ഇന്ത്യന്‍ മുസ്ലിംസ് യഥാര്‍ത്ഥത്തില്‍ കപട വിശ്വാസികളോ


ഇന്ത്യയിലെ പരമോന്നതമായ നിയമമാണ് ഇന്ത്യയുടെ ഭരണഘടന. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്‍റെ  ഘടന, അധീകാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൌരന്‍റെ  മൌലികാവകാശങ്ങൾ, കടമകൾ, രാഷ്ട്ര ഭരണത്തിനായുള്ള നിർദ്ദേശകതത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടു വെയ്ക്കുന്നു. ഇവയെല്ലാം തന്നെ   പലിശയുമായി ബന്ധപെട്ടു നില്‍ക്കുന്ന നിയമ സംഹിതകളാണ് പലിശ മുക്തമായ ഒരു ഭരണമോ സര്‍ക്കാര്‍ സംവിധാനമോ ഇന്ന് നമ്മുടെ നാട്ടില്‍ നിലവിലില്ല  എന്ന് തന്നെ പറയാം.  ഒരു സാധരണ വെക്തിയെ സംബന്ധിച്ച് പോലും  അവനീ ഈ  രാജ്യത്തെ പൗരനാണ് എങ്കില്‍ പോലും പലിശയുമായി ബന്ധം സ്ഥാപിക്കാതെ ഒരു പരിപാടിയും നടക്കില്ല. എന്നാല്‍ ഇവരുടെ എഴുത്തും സംസാരവും വായിച്ചാലും കേട്ടാലും ഇവര്‍ മാത്രമാണ് ഇസ്ലാമിന് അവകാശികള്‍ ബാക്കിയെല്ലാം  മതത്തിനു പുറത്താണ് എന്നാണ് വാദം തന്നെ എന്നാല്‍ ഇവരുടെ ഇവിടത്തെ കാര്യം എടുത്തു നോക്കിയാല്‍  എന്താണ് കാണാന്‍ സാധിക്കുന്നത്‌.    അത് മാത്രമല്ല രാജ്യത്തെ നിയമ സംഹിത തന്നെ ജനാധിപത്യനിയമ വ്യവസ്ഥയുമാണു ഈ വ്യവസ്ഥകള്‍ ഇങ്ങനെയായിരിക്കെ  ഒരു മുസ്ലിം സഹോദരനെ സംബന്ധിച്ച്  പറയുകയാണ് എങ്കില്‍ അതൊരു മത വിശ്വാസവുമായി പൊരുത്തപെട്ട് പോകാത്ത രീതിയില്‍ തന്നെയാണുള്ളത്‌.    ആകാര്യത്തിലെക്കുള്ള  വിശദമായ വിവരങ്ങളിലേക്കു നമ്മുക്ക് ഒന്ന്  എത്തി നോക്കാം.

ഇസ്ലാമിലെ ഏറ്റവും പ്രധാനപെട്ട ഗ്രന്ഥമായ ഖുര്‍ആനും ഹദീസും പലിശയുമായിയുള്ള ബന്ധത്തെ കുറിച്ച് എന്താണ് പറയുന്നത് നോക്കാം
"Surah No:2 Al-Baqara പലിശ തിന്നുന്നവര്‍ പിശാച്‌ ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത്‌ പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ്‌ എന്ന്‌ അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്‌. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ്‌ ചെയ്തിട്ടുള്ളത്‌. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട്‌ (അതനുസരിച്ച്‌) വല്ലവനും (പലിശയില്‍ നിന്ന്‌) വിരമിച്ചാല്‍ അവന്‍ മുമ്പ്‌ വാങ്ങിയത്‌ അവന്നുള്ളത്‌ തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന്‌ വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക്‌ തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.(275)"
 
 "അബൂജുഹൈഫ(റ) പറയുന്നു: നബി(സ) പലിശ തിന്നുന്നവനേയും തീറ്റിക്കുന്നവനേയും പച്ചകുത്തുന്നവനേയും അതിന് ആവശ്യപ്പെടുന്നവനേയും ചിത്രം വരക്കുന്നവനേയും ശപിച്ചിരിക്കുന്നു. (ബുഖാരി. 7. 72. 845)"
 
 "അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ഏഴ് മഹാപാപങ്ങളെ വര്‍ജ്ജിക്കുവീന്‍. അനുചരന്മാര്‍ ചോദിച്ചു. അവ ഏതെല്ലാമാണ് പ്രവാചകരേ? നബി(സ) അരുളി. അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍, മാരണം, നിരപരാധിയെ വധിക്കല്‍, പലിശ തിന്നല്‍, അനാഥയുടെ ധനം ഭക്ഷിക്കല്‍, യുദ്ധത്തില്‍ പിന്തിരിഞ്ഞോടല്‍, പതിവ്രതകളും ശുദ്ധഹൃദയരുമായ സത്യവിശ്വാസിനികളുടെ പേരില്‍ അപരാധം പറയല്‍ എന്നിവയാണവ. (ബുഖാരി. 4. 51. 28)"
 
 
 "ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: പലിശ തിന്നുന്നവനെയും തീറ്റിപ്പിക്കുന്നവനെയും പ്രവാചകന്‍ ശപിച്ചിരിക്കുന്നു. (മുസ്ലിം) 'അതിന്റെ സാക്ഷികളെയും എഴുത്തുകാരനെയും ശപിച്ചിട്ടുണ്ട് . ' എന്ന് തിര്‍മിദിയിലും മറ്റുമുണ്ട്."
 
 "ജാബിര്‍(റ) നിവേദനം ചെയ്തു. അല്ലാഹുവിന്റെ ദൂതന്‍(സ) പലിശ വാങ്ങുന്നയാളേയും പലിശ കൊടുക്കുന്നയാളേയും ആ ഇടപാടു എഴുതുന്നയാളേയും അതിന്റെ രണ്ടു സാക്ഷികളേയും ശപിക്കയും പറയുകയും ചെയ്തു അവര്‍ ഒരുപോലെ ആണ്. (മുസ്ലിം)
പലിശ എഴുപത്തിമൂന്ന് തരമാണ്. അതിൽ ഏറ്റവും ചെറുത് ഒരാൾ തന്റെ മാതാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു തുല്യമാണ്." [സുനൻ ഇബ് നു മാജ 12.2360]"
 
ഈ പറയുന്നത് ഖുര്‍ആനും ഹദീസുമാണ് പൊറുക്കാന്‍ പറ്റാത്ത എഴു വന്‍ പാപങ്ങളില്‍ പെട്ട ഒന്നാണ് ഈ പലിശയും എന്നാണു  ഇസ്ലാമിക വിശ്വാസം.  ഈ എഴു പാപങ്ങള്‍ അള്ളാഹു പൊറുക്കുകയില്ല എന്നും പറയുന്നു 
സ്വന്തം ഉമ്മയെ വ്യഭിചരിക്കുന്നതിനു സമാനമായ പ്രവർത്തിയാണു ഒരാൾ പലിശ വാങ്ങുന്നതും കൊടുക്കുന്നതും എന്നാണ്ഇസ്ലാമിക പണ്ഡിത അഭിപ്രായം ഈ അഭിപ്രായത്തില്‍ ഇവര്‍ എല്ലാവരും യോചിക്കുകയും ചെയ്യുന്നു.  പലിശയുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും ഇല്ലന്നിരിക്കെ  മത വിശ്വാസിയായിട്ടുള്ള മുസ്ലിമായ  ഒരാള്‍ക്ക്‌ എങ്ങനെ ഇന്ത്യയില്‍ ജീവിക്കാനാവും?. അങ്ങനെ ജീവിക്കുന്നു എങ്കില്‍ അയാള്‍ ഇസ്ലാം മത വിശ്വാസിയല്ല മറിച്ച് കപട വിശ്വാസിയാണ്. പലിശയുമായി ഒരു മത വിശ്വാസി വിട്ടു വീഴ്ചക്ക് നിന്നാല്‍  അയാളുടെ വിശ്വാസം  പുര്‍ണ്ണമല്ല  അതോടുകുടി അയാള്‍  മതത്തില്‍ കപട വിശ്വാസിയായി തന്നെയാണുള്ളത്‌  എന്നാണ് ഗ്രന്ഥവുംഅവരുടെ പണ്ഡിതരുടെയും അഭിപ്രായം.

ഇനി നമുക്ക് സര്‍ക്കാര്‍ തലത്തിലേക് ഒന്ന് നോക്കാം അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പിന്‍റെ ഭാഗഭാക്കാവുന്നത് തന്നെ ഇസ്ലാമികമായി തെറ്റാണ് മുസ്ലിം സമുദായത്തിന്റെ സര്‍ക്കാര്‍ ജോലികളിലുള്ള പ്രാതിനിധ്യവും അതിനു വേണ്ടിയുള്ള ശ്രമവുമൊക്കെ വളരെ നല്ലത് തന്നെയാണ് സാമ്പത്തിക സ്വാശ്രയത്വത്തെക്കുറിച്ചും സാമൂഹിക അഭിവൃദ്ധിയെ സംബന്ധിച്ചും എഴുതിയവരൊക്കെ ഈ മേഖലയില്‍ പലിശയുടെ ഘടകം വരുന്നുണ്ടോ എന്നുള്ളത് അന്നെഷിക്കുന്നുണ്ടോ?. ഉണ്ടകില്‍  ഇന്ത്യന്‍ ഇസ്ലാമിക മുസ്ലിം സമുഹം സര്‍ക്കാര്‍ ജോലി ചെയ്യാന്‍ പാടുണ്ടോ എന്നുള്ളത് ഒന്ന് ചിന്തിക്കുന്നത് വളരെ നല്ലതാണു അതും മത വിശ്വാസം മുറുകെ പിടിക്കണമെങ്കില്‍ ഇല്ലങ്കില്‍ ഗോവിന്ത നോപ്രോബ്ലം?.
 
 സര്‍ക്കാറില്‍ ജോലി ചെയ്യുമ്പോള്‍ കിട്ടുന്ന ശമ്പളത്തില്‍ നിന്നും ഒരു ഓഹരി പിഎഫ് ലേക്ക് (പബ്ലിക് പ്രോവിഡന്‍റ് ഫണ്ട്) പോകുന്നു ഈ ഫണ്ട് സര്‍ക്കാര്‍ ആവുശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും അതിനു സര്‍ക്കാര്‍ പലിശ നല്‍ക്കുകയും ചെയ്യുന്നു . അനിസ്‌ലാമിക വ്യവസ്ഥിതിയില്‍ പലിശ നല്‍ക്കുന്നതും മേടിക്കുന്നതും കുറ്റകരമല്ല എന്നുള്ള സ്ഥിതിക്ക് സര്‍ക്കാര്‍ നല്‍ക്കുന്ന ഈ പണവും അത് പോലെ ശമ്പളവും പിന്നെ പെന്‍ഷനും ഇന്‍ഷുര്‍ മറ്റുമൊക്കെ പലിശയുമായി വളരെയധികം ബന്ധമുണ്ട് എന്നുള്ള  കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ അപ്പോള്‍ പിന്നെ എങ്ങനെയാണു  ഇസ്ലാമിക വിശ്വാസവുമായി മുന്നോട്ട് പോവുക?.  അങ്ങനെ മുന്നോട്ടു പോവുകയാണെങ്കില്‍ അവിടെത്തന്നെ വിശ്വാസത്തില്‍ വെള്ളം ചേര്‍ത്തിയല്ലേ നിങ്ങള്‍ ജീവിക്കുന്നത്? കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെനിരിക്കെ നിങ്ങള്‍ മത വിശ്വാസം കൊണ്ട് നടന്നിട്ട് എന്ത് കാര്യം?.
  കാരണം പടച്ചോന്‍ പൊറുത്തു തരാത്ത എഴു വന്‍ പാപങ്ങളില്‍ പലിശയുമുണ്ട്  ഇസ്ലാമിക ബാങ്കിംഗ് ഒക്കെ വരുന്നു എന്നുള്ളത്  വാസ്തവം  എന്ന് വെച്ച് പലിശയുമായി തീരെ ബന്ധം ഉണ്ടാവില്ല എന്നുള്ളത് നിങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ സാധിക്കുമോ കാരണം ജീവിക്കുന്നത്  പലിശയുമായുള്ള നിയമ ബന്ധം ഉള്ള സ്ഥലത്താണ് എന്നുള്ളത് കുടി ഓര്‍ക്കുക. 

ഇനി ഇന്ത്യാ രാജ്യത്തെ തന്നെ മറ്റുള്ള നിയമ വ്യവസ്ഥകള്‍ നോക്കാം ഒരിക്കലും ഇസ്ലാമിക ശരിയത്ത് നിയമ വ്യവസ്ഥയല്ല  ഇവിടെയുള്ളത്  ഇസ്ലാമിക നിയമ വ്യവസ്ഥയല്ലാത്ത രാജ്യത്ത് എങ്ങനെയാണു ജീവിക്കുക എന്നുള്ള കാര്യം  ഇസ്ലാമിക പണ്ഡിതര്‍ തന്നെ പറയുന്നത് എന്താണ് എന്ന് നോക്കാം ഖുര്‍ആനില്‍ ഇങ്ങനെ ഒരു വചനം കാണാം അത് എന്തിനു വേണ്ടിയാണു പറയുന്നത് എന്നുള്ളത് കുടി നമുക്ക് പരിശോധിക്കാം

 "Surah No:4 An-Nisaa അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്‌) സ്വന്തത്തോട്‌ അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട്‌ ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക്‌ സ്വദേശം വിട്ട്‌ അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം!(97)"

ഈ പറഞ്ഞ കാര്യത്തിനെ കുറിച്ച് എന്താണ് നിര്‍വചനം എന്നുള്ളത് നോക്കാം 
 അവിശ്വാസികളായ ജനതയുടെ ഇടയില്‍ വസിക്കുകയും അര്‍ധ ഇസ്ലാമിക ജീവിതവും അര്‍ധ അനിസ്ലാമിക ജീവിതവും നയിക്കുന്ന ആളുകളെ കുറിച്ചാണ് ഈ പറയുന്നത്  ഇസ്ലാമിക ജീവിതം നയിക്കാന്‍ ഈ ലോകത്ത് സാധ്യമായിരിക്കെ നിങ്ങള്‍ ഈ ചെയ്യുന്നത് ശരിയാണോ എന്നാണ് ഖുര്‍ആന്‍ ചോദിക്കുന്നത്  ജീവിതസൌഖ്യവും കുടുംബബന്ധവും വസ്തുവകകളും ഐഹികതാല്‍പര്യങ്ങളും മാത്രമാണ് ലക്ഷ്യമെങ്കില്‍ നിങ്ങള്‍ ഇസ്ലാം മതത്തില്‍ നിന്നും മാറി കപട വിശ്വാസിയായി കഴിഞ്ഞു എന്നര്‍ത്ഥം. 
ഹിജ്റ പോവാനുള്ള ഒരു ദാറുല്‍ ഇസ്ലാം ലോകത്തെവിടെയും കാണുന്നില്ല എന്ന ഒഴികഴിവ് ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. ഇനി എവിടെയും ദാറുല്‍ ഇസ്ലാമില്ലെങ്കില്‍ അല്ലാഹുവിന്റെ ഭൂമിയില്‍ കാടും മലയുമൊക്കെയുണ്ടല്ലോ. അവിടെ ആളുകള്‍ മരങ്ങളുടെ ഇലതിന്നും ആട്ടിന്‍പാല്‍ കുടിച്ചും കഴിഞ്ഞാലും കുഫ്റിന്റെ വിധികള്‍ അനുസരിക്കുന്നതില്‍നിന്ന് രക്ഷനേടാമല്ലോ അതായത്  മനുഷ്യര്‍ ജീവിക്കുന്ന ഇടത്തു നിന്നും നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍വേണ്ടി  കാടും മലയും കയറി ജീവിച്ചു കൂടെ എന്ന്. ഇതൊക്കെ പറയുന്നത് ഇസ്ലാമിക പണ്ഡിത സമുഹമാണ് നിങ്ങളുടെ തന്നെ ഗ്രന്ഥങ്ങളുമാണ്, 
 
 “ആടിനെ മേയ്ക്കാത്തവരായി ഒരു നബിയെയും അല്ലാഹു അയച്ചിട്ടില്ല.” “നബിയേ, അങ്ങും?” “”അതേ, ഞാനും മക്കക്കാർക്ക് വേണ്ടി ഖറാരീതിൽ ആടിനെ മേയ്ക്കാറുണ്ടായിരുന്നു.” – (സ്വഹീഹുൽ ബുഖാരി – 2143)

ശരിക്കും പറഞ്ഞാല്‍ ഇസ്ലാം ഇതാണ്  അല്ലാതെ ഇവിടെ ഇന്ത്യയെന്ന രാജ്യത്ത് ജീവിക്കുന്ന ഇസ്ലാം മതക്കാര്‍ ആയിട്ടുള്ള മുസ്ലിംങ്ങള്‍  ശരിക്കും  കപട വിശ്വാസികള്‍ തന്നെയാണ്  അവര്‍ക്ക് ഇസ്ലാമുമായി ഒരു ബന്ധവുമില്ല എന്ന് ഖുര്‍ആനും ഹദീസും വളരെ സരസമായ രീതിയില്‍  തന്നെ വെക്തമാക്കുന്നു.

 ഇതുകൊണ്ടൊക്കെ  തന്നെയാണ്  കുറച്ചു ആളുകള്‍ ആട് മേയിക്കാനും തീവ്രവാദ പ്രവര്‍ത്തനത്തിനും  വേണ്ടി പോകാന്‍ നില്‍ക്കുന്നത്. 
കേരളത്തില്‍ നിന്നും ചെറുപ്പക്കാരെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നുവെന്ന വാര്‍ത്തകള്‍ നാം കാണുന്നത് ഈ സാഹചര്യം ആയതുകൊണ്ടാണ്‌.  ഈ സാഹചര്യത്തിലാണ്  ഈ ഗ്രുപ്പും അതുപോലെ തന്നെ ഇപ്പോള്‍ ഉള്ള സോഷ്യല്‍ മീഡിയകളും വേറിട്ട്‌ നില്‍ക്കുന്നത്.  കാരണം ഇങ്ങനെയുള്ള ആളുകളെ വാര്‍ത്തെടുക്കുന്നതില്‍ നിന്നും ഒരു പരിധിവരെ ഇസ്ലാം എന്താണ് എന്ന് തുറന്നു കാണികുന്നതില്‍  സോഷ്യല്‍ മീഡിയ ഒരു വലിയ പങ്കു തന്നെ വഹിച്ചു പോരുന്നു.  ഇങ്ങനെയൊരു സമൂഹ മാധ്യമം ഉണ്ടായിരുന്നില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ നിന്നും ഇന്ന് കാണുന്നതില്‍ കുടുതല്‍ ആളുകള്‍ ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തങ്ങളുമായി മുന്നോട്ടു പോകുമായിരുന്നു. ഞാന്‍ ഇങ്ങനെ ഇത് പറയുവാനുള്ള കാരണം എന്താണെന്ന് വെച്ചാല്‍ സോഷ്യല്‍ മീഡിയയുടെ കടന്നു കയറ്റം വരാത്ത ഒരു കാലത്ത് എന്തായിരുന്നു  നമ്മുടെ നാട്ടിലെ പള്ളികളിലും മദ്രസകളിലും മറ്റുമൊക്കെ കാശ്മീരിലെയും,അഫ്ക്കാനിലെയും,ഫലസ്തീനിലെയും തീവ്രവാദ മുജാഹിധുകള്‍ക് വേണ്ടി വലിയ പ്രാര്‍ത്ഥന യോഗങ്ങളും പണപിരിവും മറ്റും വളരെ തകൃതിയായി നടന്നിരുന്നു.  കുണുകള്‍ കണക്കെ പൊട്ടിമുളക്കുന്ന തരത്തില്‍ ഇസ്ലാമിക അറബിക്ക് പഠന സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചു വരുന്ന തലമുറയുടെ ബാക്കി പത്രങ്ങളാണ് ഇപ്പോള്‍ കാണുന്ന  അക്ബര്‍,സിംസാറുകള്‍, ശംസുദ്ധീന്‍, മുജാഹിദ് ബാലുശ്ശേരി സകറിയ സലാഹി എന്നിങ്ങനെ നീളുന്നു ഇവരുടെ  തലമുറ.  ഈ തലമുറകള്‍ ഇപ്പോള്‍ ഇവടെ നടത്തുന്നത്  എന്താണ് എന്ന് പരിശോധിച്ചാല്‍ ആര്‍ക്കും മനസിലാകും ഇവരുടെ ലക്ഷ്യം എന്താനെന്നുള്ളത്. അതോകൊണ്ടോക്കെ തന്നെയാണ്  ഇപ്പോള്‍ വന്നിട്ടുള്ള  ഈ വലിയ മാറ്റം സോഷ്യല്‍ മീഡിയ തന്നെയാണ്.  സോഷ്യല്‍ മീഡിയ കൊണ്ട്   ആളുകള്‍ ചിന്തിക്കാന്‍ തുടങ്ങി കാരണം മൂടപെട്ടു വെച്ച പല കാര്യങ്ങളും സോഷ്യല്‍ മീഡിയ വഴി തുറന്നു കാണിക്കാന്‍ സാധിക്കുകയും ഇവരുടെ പൊള്ളത്തരങ്ങള്‍ വിളിച്ചു പറയാന്‍ കഴിയുകയും ചെയിതു. എന്നിട്ട് ഇപ്പോള്‍ പറയുന്നത്  സോഷ്യല്‍ മീഡിയ വഴി വിഭാഗീയത ഉണ്ടാക്കി എന്നും അതുമുലം വര്‍ഗീയത പടര്‍ന്നു പന്തലിച്ചു എന്നൊക്കെയാണ്. എന്നാല്‍ അതല്ല  വാസ്തവം സോഷ്യല്‍ മീഡിയയുടെ ആഗമനം ഇവരുടെ ചെയിതികള്‍ ഇന്നതോക്കെയാണ് അതുകൊണ്ട് അതിലേക്കു നിങ്ങള്‍ പോകരുതേ എന്നുള്ള നിര്‍ദേശം കൊടുക്കാന്‍ സാധിച്ചു എന്നുള്ളത് ഇവരെ സംബന്ധിച്ച് വലിയ  ഒരു ഇടിവ് തന്നെയാണ്  സംഭവിച്ചത് 





    





























അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം