ഭക്തിയില്‍ മനുഷ്യത്ത്വം മരവിക്കുന്നു
ഞാന്‍ കുറച്ചു മുന്‍പ് ഇങ്ങനെ ഒരു വിഡിയോ കാണുവാന്‍ ഇടയായി.ഇത് കണ്ടപ്പോള്‍ എനിക്ക് എന്‍റെ മനസ്സില്‍ ഒരു പഴയ കാല എന്‍റെ അനുഭവവും കുടി ഓര്മവന്നു .
ഇതില്‍ ഇവര്‍ പ്രാര്‍ഥിക്കാന്‍ വിളിക്കുന്ന പടച്ചോന്‍റെയും ഇവരുടെയുംകണ്ണുകള്‍ അവിടെ തുറന്നില്ലങ്കിലും സി സി ടിവി കണ്ണ് തുറന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിന്നു.
ഈ വിഡിയോയില്‍ കാണാന്‍ സാധിക്കുന്നത് നമസ്ക്കാരം നിര്‍വഹിച്ചു കൊണ്ടരിക്കുമ്പോള്‍ ഒരു സ്ത്രീ മുഖം കുത്തി മുന്നിലേക്ക് വീഴുകയും അടുത്തുള്ളവര്‍ അതൊന്നും ശ്രദ്ധിക്കാതെ യാതൊരു വിഷമവും സംഭവിക്കാത്ത രീതിയില്‍ നമസ്ക്കാരം തുടരുകയും ചെയ്യുന്നു. ഭക്തി മുത്ത് മനുഷ്യത്ത്വം മരവിച്ച മനസായി ഇവര്‍ മാറുന്നു
ഇവരുടെ നമസ്ക്കാരം തുടരുന്നതിനിടയില്‍ ഭക്തി കൊണ്ട് മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത രണ്ടു സ്ത്രീകള്‍ നമസ്കാരം മുടക്കി ആ സ്ത്രീയുടെ അടുത്തേക്ക് ഓടി വരുന്ന കാഴ്ചയും നമുക്ക് കാണാന്‍ സാധിക്കും. ഈ വിഡിയോ ഇപ്പോള്‍ മത പ്രചാരണത്തിനു തുരുപ്പു ചീട്ടായി മാറിയിരിക്കുകയാണ്. മരിക്കുകയാണ് എങ്കില്‍ ഇങ്ങനെ മരിക്കണം എന്നൊക്കെയുള്ള പോസ്റ്റുകളും കമന്റുകളും കൊണ്ട് ഫേസ്ബുക്ക് വാട്സപ് ഗ്രുപ്പ്കളില്‍ ആമീനായും ചെമ്മീനായും കമന്‍റുകള്‍ നിറയെ വരുന്നു . ഞങ്ങള്‍ക്കറിയാം ഭക്തിയുടെ മുന്നില്‍ മനുഷ്യത്ത്വമെന്നത് തീരെ ഇല്ലാത്ത കാര്യമാണ് എന്ന് . എങ്കിലും ഒന്ന് കുടി പറഞ്ഞു നോകുകയാണ് മത പ്രചാരണ ലക്‌ഷ്യം വെച്ച് കൊണ്ട് നിങ്ങള്‍ നിങ്ങളുടെ മനുഷ്യത്വമില്ലായിമ ഇങ്ങനെ പ്രച്ചരിപ്പിക്കല്ലേ. ആദ്യം ഒപ്പം ഉണ്ടായിരുന്നവരെ സംരക്ഷിക്കാന്‍ ശ്രമിക്കു എന്നിട്ട് മതി ഭക്തി.
എന്‍റെ ഒരു അനുഭവം പറയാം
ഞാന്‍ മത വിശ്വാസിയയിരുന്ന കാലത്ത് ഇങ്ങനെ ഒരു അനുഭവം എനിക്ക് നേരിട്ട് ഉണ്ടാവുകയും ചെയിതിരുന്നു പള്ളിയില്‍ നിസ്കാരം തുടങ്ങി ഇമാമിന് തൊട്ട് പിന്നിലായി ഞാനും ഉച്ച നമസ്കാരത്തിന്റെ സമയം രണ്ടു രകാഅത് നിസ്ക്കാരം കഴിഞ്ഞു സുജിധില്‍ നിന്നും ഇമാമും ഞങ്ങളും എഴുനേറ്റു മുന്നാ രകാഅതില്‍ ഇമാം തൊട്ടടുത്ത് ഉണ്ടായിരുന്ന കുതുബ നിര്‍വഹിക്കുന്ന മിംബറയുടെ പടിയിലേക്ക് ഒരു വീഴ്ച ഇത് കണ്ട ഞാന്‍ നമസ്ക്കാരം തുടര്‍ന്നില്ല ഇമാമിനെ എടുത്തു പോക്കാന്‍ ശ്രമിക്കുകയും എന്‍റെ കൂടെ നിസ്ക്കാരത്തില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ കുടി ചേരുകയും ചെയിതു അങ്ങനെ ഞങ്ങള്‍ ഇമാമിന് വെള്ളവും മറ്റും നല്‍കി. അവിടെ എന്നെ ഏറെ അത്ഭുതപെടുത്തിയ കാര്യം ഇമാം വീണു ചോരയൊലിപ്പിച്ചു കിടക്കുന്നത് അറിഞ്ഞിട്ടും വേറെ ഒരാള്‍ അപ്പോള്‍ തന്നെ ഇമാം സ്ഥാനം ഏറ്റടുത്തു കൊണ്ട് നമസ്കാരം തുടരുകയും ബഹുഭുരിപക്ഷം ആളുകളും അയാളെ പിന്തുടര്‍ന്ന് നമസ്ക്കാരം നിരവഹിക്കുകയും ചെയിതു ശരിക്കും പറഞ്ഞാല്‍ അന്ന് മുതല്‍ ഒരു കാര്യം എനിക്ക് മനസിലായി ഭക്തിയുടെ അമുര്‍ത്തതയില്‍ മനുഷ്യത്വം മരവിച്ച ഒരു ജനതയാണ് ഇസ്ലാമിക സമുഹം എന്നുള്ളത്.
ഭക്തിയില്‍ ആറാടി മതത്തിനു വേണ്ടി ജിഹാദ് നടത്തി മരിച്ചാല്‍ സ്വര്‍ഗമാണ് വാക്ധാനം എന്നുള്ളത് കൊണ്ടാവാം ഇവര്‍ ഇങ്ങനെ ആയത് തന്നെ. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാവുക എന്നത് ഒരു ഇസ്ലാമായ മുസ്ലിമിനെ സംബധിച്ച് വളരെ ഇഷ്ട്ടമുള്ള കാര്യമാണു കാരണം ഇതുമുലം സ്വര്‍ഗത്തിലേക്കുള്ള സീസന്‍ ടിക്കറ്റ് ആണ് കിട്ടാന്‍ പോകുന്നത് എന്നുള്ള അടിയുറച്ച വിശ്വാസമാണ് ഇവരെ നയികുന്നത്. അതുകൊണ്ട് തന്നെയാണ് മതത്തിനു നേരെ വിമര്‍ശനം ഉയര്‍ന്നാല്‍ ഇവര്‍ ഇവരുടെ ഈ അടക്കി വെച്ച ഭക്തിയുടെ മുര്‍ത്തഭാവം പുറത്തു കൊണ്ട് വരും. പിന്നെ മേലും കീഴും നോട്ടമില്ല അതില്‍ മരിച്ചാലും അപകടം പറ്റി കൈകാലുകള്‍ പോയാലും ഇവര്‍ക്ക് സന്തോഷം മാത്രം കാരണം മതത്തിനു വേണ്ടി ഇത്രയെങ്കിലും ചെയ്യാന്‍ സാധിച്ചല്ലോ എന്നുള്ള സംതൃപ്തി. കാരണം ഇങ്ങനെ മരിക്കുന്നതാണ് ഏറ്റവും നല്ലത് എന്ന് ഇവര്‍ വിചാരിക്കുകയും ചെയ്യുന്നു.
എന്തായാലും പിന്നെ അധികകാലം എനിക്ക് ഈ വിശ്വാസവുമായി മുന്നോട്ടു പോകേണ്ടി വന്നില്ല അവിശ്വാസത്തിന്‍റെ നാളുകള്‍ ഒരു നീണ്ട യാത്രയില്‍ നിന്നുമായിരുന്നു ആരംഭിച്ചത്
അഭിപ്രായങ്ങള്‍