ആധുനിക യുഗത്തിലെ കര്‍ത്താവിന്‍റെ മണവാട്ടി അടിമകള്‍
ആധുനിക യുഗത്തിലെ കര്‍ത്താവിന്‍റെ മണവാട്ടി അടിമകള്‍ ******************************************************************* അടിമത്തം നിയമപരമായി നിർത്തലാക്കിയെന്നു മിക്ക രാജ്യങ്ങളും അവകാശപ്പെടുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ മത പരമ്പരാഗത രീതിയിലുള്ള അടിമത്തം ഇപ്പോഴും നിലനില്‍ക്കുന്നു. സങ്കടകരമെന്നു പറയട്ടെ അടിമത്തം പല രൂപങ്ങളിലും ഭാവങ്ങളിലും വേഷത്തിലും മാനവരാശിയെ ഇപ്പോഴും പിടികൂടിയിരിക്കുകയാണ്. ലോകത്തെമ്പാടുമായി അടിമത്തത്തിന്‍റെ കയ്‌പുനീർ കുടിക്കുന്നത് ലക്ഷക്കണക്കിന് ആളുകളാണെന്ന ഞെട്ടിക്കുന്ന ആ യാഥാർഥ്യത്തെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ. നമ്മള്‍കിടയിലെ ആധുനിക അടിമത്തത്തിന്‍റെ ബലിയാടുകളായ സഭയിലെ കന്യാസ്ത്രീകളെ കുറിച്ച് ആരെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ?. കര്‍ത്താവിന്റെ മണവാട്ടിയുടെ വേഷംകെട്ടിച്ചു കൊണ്ട് കൃസ്ത്യന്‍ സഭകള്‍ നടത്തുന്ന ഈ ആധുനിക അടിമപ്പണി ഇപ്പോഴും തുടരുന്നു. മതങ്ങളെ പറ്റി നാം കേട്ടിട്ടുണ്ട്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും പറഞ്ഞു കേട്ടിട്ടുണ്ട് എന്നാല്‍ ഇങ്ങനെയൊരു മതവും അവര്‍ നടത്തുന്ന ഈ അടിമ പണിയും നാം കേട്ട് കാണില്ല അല്ലങ്കി...