ഇന്ബോക്സ് മത പ്രചരണം
ഇസ്ലാം മത വിശ്വാസികളുടെ ഇടയില്‍ ഒരു വിചാരമുണ്ട് ഇസ്ലാം മതം ഉപേക്ഷിച്ച യുക്തിവാദികളുടെ പേര്‍സണല്‍ ഇന്‍ബോക്സില്‍ വന്നു കൊണ്ട് ഇസ്ലാമിക ഉപദേശം നല്‍കുക. ഇങ്ങനെ ഇസ്ലാമിക ഉപദേശം നല്‍കിയാല്‍ മതം വിട്ടു പോയവര്‍ വീണ്ടും ഇസ്ലാം സ്വീകരിക്കും എന്നാണ് അവരുടെയൊക്കെ വിചാരം. ഇങ്ങനെ വരുന്നവരോട് മതം വിടാനുള്ള കാരണവും മതത്തിനെ കുറിചുള്ള സംശയം ചോദിച്ചാല്‍ പിന്നെ ഉപദേശം മാത്രം തരും സംശയ നിവാരണത്തിനുള്ള മറുപടി തരില്ല. അവസാനം തെറിയും പറഞ്ഞു കൊണ്ടാവും തിരിച്ചു പോക്ക് . അത് കൊണ്ട് പ്ലീസ് എന്നെ ഇസ്ലാംമതം പഠിപ്പിക്കാന്‍ ആരും തന്നെ എന്‍റെ പേര്‍സണല്‍ ഇന്‍ബോക്സില്‍ വരരുതേ എനിക്ക് നിങ്ങളുടെ ഇസ്ലാമിക പ്രഭാഷണത്തിന്‍റെ വിഡിയോസും ഷെയര്‍ ചെയ്യരുതേ ഇതെല്ലാം ഒരുപാടു കാലം കണ്ടും കേട്ടതുമൊക്കെ കൊണ്ടാവാം ഞാന്‍ യുക്തി ചിന്തകന്‍ ആയത് തന്നെ. അത് കൊണ്ട് മത പ്രചരണ ലക്ഷ്യം വെച്ച് ഇന്ബോക്സ് ആരും ഉപയോഗിക്കല്ലേ പറയാനുള്ളത് പോസ്റ്റില്‍ പറയുക
മത പ്രഭാഷകരുടെ പ്രബോധനം കൊണ്ട് ഇസ്ലാം മതം സ്വീകരിച്ച ആളുകളേക്കാള്‍ കുടുതല്‍ ആളുകള്‍ അവരുടെ പ്രഭാഷണം കേട്ടത് കൊണ്ട് ഇസ്ലാം മതം ഉപേക്ഷിച്ചു പുറത്തു പോയവരാകും കുടുതല്‍ എന്നുള്ളത് ഇവര്‍ അറിയുന്നുണ്ടോ എന്തോ ?. സുന്നിയും,മുജാഹിദും, ജമാഅത്തെ ഇസ്ലാമിയുമൊക്കെ ഒരു പാട് യുക്തിവാദികളെ ഉണ്ടാക്കി എടുക്കാന്‍ സാഹിക്കുന്നു. പ്രത്യേകിച്ച് എം എം അക്ബര്‍, അമ്പല പ്രാസംഗികന്‍ മുജാഹിദ് ബാലുശ്ശേരി , സാക്കിര്‍ നായിക്ക് സിംസാറുല്‍ഹക്ക്, ലക്ഷങ്ങള്‍ വില മതിക്കുന്ന തെക്കന്‍ ബാഖവിമാര്‍, വടക്കന്‍ ജമാഅത്തെ ഇസ്ലാമി സാഹിബുമാര്‍ അങ്ങനെ നീണ്ടു പോകുന്നു ഇവരുടെ പട്ടിക .
വാസ്തവത്തില്‍ യുക്തിവാദികള്‍ അവരുടെ ആശയ പ്രചരണം സമുഹത്തില്‍ നടത്തേണ്ട ആവുശ്യമില്ല കാരണം ഇവന്മാരൊക്കെ പറയുന്നത് കേള്‍കുന്ന ആളുകള്‍ നമ്മോടു വന്നു അവരുടെ സംശയമൊക്കെ പങ്കു വെക്കുന്നതോട് കുടി ആള്‍ മതത്തില്‍ നിന്നും പുറത്തു പോയി.
ഒരിക്കല്‍ യുക്തി ചിന്തകന്‍ ആയ വെക്തി അയാളുടെ ജീവിതത്തില്‍ മതം വീണ്ടും സ്വീകരിച്ചു എന്നൊക്കെ ഇവര്‍ പറഞ്ഞു വരുന്നത് കാണാം. എന്നാല്‍ അങ്ങനെ ഒരു യുക്തി ചിന്തകന്‍ പറഞ്ഞിട്ടുണ്ട് എങ്കില്‍ അത് കാപട്യമാണ് ഉണ്ടാവുക. കാരണം ഒരിക്കല്‍ മതം ഉപേക്ഷിച്ച വെക്തിക്ക് പിന്നെ വീണ്ടും മതത്തിനെ ഉള്‍കൊള്ളാന്‍ സാധിക്കില്ല കാരണം അയാളുടെ ഉള്ളില്‍ അപ്പോഴും യുക്തി ചിന്തയാണ് ഉണ്ടാവുക. ചിലപ്പോള്‍ ഈ വെക്തി വീണ്ടും മതം സ്വീകരിക്കാന്‍ നിന്നത് തന്നെ അയാളുടെ ചുറ്റുപാടിലുമുള്ള മത വിശ്വാസികളുടെ ഭീഷണിയും മറ്റും പേടിച്ചാവും. ഇപ്പോഴും വിശ്വാസിയായി അഭിനയിക്കുന്ന ഒരുപാട് മൌലവി മാരെയും മുസ്ലിയാക്കെന്മാരെയും നംബുരി പുജാരികളെയും എനിക്ക് നേരിട്ട് തന്നെ അറിയാം . അവര്‍ അങ്ങനെ തുടരുന്നത് മത സമുഹത്തെ പേടിച്ചു കൊണ്ടാണ് എന്നുള്ളതാണ് വേറെ വാസ്തവം. അതുപോലെ തന്നെയാണ് സാധാരണ വെക്തികളും മതത്തെ പേടിച്ചു തന്‍റെ ആശയം ആരോടും പറയാതെ ഒഴിക്കിനു അനുസരിച്ച് അതിന്‍റെ കൂടെ പോകുന്നു പേടി കൊണ്ട് പുറത്തു പറയുന്നില്ല അങ്ങനെ പറഞ്ഞാല്‍ മത സമുഹം അവരെ ഒറ്റപെടുത്തുന്നു
അഭിപ്രായങ്ങള്‍