എന്താണ് ഐ പി ഓ ?
ഐ പി ഓ എന്നാല്‍ ഇനിഷ്യല്‍ പബ്ലിക് ഓഫറുകള്‍ എന്നാണ് പറയുന്നത്
എന്താണ് ഒരു ഐ പി ഓ?
നിലവില്‍ ഒരു സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെടാത്ത ഒരു കമ്പനി പൊതുജനങ്ങള്‍ക്ക് ആദ്യമായി ഓഹരികളുടെ പുതിയ ഇഷ്യൂ ആയോ അല്ലെങ്കില്‍ നിലവിലുള്ള ഓഹരികള്‍ വില്‍ക്കുന്നതിനായോ അല്ലെങ്കില്‍ രണ്ടിനും കൂടിയോ വില്‍പ്പന വാഗ്ദാനം നടത്തുന്നതാണ് ഐ പി ഓ.
ഒരു പബ്ലിക് ഓഫറിങ്ങിലൂടെ ഇഷ്യൂവര്‍ പുതിയ നിക്ഷേപകര്‍ക്ക് ഓഹരിയുടമകളുടെ കുടുംബത്തില്‍ ചേരുന്നതിനു ഇതൊരു അവസരം നല്‍ക്കുന്നു. അങ്ങനെ കമ്പനിയുടെ പ്രോമോട്ടര്‍മാര്‍ അവരുടെ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കര്‍മാരുമായി കൂടിയാലോചിച്ച് തീരുമാനിക്കുന്ന വിലയ്ക്ക് ഷെയറുകള്‍ നിക്ഷേപകര്‍ക്ക് ലഭ്യമാക്കുന്നു. ഒരു ഐ പി ഓ വിജയകരമായി പൂര്‍ത്തിയാകുന്നത് നിര്‍ദിഷ്ട സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ കമ്പനിയുടെ ഷെയര്‍ ലിസ്റ്റു ചെയ്യുന്നതിലേക്കും ട്രേഡ് ചെയ്യുന്നതിലേക്കും നയിക്കുകയും ചെയ്യുന്നു.
ഇനി എന്തിനു വേണ്ടിയാണ് ഒരു കമ്പനി ഐ പി ഓ നടത്തുന്നത് എന്നുള്ളത് നോക്കാം.ഒന്ന് പൊതുവിപണിയില്‍ പ്രവേശിക്കുന്നത് കമ്പനികള്‍ക്ക് ഒരു പ്രൊജക്ടിനു വേണ്ടി പണം സമാഹരിക്കുന്നതിന് അല്ലെങ്കില്‍ വൈവിധ്യവത്കരണത്തിന് / വികസനത്തിന് അല്ലെങ്കില്‍ പ്രവര്‍ത്തനമൂലധനത്തിന് അതുമല്ലെങ്കില്‍ ബാധ്യതകള്‍ ഒഴിവാക്കുന്നതിന് അല്ലെങ്കില്‍ സാധ്യമായ ഏറ്റെടുക്കലുകള്‍ക്ക് വേണ്ടി പണം സമാഹരിക്കാന്‍ അവസരം നല്‍കുന്നു. ഇതിനെ മൂലധനത്തിന്‍റെ പുതിയ ഇഷ്യു എന്നു വിളിക്കുന്ന ഇതിന്‍റെ വില്‍പ്പനയുടെ വരുമാനം കമ്പനിക്കു ലഭിക്കുന്നു.
നിലവിലുള്ള ചില ഓഹരിയുടമകള്‍ക്കും വെഞ്ചര്‍ ക്യാപ്പിറ്റലിസ്റ്റുകള്‍ക്കും പൂര്‍ണ്ണമായോ ഭാഗികമായോ കമ്പനിയുടെ ഓഹരിയുടമസ്ഥതയില്‍ നിന്നും പുറത്തു പോകുന്നതിനോ പ്രൊമോട്ടര്‍മാര്‍ക്ക് തങ്ങളുടെ ഹോള്‍ഡിങ് ഭാഗികമായി കുറയ്ക്കുന്നതിനോ ഒരു വഴി തുറക്കുന്നതിനു വേണ്ടിയും കമ്പനികള്‍ പബ്ലിഷ് ഇഷ്യു നടത്താറുണ്ട്. ഇതിനെയാണ് സെയില്‍ ഓഫര്‍ എന്ന് പറയുന്നത് ഇതില്‍ ഇഷ്യുവില്‍ നിന്നുള്ള വരുമാനം കമ്പനിക്കു പകരം വില്‍ക്കുന്ന ഓഹരിയുടമകള്‍ക്കു ലഭിക്കും എന്ന് മാത്രം.
അഭിപ്രായങ്ങള്‍