അളിഞ്ഞ രാജഭക്തി








കോഴിക്കോട് ഒരു ഹോട്ടല്‍ തല്ലി പൊളിക്കാന്‍ യുവ മോര്‍ച്ചറിക്കാരെ കണ്ടു കൊച്ചിയില്‍ ചുംബന സമരം ഉണ്ടായപ്പോള്‍ ഇരുമ്പ് വടികളുമായി ആര്‍ഷഫാരത സംസ്ക്കരക്കാര്‍ നിയമം കയ്യിലെടുത്തു അതുപോലെ കോഴിക്കോടും ചുംബന സമരത്തില്‍ വാനരസേനയും ഹനുമാന്‍ സേനയും ആയുധങ്ങളുമായി വന്നു കൊണ്ട് അവിടത്തെ നിയമവും കാറ്റില്‍ പറത്തികൊണ്ട് അഴിഞ്ഞാടി
ഇപ്പോള്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ 266 കിലോ സ്വര്‍ണ്ണം കാണാനില്ല എന്നുള്ള വാര്‍ത്തകള്‍ വന്നിട്ട് കുറച്ചു കാലമായി
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണങ്ങള്‍ ഒരു കുടുംബം അവരുടെ ആവുശ്യങ്ങള്‍ക്ക് വേണ്ടി മോഷിട്ടിക്കുന്ന്തു ഇവര്‍ അറിയുന്നില്ലേ ? തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ. "തിരുവിതാംകൂർ രാജാവ്‌"(ഇപ്പോഴങ്ങനെ ഒരു പദവി നിയമപ്രകാരം ഇല്ല) എന്ന വ്യക്തി ആരെയും തൊടീക്കാതെ ഭരിച്ചുവരുന്ന ആ ക്ഷേത്രത്തിൽ നിന്ന് പത്തു നാനൂറു കിലോ സ്വർണ്ണമാണു കാണാതായതായി സുപ്രീം കോടതി നിയോഗിച്ച ഓഡിറ്റർ വിനോദ്‌ റായ്‌ റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്‌. ബിജെപിക്കാർ ഏറെ പൊക്കിപ്പിടിച്ച ടു ജി അഴിമതിയേക്കുറിച്ച്‌ പറഞ്ഞതും ഇതേ വിനോദ്‌ റായ്‌ ആയിരുന്നു എന്നുള്ളതുകൊണ്ട്‌ അദ്ദേഹത്തിനു ഇക്കാര്യത്തിൽ മാത്രമായി തെറ്റുപറ്റില്ല എന്ന് നമുക്കങ്ങ്‌ ഉറപ്പിക്കാമല്ലോ ല്ലേ? ഇതുമുഴുവൻ ആ "രാജാവ്‌" കട്ടുകൊണ്ടുപോയി എന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ല. എന്നാലും സുപ്രീം കോടതി നേരിട്ടിടപെട്ട്‌ അന്വേഷണം നടത്തിയതുകൊണ്ടാണു ഈ വിവരം ഇപ്പോഴെങ്കിലും പുറത്തുവന്നത്‌ എന്നെങ്കിലും സാമാന്യബുദ്ധി വെച്ച്‌ അംഗീകരിക്കുമല്ലോ. ആ അന്വേഷണത്തോട്‌ "രാജകുടുംബം" ഒട്ടും സഹകരിക്കുന്നില്ല എന്ന് കോടതിക്ക്‌ തന്നെ പരാതിയുണ്ട്‌. ഈ ആരോപണമൊക്കെ ജനാധിപത്യ സർക്കാരിനെതിരെ ആയിരുന്നുവെങ്കിൽ എന്തൊക്കെയായിരിക്കും ഇവിടത്തെ പുകിൽ എന്ന് ആലോചിക്കാൻ പോലും വയ്യ. ഏതായാലും "പൊന്നു തിരുമനസ്സി"ന്റെ കാര്യമായതുകൊണ്ട്‌ ആർക്കും ഒരു പരാതിയുമില്ല. "രാജാവ്‌" ക്ഷേത്രമുറ്റത്തുനിന്നും കാലിലെ പൊടി തട്ടിക്കുടഞ്ഞ്‌ ശ്രീപത്മനാഭന്റെ മണൽത്തരി പോലും തനിക്ക്‌ വേണ്ടായെന്ന് പ്രഖ്യാപിക്കുന്ന രംഗം മനസ്സിൽ ആവർത്തിച്ച്‌ റീപ്ലേ ചെയ്ത്‌ അളിഞ്ഞ രാജഭക്തിയുടെ ഉച്ചിഷ്ഠവും അമേദ്യവും നുണഞ്ഞിറക്കി നമുക്ക്‌ ഏമ്പക്കമിട്ടും അപകടം നടന്നാല്‍ കാക്കി ക്ലാസം ഇടാന്‍ വേണ്ടിയും നമ്മുക്ക് ഓടാം ക്ഷേത്രത്തില്‍ നിന്ന് മാര്‍ത്താണ്ഡവര്‍മ്മ രാജാവ് സ്വര്‍ണ്ണം കടത്തുന്നതായി വരുന്ന വാര്‍ത്തകള്‍ ഇവര്‍ കാണില്ല എന്നാല്‍ എവിടെയെങ്കിലും ആരെങ്കിലുമൊക്കെ ചുംബിച്ചാലും പിന്നെ അപകടം ഉണ്ടായാല്‍ കാക്കി ക്ലാസം ഇടാന്‍ ഓടുന്നതുംഅപകടം നടന്ന സ്ഥലത്ത് പോയി ഫേസ്ബുക്കില്‍ ഫോട്ടോസ് അപ്ടേറ്റ്‌ ചെയ്യാനുമൊക്കെ ഇവര്‍ക്ക് നന്നായി അറിയാം . പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് തഞ്ചാവൂരിലെ ജ്വല്ലറി ഉടമ മണലില്‍ കലര്‍ത്തി സ്വര്‍ണ്ണം കടത്തുന്നത് നേരിട്ട് കണ്ടെതാണെന്നും പരാതിപ്പെട്ടതിന്റെ പേരില്‍ ആസിഡ് ആക്രമണത്തിന് വിധേയനായെന്നും ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. ക്ഷേത്രത്തിന്റെ അറയില്‍ നിന്ന് തിരുവാഭരണങ്ങളും ആട്ടവിളക്കുകളും കടത്തിയത് രാജകൊട്ടാരത്തിന്റെ അറിവോടെയാണെന്നും ക്ഷേത്ര ജീവനക്കാരനായ പദ്മനാഭ ദാസന്‍ പറഞ്ഞു.ഇതൊന്നും ഇവര്‍ അറിയുന്നില്ല
"അളിഞ്ഞ രാജഭക്തിയുടെ ഉച്ചിഷ്ഠവും അമേദ്യവും നുണഞ്ഞിറക്കി നമുക്ക്‌ ഏമ്പക്കമിട്ടും ഇരിക്കാം ഉറക്കം നടിക്കാം ഞാനൊന്നും അറിഞ്ഞില്ല കേട്ടില്ല കുറച്ചു സംഭാരം തരിക വല്ലാത്ത ദാഹം "

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം