"ഇസ്ലാമിലെ ബഹുഭാര്യത്വം" നിച്ച് ഓഫ് ട്രുത്തിന്‍റെ ഒരു സെല്‍ഫ് ഗോള്‍
നിച്ച് ഓഫ് ട്രുത്തിന്‍റെ ഒരു സെല്‍ഫ് ഗോള്‍
********************************************************
😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
"ഇസ്ലാമിലെ ബഹുഭാര്യത്വം"
പരിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞപോലെ അനാഥകളെയും വിധവകളെയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ രണ്ടും, മൂന്നും നാലും വിവാഹം അനുവദിക്കുന്നു എന്നാല്‍ പട്ടിണി കിടന്നുകൊണ്ട് ദാരിദ്ര്യത്തില്‍ ആയിരുന്ന നബി അതിലും നമ്മുക്ക് മാതൃക നല്‍കി
Surah No:4
An-Nisaa അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്.(3)
ഇസ്ലാം ബഹുഭാര്യത്വം അനുവദിച്ചിരുക്കുന്നു. അതും ഭാര്യമാര്‍ക്കിടയില്‍ കൃത്യമായ നീതി പുലര്‍ത്തണമെന്ന നിബന്ധനയോടെയും. അതോടൊപ്പം എല്ലാ വിവാഹബാഹ്യ ബന്ധങ്ങളെയും കര്‍ക്കശമായി വിലക്കിയിരിക്കുന്നു. അതു കൊണ്ടുതന്നെ താന്‍ ബന്ധപ്പെടുന്ന സ്ത്രീയെയും അവരിലുണ്ടാകുന്ന കുട്ടികളുടെയും സംരക്ഷണ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പുരുഷന്‍ ബാധ്യസ്ഥനാണ്. എന്നാണ് ഇസ്ലാം പറയുന്നത്
ഇവിടെ മുഹമ്മദു എന്ന പ്രവാചകന്‍ ദരിദ്രനാണ് അടുപ്പില്‍ തീ കത്തിക്കാത്ത ഇത്രയോ ദിവസങ്ങള്‍ ഉണ്ടായി എന്നും പട്ടിണികിടന്നു എന്നും പറയപ്പെടുന്നു അപ്പോള്‍ മുഹമ്മദിന്റെ വിവാഹവും പട്ടിണിയും അങ്ങട് യോചിക്കുന്നില്ല പ്രവാചകന്‍ തന്നെ ദീനിന്‍റെ കാര്യങ്ങള്‍ നിഷേധിച്ചാല്‍ പിന്നെ എന്ത് ചെയ്യും
അബൂഹുറൈറ(റ) നിവേദനം: മൂന്ന് ദിവസം തുടര്‍ച്ചയായി മുഹമ്മദിന്‍റെ കുടുംബം വയര്‍ നിറച്ചിട്ടില്ല. അദ്ദേഹം മരിക്കുന്നതുവരേക്കും. (ബുഖാരി. 7. 65. 287)
ആയിശ(റ) നിവേദനം: മദീനയില്‍ വന്നശേഷം നബി(സ) മരിക്കുന്നതുവരേക്കും അവിടുത്തെ കുടുംബം ഗോതമ്പിന്‍റെ ആഹാരം തുടര്‍ച്ചയായി മൂന്നു ദിവസം വയറുനിറയെ കഴിച്ചിട്ടില്ല. (ബുഖാരി. 7. 65. 327)
ആയിഷ (റ) യില്‍ നിന്ന്, ഞങ്ങള്‍ മുഹമ്മദിന്റെ വീട്ടുക്കാര്‍ അടുപ്പില്‍ തീമൂട്ടാതെ ഒരു മാസം കഴിച്ചുകൂട്ടുമായിരുന്നു. അന്ന് ഞങ്ങള്ക്ക് ഈത്തപഴവും വെള്ളവും മാത്രമേയുണ്ടായിരുന്നുള്ളൂ.
ആയിശ(റ) പറയുന്നു: അടുപ്പിൽ തീ കത്തിക്കാത്ത മാസങ്ങൾ ഞങ്ങൾക്ക് ഉണ്ടാവാറുണ്ട്. പച്ചവെള്ളവും കാരക്കയും ഞങ്ങൾ ഭക്ഷിക്കും. അൽപം മാംസം ലഭിച്ചാൽ ഒഴികെ. (ബുഖാരി : 8-76-465)
അബൂഹുറൈറ(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാർത്ഥിക്കും. അല്ലാഹുവേ! നീ മുഹമ്മദിന്റെ കുടുംബത്തിന് കഷ്ടിച്ച് ജീവിക്കാനുള്ള ഭക്ഷണം നൽകേണമേ. (ബുഖാരി : 8-76-467)
ആയിശ(റ) നിവേദനം: മുഹമ്മദിന്റെ കുടുംബം ഒരു ദിവസം രണ്ട് നേരം ഭക്ഷിച്ചാൽ ഒരു നേരത്തെ ഭക്ഷണം ഈത്തപ്പഴമല്ലാതെ ഭക്ഷിച്ചിട്ടില്ല. (ബുഖാരി : 8-76-462)
ഇവിടെ ഒരു ഹദീസില്‍ പറയുന്നത് നോക്കുക ഒരു ഗോത്രത്തെ മുഴുവനും ഉള്മുലനം ചെയിതു കൊണ്ട് അവരുടെ സമ്പത്തും മറ്റും കൊള്ളയടിച്ചു കൊണ്ട് പ്രവാചകന്‍ തന്‍റെ ഒരു വര്‍ഷത്തേക്കുള്ള നീക്കിയിരിപ്പ് ഉണ്ടാക്കി എന്നും പറയുന്നു എന്ത് നല്ല മഹാന്‍
"ഉമര്‍ (റ) നിവേദനം: നബി(സ) ബനൂനളിര്‍ ഗോത്രക്കാരുടെ തോട്ടം വില്‍ക്കുകയും തന്‍റെ കുടുംബത്തിന്‍റെ ഒരു വര്‍ഷത്തെ ചിലവിലേക്ക് അതു നീക്കിവെക്കുകയും ചെയ്തിരുന്നു. (ബുഖാരി. 7. 64. 270)"
നിങ്ങള്‍ നീതി പാലിക്കുകയില്ലെന്നു ഭയപ്പെട്ടാല്‍ ഒരു സ്ത്രീയെമാത്രം വിവാഹം ചെയ്യുകയോ, അല്ലെങ്കില്‍ അടിമസ്ത്രീയെ സ്വീകരിക്കുകയോ വേണം ( وان خفتم ان لا تعدلوا فواحدة او ما ملكت ايمانكم) എന്നത്രെ അല്ലാഹു പറയുന്നത്. ഭര്‍ത്താവില്‍നിന്നു ഭാര്യക്കു ലഭിക്കുവാനവകാശപ്പെട്ട ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം മുതലായ ആവശ്യങ്ങളും, ഭാര്യാഭര്‍ത്തൃ ബന്ധങ്ങളും നിറവേറ്റുന്നതിലുള്ള നീതിപാലനമാണുദ്ദേശ്യം. കഴിവുകേടുകൊണ്ടോ മറ്റോ അതു പാലിക്കുവാനാവുകയില്ലെന്ന് കണ്ടാല്‍ ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹം ചെയ്യുന്നതു നിഷിദ്ധവും ശിക്ഷാര്‍ഹവുമാണെന്നു സാരം
ഇവിടെ മുഹമ്മദു തന്നെ ദീന്‍ പറഞ്ഞ കാര്യം കാറ്റില്‍ പറത്തി
അല്ലാഹു നിശ്ചയിച്ച ഈ ഉപാധി-ഭാര്യമാര്‍ക്കിടയിലുള്ള നീതിപാലനം-സാധിച്ചാല്‍തന്നെയും ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കല്‍ നിന്ദ്യവും, അപരിഷ്‌കൃതവുമായ ഒരു ദുഷിച്ച സമ്പ്രദായമാണെന്ന് ഇക്കാലത്ത് ചിലരൊക്കെ ധരിച്ചുവശായിരിക്കുന്നു. ക്രിസ്തീയാചാരങ്ങളില്‍നിന്ന് ഉല്‍ഭവിച്ചതും, ഇന്തോ പാശ്ചാത്യന്‍ സംസ്‌കാരങ്ങളിലൂടെ പ്രചാരം സിദ്ധിച്ചതും, അങ്ങിനെ 'ആധുനിക പരിഷ്‌കൃതാശയങ്ങളു'ടെ പട്ടികയില്‍ സ്ഥിരപ്രതിഷ്ഠ ലഭിച്ചതുമായ ഒരു ആശയമത്രെ അത്. അമാനി മൌലവി തഫ്സീര്‍ പറയുന്നു
മുന്നും നാലും പെണ്ണ് കെട്ടി പോറ്റാന്‍ കഴിവില്ലാത്ത ആളുകള്‍ അതിനു നില്‍ക്കരുതേ എന്ന് ഖുര്‍ആന്‍ പറയുന്നു ഇവിടെ മുഹമ്മദു നബി പോറ്റാന്‍ കഴിവില്ലാതെ പട്ടിണി ആയിരുന്നു എന്നുള്ള കാര്യം ഹദീസും പറയുന്നും അപ്പോള്‍ പിന്നെ മുഹമ്മധിന്‍റെ വിവാഹങ്ങളില്‍ നീതി നടപ്പായോ അതോ ഇല്ലയോ എന്നുള്ളത് നിങ്ങള്‍ക്ക് തീരുമാനിക്കാം. പിന്നെ വേറെ ഒരു ഹദീസില്‍ സ്വന്തം കുടുംബത്തിനു ഒരു വര്‍ഷം കഴിയാനുള്ള സമ്പത്തുകള്‍ ഇങ്ങേര്‍ ഒരു ഗോത്രത്തെ മുഴുവനും ഇല്ലാതാക്കി അവരുടെ സ്വത്തുക്കള്‍ എടുത്തു എന്നും പറയുന്നു.
സംഗതി ഇങ്ങനെയൊക്കെ പട്ടിണിയും ദാരിദ്ര്യവുമായിരുന്നിട്ടും പിന്നെയും മുപ്പര്‍ ഇത് പോലുള്ള കാര്യങ്ങള്‍ തുടര്‍ന്ന് കൊണ്ടിരുന്നു എന്നും കാണാം
ഇതില്‍ നിന്നും രക്ഷ നേടാന്‍ പെണ്ണുങ്ങള്‍ എന്തെല്ലാം ഉപായം പറഞ്ഞിരുന്നു എന്നുള്ളതും കാണാം
"അബൂഉസൈദ്(റ) പറയുന്നു: ഞങ്ങള്‍ നബി(സ)യുടെ കൂടെ പുറപ്പെട്ടു. ശൌത്വ് എന്ന ഒരു തോട്ടത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്ന് രണ്ടു തോട്ട മതിലുകള്‍ക്കിടയില്‍ എത്തിയപ്പോള്‍ ഇവിടെ നമുക്ക് ഇരിക്കാമെന്ന് നബി(സ) പറഞ്ഞു: അപ്പോള്‍ ജൌനിയുടെ പുത്രിയെ കൊണ്ടുവരപ്പെട്ടു. ഉമൈമത്തിന്‍റെ വീട്ടിലേക്കാണ് ആനയിക്കപ്പെട്ടത്. അവളുടെ കൂടെ അവളെ ശുശ്രൂഷിച്ച് വളര്‍ത്തിപ്പോന്ന ആയയുമുണ്ടായിരുന്നു. നീ നിന്നെ എനിക്ക് സമര്‍പ്പിച്ചുകൊളളുകയെന്ന് നബി(സ) അരുളി: ഒരു രാജ്ഞി അവളെ അങ്ങാടിയില്‍ ചുറ്റിത്തിരിയുന്നവര്‍ക്ക് സമര്‍പ്പിക്കുമോ? അവള്‍ ചോദിച്ചു. അവള്‍ ശാന്തത പ്രാപിക്കുവാന്‍ നബി(സ) തന്‍റെ കൈ അവളുടെ ശരീരത്തില്‍ വെക്കാന്‍ നീട്ടിയപ്പോള്‍ താങ്കളില്‍ നിന്ന് രക്ഷപ്രാപിക്കുവാനായി അല്ലാഹുവിനെ ഞാന്‍ അഭയം തേടുന്നുവെന്ന് അവള്‍ പറഞ്ഞു. അഭയം പ്രാപിക്കേണ്ട സ്ഥാനത്തു തന്നെയാണ് നീ അഭയം പ്രാപിച്ചത് എന്ന് നബി(സ) പറഞ്ഞശേഷം ഇറങ്ങിവന്ന് ഇപ്രകാരം അരുളി: അബൂഉസൈദ്! അവള്‍ക്ക് ഇന്ന ഇനത്തിലുളളവസ്ത്രം കൊടുത്തു സ്വകുടുംബത്തിലേക്ക് എത്തിക്കുക. (ബുഖാരി. 7. 63. 182) "
"ആയിശ(റ) പറയുന്നു: ജൌനിന്‍റെ പുത്രിയെ വിവാഹം കഴിച്ചശേഷം വീട്ടില്‍ കൂടാന്‍ നബി(സ)യുടെ മുറിയിലേക്ക് അയക്കുകയും നബി(സ) അവളെ സമീപിപ്പിക്കുകയും ചെയ്തപ്പോള്‍ താങ്കളില്‍ നിന്ന് എന്നെ രക്ഷിക്കുവാനായി അല്ലാഹുവില്‍ ഞാന്‍ അഭയം തേടുന്നുവെന്ന് അവള്‍ പറഞ്ഞു: നബി(സ) പറഞ്ഞു: വളരെ വലിയവനെയാണ് നീ അഭയം പ്രാപിച്ചത്. നീ സ്വകുടുംബത്തിലേക്ക് പോകുക. (ബുഖാരി. 7. 63. 181)"
എന്തായാലും ഇതില്‍ പരം സെല്‍ഫ് ഗോള്‍ വേറെയുണ്ടോ എന്നുള്ളത് ഒന്ന് ആലോചിക്കാവുന്നതാണ്
അഭിപ്രായങ്ങള്‍