ഇസ്ലാം മതം ഉപേക്ഷിച്ചവനെയും വിമര്‍ശകനെയും കുറിച്ച് എന്താണ് ഇസ്ലാമിക ശരിയത്ത് പറയുന്നത്
ഇപ്പോള്‍ പുതിയ സോഷ്യല്‍ മീഡിയാ ട്രന്‍റാണ്. ഭാഗികമായുള്ള, തോന്നിയപടിയുള്ള ഹദീസ് നിഷേധം അതിനുള്ള കാരണം ഇതാണ്. മതം ഉപേക്ഷിച്ചവനെ കൊല്ലണം എന്നാൽ അതെങ്ങനെ. ഇന്ത്യ പോലെയുള്ള ജനാതിപത്യ രാജ്യങ്ങളില്‍ ന്യൂനപക്ഷമായ സ്ഥലങ്ങളിൽ ജിവീക്കേണ്ടി വരികയും ശരിയത്ത് നടപ്പിലാക്കാന്‍ ഒരു വകുപ്പും ഇല്ലാതെയായപ്പോള്‍ മറ്റുള്ളവര്‍ പറയുന്നതും കുടി നാണക്കേടായപ്പോൾ വ്യാഖ്യാനിച്ചു വിയർത്തും എന്നിട്ട് പട്ടിയെ ആടാക്കി കൊണ്ട് വരികയാണ് ഇവിടെയുള്ള വിശ്വാസികള്‍ പലതും അവര്‍ക്ക് അതാണ് ഇസ്ലാം എന്നുള്ളത് സമര്‍പ്പിക്കുക കുടി ചെയ്യുമ്പോള്‍ ഇവര്‍ സ്വയം പരിഹാസ്യമാവുകയും ചെയ്യുന്നു. എന്നാല്‍ ഈ വിഷയവുമായി ഇവര്‍ ഈ സോഷ്യല്‍ മീഡിയകളില്‍ മാത്രം സജീവവും ആധികാരികമായ സ്ഥലത്ത് പോയി ഇവര്‍ക്ക് ഇതൊക്കെ അവധരിപ്പിക്കാന്‍ സാധിക്കുകയുമില്ല എന്ന് തന്നെ പറയാം. കാരണം അവര്‍ക്ക് അറിയാം ഇസ്ലാം മതത്തില്‍ ഇതൊന്നും മാറ്റി തിരുത്താന്‍ കഴിയാത്തതാണ് എന്നുള്ള കാര്യം. ഖുര്‍ആനും അതിനനുകൂലമായ ഹദീസുകളും എന്നു പറഞ്ഞാല്‍ ഹദീസ് നിഷേധിയല്ല. അഹ്ലുസ്സുന്നയിലെ പണ്ഡിതര്‍ ആധികാരാക പ്രമാണങ്ങളായി അംഗീകരിച്ച ഹദീസ് കിതാബുക...