മുലകുടി ബന്ധം ഇസ്ലാമില്‍
മുലകുടിബന്ധത്തെച്ചൊല്ലി പ്രവാചകപത്നി ആയിശക്കെതിരായി നടത്തപ്പെടുന്ന കുപ്രചരണം വിലയിരുത്തുന്നു ഒരിക്കല്‍ ആയിശയെ കാണാന്‍ അഫ്‌ലഹ് അനുവാദം ചോദിച്ചു. അവര്‍ അയാള്‍ക്ക് മുമ്പില്‍ പര്‍ദ്ദയണിഞ്ഞിരുന്നു. ഇതിനെക്കുറിച്ച് നബിയോട് അവര്‍ സംസാരിച്ചു. അപ്പോള്‍ നബി പറഞ്ഞത് അഫ്‌ലഹിന്ന് മുമ്പില്‍ ആയിശ പര്‍ദ്ദയണിയേണ്ടതില്ലെന്നായിരുന്നു. കാരണം അഫ്‌ലഹ് ആയിശയുടെ മുലകുടി ബന്ധത്തിലുള്ള പിതൃസഹോദരനാണ്. കുടുംബബന്ധത്തിലൂടെ പവിത്രമായിത്തീരുന്നതെല്ലാം മുലകുടിബന്ധത്തിലൂടെയും പവിത്രമാകുമെന്ന് നബി അവരെ അറിയിക ്കുകയും ചെയ്തു. ആയിശ നിവേദനം: സുഹൈലിന്‍റെ മകള്‍ സഹ്ള ഒരിക്കല്‍ നബിയുടെ അരികില്‍ വന്നു പറഞ്ഞു: 'അല്ലാഹുവിന്‍റെ റസൂലെ, സാലിം എന്‍റെ അടുത്തു പ്രവേശിക്കുന്നതില്‍ അബുഹുദൈഫ:യുടെ (സഹ് ലയുടെ ഭര്‍ത്താവാണ് അബുഹുദൈഫ:) മുഖത്ത് വെറുപ്പുള്ളതായി തോന്നുന്നു.' അപ്പോള്‍ നബി പറഞ്ഞു: 'അയാള്‍ക്ക് നീ മുലപ്പാല്‍ കൊടുക്കുക.' അവള്‍ ചോദിച്ചു: അയാള്‍ വലിയ മനുഷ്യനാണല്ലോ, എങ്ങനെ ഞാന്‍ മുലപ്പാല്‍ കൊടുക്കും?' അപ്പോള്‍ നബി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: അയാള്‍ വലിയ മനുഷ്യനാണെന്ന് എനിക്കറിയാം.' (സ്വഹ...