മക്കയിലെ പ്രബോധനം എന്ത് കൊണ്ട് പരാജയമായി ??...







മുഹമ്മദു 13വര്‍ഷക്കാലം മക്കയില്‍ നടത്തിയ പ്രബോധനപ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടാനും, മദീനയിലേക്കു താമസം മാറാനും പിന്നീട് വാള്‍ കയ്യിലേന്തി മതം സ്ഥാപിക്കാനുമൊക്കെ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു?
ഈ അന്വേഷണത്തിന് ഏറെ സഹായകമയ വിവരങ്ങള്‍ ഖുര്‍ആനില്‍ തന്നെ ഉണ്ട്.
മക്കയിലെ ആളുകള്‍ മുഹമ്മദിനെ വലിയ തോതില്‍ ഉപദ്രവിച്ചു വെന്നും ആട്ടിയോടിച്ചുവെന്നും പറയുന്നതില്‍ എത്രമാത്രം വസ്തുതയുണ്ട്? ?
ഇസ്ലാമിന്റെ ആധികാരിക ചരിത്രഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ പറയത്തക്ക ശാരീരിക ഉപദ്രവങ്ങളൊന്നും അദ്ദേഹത്തിനു നേരെ ഉണ്ടായിട്ടില്ല. പിന്നെ സംഭവിച്ചതെന്താണെന്നു ഖുര്‍ആന്‍ വ്യക്തമായ ഒരു ചിത്രം നല്‍കുന്നുണ്ടു താനും.
ആ കാലകെട്ടത്തിലെ അറബികള്‍ക്കിടയില്‍ ധാരാളം പ്രവാചകന്മാരും വെളിച്ചപ്പാടുകളും ഉണ്ടായിരുന്നു. ഓരോ ഗോത്ര ദൈവങ്ങള്‍ക്കും ,അവരുടെ ഇംഗിതങ്ങള്‍ ഭക്തരെ അറിയിക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത് ഈ വെളിച്ചപ്പാടുകളായിരുന്നു. അവരുടെ വെളിപാടുകളെ ആരും കാര്യമായി സംശയിച്ചിരുന്നില്ല. അറബികള്‍ ഏതു പ്രധാന തീരുമാനം എടുക്കുമ്പോഴും അവരുടെ ദൈവങ്ങളുമായി കൂടിയാലോചന നടത്തിയിരുന്നു.
വെളിപാടും പ്രവാചകത്വവുമൊന്നും അവര്‍ക്കു പുതിയ കാര്യമായിരുന്നില്ല എന്നു ചുരുക്കം. അങ്ങനെയിരിക്കെയാണ് മുഹമ്മദ് പുതിയ പ്രവാചകനായി രംഗത്തു വരുന്നത്. ഗോത്രദൈവങ്ങളെല്ലാം വ്യാജന്‍ മാരാണെന്നും അല്ലാഹു എന്ന ആകാശ ദൈവം മത്രമേ യഥാര്‍ഥ ദൈവമായുള്ളു എന്നുമാണ് അദ്ദേഹം വാദിച്ചത്. ഇത് അറബികള്‍ക്കു ബോധ്യപ്പെട്ടില്ല. അവരെ ബോധ്യപ്പെടുത്തുന്നതില്‍ മുഹമ്മദ് തീര്‍ത്തും പരാജയപ്പെടുകയാണുണ്ടായത്. ആ പരാജയത്തിന്റെ ദയനീയ ചിത്രം ഖുര്‍ ആന്‍ തന്നെ വരച്ചുകാട്ടുന്നതു നോക്കുക!!
മക്ക മുശ്രിക്കുകളും `അല്ലാഹുവും` തമ്മില്‍ നടന്ന സംവാദം
-------------------------------------------------------------------------------------
Surah No:17
Al-Israa
അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന്‌ നീ ഞങ്ങള്‍ക്ക്‌ ഒരു ഉറവ്‌ ഒഴുക്കിത്തരുന്നത്‌ വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല.(90)
അല്ലെങ്കില്‍ നിനക്ക്‌ ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത്‌ വരെ.(91)
അല്ലെങ്കില്‍ നീ ജല്‍പിച്ചത്‌ പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത്‌ വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട്‌ വരുന്നത്‌ വരെ.(92) ...........ഈ വരികളുടെ തഫീസ്ര്‍ അര്‍ഥം ഇങ്ങനെയാണ്
.(തഫ്സീര്‍ വിവരണം .)
-------------------------------------
.( പ്രതിയോഗികളുടെ ആവശ്യം ഇതായിരുന്നു: നീ പ്രവാചകനാണെങ്കില്‍ ഇപ്പോള്‍തന്നെ ഭൂമിയിലേക്ക് ഒന്നു വിരല്‍ ചൂണ്ടൂ, ഉടനെ അവിടെ ഒരു നീരുറവ പൊട്ടിയൊഴുകട്ടെ; അല്ലെങ്കില്‍ പെട്ടെന്ന് മനോഹരമായ ഒരുതോട്ടം ഇങ്ങുണ്ടാവട്ടെ; എന്നിട്ട് അതിലൂടെ നദികള്‍ ഒഴുകട്ടെ. നീ ആകാശത്തേക്ക് വിരല്‍ ചൂണ്ടൂ, നിന്നെ കളവാക്കുന്നവരുടെ മേല്‍ ആകാശം കഷ്ണം കഷ്ണമായി പൊട്ടിവീഴട്ടെ. നീ ഒന്നു ഊതിയിട്ട് കണ്ണടച്ച് തുറക്കുമ്പോഴേക്കും സ്വര്‍ണത്തിന്റെ ഒരു മന്ദിരം ഇവിടെ ഉണ്ടാവട്ടെ. നീ ഒരു ശബ്ദമുണ്ടാക്കൂ, ദൈവവും അവന്റെ മലക്കുകളും ഞങ്ങളുടെ കണ്‍ മുമ്പില്‍ ഇറങ്ങി വരികയും മുഹമ്മദിനെ നാം പ്രവാചകനായി നിശ്ചയിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്യട്ടെ. ഞങ്ങളുടെ കണ്‍മുമ്പില്‍നിന്ന് നീ ആകാശത്തിലേക്ക് കയറിപ്പോവുകയും ഞങ്ങളുടെ പേരില്‍ ദൈവത്തെക്കൊണ്ട് ~ഒരു കത്തെഴുതിച്ച് കൊണ്ടു വരികയും ചെയ്യൂ. ഞങ്ങളത് കൈകൊണ്ട് സ്പര്‍ശിക്കുകയും നോക്കി വായിക്കുകയും ചെയ്യട്ടെ--ദീര്‍ഘമായ ഈ ആവശ്യങ്ങള്‍ക്ക് ഇങ്ങനെ ഒരു മറുപടി മാത്രം നല്‍കി ഒഴിവാക്കിയിരിക്കയാണ്: അവരോട് പറയൂ: പരിശുദ്ധനാണ് എന്റെ നാഥന്‍. ഞാനാകട്ടെ, സന്ദേശവാഹകനായ ഒരു മനുഷ്യനല്ലാതെ മറ്റെന്തെങ്കിലുമാണോ?`" )
തനിക്കു മുമ്പുള്ള പ്രവാചകരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്ന് മുഹമ്മദ് തന്നെയാണവരോട് പറഞ്ഞത്. ആ നിലയ്ക്ക് അന്ത്യപ്രവാചകനെന്നവകാശപ്പെട്ട അദ്ദേഹത്തോട് തെളിവിനായി ദൃഷ്ടാന്തം ചോദിച്ചത് തികച്ചും ന്യായമായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു തെളിവും നല്‍കാന്‍ കഴിയാതെ സ്വയം പരിഹാസ്യനാവുകയാണുണ്ടായത്.
വ്യാജന്മാരായ മറ്റു ദൈവങ്ങളെപ്പോലെ അല്ലാഹുവും ഒരു മനുഷ്യനെത്തന്നെ ദൂതനാക്കി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്തേ? എന്ന ചോദ്യവും വളരെ പ്രസക്തവും ന്യായവുമായിരുന്നു. അതിനുള്ള മറുപടി എത്ര ബാലിശമായിരുന്നു എന്നു നോക്കൂ:
Surah No:17
Al-Israa
ജനങ്ങള്‍ക്ക്‌ സന്‍മാര്‍ഗം വന്നപ്പോള്‍ അവര്‍ അത്‌ വിശ്വസിക്കുന്നതിന്‌ തടസ്സമായത്‌, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക്‌ മാത്രമായിരുന്നു.(94)
(നബിയേ,) പറയുക: ഭൂമിയിലുള്ളത്‌ ശാന്തരായി നടന്ന്‌ പോകുന്ന മലക്കുകളായിരുന്നെങ്കില്‍ അവരിലേക്ക്‌ ആകാശത്ത്‌ നിന്ന്‌ ഒരു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു.(95).....
.(തഫ്സീര്‍ വിവരണം .)....
--------------------------------------
(അതായത്, എല്ലാ കാലങ്ങളിലുമുള്ള മൂഢജനങ്ങള്‍ മനുഷ്യന്‍ ഒരിക്കലും പ്രവാചകനാവുകയില്ല എന്ന തെറ്റിദ്ധാരണയില്‍ അകപ്പെട്ടവരാണ്. അതിനാല്‍ എപ്പോഴെങ്കിലും ഒരു പ്രവാചകന്‍ വന്നാല്‍ അദ്ദേഹം തിന്നുകയും കുടിക്കുകയും ഭാര്യാ സന്താനങ്ങളെ സ്വീകരിക്കുകയും ചെയ്യുന്നത് കണ്ടാല്‍, മാംസവും മജ്ജയുമുള്ളവനായിക്കണ്ടാല്‍ അത് പ്രവാചകനല്ലെന്ന് തീര്‍പ്പുകല്‍പിക്കുന്നു. കാരണം മനുഷ്യനാണയാള്‍. അങ്ങനെ അദ്ദേഹം മരിച്ചുകഴിഞ്ഞാല്‍ തന്റെ ആദര്‍ശം സ്വീകരിച്ചവരില്‍ നിന്നു തന്നെ `അദ്ദേഹം മനുഷ്യനായിരുന്നില്ല, കാരണം അദ്ദേഹം പ്രവാചകനായിരുന്നു` എന്നു പറഞ്ഞുതുടങ്ങുന്ന ഒരു വിഭാഗം ഉണ്ടാകുന്നു. അങ്ങനെ ചിലര്‍ അദ്ദേഹത്തെ ദൈവമാക്കുന്നു. ചിലര്‍ ദൈവപുത്രനാക്കുന്നു. ചിലരുടെ വാദം, ദൈവം അദ്ദേഹത്തില്‍ അവതരിച്ചിരിക്കുന്നുവെന്നാണ്.)
ചുരുക്കത്തില്‍ പറഞ്ഞാല്‍ അന്നത്തെ അറബികള്‍ പോലും മുഹമ്മധിനോട് തെളിവുകള്‍ ചോദിച്ചു
Surah No:2
Al-Baqara
വിവരമില്ലാത്തവര്‍ പറഞ്ഞു: എന്തുകൊണ്ട്‌ ഞങ്ങളോട്‌ (നേരിട്ട്‌) അല്ലാഹു സംസാരിക്കുന്നില്ല? അല്ലെങ്കില്‍ ഞങ്ങള്‍ക്ക്‌ (ബോധ്യമാകുന്ന) ഒരു ദൃഷ്ടാന്തം വന്നുകിട്ടുന്നില്ല? എന്നാല്‍ ഇവര്‍ പറഞ്ഞതു പോലെത്തന്നെ ഇവര്‍ക്ക്‌ മുമ്പുള്ളവരും പറഞ്ഞിട്ടുണ്ട്‌. ഇവര്‍ രണ്ട്‌ കൂട്ടരുടെയും മനസ്സുകള്‍ക്ക്‌ തമ്മില്‍ സാമ്യമുണ്ട്‌. ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ നാം ദൃഷ്ടാന്തങ്ങള്‍ വ്യക്തമാക്കികൊടുത്തിട്ടുണ്ട്‌.(118)........
.(തഫ്സീര്‍ വിവരണം .)
------------------------------------
( അതായത്, മുന്‍കഴിഞ്ഞ ദുര്‍മാര്‍ഗികള്‍ ഉന്നയിച്ചു കഴിഞ്ഞിട്ടില്ലാത്ത യാതൊരു പുതിയ ആക്ഷേപവും ആവശ്യവും ഇന്നത്തെ ദുര്‍മാര്‍ഗികള്‍ കെട്ടിച്ചമച്ചിട്ടില്ല, പുരാതനകാലം മുതല്‍ ഇന്നോളം ദുര്‍മാര്‍ഗത്തിന്റെ പ്രകൃതി ഒന്നുതന്നെയാണ്; ഒരേ തരത്തിലുള്ള സംശയങ്ങളും ആക്ഷേപങ്ങളും ചോദ്യങ്ങളും തന്നെ അതാവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു)
തികച്ചു ന്യായമായ ആവുശ്യമാണ് ആ കാലകെട്ടത്തിലെ അവരുടെ വിശ്വസത്തില്‍ അവര്‍ ചോദിച്ചത് അതിനു പോലും മുഹമ്മദിന്റെ കയ്യില്‍ മറുപടി ഉണ്ടായില്ല എന്ന് മാത്രമല്ല ഇത് പോലെ പിച്ചും പേയ്യും അവരോടു പറയുകയും ചെയ്യേണ്ടി വന്നു.
ഭൂമിയിലെ താമസക്കാര്‍ മലക്കുകളായിരുന്നെങ്കില്‍ മലക്കുകളെ പറഞ്ഞയക്കുമായിരുന്നു എന്ന ന്യായം യുക്തിക്കു നിരക്കുന്നതാണോ???
മനുഷ്യര്‍ക്കിടയില്‍തന്നെ അനേകം വ്യാജ വെളിച്ചപ്പാടുകളും പ്രവാചകന്മാരുമൊക്കെയുണ്ടായിരുന്ന ഒരു കാലത്ത് യഥാര്‍ഥ ദൈവവും ഈ വ്യാജദൈവങ്ങള്‍ അവലംബിച്ച അതേ ആശയവിനിമയ മാര്‍ഗ്ഗം തന്നെ ഉപയോഗിച്ചതിന്റെ അനൌചിത്യം ചൂണ്ടിക്കാണിച്ചതില്‍ തെറ്റുണ്ടോ??
കുറേക്കൂടി വിശ്വാസയോഗ്യമായ ഒരു മാര്‍ഗ്ഗം ഈ ദൈവം അവലംബിക്കേണ്ടതായിരുന്നില്ലേ??
ദൃഢമായി വിശ്വസിക്കുന്നവര്‍ക്കു വ്യക്തമായ ദൃഷ്ടാന്തം കാണിച്ചു കൊടുത്തിട്ടുണ്ടെന്ന വാദം നിരര്‍ഥകവും യുക്തിഹീനവുമല്ലേ??
അന്ധമായി എന്തും വിശ്വസിക്കാന്‍ തയ്യാറാകുന്നവര്‍ക്കു തെളിവുകള്‍ വേണ്ടതില്ല. ഏതു വ്യാജന്മാരുടെ കെണിയിലും അവര്‍ വീണുപോകും. സംശയിക്കുകയും ചോദ്യം ചെയ്യുകയും വ്യക്തമായ തെളിവുള്ള കാര്യം മാത്രം വിശ്വസിക്കുകയും ചെയ്യുന്ന ചിന്താശീലര്‍ക്കാണു തെളിവു വേണ്ടത്. അത്തരക്കാരുടെ മുന്‍പില്‍ തെളിവു നല്‍കുന്നതില്‍ അമ്പേ പരാജയപ്പെടുകയും നിരാശരാവുകയും ചെയ്ത അല്ലാഹുവും . മുഹമ്മദും ചോദ്യകര്‍ത്താക്കളുടെ ഉദ്ദേശ്യ ശുദ്ധിയെത്തന്നെ ചോദ്യം ചെയ്യാനാണു പിന്നീട് കാണുന്നത് .
“നാമുമായി കണ്ടുമുട്ടാന്‍ ആഗ്രഹിക്കാത്തവര്‍ ചോദിക്കുന്നു.നമ്മുടെ അടുത്തേക്ക് എന്തുകൊണ്ട് മലക്കുകള്‍ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ നമ്മുടെ റബ്ബിനെ നാം എന്തുകൊണ്ട് നേരി‍ട്ടു കാണുന്നില്ല? തീര്‍ച്ചയായും അവര്‍ മനസ്സില്‍ ഗര്‍വ്വു നടിക്കുകയും ധിക്കാരം കാട്ടുകയുമാണ് ചെയ്തിരിക്കുന്നത്.”[25:21.....
ശാസ്ത്രബോധവും യുക്തിചിന്തയും വികസിച്ച ഇക്കാലത്തു പോലും സിദ്ധന്മാരും മനുഷ്യദൈവങ്ങളും ആളുകളെ പറ്റിക്കുന്നത് നാം കാണുന്നു. പതിനാലു നൂറ്റാണ്ടു മുമ്പ് മക്കയില്‍ ജീവിച്ചിരുന്ന അറബികള്‍ പ്രവാചകത്വ വാദവുമായി വന്ന മുഹമ്മദിനോട് തെളിവുകള്‍ ചോദിച്ചെങ്കില്‍ അവരുടെ യുക്തിചിന്താശീലത്തെ പ്രശംസിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ അന്ധമായി വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരെ ഭീഷണിപ്പെടുത്തുകയാണു മുഹമ്മദിന്റെ ദൈവം ചെയ്തത്.
Surah No:25
Al-Furqaan
മലക്കുകളെ അവര്‍ കാണുന്ന ദിവസം(ശ്രദ്ധേയമാകുന്നു.) അന്നേ ദിവസം കുറ്റവാളികള്‍ക്ക്‌ യാതൊരു സന്തോഷവാര്‍ത്തയുമില്ല. കര്‍ക്കശമായ വിലക്ക്‌ കല്‍പിക്കപ്പെട്ടിരിക്കുകയാണ്‌ എന്നായിരിക്കും അവര്‍ (മലക്കുകള്‍) പറയുക.(22)
Surah No:6
Al-An'aam
ഇയാളുടെ (നബി (സ) യുടെ) മേല്‍ ഒരു മലക്ക്‌ ഇറക്കപ്പെടാത്തത്‌ എന്താണ്‌ എന്നും അവര്‍ പറയുകയുണ്ടായി. എന്നാല്‍ നാം മലക്കിനെ ഇറക്കിയിരുന്നെങ്കില്‍ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീടവര്‍ക്ക്‌ സമയം നീട്ടിക്കിട്ടുമായിരുന്നില്ല.(8).......
.(തഫ്സീര്‍ വിവരണം .)
--------------------------------.
( പ്രസ്തുത ആക്ഷേപത്തിനുള്ള ഒന്നാമത്തെ മറുപടിയാണിത് : സത്യവിശ്വാസവും സല്‍ക്കര്‍മങ്ങളും സ്വീകരിക്കുവാന്‍ മനുഷ്യര്‍ക്ക് ലഭിച്ചിട്ടുള്ള കാലാവധി, യാഥാര്‍ഥ്യം മുഖംമൂടി നീക്കി നഗ്നമായി വെളിപ്പെടുത്തുന്നതുവരെയാണ്. അദൃശ്യത്തിന്റെ തിരശ്ശീല നിശ്ശേഷം നീങ്ങിക്കഴിഞ്ഞാല്‍ പിന്നെ കാലാവധിയൊന്നും അനുവദിക്കപ്പെടില്ല. അതിനൊട്ടര്‍ഥവുമില്ല. പിന്നെ വിചാരണയും രക്ഷാശിക്ഷകളും മാത്രമാണ് അവശേഷിക്കുന്നത്. കാരണം, നിങ്ങളുടെ പരീക്ഷാസമയമാണ് ഐഹിക ജീവിതഘട്ടം. യാഥാര്‍ഥ്യം ബാഹ്യേന്ദ്രിയങ്ങള്‍ക്ക് ഗോചരമാവാതെ തന്നെ ബുദ്ധിയും ചിന്താശക്തിയും ഉപയോഗപ്പെടുത്തി അതിനെ മനസ്സിലാക്കുമോ, മനസ്സിലായാല്‍ തന്നെ സ്വന്തം ഇഛാഭിലാഷങ്ങളെ നിയന്ത്രിച്ചു യാഥാര്‍ഥ്യമുള്‍ക്കൊണ്ട് സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുമോ എന്നതാണ് പരീക്ഷ. ഈ പരീക്ഷ സാധുവാകണമെങ്കില്‍ അദൃശ്യം അദൃശ്യമായിരിയ്ക്കുക തന്നെ വേണം. അതുവരെ മാത്രമേ ഇഹലോകമാകുന്ന പരീക്ഷാവധിയുള്ളൂ. അദൃശ്യം ദൃശ്യമായിമാറിയാല്‍ പരീക്ഷാവധി കഴിഞ്ഞു. പിന്നെ പരീക്ഷയല്ല. പരീക്ഷാഫലമാണ് കാത്തിരിക്കേണ്ടത്. അതിനാല്‍ നിങ്ങള്‍ ആവശ്യപ്പെടും പ്രകാരം, ഒരു മലക്കിനെ മലക്കിന്റെ രൂപത്തില്‍ നിങ്ങളുടെ മുമ്പാകെ പ്രത്യക്ഷപ്പെടുത്തുക സാധ്യമല്ല. നിങ്ങളുടെ പരീക്ഷാവധി ഇപ്പോള്‍തന്നെ അവസാനിപ്പിക്കുവാന്‍ അല്ലാഹു ഇഛിക്കുന്നില്ല.)
നീതിമാനും പക്വമതിയുമായ ഇവരുടെ അള്ളാഹു നിസ്സഹായരും അജ്ഞാനികളുമായ തന്റെ സൃഷ്ടികളോട് പറയേണ്ട വാക്കുകളാണോ ഇതൊക്കെ ??
ചോദ്യകര്‍ത്താക്കള്‍ അവരുടെ പൂര്‍വിക പാരമ്പര്യപ്രകാരമുള്ള അന്ധവിശ്വാസങ്ങളില്‍ വേരുറച്ചു പോയവരാണ്.തലമുറകളായി പകര്‍ന്നുവന്ന വിശ്വാസങ്ങളെ ഒറ്റയടിക്കു തള്ളിപ്പറയാനും പകരം മറ്റൊരു പുതിയ മതം സ്വീകരിക്കാനും കഴിയണമെങ്കില്‍ അതിനു തക്കതായ തെളിവുകള്‍ ലഭിക്കണമെന്ന അവരുടെ ആവശ്യം തികച്ചും ന്യായമായിരിക്കെ തെളിവു ചോദിക്കുന്നതു തന്നെ ക്രിമിനല്‍കുറ്റമാണെന്ന് ആക്ഷേപിക്കുന്നത് ശരിയാണോ??
മന്‍ഷ്യര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ മനുഷ്യരെത്തന്നെ ദൂതനാക്കുന്നതിന്റെ ഔചിത്യവും ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയല്ലേ???
അഹങ്കാരം നിമിത്തമാണ് അന്നവര്‍ അക്കാര്യം ചോദിച്ചത് എന്നു വന്നാല്‍ പോലും പില്‍ക്കാലത്ത് ആരുടെയും മനസ്സില്‍ സ്വാഭാവികമായും ഉദിച്ചേക്കാവുന്ന ഒരു സംശയം എന്നനിലക്ക് അല്പം കൂടി യുക്തിസഹമായ മറുപടി പറയാമായിരുന്നില്ലേ??
തെളിവു ചോദിക്കുന്നതു ധിക്കാരമാണെന്നു പറയുന്ന അല്ലാഹു തന്നെ അന്യമതക്കാരോടു തെളിവു ചോദിക്കുന്ന മഹാ അത്ഭുദം തന്നെ ഖുറാനില്‍ കാണാം ..

Surah No:2
Al-Baqara
ആര്‍ക്കെങ്കിലും) സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ്‌ അവര്‍ പറയുന്നത്‌. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ (നബിയേ,) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിന്ന്‌) നിങ്ങള്‍ക്ക്‌ കിട്ടിയ തെളിവ്‌ കൊണ്ടു വരൂ എന്ന്‌.(111) ...
.ഇവിടെ അള്ളാഹു തന്നെ തെളിവ് ചോധികുമ്പോള്‍ ഇവര്‍ പറയുന്ന അവന്റെ സൃഷ്ട്ടികളായ മനുഷ്യന്‍ ചോദിക്കുന്നതില്‍ എന്ത് തെറ്റ് ഇത് തന്നെ ഒരു വലിയ വൈരുദ്ധ്യം നിലനില്‍ക്കുന്നു .
ദൈവദൂതന്‍ എന്നവകാശപ്പെടുന്നയാള്‍ മറ്റാരും ആവശ്യപ്പെടാതെത്തന്നെ തെളിവു നല്‍കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ തെളിവു ചോദിച്ചവരെ ശിക്ഷാഭീഷണി ഉയര്‍ത്തി ഭയപ്പെടുത്താനാണു മുഹമ്മദ് ശ്രമിച്ചത്:
“എങ്കില്‍ അത്തരത്തിലുള്ള ശിക്ഷകള്‍ വരുത്തിക്കാണിച്ചെങ്കിലും പ്രവാചകത്വം തെളിയിക്കണമെന്നായി മക്കയിലെ അറബികള്‍ .
Surah No:8
Al-Anfaal
അല്ലാഹുവേ, ഇതു നിന്‍റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത്‌ നിന്ന്‌ കല്ല്‌ വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക്‌ വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന്‌ അവര്‍ (അവിശ്വാസികള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക.)(32)
Surah No:8
Al-Anfaal
എന്നാല്‍ നീ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവര്‍ പാപമോചനം തേണ്ടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല.(33)
മുന്‍ കാലങ്ങളില്‍ വന്ന പ്രവാചകന്മാര്‍ ഉള്ളപ്പോള്‍തന്നെ ശിക്ഷയിറക്കിയിരുന്നതായി മുഹമ്മദു പറ്ഞ്ഞതുകൊണ്ടാണ് അവര്‍ അങ്ങനെയും വെല്ലു വിളി നടത്തിയത്.
നബിക്കു പരിക്കേല്‍ക്കാതെ ശത്രുക്കളെ ശിക്ഷിക്കാന്‍ പോലും കഴിയാത്ത ദൈവം?
ദൃഷ്ടാന്തങ്ങള്‍ക്കായി മുറവിളി കൂട്ടുന്നവരെ കുറിച്ച് മറ്റൊരിടത്ത് ഇങ്ങനെ കാണാം
Surah No:6
Al-An'aam
ഇവന്‍റെ മേല്‍ ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഏതെങ്കിലും ദൃഷ്ടാന്തം ഇറക്കപ്പെടാത്തതെന്താണ്‌ എന്നവര്‍ ചോദിക്കുന്നു. പറയുക: തീര്‍ച്ചയായും അല്ലാഹു ദൃഷ്ടാന്തം ഇറക്കുവാന്‍ കഴിവുള്ളവനാണ്‌. പക്ഷെ, അവരില്‍ അധികപേരും (യാഥാര്‍ത്ഥ്യം) അറിയുന്നില്ല.(37)
ഈ വരികള്‍ സാമാന്യ യുക്തിക്കു നിരക്കാത്തതും അപ്രസക്തവുമാണ്. കാരണം മക്കയിലെ അറബികളാരും തന്നെ സര്‍വ്വശക്തനായ ദൈവത്തിന്റെ കഴിവിനെ ചോദ്യം ചെയ്തിരുന്നില്ല.
ദൈവത്തിന് അത്ഭുതം കാട്ടാന്‍ കഴിവുണ്ടോ എന്നായിരുന്നില്ല അവരുടെ ചോദ്യം.
പ്രവാചകത്വത്തിനു തെളിവുണ്ടോ എന്നാണവര്‍ ചോദിച്ചിരുന്നത്.
ദൈവത്തിനു കഴിവുണ്ട് എന്ന മറുപടി അവര്‍ക്കു തൃപ്തികരമായ ഒന്നായിരുന്നില്ല.
Surah No:25
Al-Furqaan
സത്യനിഷേധികള്‍ പറഞ്ഞു; ഇദ്ദേഹത്തിന്‌ ഖുര്‍ആന്‍ ഒറ്റതവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്‌. അത്‌ അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക) തന്നെയാണ്‌ വേണ്ടത്‌. അത്‌ കൊണ്ട്‌ നിന്‍റെ ഹൃദയത്തെ ഉറപ്പിച്ച്‌ നിര്‍ത്തുവാന്‍ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത്‌ പാരായണം ചെയ്ത്‌ കേള്‍പിക്കുകയും ചെയ്തിരിക്കുന്നു.(32)
വേദം ഒറ്റത്തവണയായി ഇറക്കാത്തതെന്തേ? എന്ന ചോദ്യത്തിനു താങ്കള്‍ക്കു ഗ്രഹിക്കാനാണ് എന്ന മുടന്തന്‍ ന്യായമായ മറുപടി കൊടുത്താണ് അല്ലാഹുവും മുഹമ്മദും അവിടെ നിന്നും തടി സലാമത് ആകുന്നതു പോലും സ്വയം പരിഹാസ്യനായി മക്കയില്‍ നിന്നും തടി തപ്പുന്ന മുഹമ്മദിനെ മക്കകാര്‍ അതി ക്രുരമായി ദ്രോഹിച്ചു എന്നൊക്കെ പറയുന്നത് തന്നെ എത്ര കണ്ടു ശരിയെന്നുള്ളത് ഇവരുടെ തന്നെ ചരിത്രം പരിശോധിച്ചാല്‍ കാണും
ഈ വാദപ്രതിവാദത്തില്‍ നിന്നും നമുക്ക് വളരെ രസകരമായി ഖുര്‍ആന്‍ പറഞ്ഞു തരുന്നത് കാണാം . ഇതു ശ്രദ്ധിച്ചു വായിച്ചാല്‍ എന്തു കൊണ്ടാണു മുഹമ്മദ് നബിക്ക് മക്ക വിട്ടു പോകേണ്ടിവന്നത് എന്നുള്ളത് ആര്‍ക്കും വെക്ത്മായി മനസിലാകും
. ഈ സംവാദത്തില്‍ യുക്തിപരമായി ആരാണു മുന്നിട്ടൂ നില്‍ക്കുന്നത് എന്നുള്ളത് ഇവിടെയുള്ള ആളുകള്‍ തന്നെ പറയുക ??
സര്‍വ്വ ശക്തന്‍ ആയിട്ടുള്ള ഇവരുടെ അല്ലാഹുവോ അതോ ബഹുദൈവ വിശ്വാസികളായ ആ പാവം അറബികളോ??




  മക്കയിലെ അറബികള്‍ എത്രത്തോളം മുഹമ്മദിനെ പീഡിപ്പിച്ചു എന്നുള്ളത് വെക്ത്മാകുക .. ആ നൂറ്റാണ്ടിലെ ഖുരെഷികള്‍ തങ്ങളുടെ ദൈവത്തെയും, മതത്തെയും, പാരമ്പര്യങ്ങളെയും എന്തിനു അവരുടെ പിതാക്കന്മാരെയും മുഹമ്മദ്‌ നിന്ദിച്ചപ്പോള്‍ എന്ത് ചെയ്തു എന്നറിയാമോ താങ്കള്‍ക്ക് ? . ഇബ്ന്‍ ഹിഷാം (167) (ഇബ്ന്‍ ഇശക് + The History of al-Tabari Vol. 6: Muhammad at Mecca:(verse 1175) എന്നിവയില്‍ നിന്ന്) . ഇബ്ന്‍ ഹുമയ്ദ് സലമാഹ് ഇബിന്‍ -ഇശക്: ഇസ്ലാമിനെ ഗോത്രക്കാരുടെ ഇടയില്‍ പരസ്യമായി പ്രഖ്യാപിക്കുകയും അല്ലാഹുവിന്റെ സന്ദേശം അല്ലാഹുവിന്റെ പ്രവാചകന്‍ അറിയിക്കുകയും ചെയ്തു. അദ്ദേഹം അങ്ങനെ ചെയ്തപ്പോള്‍ അവര്‍ അദ്ധേഹത്തിഇല്‍ നന്ന് പിനവാങ്ങുകയോ അദ്ധേഹത്തെ എതിര്‍ക്കുകയോ ചെയ്തില്ല, എന്നാല്‍ അദ്ദേഹം അവരുടെ ദൈവങ്ങളെ കുറിച്ച് പറഞ്ഞു നിന്ദിക്കുകയും ചെയ്തതു വരെ….
‘ഉട്ബഹ് ബി. റബിഅഹ്, ശയ്ബഹ് ബി. റബിഅഹ്, അബു അല്‍-ബഖ്ടരി ബി. ഹിഷാം, അല്‍-ആസ്വാദ് ബി. അല്‍-മുത്തലിബ്, അല്‍-മുഗിരഹ്, അബു ജഹല്‍ ബി. ഹിഷാം, അല്‍-അസ ബി. വൈല്‍ ആന്‍ഡ്‌ നുബയ്ഹ, അല്‍-ഹജ്ജജിന്റെ മകന്‍ മുനബ്ബിഹ് എന്നിവര്‍ അബു താലിബിന്റെ അടുത്ത് വന്നു പറഞ്ഞു, “അബു താലിബ് നിങ്ങളുടെ അനന്തരവന്‍ ഞങ്ങളുടെ ദൈവങ്ങളെ അധിക്ഷേപിക്കുകയും, ഞങ്ങളുടെ മതത്തെ നിന്ദിക്കുകയും, ഞങ്ങളുടെ പാരമ്പര്യങ്ങളെ അപഹസിക്കുകയും, ഞങ്ങളുടെ പിതാക്കന്മാര്‍ വഴിപ്പിഴക്കപ്പെട്ടവര്‍ എന്ന് ഞാങ്ങോട് പറഞ്ഞിരിക്കുന്നു. ഒന്നുകില്‍ അവന്റെ അധിക്ഷേപത്തിന് നിങ്ങള്‍ തടയിടുക അല്ലെങ്കില്‍ അവനെ നേരിടുവാന്‍ ഞങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം തരിക, നിങ്ങള്‍ ഞങ്ങളെ പോലെ തന്നെ അവനെ എതിര്‍ക്കുന്നെങ്കില്‍ താങ്കള്‍ക്ക് വേണ്ടി ഞങ്ങള്‍ അവനെ നേരിട്ട്കൊള്ളാം.” അബു താലിബ് മൃദുവായി മറുപടി പറഞ്ഞു മര്യാദപൂര്‍വ്വം അവരെ ഒഴിവാക്കി വിട്ടു



 മക്കയില്‍ നിന്നുള്ള പ്രബോധനത്തിന്റെ പരാജയം ശരിക്കും മുഹമ്മധില്‍ പക തന്നെ ഉണ്ടാക്കി എന്ന് തന്നെ പറയാം മക്കയില്‍ മുഹമ്മദിനെ എതിര്‍ത്ത് സംസാരിച്ചിരുന്ന എല്ലാവരെയും മുഹമ്മദു കൊന്നു തള്ളി അതുമുലം തന്നെ അവിടെയുള്ള ബാക്കി ആളുകള്‍ ഇസ്ലാമിന്റെ വാളിന്റെ മുര്‍ച്ച കൊണ്ടുള്ള ഭയം കൊണ്ട് ഇസ്ലാമില്‍ വന്നു


 ഈ വിഷയത്തില്‍ ഉത്തരം മുട്ടിയ മുഹമ്മദും പിന്നെ മുഹമ്മദിന്റെ ദൈവവും വേറെ വെളിപാടുകളുമായി രംഗത്ത് ഇറങ്ങി .. അതിങ്ങനെ പോകുന്നു .. ........ പിന്നീട് വിചിത്രമായ മറ്റൊരു സിദ്ധാന്തവുമായി രംഗത്തു വന്നു.
“അവരുടെ അടുക്കലേക്കു നാം മലക്കുകളെ ഇറക്കുകയും മരിച്ചവര്
‍ അവരോട് സംസാരിക്കുകയും സകല വസ്തുക്കളേയും കൂട്ടം കൂട്ടമായി നാം അവരുടെ മുന്നില്‍ ഹാജറാക്കുകയും ചെയ്താലും അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അവര്‍ വിശ്വസിക്കുകയില്ല”.[6:111]
“അല്ലാഹു ഇഛിക്കുന്നവരെ അവന്‍ വഴി പിഴപ്പിക്കുന്നു. അവനിഛിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുന്നു.”[6:39]
“അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും സന്മാര്‍ഗ്ഗം സ്വീകരിക്കുമായിരുന്നു.പക്ഷേ മനുഷ്യരെയും ജിന്നുകളെയും കൊണ്ട് നരകം നിറയ്ക്കാനാണ് അവന്‍ ഉദ്ദേശിക്കുന്നത്.”[32:13]
“എല്ലാ പ്രവാചകന്മാര്‍ക്കും നാം ശത്രുക്കളെ ഏര്‍‍പ്പെടുത്തിയിരിക്കുന്നു. അതായത് മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ; അവരില്‍ ചിലര്‍ ചിലരോട് വഞ്ചനയായി മോടിവാക്കുകള്‍ സ്വകാര്യബോധനം നല്‍കിക്കൊണ്ടിരിക്കുന്നു. നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല.”[6:112]
“അപ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങള്‍ പ്രയോഗിക്കാനായി ദുഷ്ടന്മാരില്‍ പ്രധാനികളെത്തന്നെ ഞാന്‍ നിയോഗിച്ചിരിക്കുന്നു.”[6:123]
പിന്നെയെന്തിനാണാവോ ഈ ദൈവം പ്രവാചകന്മാരെ അയച്ചും കിതാബുകളയച്ചുമൊക്കെ ബുദ്ധിമുട്ടുന്നത്?


  എന്തൊരു യുക്തിഭദ്രമായതും ബുദ്ധിപൂർവ്വമായ സിദ്ധാന്തം
നമ്മുക്കും അഭിമാനിക്കാം എന്നെയൊക്കെ യുക്തിവാദിയാക്കിയതും ഈ പണിയൊക്കെ ചെയ്യിക്കുന്നതും അല്ലാഹു തന്നെ!
യുക്തിവാദിസംഘത്തിന്റെയും മറ്റു മതങ്ങളുടെയും മൊക്കെ സ്ഥാപകനേതാവും അല്ലാഹു തന്നെ.



 ഖുറാനില്‍ തന്നെ പറയുന്നത് എന്തൊക്കെയാണ് പ്രവാചകന്മാരെ പ്പോലും വഴി പിഴപ്പിക്കലാണ് അല്ലാഹുവിന്റെ പണിയെന്നും മനുഷ്യരെയൊന്നാകെ നരകത്തിലെറിയാന്‍ കാലേക്കൂട്ടി തീരുമാനിച്ചതാണെന്നും പറയുന്ന ഖുര്‍ ആന്‍ നമ്മുടെ യുക്തിബോധത്തെയല്ലേ വെല്ലു വിളിക്കുന്നത്? പിശാചിനെ സൃഷ്ടിച്ചത് അല്ലാഹു തന്നെയാണെങ്കില്‍ പിശാചും മനുഷ്യരും ചെയ്യുന്ന തിന്മകള്‍ക്കുള്ള മുഴുവന്‍ ശിക്ഷയും ഈ ദൈവത്തിനര്‍ഹതപ്പെട്ടതല്ലേ? എന്തുണ്ട് പരിഹാരം??


 എല്ലാ തിന്മകളും സ്വയം സൃഷ്ടിച്ച് നിരപരാധികളും നിസ്സഹായരുമായ പാവം സൃഷ്ടികളെ നരകത്തിലിട്ട് അതു കണ്ടാസ്വതികുന്ന ഒരു ക്രൂരവിനോദക്കാരന്‍ ഏതു മാനദണ്ഡമനുസരിച്ചാണു നീതിമാനും പരമ കാരുണികനുമാകുന്നത്? അശേഷം യുക്തിക്കു നിരക്കാത്ത ഈ സിദ്ധാന്തത്തെയും മക്കയിലെ ജനങ്ങള്‍ കളിയാക്കി
“അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ അല്ലാഹുവിനെക്കൂടാതെ ഒരു വസ്തുവിനേയും ആരാധിക്കുമായിരുന്നില്ല.
അതുപോലെ അവരുടെ മുമ്പുള്ളവരും ചെയ്തിരിക്കുന്നു. പ്രബോധനമല്ലാതെ പ്രവാചകന്മാര്‍ക്കു ഒരു ബാധ്യതയുമില്ല.”[16:35]
ഈ വാചകം ഒന്നു മനസ്സിരുത്തി വായിച്ചു നോക്കുക. ഇത് ഉത്തരം മുട്ടിയ മുഹമ്മദിന്റെ വാകുകളോ, അതോ യുക്തിമാനായ ഒരു ദൈവത്തിന്റെ വെളിപാടുകളോ???


 ഇത് പോലുള്ള വലിയ വിഡ്ഢിത്വം വിളമ്പിയ മുഹമ്മദിനെ ഖുറൈശികള്‍ മുഹമ്മദിന്റെയും പ്രവാചകത്വത്തെയും പരിഹസിച്ചെങ്കില്‍ അവരെ എങ്ങനെ കുറ്റപ്പെടുത്തും? നേരത്തെ ഉദ്ധരിച്ച സമാധാനത്തിന്റെ സൂക്തങ്ങളില്‍ ഒന്നിതായിരുന്നുവെന്നും ഓര്‍ക്കുക. മക്കക്കാരുടെ മുന്നില്‍ തീര്‍ത്തും പരാജിതനായ നബിക്ക് ഇതോടെ കനത്ത നിരാശയുണ്ടായി എന്നും അദ്ദേഹം ആത്മഹത്യക്കു പോലും ശ്രമിച്ചുവെന്നും ഖുര്‍ ആന്‍ സൂചിപ്പിക്കുന്നുണ്ട് ...........

 വളരെ നിരാശനായി മുഹമ്മദു കാണപ്പെടുകയും പിന്നീട് പകയുടെയും വിദ്വേഷമായും പരിണമിക്കുകയാണുണ്ടായത്. തന്റെ ഗോത്രക്കാരും കുടുംബക്കാരുമായ ഖുറൈശിപ്രമാണിമാരെ ചീത്ത വിളിക്കുന്ന സൂറത്തുകളും ആയത്തുകളുമൊക്കെ ഖുര്‍ ആനില്‍ പ്രത്യക്ഷപ്പെട്ടതിന്റെ പശ്ചാത്തലം ഇതൊക്കെയാണ്...അബൂലഹബിന്റെ ഭാര്യയെ `ഹമ്മാലതല്‍ ഹതബ്` എന്നു വിളിക്കുന്ന അധ്യായം[ലഹബ്], വലീദുബ്നു മുഗീറയെ `തന്തയില്ലാത്തവന്‍`[സനീം] എന്നധിക്ഷേപിക്കുന്ന അധ്യായം [ഖലം], അല്‍ ആസുബ്നു വാഇല്‍ എന്ന മറ്റൊരാളെ `വാലറ്റവന്‍` എന്നു കളിയാക്കുന്ന സൂറതുല്‍കൌസര്‍ തുടങ്ങിയവ ഉദാഹരണം

 മുഹമ്മദ്നു തന്റെ ഇംഗിതങ്ങള്‍ നടക്കാതെ വന്നപ്പോള്‍ ദേഷ്യം വന്നതു സ്വാഭാവികം. പക്ഷേ, പരിപൂര്‍ണനും സര്‍വ്വശക്തനുമായ അള്ളാഹു ഇവിടെ കോപാകുലനായി തെറി വിളിക്കുക എന്നു പറഞ്ഞാല്‍ സര്‍വ്വശക്തന്‍ അല്ലാഹുവല്ലാതെ മാറിയില്ലേ? ??. എന്തും സാധ്യമാകുന്ന ഒരാള്‍ എന്തിനു കോപിക്കണം?? സ്വന്തം സൃഷ്ടികളെ തന്തയില്ലാത്തവന്‍ എന്നൊക്കെ വിളിക്കുന്നത് ഒരു ദൈവത്തിന്റെ അന്തസ്സിനു ചേര്‍ന്നതാണോ? വലീദിന്റെ മൂക്കിനു നീളം കൂടുതലായിരുന്നു വെന്നും അതുകൊണ്ടാണു `നിന്റെ തുമ്പിക്കയ്യിനടയാളം വെക്കും` എന്നു ഖുര്‍ ആന്‍ പറഞ്ഞതെന്നും വ്യാഖ്യാനമുണ്ട്. നോക്കൂ സ്വന്തം സൃഷ്ടിയായ ഒരു നരകീടത്തിന്റെ ശരീരവൈകല്യം നോക്കി പരിഹാസം മുഴക്കുന്ന ഒരു സ്രഷ്ടാവിന്റെ നിലവാരം നമ്മെ ചിന്തിപ്പിക്കേണ്ട ഒന്നല്ലേ? ഇതൊക്കെ മുഹമ്മദ് എന്ന സാധാരണ മനുഷ്യന്റെ മനസ്സിലെ വികാരങ്ങളും സംഘര്‍ഷങ്ങളുമാണെന്നു തിരിച്ചറിയാന്‍ സാമാന്യ ബുദ്ധി പോരെ ?/? 

 ദൈവം എന്ന ഇവരുടെ സങ്കല്‍പ്പത്തെ എത്ര ബാലിശവും പരിഹാസ്യവുമായാണു മതങ്ങള്‍‍ പരിചയപ്പെടുത്തുന്നത്?? മനുഷ്യന്‍ സൃഷ്ടിച്ച ദൈവം മനുഷ്യനെക്കാളും ചെറുതായിപ്പോയതു എന്തുകൊണ്ട് ?
മുഹമ്മദിന്റെ മനസ്സില്‍ നുരഞ്ഞു പൊങ്ങിയ ഈ പകയാണ് യഥാര്‍ഥത്തില്‍‍ മക്ക വിട്ടു പോകാനും വാളു കൊണ്ടു പകരം വീട്ടാനും പ്രേരകമായത്.



ഖുര്‍ആന്റെയും മുഹമ്മദിന്റെ സത്യസന്ധതയായ വശ്യത കൊണ്ടാണു അറബികള്‍ വന്‍ശക്തിയായി റോമാ സാമ്രാജ്യത്തെയും പേര്‍ഷ്യന്‍ സാമ്രാജ്യത്തെയും വെല്ലു വിളിക്കാന്‍ വിധം വളര്‍ന്നത് എന്ന വാദം ചരിത്രനിഷേധമാണ്. 13 കൊല്ലം ഖുര്‍ആനിലെ ഏറ്റവും വശ്യവും കാവ്യാത്മകവുമായ അധ്യായങ്ങള്‍ ഓതിക്കേള്‍പ്പിച്ചിട്ടും മുഹമ്മദിന്റെ സത്യാ സന്ധതന്‍ ആയിട്ട് പോലും മക്കയിലെ ജനങ്ങള്‍ അതിനെ പുഛിച്ചു തള്ളുകയാണുണ്ടായതെന്നും അത് പോലെ തുടര്‍ന്നു മദീനയിലെത്തി വാള്‍ കയ്യിലേന്തിക്കൊണ്ട് നടത്തിയ പടയോട്ടത്തില്‍ അറബ് ജനത മുഹമ്മദിന്റെ മുമ്പില്‍ ശിരസ്സു കുനിച്ചുവെന്നും അധികം വളച്ചു കെട്ടില്ലാതെ മൌദൂദി തന്നെ വിവരിച്ചിട്ടുണ്ടല്ലോ

കുര്‍മ്മയുള്ള ബുദ്ധിമാനും അതിസൂത്രശാലിയുമായ ഒരു യോദ്ധാവും സംഘാടകനും ഭരണാധികാരിയുമായിരുന്നു മുഹമ്മദ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കമില്ല. അല്ലാഹു വും വെളിപാടുമെല്ലാം അദ്ദേഹത്തിന്റെ മിഥ്യാഭ്രമങ്ങള്‍ മാത്രമായിരുന്നു. അത് അറബികളെ പറ്റിക്കാനും പിന്നെ ചാവേറുകളാക്കാനും അവരെക്കൊണ്ട് കടുംകൈകള്‍ പലതും ചെയ്യിക്കാനും അദ്ദേഹം ഉപയോഗപ്പെടുത്തി എന്നതു ശരിതന്നെ. ഒരു ദാര്‍ശനികന്‍ എന്ന നിലയില്‍ മുഹമ്മദ് വെറും പൂജ്യമായിരുന്നു എന്ന് ഖുര്‍ആന്റെ ഉള്ളടക്കം നമ്മെ ബോധ്യപ്പെടുത്തുന്നു.


  വംശീയ സ്വത്വ ബോധത്തെ മാത്രം പ്രത്യയശാസ്ത്രമാക്കി ; മനോരോഗിയും ക്രൂരനുമായിരുന്ന ഹിറ്റലര്‍ക്ക് ലക്ഷക്കണക്കിനു ചാവേറുകളെ അണിനിരത്തി ലോകത്തെ വിറപ്പിക്കാന്‍ കഴിഞ്ഞുവെങ്കില്‍, ദരി‍ദ്രവാസികളായ അറബികളെ ഒരു വലിയ കൊള്ളസംഘമായി രൂപപ്പെടുത്തി ഒരു സാമ്രാജ്യം പണിയാന്‍ തന്ത്രശാലിയായ മുഹമ്മദിനു സാധിച്ചതിലും അത്ഭുതപ്പെടാനൊന്നുമില്ല

 അല്ലാഹുവിന്റെ ദൂതന്‍ 13 വര്‍ഷക്കാലം അറബികളെ ഇസ്ലാം മതം സ്വീകരിക്കന്‍ ക്ഷണിക്കുകയുണ്ടായി. അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും അദ്ദേഹം അവലംബിച്ചു. അനിഷേദ്ധ്യമായ തെളിവുകളും വാദമുഖങ്ങളും സമര്‍പ്പിച്ചു.ഭക്തിയുടെയും ധാര്‍മികതയുടെയും മാതൃകയായ തന്റെ ജീവിതം അവരുടെ മുമ്പില്‍ കാഴ്ച്ച വെച്ചു.ആകാവുന്നത്ര അവരുമായി ആശയവിനിമയം നടത്തി.പ്ക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല.
അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം! അത് തിന്മയെയും ആക്രമണത്തെയും ഹൃദയത്തിലെ കറകളെയും ആത്മാവിന്റെ കളങ്കങ്ങളെയും വിപാടനം ചെയ്തു. അതിനേക്കാള്‍ ഉപരിയായി വാള്‍ അവരുടെ അന്ധത ഇല്ലാതാക്കി.അവര്‍ക്ക് സത്യത്തിന്റെ വെളിച്ചം കാണുമാറായി.സത്യം സ്വീകരിക്കാന്‍ വിഘാതമായി നിന്ന അവരുടെ അഹങ്കാരത്തിനു ശമനമുണ്ടായി. ഉദണ്ഡശിരസ്കരായി ഔദ്ധത്യത്തോടെ നിലയുറപ്പിച്ച അവര്‍ അപമാനിതരായി എളിമയോടെ തല കുനിച്ചു.

അറേബ്യയിലും മറ്റു രാജ്യങ്ങളിലും ഇസ്ലാം പ്രചരിച്ചത് ത്വരിതഗതിയിലായിരുന്നു. ഒരു നൂറ്റാണ്ടു കൊണ്ടു തന്നെ ലോകത്തിന്റെ കാല്‍ ഭാഗം ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിന്റെ ഖഡ്ഗം മനുഷ്യഹൃദയങ്ങളെ ആവരണം ചെയ്ത മറകളെ കീറി മുറിച്ചതായിരുന്നു ഈ പരിവര്‍ത്തനത്തിനു കാരണം.”[അല്‍ ജിഹാദു ഫില്‍ ഇസ്ലാം പേജ് 137]


 https://www.facebook.com/photo.php?fbid=358338787701093&set=gm.658897900882145&type=1&theater

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം