മതത്തിലെ സ്ത്രീകള്‍
#ജൂതമതത്തില്‍ സ്ത്രീ
വിലക്കപ്പെട്ട കനി തിന്നുകയും തന്‍റെ ഇണയെകൊണ്ട് തീറ്റിക്കുകയും ചെയ്തവളാണ് സ്ത്രീ.
(ഉല്പത്തി 3:12) ദൈവത്തെ ധിക്കരിക്കുക മാത്രമല്ല ധിക്കരിക്കുവാന്‍
പ്രേരിപ്പിക്കുക കൂടിചെയ്ത പാപിയാണവള്‍. ഇതായിരുന്നു സ്ത്രീയെക്കുറിച്ച
യഹൂദ വീക്ഷണം.
കടം വീട്ടുവാനായി സ്വന്തം പുത്രിമാരെ അടിമച്ചന്തയില്‍ കൊണ്ടുപോയി
വില്‍ക്കുന്ന സമ്പ്രദായം പോലും യഹൂദന്‍മാര്‍ക്കിടയില്‍ നിലനിന്നിരുന്നു
(നെഹമ്യാ 5:5) മതപരമായ അനുഷ്ടാനങ്ങളില്‍ പോലും സ്തീക്ക് സ്വന്തമായ
ഇച്ചക്കനുസൃതമായി പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്ര്യം യഹൂദന്മാര്‍
നല്‍കിയിരുന്നില്ല. തന്‍റെ മകളോ ഭാര്യയോ എടുക്കുന്ന നേര്‍ച്ചകള്‍ തന്നെയും
ദുര്‍ബ്ബലപ്പെടുത്താന്‍ പുരുഷന് അധികാരമുണ്ടെന്നാണ് സംഖ്യാ പുസ്തകത്തിലെ
(30:12) വിധി.
പത്തുകല്പനകളില്‍ ഭാര്യയെപ്പറ്റി പ്രതിപാദിചിരിക്കുന്നത് അടിമകളെയും
വളര്‍ത്തു മൃഗങ്ങളെയും കൂടെയാണ് എന്നതില്‍ നിന്ന് (പുറപ്പാട് 20:17,
ആവര്‍ത്തനം 5:21) യഹൂദന്‍മാര്‍ക്കിടയില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന
സ്ഥാനമെന്തായിരുന്നുവെന്നു ഊഹിക്കാന്‍ കഴിയും.
പെണ്‍കുഞ്ഞിനെ പ്രസവിക്കുന്നതിനെ പുച്ഛത്തോട് കൂടിയായിരുന്നു യഹൂദന്മാര്‍ നോക്കികണ്ടിരുന്നത്. പ്രസവിക്കപ്പെടുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നതിന്റെ ഇരട്ടികാലം മാതാവ് അശുദ്ധയായിരിക്കുമെന്നാണ് വിധി (ലേവ്യ 12:1-5). പുരുഷന്‍റെ വിലയുടെ പകുതി മൂല്യം മാത്രമേ സ്ത്രീക്ക് ഉള്ളുവെന്നതാണ് പഴയ നിയമത്തിലെ (ലേവ്യ 27:3-7) വിധി.
വിവാഹമോചനത്തിന് പഴയ നിയമപ്രകാരം പുരുഷന് മാത്രമേ അവകാശമുള്ളൂ. ഏത് ചെറിയ
കാരണമുണ്ടായാലും പുരുഷന് സ്ത്രീയെ വിവാഹമോചനം ചെയ്യാം. മോചനപത്രമെഴുതി
അവളുടെ കൈയില്‍ കൊടുക്കണമെന്ന് മാത്രം. എന്നാല്‍ ക്രൂരനായ ഒരു
ഭര്‍ത്താവിന്‍റെ പിടിയില്‍ നിന്നുപോലും വിടുതല്‍ നേടുവാന്‍ സ്ത്രീക്ക്
എന്തെങ്കിലും മാര്‍ഗങ്ങളുള്ളതായി ബൈബിളില്‍ ഒരിടത്തും പ്രസ്താവിച്ചതായി
കാണുന്നില്ല. (ആവര്‍ത്തനം 24:1-4)
ജൂത സംസ്‌കാരം പരിമിതമായ സ്ഥലങ്ങളിലേ നിലനിന്നിട്ടുള്ളൂവെങ്കിലും അവിടങ്ങളിലുണ്ടായിരുന്ന സ്ത്രീ പീഡനം വില്‍ഡ്യൂറന്റ് തന്റെ പ്രസിദ്ധ ഗ്രന്ഥമായ 'നാഗരികതകളുടെ കഥ'യില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിതാവ് മകളുടെ സമ്മതം പരിഗണിക്കാതെ അവളെ വിവാഹം ചെയ്ത് കൊടുക്കുമായിരുന്നു. വന്ധ്യയായ സ്ത്രീ അവമാനിക്കപ്പെടുമായിരുന്നു, സ്ത്രീക്ക് അനന്തരാവകാശത്തില്‍ അര്‍ഹതയുണ്ടായിരുന്നില്ല, ഭര്‍ത്താവ് മരണപ്പെട്ടാല്‍ ഭാര്യ ഭര്‍ത്തൃസഹോദരന്റെ ഭാര്യയായിക്കൊള്ളണം, അയാള്‍ക്ക് വേണ്ടെങ്കില്‍ മാത്രമേ മറ്റൊരാളെ വിവാഹം കഴിക്കാവൂ. ഈജിപ്തില്‍ ജൂതന്മാരുടെ 'പേഴ്‌സണല്‍ ലോ'യില്‍ ഇപ്പോഴും ഈ നിയമം കാണാം.
ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന് മുന്നിലല്ലാതെ അലങ്കാരം സ്വീകരിക്കാന്‍ പാടുള്ളതല്ല എന്നാണ് യഹൂദമതം പഠിപ്പിക്കുന്നത്. മണവാട്ടി മൂടുപടം ധരിച്ച് അലങ്കരിക്കപ്പെട്ടിരുന്നുവെന്ന് ഏശയ്യാ കുറിക്കുന്നുണ്ട് (ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്ദിക്കും; എന്റെ ആത്മാവ് എന്റെ ദൈവത്തില്‍ ആനന്ദംകൊള്ളും; വരന്‍ പുഷ്പമാല്യമണിയുന്നതുപോലെയും വധു ആഭരണ ഭൂഷിതയാകുന്നതുപോലെയും അവിടുന്ന് എന്നെ രക്ഷയുടെ ഉടയാടകള്‍ ധരിപ്പിക്കുകയും നീതിയുടെ മേലങ്കി അണിയിക്കുകയും ചെയ്തു). ഏശയ്യാ 61: 10
ഏശയ്യായില്‍ തന്നെ കല്‍ദാനികള്‍ക്കുള്ള താക്കീതുകളുടെ കൂടെ ഇപ്രകാരം വായിക്കാവുന്നതാണ് (കന്യകയായ ബാബിലോണ്‍ പുത്രീ, ഇറങ്ങി പൊടിയിലിരിക്കുക! കല്‍ദായപുത്രീ, സിംഹാസനം വെടിഞ്ഞ് നിലത്തിരിക്കുക! ഇനിമേല്‍ നിന്നെ മൃദുലയെന്നും കോമളയെന്നും വിളിക്കുകയില്ല. നീ തിരികല്ലില്‍ മാവ് പൊടിക്കുക; നീ മൂടുപടം മാറ്റുക.മേലങ്കി ഉരിയുക; നഗ്‌നപാദയായി നദി കടക്കുക. നിന്റെ നഗ്‌നത അനാവൃതമാകും; നിന്റെ ലജ്ജ വെളിപ്പെടുകയും ചെയ്യും. ഞാന്‍ പ്രതികാരം ചെയ്യും; ആരെയും ഒഴിവാക്കുകയില്ല). ഏശയ്യാ 47: 1-4. ചില പുരാതന ജൂത സമൂഹങ്ങളില്‍ സ്ത്രീ തല വെളിവാക്കുന്ന് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായി പരിഗണിക്കപ്പെടുകയും, അതിന്റെ പേരില്‍ അവളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.
മനുഷ്യര്‍ക്കിടയിലേക്ക് പാപം കടന്നുവരാന്‍ കാരണം സ്ത്രീയാണെന്നാണ് ജൂതന്മാരുടെ പ്രധാന വീക്ഷണം. വിലക്കപ്പെട്ട കനി സ്വയം തിന്നുകയും തന്റെ ഇണയെക്കൊണ്ട് തീറ്റിക്കുകയും ചെയ്തവളാണ് സ്ത്രീ. (ഉല്‍പത്തി 3:12). പെണ്‍കുഞ്ഞിനെ പ്രസവിക്കുന്നതിന്റെ വിധിയെപ്പറ്റി യഹൂദവീക്ഷണം ആശ്ചര്യകരമാണ്. പ്രസവിക്കപ്പെടുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നതിന്റെ ഇരട്ടികാലം മാതാവ് അശുദ്ധിയായിരിക്കുമെന്നാണ് വിധി. (ലേവ്യ12:15). തീരുന്നില്ല, പുരുഷന്റെ വിലയുടെ പകുതി മൂല്യം മാത്രമേ സ്ത്രീക്ക് ബൈബിള്‍ കണക്കാക്കുന്നുള്ളൂ. (ലേവ്യ 27:37)
ബഹുഭാര്യത്വത്തിന് കയ്യുംകണക്കുമില്ല. സോളമന് 700 ഭാര്യമാരുണ്ടായിരുന്നു.(1 രാജാക്കന്മാര്‍ 11:3). സ്ത്രീക്ക് വിവാഹമോചനത്തിന് യാതൊരു അവകാശവുമില്ലെന്നും പഴയ നിയമത്തിലൂടെ നമുക്ക് വായി
ക്കാം. യേശുവിന്റെ കാലത്ത് പ്രഭാത പ്രാര്‍ഥന ചൊല്ലാന്‍ സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ അടിമകള്‍ക്കോ അനുവാദമുണ്ടായിരുന്നില്ല. ജൂത വേദഗ്രന്ഥമായ തോറ പഠിക്കുവാന്‍ സ്ത്രീകള്‍ക്ക് പാടില്ലായിരുന്നു. ജൂതന്മാരുടെ ദൈനംദിന പ്രാര്‍ഥനകളില്‍ ഒരു പ്രാര്‍ഥന തന്നെ 'സ്ത്രീയായി എന്നെ സൃഷ്ടിക്കാത്തതില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു' എന്നാണ്.
യാഥാസ്ഥിതികയഹൂദരുടെ സിനഗോഗുകളിൽ സ്ത്രീപുരുഷന്മാർ വേർതിരിഞ്ഞാണ് ഇരിക്കാറ്. ആരാധനാവിധിയുടെ പല ഘടകങ്ങളിലും സ്ത്രീകൾക്ക് പങ്കാളിത്തമില്ല.
ഇവരിലെ നവീകരണവാദികൾ
ലിഖിതനിയമമായ തോറയുടെ ഉല്പത്തിക്കു പിന്നിലുള്ള ദൈവപ്രചോദനത്തെ അംഗീകരിക്കുന്നെങ്കിലും, അതിന്റെ രചന മനുഷ്യഹസ്തങ്ങളാൽ ഏറെ തലമുറകളിലൂടെ സംഭവിച്ചതാണെന്നു നവീകരണവാദികൾ കരുതുന്നു. താൽമുദിനെ തികച്ചും മനുഷ്യനിർമ്മിതമായി കരുതുന്ന അവർ, അതിനെ യഹൂദതയുടെ നിയമചരിത്രമായി (legal history) വിലയിരുത്തുന്നു. അതിലെ തീർപ്പുകളുടെ പ്രസക്തി കാലഘട്ടത്തിന്റെ ആവശ്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നും ധാർമ്മികലക്ഷ്യങ്ങളുമായി പൊരുത്തപ്പെടാത്തതായി കാണപ്പെടുന്ന അനുശാസനങ്ങളെ അവഗണിക്കണമെന്നുമാണ് അവരുടെ പക്ഷം. സമ്പൂർണ്ണ സ്ത്രീപുരുഷസമത്വത്തിൽ വിശ്വസിക്കുന്ന ഇവർ മതജീവിതത്തിന്റെ എല്ലാം മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം അനുവദിക്കുന്നു.
രണ്ട് പ്രവാശ്യം വിവാഹമോചനം ചെയ്യപ്പെടുകയോ, വിധവയാവുകയോ ചെയ്ത സ്ത്രീയെ വിവാഹം കഴിക്കാന്‍ പാടില്ലെന്ന് തല്‍മൂദ്പറയുന്നു. പ്രസവിക്കാത്തതിന്റെയോ, ദുര്‍നടപ്പിന്റെയോ പേരില്‍ വിവാഹമോചനം നടത്തിയ സ്ത്രീയെ പിന്നീട് വിവാഹം കഴിക്കാന്‍ യഹൂദ മതത്തില്‍ ആര്‍ക്കും തന്നെ അനുവാദമില്ല. കാരണം യഹൂദ വീക്ഷണമനുസരിച്ച് ഒരാള്‍ വിവാഹം കഴിക്കുന്നത് സന്താനങ്ങളെ ഉല്‍പാദിപ്പിക്കുന്നതിന് വേണ്ടിയാണ്. അതിനാലാണ് പ്രസവിക്കാത്ത സ്ത്രീകളെ അവര്‍ വിവാഹമോചനം നടത്തുന്നത് തന്നെ. കാരണം അവരുമായുള്ള വിവാഹ ബന്ധം യഹൂദര്‍ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിന് യോജിച്ചതല്ല തന്നെ. ദുര്‍നടപ്പിന്റെ പേരില്‍ വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീയെ പുനര്‍വിവാഹം കഴിക്കരുതെന്ന നിയമം അവള്‍ക്കുള്ള ശിക്ഷയായി യഹൂദര്‍ പരിഗണിക്കുന്നു. വിവാഹമെന്നത് യഹൂദമതത്തില്‍ കച്ചവട ഉടമ്പടി പോലെയാണ്. വധുവിന് ധനം നല്‍കി അവളെ സ്വന്തമാക്കുകയാണ് വിവാഹം.
#ക്രൈസ്തവ മതത്തിലെ സ്ത്രീ
യഹൂദമതത്തിന്‍റെ തുടര്‍ച്ചയാണ് ക്രിസ്തുമതം. യേശു ക്രിസ്തു എന്തെങ്കിലും പുതിയ വിശ്വാസങ്ങളോ കര്‍മങ്ങളോ ധര്‍മ്മസംഹിതയോ പഠിപ്പിച്ചതായി കാണാന്‍ കഴിയുന്നില്ല.
മനുഷ്യര്‍ക്കിടയിലേക്ക് പാപം കടന്നുവരാന്‍ കാരണം സ്ത്രീയാണെന്നാണ് യഹൂദ വീക്ഷണം. വിലക്കപ്പെട്ട കനി തിന്നുകയും തന്‍റെ ഇണയെകൊണ്ട് തീറ്റിക്കുകയും ചെയ്തവളാണ് സ്ത്രീ. (ഉല്പത്തി 3:12) ദൈവത്തെ ധിക്കരിക്കുക മാത്രമല്ല ധിക്കരിക്കുവാന്‍ പ്രേരിപ്പിക്കുക കൂടിചെയ്ത പാപിയാണവള്‍. ഇതായിരുന്നു സ്ത്രീയെക്കുറിച്ച യഹൂദ വീക്ഷണം. അത് ക്രൈസ്തവ തലത്തിലെത്തിയപ്പോള്‍ പാപത്തിനു വാതില്‍ തുറന്നു കൊടുക്കുക വഴി ദൈവപുത്രന്‍റെ കഷ്ടാനുഭവങ്ങളിലൂടെയുള്ള ക്രൂശീകരണത്തിനുള്ള ആത്യന്തികമായ കാരണക്കാരിയെന്ന പാപഭാരം കൂടി വഹിക്കുവാന്‍ വിധിക്കപ്പെട്ടവളായി തീര്‍ന്നു സ്ത്രീ.
“ബാല്‍” എന്ന എബ്രായ പദത്തിനര്‍ത്ഥം ഉടമസ്ഥന്‍ എന്നാണ്. ബൈബിള്‍ പഴയനിയമത്തില്‍ പുരുഷനെക്കുറിക്കുവാന്‍ ബാല്‍ എന്നാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീയുടെ മുകളില്‍ എല്ലാ അര്‍ത്ഥത്തിലുമുള്ള ഉടമാവകാശാമുണ്ടായിരുന്നവനായാണ് പഴയ നിയമത്തിലെ കല്പനകളിലെ പുരുഷനെ നമുക്ക് കാണാന്‍ കഴിയുന്നത്. സ്ത്രീകളെ വില്‍ക്കുവാന്‍ വരെ- സ്വന്തം പുത്രിമാരെ വരെ- പുരുഷന് ബൈബിള്‍ അനുവാദം നല്‍കുന്നുണ്ട് (പുറപ്പാട് 21:7)
പ്രമുഖ പുരേഹിതനായിരുന്ന Tesrullion സ്ത്രീകളോടുള്ള ക്രൈസ്തവ വീക്ഷണം വ്യക്തമാക്കുന്നത് കാണുക: 'മനുഷ്യമനസ്സിലേക്കുള്ള പിശാചിന്റെ പ്രവേശന കവാടമാണവള്‍. അവളാണ് വിലക്കപ്പെട്ട കനി ഭക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. ദൈവിക നിയമം ലംഘിച്ചവള്‍.'' മനുഷ്യന്റെ ആദ്യപാപത്തിന് കാരണം സ്ത്രീയാണെന്നും പിശാച് സ്ത്രീയുടെ വേഷമണിയുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. സ്ത്രീക്ക് പുരുഷനെ പോലെ ദൈവാരാധന നടത്താമോ, അവള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ തുടങ്ങിയ കാര്യങ്ങള്‍ പുരോഹിതന്മാരുടെ ദീര്‍ഘനാളത്തെ ചര്‍ച്ചാ വിഷയങ്ങളായിരുന്നു.
'സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുകയാണ് പുരുഷന് നല്ലത്' (കൊരിന്ത്യര്‍ 7:1), 'സഭകളില്‍ സ്ത്രീകള്‍ മൗനം പാലക്കണം' (1 കൊരിന്ത്യര്‍ 14:343) തുടങ്ങിയ പൌലോസിന്റെ വചനങ്ങളില്‍ എത്രമാത്രം സ്ത്രീവിരുദ്ധതയാണ് നമുക്ക് ദര്‍ശിക്കാനാവുക! ഇതുവഴി വിവാഹം നീചകൃത്യമായി ഗണിക്കപ്പെട്ടു. മനുഷ്യന്‍ പവിത്രനാവണമെങ്കില്‍ വിവാഹമൊഴിവാക്കണമെന്ന സങ്കല്‍പത്തിന്റെ ഫലമായാണ് പുരോഹിതന്മാര്‍ക്ക് വിവാഹം നിഷിദ്ധമാക്കപ്പെട്ടത്.
സ്വത്തവകാശത്തിന്റെ വിഷയമെടുത്താല്‍ ബൈബിള്‍ പഴയനിയമപ്രകാരം പുത്രന്മാരുണ്ടെങ്കില്‍ അവര്‍ക്ക് മാത്രമാണ് അനന്തരസ്വത്തില്‍ അവകാശമുള്ളത്. മരിച്ചയാളുടെ സ്വത്തുക്കള്‍ മക്കള്‍ക്കാണ് ഭാഗിച്ചുകൊടുക്കേണ്ടതെന്ന് ആവര്‍ത്തന പുസ്തകം 2:1517ല്‍ നമുക്ക് സൂചന കാണാം. വിധവക്ക് പോലും ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശമുണ്ടായിരുന്നില്ല. (ബൈബിള്‍ നിഘണ്ടു പുറം113)
ക്രിസ്തുമതത്തിലെ വിവാഹമോചനനിയമങ്ങള്‍ വിചിത്രമാണ്. 'ഒരു പുരുഷന്‍ ഒരു സ്ത്രീയെ തെരഞ്ഞെടുത്ത് വിവാഹം ചെയ്യുന്നുവെന്ന് കരുതുക. എന്നാല്‍ അവളില്‍ ചില ദൂഷ്യങ്ങള്‍ കാണുക നിമിത്തം അവളില്‍ പ്രീതിയില്ലാതെ അയാള്‍ വിവാഹമോചനമെഴുതി കയ്യില്‍ കൊടുത്തിട്ട് അവളെ പറഞ്ഞയക്കുന്നു. അവള്‍ അയാളുടെ ഭവനത്തില്‍ നിന്ന് പുറപ്പെടുകയും ചെയ്യുന്നു. അവള്‍ പോയി മറ്റൊരാളുടെ ഭാര്യയാകുന്നു. രണ്ടാമത്തെ ഭര്‍ത്താവും അവളില്‍ പ്രീതിയില്ലാതെ വിവാഹമോചന പത്രമെഴുതി കയ്യില്‍കൊടുത്ത് പറഞ്ഞയക്കുന്നു. അല്ലെങ്കില്‍ അവളെ ഭാര്യയായി സ്വീകരിച്ച രണ്ടാമത്തെ ഭര്‍ത്താവ് മരിക്കുന്നു. അപ്പോള്‍ അവളെ പറഞ്ഞയച്ച ആദ്യഭര്‍ത്താവ് മലിനമായിത്തീര്‍ന്നിരിക്കുന്ന അവളെ വീണ്ടും ഭാര്യയായി സ്വീകരിച്ചുകൂടാ. കാരണം ഇത് കര്‍ത്താവിന്റെ സന്നിധിയില്‍ മ്ലേച്ഛമായ കാര്യമാണ്.'' (ആവര്‍ത്തനം 24:14)
അതുപോലെ തന്നെ ഏദന്‍തോട്ടത്തില്‍ വച്ച് വിലക്കപ്പെട്ട കനി ഭക്ഷിച്ചതിന് ദൈവം മനുഷ്യനുനല്‍കിയ ശിക്ഷയാണ് ആര്‍ത്തവമെന്നുപോലും ചിലര്‍ കൃസ്ത്യന്‍ പുരോഹിത വര്‍ഗം വിശ്വസിച്ചുപോന്നിരുന്നു. ആര്‍ത്തവത്തെ അശുദ്ധിയുമായി ബന്ധപ്പെടുത്തിയാണ് മനുഷ്യന്‍ പണ്ടുമുതല്‍ക്കേ ചിന്തിച്ചുപോന്നിട്ടുള്ളത്. ആര്‍ത്തവം സംഭവിച്ചിരിക്കുന്ന സ്ത്രീ അശുദ്ധയായതിനാല്‍ ഏഴുദിവസത്തേയ്ക്ക് അവളെ മാറ്റി പാര്‍പ്പിക്കണമെന്ന് ബൈബിളില്‍ പറയുന്നു.
“ചെകുത്താന്‍റെ പ്രതിരൂപമാണ് പെണ്ണ്” എന്ന യെവന ചിന്തയുടെ സ്വാധീനമാണ് “സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുകായാണ് പുരുഷന് നല്ലത്” (1 കൊരിന്ത്യര്‍7:1) എന്ന പൌലോസിന്‍റെ വചനങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നത് “സ്ത്രീ മൗനം പാലിക്കുന്നതാണ് മഹത്തരം” എന്ന് പറഞ്ഞ സോഫോക്വീസിന്‍റെ ആശയങ്ങള്‍ തന്നെയാണ് “സഭകളില്‍ സ്ത്രീകള്‍ മൗനം പാലിക്കണം” (1 കൊരിന്ത്യര്‍ 14:34-36) എന്ന് പറഞ്ഞ പൌലോസിന്‍റെ വചനങ്ങളിലുമുള്ളത്.
സംരക്ഷണം ആവശ്യപ്പെടുന്നവളാണ് സ്ത്രീ. അവളുടെ പ്രകൃതി തന്നെ അങ്ങനെയുള്ളതാണ്. ഗര്‍ഭധാരണവും പ്രസവവുമെല്ലാം നടക്കുമ്പോഴാണ് സ്ത്രീത്വം അതിന്‍റെ ഉന്നതാവസ്ഥയിലെത്തിചേരുന്നത്. വിവാഹത്തിലൂടെയാണ് സ്ത്രീ തന്‍റെ സ്വാഭാവികമായ ഇത്തരം ചോദനകളെ പൂര്‍ത്തീകരിക്കുവാന്‍ കഴിയുന്നത്. “സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുന്നതാണ് പുരുഷന് നല്ലത്” (1 കൊരിന്ത്യര്‍ 7:1) എന്ന് പഠിപ്പിക്കുന്നതിലൂടെ പൗലോസ് തികച്ചും സ്ത്രീ വിരുദ്ധമായ ആശയമാണ് പ്രബോധനം ചെയ്യുന്നത്. സ്ത്രീകള്‍ക്കെതിരായ പൗലോസിന്‍റെ വീക്ഷണത്തിന്‍റെ സ്വാധീനമാണ് മധ്യകാലസഭയുടെ വര്‍ത്തനങ്ങളില്‍ നാം കാണുന്നത്. സ്ത്രീക്ക് ആത്മാവുണ്ടോയെന്നതായിരുന്നുവല്ലോ സഭയുടെ അക്കാലത്തെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം. സന്യാസത്തിന്‍റെ പേരില്‍ നടന്ന ക്രൂരതകള്‍ക്ക് കയ്യും കണക്കുമില്ല.
വിവാഹമോചനത്തിന് പഴയ നിയമപ്രകാരം പുരുഷന് മാത്രമേ അവകാശമുള്ളൂ. ഏത് ചെറിയ കാരണമുണ്ടായാലും പുരുഷന് സ്ത്രീയെ വിവാഹമോചനം ചെയ്യാം. മോചനപത്രമെഴുതി അവളുടെ കൈയില്‍ കൊടുക്കണമെന്ന് മാത്രം. എന്നാല്‍ ക്രൂരനായ ഒരു ഭര്‍ത്താവിന്‍റെ പിടിയില്‍ നിന്നുപോലും വിടുതല്‍ നേടുവാന്‍ സ്ത്രീക്ക് എന്തെങ്കിലും മാര്‍ഗങ്ങളുള്ളതായി ബൈബിളില്‍ ഒരിടത്തും പ്രസ്താവിച്ചതായി കാണുന്നില്ല. (ആവര്‍ത്തനം 24:1-4)
#ഇസ്ലാമതത്തിലെ സ്ത്രീ
ജൂത ക്രൈസ്തവ മതത്തിലെ ഒരു തുടര്‍ച്ച തന്നെയാണ് ഇസ്ലാമും
സ്ത്രീയെ പൂര്‍ണ്ണ മനുഷ്യനായാണ് പരിഷ്കൃതലോകം കാണുന്നത്. സാമൂഹ്യജീവിതത്തില്‍ പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും സ്ത്രീക്കുമുണ്ട്. എന്നാല്‍ ഇസ്ലാം (മറ്റു മതങ്ങളും) സ്ത്രീയെ പുരുഷനു സുഖിക്കാനുള്ള ഒരു ഉപകരണം മാത്രമായാണു കണക്കാക്കുന്നത്. പുരുഷനു വേണ്ടി ദൈവം പ്രത്യേകം സൃഷ്ടിച്ച ഒരു ഭോഗ വസ്തു. ഇസ്ലാമിലെ വിവാഹസമ്പ്രദായം സ്വത്തവകാശം , സാക്ഷി നിയമം , ലൈംഗിക സദാചാരം തുടങ്ങിയ കാര്യങ്ങളെ സമഗ്രമായി പരിശോധിച്ചാല്‍ ഇക്കാര്യം പകല്‍ വെളിച്ചം പോലെ വ്യക്തമാകും.
ഖുര്‍ആന്‍ ആദ്യമേ പറയുന്നത് പുരുഷന്‍റെ കൃഷിയിടമായിട്ടാണ് സ്ത്രീയെ ഉപമികുന്നത് .
നാടോടികളായ അറബികളുടെ ഗോത്ര സമ്പ്രദായങ്ങളെ ദൈവീക പരിവേഷം നല്‍കി സമാഹരിച്ചുണ്ടാക്കിയതാണ് ഇസ്ലാം ശരീ അത്ത്. ആധുനിക മനുഷ്യനില്‍ അറപ്പുളവാക്കുന്നതരത്തില്‍ പ്രാകൃതവും മനുഷ്യത്വഹീനവുമാണ് അതിലെ നിയമങ്ങളും ആചാരങ്ങളും. തെളിവുകള്‍ക്കായി ഇവിടെ ഏതാനും പ്രമാണങ്ങള്‍ ഉദ്ധരിക്കാം.
നിക്കാഹിന്റെ വേളയില്‍ വധുവിന് നല്‍കുന്ന ‘മഹര്‍ ’ വധുവിനെ ആദരിക്കാനുള്ള ഒരു ഗിഫ്റ്റാണെന്നാണല്ലോ ഇപ്പോള്‍ ഇസ്ലാം വക്താക്കള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ എന്താണു മഹറെന്നും അതു നല്‍കുന്നതെന്തിനാണെന്നും ഇസ്ലാമിന്റെ നിയമസംഹിതയും കര്‍മ്മശാസ്ത്രവും വിശദീകരിക്കുന്നത് ഇതാ കാണുക :
“സംയോഗത്താലോ വിവാഹത്താലോ പുരുഷന്‍ സ്ത്രീക്കു കൊടുപ്പാന്‍ നിര്‍ബ്ബന്ധമായ ഒന്നാണു മഹര്‍ ...ഒരു വസ്തുവിന്റെ വിലയെന്ന നിലയ്ക്കു സ്വീകാര്യമായിട്ടുള്ളവയെല്ലാം മഹറെന്ന നിലയ്ക്കും സ്വീകാര്യം തന്നെ. അത് എത്ര തുഛമായാലും വിരോധമില്ല. മഹറായി പറയുന്നത് ഗുഹ്യസ്ഥാനമനുവദനീയമാകുന്നതിനു പകരമായി കൊടുക്കുന്നതായതാണിതിനു കാരണം. ...ശുഭ് ഹത്തായ സംയോഗത്തിലെന്നപോലെ ദുര്‍ബ്ബലപ്പെട്ട വിവാഹം വഴിക്കോ അസാധുവായ വാങ്ങല്‍ വഴിക്കോ നടത്തിയ സംയോഗത്തിലും തുല്യ മഹറിനു അവന്‍ നിര്‍ബ്ബന്ധിതനാകുന്നു. അവളുടെ ഗുഹ്യപ്രദേശത്തിന്റെ പ്രയോജനം അവന്‍ പൂര്‍ണ്ണമായ നിലയില്‍ അനുഭവിച്ചതാണ് ഇതിനു കാരണം. വരന്റെ ലിംഗാഗ്രം വധുവിന്റെ യോനിയില്‍ പ്രവേശിക്കുന്ന പക്ഷം കന്യാചര്‍ന്മ്മം നീങ്ങിയില്ലെങ്കിലും ശരി, തന്മൂലം മഹര്‍ മുഴുവന്‍ സ്ഥിരപ്പെടുന്നതാണ്.” (ഫത് ഹുല്‍ മുഈന്‍ . ഭാഗം 3. പേജ് 140)
ഭാര്യയുടെ ശരീരം തനിക്കു പ്രയോജനപ്പെടുത്താന്‍ പറ്റുന്ന കാലത്തോളം മത്രമേ അവള്‍ക്കു ഭക്ഷണം കൊടുക്കാന്‍ ഭര്‍ത്താവിനു ബാധ്യതയുള്ളു. അവന്റേതല്ലാത്ത കാരണത്താല്‍ സുഖഭോഗത്തിനു വിഘ്നമുണ്ടായാല്‍ അവള്‍ക്കു ചെലവിനു കൊടുക്കാന്‍ അയാള്‍ക്കു ബാധ്യതയില്ല. ഭാര്യയുടെ ജീവിതച്ചെലവുമായി ബന്ധപ്പെട്ട ചില മതവിധികള്‍ കൂടി കാണുക:
“സുഖമനുഭവിക്കുവാനും താനിഷ്ടപ്പെട്ട സ്ഥലത്തു കൂടെ കൊണ്ടു പോകാനും തനിക്കു സ്വാതന്ത്ര്യമുള്ള ഭാര്യക്കു ചെലവിനു കൊടുക്കുവാന്‍ ഭര്‍ത്താവു നിര്‍ബ്ബന്ധിതനാകുന്നു. .. ഏതെങ്കിലും നിലയില്‍ ഭാര്യാസുഖം, അനുഭവിക്കാന്‍ സാധ്യതയുള്ള സ്ത്രീയെ തന്റെ വരുതിയില്‍ ലഭിച്ചാല്‍ അവള്‍ക്കു ചെലവിനു കൊടുക്കുവാന്‍ നിര്‍ബ്ബന്ധിതനാകുന്നു. ഭര്‍ത്താവ് സംയോഗത്തിനു പ്രാപ്തനല്ലാത്ത ബാലനായാലും ശരി., ഭാര്യാസുഖം അനുഭവിക്കുന്നതിനു ഭാര്യ തടസ്സമല്ലെന്നുള്ളതാണിതിനു കാരണം. ബാലികയല്ലെന്നുള്ളതൊഴിച്ച് യോനിയില്‍ മാംസം തിങ്ങുക, ഭ്രാന്തുണ്ടാവുക, രോഗം ബാധിക്കുക തുടങ്ങിയ കാരണങ്ങളാല്‍ അവളുടെ സംയോഗ സാധ്യതക്ക് ഊനം സംഭവിച്ചാലും ശരി.അവളുടെ സംയോഗ സാധ്യതക്കുള്ള ഊനം പ്രായക്കുറവു മൂലമുള്ളതാണെങ്കില്‍ അവള്‍ക്കു ചെലവിനു കൊടുക്കാന്‍ അവന്‍ നിര്‍ബ്ബന്ധിതനല്ല. ഭാര്യ കുട്ടിപ്രായം വിടാത്തവളാണെന്നിരിക്കെ ഭര്‍ത്താവിന്റെ അടുക്കലേക്ക് അവളുടെ ‘വലിക്കാരന്‍ ’ അവളെ വിട്ടു കൊടുത്താല്‍ തന്നെയും അവള്‍ക്കു ചെലവു കൊടുക്കാന്‍ അവന്‍ നിര്‍ബ്ബന്ധിതനല്ല. .പിണങ്ങി നില്‍ക്കുന്ന ഭാര്യയുമായിട്ടെന്നപോലെ ആ കുട്ടിയുമായി സുഖമനുഭവിക്കുന്നതിന്‍ അവനു സാധ്യതയില്ലെന്നുള്ളതാണിതിനു കാരണം. നേരെ മറിച്ച് അവളുമായി സുഖമനുഭവിക്കാന്‍ സാധ്യതയുള്ള പക്ഷം അവള്‍ക്കു ചെലവു കൊടുക്കാന്‍ അവന്‍ നിര്‍ബ്ബന്ധിതനാകുന്നു.... ഒരു മുദ്ദ് (ഒന്നേകാല്‍ റാത്തല്‍ ) എന്നതാണ് നിര്‍ബ്ബന്ധമായ ഭക്ഷണച്ചെലവിന്റെ തോത്.” ( ഫത് ഹുല്‍ മുഈന്‍ ഭാ.4 പേ. 22 )
“ഭാര്യക്കു രോഗം ബാധിച്ചാല്‍ മരുന്നു വാങ്ങിക്കൊടുക്കുകയോ വൈദ്യനു പ്രതിഫലം കൊടുക്കുകയോ ചെയ്യേണ്ട ബാധ്യത ഭര്‍ത്താവിനില്ല.” (പേ.26)
“അല്‍പ്പനേരമെങ്കിലും ഭാര്യ ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്ന പക്ഷം അവള്‍ക്കു ചെലവു ലഭിക്കാനുള്ള അവകാശം നഷ്ടപ്പെടുന്നതാണെന്നുള്ള കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. ഭര്‍ത്താവിനു കീഴടങ്ങാതിരിക്കുക എന്നതാണു പിണങ്ങുക എന്നതിന്റെ വിവക്ഷ. ഭ്രാന്ത്, നിര്‍ബ്ബന്ധം, കൌമാരം തുടങ്ങിയ കാരണങ്ങളാല്‍ പിണങ്ങുന്ന പക്ഷം അവള്‍ കുറ്റക്കാരിയാവുകയില്ലെങ്കിലും ചെലവു കിട്ടാനുള്ള അര്‍ഹത ഇല്ലാതാകും. ....സുഖം അനുഭവിക്കുന്ന കാര്യത്തില്‍ ഭര്‍ത്താവിനെ ഭാര്യ തടയുന്ന പക്ഷം പിണക്കം ഉല്‍ഭവിക്കും. അവളെ തൊടുന്നതിനോ അഥവാ അവന്‍ ഉദ്ദേശിക്കുന്ന അവയവം തൊടുന്നതിനോ അവള്‍ വിസമ്മതം കാണിച്ചാല്‍ അവളുടെ പിണക്കം സ്ഥാപിക്കപ്പെട്ടു. ഗുഹ്യസ്ഥാനത്തു മുറിവുള്ളതുകൊണ്ടോ സംയോഗത്തിനു സാധ്യമല്ലാത്ത നിലയില്‍ രോഗമുള്ളതുകൊണ്ടോ പുരുഷലിംഗത്തിന്റെ ക്രമാതീതമായ വലുപ്പം കൊണ്ടോ അത്തരം കാരണങ്ങളാലോ അവള്‍ അവനെ തടയുന്ന പക്ഷം അതു പിണക്കമാണെന്നു സ്ഥാപിക്കാവതല്ല. ആര്‍ത്തവം ഉണ്ടായതുകൊണ്ട് ഭര്‍ത്താവിനെ തടഞ്ഞെന്നു വന്നാലും അതു പിണക്കം മൂലമുള്ള തടയലായി പരിഗണിക്കരുത്. ലിംഗത്തിന്റെ വലിപ്പത്തെ കുറിച്ച് നാലു സ്ത്രീകള്‍ സാക്ഷി പറയുന്ന പക്ഷമോ, അവന്‍ സ്വയം സമ്മതിക്കുകയോ ,മതിയായ രണ്ടു പുരുഷന്മാര്‍ സാക്ഷി നില്‍ക്കുകയോ ചെയ്യുന്ന പക്ഷവും അതു സ്വീകരിക്കാവുന്നതാണ്. സാക്ഷി പറയാനുദ്ദേശിക്കുന്നവര്‍ക്ക് ലിംഗോദ്ധാരണത്തിനുപകരിക്കുന്ന തന്ത്രങ്ങള്‍ പ്രയോഗിക്കാവുന്നതാണ്. പക്ഷെ നിഷിദ്ധമായ പ്രയോഗങ്ങളൊന്നും പാടില്ല. ലിംഗത്തിനു പ്രസരിപ്പുള്ള നിലയില്‍ വധൂവരന്മാരുടെ ഗുഹ്യസ്ഥാനങ്ങള്‍ വ്യക്തമായി കണ്ടാല്‍ നാലു സ്ത്രീകള്‍ക്ക് അവയുടെ വലിപ്പം മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ സാക്ഷി പറയാന്‍ ഉദ്ദേശിക്കുന്നവര്‍ വധൂവരന്മാരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാണുന്നതിനു വിരോധമില്ല.” (പേ.28)
“ഭര്‍ത്താവോടൊപ്പം യാത്ര ചെയ്യുവാന്‍ ഭാര്യ കൂട്ടാക്കാത്ത പക്ഷം അവള്‍ക്കു ചെലവു കൊടുക്കേണ്ടുന്ന കടമ അവനില്ല. പക്ഷേ, അവള്‍ തന്നോടൊപ്പം യാത്ര ചെയ്യുവാന്‍ കൂട്ടാക്കാത്ത കാലത്ത് അവന്‍ സംയോഗം ചെയ്തിട്ടുള്ള പക്ഷം അവള്‍ക്കു ചെലവു കൊടുപ്പാന്‍ അവന്‍ നിര്‍ബ്ബന്ധിതനാകുന്നു.” (പേ..30)
വിവാഹസമയത്തു സ്ത്രീക്കു വില നിശ്ചയിക്കുന്നതും അതു കൈമാറുന്നതും വെറുമൊരു ചടങ്ങായിട്ടോ സമ്മാനമായിട്ടോ ഒക്കെയാണ് ഇന്ന് മുസ്ലിംങ്ങള്‍ കണക്കാക്കുന്നത്. കല്യാണം നടത്തുന്നത് ഒരു കുടുംബം സ്ഥാപിച്ച് ഒരുമിച്ചു ജീവിക്കാന്‍ വേണ്ടിയുമാണ്. എന്നാല്‍ യഥാര്‍ത്ഥ ഇസ്ലാമില്‍ അതൊന്നുമല്ല വിവാഹം. അതു സ്ത്രീയുടെ ശരീരം വില പറഞ്ഞു വില്‍ക്കലും വാങ്ങലും തന്നെയാണ്. ഉഭയകക്ഷി സമ്മതത്തോടെയോ അല്ലാതെയോ നടക്കുന്ന വ്യഭിചാരം പോലും അര്‍ഹതപ്പെട്ട പ്രതിഫലം നല്‍കുന്നതോടെ ഹലാലായിക്കിട്ടും എന്നു വ്യാഖ്യാനിക്കുന്ന മദ് ഹബുകളുണ്ട് ഇസ്ലാമില്‍
#ഹൈന്ദവ സംസ്കാരത്തില്‍ സ്ത്രീ
സ്ത്രീയെക്കുറിച്ച് ഋഗ്വേദകാലത്തുണ്ടായിരുന്ന വികലമായ വീക്ഷണം ഏറെ ശ്രദ്ധേയമാണ്. അവള്‍ ഒന്നിനും വിശ്വസിക്കാന്‍ കൊള്ളാത്തവളും കഴുതപ്പുലിയുടെ ഹൃദയമുള്ളവളുമത്രേ. ഉന്നത കുലജാതരല്ലാത്ത സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം അനുവദനീയമായിരുന്നില്ല. ദേവദാസി സമ്പ്രദായം വഴി, ദൈവത്തിന്റെ ദാസിമാര്‍ എന്ന പേരില്‍ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകളെ മതപുരോഹിതന്മാര്‍ തങ്ങളുടെ വികാര പൂര്‍ത്തീകരണത്തിന് ഉപയോഗിച്ചിരുന്നു. സ്ത്രീകള്‍ പാപയോനിയില്‍ നിന്ന് ജനിച്ചവരായിരുന്നുവെന്ന വീക്ഷണം ആ മതത്തിന്റെ സ്ത്രീകളോടുള്ള സമീപനം എന്താണെന്ന് മനസ്സിലാക്കിത്തരുന്നുണ്ട.്
'സര്‍വേഷാം ദോഷരത്‌നാനാം സുസമുദ്ഗികയാനയാ ദുഃഖശൃംഖലയാ നിതമലമസ്തുമമസ്ത്രീയാ.' (യാജ്ഞവല്‍ക്യോപനിഷത്ത്, ശ്‌ളോകം 19). (സര്‍വ ദോഷരത്‌നങ്ങളുടെ പേടകവും ദുഃഖമാകുന്ന ശൃംഖലയുമായ സ്ത്രീയില്‍ നിന്ന് ഭഗവാന്‍ നിന്നെ രക്ഷിക്കട്ടെ).
പിതാരക്ഷതി കൗമാരേ
ഭര്‍ത്താ രക്ഷതി യൗവനേ
രക്ഷന്തി സ്ഥാവിരേ പുത്രാ
നഃ സ്ത്രീസ്വാതന്ത്ര്യമര്‍ഹതി
(മനുസ്മൃതി 9:3)
(കൗമാരത്തില്‍ പിതാവിനാലും യൗവ്വനത്തില്‍ ഭര്‍ത്താവിനാലും വാര്‍ധക്യത്തില്‍ പുത്രനാലും സംരക്ഷിക്കപ്പെടുന്ന സ്ത്രീ ഒരു കാലത്തും സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല.)
സ്ത്രീയെകുറിച്ച് ഋഗ്വേദകാലത്ത് ഉണ്ടായിരുന്ന സങ്കല്‍പം വളരെ വികലമായിരുന്നു. അവള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവളും കഴുതപുലിയുടെ ഹൃദയമുള്ളവളും ആണെന്നായിരുന്നു അന്നുണ്ടായിരുന്ന വിശ്വാസം. അപ്സരസ്സയിരുന്ന ഉര്‍വശി തന്റെ കാമുകനായിരുന്ന പുരൂരവസ്സിനോട് പറയുന്നത് നോക്കാം “പുരൂരവസ്സ, മരിക്കരുത്! ഓടിപ്പോകരുത്! ക്രോധം പൂണ്ട ചെന്നായ്ക്കള്‍ അങ്ങയെ കടിച്ചുകീറാന്‍ ഇടയവാതിരിക്കട്ടെ! സത്യമായും സ്ത്രീകളുമായി ചങ്ങാത്തം എന്നൊന്നില്ല, കഴുതപ്പുലിയുടെ ഹൃദയമാണ് അവരുടേത്. ഇത് കാര്യമായി എടുക്കരുത്. സ്ത്രീകളുമായി ചങ്ങാത്തം ഇല്ലതന്നെ. വീട്ടിലേക്കു മടങ്ങിപോകൂ” (ഋഗ്വേദീയ ശതപഥബ്രാഹ്മണം1:5:1 ഡി ഡി കോസംബി ”മിത്ത് ആന്റ് റിയാലിറ്റി”യില്‍ ഉദ്ധരിച്ചത് പുറം105) ഋഗ്വേദ സംഹിതയിലും ഇക്കാര്യം പറയുന്നുണ്ട്. ”സ്ത്രീകളുമായി സൗഹൃദമില്ല, അവരുടെ ഹൃദയം കഴുതപ്പുലിയുടെ ഹൃദയമാണ് (ഋഗ്വേദം10:95:15)
ഉപനിഷദുകാലമായപ്പോഴേക്കും നാരിയെ കുറിച്ച് തികച്ചും പ്രദിലോമകരമായ വീക്ഷണം വളര്‍ന്നുവന്നു ലോകത്തുള്ള സകലവിധ ദുഖത്തിന്റെയും കാരണം സ്ത്രീയാണെന്നും സര്‍വ ദോഷങ്ങളുടെയും പേടകമായ സ്ത്രീ നരകാഗ്നിയിലെ ഇന്ധനമാണെന്നുമായിരുന്നു ഉപനിഷത്ത് ഋഷിമാര്‍ പഠിപ്പിച്ചിരുന്നത്. യാജ്ഞവല്ക്യോപനിഷത്ത് പറയുന്നത് നോക്കുക.
“കാമദേവനെന്ന കിരാതന്‍ മനുഷ്യരാകുന്ന പക്ഷികളെ അകപ്പെടുത്തുവാന്‍ വീശിയ വലയാണ് മുഗ്ധചേതസ്സുകളായ നാരിമാര്‍” (യാജ്ഞവല്ക്യോപനിഷത്ത് ശ്ലോകം 17 )
സ്ത്രീ വളരെ ദൂരെവെച്ച്ത്തന്നെ ദാഹിപ്പിക്കുന്നവളും സരസയാണെന്ന് തോന്നുമെങ്കിലും രസഹീനയും നരകാഗ്നിയിലെ ഇന്ദനവുമാണ്. (അതെ പുസ്തകം ശ്ലോകം16)
ജന്മമാകുന്ന പാല്വലത്തില്‍ വസിക്കുന്നതും ചിത്തമാകുന്ന ചെളിയില്‍ സഞ്ചരിക്കുന്നതുമായ പുരുഷനാകുന്ന മത്സ്യത്തിന് ദുര്‍വാസനയാകുന്ന പാശത്താല്‍ ബന്ധിക്കപ്പെട്ട ചൂണ്ടപോലെയാണ് സ്ത്രീകള്‍. സര്‍വദോശരത്നങ്ങളുടെ പേടകവും ദുഃഖമാകുന്ന ശ്രിംഖലയുമായ സ്ത്രീയില്‍നിന്ന് ഭഗവാന്‍തന്നെ രക്ഷിക്കട്ടെ (അതെ പുസ്തകം ശ്ലോകം 18,19)
ഇത് സന്യാസ വീക്ഷണമാണ്. ബ്രഹ്മസാക്ഷാത്ക്കാരത്തില്‍ നിന്ന് മനുഷ്യരെ തടയുന്നത് നാരീ ചിന്തയാണ്ന്നായിരുന്നു ഋഷിമാരുടെ പക്ഷം. ഭോഗതൃക്ഷണ വളര്‍ത്താന്‍ മാത്രമായി കാമദേവന്‍ സൃഷ്‌ടിച്ച ഒരു ബാണമാണ് സ്ത്രീ. അതിനാല്‍ അവരെ സ്പര്‍ശി ക്കാതിരിക്കുന്നതിലൂടെ മാത്രമേ മോക്ഷം നേടാന്‍ കഴിയൂ. “സ്ത്രീയെ ഉപേക്ഷിക്കണം. വിവാഹിതനാവരുത്. എങ്കില്‍ മാത്രമേ ബ്രഹ്മസാക്ഷാത്ക്കാരമുണ്ടാവുകയുള്ളൂ (ശ്ലോകം 24) എന്നാണു യാജ്ഞവല്ക്യോപനിഷത്ത് പഠിപ്പിക്കുന്നത്.
“സ്ത്രീയെ ഉപേക്ഷിക്കണം. വിവാഹിതനാവരുത്. എങ്കില്‍ മാത്രമേ ബ്രഹ്മസാക്ഷാത്ക്കാരമുണ്ടാവുകയുള്ളൂ (ശ്ലോകം 24) എന്നാണു യാജ്ഞവല്ക്യോപനിഷത്ത് പഠിപ്പിക്കുന്നത്.
ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് ഭാരതീയ ഋഷിമാര്‍ നിര്‍ദേശിച്ചത്. സാധാരണക്കാരായ മനുഷ്യര്‍ക്ക് തീരെ അപ്രാപ്യമായ പ്രസ്തുത ജീവിത വീക്ഷണത്തിനു ജനങ്ങളുടെ പിന്തുണ ലഭിച്ചില്ല. സ്തീയെകുറിച്ച സന്യാസവീക്ഷണത്തെ അവര്‍ അംഗീകരിച്ചു; പക്ഷെ സ്ത്രീയെ ഉപേക്ഷിച്ചുകൊണ്ട് ബ്രഹ്മസാക്ഷാത്ക്കാരം നേടുകയെന്ന സന്യാസികളുടെ ഉപദേശം സ്വീകരിക്കാനവര്‍ സന്നദ്ധരായില്ല സ്ത്രീയെകുറിച്ച് സമൂഹത്തിലുണ്ടായിരുന്ന വീക്ഷണത്തെ ” ന സ്ത്രീ സ്വതന്ത്രമര്‍ഹതി” യെന്ന മനുസ്മൃതിവാക്യം പ്രതിനിധീകരിക്കുന്നു. ഈ വചനത്തിന്റെ പൂര്‍ണരരൂപം ഇങ്ങനെയാണ്. കൌമാരാവസ്ഥയില്‍ പിതാവിനാലും യൌവ്വനാവസ്ഥയില്‍ ഭര്‍ത്താവിനാലും വാര്‍ധക്യത്തില്‍ പുത്രനാലും സംരക്ഷിക്കപ്പെടെണ്ട സ്ത്രീ ഒരിക്കലും സ്വാതന്ത്ര്യത്തിനര്‍ഹയല്ല.) ഈ വചനങ്ങളെ വ്യാക്യാനിച്ചുകൊണ്ട് പലപ്പോഴും സംരക്ഷിക്കപ്പെടണ്ടവള്‍ ആണെന്ന് മാത്രമാണ് മനുസ്മൃതിയിലെ ഈ ശ്ലോകം പറയുന്നതെന്ന് വാദിക്കപ്പെടാറുണ്ട്. ഈ വചനത്തിനു തൊട്ടു മുന്‍പുള്ള ശ്ലോകം ഈ സംശയം തീര്‍ക്കാന്‍ പര്യാപ്തമാണ്.
“ഭര്‍ത്താവ് തുടങ്ങിയ ബന്ധുക്കള്‍ ഒരു കാര്യത്തിലും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കരുതാത്തതാകുന്നു. അവര്‍ ദുര്‍വിഷയികളായിരുന്നാലും തങ്ങളുടെ സ്വാധീനത്തില്‍ അധിവസിച്ചു കൊള്ളേണ്ടതാകുന്നു” എന്നാല്‍ മനുസ്മൃതി മൂന്ന്നാം അദ്ധ്യായത്തിലെ അന്‍പത്തിആറാം വാക്യത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീ പൂജിക്കപ്പെടണ്ടവളാണെന്നാണ് മനുസ്മൃതി പടിപ്പിക്കുന്നതെന്ന് വാദിക്കപ്പെടാറുണ്ട്. പ്രസ്തുത വാക്യം ഇങ്ങനെയാണ്.
“എവിടെയാണ് സ്ത്രീകള്‍ പൂജിക്കപ്പെടുന്നത് അവിടെ ദേവതകള്‍ പ്രസാദിക്കുന്നു. സ്ത്രീകളെ പൂജിക്കാത്ത കുലത്തില്‍ ദേവതകള്‍ പ്രസാദിക്കാത്തതിനാല്‍ യാഗാദി ക്രിയകളെല്ലാം നിഷ്ഫലമായിത്തീരും”.
മനുസ്മൃതിയില്‍ സ്ത്രീപൂജ കൊണ്ട് വിവക്ഷിക്കുന്നതെന്താണ്? 55 മുതല്‍ 62 വരെ വാക്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ ഇത് നമുക്ക് ബോധ്യമാകും.
“അച്ഛന്‍, സഹോദരന്‍, വരന്‍, ദേവരന്‍ ഇവര്‍ കന്യകയുടെ ക്ഷേമം ഇച്ഹിക്കുന്നതായാല്‍ അവളെ കല്യാണ ശേഷവും ഭൂഷണം മുതലായവകൊണ്ട് ഉപചരിച്ചു സന്തോഷപ്പെടുത്തണ്ടതാകുന്നു. എവിടെ സ്ത്രീകള്‍ ഭൂഷണം മുതലായവകൊണ്ട് സന്തോഷം പ്രാപിക്കുന്നുവോ അവിടെ എല്ലാ ദേവതകളും സന്തോഷത്തോടെ വസിക്കുന്നു.
എവിടെ സ്ത്രീകളെ പൂജിക്കുന്നില്ലയോ അവിടെ ചെയ്യുന്ന കാര്യങ്ങളെല്ലാം നിഷ്ഫലമായിരിക്കും. ഏതു കുലത്തില്‍ സഹോദരി മുതലായവര്‍ വസ്ത്രങ്ങളില്ലാതെ വിഷമിക്കുന്നുവോ ആ കുലം നശിച്ചുപോകും. ഏതു കുലത്തില്‍ അവര്‍ അപ്രകാരം വ്യസനിക്കുന്നില്ലയോ ആ കുലം വൃദ്ധിപ്രാപിക്കും. സ്ത്രീകള്‍ വേണ്ട വിധം ഉപച്ചരിക്കപ്പെടത്തതിനാല്‍ ഈ വംശം നിശ്ശേഷം നശിക്കും. അതിനാല്‍ ക്ഷേമത്തെ ഇച്ചിക്കുന്നവര്‍ സല്‍ക്കാര ഉത്സവകാലങ്ങളില്‍ സ്ത്രീകളെ അന്ന വസ്ത്രാഭാരനങ്ങളാല്‍ സന്തോഷിപ്പിക്കണം. പത്നി വസ്ത്രാഭരണങ്ങളെക്കൊണ്ട് സന്തുഷ്ടയാകാതിരുന്നാല്‍ വരനെ സന്തോഷിപ്പിക്കുകയില്ല. വരന്‍ സന്തോഷിക്കാതിരുന്നാല്‍ വധുവിനെ പ്രാപിക്കുകയില്ല. അങ്ങനെയാവുമ്പോള്‍ സന്താനാഭിവൃദ്ധിയുണ്ടാവുകയില്ല. സ്ത്രീ വസ്ത്രാഭരണങ്ങളാല്‍ ശോഭിതയായിരുന്നാല്‍ ഭര്‍തൃസംയോഗത്താല്‍ ആ കുലം വൃദ്ധിയെ പ്രാപിക്കുന്നു. പത്നിയില്‍ വരന്‍ അനുരാഗഹീനനായിരുന്നാല്‍ അവള്‍ പരപുരുഷസംഗിയായി ഭവിക്കും. തന്നിമിത്തം ആ കുലം ഹീനമാകും.”
എങ്ങനെയാണ് സ്ത്രീ പൂജിക്കപ്പെടെണ്ടതെന്നു ഈ വചനങ്ങളില്‍ നിന്ന് വ്യക്തമാവുന്നു വസ്ത്രങ്ങളും ആഭരണങ്ങളും ഭക്ഷണവും നല്‍കിക്കൊണ്ടാണ് സ്ത്രീ പൂജിക്കപ്പെടെണ്ടത്.എന്തിനാണിവ ഭക്ഷിക്കുന്നത് ?ഭക്ഷണം നല്‍കി സ്ത്രീ ശരീരം മാംസളമാക്കണം-പുരുഷന്‍ അവളില്‍ അനുരക്തനവുന്നതിനു വേണ്ടി. വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ചു സ്ത്രീശരീരം സുന്ദരമാക്കണം- പുരുഷന്‍ അവളില്‍ ആകൃഷ്ടനാവുന്നതിനു വേണ്ടി. പുരുഷന്റെ കിടപ്പറയുടെ അലങ്കാരമായിത്തീരുന്ന രീതിയില്‍ സ്ത്രീ പൂജിക്കപ്പെടനം. ഇതാണ് മനുവിന്റെ വിധി.
ഭഗവത്ഗീതയുടെ രചനാ കാലത്ത് അധമയായാണ് ഗണിക്കപ്പെട്ടിരുന്നത്. ഗീത പറയുന്നത് നോക്കുക;
“എന്തെന്നാല്‍ അര്‍ജുന, സ്ത്രീകള്‍, വൈശ്യര്‍, ശൂദ്രര്‍ ഇങ്ങനെ പാപയോനികളായിപ്പോലും ആരോക്കെയുണ്ടോ അവരും എന്നെ ശരണം പ്രാപിച്ചിട്ടു പരമഗതി പ്രാപിക്കുന്നു” (ഭഗവത്ഗീത 9:32)
സ്ത്രീകളെ ശൂദ്രന്‍മാരെപ്പോലെ അധമരായിട്ടായിരുന്നു ഗീതാരചനകാലത്ത് കണക്കാക്കപ്പെട്ടിരുന്നത് എന്നര്‍ത്ഥം.
കുടുംബബന്ധങ്ങളുടെ ചങ്ങലക്കെട്ടുകളാല്‍ ബന്ധിക്കപ്പെട്ടു വീര്‍പ്പുമുട്ടിക്കഴിയേണ്ട യാതൊരു അവകാശങ്ങളുമില്ലാത്ത അസ്തിത്വമായാണ് മനുസ്മൃതിയിലെ സ്ത്രീയെ കണക്കാക്കുന്നത്. അഞ്ചാം അദ്ധ്യായത്തിലെ 147 മുതല്‍ 169 വരെയുള്ള സൂക്തങ്ങള്‍ സ്ത്രീയെകുറിച്ചുള്ളതാണ്. യൌവ്വന പ്രായത്തില്‍തന്നെ വിധവയായാല്‍ പോലും പുനര്‍വിവാഹത്തിന് അവള്‍ക്കു അര്‍ഹതയില്ല. ഭര്‍ത്താവ് ജരവൃത്തി ചെയ്യുന്നവനാണെങ്കിലും സ്ത്രീ അയാളെ ദൈവതുല്യം പരിഗണിക്കണം. എന്നാല്‍ ജാരവൃത്തിയിലേര്‍പ്പെടുന്ന സ്ത്രീയെ പട്ടികള്‍ക്ക് കടിച്ചുകീറാനായി എറിഞ്ഞുകൊടുക്കണം. സ്ത്രീക്ക് കുടുംബ സ്വത്തിലവകാശാമില്ല. അവളുടെ അധ്വാനത്തിന്റെ കൂലി പുരുഷന്റെതിന്റെ പകുതിയായിരിക്കും ഇങ്ങനെ പോകുന്നു. സ്ത്രീയെകുറിച്ച മനുസ്മൃതി നിയമങ്ങള്‍. ഇന്ത്യയില്‍ നിലനിന്നിരുന്ന ക്രൂരവും അതിനികൃഷ്ടവുമായ ഒരു ആചാരമാണ് ദേവദാസി സമ്പ്രദായം. അഥര്‍വ്വ വേദകാലഘട്ടത്തില്‍ത്തന്നെ സപ്തസിന്ധുവില്‍ ദേവദാസീ സമ്പ്രദായമാരംഭിച്ചിരുന്നുവെന്നതിനു തെളിവുകളുണ്ട്. ദേവന്മാരുടെ ദാസികളായി ക്ഷേത്രങ്ങളിലേക്ക് അര്‍പ്പിക്കപ്പെടുന്ന ശൂദ്രസ്ത്രീകളാണ് ദേവദാസികള്‍. ദേവന്മാരുടെ ഭൂമിയിലെ പ്രതിനിധികളായിരുന്ന സവര്‍ണ്ണരുടെ ലൈഗികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുകയായിരുന്നു ദേവദാസികളുടെ ധര്‍മ്മം. ക്ഷേത്രങ്ങളിലെ വേശ്യകളായിരുന്നു ഇവരെന്നര്‍ത്ഥം. രാമായണവും മഹാഭാരതവും ഒരാവൃത്തി വായിച്ചാല്‍ മനസ്സിലാവും. ദശരഥന്‍ ശ്രീരാമനുവേണ്ടി സജ്ജമാക്കിയ പടയില്‍ സൗന്ദര്യം ഉപജീവനമാര്‍ഗമാക്കിയ മങ്കമാരെ കൂടി ഉള്‍ക്കൊള്ളിച്ചിരുന്നു. കുരുക്ഷേത്രയുദ്ധത്തിനു പോകുമ്പോള്‍ പാണ്ഡവപക്ഷത്തെയും കൌരവപക്ഷെത്തേയും ദേവദാസികളെ നിറച്ച കുതിരവണ്ടികള്‍ അനുഗമിച്ചിരുന്നു. വനവാസം കഴിഞ്ഞു തിരിച്ചെത്തിയ ശ്രീരാമനെ സ്വീകരിക്കാന്‍ ദേവദാസികള്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. കഠിനമായ സഹന പരീക്ഷണത്തിനുശേഷം തലസ്ഥാന നഗരിയിലേക്ക് തിരിച്ചെത്തിയ കൌഷിക മഹാരാജാവിനെ സ്വീകരിക്കാനെത്തിയതും ദേവദാസി സമൂഹമായിരുന്നു. തത്വജ്ഞാനിയായ ജനക വിദഹനെ സന്ദര്‍ശിച്ചപ്പോള്‍ ശൂകനെ എതിരേറ്റതു, കണ്ടാല്‍തന്നെ ചോരത്തിളപ്പുള്ള അന്‍പതു പെണ്‍കുട്ടികളായിരുന്നുവെന്നാണ് മഹാഭാരതം പറയുന്നത്. പെണ്ണിനെ ജീവിതകാലം കാണാത്ത ഋഷ്യശൃംഗനില്‍ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു തന്റെ കാര്യം നേടുവാനായി അനുഗമഹാരാജാവ് നിശ്ചയിച്ചതും ഒരു ദേവദാസിയെയാരുന്നു.
സ്ത്രീകളെ അപഹരിച്ചു കൊണ്ടുവന്നു വിവാഹം ചെയ്യുന്ന സമ്പ്രദായവും ആര്‍ഷഭാരതത്തില്‍ നിലനിന്നിരുന്നു. ഇത്തരം വിവാഹത്തിനു രാക്ഷസം എന്നാണ് പേര്. ക്ഷത്രിയന് രാക്ഷസവിവാഹം ധര്‍മമാണെന്നാണ് മനുസ്മൃതിയുടെ വിധി (3:23,24) പുരാണങ്ങളില്‍ പലരും ഇങ്ങനെ വിവാഹം ചെയ്തതായി കാണാന്‍ കഴിയും. ശ്രീകൃഷ്ണന്റെ ആദ്യവിവാഹം തന്നെ നോക്കുക. വിദര്‍ഭയിലെ രാജാവായിരുന്ന ഭീശ്മകന്റെ മകളായ രുഗ്മിണിയാണെല്ലോ കൃഷ്ണന്റെ ആദ്യ ഭാര്യ. അവളെ ശ്രീകൃഷ്ണന്റെ മച്ചുനനായ ശിശുപാലന് വിവാഹം ചെയ്തുകൊടുക്കാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍, വിവാഹത്തിന്റെ തലേ ദിവസമാണ് ശ്രീകൃഷ്ണന്‍ തട്ടികൊണ്ടുപോയി വിവാഹം കഴിച്ചത്.
ഭാരതത്തില്‍ നിലനിന്നിരുന്ന ക്രൂരമായ മറ്റൊരു ആചാരമായിരുന്നു സതി .ഭര്‍ത്താക്കന്മാര്‍ മരിച്ചാല്‍ അവരുടെ ചിതയില്‍ ചാടി വിധവകള്‍ മരിക്കണം എന്നായിരുന്നു സതിനിയമം. സതിയനുഷ്ടിച്ച സ്ത്രീ സതീ ദേവിയായി ബഹുമാനിക്കപ്പെട്ടിരുന്നു.
അഭിപ്രായങ്ങള്‍