകും. പലപ്പോഴും വെസ്റ്റ് ബിൻ ഇല്ലാത്തപ്പോൾ ഒന്നുങ്കിൽ പാടിലെ പഞ്ഞി ഭാഗം ക്ലോസെറ്റിൽ കളഞ്ഞു,പ്ളാസ്റ്റിക് ഭാഗം മാത്രം ചുരുട്ടി കൈയ്യിൽ പിടുക്കുകയോ,അല്ലെങ്കിൽ മുഴുവനായും പേപ്പറിലോ മറ്റും പൊതിഞ്ഞു ബാഗിലും മറ്റും എടുക്കേണ്ടി വരികയും,ചിലർ ഇതൊന്നും നോക്കാതെ നേരെ ക്ലോസെറ്റിൽ പാഡ് മുഴുവനായി നിക്ഷേപിക്കും. അതുമൂലം ക്ലോസെറ് ബ്ലോക്ക് ആവും. വൃത്തിയില്ലാത്ത ശൗചാലയങ്ങൾ ആണ് ഏറെയും,ഇനി അഥവാ വൃത്തിയുണ്ടെങ്കിൽ തന്നെ പാഡ് ഇടാൻ വേസ്റ്റ് ബിൻ ഉണ്ടാകില്ല. രണ്ടും കൂടി ഉണ്ടെങ്കിൽ വളരെനല്ലതു തന്നെ.

വൃത്തിയില്ലാത്ത ശൗചാലയം ഉപയോഗിക്കുമ്പോൾ മൂത്രത്തിൽ പഴുപ്പ് വരാൻ സാധ്യതയേറുന്നു.. പലപ്പോഴും സ്ത്രീകൾ ഈ കാരണങ്ങൾ കൊണ്ടു ദൂരെ യാത്ര പോകുമ്പോൾ മൂത്രം ഒഴിക്കാതെ പിടിച്ചു വെക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ചു മൂത്രം പിടിച്ചു നിർത്തുവാൻ അവരുടെ മൂത്രസഞ്ചിക്കു അതിനുള്ള കഴിവ് ദൈവം കൊടുത്തത് ഇതൊക്കെക്കൊണ്ടു ആവുമോ?😀 പക്ഷെ ഇങ്ങനെ മൂത്രം ഒഴിക്കാതെയിരിക്കുന്നതും ഒട്ടും നല്ലതല്ല. അതുമൂലവും മൂത്രത്തിൽ പഴുപ്പ് ഉണ്ടാകാം.കൂടാതെ പാഡ് മൂന്നോ,നാലോ മണിക്കൂർ കൂടുമ്പോൾ മാറ്റിവെക്കുന്നതാണ് നല്ലതു. അല്ലെങ്കിലും അണുബാധയുണ്ടാകാം.

ഏറ്റവും ബുദ്ധിമുട്ടു രാത്രി യാത്രകളിൽ ആണ്.. നമ്മുടെ നാട്ടിൽ എന്തുകൊണ്ട് വൃത്തിയുള്ള പൊതുശൗചാലയങ്ങൾ ഇല്ല? പുരുഷന്മാർ വഴിയിൽ വണ്ടി നിർത്തി മൂത്രം ഒഴിക്കുന്നത് പോലെ സ്ത്രീകൾക്കു കഴിയില്ലലോ.

വൃത്തിയുള്ളതും,വേസ്റ്റ് ബിൻ സൗകര്യവുമുള്ള പൊതുശൗചാലയങ്ങൾ നാടിന്റെ ആവശ്യമാണ്,അതു സ്ത്രീകളോടുള്ള ആദരവും ആയിരിക്കും.. കൂടാതെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും,സ്വകാര്യ സ്ഥാപനങ്ങളിലും,വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൃത്തിയുള്ളതും,വേസ്റ്റ് ബിൻ സൗകര്യവുമുള്ള ശൗചാലയങ്ങൾ ഉറപ്പു വരുത്തേണ്ടതാണ്.

അവൾ അമ്മയായാലും,ഭാര്യയാലും,മകളായാലും,പെങ്ങളായാലും അവളുടെ ന്യായമായ ഒരു ആവശ്യം മാത്രമാണിത്. പ്രാഥമികസൗകര്യങ്ങൾ ആണ് ആദ്യം ഒരു നാട്ടിൽ മെച്ചപ്പെടേണ്ടത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം