ഏറ്റവും മാനവീകര്‍ മനുഷ്യരെ അതോ മൃഗമോ
ശ്രീ ഉമ്മര്‍ കുട്ടിയുടെ ഒരു പോസ്റ്റ് ആണ് ഇത് എഴുതാനും ചോദിക്കാനും കാരണം ഉമ്മര്‍ ഗുരു ഉയര്‍ത്തിയ ആ ചോദ്യം വളരെ പ്രസക്തമാണ് മനുഷ്യനും മൃഗവും തമ്മില്‍ ഒരു താരത്മ്യമാണ് ഉമ്മര്‍ ഗുരു നടത്തിയത് ഇനി അതുമായി ബന്ധപ്പെട്ട് കൊണ്ട് കിത്താബുകളില്‍ ഉള്ള ചില കാര്യങ്ങള്‍ കുടി വെക്തമാകണമെന്നു തോനുന്നു (ഉമര്‍ ഗുരുവിന്‍റെ പോസ്റ്റ് ഇവിടെ കോപ്പി ചെയ്യുന്നു ഞാൻ ഒരു പോത്ത് ആണെന്ന് കരുതുക , അങ്ങിനെ ആണെങ്കിൽ എന്റെ ഒരു ദിവസം എങ്ങിനെ ആയിരിക്കും ? ആദ്യമേ തന്നെ പറയുന്നു കയറിൽ കെട്ടിയിടപ്പെട്ട പോത്ത് ആകാൻ എനിക്ക് താൽപ്പര്യം ഇല്ല . സ്വതന്ത്ര പോത്ത് ആണ് . അപ്പോൾ രാവിലെ ഉണർന്നു മൂത്രം മുള്ളി അപ്പിയിട്ട് ബേ ബേ എന്ന് ഇഷ്ടം ഉള്ളത്ര അമറും .. എന്നിട്ടു പച്ചപ്പ് ഉള്ള നിലങ്ങളിലേക്കു നീങ്ങും .ഉച്ചവരെ അങ്ങിനെ മൈതാനങ്ങളിൽ മേഞ്ഞു നടന്നു വെള്ളം കുടിക്കാൻ തോട്ടിൽ ഇറങ്ങും . അപ്പോൾ എന്റെ പുറത്തു ഒരു മീവൽ പക്ഷി വന്നിരുന്ന് പേനെടുക്കും . വെള്ളത്തിലെ മുതല അനക്കം ഇല്ലാതെ പതുങ്ങിയിരുന്ന് കാലിലിൽ പിടിക്കാൻ വരുന്നത് ശ്രദ്ധയോടെ നോക്കിയാണ് വെള്ളം കുടി . ശേഷം മരത്തണലിൽ വിശ്രമിച്ച് അയവെട്ടും . വെയ...