ഇസ്ലാമിലെ സ്ത്രീ
ഇസ്ലാമിലെ സ്ത്രീ വ്യക്തിത്വത്തെക്കുറിച്ചും സ്ത്രീക്ക് ഇസ്ലാം നല്‍കുന്ന അംഗീകാരത്തെക്കുറിച്ചും പറയുമ്പോള്‍ ഇസ്ലാമിന്റെ വാക്തകളായ പുരുഷന്മാര്‍ക്ക് നൂര്‍ നാക്കാണ് .
സ്ത്രീ പ്രശ്‌നങ്ങളെ വിശിഷ്യാ സ്വന്തം സമുദായത്തന്മിലെ സ്ത്രീ പ്രശ്‌നങ്ങളെ സ്ത്രീ വീക്ഷണക്കോണില്‍ അഭിസംബോധനചെയ്യാന്‍ പോലും സ്ത്രീകള്‍ക്ക് അനുവാദമില്ല.ഇതര മതസമുദായങ്ങളെ അപേക്ഷിച്ച് മുസ്ലീം സ്‌ത്രീക്ക് ഏറെ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നാണ് ഇസ്ലാമിക മത പണ്‌ഡിതരുടെ വലിയ അവകാശവാദം.
ഇസ്ലാമിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ എണ്ണത്തില്‍ഗണ്യമായ പല മാറ്റങ്ങളുണ്ടായെങ്കിലും സ്‌ത്രീകളുടെ കാര്യത്തില്‍ ഒരുമാറ്റവും വന്നില്ലെന്നു മാത്രമല്ല ഒന്നുകൂടി അടിച്ചമര്‍ത്തുകയാണ് ഇസ്ലാമിക മതമേധാവിത്വം ചെയ്‌തത്. വിധവാ വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം, സ്വത്തിലുള്ള അവകാശവുമൊക്കെ മുസ്ലീം സ്‌ത്രീക്കുണ്ട്. അല്ലെങ്കില്‍ ഇതൊക്കെയാണോ സ്‌ത്രീയുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യം? ഈ സ്വാതന്ത്ര്യമുണ്ടാകുമ്പോഴും സ്‌ത്രീ ദുര്‍ബലയായിപ്പോകുന്നതെന്തുകൊണ്ട്? മുസ്ലീം സ്‌ത്രീയുടെ യഥാര്‍ത്ഥപ്രശ്‌നം എപ്പോഴും ചിന്താവിഷയങ്ങള്‍ക്കപ്പുറമാണ്.
മുന്‍കാല നാഗരികതകളില്‍ പുരോഗിത-അധികാരവര്‍ഗ്ഗത്തിന്റെ സ്വാര്‍ഥതമൂലം സ്ത്രീകള്‍ക്ക് വിവിധ രംഗങ്ങളില്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. സ്ത്രീയെ അക്ഷരജ്ഞാനമില്ലാതെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളച്ചിടുവാനുള്ള വ്യഗ്രതയായിരുന്നു പുരോഗിതവര്‍ഗ്ഗം കാണിച്ചിരുന്നത്. അതു പുരുഷമേധാവിത്വത്തിനു കാരണമായിതീരുകയും ചെയ്തു. അക്ഷരജ്ഞാനം സത്രീക്ക് നിഷേധിക്കപ്പെട്ടത് സത്രീയോട് ചെയ്ത ഏറ്റവും വലിയക്രൂരതയാണ്.അതാണ് സത്രീകളെ അന്ധവിശ്വാസങ്ങളുടെ അഗാധ ഗര്‍ത്തതിലേക്ക് തള്ളിവിട്ടത്.
സ്ത്രീക്ക് അവളുടേതായ വ്യക്തിത്വവും പദവിയും ലഭിക്കുന്ന മറ്റൊരു ദര്‍ശനവും പ്രത്യയശാസ്ത്രവും ഈ ഭൂമി ലോകത്തില്‍ വേറെ കാണാന്‍ കഴിയില്ല എന്നതാണ് ഇസ്ലാമിക ഭാഷ്യം ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ സ്ത്രീകള്‍ക് ഏറ്റവും വലിയ പരിഗണന നല്‍കിയ മതമാണ് ഇസ്ലാം എന്ന് ഇവര്‍ വാതോരാതെ സംസാരിക്കുന്നത് കാണാം .
മുസ്ലീം സത്രീയുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അവരെ സംഘടിപ്പിക്കുകയും ബോധവത്‌ക്കരിക്കുകയും അതുവഴി സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു മത പണ്ടിതനെയും കണ്ടെത്താന്‍ കഴിയില്ല. കേരളത്തിലടക്കം എല്ലാ മതസംഘടനകള്‍ക്കും വനിതാ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, അവിടെയും പള്ളിപ്രവേശനവും വസ്‌ത്രസ്വാതന്ത്ര്യവുമൊക്കെയാണ് ചര്‍ച്ചാവിഷയം. അടിസ്ഥാനപ്രശ്‌നങ്ങള്‍ അപ്പോഴും അകലെ മാത്രം.
സ്‌ത്രീകളുടെ ചെറിയ പോരായ്‌മകളെ പര്‍വതീകരിച്ച് കാണിക്കുകയും അവളുടെ നാവിന് കടിഞ്‌ഞാണിടുകയുമല്ലേ നമ്മുടെ സമൂഹം ചെയ്യുന്നത്.
കാലഘട്ടത്തിന്റെ ആവശ്യം ഉറങ്ങുന്ന സ്ത്രീശക്തി ഉണരണം എന്നുള്ളതാണ്.ഈ ഉണര്‍വ് വികസിത രാജ്യങ്ങളിലെ സ്ത്രീകളില്‍ മാത്രം ഉണ്ടാകേണ്ടതല്ല. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും സ്ത്രീകളില്‍ ഈ ഉണര്‍വ് ഉണ്ടാകണം. ഭൗതികചിന്തയ്ക്കു പ്രാധാന്യം നല്കുന്ന ചിന്തകള്‍ ഉള്‍കൊള്ളുന്ന ഒരു സ്ത്രീ സമുഹം നമുക്ക് ഇടയില്‍ വളര്‍ന്നു വരേണ്ടതുണ്ട് . അന്ധവിശ്വാസങ്ങളും ആചാരവും അടിച്ചേല്‍പ്പിച്ച ഇടുങ്ങിയ ചട്ടക്കൂടില്‍ കഴിയുന്ന രാജ്യങ്ങളിലെ സ്ത്രീകള്‍ ആധുനിക ചിന്തയിലേക്ക് ഉണരുക തന്നെ വേണം . വിദ്യാഭ്യാസത്തിലൂടെയും ഭൗതികമായ വളര്‍ച്ചയിലൂടെയും സ്ത്രീയും അവള്‍ക്ക് ചുറ്റുമുള്ള സമൂഹവും ഉണരും, സംസ്‌കാരം വളരും എന്നു നാം കരുതി. എന്നാല്‍ ഈ വിശ്വാസം തെറ്റാണെന്ന് കാലം നമ്മെ പഠിപ്പിച്ചു. കേവലം മതഗ്രന്ഥങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്തതുകൊണ്ടുമാത്രം ഈ ഉണര്‍വ് ഉണ്ടാകുന്നില്ല. സ്ത്രീ ശക്തി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെങ്കില്‍ ആധുനിക വിദ്യാഭ്യാസവും ലോകത്തെ കുറിച്ചുള്ള അറിവും വേണം
ബാഹ്യമായ ഒരു ശക്തിക്കും സ്ത്രീയെയും അവള്‍ക്കു ജന്മസിദ്ധമായിട്ടുള്ള മാതൃത്വത്തെയും തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല. സ്ത്രീയെ ഉണര്‍ത്തേണ്ടത് അവള്‍തന്നെയാണ്. അതിനു തടസ്സം അവളുടെ മനസ്സാണ്. പോയകാല സമൂഹം സൃഷ്ടിച്ച നിയമങ്ങളും അന്ധവിശ്വാസങ്ങളും സ്ത്രീക്കെതിരെ ഇന്നും നിലനില്ക്കുന്നു. ചൂഷണം ചെയ്യാനും അടിച്ചമര്‍ത്താനും പുരുഷന്‍മാര്‍ കെട്ടിച്ചമച്ച പ്രാകൃതമായ മത സമ്പ്രദായങ്ങളും തുടരുന്നു. ഇവയെല്ലാംകൂടി സൃഷ്ടിച്ച ചിലന്തിവലയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ് സ്ത്രീയുടെ മനസ്സ്.
പെണ്ണിനെ പട്ടിന്റെയും പൊന്നിന്റെയും ലോകത്ത് തളച്ചിട്ട്, സ്ത്രീയെന്നാല്‍ ശരീരമാണെന്നും ശരീരമെന്നാല്‍ വെളുപ്പാണെന്നും ഉള്ള ഒരു മനോഭാവം സമൂഹം ഇന്ന് സ്ത്രീയുടെ ഉള്ളില്‍ രൂപപ്പെടുത്തിയിരിക്കുന്നു. അത് മാറണം. അവളുടെ യഥാര്‍ഥ പ്രകൃതിക്കും ചരിത്രം അവള്‍ക്ക് നല്‍കിയ സ്ഥാനങ്ങള്‍ക്കും യാതൊരു വിലയും കല്‍പ്പിക്കാത്ത വിധമാണ് സമൂഹം അവളോട് പെരുമാറുന്നത്. ആ അവസ്ഥയും തിരുത്തപ്പെടണം. അതിന് സ്ത്രീശാക്തീകരണമാണ് ലക്ഷ്യം. കഴിവുള്ള സ്ത്രീകള്‍ ഇന്ന് ധാരാളമുണ്ട്. പക്ഷേ ആ കഴിവുകള്‍ ശരിയായ വിധം വിനിയോഗിക്കപ്പെടുന്നില്ല.
സ്ത്രീകളില്‍ പ്രകൃത്യാതന്നെ പല കഴിവുകളും സദ്ഗുണങ്ങളും നിലീനമാണ്. സ്‌നേഹം, കരുണ, സേവന മനഃസ്ഥിതി അങ്ങനെ പലതും. 'ക്ഷമയാം ധരിത്രി' എന്നല്ലേ സ്ത്രീയെപ്പറ്റി പറയുന്നത്. അത്തരം കഴിവുകള്‍ ഒന്നുകില്‍ തെറ്റായി ഉപയോഗിക്കപ്പെടുന്നു; അല്ലെങ്കില്‍ സ്ത്രീസമൂഹം തികച്ചും നിഷ്‌ക്രിയരായി ഒതുങ്ങിക്കൂടേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. കുറച്ചുശതമാനം സ്ത്രീകള്‍ക്കേ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുന്നുള്ളൂ
ഓരോനാടുകളിലെയും നവോത്ഥാന-പരിഷ്‌കരണപ്രസ്ഥാനങ്ങള്‍ സ്ത്രീ വിദ്യാഭ്യാസത്തിനും പ്രാധാന്യം കല്‍പിക്കാന്‍തുടങ്ങി . അതിനാല്‍ തന്നെ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് ഒപ്പം സ്ത്രീ വിദ്യാഭ്യാസരംഗത്തും പുരോഗതിയുണ്ടായിവരണം . സത്രീകളൂടെ കൂട്ടത്തില്‍ നിന്ന് അധ്യാപികമാരും ഡോക്ടര്‍മാരും നിയമജ്ഞരും പത്രപ്രവര്‍ത്തകരും സാമൂഹിക സേവനരംഗങ്ങളില്‍ തിളങ്ങി. സത്രീകളൂടെ ഉന്നമനം സാമൂഹികവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു എന്ന് മനസിലായപ്പോള്‍ സ്ത്രീ ഉന്നമനത്തിനു വേണ്ടി വാതോരാതെ സംസാരിക്കാന്‍ ഇന്ന് സംഘടനകള്‍ ഏറെയാണ്. സ്ത്രീക്ക് സാമ്പത്തിക വിദ്യാഭ്യാസ സ്വാതന്ത്ര്യം നല്‍കുമ്പോള്‍ രാജ്യത്തിന്റെ മുഖച്ചായതന്നെ മാറ്റിയെടുക്കാമെന്ന് സ്ത്രീ വിദ്യാഭ്യാസത്തെ നിഷേധിച്ചവരും മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട് .
എന്നാലും മത പുരുഷമേതാവിത്വം ഇപ്പോഴും സ്ത്രീയ വീട്ടിലെ അടുക്കളിയിലും കിടപ്പറയിലും മാത്രം ഒതുക്കി നിറുത്തി കൊണ്ട് മതാന്തയുടെ ഒരു പിടിമറക്കുള്ളില്‍ തറക്കുന്നു . "സ്വര്‍ഗ്ഗം നിങ്ങളുടെ കാലടയില്‍" എന്ന് പറഞ്ഞു കൊണ്ട് അന്തതയുടെ ലോകത്തേക്ക് വീണ്ടും വീണ്ടും അവള്‍
അഭിപ്രായങ്ങള്‍