സെപ്റ്റംബർ 11ലെ ഭീകരാക്രമണവും ചില സംശയങ്ങളും


 
 സെപ്റ്റംബർ 11ലെ ഭീകരാക്രമണവും ചില സംശയങ്ങളും 
************************************************************
2001 സപ്തംബർ 11 നാണ് അമേരിക്കയെ വിറപ്പിച്ച ആ മഹാ സംഭവം അരങ്ങേറിയത് ന്യൂയോർക്ക്‌ നഗരത്തിലുള്ള ലോകവ്യാപാര കേന്ദ്രമായ വേള്‍ഡ് ട്രേഡ് സെന്‍റെര്‍ ഭീകരവാദികള്‍ വിമാനം ഇടിച്ചുകയറ്റുന്നു അതുമുലം ഇരട്ട ടവറുകള്‍  മണിക്കുറുകള്‍ കൊണ്ട് നിലം പതിക്കുകയും ചെയ്യുന്നു  ഈ രണ്ടു ടവറുകള്‍ ഇങ്ങനെ നിലം പതിക്കാന്‍ കാരണം വിമാന ഇന്ധനമാണ് കാരണം എന്ന് തന്നെ പറയാം   യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന്‌ ലോകചരിത്രത്തിൽ സമാനതകളില്ല. എന്ന് തന്നെ നമ്മുക്ക് പറയാം.
 
 2001 സെപ്റ്റംബര്‍ 11 ചൊവ്വാഴ്ച കാലത്ത് 8.48-നാണ് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ലോക വ്യാപാര കേന്ദ്രത്തിന്റെ ഇരട്ടക്കെട്ടിടങ്ങള്‍ക്ക് നേരെ 'ഭീകരാക്രമണം' തുടങ്ങിയത്. 110 നിലകള്‍ മിനിറ്റുകള്‍ക്കകം നിലംപൊത്തുകയും എന്നാല്‍ നമ്പര്‍ സെവന്‍ ബില്‍ഡിംഗ് വൈകുന്നേരം 5 മണിക്ക് നിലം പതിച്ചതായുംപറയുന്നു
 
 ആക്രമണത്തെക്കുറിച്ചന്വേഷിക്കാൻ നിയുക്തമായ കമ്മീഷന്റെ കണ്ടെത്തലുകൾ പ്രകാരം ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ്‌: ഇസ്ലാമിക തീവ്രവാദ സംഘടനയായ അൽഖയ്ദയിലെ 19 അംഗങ്ങൾ നാല്‌ അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചി. ഇതിൽ രണ്ടെണ്ണം ന്യൂയോർക്ക്‌ സിറ്റിയിലെ മാൻഹട്ടനിൽ ഉളള ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക്‌ ഇടിച്ചു കയറ്റി. മിനിറ്റുകൾക്കകം ഇരു ടവറുകളും നിലം പൊത്തി. ഇതേ സമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം, മറ്റൊരു സംഘം വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിലേക്ക്‌ ഇടിച്ചിറക്കി. നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തു നിൽപ്പിനെത്തുടർന്ന് പെൻസിൽവാനിയായിലെ സോമർസെറ്റ്‌ കൌണ്ടിയിലുള്ള ഒരു പാടശേഖരത്തിൽ തകർന്നു വീണു. ഈ വിമാനം വൈറ്റ്‌ഹൌസ്‌ ലക്ഷ്യമാക്കിയാണ്‌ നീങ്ങിയെതെന്നു കരുതുന്നു.

അതെ സമയം തന്നെ നോർത്ത് ടവറില്‍ വിമാനം ഇടിച്ചു ഇറക്കിയതിന്‍റെ  ആഘാതത്തില്‍ അതിന്‍റെ  അവശിഷ്ടങ്ങൾ കൊണ്ട് കുറച്ചു മാറിയുള്ള സെവന്‍ ബില്ടിംഗ് വേൾഡ് ട്രേഡ് സെന്ററിൽ തീ പിടിക്കുകയും എഴാം ഫ്ലോറിലും പതിനേഴാം ഫ്ലോറിലും മുകളിലെത്തെ നിലയായ നാല്പത്തി നാലാം നിലയിലും തീ പടരുകയും ചെയിതു.  ഈ ബില്ടിങ്ങില്‍ അത്യാധുനിക സംവിധാങ്ങളുടെ ഫയര്‍ പ്രൊട്ടെക്ഷന്‍ വരെ ഉണ്ടായിരുന്നു എന്നുള്ളത് വേറെ വാസ്തവം  ചില ഇടങ്ങിളില്‍ അത് വര്‍ക്ക് ആവുകയും പിന്നെ നിലക്കുകയും ചെയിതു.

പൂർണ്ണമായ ഒരു ഓട്ടോമാറ്റിക് സംവിധാനം മാത്രമല്ലാതെ തന്നെ തീ കത്തിയാല്‍ കെടുത്താനുള്ള ഇലക്ട്രിക്കൽ ഫയർ പമ്പുകളും അതുപോലെ തന്നെ മാനുവല്‍ ആയി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന എല്ലാം ഈ ബില്ടിങ്ങില്‍ ഉണ്ടായിരുന്നു. സ്പ്രിങ്ങള്ര്‍ എല്ലാ വര്‍ക്ക് ചെയ്യുകയും എന്നാല്‍ വെള്ളം ഇല്ലാതെ ഇവയൊക്കെ പ്രവര്‍ത്തിക്കാതെ നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത് എന്ന് ആ ബില്‍ഡിംഗ്‌ലേക്ക് പ്രവേശിച്ച അഗ്നി സുരക്ഷ പ്രവര്‍ത്തകര്‍ പറയുന്നു. നോർത്ത് ടവർ തകരുമ്പോൾ,അഗ്നി ശമന വിഭാഗം ആളുകള്‍ സെവന്‍ വേൾഡ് ട്രേഡ് സെന്ററിൽ പ്രവേശിച്ചു. ചെറിയ രീതിയില്‍ അവര്‍ തീ കെടുത്താന്‍ ശ്രമിച്ചു വെങ്കിലും അവരുടെ ശ്രമം വലിയ വിജയത്തില്‍ എത്തിയില്ലഎങ്കിലും കുറച്ചൊക്കെ തീ കെടുത്താന്‍ അവര്‍ക്ക് സാധിച്ചു പക്ഷെ ഉച്ചകഴിഞ്ഞ് 6-10, 13-14, 19-22, 29-30 എന്നീ ഫ്ലോരുകളിലെകും തീ പടർന്നു പ്രത്യേകിച്ച്, 7 മുതൽ 9 വരെ, 11 മുതൽ 13 വരെ നിലകളുള്ള തീപിടിത്തം  ഉച്ചതിരിഞ്ഞ് ഈ ബില്ടിങ്ങില്‍ നിന്നും സ്പോടന ശബ്ദം കേട്ടതായി അഗ്നിശമന വിഭാഗം ആളുകള്‍ പറയുകയും ചെയ്യുന്നു 
 
 https://www.youtube.com/watch?v=iEuJimaumW4
 
 
 https://www.youtube.com/watch?v=972ETepp4GI 
 
ഇവിടെ കുറച്ചു സംശയങ്ങള്‍ ഇല്ലാതില്ല   അത് ചോദിക്കുന്നു 
 
1) ഏകദേശം 3:30 ന്, FDNY ചീഫ് ഡാനിയേൽ രക്ഷാപ്രവര്‍ത്തനം നിറുത്താന്‍ ആവുശ്യപെട്ടു  കൊണ്ട് സന്ദേശം അയക്കുന്നു ഇത് എന്തുകൊണ്ട് ആയിരുന്നു?
 
2)  ഈ ബില്ടിഗ് തകര്‍ന്നപ്പോള്‍ ആര്‍ക്കെങ്കിലും അപകടം ഉണ്ടായോ അതോ മരണം സംഭവിച്ചോ എന്നുള്ളത് വെക്തമാക്കാമോ 
 
3)ഈ പോസ്റ്റില്‍  കൊടുക്കുന്ന വിഡിയോയില്‍ ഈ സെവന്‍ ബില്‍ഡിംഗ് തകരുന്ന കാഴ്ചയുണ്ട് അതില്‍ വെക്തമാക്കുന്നത് തീ പിടിച്ചാല്‍ ഒരു ബില്‍ഡിങ്ങ് പോലും ഇതുപോലെ തകര്‍ന്നു വീഴില്ല അതിന്‍റെ സ്ട്രക്ച്ചരില്‍ തന്നെ കത്തി നില്‍ക്കുകയാണ് ചെയ്യുക ഇനി അങ്ങനെ വീഴണമെങ്കില്‍ കുടുതല്‍ സമയം എടുത്തു കൊണ്ട് മാത്രമേ അതിനു സാധിക്കു കാരണം  കാരണം  അതില്‍ ഉപയോഗിച്ച ഇരുമ്പ് അതിന്‍റെ ഹീറ്റ് സാധ്രത കുടുതല്‍ ഉള്ളത് തന്നെയായിരിക്കും ഇതേ കുറിച്ചുള്ള  വിവരങ്ങള്‍ ഇവിടെയുള്ള സിവില്‍ ആന്‍റ്  ഫയര്‍ എഞ്ചിനിയര്‍ അത് പോലെ ഈ ഫീല്‍ഡ്മായി ബന്ധമുള്ള ആളുകള്‍  പറയുമെന്ന് വിചാരിക്കുന്നു
 
4) ഒറ്റയടിക്ക് ഒരു കെട്ടിടം സിംട്രോളിങ്ങായി ചുരുങ്ങണമെങ്കില്‍ അതില്‍ നിര്‍ബന്ധമായും  സ്ഫോടകവസ്തുക്കൾ നേരത്തെ തന്നെ സ്ഥാനം പിടിക്കണം  സെവന്‍ ബില്‍ഡിംഗ് കാര്യത്തില്‍ അതാണ് നടന്നത് എന്നുള്ളത് വെക്തമായി വിഡിയോയില്‍ കാണുന്നു അതെ കുറിച്ച് എന്താണ് പറയാനുള്ളത്.
 
5) ഒറ്റയടിക്ക് നീളത്തില്‍ ബില്‍ഡിംഗ് ചുരുങ്ങി എങ്കില്‍  അതില്‍ എന്തോ അസ്വാഭാവികമായി നടന്നു എന്ന് തന്നെ അനുമാനിക്കാന്‍ തരത്തില്‍ തന്നെ ഈ ദുരുഹത നില നില്‍ക്കുന്നു   
 
6) ഈ വിഷയത്തില്‍  അമേരിക്കന്‍ കോടതിയില്‍ കേസുകള്‍ ഉണ്ട് അതിന്‍റെ   വിധികള്‍ അല്ലങ്കില്‍ വിവരങ്ങള്‍ എന്താണ്  എന്നുള്ളത് അറിയാന്‍ സാധിക്കുമോ?  
 
7) മറ്റു രണ്ടു ടവറുകള്‍ നിലം പൊത്തിയത്  ഫ്ലൈറ്റ് ഇന്ധനമുലമാണ് എന്നുള്ളത്  പറയാനെങ്കിലും സാധിക്കും  എന്നാല്‍ ഈ ബില്‍ഡിംഗ്  അതിലേക്കു  ഇങ്ങനെ ഒരു ഇന്ധനം വന്നതായി അറിയില്ല അതുമല്ല ഇതില്‍ വിമാനം ഇടിച്ചതുമില്ല  

8) അവിടത്തെ അന്നെഷണ കമ്മീഷന്‍ നിരത്തുന്ന വാദം തീ കൊണ്ട് ഈ ബില്‍ഡിംഗ്ചുരുങ്ങി തീ അണക്കാന്‍ കഴിയുന്ന സ്പ്രിങ്ക്ലര്‍ വര്‍ക്ക് ചെയ്യാത്തത് മുലം ചുട് കുടി എന്നും അവര്‍ പറയുന്നു എന്നാണ് എന്നാല്‍ ഇതിന്‍റെ എന്‍ജിനിയര്‍മാര്‍ പറയുന്നതു അങ്ങനെ ആ ബില്‍ഡിംഗ് ചുരുങ്ങാന്‍ കഴിയില്ല എന്നുമാണ്  ഈ വാദം ഇപ്പോള്‍ അവിടെയുള്ള കോടതിയിലാണ് 
 
9) ഒരു ചെറിയ രീതിയില്‍ തീ പടര്‍ന്ന ആ കെട്ടിടത്തില്‍ അത് കെടുത്താനുള്ള സാമഗ്രികള്‍ ഉണ്ടായിരുന്നു അതുമല്ല  ആ കെട്ടിടത്തില്‍ അപ്പോള്‍ ആരും ഉണ്ടായിരുന്നില്ല എന്നുള്ള വാര്‍ത്തകളും ഉണ്ടായിരുന്നു  അതില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുതല്‍ ഓഫിസുകളും മറ്റും അമേരിക്കന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആയിരുന്നു  എന്നുള്ളതും പറയുന്നു  അവിടെ നിന്നും ഒന്നും തന്നെ ബാക്കിയായി എടുക്കാന്‍ ഉണ്ടായിരുന്നില്ല എന്നും പറയപ്പെടുന്നു  അങ്ങനെയെങ്കില്‍ ഈ കെട്ടിടം തകര്‍ക്കാനുള്ള ഒരു ഗുഡാലോചന എവിടെ നിന്നും വന്നു  മറ്റു രണ്ടു ടവറുകളും  തീവ്രവാദികള്‍ നശിപ്പിച്ചു എന്നാല്‍  ഈ ബില്‍ഡിംഗ്  തകരാന്‍ ഉണ്ടായ കാരണവുംഅതിന്‍റെറിപ്പോര്‍ട്ടുംവെറും ബാലിശം മാത്രം   
 
10) ഈ കമ്മീഷൻറെ റിപ്പോർട്ട്‌ പ്രകാരം ചാവേർ ആക്രമണം നടത്താനുള്ള ഉദ്ദേശ്യത്തോടെ 26 പേരാണ്‌ അമേരിക്കയിൽ പ്രവേശിച്ചത്‌. ഇതിൽ അവശേഷിച്ച 19 പേർ ചേർന്നാണ്‌ ചാവേർ ആക്രമണം നടത്തിയത്‌. ചാവേർ ആക്രമണം കഴിഞ്ഞ്‌ അധികമാകും മുൻപ്‌ എഫ്‌.ബി.ഐ. ഇവരെ തിരിച്ചറിഞ്ഞതായി അവകാശപ്പെട്ടു. എന്നാൽ എഫ്‌.ബി.ഐയുടെ പട്ടികയിലെ എട്ടു പേരുകളെപ്പറ്റി ഇപ്പോഴും സംശയമുണ്ട്‌. ഇതിൽ പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണെന്ന് ചില കേന്ദ്രങ്ങൾ വാദിക്കുന്നു എന്നൊക്കെ പറയുന്നു കുടുതല്‍ വിവരങ്ങള്‍  അറിയാവുന്ന ആളുകള്‍ അതെ കുറിച്ച് പറയുമല്ലോ 
 
11) വേറെ ഒരു കാര്യം പറയാനുള്ളത്   തീയുടെ ചുട് മുകളിലേക്കാണ് ഏറ്റവും കുടുതല്‍ ഉണ്ടാവുക  എന്നാല്‍ മുകളില്‍ ഇടിച്ച വിമാനത്തിന്‍റെ ഇന്ധനം ഇത്രയും നിലകള്‍ ഒന്നിച്ചു ഒരുക്കാന്‍ മാത്രം ഉണ്ടായിരുന്നോ?  
 

 2001-ലെ ഭീകരാക്രമണം നടന്നിട്ട്ഇപ്പോഴും ആളുകളുടെ സംശയങ്ങള്‍ക്ക്കൃത്യമായ മറുപടികളും ചര്‍ച്ചയും പ്രധീക്ഷിക്കുന്നു
 
 
 
 
 
 
 
 
 
 
 
 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം