തീവ്ര സലഫിസം കേരളത്തില്‍
ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ?
നീയരിയും കുരലും ചങ്കും എല്ലാരുടേം പൊന്മകനേ
---------------------------------------------------------------------------------
അറബ് ഗൾഫ് സലഫിസം കേരളത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ സംഭവിച്ചത് . ഓണത്തിന്‍റെയും ക്രുസ്തുമാസിന്‍റെയും ന്യു ഇയര്‍ എന്നീ ആഘോഷ ദിവസങ്ങള്‍ വരുമ്പോള്‍ അമുസ്ലിങ്ങൾ തരുന്ന സദ്യകള്‍ പോലും കഴിക്കാൻ പാടില് ആവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കല്‍ പോലും ശിര്‍ക്കാണ് അവരുമായി എപ്പോഴും വിട്ടു നില്ക്കാന്‍ പഠിപ്പിക്കുന്ന ഒരു മത തീവ്രതയുള്ള വിഭാഗത്തിനെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു.
മുസ്ലിങ്ങളുടെ രണ്ട് പെരുന്നാളുകളൊഴിച്ച് മറ്റുള്ള ഏത് ആഘോഷങ്ങളില് പങ്കെടുക്കുന്നതും അതുമായി ബന്ധപ്പെട്ട ഭക്ഷണം കഴിക്കുന്നതും ബഹുദൈവ ആരാധനയാണെന്നും ഇസ്ലാമിക വിരുദ്ധമാണെന്നുള്ള ഫത്വവകള് ഈ അടുത്ത കാലത്താണ് നാം കേള്‍ക്കാന്‍ തുടങ്ങിയത് മുന്‍പൊന്നും ഇതുപോലുള്ള ഒരു പ്രസ്താവനയെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു എന്താണ് ഇവര്‍ ലക്ഷ്യം വെക്കുന്നത് എന്ന് ചോദിച്ചാല്‍ മുകളില്‍ ഉള്ള ഫോട്ടോ പറയും അത് തന്നെയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്.
1980 കളില്‍ ഇവിടത്തെ സലഫികള്‍ സംഘടിക്കുകയും മത സ്ഥാപനങ്ങളും മത പ്രചരണവുമായി ശക്തിപ്പെടുകയും ചെയ്തു. സലഫിസത്തില്‍ ഊന്നിനിന്നുകൊണ്ടുതന്നെ അതിന്റെ തീവ്രമായൊരു രീതിയാണ് അവരവിടെ അനുശീലിച്ചിരുന്നത്. ഈ സമുദായത്തിനുള്ളിൽ ഇന്ന് അപകടമായ നിലയിൽ സമുദായത്തെ പ്രതികൂട്ടിൽ നിർത്തുന്ന രണ്ട് ഘടകങ്ങളാണ് സലഫിസവും മൗദൂദിസവും. എല്ലാ തീവ്രവാദ പ്രവർത്തനങ്ങളുടെയും ഉത്ഭവ കേന്ദ്രം ഈ രണ്ട് പ്രസ്ഥാനങ്ങളിൽ എത്തി നിൽക്കുന്നു. ഇന്ന് ലോകത്ത് ഭീഷണിയായി വളർന്നുവന്ന ഐഎസ് എന്ന ഭീകര ഗ്രൂപ്പിനും ഈ രണ്ട് ആശയത്തിൽ വേരൂന്നിയ തീവ്ര സലഫി സംഘങ്ങളാണെന്ന് തെളിഞ്ഞിരിക്കുകയാണ്
ഒരു കാന്‍സര്‍ പോലെ സാധുക്കളായ കുറെ പേരുടെ വിശ്വാസത്തെ കവര്‍ന്നെടുത്തു കൊണ്ട് ഇവരുടെ മുന്നേറ്റം വളരെ ശക്തമായി തന്നെ ഇവിടെ നിലനില്‍ക്കുന്നു.
അതുകൊണ്ടൊക്കെ തന്നെ കേരളത്തില ഇവരുടെ പ്രവര്‍ത്തനം ഫലം കണ്ടു തുടങ്ങിയിട്ട് കുറച്ചു വർഷങ്ങൾ ആയി നവ യാഥാസ്ഥിക സലഫിസത്തെ വിലയിരുത്താൻ ശ്രമിച്ചാല്‍ ഒരു കാര്യം വെക്തമായി മനസിലാക്കാന്‍ സാധിക്കുന്ന ഒരു പാട് കാര്യങ്ങള്‍ ഇപ്പോള്‍ നമ്മുക്ക് മുന്നില്‍ തുറന്നു വന്നരിക്കുന്നു. ഇസ്‌ലാമിക ദർശനത്തെ അതിന്റെ അർത്ഥത്തിലും പ്രയോഗത്തിലും അതേപടി നിലനിർത്താനും പ്രചരിപ്പിക്കാനുമുള്ള പരിശ്രമങ്ങളാണ് പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ അജണ്ട. ഖുർആനിനെയും സുന്നത്തിനെയും പ്രവാചകന്റെ അനുയായികളായ ആദ്യതലമുറക്കാർ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ മുഖ്യ അജണ്ട.
കേരളത്തില്‍ ചെറുപ്പക്കാര്‍ക്ക് ഐഎസ് ഭീകരതയോടൊപ്പവും അതുപോലെ തന്നെ തീവ്ര ഇസ്ലാമിക ചിന്തയോടും ഇപ്പോള്‍ അടുപ്പ കുടുതല്‍ വെക്ത്മാവുന്നു. തീവ്രമതചിന്ത വളര്‍ത്തുകയും ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്ന വിശ്വാസത്തെ നിസാരവത്കരിക്കാനുള്ള നീക്കവും മറ്റും മുസ്ലിം സംഘടനകളും ഒരു വിഭാഗം മാധ്യമങ്ങളും ആസൂത്രിത നീക്കം ആരംഭിച്ചിട്ടുണ്ട്. റൈറ്റ് തിന്കെര്സ് എന്ന ഗ്രുപ്പ് ചെറുതല്ലാത്ത വലിയ സഹായം തന്നെ ഈ കാര്യത്തില്‍ സമുഹത്തില്‍ ചെലുത്തുന്നു എന്ന് നമുക്ക് കാണാന്‍ സാധിക്കുന്നു.
isല്‍ ചേരലും ആട് മേയിക്കലും ഇസ്ലാമിക തീവ്ര ചിന്ത അപകടകരമല്ലെന്നും വിശ്വാസത്തിന്‍റെ വകഭേദം മാത്രമാണെന്നും സ്ഥാപിക്കാനാണ് ചില മുസ്ലിം സംഘടനകളും മാധ്യമങ്ങളും സൈബര്‍ ലോകവും ശ്രമിക്കുന്നത്. സംഘടനാപരമായി ശത്രുത പുലര്‍ത്തുന്ന ഇതര മുസ്ലിം സംഘടനകളും ഇതിനൊപ്പമെന്നതാണ് ശ്രദ്ധേയം. ഐഎസ് വിഷയത്തില്‍ ഇരവാദമുയര്‍ത്തി കൊണ്ട് ഇതൊന്നും തെറ്റല്ല എന്ന് സ്ഥാപ്പിക്കാന്‍ വേണ്ടി ഇവരിപ്പോള്‍ നടക്കുന്നത് കാണാം ഈ അടുത്ത കാലത്തായി ദാമ്മാജ് വിഷയം എടുത്തു നോക്കിയാല്‍ ഫെസുബുക്ക് പോലുള്ള നവ മാധ്യമങ്ങളില്‍ നിന്നും ചില മിതവാധികള്‍ അടക്കം ആട് മേയിക്കാന്‍ പോകുന്നത് ഒന്നും തന്നെ തീവ്രതയുടെ ഭാഗമല്ല മറിച്ചു മതാവേശം കൊണ്ട് പോകുന്നതാണ് അതില്‍ തെറ്റില്ല എന്നൊക്കെയുള്ള പോസ്റ്റുകള്‍ കാണാന്‍ സാധിക്കും
ആഗോള മുസ്ലിം തീവ്രവാദവും മുസ്ലിം ആത്യന്തികവാദവും സലഫിസത്തിലേക്കും മൗദൂദിസത്തിലേക്കും എത്തിനിൽക്കുമ്പോളാണ് കേരളീയ സലഫിസം ഉയർത്തുന്ന ഭീഷണിയെ കുറിച്ചുള്ള ചർച്ചയുടെ പ്രസക്തി വർദ്ധിക്കുന്നത്. വഹാബിസം/സലഫിസം/മൌദുധിസം ചുറ്റിപ്പിണഞ്ഞു കിടക്കുമ്പോൾ കേരളത്തിളെ മറ്റു പല മുസ്ലിം സമുദായ വിഭാഗവും മുഖ്യധാരാ സംഘടനയിൽ പലതും പ്രതികൂട്ടിൽ ആവുന്നതും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു കുഴ്ലുത് നടത്തുകയും ചെയ്യേണ്ടതായി വരുന്നു. മുന്‍ കാലാങ്ങളില്‍ ഇല്ലാത്ത പലതും ഇവരിലും ഇപ്പോള്‍ ഇവരുടെ സംഘടന തലത്തിലും കണ്ടു വരുന്നു
കേരളത്തിലെ മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷം വരുന്ന സുന്നീ സമൂഹത്തെ ഒഴച്ചുനിർത്തിയാൽ ബാക്കി പൊട്ടിമുളച്ച വിഭാഗീയ സംഘടനകളെല്ലാം സലഫിസവുമായി ബന്ധപ്പെട്ടുകിടക്കുന്നു. മുജാഹിദിൽ ഇപ്പോൾ പുതുതായി ജന്മമെടുത്ത ദമ്മാജ് സലഫി ഗ്രൂപ്പ് അടക്കം കഷ്ണങ്ങളായി വിഘടിച്ച എല്ലാ സംഘങ്ങളും, ജമാഅത്തെ ഇസ്‌ലാമി, തബ്ലീഗ് പ്രസ്ഥാനം, പ്രതിരോധത്തിന്റെ പേരിൽ ജന്മമെടുത്ത പോപ്പുലർ ഫ്രണ്ട് തുടങ്ങിയവയെല്ലാം പൂർണ്ണമായോ ഭാഗികമായോ സലഫിസവുമായി ബന്ധപ്പെട്ടുകിടക്കുന്നു. കേരളത്തിൽ സാലിഫിസം വളരുന്നതിൽ രാഷ്ട്രീയ കക്ഷിയായ മുസ്ലിം ലീഗിന്റെ പങ്കും വളരെ വലുതാണ്.
കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ യുവാക്കള്‍
ആടുമേക്കാനും ലളിത ജീവിതം നയിക്കാനും വേണ്ടിയാണ് എന്നൊക്കെ പറയുന്നത് ഇസ്ലാമിന് ഗുമ്മിക്ക് കിട്ടാനോ അതോ ഇതുപോലുള്ള ആളുകളെ ഇനിയും വാര്‍ത്തെടുക്കാന്‍ വേണ്ടിയോ മുസ്ലിം സമുഹം ഇതിനു മറുപടി തന്നെ പറ്റു.
അഭിപ്രായങ്ങള്‍