മുത്ത്‌ നബിയുള്ളയുടെ(സ) പല്ലി വേട്ടയും,പിന്നെ ഈസ നബിയും(അ) പന്നി പിടുത്തവും


ഒരു ഇല്ലിക്കല്‍ ഉസ്താത് പോസ്റ്റ്‌ ചിരിക്കാന്‍ ഉള്ളത് കൊണ്ട് ഇവിടെ പോസ്റ്റായി ഇടുന്നു 
Shamsudheen Ellikkal പറയുന്നു 
അസ്സലാമു അലൈക്കും കാഫിറുകളും ശിയാക്കളും കുര്‍ദുകളും സലാം മടക്കരുതെ പെണ്ണുങ്ങള്‍ പോസ്റ്റില്‍ നിന്നും മാറി നില്‍ക്കണമെന്നും അല്ലങ്കില്‍ കറുത്ത മുട് പടം ഇട്ടു കൊണ്ട് പതിഞ്ഞ സ്വരത്തില്‍ ഇമ്പമാര്‍ന്ന രീതിയില്‍ സംസാരിക്കുക്ക പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഇന്ന് ഈ പോസ്റ്റ്‌ എഴുതാന്‍ ഉണ്ടായ കാരണം മുത്ത്‌ ഹബീബുള്ളയുടെ ഉമ്മത്ത്‌കള്‍ ഒരു പാട് വഴി മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. അത് കൊണ്ടൊക്കെ തന്നെ ഇസ്ലാമില്‍ ഒരു പാട് കാര്യങ്ങള്‍ക്ക് അള്ളാഹുവും അവന്‍റെ മുത്ത്‌ ഹബീബുള്ളയും പറഞ്ഞു തന്ന കാര്യങ്ങള്‍ പുതു തലമുറ അറിയാതെ പോകുന്നു. അത് കൊണ്ട് തന്നെ അതുമുലം നമ്മുക്ക് ഒരുപാട് കുലികള്‍ നഷ്ട്ടപെടുകയും ചെയ്യുന്നു. ഇതൊക്കെ തരാന്‍ വേണ്ടിയും നന്മയിലേക് നയിക്കാന്‍ വേണ്ടിയും പല കാര്യങ്ങളും മുത്ത് നബിയുള്ള തങ്ങള്‍ (സ) പറഞ്ഞു തന്നിട്ടുണ്ട് അതില്‍ ചിലത് ഇപ്പോള്‍ പറയാം
"മുത്ത്‌ നബിയുള്ളയുടെ(സ) പല്ലി വേട്ടയും,പിന്നെ 
ഈസ നബിയും(അ) പന്നി പിടുത്തവും"
"മുത്ത്‌ നബിയുള്ളയുടെ(സ) പല്ലി വേട്ട"
പ്രവാചകൻ(സ) അനുഭവപരിചയത്തിൻറെയോ ദിവ്യബോധനത്തിൻറെയോ അടിസ്ഥാനത്തില്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ട് എങ്കില്‍ അത് ചെയ്യുക തന്നെ വേണം മനുഷ്യർക്ക് ദോഷകാരികളെന്ന് മനസ്സിലാക്കിയിട്ടുള്ള പല്ലികളെ കൊല്ലുവാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടപ്പിലാക്കുക തന്നെയാണ് വിശ്വാസികൾ ചെയ്യേണ്ടത് അതില്‍ നമ്മുക്ക് ഒരുപാട് പാഠവും കുലിയുമുണ്ട്. 
 അതിനാല്‍ ഈ ഹദീസ് പ്രകാരം എല്ലാവരും ലോകത്ത് ഇന്ന് അധികരിച്ച പല്ലി വര്‍ഗത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കണം. ചില ആളുകള്‍ സമുഹത്തില്‍ തെറ്റിദ്ധാരണ പരത്തി പല്ലിയെ കൊല്ലാൻ ആവശ്യപ്പെടുന്നില്ല എന്നൊക്കെ പറഞ്ഞു ചില ഹദീസുകള്‍ ഉദ്ധരിച്ച് പ്രവാചകനെ കുറിച്ചും ഇസ്ലാമിനെക്കുറിച്ചും മോശം പ്രതിച്ഛായ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ഇസ്ലാം വിരുദ്ധർ അവര്‍ പുത്തന്‍ വാദക്കാര്‍ തന്നെയാണ് അവര്‍ക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല
അബു ഹുറൈയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ഒരാള്‍ ഒറ്റ അടിക്കു ഒരു പല്ലിയെ കൊന്നാല്‍ അവനു ഇത്ര ഇത്ര നന്മയുണ്ട്. രണ്ടാമത്തെ അടിക്കാണ് കൊന്നതെങ്കില്‍ ഒറ്റ അടിക്കു കൊന്നതിനേക്കാള്‍ കുറഞ്ഞ നന്മയും, മൂന്നാമത്തെ അടിക്കാണ് കൊന്നതെങ്കില്‍ രണ്ടാമത്തെ അടിക്കു കൊന്നതിനേക്കാള്‍ കുറഞ്ഞ നന്മയും ഉണ്ട്” (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 146 (2240)
പല്ലിയെ ഒറ്റയടിക്ക് കൊല്ലാൻ പറഞ്ഞതിനെയാണ് ചിലർ വിമർശിക്കുന്നത്. എന്നാൽ, അത്തരക്കാർ ഉദ്ദേശിക്കുന്നത് ക്ഷുദ്രജീവികളെ ഇഞ്ചിഞ്ചായി കൊല്ലണമെന്നാണോ ? ഒരു ജീവിയുടെ ജീവനെടുക്കുകയാണെങ്കിൽ പോലും അതിനോട് കരുണ കാണിക്കണമെന്ന് പഠിപ്പിച്ച ദീൻ ആണ് ഇസ്ലാം.അതൊക്കെ ഇവര്‍ക്കൊന്നും അറിയില്ല കരുണയുടെ വിളനിലമായ ഇസ്ലാമിനെ വക്രീകരിച്ചു കൊണ്ട് കാണിക്കാന്‍ വേണ്ടിയാണു ചില ആളുകള്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്
സമാനമായ മറ്റ് പല സംഭവങ്ങളും പ്രകൃതിനിയമങ്ങൾക്കുപരിയായി സംഭവിക്കുന്ന അഭൗതിക കാര്യങ്ങളായി മുസ്ലിംങ്ങളും ക്രൈസ്തവരും ഹിന്ദുക്കളും മറ്റ് മതക്കാരുമെല്ലാം വിശ്വസിക്കുന്നുണ്ട് അതൊക്കെ ഞാന്‍ പറയണോ
"ഈസ നബിയും(അ) പന്നി പിടുത്തവും"
1400 വർഷങ്ങൾക് മുൻപ്
ഹബീബായ മുത്തു നബി (സ)
തങ്ങള്‍ ലോകവസാന നാളിൽ
ലോകത്ത് എന്തെല്ലാം
സംഭവികും എന്ന് വളരെ കൃതൃ
മായി നമുക് അറിയിച്ചു തന്നു. അതില്‍ ചിലതാണ് താഴെ
സഹിഹ് അൽ-ബുഖാരി vol 3
പുസ്തകം 43:
ഹദീസ് നമ്പർ 656 ഇൽ ഇങ്ങനെ പറയുന്നു
മറിയത്തിന്റെ മകൻ (ഈസ) നിങ്ങളുടെ ഇടയിലേക്ക് ഒരു ഭരണകര്‍ത്താവ്‌
ആയി ഇറക്കപെടുകയും, അദ്ധ്യേഹം കുരിശുകൾ ഉടക്കുകയും, പന്നികളെ കൊല്ലുകയും , ജിസ്യ നിർത്തലാക്കുകയും
ചെയ്യുന്നത് വരെ അന്ത്യം സംഭവിക്കില്ല.അന്നാളിൽ ധനം അധികരിക്കുന്നതിനാൽ ആരും അത് സ്വീകരിക്കില്ല (ദാനം)"
ആശയ ദാരിദ്ര്യം അനുഭവിചിരുന്ന ചില അന്യ മത പണ്ഡിതർ ഇത് വായിച്ച ഉടനെ ഈസ നബി (അ)വരുന്നത് ലോകത്തുള്ള
പന്നികളെ എല്ലാം കൊല്ലാൻ വേണ്ടി ആണ് എന്ന് എഴുതി പിടിപ്പിച്ചു. സംഗതി അങ്ങനെയൊക്കെ ആണെങ്കിലും ഈസാനബി (അ)ന്‍റെ ആകമനം ലോകാവസാനം ഉണ്ടാവും എന്നുള്ളതിന്റെ ഒരു തെളിവാണ്
അത് പോലെ തന്നെ പന്നി പ്രധാനമായു മാലിന്യങ്ങളും പാഴ്‌വസ്തുക്കളുമാണ് ഭക്ഷിക്കുന്നത്. പന്നിയുടെ സ്വഭാവത്തിലും അതിന്‍റെ വ്യക്തമായ സ്വാധീനം കാണാനാകും. പന്നിമാംസം തിന്നുവര്‍ക്ക് അതിന്‍റെ സ്വഭാവവും ലഭിക്കും തിന്നുന്ന വെക്തികള്‍ക്ക് പന്നിയുടെ മാനസികാവസ്ഥയും ,ശാരീരികാവസ്ഥയും ലഭിക്കും. ഖുര്‍ആന്‍ പന്നിമാസം നിഷിദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സൂറത്തുല്‍ ബഖറയില്‍ അത് കൃത്യമായി പറയുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് പന്നിമാംസത്തില്‍ അടങ്ങിയിരിക്കുന്ന ചില വിരകള്‍ മനുഷ്യന്റെ സ്വഭാവത്തെ സ്വാധീനിക്കുമെന്നും ശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്

 ഇതൊന്നും ഉള്‍കൊള്ളാനുള്ള പൊതു വിക്ഞാനം ഇവിടെയുള്ള വേറെ ഒരൊറ്റ മതസ്ഥനും യുക്തിവാദികള്‍ക്കും ഉണ്ടാവില്ല അതാണ്‌ ഇസ്ലാമിന്‍റെ മഹത്ത്വം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം