വൈരുദ്ധ്യമില്ലാത്ത ഖുറാനിലെ വൈരുദ്ധ്യങ്ങളുടെ ഘോഷയാത്ര
വൈരുദ്ധ്യമില്ലാത്ത ഖുറാനിലെ വൈരുദ്ധ്യങ്ങളുടെ ഘോഷയാത്ര ...................... smile emoticon smile emoticon smile emoticon
**************************
1) ആദ്യം അല്ലാഹുവിന്റെ മനുഷ്യ സൃഷ്ട്ടി എന്ന് പറയുന്ന ആദ്യത്തെ വെക്തിയായ ആദമില്‍ നിന്ന് തന്നെ തുടങ്ങട്ടെ .
--------------------------
Surah No:2
Al-Baqara 34 - 34
ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) . അവര്‍ പ്രണമിച്ചു; ഇബ്ലീസ് ഒഴികെ. അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു.(34)
Surah No:17
Al-Israa 61 - 61
നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ അവര്‍ പ്രണമിച്ചു. ഇബ്ലീസൊഴികെ.അവന്‍ പറഞ്ഞു: നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവന്ന് ഞാന്‍ പ്രണാമം ചെയ്യുകയോ?(61)
Surah No:20
Taa-Haa 116 - 116
നിങ്ങള്‍ ആദമിന് സുജൂദ് ചെയ്യൂ എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) അപ്പോള്‍ അവര്‍ സുജൂദ് ചെയ്തു. ഇബ്ലീസൊഴികെ. അവന്‍ വിസമ്മതിച്ചു.(116)
Surah No:18
Al-Kahf 50 - 50
നാം മലക്കുകളോട് നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ് ഒഴികെ. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്‍റെ രക്ഷിതാവിന്‍റെ കല്‍പന അവന്‍ ധിക്കരിച്ചു.
ഇവിടെ മുകളില്‍ പറഞ്ഞ ഖുറാന്‍ വരികളില്‍ തന്നെ ആദ്യ വൈരുദ്ധ്യം നമ്മുക്ക് കാണാം ഇസ്ലാം മത വിശ്വാസികള്‍ കാണുമോ എന്നുള്ളത് അറിയില്ല . മലക്കുകളോട് ആദമിന് സുജ്ജുധ് ചെയ്യാന്‍ അള്ളാഹു കല്‍പ്പിക്കുന്നു അതില്‍ നിന്നും ഇബലീസ് മാറി നില്‍ക്കുന്നു ഇവിടെ ഇബലീസ് മലക്കാണോ ജിന്നാണോ എന്നുള്ളത് ദൈവത്തിന് അറിയില്ലേ ? മലക്കുകളോട് സുജുധു ചെയ്യാന്‍ പറഞ്ഞങ്കില്‍ ജിന്നായ ഇബലീസ് എന്തിനു സുജുധു ചെയ്യണം ? ............മറുപടി പ്രധീക്ഷിക്കുന്നു ????
**************************
2) അള്ളാഹു മനുഷ്യനെ സൃഷ്ടിച്ചതു എന്തിൽ നിന്നു
--------------------------
Surah No:96
Al-Alaq
മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.(2)
Surah No:21
Al-Anbiyaa
-
ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്പെടുത്തുകയാണുണ്ടായതെന
Surah No:15
Al-Hijr
കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.(26)
Aal-i-Imraan
Surah No:3
അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്‍റെ രൂപം) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു.(59)
Surah No:16
An-Nahl
മനുഷ്യനെ അവന്‍ ഒരു ബീജകണത്തില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് അവനതാ വ്യക്തമായ എതിര്പ്പുകാരനായിരിക്കുന്ന
Surah No:86
At-Taariq
തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന
Surah No:7
Al-A'raaf
നിന്‍റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക.)
Surah No:6
Al-An'aam
അവനത്രെ കളിമണ്ണില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവന്‍ ഒരു അവധി നിശ്ചയിച്ചിരിക്കുന്നു. അവങ്കല്‍ നിര്‍ണിതമായ മറ്റൊരവധിയുമുണ്ട്. എന്നിട്ടും നിങ്ങള്‍ സംശയിച്ചു കൊണ്ടിരിക്കുന്നു.(2)
Surah No:32
As-Sajda
താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍. മനുഷ്യന്‍റെ സൃഷ്ടി കളിമണ്ണില്‍ നിന്ന് അവന്‍ ആരംഭിച്ചു.(7)
Surah No:37
As-Saaffaat
ആകയാല്‍ (നബിയേ,) നീ അവരോട് (ആ നിഷേധികളോട്) അഭിപ്രായം ആരായുക: സൃഷ്ടിക്കാന്‍ ഏറ്റവും പ്രയാസമുള്ളത് അവരെയാണോ, അതല്ല, നാം സൃഷ്ടിച്ചിട്ടുള്ള മറ്റു സൃഷ്ടികളെയാണോ? തീര്‍ച്ചയായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നത് പശിമയുള്ള കളിമണ്ണില്‍ നിന്നാകുന്നു.(11)
Surah No:38
Saad
നിന്‍റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്.(71)
Surah No:55
Ar-Rahmaan
കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില്‍ നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു.(14)
Surah No:53
An-Najm
ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്(46)
Surah No:76
Al-Insaan
കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്ക
Surah No:80
Abasa
-
ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.(19)
ഞാന്‍ മുകളില്‍ ഉദ്ധരിച്ച ഖുറാന്‍ വരികളില്‍ തന്നെ ധാരാളം വൈരുദ്ധ്യം കാണാവുന്നതാണ് ബ്രുണം, കളിമണ്ണ്‍ , വെള്ളം , മുതുക് , ഉണങ്ങിയ കളിമണ്ണ്‍ ,പശിമയുള്ള കളിമണ്ണ് , കുടി ചേര്‍ന്ന് ഉണ്ടായ ബീജം എന്നിങ്ങനെ പോകുന്നു പലവഴിക്കും ഇസ്ലാമിന്റെ ദൈവത്തിനു തന്നെ ഇതില്‍ സംശയം തോനിയെക്കാം പിന്നെയല്ലേ മനുഷ്യന്‍?....... മറുപടി ഉണ്ടാവുമെന്നു കരുതുന്നു
**************************
3) ഇനി അല്ലാഹുവിന്റെ കൊട്ടകണക്കുകള്‍ നോക്കാം ..
--------------------------
Surah No:4
An-Nisaa
നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു; ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത്. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്. ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാ
Surah No:4
An-Nisaa
നിങ്ങളുടെ ഭാര്യമാര്‍ക്ക് സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന് നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന് നാലിലൊന്നാണ് അവര്‍ക്ക് (ഭാര്യമാര്‍ക്ക്) ഉള്ളത്. ഇനി നിങ്ങള്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന് എട്ടിലൊന്നാണ് അവര്‍ക്കുള്ളത്. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദരസഹോദരിമാരില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.(12)
മുകളില്‍ പറഞ്ഞ ഈ വരികള്‍ പ്രകാരം ആണ്മ ക്കളില്ലാതെ മരിച്ച ഒരാളുടെ സ്വത്തു ഇങ്ങനെയാണ് പങ്കുവക്കേണ്ടത് ...
അയാളുടെ സ്വത്ത് 48 ലക്ഷം
പെണ്മക്കള്ക്കു് 3ല്‍ 2 ഭാഗം ...അതായത് 32 ലക്ഷം
ഭാര്യക്ക് 8ല്‍ 1 ഭാഗം ..... " 6 ലക്ഷം
പിതാവിന് 6ല്‍ 1 ഭാഗം " 8 ലക്ഷം
മാതാവിന് 6ല്‍ 1 ഭാഗം " 8 ലക്ഷം
ഖുറാന്‍ പ്രകാരം പങ്കുവച്ചാല്‍ ആകെ മൊത്തം 54 ലക്ഷം വേണം
കയ്യില്‍ ആകെ ഉള്ളത് 48 ലക്ഷവും 6 ലക്ഷം കുറവുണ്ട് ഈ ഒട്ടക കണക്കുകള്‍ എങ്ങനെ ശരിയാവും ? മറുപടി ഉണ്ടാവട്ടെ എന്ന് കരുതുന്നു .................
**************************
4) ആകാശവും ഭൂമിയും സൃഷ്ടിക്കാൻ എത്ര ദിവസം എടുത്തു എന്നുള്ളത് പരിശോധിക്കാം
--------------------------
Surah No:7
Al-A'raaf
തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറുദിവസങ്ങളിലായി (ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ.് ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്ണ്ണനായിരിക്കുന്ന
Surah No:11
Hud
ആറുദിവസങ്ങളിലായി (അഥവാ ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്‍റെ അര്‍ശ് (സിംഹാസനം) വെള്ളത്തിന്‍മേലായിരുന്നു. നിങ്ങളില്‍ ആരാണ് കര്‍മ്മം കൊണ്ട് ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്ത്തെഴുന്നേല്പിക്കപ്
Surah No:6
Al-An'aam
അവനത്രെ ആകാശങ്ങളും ഭൂമിയും മുറപ്രകാരം സൃഷ്ടിച്ചവന്‍. അവന്‍ ഉണ്ടാകൂ എന്ന പറയുന്ന ദിവസം അതുണ്ടാകുക തന്നെ ചെയ്യുന്നു. അവന്‍റെ വചനം സത്യമാകുന്നു. കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം അവന്ന് മാത്രമാകുന്നു ആധിപത്യം. അദൃശ്യവും ദൃശ്യവും അറിയുന്നവനാണവന്‍. അവന്‍ യുക്തിമാനും സൂക്ഷ്മജ്ഞാനമുള്ളവനുമത്രെ.
Surah No:41
Fussilat
നീ പറയുക: രണ്ടുദിവസ(ഘട്ട)ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന് നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്.(9)
Surah No:41
Fussilat
അങ്ങനെ രണ്ടുദിവസ(ഘട്ട)ങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കിത്തീര്ത്ത
Surah No:41
Fussilat
അതില്‍ (ഭൂമിയില്‍) - അതിന്‍റെ ഉപരിഭാഗത്ത് - ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ്
ആകാശവും ഭൂമിയും സൃഷ്ടിക്കാൻ എടുത്ത ദിവസങ്ങളുടെ എണ്ണത്തില്‍ എന്ത് കൊണ്ട് ഇങ്ങനെ വ്യത്യാസം വന്നു ഭുമിയും ആകശവുംമൊക്കെ സൃഷ്ട്ടിക്കുന്നതിന്നു മുന്‍പ് എങ്ങനെ ദിവസം കടന്നു വന്നു ? ഇതിലെ വൈരുദ്ധ്യങ്ങള്‍ അങ്ങനെ നീണ്ടു പോകുന്നു ........................
മഹഷറയിലെ വിചാരണ ഖുര്‍ആനിലെ മറ്റൊരു വൈരുദ്ധ്യം
------------------------------------------------------------------------------------------
ഭൂമിയില്‍വച്ച് ചെയ്ത കര്‍മങ്ങളെ പരലോകത്തുവച്ച് അല്ലാഹു വിചാരണ ചെയ്യും. രേഖകള്‍, സാക്ഷികള്‍, നിയമ പ്രമാണങ്ങള്‍ തുടങ്ങി ന്യായവിചാരണയുടെ എല്ലാ ഉപാധികളും ഹാജരാക്കപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്തശേഷമാണ് അല്ലാഹുവിന്റെ കോടതി വിധി കല്‍പിക്കുക
ആരുടെ നന്മയുടെ തട്ട് ഭാരം തൂങ്ങുന്നുവോ അവന്‍ സംപ്രീതമായ പാരത്രികജീവിതത്തിലേക്ക് നയിക്കപ്പെടുന്നു. ആരുടെ നന്മയുടെ തട്ട് ഭാരശൂന്യമാകുന്നുവോ അവന്റെ സങ്കേതം തീ ആളുന്ന മഹാഗര്‍ത്തത്തിലേക്കാവുന്നു
അല്ലാഹുവിന്റെ കോടതി ആരോടും പക്ഷഭേദമോ അന്യായമോ കാണിക്കുകയില്ല: 'ആര്‍ അണു അളവ് നന്മചെയ്തിട്ടുണ്ടോ, അതവന്‍ പരലോകത്ത് കാണുന്നതാണ്. ആര്‍ അണു അളവ് തിന്മചെയ്തിട്ടുണ്ടോ അത് അവനും കാണുന്നതാണ്.(99: 78)
മനുഷ്യന് ഭൌതികജീവിതത്തിലെ ഓരോ കര്‍മത്തിനുമുള്ള യഥാര്‍ഥ ഫലം ലഭിക്കുന്നത് പരലോകത്തു വെച്ച് നടക്കുന്ന വിചാരണക്ക്ശേഷമാണ് എന്നാണു ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത്
ഇനി ഖുര്‍ആന്‍ പറയുന്ന വചനങ്ങള്‍ ശ്രദ്ധിച്ചു വായിക്കുക
Surah No:71
അവരുടെ പാപങ്ങള്‍ നിമിത്തം അവര്‍ മുക്കി നശിപ്പിക്കപ്പെട്ടു. എന്നിട്ടവര്‍ നരകാഗ്നിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അപ്പോള്‍ തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ സഹായികളാരെയും അവര്‍ കണ്ടെത്തിയില്ല.(25)
ഇനിയുള്ള ചോദ്യങ്ങള്‍ ഇതാണ്
ഒന്ന് :- ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത് മഹഷറയിലെ വിചാരണ കഴിയാതെ ആരെയും സ്വര്‍ഗ്ഗ നരകങ്ങളില്‍ പ്രവേശിപ്പിക്കില്ല എന്നാണ്
രണ്ട് :- ഒരു ലക്ഷത്തില്‍ പരം നബിമാര്‍ ഈ ഭുമിയില്‍ ജീവിച്ചു മരിച്ചു പോയി ഇവരൊക്കെ ഇപ്പോള്‍ എവിടെയാണ് ഉള്ളത് സ്വര്‍ഗത്തിലോ അതോ നരകത്തിലോ ?
മുന്ന് :- മഹഷറയിലെ വിചാരണ കഴിയാതെ ആരെയും സ്വര്‍ഗ നരകങ്ങളില്‍ പ്രവേശിപ്പിക്കില്ല എന്ന് ഖുര്‍ആന്‍/ഹദീസുകള്‍ വഴി അള്ളാഹു നമ്മെ പഠിപ്പിക്കുന്നു . മുകളില്‍ പറഞ്ഞ ആയത്തില്‍ പറയുന്നു അവരെ നരഗാഗ്നിയില്‍ പ്രവേശിപ്പിച്ചു എന്ന് പറയുന്നു ഇത് എങ്ങനെ സംഭവിച്ചു ? ( ഇനി അല്ലാഹുവിനെ ആരെങ്കിലും ഭീഷണിപെടുത്തി പറയിപ്പിച്ചതാണോ ? അതോ അല്ലാഹുവിന്റെ വചനങ്ങള്‍ ഇറക്കുന്ന മുത്തിന് പറ്റിയ ഓര്‍മ പിശകോ ? ) ഇത് രണ്ടുമല്ല എന്നുള്ളത് ഞങ്ങള്‍ വിചാരിക്കട്ടെ
- ഖുർആനും വൈരുധ്യങ്ങളും
- 1. വൈരുധ്യങ്ങളൊന്നും ഉൾക്കൊള്ളുന്നില്ലെന്നത് ഖുർആനിന്റെ അമാനുഷികതയ്ക്കുള്ള തെളിവാകുന്നതെങ്ങനെയാണ്?
- 2. ഇസ്ലാം വിമർശകൻമാർ ഖുർആനിൽ ചില വൈരുധ്യങ്ങൾ ആരോപിക്കാറുണ്ടല്ലോ. ഇവയുടെ നിജസ്ഥിതിയെന്താണ്?
- 3. യേശുവിന്റെ ജനനത്തെകുറിച്ച് മർയ ത്തോട് സന്തോഷവാർത്തയറിയച്ചത് മലക്കുകൾ ആണെന്ന് ഖുർആനിൽ 3:45ലും,എന്നാൽ ഒരു മലക്ക് മാത്രമാണെന്ന് 19:17-21ലും പറയുന്നുണ്ടല്ലോ. ഇത് വ്യക്തമായ വൈരുധ്യമല്ലേ?
- 4. അല്ലാഹുവിന്റെയടുക്കൽ ദിവസത്തിന്റെ അളവ് ഭൂമിയിലെ ആയിരം വർഷങ്ങൾക്കു തുല്യമാണെന്ന് ഖുർആൻ 22:47, 32:5ലും പറയുമ്പോൾ അമ്പതിനായിരം വർഷങ്ങൾക്ക് തുല്യമാണെന്ന് 70:4ലും പറയുന്നുണ്ടല്ലോ, ഇത് വ്യക്തമായ വൈരുധ്യമല്ലേ?
- 5. പരലോകത്ത് എത്ര സ്വർഗ്ഗമാണുള്ളത്? ഖുർആനിലെ ചില സൂക്തങ്ങളിൽ ഒരു സ്വർഗ്ഗമെന്നും (ഉദാ: 39:73, 41:30, 57:21, 79:41) മറ്റു ചിലവയിൽ ധാരാളം സ്വർഗ്ഗങ്ങളെന്നും (ഉദാ: 18:31, 22:23, 35:33, 78:32) പരാമർശിച്ചിട്ടുണ്ടല്ലോ. ഇത് വൈരുധ്യമല്ലേ?
- 6. പരലോകത്തെ മനുഷ്യരെ രണ്ടു വിഭാഗങ്ങളാക്കി തിരിക്കുമെന്ന് (90:17-20,99:6-8)ലും അങ്ങനെ മറ്റ് പല സൂക്തങ്ങളിലും പറയുന്നതിന് വിരുദ്ധമായി മൂന്ന് വിഭാഗങ്ങളാക്കുമെന്ന് (56:7)ൽ പ്രസ്താവിക്കുന്നുണ്ടല്ലോ. എന്താണ് ഇതിനുള്ള വിശദീകരണം?
- 7. മനുഷ്യൻ മരണപ്പെടുമ്പോൾ അവന്റെ ആത്മാവ് പിടിക്കുന്നത് മരണത്തിന്റെ മാലാഖയാണെന് 32:11ലും മാലാഖമാരാണെന്ന് 47:27ലും അല്ലാഹു തന്നെയാണെന്ന് 39:42 ലും പറയുന്നുണ്ടല്ലോ. ഈ സൂക്തങ്ങളിൽ വ്യക്തമായ വൈരുധ്യമില്ല?
- 8. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ആറ് ദിവസം കൊണ്ടാണെന്ന് ഖുർആനിൽ പല തവണ പറയുന്നുണ്ട്. (ഉദാ:7:54,10:3,11:7,25:59). എന്നാൽ 41:9-12 സൂക്തങ്ങളിലെ സൃഷ്ടിവിവരണ പ്രകാരം എട്ട് ദിവസം കൊണ്ടാണ് പ്രപഞ്ചസൃഷ്ടിനടന്നതെന്നാണ് മനസ്സിലാവുന്നത്. ഇത് വ്യക്തമായ വൈരുധ്യമല്ലേ?
- 9. ആകാശഭൂമികൾ സൃഷ്ടിക്കപ്പെട്ടത് ആറു ദിവസങ്ങളിലായിട്ടാണെന്ന് പല സ്ഥലങ്ങളിലും പറയുന്ന ഖുർആനിൽ തന്നെ അല്ലാഹു ഒരു കാര്യം സൃഷ്ടിക്കാൻ തീരുമാനിച്ചാൽ ഉണ്ടാകൂ എന്ന് പറയുമ്പോഴേക്ക് അതുണ്ടാകുമെന്നും പ്രസ്താവിക്കുന്നു. ഇത് വൈരുദ്ധ്യമല്ലേ?
- 10. ആകാശങ്ങളോ ഭൂമിയോ ഏതാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്? ആദ്യം ഭൂമിയാണെന്ന് 2:29ലും ആദ്യം ആകാശമാണെന്ന് 79:27 -30ലും പറയുന്നു.ഇത് വൈരുധ്യമല്ലേ ?
- 11. ആകാശഭൂമികൾ ഒന്നായിരുന്നുവെന്നും പിന്നീട് അവ വേർപെടുത്തപ്പെട്ടതാണെന്നുമുള്ള 21:30 ലെ പരാമർശത്തിന് വിരുദ്ധമായി അവ രണ്ടും വേർപ്പെട്ടവയായിരുന്നുവെന്നും പിന്നീട് ഒന്നിച്ച് വരികയാണ് ചെയ്തതെന്നുമാണ് 41:11 ൽ പറയുന്നത്. ഇതെങ്ങനെ വിശദീകരിക്കാനാവും ?
- 12. മനുഷ്യൻ എന്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്? രക്തക്കട്ടയിൽ നിന്നാണെന്നും (96:2) വെള്ളത്തിൽ നിന്നാണെന്നും (21:30, 24:45,25:54) ശബ്ദമുണ്ടാക്കുന്ന കളിമണ്ണിൽ നിന്നാണെന്നും(15:26) മണ്ണിൽ നിന്നാണെന്നും (3:59,30:20,35:11) ഭൂമിയിൽ നിന്നാണെന്നും (11:61) ശുക്ളത്തിൽ നിന്നാണെന്നു (16:4,75:37)മെല്ലാം ഖുർആ നിൽ പറയുന്നുണ്ടല്ലോ. ഇത് വ്യക്തമായ വൈരുധ്യമല്ലേ?
- 13. അല്ലാഹു സിംഹാസനസ്ഥനാണെന്ന് 57:4ലും പ്രസ്തുത സിംഹാസനം ജലത്തിനുമുകളിലാണെന്ന് 11:7ലും പറയുന്നതിന് വിരുദ്ധമായി 50:16ൽ അവൻ നിങ്ങളുടെ ജീവനാഡിയേക്കാൾ അടുത്താണെന്ന് പറയുന്നുണ്ടല്ലോ. ഇത് വൈരുധ്യമല്ല ?
- 14. തിന്മകളെല്ലാം ചെകുത്താനിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് 38:41ലും നമ്മിൽ നിന്നുതന്നെയാണെന്ന് 4:79ലും, അല്ലാഹുവിൽ നിന്നാണെന്ന് 4:78 ലും പറയുന്നു.ഇതെല്ലാം ഒരേ പോലെ ശരിയാവുന്നതെങ്ങിനെ?
- 15. അല്ലാഹു കാരുണ്യത്തെ സ്വന്തത്തിൽ ബാധ്യതയായി രേഖപ്പെടുത്തിയെന്ന് പറയുന്ന ഖുർആൻ സൂക്തത്തിന് (6:12) എതിരല്ലേ അവൻ താൻ ഉദ്ദേശിക്കുന്നവരെ വഴിതെറ്റിക്കുകയും നരകത്തിലിടുകയും ചെയ്യുമെന്ന് പറയുന്ന (ഉദാ 6:35,14:4) സൂക്തങ്ങൾ ?
- 16. ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ ആരും പരസ്പരം അന്വേഷിക്കുകയില്ലെന്ന 23:101ലെ പ്രസ്താവനയക്ക് വിരുദ്ധമായി അവിടെ നടക്കുന്ന അന്വേഷണ ങ്ങളെപ്പറ്റി 52:25, 37:27 എന്നീ സൂക്തങ്ങളിൽ പരാമർശിക്കപ്പെട്ടത് കാണാം.ഇവയെ എങ്ങനെ വിശദീകരിക്കും?
- 17. അല്ലാഹുവല്ലാതെ ആരും തന്നെ രക്ഷാധികാരികളായി ഇല്ലെന്ന് ഖണ്ഡിതമായി പ്രഖ്യാപിക്കുന്ന ഖുർആൻ വാക്യങ്ങൾ (2:107, 29:22) ക്കെതിരല്ലേ ഐഹിക ജീവിതത്തിലും പരലോകത്തിലും ഞങ്ങൾ നിങ്ങളുടെ രക്ഷാധികാരികളാകുന്നു(41:31) വെന്ന് മലക്കുകൾ പറയുമെന്ന് പ്രഖ്യാപിക്കുന്ന ഖുർആൻ വാക്യം?
- 18. ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനെ അനുസരിക്കുന്നു (30:26, 3:83) വെന്ന് ഖുർആനിന്റെ അവകാശവാദത്തിനു വിരുദ്ധമായി ചെകുത്താൻ അവനോട് അനുസരണക്കേട് കാണിച്ചുവെന്ന് ഖുർആനിൽ തന്നെ (7:11,15:28-31,17:61,20:116, 38:71-74,18:50) പല തവണ പറയുന്നു. മനുഷ്യരുടെ അനുസരണക്കേടിനെ കുറിച്ച പരാമർശങ്ങളും എമ്പാടുമുണ്ട്. ഇത് വൈരുധ്യമല്ലേ?
- 19. ശിർക്ക് എന്ന മഹാപാപം ഒരിക്കലും പൊറുക്കപ്പെടുകയില്ലെന്ന് ഖുർആനിലെ ചില സൂക്തങ്ങളിൽ (4:48, 4:116) വ്യക്തമാക്കുന്നു. ഇതിനു വിരുദ്ധമായി ശിർക്ക് ചെയ്തവർക്ക് അല്ലാഹു പൊറുത്തു കൊടുക്കുന്നതായി (4:153,25:68-71) സൂക്തങ്ങളിൽ പറയുന്നുണ്ട്. ഇവയെങ്ങനെ പൊരുത്തപ്പെടും?
- 20. ശിർക്ക് (ബഹുദൈവത്വം) മഹാപാപമാണെന്ന് ഖുർആനിൽ പല തവണ പറയുന്നുണ്ടല്ലോ. എന്നാൽ, വിശ്വാസികളുടെ നേതാവായി പരിചയപ്പെടുത്തപ്പെടുന്ന ഇബ്റാഹീം നബി (അ) ചന്ദ്രനെയും സൂര്യനെയും നക്ഷത്രങ്ങളെയുമെല്ലാം ദൈവമാക്കിയെന്ന് 6:76-78 സൂക്തങ്ങളിൽ പറയുന്നുണ്ട്. ഇബ്റാഹീം ബഹുദൈവാരാധകനായിരുന്നുവെന്നല്ലേ ഇതിന്നർത്ഥം?
- 21. ഇസ്റാഈല്യർ കാളക ുട്ടിയുടെ വിഗ്രഹമുണ്ടാക്കി അതിനെ ആരാധിക്കുകയും പിന്നീടതിൽ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തതായി ഖുർആനിൽ പറയുന്നു.അവർ പശ്ചാത്തപിച്ചത് എപ്പോഴാണ്? മോശ സീനായിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് തന്നെ പശ്ചാത്തപിച്ചിട്ടുണ്ടെന്ന് 7:149ൽ പറയുന്നതിന് വിരുദ്ധമായി മടങ്ങിവന്നതിന് ശേഷമാണ് പശ്ചാത്തപിച്ചതെന്നാണ് 20:91 ൽ 22. ഇസ്റാഈല്യർ കാളക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട ഖുർആൻ സൂക്തങ്ങളിൽ പ്രസ്തുത പ്രവർത്തനത്തിൽ ഹാറൂനിന് പങ്കുണ്ടായിരുന്നില്ലെന്ന് പറയുന്ന സൂക്തങ്ങളും (20;85-90) പങ്കുണ്ടായിരുന്നെന്ന് സൂചിപ്പിക്കുന്ന സൂക്തങ്ങളു (20:92, 7:151)മുണ്ട്. ഇതൊരു വൈരുധ്യമല്ലേ ?
- 23. യൂനുസ് നബിയെ മത്സ്യം പാഴ് ഭൂമിയിൽ തള്ളിയെന്ന് ഖുർആനിലെ 37:145 വചനത്തിൽ പറയുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായി പാഴ്ഭൂമിയിൽ അദ്ദേഹം തള്ളപ്പെട്ടിട്ടില്ലെന്ന രീതിയിലാണ് 68:49ൽ പരാമർശിച്ചിരിക്കുന്നത്. ഇത് വ്യക്ത മായ വൈരുധ്യമല്ലേ?
- 24. പതിവ്രതകളുടെമേൽ വ്യഭിചാരമാരോപിക്കുന്നത് പൊറുക്കപ്പെടാവുന്ന പാപമാണെ ന്ന് 24:4,5 ലും പൊറുക്കപ്പെടുകയില്ലെന്ന് 24:23 ലും പറയുന്നു ഇത് വൈരുധ്യമല്ല?പ്രതിഫലനാളിൽ അവിശ്വാസികൾക്ക് ഗ്രന്ഥം ലഭിക്കുക പിന്നിലൂടെയാണെന്ന് 84:10 ലും ഇടത് കൈയ്യിലാണെന്ന് 69:25ലും പറയുന്നു. ഇത് വൈരുധ്യമല്ലേ? മലക്കുകൾ ദൈവികകൽപന ധിക്കരിക്കാത്തവരാണെന്ന് 16:49,50 സൂക്തങ്ങളിൽ പറയുന്നതിന് വിരുദ്ധമായി, ആദമിനെ സാഷ്ടാംഗം നമിക്കാൻ മലക്കുകളോട് പറഞ്ഞപ്പോൾ ഇബ്ലീസ് വിസമ്മതിച്ചുവെന്ന് 2:34 ൽ പറയുന്നു. ഈവൈരുധ്യം എങ്ങനെ വിശദീകരിക്കാനാവും?
- 25. പുതിയ വെളിപാട് പഴയ വെളിപാടുകളെ ശരിവെക്കുന്നുവെന്ന് 2:97ലും പകരം വെക്കുന്നുവെന്ന് 16:101 ലും പറയുന്നു. ഇവ തമ്മിൽ വൈരുധ്യമില്ലേ?
- 26. ഖുർആൻ ശുദ്ധമായ അറബി ഭാഷയിലാണ് എന്ന് 16:103 ൽ പറയുന്നു. എന്നാൽ ഖുർആനിൽ ഒട്ടനവധി അനറബി പദങ്ങൾ ഉപയോഗിക്കപ്പെട്ടതായി കാണുന്നുണ്ട്. സൂചിപ്പിക്കപ്പെട്ട ഖുർആൻ വാക്യം തെറ്റാണെന്നല്ലേ ഇതിനർഥം?
- 27. ഖുർആനിനെപ്പറ്റി തീർച്ചയായും അത് മുൻഗാമികളുടെ വേദഗ്രന്ഥങ്ങളിലുണ്ട് (26:196) എന്നു പറഞ്ഞിട്ടുണ്ടല്ലോ, ഹിബ്രുവിലും ഗ്രീക്കിലും എഴുതപ്പെട്ട പൂർവ്വ വേദഗ്രന്ഥങ്ങളിൽ ഖുർആൻ അടങ്ങിയിട്ടുണ്ട് എന്നുപറയുന്നത് വിഡ്ഢിത്തമല്ലേ?
- 28. ലൂത്ത് നബിയുടെ സമുദായത്തെ അല്ലാഹു നശിപ്പിച്ചപ്പോൾ ലൂത്ത് നബിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അല്ലാഹു രക്ഷിച്ചുവെന്ന് ഖുർആനിൽ പലയിടത്തും പറയുന്നുണ്ട്. ഇതിൽ 26:171 ഒരു കിഴവി ഒഴികെയുള്ള കുടുംബക്കാരെയെന്നും 7:83 ൽ ഭാര്യ ഒഴികെയുള്ള കുടുംബക്കാരെയെന്നുമാണ് പറഞ്ഞിരിക്കുന്നത്. ഇത് വൈരുധ്യമല്ലേ?
- 29. ലൂത്ത് നബി തന്റെ ജനതയോട് പ്രകൃതിവിരുദ്ധ രതിയെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ അവരുടെ പ്രതികരണം എന്തായിരുന്നുവെന്ന് വിവരിക്കുന്നേടത്ത് ഖുർആനിൽ രണ്ട് വചനങ്ങളിൽ വ്യത്യസ്ത പരാമർശം കാണുന്നു: ഇവരെ നിങ്ങളുടെ നാട്ടിൽ നിന്നും പുറത്താക്കുക. ഇവർ പരിശുദ്ധി പ്രാപിക്കുന്ന ആളുകളാകുന്നു എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി. (7:82). നീ സത്യവാൻമാരുടെ കൂട്ടത്തിലാണെങ്കിൽ ഞങ്ങൾക്കു അല്ലാഹുവിന്റെ ശിക്ഷ നീ കൊണ്ടുവാ എന്നു പറഞ്ഞതു മാത്രമായിരുന്നു അപ്പോൾഅദ്ദേഹത്തിന്റെ ജനതയുടെ മറുപടി (29:29). അദ്ദേഹത്തിന്റെ ജനത ഒരു മറുപടി മാത്രമേ പറഞ്ഞിട്ടുള്ളൂവെങ്കിൽ ഈ രണ്ടു വചനങ്ങളിൽ ഒന്ന് ശരിയാകാൻ സാധ്യതയില്ലല്ലോ?
- 30. ഇബ്റാഹീം നബിയുടെ ചരിത്രം പറയുമ്പോൾ 21:51,59 ൽ തന്റെ ജനതയോട് അദ്ദേഹം അതിശക്തമായി പ്രതികരിക്കുകയും വിഗ്രഹങ്ങളെ തകർക്കുകയുമെല്ലാം ചെയ്തതായി പ്രതിപാദിക്കുന്നതിന് വിരുദ്ധമായി 19:41,49 ൽ തന്റെ പിതാവിന്റെ ഭീഷണിക്ക് വഴങ്ങിക്കൊണ്ട് അവരെയെല്ലാം വെടിഞ്ഞ് അദ്ദേഹം പോയിഎന്നാണ് കാണുന്നത്. ഈ വൈരുധ്യം എങ്ങനെ വിശദീകരിക്കാനാവും?
- 31. നൂഹ് നബിയേയും കുടുംബത്തെയും വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയെന്ന 21:76 ലെ പരാമർശത്തിന് വിരുദ്ധമായി അദ്ദേഹത്തിന്റെ മകൻ പ്രളയത്തിലകപ്പെട്ട് നശിച്ചുവെന്ന് 11:42,43 ൽ പറയുന്നുണ്ടല്ലോ. ഇത് വ്യക്തമായ വൈരുധ്യമല്ല?
- 32. നൂഹ് നബിയെ അദ്ദേഹത്തിന്റെ ജനത വിരട്ടിയോടിച്ചുവെന്ന് 54:9 ൽ പറയുന്നു.എന്നാൽ അദ്ദേഹം കപ്പൽ നിർമ്മിച്ചുകൊണ്ടിരുന്നപ്പോൾ തന്റെ ജനതയിലെപ്രമാണിക്കൂട്ടം അദ്ദേഹത്തിന് അടുത്ത് കൂടെ കടന്നുപോയി എന്നും, പരിഹസിച്ചുവെന്നും 11:38ൽ കാണാം. നാട്ടിൽ നിന്ന് ഓടിക്കപ്പെട്ട നൂഹ് നബിയുടെ കപ്പൽ നിർമാണം നാട്ടുകാർ കണ്ടു എന്നു പറയുന്നത് അടിസ്ഥാനരഹിതമല്ലേ?
- 33. തന്റെ മരണത്തിനു മുമ്പ് ഫറോവ പശ്ചാത്തപിക്കുകയും അയാളെ ദൈവം രക്ഷപ്പെടുത്തുകയും ചെയ്തതായി 10:90-92 വരെ സൂക്തങ്ങളിൽ പറയുന്നു.എന്നാൽ മരണം ആസന്നമാകുമ്പോഴുള്ള പശ്ചാത്താപം സ്വീകാര്യമല്ലെന്ന്4:18ലും പറയുന്നു. ഇത് വൈരുധ്യമല്ലേ?
- 34. അല്ലാഹുവിന്റെ വചനങ്ങൾക്ക് മാറ്റം വരുത്താൻ ആരുമില്ല എന്ന് 6:115 ൽ പറഞ്ഞതിന്ന് വിരുദ്ധമായി ആയത്തുകൾ അല്ലാഹു ദുർബലപ്പെടുത്തുമെന്ന് 2:106 ലും പറയുന്നതായി കാണാം. ഈ വൈരുധ്യത്തെ എങ്ങനെ വിശദീകരിക്കും?
- 35. വ്യഭിചാര കുറ്റത്തിന് നൂറടി നൽകണമെന്ന 24:2 ലെ വിധിക്ക് വിരുദ്ധമായി അവരിലെ സ്ത്രീകളെ വീട്ടുതടങ്കലിൽ വെക്കണമെന്ന് 4:15 ലും പുരുഷൻമാരെ പീഡിപ്പിക്കണമെന്ന് 4:16 ലും പറയുന്നു. ഇത് വൈരുധ്യമല്ലേ?
- 36. ക്രൈസ്തവർക്ക് യാതൊന്നും ഭയപ്പെടുകയോ ദുഖിക്കുകയോ വേണ്ടി വരിക യില്ലെന്ന് 5:69 ൽ പറയുന്നു. ഇതിന് വിരുദ്ധമായി അവർക്ക് സ്വർഗം നിഷിദ്ധമാണെന്ന് 5:72 ലും പറയുന്നു. ഇതിലേതാണ് ശരി?
- 37. ഖുർആൻ സുവ്യക്തമായ അറബിയിലാണെന്ന് 16:103 പറയുന്നതിനു വിരുദ്ധമായി അല്ലാഹുവിന് മാത്രമേ അതിന്റെ വ്യാഖ്യാനം അറിയൂ എന്ന് 3:7 ൽ പരാമർശിക്കുന്നു. ഇത് വൈരുധ്യമല്ലേ?ഫറോവ വെള്ളത്തിൽ മുങ്ങി നശിച്ചുവെന്ന് 28:40,17:103, 43:55 തുടങ്ങിയ സൂക്തങ്ങളിൽ പറയുന്നതിന് വിരുദ്ധമായി 10:93ൽ അദ്ദേഹത്തെ രക്ഷപ്പെടുത്തി എന്നു പറയുന്നുണ്ട്. ഇതു രണ്ടും കൂടി ശരിയാകുന്നതെങ്ങനെ?
- 38. മോശയുടെ ജനനകാലത്താണ് ഇസ്റാഈല്യർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയുവാൻ ഫറോവ കൽപന പുറപ്പെടുവിച്ചതെന്ന് 20: 38,39ൽ പറയുന്നതിന് വിരുദ്ധമായി 40:23-25 ൽ മോശ പ്രവാചകനായതിനു ശേഷമാണ് പ്രസ്തുത കല്പന പുറപ്പെടുവിച്ചതെന്ന് കാണുന്നു. ഇതിലേതാണ് ശരി?
**************************
Not the point . മുകളിൽ കൊടുത്തിരിക്കുന്നവയൊന്നും ഇസ്ലാം മത വിശ്വാസികളുടെ കാഴ്ചപ്പാടില്‍ ഖുറാനിൽ വൈരുദ്ധ്യം ഉണ്ടെന്നു തെളിയിക്കാൻ പറ്റിയ തെളിവുകള്‍ അല്ല എന്നുണ്ടോ ? . ഉണ്ടകില്‍ അത് എങ്ങനെ വെക്ത്മായി തന്നെ അതിന്റെ വിവരണങ്ങള്‍ തരേണ്ടതുണ്ട് ആടിനെ പട്ടിയാക്കിയും അതുപോലെ പുച്ചയെ പുലിയാക്കി കൊണ്ടുള്ള വിവരണങ്ങള്‍ ഒന്നും തന്നെ കൊണ്ട് വന്നു ബുദ്ധി മുട്ടിക്കരുതെ എന്ന് ആദ്യമേ പറയട്ടെ
https://www.facebook.com/photo.php?fbid=349161881952117&set=gm.648265811945354&type=1
അഭിപ്രായങ്ങള്‍