എന്താണ് ധാർമ്മികബോധത്തിന്റെ പ്രസക്തി
എന്താണ് ധാർമ്മികബോധത്തിന്റെ പ്രസക്തി അല്ലങ്കില്‍ നീതിയുടെ ആവുശ്യം? കാലദേശങ്ങള്‍ മാറുന്നതിന്നനുസരിച്ചു മനുഷ്യന്‍റെ നീതി ബോധം മാറുന്നുണ്ടോ ? ഇല്ലങ്കില്‍ മാറ്റെണ്ടാതുണ്ടോ ? മതമാണ് ധാര്‍മികതയുടെഅടിസ്ഥാനം എന്നുള്ളത് എത്രത്തോളം ശരിയാണ്?
ഒരു വ്യക്തിയുടെ പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ ശരിതെറ്റുകളെപ്പറ്റിയോ അല്ലങ്കില്‍ നന്മതിന്മകളെപ്പറ്റിയുള്ള, ന്യായാഅന്യായങ്ങളെപ്പറ്റിയുള്ള ചിന്തയെ അഭിമുഖീകരിക്കുന്ന മതം, സംസ്‌കാരം, നിയമസംവിധാനങ്ങൾ തുടങ്ങിയ ഘടകങ്ങൾ മനുഷ്യധാർമ്മികതയെ സ്വാധീനിച്ചിട്ടുണ്ടോ ? ഉണ്ടകില്‍ അത് എങ്ങനെയാണ് നീതി ബോധത്തില്‍ വരുന്നത് കാരണം ഒരുവന് ശരിയെന്നു തോന്നുന്നത് മറ്റൊരാള്‍ക്ക് തെറ്റായി വരുന്നതന്തുകൊണ്ട് ഇവിടെ ധാര്‍മ്മിക ബോധത്തിന്‍റെ അളവുകോല്‍ എങ്ങനെ മനസിലാക്കും
നമ്മുടെ മൂല്യങ്ങൾ അവകാശങ്ങൾ, കടമകൾ, ധാർമ്മിക നിയമങ്ങൾ, വ്യക്തിബന്ധങ്ങൾ തുടങ്ങിയവയൊക്കെയാണ് യഥാർത്ഥത്തിൽ എത്തിക്‌സിന്റെ അടിത്തറ. ഓരോ രാജ്യത്തും, ഓരോ സംസ്‌കാരത്തിലും ധാർമ്മികത വ്യത്യസ്‌തമാണെങ്കിലും സാർവ്വലൈകികമായി ചില പൊതുതത്ത്വങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മോഷണം, കള്ളം പറയുക, വഞ്ചന, കളവ്, പരദ്രോഹം, നിയമലംഘനങ്ങൾ, വാഗ്‌ദാനലംഘനം തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ എല്ലാ സംസ്‌കാരത്തിലും എല്ലാ രാജ്യത്തും അധാർമ്മികമാണ് .എന്നാല്‍ മതങ്ങളിലെ ചില നിയമ സംഹിത നോക്കുമ്പോള്‍ അത് പല വിധത്തില്‍ പോകുന്നത് കാണാം സർവ്വലൗകികമായി അംഗീകാരം നേടിയ, ഏതു സംസ്‌കാരത്തിലും പ്രസക്തമായ ധാർമ്മികതയുടെ അടിസ്‌ഥാനതത്ത്വങ്ങൾ എന്തൊക്കെ അതിലുടെയുള്ള ഒരു എത്തി നോട്ടം നമ്മുക്ക് ആവുശ്യമുണ്ട് മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്ന അടിസ്ഥാന നൈതികമൂല്യങ്ങളെക്കുറിചുള്ളഒരു ചർച്ചയാവട്ടെ ഇവിടെ കാലദേശങ്ങള്‍ അനുസരിച്ച് മനുഷ്യന്‍റെ ധാര്‍മികമുല്യത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെയെന്നു ഒന്ന് നോക്കാം
ഹാര്‍ഡിയുടെ ലൈഫ്ബോട്ട് ധാർമ്മികതയെ കുറിച്ച് പറയാം
അതുപോലെ തന്നെ ഞാന്‍ ഈ അടുത്തായി ഒരു വിഡിയോ കാണാന്‍ ഇടയായി അതില്‍ ഒരു കാറിനു ചുറ്റും ആളുകള്‍ തടിച്ചുകുടി കാറില്‍ ഇരിക്കുന്നവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. ഇങ്ങനെ ഇയാളെ ആക്രമിക്കാന്‍ കാരണം ചിലപ്പോള്‍ ആരുടെയെങ്കിലും മേലില്‍ ഈ കാര്‍ തട്ടിക്കാണുമെന്നു കരുതുന്നു. അതുകൊണ്ടുതന്നെ ആള്‍കുട്ടം അക്രമാസക്തമായ രൂപം കൈവരിക്കുകയും ഇവര്‍ക്ക് നേരെ ആക്രമണം ആരംഭിക്കുന്നു . ഉപദ്രവം സഹിക്കാന്‍ കഴിയാതെ ആയപ്പോള്‍ അയാള്‍ കാര്‍ സ്പീഡില്‍ എടുത്തുകൊണ്ടുപോയി അപ്പോള്‍ കാറിനു ചുറ്റും കുടിനിന്ന ജനത്തിന് മുകളിലുടെ കാര്‍ കയറ്റി അവിടെ നിന്നും രക്ഷപെടുന്നു കാറില്‍ ഉണ്ടായിരുന്നത് അയാളുടെ ഭാര്യയും മുന്ന് കുട്ടികളുമാണ് ഈ വെക്തിയുടെ ധാര്‍മികബോധം അവിടെ സ്വന്തം ഭാര്യയെയും കുട്ടികളെയും എങ്ങനെയെങ്കിലും രക്ഷിക്കണം എന്നതായിരിക്കും.അപ്പോള്‍ അയാളുടെ ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റവും കുടുതല്‍ സ്വന്തം ഫാമിലിയെ രക്ഷിക്കാന്‍ തന്നെയാവും. ഇവിടെ ആള്‍ കുട്ടം നീതിന്യായവ്യവസ്ഥനടപ്പാക്കുന്നത് കൊണ്ട് സമുഹത്തില്‍ ധാര്‍മികത ഉണ്ടാവുമോ?
അഭിപ്രായങ്ങള്‍