
ഇസ്റാഅ്മിഹ്രാജ് ശാസ്ത്രീയ വിശകലനം ഇത് ഇസ്ലാമിക ചരിത്രം വെക്തമാകുന്ന സംഭവബഹുലമായ യാത്രയാണ് .ഈ യാത്ര ഒരു ശാരീരിക പ്രയാണമായിരുന്നു അത് പോലെ തന്നെ ശാസ്ത്രീയ കണ്ടു പിടുത്തങ്ങള്‍ക്കുള്ള മാര്‍ഗ്ഗ ദര്‍ശനം കുടിയായിരുന്നു . സ്വപ്ന യാത്രയോ ആത്മീയ യാത്രയോ ആയിരുന്നില്ല എന്നുള്ളത് ഇസ്ലാമിക ചരിത്ര കിത്താബുകളില്‍ നിന്ന് തന്നെ നമ്മുക്ക് വെക്ത്മാകും . ഈ പ്രയാണം നുബുവ്വത്തിന് ശേഷമായിരുന്നു. അല്‍ഹാതമീസ്വൂഫി പറയുന്നത് നബി(സ്വ)ക്ക് ആകെ മുപ്പത് തവണ ഇസ്റാഅ് ഉണ്ടായിട്ടുണ്ട് എന്നാണ്. നുബുവ്വത്തിന്റെ മുമ്പായിരുന്നു ഇസ്റാഅ് എന്നു പറയുന്ന ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുമുണ്ട്. മുപ്പത് യാത്രകളില്‍ ഒന്നൊഴിച്ച് ബാക്കിയുള്ളത് ശാരീരികമല്ലാതെ ആത്മാവ് തലത്തില്‍ മാത്രമാകാം. നുബുവ്വത്തിന്റെ പ്രാരംഭം സത്യമായി പുലരുന്ന കുറേ സ്വപ്നങ്ങളായിരുന്നു എന്ന് നബി(സ്വ) തന്നെ പറഞ്ഞിരുന്നു. ഹിറാഗുഹയില്‍ ജിബ്രീല്‍(അ) പ്രത്യക്ഷപ്പെട്ടതിന്റെ മുമ്പുള്ള ഈ സ്വപ്നങ്ങള്‍ നുബുവ്വത്തിന്റെ മുഖവുരയായിരുന്നപോലെ നുബുവ...