കുരുടി (ബ്രാഹ്മണിക്കുരുടി)
കുരുടി (ബ്രാഹ്മണിക്കുരുടി)
പാമ്പുവർഗ്ഗത്തിലെ വളരെ ഒരു ചെറിയ ഇനമാണ് ബ്രാഹ്മണിക്കുരുടി. അഞ്ച് മുതൽ ഇരുപത് വരെ സെ.മീ നീളം വക്കുന്ന ഇവ കോഴിപ്പാമ്പ്, കുരുടൻ പാമ്പ്, കോലിപ്പാമ്പ് എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ ഫ്ലവർ പോട് സ്നേക് എന്നും പറയുന്ന ഇവയുടെ ശാസ്ത്രനാമം റാംഫോടൈപ്ലോപ്സ് ബ്രഹ്മിണസ് എന്നാണ്. ചില പ്രദേശങ്ങളിൽ ഇതിനെ തൊട്ടാരട്ടി എന്നും പറഞ്ഞിരുന്നു.
!!!ഈ ജീവിവർഗ്ഗത്തിൽ ആൺപാമ്പുകളില്ല!!!
. പ്രജനനം പാർഥിനൊജെനെസിസ് അഥവാ അനിഷേകജനനം വഴിയാണ്. ഇണചേരൽ കൂടാതെതന്നെ പെൺപാമ്പുകളുടെ വയറ്റിൽ ഓരോ തവണയും പത്തു മുതൽ മുപ്പതുവരെ മുട്ടകൾ രൂപം കൊള്ളുന്നു. മുട്ടകൾ വിരിയുമ്പോൾ കുഞ്ഞുങ്ങൾക്ക് 50 മുത 60 വരെ മി. മീ. നീളം കാണും. എല്ലാം പെൺകുഞ്ഞുങ്ങൾ തന്നെ ആയിരിക്കും. ഇവയുടെ പ്രിയഭക്ഷണം ഉറുമ്പിന്റേയും ചിതലിന്റേയും മറ്റും മുട്ടകളും ലാർവ്വകളുമാണ്.
Surah No:13
Ar-Ra'd
അവനാണ് ഭൂമിയെ വിശാലമാക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്‍. എല്ലാ ഫലവര്‍ഗങ്ങളില്‍ നിന്നും അവനതില്‍ ഈ രണ്ട് ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അവന്‍ രാത്രിയെക്കൊണ്ട് പകലിനെ മൂടുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.(3)
Surah No:36
Yaseen
ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!(36)
Surah No:51
Adh-Dhaariyat
എല്ലാ വസ്തുക്കളില്‍ നിന്നും ഈ രണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി.(49)
Surah No:78
An-Naba
നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.(8)
NB : ഈ പാമ്പിനു ഇണകളെ സൃഷ്ട്ടിക്കാന്‍ ഇസ്ലാമിന്റെ അള്ളാഹു മറന്നതാണോ ??
ഇത്രയും വലിയ ഒരു നുണ പറയുന്ന കിത്താബു വേറെയുണ്ടോ ? ഈ പാമ്പിന്റെ കാര്യത്തില്‍ അല്ലാഹുവിനു എന്ത് പറ്റിപ്പോയി ഖുറാന്‍ എന്നത് എന്നന്നെക്കുമുള്ള പുസ്തകമാണ് ഇനി വേറെ പുസ്തകം ഒന്നും അള്ളാഹു ഇറക്കില്ല എന്നും പറയുന്ന . കിത്താബില്‍ ഇങ്ങനെയുള്ള അറിവില്ലായിമകള്‍ ഉണ്ടകില്‍ അത് തിരുത്തി ജനത്തിന് ഉപകാരപ്രദമായ രീതിയില്‍ ഈ പുസ്തകത്തെ കൊണ്ട് വരേണ്ടതല്ലേ അല്ലാതെ ഖുറാനില്‍ ഇന്നേവരെ ഒരു തെറ്റും ഇല്ല എന്ന് എങ്ങനെ പറയുവാന്‍ കഴിയും ഈ മുകളില്‍ കാണിച്ച പാമ്പിന്റെ കാര്യം തന്നെ ഒരു വലിയ തെറ്റല്ലേ ?
"ലൈംഗികത പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള പ്രത്യുത്പാദനരീതി ആണ്
അസംഗജനനം. മിക്ക ജീവികളിലും ലൈംഗിക പ്രത്യുത്പാദനമാണ് നടക്കുന്നത്.
ബീജാണ്ഡസംയോജനം ഇത്തരത്തിലുള്ള പ്രത്യുത്പാദനത്തിന് അനിവാര്യമാണ്.
ബീജാണ്ഡങ്ങളുടെ പരിപക്വനസമയത്ത് ക്രോമസോമുകളുടെ എണ്ണം പകുതിയായി
കുറയുന്നതുമൂലം ബീജസങ്കലനഘട്ടത്തിൽ സ്പീഷീസിനു സഹജമായ ക്രോമസോം നില
കൈവരുന്നു. ഇങ്ങനെ പ്രത്യുത്പാദനം നടന്നുകൊണ്ടിരിക്കുന്ന പല ജീവികളിലും
കാലക്രമത്തിൽ പരിണാമം സംഭവിച്ച് ലൈംഗികത നഷ്ടപ്പെടുകയും അലൈംഗികമായ
മാർഗങ്ങളാൽ പ്രത്യുത്പാദനം നടക്കാനിടയാകുകയും ചെയ്യുന്നു. ഈ പ്രതിഭാസമാണ്
അസംഗജനനം. ലൈംഗികമായും അലൈംഗികമായും പ്രത്യുത്പാദനം നടക്കുന്ന പല
സസ്യങ്ങളുമുണ്ട്"
അഭിപ്രായങ്ങള്‍