ഹിന്ദുത്വ മതഹിംസയുടെ നാളുകൾ





ഹിന്ദുത്വ മതഹിംസയുടെ നാളുകൾ
*************-***********************

ഹിന്ദുത്വ ത്തിന്റെ ചരിത്രപരമായ ഹിംസയെല്ലാം ഭാഷയിലും സ്ഥലപ്പേരുകളിലും സൂചിതമായി കിടക്കുന്നു. കഴുവേറ്റലും കഴുവേറിയുടെ മകനും കഴുകുമലയും കഴുവേറ്റിക്കല്ലും എല്ലാം ഇന്നും സജീവമാണ്. കേരള ചരിത്രത്തിൽ എട്ടാം നൂറ്റാണ്ടു മുതൽ ആരംഭിച്ച ബ്രാഹ്മണ പുരോഹിതരുടെ നേതൃത്വത്തിലുള്ള സവർണ്ണ (ജാതിയ) ഹിന്ദുമത മേധാവിത്വ സ്ഥാപനത്തിന്റെ ഭാഗമായി ബുദ്ധഭിക്ഷുകളെ കൊന്നൊടുക്കിയിരുന്ന ചരിത്രത്തിന്റെ പ്രതീകാത്മക തെളിവുകളാണ് കഴുവേറ്റിക്കല്ലുകൾ. കൂടാതെ 8 മുതൽ 13 വരെയുള്ള നൂറ്റാണ്ടുകളിൽ ബൗദ്ധരുടെ ഉടമസ്തതയിലായിരുന്ന അമ്പലങ്ങളും, പള്ളികളും, പള്ളിക്കൂടങ്ങളും, കാവുകളും, ഭൂസ്വത്തുകളും ബ്രാഹ്മണരുടെ അധീനതയിലേക്കു ചേർക്കപ്പെട്ടതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.* കിരാതമായ ഹിന്ദുഹിംസയിലൂടെ ജാതിവ്യവസ്ഥ അടിച്ചുറപ്പിച്ച മധ്യകാലത്തിനുശേഷം കേരളം സന്ദർശിച്ച വിദേശസഞ്ചാരികളും ആദ്യകാല ക്രൈസ്തവ മിഷനറിമാരും കഴുവേറ്റലിനെയും ചിത്രവധത്തെയുംകുറിച്ച് വിസ്തരിച്ചെഴുതിയിട്ടുണ്ട്.
ഇത്തരത്തിലുള്ള അചിന്ത്യമായ മത ഹിംസയുടെ അടയാളങ്ങൾ പേറുന്നതാണ് തെന്നിന്ത്യയിലെ നിരവധി സ്ഥലപ്പേരുകൾ. കഴുകു മലയും കഴുവേറ്റിക്കുന്നുകളും തെന്നിന്ത്യയിൽ നിരവധിയുണ്ട്. കഴുവേറ്റിക്കല്ലുകൾ കേരളത്തിൽ തന്നെ പെരുമ്പാവൂരിൽ ജൈനശിലാലയമായിരുന്ന കല്ലിലമ്പലത്തിനു കിഴക്കുള്ള അശമന്നൂരും മറ്റും ഇന്നും നിലനിൽക്കുന്നു. തൃക്കൊടിത്താനം ക്ഷേത്രത്തിലെ കഴുവേറ്റിക്കല്ലിൽ ഉത്തരീയം ധരിച്ച ഒരു ബുദ്ധഭിക്ഷുവിന്റെ രൂപം വ്യക്തമാണ്. കൈയ്യിൽ തേവാരത്തിനുപയോഗിക്കുന്ന ശംഖും മുറുകെ പിടിച്ചിരിക്കുന്നു. 'കഴുവേറിമക്കളേ'എന്നുള്ള അധിക്ഷേപപദത്തിന്റെ ഉദ്ഭവവും ഈ ജാതിഹിന്ദുഹിംസയിൽ നിന്നാണ്. ജൈന-ബുദ്ധ പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ച് ബ്രാഹ്മണ്യത്തിനു കീഴടങ്ങാതെ ജാതിക്കെതിരെ രക്തസാക്ഷികളായ ബൗദ്ധരായ അവർണരെയാണ് ജാതിഹിന്ദുക്കളായ സവർണർ തങ്ങൾ വിജയകരമായി നടത്തിയ വംശഹത്യാപരമായ മതഹിംസയെ സൂചിപ്പിക്കുന്ന ഈ ഓമനപ്പേരിട്ടുവിളിച്ചത്.പിന്നീട് ജാതി വ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും ഹിന്ദു അധീശത്വത്തിൽകീഴിൽ സ്വന്തം ചരിത്രം പോലും മറക്കാനും ദമനം ചെയ്യാനും വിധിക്കപ്പെട്ട ബഹുജനങ്ങൾ ഈ തെറിവാക്കിന്റെ സൂചനയറിയാതെ തങ്ങൾക്കിടയിലും അതാവർത്തിച്ചുപോന്നു.

2. പെരിയാറിന്റെ കരയിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽകിടക്കുന്ന പല അമ്പലങ്ങളും ഭൂതത്താന്മാരുടെ അമ്പലങ്ങൾ എന്നാണ് പറയുന്നത്. ഭൂതത്താന്മാർ അസാധാരണ വാസ്തുശിൽപികളായ ബുദ്ധത്താന്മാർതന്നെ. ബൗദ്ധരെ ഒന്നടങ്കം രാക്ഷസവത്കരിച്ച ഹിന്ദു ബ്രാഹ്മണിക വ്യവഹാരം അവരെ ഭൂതപ്രേത പിശാചുക്കളാക്കി. ബൗദ്ധമായ ലങ്ക'യെ ഹിന്ദുപുരാണങ്ങൾ ഒറ്റയടിക്ക് രാക്ഷസരാജ്യമാക്കി. തെന്നിന്ത്യക്കാരെ കുരങ്ങും കരടിയുമാക്കി മൂക്കും മുലയും ഛേദിച്ച മര്യാദ രാമന്മാരുടെ പ്രതിനിധാന ഹിംസയെക്കുറിച്ച് ആദ്യം 'കുരങ്ങുപട്ടടകൾ' എന്ന പഠനമെഴുതിയത് ഇളംകുളമാണ്.
വേദാധികാരത്തെയും ഹിന്ദുവർണ വ്യവസ്ഥയെയും സ്ഥാപിക്കാനായി തന്ത്രപൂർവം മെനഞ്ഞെടുത്ത ബ്രാഹ്മണികാഖ്യാനങ്ങളായ പുരാണങ്ങളിലൂടെ ശൈവ-വൈഷ്ണവ ഭക്തിയുടെ ഹൈന്ദവ ലഹരിയെ ആവറ്റുമോന്തിയ പുരുഷാരം, പ്രത്യേകിച്ചും ബ്രാഹ്മണദാസ്യത്തിലൂടെ വർണവ്യവസ്ഥയിലെ നാലാം വർണമായ ശൂദ്ര പദവിയാർജിച്ച കുപ്പിണി ചങ്ങാതങ്ങൾ കേരളത്തിൽ പൊതിയിൽ മലയെന്ന ബോധിയിൽ മലയിലും, പൊന്നമ്പലമേട്ടിലുമെല്ലാമുള്ള അയ്യൻകാവുകളെ ഭീക്ഷണിയിലൂടെയും ഹിംസയിലൂടെയും സമ്മർദത്തിലൂടെയും ഹിന്ദു വത്കരിച്ച് അയ്യപ്പക്ഷേത്രങ്ങളും ഭഗവതി ക്ഷേത്രങ്ങളുമാക്കി മാറ്റി. സഹോദരൻ' നിരവധി കവിതകളിൽ പാഠവത്കരിച്ചതുപോലെ കൊടുങ്ങല്ലൂർ കാവിലെ കോഴിവെട്ടും തെറിപ്പാട്ടും ബുദ്ധഭിക്ഷുണിമാരെ ഓടിക്കാനായി നടത്തിയ ഇത്തരം ശൂദ്ര കോമരങ്ങളുടെ ഉറഞ്ഞുതുള്ളലായിരുന്നു. ഭക്തിയുടെ ലഹരിയും മദ്യവും മോന്തിയ പല കീഴാളരും താൽക്കാലികമായ ഈ കാർണിവലിൽ കാവുതീണ്ടി ഇന്നും സംതൃപ്തിയടയുന്നു.തമിഴ് ശൈലിയിൽ അയ്യനാരെന്ന ഹിന്ദു മൂർത്തിയുടെയും പിറവി ഇത്തരം ഹിംസാത്മകമായ പരിവർത്തനങ്ങളിലൂടെയാണ്. എട്ടും ഒമ്പതും നൂറ്റാണ്ടുകളിലാണ് ഇളംകുളവും മറ്റുംപറയുന്ന ഈ ഭക്തിപരിണാമങ്ങൾ സംഭവിച്ചത്.

3. അംബേദ്കർ 'തൊട്ടുകൂടാത്തവർ' എന്ന രചനയിൽ വിശദീകരിച്ചതുപോലെ ബുദ്ധ പാരമ്പര്യം തുടർന്നുകൊണ്ട് ജാതിക്കും ബ്രാഹ്മണ പൗരോഹിത്യ ആൺകോയ്മക്കും വഴങ്ങാതിരുന്നതിന്റെ ശിക്ഷയായാണ് ഈ തൊട്ടുകൂടായ്മ ബ്രാഹ്മണ്യം അവർണരുടെ മേൽ അടിച്ചേൽപിച്ചത്.ഹീനരെന്നും ശൂന്യരെന്നും അവർണരെ അധിക്ഷേപിച്ചത് അവർ ഹീനയാനക്കാരും (തേരാവാദം എന്നതാണ് ശരി. കാരണം ദൈവ, വേദഹീനർ എന്നയർഥത്തിൽ ബ്രാഹ്മണിസം തേരാവാദത്തെ അധിക്ഷേപിച്ച പദമാണ് ഹീനയാനം) ശൂന്യവാദികളുമായ ബൗദ്ധരായതിനാലാണ്.ഇന്നും മലയാളത്തിലെ കൂടിയ അധിക്ഷേപ വാക്കുകളായി ശൂന്യരും ഹീനരും നിലനിൽക്കുന്നത് നാം നമ്മുടെ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ച് അജ്ഞരായതുകൊണ്ടാണ്. ഇന്ത്യയിലെ ബുദ്ധിസത്തിന്റെ ചരിത്രവും രാഷ്ട്രീയവും അംബേദ്കർ പറയുന്നതുപോലെ തികച്ചും ജാതിവിരുദ്ധവും ബ്രാഹ്മണികമായ ഹിന്ദുമതവിരുദ്ധവുമാണ്. മതപരമായ ഒരു തലവുംകൂടി കേരളത്തിലെ തീണ്ടലിനും തൊടീലിനും ഉണ്ടെന്നുള്ള ഡോ.കെ.സുഗതന്റെ വാദം( ബുദ്ധമതവും ജാതിവ്യവസ്ഥയും) ഇവിടെ പ്രസക്തമാണ്. ഈ വാദം മുൻപറഞ്ഞ1948ലെ അംബേദ്കറുടെ തീണ്ടൽ മതപീഡനമായിരുന്നെന്ന വാദവുമായും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സഹോദരൻ അവതരിപ്പിച്ച അവർണരുടെ ബുദ്ധ പാരമ്പര്യവാദവുമായും ചാർച്ചയുള്ളതാണ്. പുറത്തുനിന്നു വന്ന ഹിന്ദുസന്യാസിയായ വിവേകാനന്ദനുപോലും ഭ്രാന്താലയമെന്നു തോന്നിച്ച രീതിയിലുള്ള ഹിംസാത്മകവും അപമാനവീകരിക്കപ്പെട്ടതുമായ തീണ്ടലും ജാതിഭ്രാന്തും കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽപോലും നടമാടിയിരുന്നതിന്റെ കാരണം ഈ മതഹിംസയും മതവൈരാഗ്യവുമാണ്. എത്രയെല്ലാം പീഡനങ്ങൾ അടിച്ചേൽപിച്ചിട്ടും ബ്രാഹ്മണ്യത്തിനും ജാതിക്കും വഴങ്ങാത്ത ബുദ്ധ പാരമ്പര്യമുള്ള അവർണരോടുള്ള അടങ്ങാത്ത പകയാണ് ഇത്തരത്തിലുള്ള തൊട്ടുകൂടായ്മയും കണ്ടുകൂടായ്മയും മലയാള സവർണരിൽ ജനിപ്പിച്ചത്.!
***************************
കടപ്പാട് :-
ഡോ.അജയ് ശേഖർ.
പെയിന്റിങ് -ചിത്രകാരൻ T. മുരളി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം