ഓഹരി വിപണിയെ എങ്ങനെ സമീപിക്കാം.





ഓഹരി വിപണി എപ്പോഴും സാധാരണക്കാരെയും മറ്റുള്ള ആളുകളെയുമൊക്കെ വളരെയധികം പ്രലോഭിപ്പിക്കുന്ന ഒരു സമ്പാദ്യ മാര്‍ഗമാണ് . ഓഹരി വിപണിയിലേക് ആര്‍ക്കും എപ്പോഴും കയറാനും ഇറങ്ങാനും വളരെ എളുപ്പമാണ്. എന്നാല്‍ അവിടെ കേറിയ വെക്തിക്ക് അവിടെ നിന്നും ഇറങ്ങാതെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കാറില്ല എന്നുള്ളത് വേറെയൊരു വസ്തുതയാണ് അത് എന്ത് കൊണ്ടാണ് സംഭവിക്കുന്നത്‌ എന്നുള്ളത് നമുക്ക് പരോശോധിക്കാം?.

ഒറ്റയടിക്ക് തന്നെ വലിയ ലാഭം ഉണ്ടാക്കാം എന്നുള്ള പ്രധീക്ഷയില്‍ ഓഹരി വിപണിയിലേക്ക് കാല്‍ എടുത്തു വെക്കുന്ന വെക്തി അതെ സ്പീഡില്‍ തന്നെ തിരിച്ചും ഇറങ്ങുന്ന കാഴ്ചകള്‍ നമ്മുടെ സമുഹത്തില്‍ പതിവാണ്. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?. ആര്‍ക്കും അതെ കുറിച്ച് വലിയ പരിക്ഞാനമില്ല. അറിയാവുന്ന ആളുകള്‍ അറിയാത്തവര്‍ക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുന്നുമില്ല ഇതൊരു ശരാശരി മലയാളിയുടെ സ്വഭാവമാണ്.

പുതുതായി വരുന്നവര്‍ക്ക് ഒരിക്കലും അറിയില്ല എന്താണ് ഓഹരി വിപണിയുടെ ശരിയായ പവര്‍ എന്നുള്ളത്. വരുന്നവരില്‍ മിക്കവരും ഒരു വലിയ മോഹ വലയത്തില്‍ പെട്ടുകൊണ്ടാണ് വരുന്നത് തന്നെ . അങ്ങനെ വരുന്നവര്‍ കയ്യില്‍ മിച്ചം വെച്ച കാശ് മുഴുവനും ഓഹരിവിപണിയില്‍ ഇറക്കി വലിയ നഷ്ട്ടങ്ങള്‍ സഹിച്ചു കൊണ്ടാണ് പിന്നെ തിരിച്ചു പോക്ക് നടത്തുന്നത്. ആ പോക്ക് തന്നെ മറ്റുള്ളവര്‍ക്ക് ഒരു പാഠം കുടി നല്‍കുന്നു എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നുള്ളത് നമുക്ക് നോക്കാം.


ഓഹരി വിപണിയില്‍ ലാഭം ഉണ്ടാക്കുന്നതില്‍ ഭൂരിഭാഗവും കോര്‍പറെറ്റ് നിക്ഷേപകരും, കയ്യില്‍ ഒഴിഞ്ഞു വെച്ച ഒരുപാട് പണമുള്ളവരുമാണ് പിന്നെ മ്യുച്വല്‍ ഫണ്ട്‌കളും, വിദേശ നിക്ഷേപകരും (FDI) മോക്കെയാണ് ചെറുകിട നിക്ഷേപകരില്‍ 5 % പേര്‍ മാത്രമാണ് ലാഭം ഉണ്ടാക്കുന്നത്‌. ആ അഞ്ചു ശധമാനത്തില്‍ നമ്മുക്കും ഒരു കൈ പിടിച്ചു നില്‍ക്കാന്‍ നോക്കി കൂടെ അതിനു എങ്ങനെ സാധിക്കും എന്നുള്ളത് നോക്കാം.നാം മനസു വെച്ചാല്‍ നടക്കാത്ത കാര്യമില്ല.

ചെറിയ തോതില്‍ ഇന്‍വെസ്റ്റ്‌മെന്‍റ് നടത്തി മാര്‍കെറ്റില്‍ നിന്നും നല്ലരു മികച്ച വരുമാനം നമുക്കും ഉണ്ടാക്കാം. കുറച്ചു ക്ഷമയും മാര്‍ക്കറ്റിനെ കുറിച്ചുള്ള അറിവും ഉണ്ടായാല്‍ മതി. മറ്റുള്ള ഏതു ജോലിയെക്കാളും മികച്ച വരുമാനം ദിവസവും പ്രധീക്ഷിക്കാം. അതിനുള്ള അറിവും മറ്റും അറിയാവുന്ന ചോദിച്ചാല്‍ പറയാവുന്ന വെക്തികളില്‍ നിന്നും നേടിയെടുക്കുക. നെഗറ്റീവ് വശം ആദ്യമേ പടിക്ക് പുറത്തു വെക്കണം എന്നിട്ടേ ഓഹരി വിപണിയില്‍ ഇറങ്ങാവു. ആദ്യം വേണ്ടത് എത്രപണമാണ് ഓഹരി വിപണിയില്‍ നാം ഇറക്കാന്‍ പോകുന്ന ആ ഇന്‍വെസ്റ്റ്‌മെന്‍റ് തീരുമാനിക്കണം. അതിനനുസരിച്ചുള്ള ഒരു മുല്ല്യം കണക്കാക്കി ചെറിയ ഒരു നിക്ഷിത സംഖ്യ വരുമാനമായി നാം എപ്പോഴും മനസില്‍ വെക്കണം. അങ്ങനെ ദിവസ വരുമാനം നേടാന്‍ വരുന്നവരുടെ മുന്നില്‍ മാര്‍ക്കെറ്റ് ചുവപ്പ് ആയാലും പച്ച ആയാലും രണ്ടും ഒരുപോലെയാണ് പിന്നെ നന്നായി ഇടിവ് വരുന്ന ദിവസമാണ് ഏറ്റവും നല്ലത് എന്നാണ് എനിക്ക് അഭിപ്രായമുള്ളത്.ഓരോ ദിവസവും നാം എടുക്കുന്ന ഓഹരിയെ കുറിച്ചുള്ള അറിവുകള്‍ ഉണ്ടാവുന്നത് വളരെ നല്ലതാണ് അതുപോലെ തന്നെ ഒരു ദിവസത്തില്‍ തന്നെ പലപ്പോഴും കേറി ഇറങ്ങുന്ന കുടുതല്‍ ആളുകള്‍ എടുക്കുന്ന ഓഹരികള്‍ നാം നോക്കി വെക്കുന്നതും വളരെ നല്ലതാണ്. അങ്ങനെയുള്ള ഒരു പത്തു കമ്പനികളുടെ ഓഹരികള്‍ നിങ്ങളുടെ വാച് ലിസ്റ്റില്‍ എപ്പോഴും ഉണ്ടാവുന്നത് വളരെ നല്ലത്.അതുപോലെ വാര്‍ത്തകള്‍ അടിസ്ഥാന പെടുത്തിയുള്ള ഓഹരികള്‍ എടുക്കാന്‍ വേണ്ടി തുനിയുന്നതും മറ്റും വലിയ അബദ്ധത്തില്‍ ചെന്നാണ് അവസാനിക്കുക അത് കൊണ്ട് അങ്ങനെയുള്ളവയെ മാറ്റി നിറുത്തുക കേറിയും ഇറങ്ങിയും പോകുന്നത് കണ്ടു പരിഭാവപെടാതെ ഇരിക്കുക. കാരണം നാളെയും ഓഹരി വിപണി ഉണ്ടാവും അത് എവിടെയും പോകില്ല.


വാങ്ങാന്‍ നില്‍കുന്ന ഓഹരിയുടെ വിലയും എത്ര എണ്ണമാണ് എടുക്കുന്നത് എന്നും , അല്ലങ്കില്‍ എത്ര ലോട്ട് ആണ് എടുക്കുന്നതു എന്നും കയ്യിലുള്ള ഇന്‍വെസ്റ്റ്‌ എത്രയാണ് എന്നുള്ളതും നമ്മള്‍ക്ക് പുര്‍ണ്ണമായ ബോധ്യമുണ്ടാവണം. ഓഹരികളുടെ എണ്ണവും ലോട്ടുകളുടെ എണ്ണവും കുട്ടി അതിന്‍റെ മുല്ല്യവും കുടുതലാക്കി ഓഹരിയില്‍ ഇറങ്ങാന്‍ നില്‍ക്കരുതേ. ഇങ്ങനെ ദിവസ വരുമാനം കുട്ടാന്‍ ഒരിക്കലും ശ്രമിക്കരുതേ. കാരണം നിങ്ങള്‍ ഒരു ലക്ഷമാണ് മാര്‍കെറ്റില്‍ ഇന്‍വെസ്റ്റ്‌ ചെയിതിരിക്കുന്നതെങ്കില്‍ അതിന്‍റെയൊക്കെ മള്‍ട്ടിപ്പിള്‍ ആയിട്ട് ഓഹരികള്‍ എടുക്കാനും മറ്റും ബ്രോക്കര്‍ കമ്പനികള്‍ ലിവറേജ് തരും (വായിപ്പ). അത് തരുന്നത് കമ്പനി നിങ്ങള്‍ക്ക് കാശ് ഉണ്ടാക്കാന്‍ വേണ്ടി തന്നെയാണ് പക്ഷെ കമ്പനിക്കും അതുകൊണ്ട് ഗുണമുണ്ട് ലാഭം ഇല്ലാതെ ആരും ഒന്നും ചെയ്യില്ലല്ലോ. കാരണം നിങ്ങള്‍ കുടുതല്‍ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് അവര്‍ക്ക് അതിന്‍റെ ഗുണം ഉണ്ടാവുന്നത്. ഇനി പറയാനുള്ളത് വളരെ ശ്രദ്ധാപൂര്‍വ്വം നിങ്ങള്‍ വായിക്കണം . ഇല്ലങ്കില്‍ ഓഹരി എടുക്കാന്‍ പോയപോലെ അതെ സ്പീഡില്‍ തന്നെ തിരിച്ചും അവിടെ നിന്നും പോരേണ്ടി വരും അതായത് ചുമരിലേക്ക് എറിഞ്ഞ റബര്‍ പന്ത് പോലെ ഇരിക്കും.


ഇനി വിഷയത്തിലേക്ക് വരാം അതാതു ദിവസത്തേക്കുള്ള ഓഹരികള്‍ നാം എടുക്കുമ്പോള്‍ നമ്മള്‍ ടാര്‍ഗെറ്റും സ്റ്റോപ്പ്‌ ലോസും നിര്‍ബന്ധമായും ആദ്യമേ തീരുമാനിക്കണം. ഉദാഹരണത്തിനു 100രൂപയുടെ ഓഹരികളാണ് നമ്മള്‍ വാങ്ങാന്‍ നില്കുന്നതെങ്കില്‍ ടാര്‍ഗെറ്റ് 105വെക്കുക നുറിനു മുകളില്‍ കേറിയാല്‍ നിങ്ങള്‍ക്ക് ഏതു നിമിഷവും പ്രോഫിറ്റ് ബുക്ക് ചെയ്യാം അത് കുടുതല്‍ എണ്ണം ഉള്ളവര്‍ക്കും അതുപോലെ ഫ്യുച്ചര്‍ ഓപ്ഷന്‍ എടുക്കുന്ന ആളുകള്‍ക്കും മാത്രം ബാധകം അല്ലാത്തവര്‍ പ്രോഫിറ്റ് ബുക്ക് നടത്തിയാല്‍ ആ പണം ബ്രോക്കര്‍ കൊണ്ട് പോകും. നമ്മള്‍ ടാര്‍ഗറ്റ് തീരുമാനിച്ച സ്ഥിതിക്ക് സ്റ്റോപ്പ്‌ ലോസ് വളരെ നിര്‍ബന്ധമായ ഒരു കാര്യമാണ് നമുക്കത് 96ഇട്ടു വെക്കാം. ഇനി നമ്മള്‍ വാങ്ങിയ ഓഹരി താഴോട്ട് ആണ് വരുന്നത് എങ്കില്‍ സ്റ്റോപ്പ്‌ലോസ് ഹിറ്റ്‌ ആയി നമ്മുടെ നഷ്ട്ടം അവിടെ കുറച്ചു കൊണ്ട് വരികയും ഉണ്ടായ നഷ്ട്ടം നികത്താന്‍ വേണ്ടി കയ്യില്‍ പണം ബാക്കി ഉണ്ടാവുകയും ചെയ്യും. നേരെ മറിച്ച് ഇത് നമ്മള്‍ ചെയിതില്ലങ്കില്‍ ഇറക്കിയ കാശ് മുഴുവനും വിപണിയില്‍ നഷ്ട്ടമാവും നാളേക്ക് പിടിച്ചു നില്‍ക്കാന്‍ പോലും പണം നമ്മുടെ കയ്യില്‍ ഉണ്ടാവില്ല, എന്ന് മാത്രമല്ല മാര്‍കെറ്റില്‍ നിന്നും നാം വളരെ വിഷമത്തോടെ പുറത്തു വരികയും ചെയ്യും. നമ്മുടെ ആളുകള്‍ ഇതൊന്നും കാര്യമാക്കാതെയും ഇതൊന്നും തീരുമാനിക്കാതെയും സില്ലി കേസ് എന്നുള്ള നിലയില്‍ അവിടെ ഇരുപ്പു ഉറപ്പിക്കും. എന്നാലോ പ്രോഫിറ്റ് വന്നാല്‍ അത് ബുക്ക് ചെയ്യില്ല കുറച്ചു കുടി കേറട്ടെ എന്ന് പറഞ്ഞു നില്‍ക്കും എന്നിട്ടോ അത് ഉടനെ താഴോട്ടു വരികയും ചെയ്യും അതെല്ലാം കണ്ടും സഹിച്ചും നില്‍ക്കാന്‍ മലയാളികള്‍വലിയ ക്ഷമ ശീലരാണ് എന്നാല്‍ പ്രോഫിറ്റ് ബുക്കിങ്ങും സ്റ്റോപ്പ്‌ ലോസും ഇടാന്‍ ഇവര്‍ക്ക് ക്ഷമയില്ല,സമയമില്ല . എന്നിട്ടോ ലിവറേജ് (വായിപ്പ) ആയി കിട്ടിയ പണം കൊണ്ട് ആവറേജ് ചെയ്യാന്‍ നില്‍ക്കുകയും അവസാനം കമ്പനി ബ്രോക്കര്‍ സിസ്റ്റം സ്കൊയര്‍ ഓഫ്‌ ആക്കുകയും ചെയ്യും. അതുപോലെ തന്നെയാണ് ഓവര്‍ ട്രേഡ്, അതിമോഹം അത്യാഗ്രഹം കൊണ്ട് നം നമുക്ക് തന്നെ സ്വയം പാര പണിയുന്നു. മാര്‍ക്കറ്റ്‌ രാവിലെയുള്ള തുടക്കവും അതിന്‍റെ അവസാനവും ഇടപെടുന്നത് നല്ലതല്ല ഇങ്ങനെയുള്ള സ്വഭാവ ദുഷ്യങ്ങള്‍ കൊണ്ട് ഉണ്ടാവുന്നത് ഓഹരി വിപണിയില്‍ നിന്നും വലിയ മോഹവുമായി വന്നു കയറിയ ചെറിയ ഇന്‍വെസ്റ്റ്‌മെന്‍റ് നടത്തിയ വെക്തി അതാ വലിയ നഷ്ട്ടവും വിഷമവും സഹിച്ചു വെളിയിലേക്ക് പോകുന്ന ദുരവസ്ഥയാണ് ഉണ്ടാവുന്നത്.
 
 ഓഹരി വിപണിയില്‍ നിന്നും ഇങ്ങനെ വെളിയിലേക്ക് വന്ന ആളുടെ ആദ്യ പണി തന്നെ എന്താവും?. ഓഹരി വിപണിയെ കുറിച്ച് സ്വയമൊരു നെഗറ്റീവ് വശം ഉണ്ടാക്കി എടുക്കും. എന്നിട്ട് സ്വയം വരുത്തിയ വിനകള്‍ക്ക് ഓഹരി വിപണിയെ കുറ്റം പറയുകയും അതില്‍ സമാധാനം കണ്ടത്തി വലിയ പബ്ലിസ്റ്റി കൊടുക്കുകയും,ഓഹരിയില്‍ നിക്ഷേപ്പിച്ചു ലക്ഷവും കോടിയും പോയാ വെക്തിയാണ് ഞാന്‍ എന്ന് സ്വയം പറയുകയും മറ്റുള്ളവര്‍ ഇതറിഞ്ഞു കൊണ്ട് ഈ പൊങ്ങച്ചം ഏറ്റു പിടിച്ചു കൊണ്ട് നടക്കുകയും ചെയ്യും. ഞങ്ങളുടെ അച്ഛച്ചനും ആനയുണ്ടായിരുന്നു അതിന്‍റെ തഴമ്പ് ഞങ്ങളുടെ ചന്തിയിലും നിങ്ങള്‍ക്ക് കാണാം എന്ന കണക്കെ കൂടെ ഉള്ളവര്‍കുടി അത് പറഞ്ഞു നടക്കുകയും കാണിക്കുകയും ചെയ്യുന്നു. . വാസ്തവത്തില്‍ ഓഹരി വിപണിയില്‍ എങ്ങനെ നില്‍ക്കണം എന്നുള്ള അറിവില്ലായിമകൊണ്ട് പുറം തള്ളപെട്ട വെക്തിയെ കൊണ്ട് പുതുതായി ഇതേ കുറിച്ച് പഠിക്കാനും മനസിലകാനും വേണ്ടി വരുന്ന ആളുകള്‍പോലും ഈ നെഗറ്റീവ് പൊങ്ങച്ചം കൊണ്ട് ഓഹരി വിപണിയെ വല്ല ഭുധം കണക്കെയാണ്‌ ഇന്ന് കാണുന്നത്. അങ്ങനെ നമ്മള്‍ തന്നെ സ്വയം ഉണ്ടാക്കുന്ന കെണിയില്‍ നമ്മള്‍ തന്നെ സ്വയം വീഴുകയും എന്നിട്ട് കുറ്റം ഓഹരി വിപണിക്കും നല്‍ക്കും . ഇതേ കുറിച്ച് പഠിക്കാനും മനസിലാകാനും വേണ്ടി വരുന്ന ആളുകള്‍ ഇവരുടെയൊക്കെ പ്രചരണം കൊണ്ട് ഈ മേഖലയില്‍ നിന്നും മാറി നില്‍കുകയും ചെയ്യുന്നു എന്നുള്ളത് അത്‌ഭുതമുളവാക്കുന്നു.
അത് പോലെ തന്നെ കയ്യില്‍ ഒരു പാട് പണം സ്റ്റോക്ക് ഉള്ളവര്‍ക്ക് ആവറേജ് ചെയ്യാം . കാരണം ചെറിയ ഒരു ഉയര്‍ച്ച വന്നാല്‍ മതി ഇവര്‍ എടുത്ത എല്ലാ ആവറെജും പ്രോഫിറ്റിലാണ് വരിക. വലിയ പങ്ക്കാര്‍ക്ക് അതൊക്കെ ചെയ്യാം അവരത് വളരെ ഭംഗിയായി ചെയ്യുകയും ചെയ്യും ഒരിക്കലും വലിയ ഇന്‍വെസ്റ്റ്‌ മെന്റും പണവുമുള്ള ആളുകള്‍ക്ക് ഓഹരി വിപണിയില്‍ നഷ്ട്ട്ടം സംഭവിക്കില്ല വരുന്ന നഷ്ട്ടം അവര്‍ക്ക് നാളെ ലാഭത്തില്‍ ആക്കാനും അറിയാം.

നേരെ മറിച്ച് ലിമിറ്റ് ഇന്‍വെസ്റ്റ്‌ മെന്‍റ് ഉള്ള നമ്മളെ പോലുള്ള ആളുകള്‍ ഒരിക്കലും ബന്ധിക്കാത്ത കയര്‍ ഇല്ലാതെ കിണറ്റില്‍ ഇറങ്ങാന്‍ നില്‍ക്കരുതേ. ആ കയര്‍ ആണ് ഓഹരി വിപണിയിലെ നമ്മുടെ സ്റ്റോപ്പ്‌ ലോസും നാളേക്ക് നമ്മെ നില നിറുത്താനുള്ള ഏക വഴിയും.

പിന്നെ ലോങ്ങ്‌ ടൈം ഇന്‍വെസ്റ്റ്‌ എന്ന് കരുതി ഓഹരിയില്‍ നിക്ഷേപിക്കുന്ന ആളുകള്‍ ഇടക്കൊന്നു പ്രോഫിറ്റ് ബുക്ക് നടത്തി വീണ്ടും ഇറങ്ങുമ്പോള്‍ വാങ്ങിച്ചു വെക്കുന്നത് വളരെ നല്ലതാണ്.

ഈ പറഞ്ഞവയില്‍ നിന്നും മാറ്റം ഉള്‍ക്കൊണ്ട്‌ നിങ്ങള്‍ക്കും ഓഹരി വിപണിയില്‍ നിന്നും ഒരു മികച്ച സംരഭകണ്‍ ആവാന്‍ സാധിക്കും ഇതുമുലം നല്ലൊരു ദിവസ വരുമാനവും നിങ്ങള്‍ക്ക് ഉണ്ടാക്കാന്‍ സാധിക്കും
സ്വയം തെറ്റുകള്‍ കൊണ്ട് വരുന്ന നഷ്ട്ടങ്ങള്‍ക്ക് ഒരിക്കലും മറ്റുള്ളവരെ കുറ്റം പറയാതെ ഇരിക്കുകയും എപ്പോഴും പോസറ്റീവ് ആയിട്ടുള്ള ചിന്തകള്‍ ഉണ്ടാവുകയും ചെയ്യട്ടെ .

 കടപ്പാട്
 എഴുതിയത് ഷാജി.എം 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം