ഓഹരി വിപണിയെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍
ഓഹരി വിപണിയെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ ****************************************************** നിങ്ങള്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനൊരുങ്ങുകയാണ് എന്ന് പറഞ്ഞുനോക്കൂ. നിങ്ങളെ പിന്തിരിപ്പിക്കാന്‍ ധാരാളം പേര്‍ കാണും. ഓഹരി നിക്ഷേപത്തെക്കുറിച്ച് പൊതുവെ യുള്ള തെറ്റിദ്ധാരണകളാണ് ഇതിന് കാരണം. ഇത്തരത്തിലുള്ള കുറച്ചു പ്രമുഖ തെറ്റിദ്ധാരണകള്‍ താഴെപ്പറയുന്നവയാണ്. 1. ഓഹരി വിപണിയിലെ നിക്ഷേപം ചൂതാട്ടമാണ് ആളുകള്‍ ഓഹരി വിപണിയില്‍ നിക്ഷേപത്തിന് തയാറാകാത്തതിന് പ്രധാന കാരണം ഓഹരിവിപണിയില്‍ നടക്കുന്നത് ചൂതാട്ടമാണെന്ന് കരുതുന്നതുകൊണ്ടാണ്. ചൂതാട്ടത്തില്‍ തോല്‍ക്കുന്നയാള്‍ ജയിക്കുന്നയാള്‍ക്ക് പണം നല്‍കുന്നു. അവിടെ ഒരു മൂല്യവും സൃഷ്ടിക്കപ്പെടുന്നില്ല. മറിച്ച് ഓഹരി വിപണിയില്‍ നിങ്ങള്‍ ഒരു കമ്പനിയുടെ ബിസിനസില്‍ നിക്ഷേപിക്കുകയാണ്. കമ്പനി വളരുമ്പോള്‍ നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യവും വര്‍ധിക്കുന്നു. അത് ഓഹരി വിലയില്‍ പ്രതിഫലിക്കുകയും ചെയ്യും. അപ്രകാരം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാനും സാധിക്കും. ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ നാം രാജ്യത്തെ സമ്...