ഇസ്ലാം മതം ഉപേക്ഷിച്ചവനെയും വിമര്‍ശകനെയും കുറിച്ച് എന്താണ് ഇസ്ലാമിക ശരിയത്ത് പറയുന്നത്
ഇപ്പോള്‍ പുതിയ സോഷ്യല്‍ മീഡിയാ ട്രന്‍റാണ്. ഭാഗികമായുള്ള, തോന്നിയപടിയുള്ള ഹദീസ് നിഷേധം അതിനുള്ള കാരണം ഇതാണ്. മതം ഉപേക്ഷിച്ചവനെ കൊല്ലണം എന്നാൽ അതെങ്ങനെ. ഇന്ത്യ പോലെയുള്ള ജനാതിപത്യ രാജ്യങ്ങളില്‍ ന്യൂനപക്ഷമായ സ്ഥലങ്ങളിൽ ജിവീക്കേണ്ടി വരികയും ശരിയത്ത് നടപ്പിലാക്കാന്‍ ഒരു വകുപ്പും ഇല്ലാതെയായപ്പോള്‍ മറ്റുള്ളവര്‍ പറയുന്നതും കുടി നാണക്കേടായപ്പോൾ വ്യാഖ്യാനിച്ചു വിയർത്തും എന്നിട്ട് പട്ടിയെ ആടാക്കി കൊണ്ട് വരികയാണ് ഇവിടെയുള്ള വിശ്വാസികള്‍ പലതും അവര്‍ക്ക് അതാണ് ഇസ്ലാം എന്നുള്ളത് സമര്‍പ്പിക്കുക കുടി ചെയ്യുമ്പോള്‍ ഇവര്‍ സ്വയം പരിഹാസ്യമാവുകയും ചെയ്യുന്നു. എന്നാല്‍ ഈ വിഷയവുമായി ഇവര്‍ ഈ സോഷ്യല്‍ മീഡിയകളില്‍ മാത്രം സജീവവും ആധികാരികമായ സ്ഥലത്ത് പോയി ഇവര്‍ക്ക് ഇതൊക്കെ അവധരിപ്പിക്കാന്‍ സാധിക്കുകയുമില്ല എന്ന് തന്നെ പറയാം. കാരണം അവര്‍ക്ക് അറിയാം ഇസ്ലാം മതത്തില്‍ ഇതൊന്നും മാറ്റി തിരുത്താന്‍ കഴിയാത്തതാണ് എന്നുള്ള കാര്യം. ഖുര്‍ആനും അതിനനുകൂലമായ ഹദീസുകളും എന്നു പറഞ്ഞാല്‍ ഹദീസ് നിഷേധിയല്ല. അഹ്ലുസ്സുന്നയിലെ പണ്ഡിതര്‍ ആധികാരാക പ്രമാണങ്ങളായി അംഗീകരിച്ച ഹദീസ് കിതാബുകളാണ് സഹാഹുസ്സിത്ത[ 6 സഹീഹുകള്‍ ] ..അവയില്‍ ളഈഫ് ഹദീസുകളില്ല എന്നും സര്‍വ്വ പണ്ഡിതരും അംഗീകരിച്ചകാര്യമാണ് എന്നിട്ടാണ് ഇപ്പോള്‍ വരുന്ന തലുമുറ അതൊക്കെ ശരിയല്ല എന്ന് പറയുന്നത് ഈപറയുന്നവര്‍ ഇതൊക്കെ തിരുത്താന്‍ ഇറങ്ങിയാല്‍ എത്ര നന്നായിരുന്നു എന്ന് പോലും ആശിക്കുന്നു.
ഇസ്ലാം മതം ഉപേക്ഷിച്ചവനെയും അതിനെതിരെ വിമര്‍ശനം നടത്തുന്നവരെയും എന്താണ് ചെയ്യേണ്ടത് എന്നുള്ളത് ഖുര്‍ആന്‍ ഹദീസ് അടിസ്ഥാനപെടുത്തിയ ഇസ്ലാമിക ശരിയത്ത് വിധി എന്താണ് എന്നുള്ളത് നോക്കാം
വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും, വീണ്ടും വിശ്വസിച്ചിട്ട് പിന്നെയും അവിശ്വസിക്കുകയും, അനന്തരം അവിശ്വാസം കൂടിക്കൂടി വരുകയും ചെയ്തവരാരോ അവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയേ ഇല്ല. അവരെ അവന്‍ നേര്‍വഴിയിലേക്ക് നയിക്കുന്നതുമല്ല.[4:137]
മത പരിത്യഗികളെ കൊന്നുകളയണമെന്നു ഖുര്‍ആന്‍ വിധിക്കുന്നു എന്ന് പറയുന്നവരുടെസകല വാദങ്ങളും പൊളിച്ഛടുക്കുന്ന ആയത്താണിത് ,,
ഒരിക്കല്‍ വിശ്വസിക്കയും പിന്നീട് അവിശ്വസിക്കയും വീണ്ടും വിശ്വസിക്കയും പിന്നെയും അവിശ്വസിക്കയും എന്നാണല്ലോ പറയുന്നത്അല്ലെ അവരെ എന്താണ് ഖുര്‍ആന്‍ പ്രകാരം പറയുന്നത് പിടിച്ചു ഉമ്മ കൊടുക്കാന്‍ വേണ്ടിയാണോ പറയുന്നത് തഫ്‌സീര്‍ ജലാലൈന്‍ വായിച്ചാല്‍ ഇവര്‍ പറയുന്ന പച്ച നുണ തിരുത്താന്‍ സാധിക്കും
{ إِنَّ ٱلَّذِينَ آمَنُواْ ثُمَّ كَفَرُواْ ثُمَّ آمَنُواْ ثُمَّ كَفَرُواْ ثُمَّ ٱزْدَادُواْ كُفْراً لَّمْ يَكُنِ ٱللَّهُ لِيَغْفِرَ لَهُمْ وَلاَ لِيَهْدِيَهُمْ سَبِيلاً }
Verily those who believed in Moses namely the Jews and then disbelieved by worshipping the calf and then believed after that and then disbelieved in Jesus and then increased in disbelief in Muhammad — it was not for God to forgive them for what they have persisted in of disbelief nor to guide them to a way to the truth.
അതുപോലെ ഖുര്‍ആനിലെ മറ്റൊരു വചനമാണ് ഇത്
(5- 33-34) അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്‌നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ,വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ആകുന്നു. ഇത് അവര്‍ക്ക് ഇഹത്തില്‍ ഏര്‍പ്പെടുത്തുന്ന അപമാനമാകുന്നു. പരലോകത്തിലോ, ഇതെക്കാള്‍ ഭയങ്കരമായ ശിക്ഷയാണവര്‍ക്കുള്ളത്. പക്ഷേ, നിങ്ങള്‍ അവരെ പിടികൂടുംമുമ്പ് പശ്ചാത്തപിച്ചവരുടെ കാര്യമോ-നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്, അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമാണെന്ന്.
ഇവിടെ പട്ടു മെത്ത വിരിച്ചു കിടക്കാന്‍ കൊടുക്കും എന്നല്ല ഖുര്‍ആന്‍ പറയുന്നത് ഇനി വേറെയും നോക്കാം അതില്‍ എന്താണ് പറയുന്നത്
“അല്ലാഹുവില്‍ വിശ്വസിച്ച ശേഷം ആ വിശ്വാസം ഉപേക്ഷിച്ച് പോകുന്നവരാരോ അവരുടെ നേരെയാണ് അല്ലാഹുവിന്റെ കോപം. അവര്‍ക്കാണു കഠിനമായ ശിക്ഷയും.” (കുര്‍ ആന്‍-16:106)
"(217-218) ജനം ചോദിക്കുന്നു, വിശുദ്ധമാസത്തില്‍ യുദ്ധം ചെയ്യുന്നതെങ്ങനെ? പറയുക: അതില്‍ യുദ്ധത്തിലേര്‍പ്പെടുക ഗൗരവമേറിയ കാര്യമാകുന്നു. എന്നാല്‍, ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നു തടയലും അവനെ നിഷേധിക്കലും ദൈവഭക്തന്മാര്‍ക്ക് മസ്ജിദുല്‍ഹറാമിലേക്കുള്ള വഴി വിലക്കലും ഹറം നിവാസികളെ അവിടെനിന്ന് ആട്ടിപ്പുറത്താക്കലും അല്ലാഹുവിങ്കല്‍ അതിനേക്കാള്‍ ഗൗരവമേറിയതത്രെ. രക്തം ചിന്തുന്നതിനെക്കാള്‍ ഭയങ്കരമത്രെ ഫിത്‌നഃ. കഴിയുമെങ്കില്‍, നിങ്ങളെ സ്വമതത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതുവരെ അവര്‍ യുദ്ധംചെയ്തുകൊണ്ടേയിരിക്കും. (എന്നാല്‍, ഓര്‍ത്തുകൊള്ളുക!) "നിങ്ങളിലാരെങ്കിലും സ്വമതത്തില്‍നിന്നു പിന്മാറുകയും സത്യനിഷേധിയായി മരിക്കുകയുംചെയ്താല്‍, അവരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും പാഴായിപ്പോയതുതന്നെ. അത്തരക്കാരെല്ലാം നരകക്കാരും നരകത്തില്‍ നിത്യവാസികളുമത്രെ. മറിച്ച്, വിശ്വസിക്കുകയും, ദൈവികസരണിയില്‍ വീടും കുടുംബവും വെടിയുകയും ജിഹാദിലേര്‍പ്പെടുകയും ചെയ്തിട്ടുള്ളവരോ, അവരാകുന്നു ദൈവകാരുണ്യം പ്രതീക്ഷിക്കാനര്‍ഹതയുള്ളവര്‍. അല്ലാഹു അവരുടെ പാകപ്പിഴവുകള്‍ മാപ്പാക്കുന്നവനും കാരുണ്യം ചൊരിഞ്ഞ് അനുഗ്രഹിക്കുന്നവനുമത്രേ.."
ഇവിടെ ജിഹാദിന് തന്നെയാണ് ഖുര്‍ആന്‍ പറയുന്നത് എന്ന് തഫ്ലീമുല്‍ ഖുര്‍ആന്‍ വെക്തമാക്കുന്നു അതിന്‍റെ വിവരണം ഇങ്ങനെ പോകുന്നു
ഒരുദ്ദേശ്യം നേടേണ്ടതിന് അങ്ങേയറ്റത്തോളമുള്ള പരിശ്രമം വിനിയോഗിക്കുകയെന്നതാണ്. 'ജിഹാദി'ന്റെ അര്‍ഥം. ഇത് യുദ്ധത്തിന്റെ പര്യായമല്ല; യുദ്ധത്തിന് അറബിയില്‍ 'ഖിതാല്‍' എന്ന വാക്കാണ് സാധാരണ ഉപയോഗിക്കാറുള്ളത്. ജിഹാദിന് അതിലും എത്രയോ വിപുലവും വിശാലവുമായ അര്‍ഥമാണുള്ളത്. സകലവിധ ത്യാഗപരിശ്രമങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ലക്ഷ്യത്തെക്കുറിച്ചുള്ള ചിന്തയില്‍ സദാ മുഴുകിയിരിക്കുക, ഹൃദയമസ്തിഷ്‌കങ്ങള്‍കൊണ്ട് അത് പ്രാപിക്കുന്നതിനുള്ള പോംവഴികളാരാഞ്ഞുകൊണ്ടിരിക്കുക, നാവുകൊണ്ടും പേനകൊണ്ടും അതിനെ പ്രചരിപ്പിക്കുക, കൈകാലുകള്‍കൊണ്ട് അതിനുവേണ്ടി പരിശ്രമിക്കുക, സാധ്യമായ എല്ലാ ഉപകരണസാമഗ്രികളും അതിന്റെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുക, ആ മാര്‍ഗത്തില്‍ നേരിടുന്ന ഏതു പ്രതിബന്ധങ്ങളെയും പൂര്‍ണശക്തിയോടും ധൈര്യസ്‌ഥൈര്യത്തോടും നേരിടുക, ആവശ്യം വരുമ്പോള്‍ ജീവന്‍പോലും ബലിയര്‍പ്പിക്കാന്‍ മടി കാണിക്കാതിരിക്കുക എന്നിവക്കെല്ലാം കൂടിയുള്ള പേരാണ് ജിഹാദ്. അത്തരം ത്യാഗപരിശ്രമങ്ങള്‍ ചെയ്യുന്നവനത്രെ മുജാഹിദ്! 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുക' എന്നാല്‍, പ്രസ്തുത ത്യാഗപരിശ്രമങ്ങളെല്ലാം അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചും അവന്റെ ദീന്‍ അവന്റെ ഭൂമിയില്‍ സ്ഥാപിതമാവേണ്ടതിനും അവന്റെ വാക്യം മറ്റെല്ലാ വാക്യങ്ങളെയും ജയിക്കേണ്ടതിനും മാത്രമായിരിക്കുകയും മറ്റൊരു താല്‍പര്യവും മുജാഹിദിന്റെ ലക്ഷ്യമാവാതിരിക്കുകയും ചെയ്കയെന്നതാണ്.
(4-88-91) എന്തുപറ്റി? കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങള്‍ രണ്ടു കക്ഷികളായല്ലോ? അവര്‍ സമ്പാദിച്ചിട്ടുള്ള തിന്മകളുടെ ഫലമായി അല്ലാഹു അവരെ തലകീഴായി മറിച്ചിരിക്കുന്നു. അല്ലാഹു സന്മാര്‍ഗം നല്‍കാത്തവര്‍ക്കു നിങ്ങള്‍ സന്മാര്‍ഗം നല്‍കാമെന്നാശിക്കുകയാണോ? എന്നാല്‍, അല്ലാഹു വഴിതെറ്റിച്ചവനുവേണ്ടി ഒരു വഴിയും കണ്ടെത്താന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. തങ്ങള്‍ എവ്വിധം നിഷേധിച്ചുവോ, അവ്വിധം നിങ്ങളും സത്യം നിഷേധിക്കണമെന്നും അങ്ങനെ നിങ്ങളെല്ലാവരും സമന്മാരാവണമെന്നുമാണവരാഗ്രഹിക്കുന്നത്. അതിനാല്‍, ദൈവികമാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വരുന്നതുവരെ, അവരില്‍ ആരെയും മിത്രങ്ങളായി സ്വീകരിക്കാതിരിക്കുക. സ്വദേശം വെടിയാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, അവരെ കണ്ടേടത്തുവെച്ച് പിടികൂടുകയും വധിക്കുകയും ചെയ്തുകൊള്ളുക. അവരില്‍ ആരെയും നിങ്ങള്‍ സ്വന്തം തോഴനോ തുണയോ ആക്കാതിരിക്കുക. നിങ്ങളുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള ജനതയോട് ചേര്‍ന്ന കപടന്മാര്‍ ഈ വിധിയില്‍നിന്നൊഴിവാകുന്നു. അപ്രകാരം, നിങ്ങളോടോ സ്വന്തം ജനത്തോടോ യുദ്ധം ചെയ്യാന്‍ മനസ്സുവരാതെ നിങ്ങളെ സമീപിക്കുന്ന കപടവിശ്വാസികളും അതില്‍നിന്നൊഴിവാകുന്നു. അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കില്‍ അവരെ നിങ്ങള്‍ക്കെതിരില്‍ നിയോഗിക്കുകയും അങ്ങനെ അവര്‍ നിങ്ങളോടു പോരാടുകയും ചെയ്യുമായിരുന്നു. നിങ്ങളോടു യുദ്ധം ചെയ്യാതെ മാറിനില്‍ക്കുകയും നിങ്ങളുമായി സന്ധിയും സമാധാനവും ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണെങ്കില്‍, പിന്നെ അവരെ ആക്രമിക്കുന്നതിന് ഒരു ന്യായവും അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടില്ല. മറ്റൊരുവിഭാഗം കപടവിശ്വാസികളെ ഇപ്രകാരം കാണാം: അവര്‍ നിങ്ങളോടും സ്വജനത്തോടും സമാധാനത്തില്‍ കഴിയാനാഗ്രഹിക്കുന്നു. പക്ഷേ, കുഴപ്പത്തിനവസരം ലഭിക്കുമ്പോഴെല്ലാം അവര്‍ അതില്‍ ചാടിവീഴുന്നു. ഇക്കൂട്ടര്‍ നിങ്ങള്‍ക്കെതിരെ വരുന്നതില്‍നിന്നു മാറിനില്‍ക്കുകയും നിങ്ങളോടു സന്ധിയും സമാധാനവും അപേക്ഷിക്കുകയും സ്വകരങ്ങള്‍ അടക്കിവയ്ക്കുകയും ചെയ്യുന്നില്ലെങ്കില്‍, എവിടെവെച്ചു കണ്ടാലും പിടികൂടുകയും വധിക്കുകയും ചെയ്തുകൊള്ളുക. അവരുടെ നേരെ കരമുയര്‍ത്തുന്നതിന് നാം നിങ്ങള്‍ക്ക് തെളിഞ്ഞ ന്യായം നല്‍കിക്കഴിഞ്ഞിരിക്കുന്നു.
(9-7-12) (കരാര്‍ ലംഘകരായ) ഈ ബഹുദൈവവിശ്വാസികള്‍ക്ക് അല്ലാഹുവിനോടും അവന്റെ ദൂതനോടും വല്ല കരാറും നിലനില്‍ക്കുന്നതെങ്ങനെ? --മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങളുമായി കരാര്‍ചെയ്തവരോടൊഴിച്ച്. അവര്‍ നിങ്ങളോട് നേരാംവണ്ണം വര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ അവരോടും നേരാംവണ്ണം വര്‍ത്തിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍ അല്ലാഹു സൂക്ഷ്മതയുള്ളവരെ സ്‌നേഹിക്കുന്നു. എന്നാല്‍, അവരല്ലാത്ത മറ്റു ബഹുദൈവവിശ്വാസികളോട് വല്ല കരാറും നിലനില്‍ക്കുന്നതെങ്ങനെയാണ്; നിങ്ങളെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ കാര്യത്തില്‍ കുടുംബ ബന്ധമോ കരാറുകളുടെ ഉത്തരവാദിത്വമോ ഒന്നുംതന്നെ അവര്‍ പരിഗണിക്കുകയില്ല എന്നിരിക്കെ? അധരങ്ങള്‍കൊണ്ട് അവര്‍ നിങ്ങളെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നു. പക്ഷേ, അവരുടെ ഹൃദയങ്ങള്‍ വിസമ്മതിക്കുകയാണ്. അവരിലധിക ജനവും അധര്‍മകാരികളാകുന്നു. അവര്‍ തുച്ഛവില വാങ്ങി ദൈവികസൂക്തങ്ങള്‍ വിറ്റിരിക്കുന്നു. എന്നിട്ട് ദൈവികസരണിയില്‍ മാര്‍ഗതടസ്സമായി നിലകൊണ്ടു. എന്തുമാത്രം ദുഷ്ടമായ പ്രവൃത്തിയാണവര്‍ ചെയ്തുകൊണ്ടിരുന്നത്! വിശ്വാസിയുടെ കാര്യത്തില്‍ ഇവര്‍ രക്തബന്ധമോ സന്ധിവ്യവസ്ഥയോ പരിഗണിക്കുന്നില്ല. അതിക്രമം എപ്പോഴും അവരുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍, ഈ ജനം പശ്ചാത്തപിക്കുകയും മുറപ്രകാരം നമസ്‌കാരം അനുഷ്ഠിക്കുകയും സകാത്തു നല്‍കുകയും ചെയ്യുകയാണെങ്കില്‍, അവര്‍ നിങ്ങളുടെ ദീനീസഹോദരങ്ങളാകുന്നു. കാര്യം ഗ്രഹിക്കുന്ന ജനത്തിനായി നാം നമ്മുടെ വിധികള്‍ വിവരിച്ചുകൊടുക്കുന്നു. അവര്‍ സന്ധിചെയ്ത ശേഷം സ്വന്തം പ്രതിജ്ഞകള്‍ ലംഘിക്കുകയും നിങ്ങളുടെ ദീനിനെ അവഹേളിക്കുന്നതിലേര്‍പ്പെടുകയും തന്നെയാണെങ്കില്‍, സത്യനിഷേധത്തിന്റെ ആ മൂപ്പന്മാരോട് നിങ്ങള്‍ യുദ്ധം ചെയ്തുകൊള്ളുക. എന്തുകൊണ്ടെന്നാല്‍ അവരുടെ പ്രതിജ്ഞകള്‍ക്ക് ഒരു വിലയുമില്ല. (യുദ്ധനടപടികൊണ്ടെങ്കിലും) അവര്‍ വിരമിച്ചെങ്കിലോ)
ഇതിന്‍റെ വിവരണം ഇങ്ങനെ പോകുന്നു .
അതായത്, സന്മാര്‍ഗത്തിനു പകരം സ്വയം ദുര്‍മാര്‍ഗം തിരഞ്ഞെടുക്കുക മാത്രമല്ല, ഈ ദ്രോഹികള്‍ ചെയ്തത്. അതിലുപരി സത്യപ്രബോധന സംരംഭത്തെ നാനാവിധേന തടസ്സപ്പെടുത്താനും അവര്‍ ശ്രമിക്കുകയുണ്ടായി. നന്മയുടെയും സംസ്‌കരണത്തിന്റെയും ശബ്ദം ആരും ശ്രവിക്കരുത്. അല്ല, ഈ ശബ്ദമുയര്‍ത്തുന്നവരുടെ വായ മൂടിക്കെട്ടണം. അല്ലാഹു ഭൂമുഖത്ത് സ്ഥാപിക്കാനുദ്ദേശിച്ച ഉത്തമ ജീവിതവ്യവസ്ഥിതിയെ മുഴുശക്തിയും പ്രയോഗിച്ച് തടയണം. ദൈവിക വ്യവസ്ഥിതിക്കുവേണ്ടി നിലകൊള്ളുന്നവര്‍ക്ക് ജീവിതം ദുസ്സഹമാക്കിത്തീര്‍ക്കണം-- ഇതെല്ലാമായിരുന്നു ഇക്കൂട്ടരുടെ പ്രവര്‍ത്തന പരിപാടികള്‍. സന്ദര്‍ഭവും പശ്ചാത്തലവും മുമ്പില്‍വെച്ചാല്‍ മനസ്സിലാകുന്നതുപോലെ, ഇവിടെ കരാറെന്നും പ്രതിജ്ഞയെന്നും പറഞ്ഞാല്‍ അവിശ്വാസമുപേക്ഷിച്ച് ഇസ്‌ലാം സ്വീകരിച്ചുകൊള്ളാമെന്ന കരാറാണുദ്ദേശ്യം. അല്ലാതെ, അവരുമായി മറ്റൊരു ഉടമ്പടിയുടെ പ്രശ്‌നം നിലവിലില്ലായിരുന്നു. മുന്‍ കരാറുകളെല്ലാം അവര്‍ ലംഘിച്ചുകഴിഞ്ഞിരുന്നു. അവരുടെ കരാര്‍ലംഘനഫലമായിട്ടുതന്നെയാണ് ദൈവത്തില്‍നിന്നും ദൈവദൂതനില്‍നിന്നുമുള്ള വിമുക്തി പ്രഖ്യാപനം സ്പഷ്ടമായി അവരെ കേള്‍പ്പിച്ചിരുന്നതും. ഇത്തരക്കാരുമായി ഒരു ഉടമ്പടിയും സാധ്യമല്ലെന്നും കുഫ്‌റും ശിര്‍ക്കും പരിത്യജിച്ച് നമസ്‌കാരവും സകാത്തും നിര്‍വഹിച്ചുകൊള്ളാമെന്ന് സമ്മതിച്ചെങ്കില്‍മാത്രമേ ഇനിയവര്‍ക്ക് രക്ഷയുള്ളൂവെന്നും പ്രഖ്യാപിക്കപ്പെട്ടിരുന്നു. ആകയാല്‍, മുര്‍തദ്ദു(മതപരിത്യാഗി)കളോടുള്ള യുദ്ധവിഷയകമായി പ്രകൃത സൂക്തം വളരെ വ്യക്തമായൊരു ചൂണ്ടുപലകയാണ്. ഒന്നരവര്‍ഷത്തിനുശേഷം സ്വിദ്ദീഖുല്‍ അക്ബറിന്റെ (അബുബക്കര്‍) ഖിലാഫത്താരംഭത്തില്‍ പൊട്ടിപ്പുറപ്പെട്ട 'മതപരിത്യാഗ ഫിത്‌ന'യിലേക്കാണിവിടെ സൂചന. ഈ ആയത്തില്‍ നേരത്തേ നല്‍കപ്പെട്ട നിര്‍ദേശത്തിന് തികച്ചും അനുയോജ്യമായ കര്‍മനയമായിരുന്നു പ്രസ്തുത സന്ദര്‍ഭത്തില്‍ അബൂബക്ര്‍ നടപ്പില്‍വരുത്തിയതും. (കൂടുതല്‍ വിശദീകരണത്തിന് എന്റെ 'മുര്‍തദ്ദ് കീ സസാ ഇസ്‌ലാമീ ഖാനൂന്‍ മേം' എന്ന പുസ്തകം നോക്കുക.) തഫ്ലീമുല്‍ ഖുര്‍ആന്‍
ഇനി നമ്മുക്ക് ഹദീസുകളിലെക്ക് നോക്കാം
അബ്ദുല്ല നിവേദനം: നബി ഒരിക്കല്‍ ഞങ്ങളോട് പ്രസംഗിച്ചു. അവിടുന്നു പറഞ്ഞു: ‘അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവനാണ് സത്യം; അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്ന ഒരു മുസ്ലീമിന്‍റെയും രക്തം അനുവദനീയമല്ല; മതം ഉപേക്ഷിച്ചു സംഘടിത സമൂഹത്തില്‍നിന്ന് പുറത്തേക്ക് പോകുന്നവന്‍, വിവാഹിതനായ വ്യഭിചാരി, കൊലക്കുറ്റം ചെയ്തവന്‍ എന്നീ മൂന്നുപേരുടേതൊഴികെ. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 28, ഹദീസ് നമ്പര്‍ 26.)
“ അബൂ മൂസ പറയുന്നു. തിരുമേനി എന്നെയും മുആദിനെയും യമനിലേക്ക് ഗവര്‍ണര്‍മാരായി അയച്ചു. ഓരോരുത്തരെയും ഓരോ സ്റ്റേറ്റിലേക്കാണ് അയച്ചത്. യമന്‍ അന്നു രണ്ടു സ്റ്റേറ്റുകളായിരുന്നു. ...ഒരിക്കല്‍ മുആദ് എന്റെ സംസ്ഥാനത്തുകൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ കോവര്‍കഴുതയുടെ പുറത്തു കയറിക്കൊണ്ട് എന്റെ അടുക്കല്‍ വന്നു. ഞാന്‍ ഇരിക്കുകയായിരുന്നു. ജനങ്ങള്‍ ചുറ്റും സമ്മേളിച്ചിട്ടുണ്ട്. ഒരു മനുഷ്യനെ കൈകള്‍ രണ്ടും കഴുത്തിലേക്കു ചേര്‍ത്തു കട്ടി നിര്‍ത്തിയിട്ടുണ്ട്. മുആദ് ചോദിച്ചു അബൂ മൂസാ ആരാണീ മനുഷ്യന്‍? ഞാന്‍ പറഞ്ഞു. ‘ഇയാള്‍ ഇസ്ലാം സ്വീകരിച്ച ശേഷം വീണ്ടും കാഫിറായിരിക്കുകയാണ്’ . മുആദ് പറഞ്ഞു. ‘അവനെ കൊന്നിട്ടല്ലാതെ ഞാന്‍ ഈ കഴുതപ്പുറത്തുനിന്ന് ഇറങ്ങുകയില്ല’. ഞാന്‍ പറഞ്ഞു ‘അവനെ അതിനു വേണ്ടിത്തന്നെയാണു കൊണ്ടു വന്നിട്ടുള്ളത്. താങ്കള്‍ ഇറങ്ങിക്കൊള്ളു.’ മുആദ് പറഞ്ഞു ‘ഇല്ല; അവനെ കൊന്നിട്ടല്ലാതെ ഞാനിറങ്ങില്ല’. ഞാന്‍ കല്‍പ്പിച്ചതനുസരിച്ച് ആ മനുഷ്യന്‍ വധിക്കപ്പെട്ടു. പിന്നീട് മുആദ് വാഹനത്തില്‍നിന്നിറങ്ങി....”[ബുഖാരി-1632]
“അലി പറയുന്നു. ഞാന്‍ തിരുമേനിയില്‍നിന്നും ഒരു വാര്‍ത്ത ഉദ്ധരിക്കുമ്പോള്‍ തിരുമേനിയുടെ പേരില്‍ കള്ളം പറയാനിടവരുന്നതിനേക്കാള്‍ എനിക്കിഷ്ടം ആകാശത്തുനിന്നും താഴേക്കു വീഴുന്നതാണ്. ഞാനും നിങ്ങളുമായി സംസാരിക്കുമ്പോഴാകട്ടെ ,യുദ്ധം ശത്രുവിനെ കീഴടക്കാനുള്ള ഒരു ഗൂഡതന്ത്രമായതുകൊണ്ട് , ചിലതെല്ലാം തുറന്നു പറഞ്ഞില്ലെന്നും വരാം. തിരുമേനി അരുളുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. ‘അവസാനകാലത്ത് ,ബുദ്ധിക്കു പക്വത പ്രാപിച്ചിട്ടില്ലാത്ത ചില ചെറുപ്പക്കാര്‍ വരും . ഏറ്റവും ഉത്തമമായ വാക്കുകളാണ് അവര്‍ പറയുക. അമ്പ് മൃഗത്തിന്റെ ശരീരം തുളച്ചു പോകും പോലെ അവര്‍ ഇസ്ലാമില്‍ നിന്നും പുറത്തു പോകും. അവരുടെ ‘ഈമാന്‍’ അവരുടെ തൊണ്ടക്കപ്പുറം കടക്കുകയില്ല. അവരെ നിങ്ങള്‍ എവിടെ വെച്ചു കണ്ടാലും കൊന്നു കളയുക. അവരെ കൊല്ലുന്നവര്‍ക്ക് പുനരുത്ഥാന നാളില്‍ പുണ്യം ഉറപ്പാണ്.”[ബുഖാരി-1466]
“ഇബ്നു അബ്ബാസ് പറയുന്നു: ഒരു സംഘം ആളുകളെ അലി തീയിലിട്ടു കൊന്നുകളഞ്ഞ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഇബ്നു അബ്ബാസ് പറഞ്ഞു. അലിയുടെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവരെ തീയിലിട്ടു കൊല്ലുകയില്ലായിരുന്നു. വല്ലവനും തന്റെ മതം മാറിയാല്‍ അവനെ കൊന്നു കളയുക എന്നു തിരുമേനി അരുളിയതനുസരിച്ച് അവരെ ഞാന്‍ മറ്റു വിധത്തില്‍ കൊലപ്പെടുത്തുകയാണു ചെയ്യുക. അല്ലാഹു ശിക്ഷിക്കും പോലെ തീ കൊണ്ട് ആരെയു ശിക്ഷിക്കരുതെന്ന് തിരുമേനി കല്‍പ്പിച്ചിട്ടുണ്ട്.” [ബുഖാരി-1256 സി എന്‍ ]
ഈ ഹദീസ്. അതായത് അലി ഒരു കൂട്ടം ആളുകളെ കത്തിച്ചു കൊന്നത് അറിഞ്ഞു ഇബ്നു അബ്ബാസ് പറഞ്ഞു: ഞാനായിരുന്നു എങ്കിൽ നബി പറഞ്ഞത് അനുസരിച്ച് അവരെ അല്ലാഹുവിന്റെ ശിക്ഷയായ തീ കൊണ്ട് ഷിക്ഷിക്കുകയില്ലായിരുന്നു.അതെ സമയം മതം വിട്ടവനെ കൊല്ലുക എന്ന നബിവചനം അനുസരിച്ച് തീര്ച്ചയായും കൊല്ലുകയും ചെയ്യുമായിരുന്നു എന്ന്.
ഇത് IPH കോഴിക്കോട് മലയാളത്തിൽ പ്രസിദ്ധീകരിച്ച ഹദീസ് കിതാബിലും ഉണ്ട്.
ഇനി മറ്റൊരു സുന്നി പണ്ഡിതന്റെ വിവരണവും നോക്കുക-
Trans:എം.കെ.അബ്ദുള്ള ഫൈസി കോടശെരി-
...."മത ഭ്രഷ്ടനോട് -സ്ത്രീയോ പുരുഷനോ ആവട്ടെ -ഇസ്ലാമിലേക്ക് തിരിച്ചു വരാൻ നിര്ബന്ധമായും ആവശ്യപ്പെടണം.ഇസ്ലാം കാരണം പവിത്രത ഉള്ളവനായിരുന്നല്ലോ അവൻ.വല്ല ആശയ കുഴപ്പവും അവനു സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നീക്കാവുന്നതാണ്.അഥവാ മടങ്ങാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാത്ത പക്ഷം താമസം വിനാ അവനെ വധിക്കണം.ഇമാമോ പ്രതിനിധിയോ കഴുത്തു വെട്ടിയാണ് വധിക്കേണ്ടത്.മതം മാറിയവനെ വധിക്കുക എന്ന ഇമാം ബുഖാരിയുടെ ഹദീസാണ് ഇതിനു തെളിവ്.ഇസ്ലാമിലേക്ക് മടങ്ങി കഴിഞ്ഞാൽ അത് സാധുവാകുന്നതും അവനെ വെറുതെ വിടുന്നതും ആണ്."(ഫതഹുൽ മുഈൻ-പേജ്-423)
Volume 4, Book 52,
Hadees No. 260
Narrated Ikrima :
Prophet said, 'If somebody (a Muslim) discards his religion,
Kill him'.
-Sahih Buhari-
ഇക്രിമയില്‍ നിന്നും നിവേദനം:
പ്രവാചകന്‍ പറഞ്ഞു, ആരെന്‍കിലും ( ഒരു മുസ്ലിം ) അവന്‍റെ മതമുപേക്ഷിച്ചാല്‍ അവനെ കൊല്ലുക'
Ibn 'Abbas said:
"The Messenger of Allah [SAW] said: 'Whoever changes his religion, kill him.'"
أَخْبَرَنَا عِمْرَانُ بْنُ مُوسَى، قَالَ حَدَّثَنَا عَبْدُ الْوَارِثِ، قَالَ حَدَّثَنَا أَيُّوبُ، عَنْ عِكْرِمَةَ، قَالَ قَالَ ابْنُ عَبَّاسٍ قَالَ رَسُولُ اللَّهِ صلى الله عليه وسلم " مَنْ بَدَّلَ دِينَهُ فَاقْتُلُوهُ " .
Grade : Sahih (Darussalam)
Reference : Sunan an-Nasa'i 4059
In-book reference : Book 37, Hadith 94
English translation : Vol. 5, Book 37, Hadith 4064
ഇവിടെ യൂസഫുൽ ഖറദാവി പറയുന്നത് മതം വിട്ടവനെ കൊല്ലണം എന്ന് തന്നെയാണ് .അങ്ങനെയാണ് ഇസ്‌ലാം നിലനിന്നതും അതിജീവിച്ചതും എന്നും പറയുന്നു അതിന്‍റെ യുടുബ് ലിങ്ക്
https://youtu.be/huMu8ihDlVA
ഇനി ജമാഅത്തെ ഇസ്ലാമിയുടെ മൌദുധി പറയുന്നത് എന്താണ് എന്ന് നോക്കാം
ഇസ്ലാമികഭീകരവാദത്തിന്‍റെ ദാര്‍ശനികാചാര്യനായ മൌദൂദി ഇസ്ലാമിക വിപ്ലവം നടക്കുന്ന സ്ഥലങ്ങളില്‍ മുര്‍ത്തദ്ദിന്റെ കാര്യത്തില്‍ സ്വന്തം നിലക്ക് ചില ഇളവുകള്‍ അനുവദിച്ചു തരുന്നുണ്ട്. പാരമ്പര്യ മതം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കൊല്ലത്തെ “പ്രൊബേഷന്‍” അനുവദിക്കാവുന്നതാണെന്നത്രെ മൌദൂദിയന്‍ ഇജ്തിഹാദ് “....ഏതൊരു നാട്ടിലാണോ ഇസ്ലാമിക വിപ്ലവം ഉണ്ടാകുന്നത് അവിടെയുള്ള മുസ്ലിം ജനതയ്ക്ക് ഒരു നോട്ടീസ് നല്‍കപ്പെടും. അതായത് ആരാണോ ഇസ്ലാമില്‍നിന്നും വിശ്വാസപരവും കര്‍മ്മപരവുമായ കാര്യങ്ങളില്‍നിന്നും വിട്ടു നില്‍ക്കാനാഗ്രഹിക്കുന്നത് എന്നാരാഞ്ഞു കൊണ്ടുള്ള നോട്ടീസ്. ഈ വിളംബരത്തിനു ശേഷം ഒരു വര്‍ഷത്തിനകം അമുസ്ലിം ആകാന്‍ ആഗ്രഹിക്കുന്നവര്‍ അമുസ്ലിംങ്ങളാണെന്നു പ്രഖ്യാപിച്ചുകൊണ്ട് മുസ്ലിം സൊസൈറ്റിയില്‍നിന്നും പുറത്തു പോകേണ്ടതാണ്. ഈ കാലപരിധിക്കു ശേഷം ജന്മനാ മുസ്ലിംങ്ങളെല്ലാം മുസ്ലിംങ്ങളായി കണക്കാക്കപ്പെടും. ഇസ്ലാമിന്റെ എല്ലാ നിയമങ്ങളും അവരില്‍ പ്രാവര്‍ത്തികമാക്കപ്പെടും. ഇസ്ലാമിലെ എല്ലാ നിര്‍ബ്ബന്ധിത കര്‍മ്മങ്ങളും ബാധ്യതകളും നടപ്പാക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരായിത്തീരും. ഇതിനു ശേഷം ആരെങ്കിലും ഇസ്ലാമികവൃത്തത്തില്‍നിന്നും പുറത്തു പോകാന്‍ ആഗ്രഹിച്ചാല്‍ അവര്‍ വധിക്കപ്പെടും. കുഫ്രിന്റെ മടിത്തട്ടില്‍ വീഴാന്‍ പോകുന്ന ധാരാളം സ്ത്രീപുരുഷന്മാരെ ഈ വിധം രക്ഷപ്പെടുത്താന്‍ ശ്രമിക്കും. അതായത് ഒരു വിധത്തിലും രക്ഷപ്പെടുത്താന്‍ സാധിക്കാത്തവരെ നമ്മുടെ സൊസൈറ്റിയില്‍നിന്നും വിഛേദിച്ചെറിയപ്പെടും. (വധിക്കപ്പെടും). ഈ ശുദ്ധീകരണത്തിനു ശേഷം സ്വമനസ്സാലെ മുസ്ലിമായിക്കഴിയാന്‍ ആഗ്രഹിക്കുന്നവരെക്കൊണ്ട് പുതിയൊരു ഇസ്ലാമിക സൊസൈറ്റിയുടെ ആരംഭം കുറിക്കുന്നതാണ്.”.(മുര്‍ത്തദ് കീ ശസായേം ഇസ്ലാമി ഖാനൂന്‍ മെം 1950-പേ.80)
മൌദൂദി സാഹിബിന്‍റെ വ്യാഖ്യാനമനുസരിച്ച് ഇസ്ലാം ഒരു എലിക്കെണിപോലെയാണ് . അകത്തേക്കു കടക്കാം. പക്ഷേ പുറത്തേക്കു പോരാന്‍ സാധിക്കില്ല
മതത്തില്‍ ബലപ്രയോഗമില്ല എന്ന ഖുര്‍ ആന്‍ വാക്യത്തിനു മൌദൂദി നല്‍കുന്ന വ്യാഖ്യാനം ഇങ്ങനെയാണ്. :
‘ലാ ഇക്രാഹഫിദ്ദീന്‍ എന്ന ആയത്തിന്റെ അര്‍ത്ഥം ഞങ്ങളുടെ മതം സ്വീകരിക്കാന്‍ ആരെയും ഞങ്ങള്‍ നിര്‍ബ്ബന്ധിക്കുന്നില്ല എന്നാണ്. -ഞങ്ങളുടെ നിലപാടിതാണ്. എന്നാല്‍ വന്നിട്ട് തിരിച്ചു പോകാനാണ് ഭാവമെങ്കില്‍ ഈ വാതില്‍ സ്വതന്ത്രമായ ഗതാഗതത്തിനു തുറന്നിടപ്പെട്ടിട്ടുള്ള ഒന്നല്ല എന്ന് ആദ്യമേ തന്നെ മുന്നറിയിപ്പു നല്‍കുകയാണ്. അതുകൊണ്ട് വരുന്നുവെങ്കില്‍ തിരിച്ചു പോകാന്‍ പാടുള്ളതല്ല. അല്ലെങ്കില്‍ നിങ്ങള്‍ വരാതിരിക്കുന്നതാണു നല്ലത് .(മുര്‍ത്തദ് കീ ശസായേം ഇസ്ലാമി ഖാനൂന്‍)
ഈ വിഷയത്തില്‍ ഖുര്‍ആനും ഹദീസും പറയുന്ന കാര്യങ്ങള്‍ എന്താണ് എന്നുള്ളത് മുകളില്‍ വായിച്ചുവല്ലോ
മതം ഉപേക്ഷിക്കുന്നവനെ കൊല്ലണമെന്നു തന്നേയാണു ഇസ്ലാമിക നിയമം,അതിന്നും പല ഇസ്ലാമിക രാജ്യങ്ങളിലും നടപ്പിലാക്കുന്നുമുണ്ട്. അതിലെ ചില രാജ്യങ്ങള്‍ നോക്കാം മതം ഉപേക്ഷിക്കുന്നവരെ കൊല്ലുകയോ മറ്റേതെങ്കിലും തരത്തിൽ ശിക്ഷിക്കുകയോ ചെയ്യുന്ന ഇസ്ലാമിക രാജ്യങ്ങളുടെ ലിസ്റ്റ്,.യുദ്ധ സമയത്തു മാത്രമാണാ നിയമം പ്രാബല്ല്യത്തിലുള്ളൂ എന്നു പറയുന്നവരുടെ വായനക്ക് വേണ്ടി
അഫ്ഗാനിസ്ഥാന്‍ - നിയമവിരുദ്ധം (വധശിക്ഷ).
യെമൻ - നിയമവിരുദ്ധം (വധശിക്ഷ).
ഖത്തർ - നിയമവിരുദ്ധം (വധശിക്ഷ).
സൌദി അറേബ്യ - നിയമവിരുദ്ധം (ചാട്ടവാറടി, തടവുശിക്ഷ, വധശിക്ഷ).
സോമാലിയ - നിയമവിരുദ്ധം (വധശിക്ഷ).
സുഡാൻ - നിയമവിരുദ്ധം (വധശിക്ഷ).
യുണൈറ്റഡ് അറബ് എമിറേറ്റ്സ് - നിയമവിരുദ്ധം (3 വർഷം തടവ്, വധശിക്ഷ).
ഒമാൻ - നിയമവിരുദ്ധം. പീനൽ കോഡിന്റെ ആർട്ടിക്കിൾ 209 അനുസരിച്ച് ജയില്‍ ശിക്ഷ, നിയമത്തിന്റെ ആർട്ടിക്കിൾ 32 പ്രകാരം കുട്ടികളുടെ കസ്റ്റഡി അവകാശങ്ങൾ നിഷേധിക്കുന്നു.
ബ്രൂണൈ - അടുത്തിടെ നടപ്പാക്കിയ ഷറിയാ നിയമം, ബ്രൂണൈ പീനൽ കോഡിന്റെ സെക്ഷൻ 112 (1) അനുസരിച്ച്, ഒരു മുസ്ലിം താൻ അമുസ്ലിം ആണെന്ന് പ്രഖ്യാപിക്കുന്നത് മരണശിക്ഷ അല്ലെങ്കിൽ 30 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
ജോർദാൻ - അനധികൃതം (പിഴ, കുട്ടികളുടെ കസ്റ്റഡി നഷ്ടപ്പെടൽ, വിവാഹം റദ്ദാക്കൽ).
കുവൈറ്റ് - നിയമവിരുദ്ധമല്ല എങ്കിലും മുസ്ലിംകൾക്ക് കുടുംബ കോടതികളിൽ ശിക്ഷ വിധിക്കാറുണ്ട്. (കുട്ടികളുടെ കസ്റ്റഡി നഷ്ടപ്പെടൽ, പാരമ്പര്യ അവകാശം നിഷേധിക്കൽ, വിവാഹം റദ്ദാക്കൽ)
മലേഷ്യ - പതിമൂന്നു സംസ്ഥാനങ്ങളിൽ അഞ്ചിലും നിയമവിരുദ്ധം.
മാലിദ്വീപുകൾ - മുസ്ലിം പൗരന്മാർക്ക് നിയമവിരുദ്ധമാണ് (പൗരത്വം നഷ്ടപ്പെടൽ). ഇസ്ലാം അല്ലാത്ത മതങ്ങളിലേക്കുള്ള മതപരിവർത്തന പ്രവര്‍ത്തനം നിയമവിരുദ്ധമാണ്.
മൗറിറ്റാനിയ - നിയമവിരുദ്ധം (3 ദിവസത്തിന് ശേഷവും അവിശ്വാസിയായി തുടരുകയാണെങ്കില്‍ വധശിക്ഷ).
മൊറോക്കോ - നിയമവിരുദ്ധമല്ല, എന്നാൽ ഔദ്യോഗിക ഇസ്ലാമിക കൌൺസിലിന്റെ തീരുമാനം വിശ്വാസത്യാഗികൾ വധിക്കപ്പെടണം എന്നാണ്. ഇസ്ലാം അല്ലാത്ത മതങ്ങളിലേക്കുള്ള മതപരിവർത്തന പ്രവര്‍ത്തനം നിയമവിരുദ്ധമാണ് (ആറുമാസം മുതൽ മൂന്ന് വർഷം വരെ തടവ്).
മതം വിട്ടുപോകാനോ സ്വന്തം മതം തിരഞ്ഞെടുക്കാനോ ഉള്ള സ്വാതന്ത്ര്യം തടയുന്ന നിയമം അമേരിക്കൻ/യൂറോപ്യൻ രാജ്യങ്ങളില്‍ ഇല്ല.
അതേസമയം മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ ഇസ്ലാമിക പ്രമാണങ്ങള്‍ ഉദ്ധരിച്ച് ഇന്നും ഇത്തരം ഗോത്രീയ നിയമങ്ങൾ നിലനിർത്തുന്നു.
മതം വിട്ടവനെ വധിക്കാനും നാടുകടത്താനുമൊക്കെ പറയുന്ന ഹദീസുകളൊക്കെ വ്യാജനും സഹിഹല്ലാത്തതും എന്നാണ് ഇവര്‍ പറഞ്ഞു വരിക ..ഏതേലും അണ്ടനും അടകോടനുമെഴുതിയ ഇന്നുവരേക്കാണാത്ത ഹദീസുമായി വന്നിട്ട് മതം മാറിയവനെ വെറുതെ വിടണമെന്ന് പറയുന്നു..അവസരവാദം എന്നാലിതാണു..എതിരുള്ളതൊക്കെ വ്യാജമാണെന്ന് പറയും.പിന്നീട് അയാളുടെ തന്നെ മറ്റൊരു ഹദീസ്ടുത്ത് ന്യയീകരിച്ച് ഇത് സഹിയാണെന്നും പറയും.ചില്ലറ മലക്കം മറിച്ചിലല്ല ഇവരൊക്കെ ചെയ്യുന്നത്
ഹദീസുകളുടെ സഹായമില്ലാതെ ഖുര്‍ആന്‍പോലും മനസ്സിലാക്കാനാവില്ല. ഹദീസുകളാണ് എല്ലാ വിധ ഇസ്ലാം ആചാരാനുഷ്ടാനങ്ങളുടേയും സ്രോതസ്സ്. തിരുസുന്നത്ത് ഹദീസുകളിലൂടെയല്ലാതെ മനസ്സിലാക്കുക അസാദ്ധ്യം. ഖുന്‍ആന്‍ മാത്രം അടിസ്ഥാനമാക്കിയാല്‍ ഇസ്ലാം എന്നത് എടുക്കാന്‍ ഉണ്ടാവില്ല. മതത്തില്‍ എന്ത് എടുക്കാം എന്ത് എടുക്കാന്‍ പാടില്ല എന്നുള്ളത് നേരത്തെ തന്നെ കിത്താബുകളില്‍ ഇടം പിടിച്ചിട്ടുണ്ട് ഇനിയിപ്പോള്‍ അതൊക്കെ തിരുത്താന്‍ സാധികുമോ ഇപ്പോഴും ഇസ്ലാം മത ഉപേക്ഷിച്ചവനെ കൊല്ലാനുള്ള നിയമം തന്നെയാണ് അതില്‍ ഉള്ളതും ഖുര്‍ആനില്‍ യുദ്ധ സാഹചര്യം മനസിലാക്കി വന്നിട്ടുള്ള മുഹമ്മദിന്റെ വെളിപാടുകള്‍ നോക്കിയാണ് അതൊക്കെ ഉണ്ടാക്കി എടുത്തത് കൂടെ മുഹമ്മദും ഖലീഫമാരും മതം വിട്ടവനെ എന്ത് ചെയിതു എന്നുള്ള പ്രബല ഹധീസുകളും നിലനില്‍കുന്നു ആ ഹദീസും ഖുര്‍ആനും നോക്കിയാണ് ഇസ്ലാമിക ശരിയത്ത് ഉണ്ടാക്കിയത് അതുമല്ല ഇസ്ലാം എന്നാല്‍ ഒരു രാഷ്ട്ര വ്യവസ്ഥയാണ് എന്നാണു ഓരോ ഇസ്ലാമിക മത വിശ്വാസിയും പറയാറുള്ളത് ഇനി ഇങ്ങനെ ഒരു വാദം നിലനില്‍ക്കുന്നില്ല എങ്കില്‍ പിന്നെ ഇസ്ലാമിക ശരിയത്ത് എന്തിനാണ്?
ഇസ്ലാമിക ശരീഅത്തിന്‍റെ അടിസ്ഥാനങ്ങൾ ഖുർആൻ, പ്രവാചകചര്യ, പണ്ഡിതന്മാരുടെ യോചിച്ച അഭിപ്രായം അഥവാ ഇജ് മാഅ്, ഖിയാസ് എന്നിവയാണ്. ശരീഅത്ത് ജീവിതത്തിന്റെ സർവമേഖലകളെയും സ്പർശിക്കുന്നു.മതം ഉപേക്ഷിച്ചാല്‍,വസ്ത്രധാരണം മുതൽ കുടുംബ ബന്ധങ്ങൾ വരെ, ഭക്ഷണരീതി മുതൽ മനുഷ്യാവകാശങ്ങളും സാമ്പത്തിക ഇടപാടുകളും വരെ അതിലുടെ കടന്നു പോകുന്നു ഇതൊന്നും മനസിലാക്കാതെയാണ് ഇപ്പോഴുള്ള പുതു തലമുറയുടെ പുതിയ ട്രെന്‍ഡ് നടക്കുന്നത് എന്നത് ആലോചിക്കുമ്പോള്‍ ചിരിക്കാന്‍ മാത്രമേ കഴിയു
അഭിപ്രായങ്ങള്‍