ഭയപെടുത്തി മതം വളര്‍ത്താം മാനുഷിക മുല്ല്യം ഇല്ലാത്ത മതം


 Related image



ഇസ്ലാം മത വിശ്വാസികള്‍ക്ക്  അവര്‍ വിശ്വസിക്കുന്ന  മത വിശ്വാസം ഉപേക്ഷിച്ചു ആരെങ്കിലും ആ മതത്തില്‍ നിന്നും പുറത്തു വന്നാല്‍.  ആ മതം ഉപേക്ഷിച്ച വെക്തിയവര്‍ക്ക് പിന്നെ കണ്ണിലെ കരടാണ്. കണ്ണിലെ കരട് മാത്രമല്ല അവര്‍ ഏറ്റവും കുടുതല്‍ വെറുക്കുന്നത് പോലും ആ വെക്തിയെയായിരിക്കും. ഇങ്ങനെ മതം ഉപേക്ഷിച്ചു വന്നാല്‍ പിന്നെ ഉപേക്ഷിച്ച വെക്തിയെ നിരന്തരം അവഹേളിക്കാനും,പരിഹസിക്കാനും അയാളെ ഒറ്റപെടുത്താനും   ശത്രുവായി കാണാനും  നിരന്തരം ഉപദ്രവിക്കാനും മറ്റും തുനിയുന്നു. ഇങ്ങനെയുള്ള മത വിശ്വാസികള്‍ മാനുഷികമായ പരിഗണന പോലും മതത്തിനു പുറത്തുവന്നവര്‍ക്ക് നേരെ ഇവര്‍ കാണിക്കില്ല. മതത്തിനകത്തുമാത്രമാണ്    അവരവരുടെ മാനുഷികമായ പരിഗണന അതും സംഘടനാപരമായി മാത്രം.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഒരു അടുത്ത  വെക്തിയുമായി ഒന്ന് ഇടപഴകേണ്ടി വന്നു അപ്പോള്‍ അയാളില്‍ നിന്നും ആദ്യം വന്ന  വാക്ക് തന്നെ  നീ മുസ്ലിം ആവാന്‍ നോക്ക്  എന്നിട്ട് ആലോചിക്കാം ബാക്കിയുള്ള കാര്യങ്ങള്‍. അല്ലാതെ മുസ്ലിം സമുദായത്തില്‍ ജനിച്ച വന്ന നീ മതവിട്ടു പോയ നിനക്ക് വല്ല സഹായവും ഞാന്‍ ചെയിതാല്‍ അത് എനിക്കുള്ള നരക ശിക്ഷക്ക് കാരണമാവും എന്നാണ് ആളുടെ അഭിപ്രായം. അത് കൊണ്ട്  ആദ്യം നീ മുസ്ലിം ആവാന്‍ ശ്രമിക്കു  എന്നിട്ട് നോക്കാം  എന്നുള്ള മറുപടി കിട്ടി.ഇതാണ് ഒരു ശരാശരി ഇസ്ലാം മത വിശ്വാസി.    

ശരിക്കും പറഞ്ഞാല്‍ മറ്റുള്ള മതങ്ങളില്‍ നിന്നും   മതം ഉപേക്ഷിച്ച ഒരു വെക്തിക്ക് വലിയ പ്രയാസവും അണ്ടര്‍ പ്രഷറും മറ്റും അധികം ഉണ്ടാവുന്നില്ല  എന്നാല്‍.എന്നാല്‍   ഇസ്ലാം അതില്‍ നിന്നൊക്കെ വലിയ മാറ്റമുള്ള മതമാണ്‌ ആ മതത്തിലുള്ള  അത്രയധികം അണ്ടര്‍ പ്രഷര്‍ വേറെ ഒരു മതത്തിനും അതിന്‍റെ വാക്തക്കള്‍ക്കും ഉണ്ടാവില്ല. കാരണം ആ മതക്കാര്‍ മതം വിട്ടുപോയ ആളുകളെയും ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇസ്ലാം മതക്കാര്‍ അങ്ങനെയല്ലേ കാണുന്നത് ഇസ്ലാം മതം ഉപേക്ഷിച്ച വെക്തിയെ അവര്‍ ഒരിക്കലും ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നില്ല എന്ന് മാത്രമല്ല ഏറ്റവും വലിയ ശത്രുവായി   വെറുക്കുകയും അയാളെ ഒറ്റപെടുത്തി ഇല്ലാതാക്കാന്‍ വരെ ശ്രമിക്കുന്നു.  ഇതിനുള്ള കാരണം അവരുടെ ഉറച്ച മത വിശ്വാസവും അന്തമായ നബി ആരാധനയും ഖുര്‍ആന്‍ ഹദീസ് വചനവുമാണ്.

ഇസ്ലാമില്‍ നിന്നും പുറത്തു പോയവരെ  കണ്ടിടത്ത് വെച്ച് വധിക്കപെടാനാണ് ഖുര്‍ആന്‍ കല്‍പ്പിക്കുന്നത്.    നമ്മുടെ നാട്ടില്‍ അത് നടപ്പില്‍ വരുത്താന്‍ കഴിയാത്തത് കൊണ്ട് തന്നെ മതം വിട്ടവനെ എങ്ങനെയൊക്കെ ഉപദ്രവിക്കാന്‍ സാധിക്കുന്നുവോ ആ രീതിയില്‍ ഇവര്‍ തുനിയുക തന്നെ ചെയ്യും.  ആദ്യമൊക്കെ കുറച്ചു ഉപദേശമായിട്ടാവും ഇവര്‍ വരിക  പിന്നെയത് ഭീഷണിയുടെ സ്വരത്തിലാവും  അങ്ങനെ നാട്ടിലും മറ്റും ഒറ്റപെടുത്താനുള്ള ഇവരുടെ ശ്രമം പിന്നെ അക സ്വരങ്ങളില്‍ കുടി ഉണ്ടാവുന്നു  . പുറത്തു വേറെയൊന്നു നടിച്ചുകൊണ്ട്‌ അകത്തു പകയുടെ കത്തുന്ന തീയുമായിട്ടാവും ഓരോ മുസ്ലിമും  ആ മതത്തില്‍ നിന്നും വിട്ടു പോയവനെ സമീപ്പിക്കുക. ഇപ്പോള്‍ തന്നെ  കേരളത്തില്‍ നിന്നും ഇസ്ലാം മതം വിട്ടുപോയ ആളുകളുടെ ലിസ്റ്റുകള്‍ പല ഇസ്ലാമിക സംഘടകളുടെയും കയ്യിലുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്. എന്തിനാണാവോ ഇവര്‍ ഇതൊക്കെ എടുത്ത് കൊണ്ടുനടക്കുന്നത് എന്നുള്ളത് ചിന്തിക്കെണ്ടിയിരികുന്നു.   

ഇസ്ലാം മതം വിട്ടവന് നേരെ ഇവര്‍ ഉപയോഗിക്കുന്ന  ഇവരുടെ വിശ്വാസത്തില്‍ വരുന്ന ശാപ വാക്കുകള്‍ തന്നെ ധാരാളമാണ്   മതം വിട്ടുപോയ ആളുടെ ഓരോ പ്രവര്‍ത്തിയിലും അവരത് കണ്ടത്തും എന്നിട്ട് അതിന്‍റെ ഹരിക്കലും കൂട്ടലും കിഴിക്കലുമൊക്കെ ഇവര്‍ നടത്തി തരും. പിന്നെ അതില്‍ പിടിച്ചാവും മത പ്രചരണ ലക്‌ഷ്യം.   ഭയം ഉണ്ടാക്കി മതം വളര്‍ത്താം എന്നുള്ളത് ഇവരുടെയൊക്കെ   പ്രവാചകന്മാരും ഖലീഫമാരും ചെയിത നടപടികളായത്‌ കൊണ്ട് തന്നെ ഇവരുടെ മുന്നില്‍ ഇതിനൊക്കെ സ്വര്‍ഗ്ഗവാക്ധാനമുണ്ട്. കാരണം ഇസ്ലാം വളര്‍ന്നു വന്നത് തന്നെ അക്രമം നടത്തിയും കൊള്ളയടിച്ചുമായിരുന്നു.

 അങ്ങോട്ട്‌ ആക്രമിക്കാന്‍ ചെന്നില്ലങ്കിലും വെറുതെ ഇരിക്കുന്നവര്‍ക്ക് നേരെയും അക്രമം നടത്തി അവരുടെ സ്വത്തുവകകള്‍ കണ്ടെടുക്കാം അവരുടെ പെണ്ണുങ്ങളെയും കുട്ടികളെയും ബന്ദിയാക്കി അടിമയാക്കമെന്നും ഹദീസില്‍ പറയുന്നു. പിന്നെയുണ്ടോ ഇസ്ലാം മതം ഉപേക്ഷിച്ച വെക്തിയുടെ കാര്യം പറയാന്‍.  

ബദര്‍ യുദ്ധം  ഇസ്ലാമിന്‍റെ നില നിലനില്‍പ്പിന്‍റെ യുദ്ധമായിട്ടാണ് ഓരോ ഇസ്ലാം മത വിശ്വാസിയും വിശ്വസിക്കുന്നത്  ബദര്‍ യുദ്ധം ഉണ്ടായത് എന്തിനു വേണ്ടിയായിരുന്നു എന്നുള്ളതും അതിന്‍റെ പക്ഷാതലം അന്നെഷിച്ചാല്‍ ആര്‍ക്കും മനസിലാവും കച്ചവട യാത്ര സംഘത്തെ കൊള്ളയടിക്കാന്‍ നിന്നതും മറ്റുമൊക്കെ ആരാണ് എന്നുള്ളത് ഇവരുടെ തന്നെ ഗ്രന്ഥങ്ങള്‍ പറയുന്നു. അങ്ങനെ ഒരു യുദ്ധം ഉണ്ടാക്കി  പടച്ചോന്‍ ഇവരുടെ മതത്തെ നിലനിറുത്താന്‍ സാഹയിച്ചു എന്നൊക്കെയാണ് ഇവരുടെ വാദം . എന്നാല്‍ അതിന്‍റെ ഒരു മറുവശം കുടി ചിന്തിച്ചാല്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നത്‌ വേറെയാണ്.  മക്കയിലെ  കച്ചവട യാത്രക്കാരായ സ്വന്തക്കാരെ രക്ഷികാന്‍ വേണ്ടിയുള്ള ഒരു പ്രധിരോധമായിരുന്നു ബദര്‍.  മദീനയില്‍ തമ്പടിച്ച കൊള്ളക്കാരില്‍ നിന്നും തങ്ങളുടെ ആളുകളെ രക്ഷിക്കുക എന്നത് ഏതൊരു രാജ്യക്കാരുടെയും അവകാശമാണല്ലോ.

ബദര്‍ യുദ്ധത്തില്‍ മക്ക      മുഷിരിക്കുകളുടെ മനസില്‍ അള്ളാഹു ഭയം ഇട്ടു കൊടുക്കും   ഉടനെ തന്നെ നിങ്ങള്‍ അവരുടെ തലയറുത്തു കൊണ്ട്   വേണം മുന്നോട്ട് പോകാന്‍ എന്നാണ്  ഈലോകം സൃഷ്ടിച്ച ഇവരുടെ അള്ളാഹു പറയുന്നത്. ഇങ്ങനെയൊക്കെ  യുദ്ധം ഉണ്ടാക്കി കൊണ്ട് മതം വളര്‍ത്തുന്നതാണോ നല്ലത് അതോ  ഈ യുദ്ധത്തില്‍ ഇവരോട് ഏറ്റു മുട്ടുന്ന മക്ക മുഷിരിക്കുകളുടെ മനസിലേക്ക് ഭയം ഇട്ടു കൊടുക്കുന്നതിനു പകരം ഈമാന്‍ ഇട്ടു കൊടുത്തു കൊണ്ട് തന്‍റെ മക്കള്‍ തമ്മില്‍ തല്ലുകയും കൊല്ലുകയും ചെയ്യാതെ ഒന്നാവട്ടെ എന്നല്ലേ  ഓരോ പിതാവും ആഗ്രഹിക്കുക? അതോ  നീ നിന്‍റെ അനിയനെ കുത്തിക്കോ എന്ന് പറഞ്ഞു കൊണ്ട് കത്തി എറിഞ്ഞു കൊടുക്കുന്ന വാപ്പയാണോ നല്ലത് ?
ഇതാണ്ഇവരുടെ ദൈവത്തിന്‍റെയും പ്രവാചകന്‍റെയും അവസ്ഥ അപ്പോള്‍ പിന്നെ അതിന്‍റെ അനുയായികള്‍ എത്രത്തോളം നന്നാവും എന്നുള്ളത് കുടി ഒന്ന് ഊഹിച്ചു നോക്കു .....





  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം