എന്ത് കൊണ്ട് ഇത്രയധികം ഇസ്ലാം മത വിശ്വസികള്‍ ഉണ്ടായിട്ടും ഒരു ഇസ്ലാമിക ഭരണ കുടം ഉണ്ടാവാത്തത് ?
ഇസ്‌ലാമിക ആശയാദര്‍ശ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിസ്തുലമായ സേവനം കാഴ് ചവെക്കുകയും ലോകത്തിന്റെ കാലിക ചലനങ്ങള്‍ മനസ്സിലാക്കി ഹദീസും ഖുറാനും നോക്കി ആടിനെ പട്ടിയാക്കുന്ന രീതിയില്‍ പ്രശ്‌ന പരിഹാരം കണ്ടത്താന്‍ ശ്രമിച്ചുവരികയും ചെയ്യുന്ന ഒരു പറ്റം ജനതയാണ് ഇസ്ലാം മത സമുഹം . ഈ മത സമുഹം ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മത സംഘടിത സമുഹമാണ് എന്നിട്ടും എന്ത് കൊണ്ട് ഇവര്‍ക്ക് ഈ ലോകത്ത് ഒരു ഇസ്ലാമിക ശരിയത്ത് ഭരണമുള്ള ഒരു രാജ്യം കെട്ടിപടുക്കാന്‍ കഴിയുന്നില്ല ?. ഇസ്ലാം ഒരു മതമല്ല മറിച്ച് മനുഷ്യന് വേണ്ട ജീവിത വ്യവസ്ഥയും ഒരു രാഷ്ട്രവ്യവസ്ഥയുമാണ് എന്ന് ഇവര്‍ വാദിക്കുന്നു എന്നിട്ടും ഇസ്ലാം മത വിശ്വാസുമുള്ള ഭുരിപക്ഷം ആളുകള്‍ പോലും ഇസ്ലാമിക ഭരണ വ്യവസ്ഥ ഈ ലോകത്ത് ഉണ്ടാവാന്‍ പാടില്ല എന്നാണ് കരുതുന്നത് എന്ന് തോനുന്നു അതിനുള്ള കാരണം എന്താണ് ? . ഇസ്ലാം ഇന്ന് ഈ ലോകത്ത് കാലിക പ്രസക്തിയില്ലാത്ത ഒരു മതമായി രാഷ്ട്ര വ്യവസ്ഥയായി മാറുന്നു എന്നല്ലേ ഇതില്‍ നിന്നും നാം മനസിലാക്കേണ്ടത് ? അല്ലാതെ മറിച്ച് എന്താണ് ഈഇസ്ലാംമത രാഷ്ട്രവ്യവസ്ഥാ വിശ്വാസികള്‍ക്ക് പറയാനുള്ളത് ?
അത് പോലെ തന്നെ ഇസ്ലാമിലെ ഭരണവ്യവസ്ഥിതികുടുംബാധിപത്യ
ഇസ്ലാമിലെ നാല് ഖലീഫമാര്‍ എന്ന് വിളിക്കപ്പെടുന്ന നാലുപേരും മുഹമ്മദിന്റെ ബന്ധുക്കള്‍ എന്ന നിലയിലാണ് അധികാരത്തിലെത്തിയത്. ഒന്നാം ഖലീഫ അബൂബക്കര്‍ മുഹമ്മധിന്നു ഏറ്റവും ഇഷ്‌ടപ്പെട്ട ഭാര്യയായ ആഇശയുടെ പിതാവായിരുന്നു. മുഹമ്മദിന്റെ മറ്റൊരു ഭാര്യയായ ഹഫ്‌സയുടെ പിതാവായിരുന്നു രണ്ടാം ഖലീഫ ഉമര്‍. മുഹമ്മദിന്റെ പുത്രി ഉമ്മുകുല്‍സുവിന്റെ ഭര്‍ത്താവായിരുന്നു മൂന്നാം ഖലീഫ ഉസ്‌മാന്‍. മുഹമ്മദിന്റെ മറ്റൊരു മകളായ ഫാത്വിമയുടെ ഭര്‍ത്താവായിരുന്നു നാലാം ഖലീഫ അലി. ഇതില്‍ നിന്നോക്കെ എന്താണ് മനസിലാക്കേണ്ടത് ? ഇസ്‌ലാമിലെ ഭരണവ്യവസ്ഥിതികുടുംബാധിപത്യവ്യവസ്ഥയല്ലേ കാഴ്ച വെക്കുന്നത് ?
ഭൌതിക താല്പര്യങ്ങള്‍ക്കും ലാഭങ്ങള്‍ക്കും വേണ്ടി ഭരണം ആഗ്രഹിക്കുന്നത് തെറ്റാണു എന്ന് ഇസ്ലാം പിന്നെ എന്തിനാണ് ഇസ്ലാമിക രാഷ്ട്ര വ്യവസ്ഥകള്‍ ? അത് കൊണ്ട് എന്ത് ഗുണം ആര്‍ക്ക് ഗുണം ?
ലോകത്ത് സമാധാനം പുലരുന്നതിന്നു ഇസ്ലാമിന് അധികാരം കിട്ടാന്‍ ഏതു വിശ്വാസിയാണ് ആഗ്രഹിക്കാതിരിക്കുക? അത് ആഗ്രഹിക്കുന്നത് ഈമാനിന്ടെ ഭാഗമാണ്.എന്നും പറയുന്നു അല്ലാഹുവിന്റെ വ്യവസ്ഥ വരികയും അങ്ങനെ ഭൂമിയില്‍ സമാധാനം പുലരുന്നത് ആഗ്രഹിക്കുകയും ചെയ്യുന്നതാണു മത വിശ്വാസമെന്നും പറയുന്നു എനിക്ക് ആകെ കൂടെ കണ്ഫുഷ്യന്‍ ആകുന്നു ബൌദ്ധിക താല്പര്യമായ ഭരണം ആഗ്രഹിക്കാന്‍ പാടുണ്ടോ ഒരു മത വിശ്വാസിക്ക് ? കാരണം ബൌധികത ഒന്നും യാഥാര്‍ത്യമല്ല എന്നും ഇസ്ലാം പറയുന്നു അധിബൌധികതയാണ് ഇസ്ലാം കാഴ്ചവെക്കുന്നതും പിന്നെ എന്തിനു വേണ്ടിയാണ് ഈ ഇസ്ലാമിക രാഷ്ട്രവ്യവ്സ്ഥ ?
സമൂഹത്തില്‍ സമത്വവും, സ്വാതന്ത്യവും ഐക്യവും വരുത്തുകയെന്നതാണ് തൌഹീദി (ഏക ദൈവത്വം) ന്റെ പ്രായോഗിക വശമെന്ന് ഇസ്ലാം വാക്തകള്‍ പറയുന്നത് ഇസ്ലാമില്‍ സ്വാതന്ത്ര്യം എന്നുള്ളത് എങ്ങനെ ഗണിക്കുന്നു ? ഇസ്ലാമിക ഭരണ വ്യവസ്ഥയില്‍ ഓരോ പൗരന്റെയുംസ്വാതന്ത്ര്യം എത്രത്തോളമുണ്ട് ?
അഭിപ്രായങ്ങള്‍