ചേലാകര്‍മ്മം ഒരു പ്രാകൃത ഗോത്രാചാരം

 

ചേലാകര്‍മ്മം ഒരു പ്രാകൃത ഗോത്രാചാരം


  






ജീവിതവും മതവും ദൈവവും എന്തെന്നറിയാത്ത നിസ്സഹായനും നിഷ്കളങ്കനുമായ ഒരു കുട്ടിയുടെ ശരീരത്തിലെ ഏറ്റവും ഉല്‍കൃഷ്ടമായ ഒരവയവത്തിന്റെ- ലിംഗത്തിന്റെ - ഒരു ഭാഗം അവന്‍ മതവും ദൈവവും എന്താണെന്നറിയുന്നതിനു മുമ്പ് അറുത്തുമാറ്റുന്നത് തികഞ്ഞ കാടത്തരവും മതഭ്രാന്തും മാത്രമാണ്. നിര്‍ബ്ബന്ധിത മതപരിവര്‍ത്തനത്തിന്‍റെ ഏറ്റവും പ്രാകൃതമായ ഒരു രുപാമാണിത്  അതെ ചേലാകര്‍മ്മം എന്നത് വെറുമൊരു ആചാരമാണ് അതൊരു പ്രാകൃതമായ മത വിശ്വാസത്തിന്‍റെ ആചാരമാണ് അതില്‍ ശാസ്ത്രീയതയുടെയും മറ്റും പേരുകള്‍ പറഞ്ഞു കൊണ്ട് അശാസ്ത്രിയതക്ക് ശാസ്ത്രീയ മുഖം നല്‍ക്കാന്‍ നടക്കുകയാണ് ഇപ്പോള്‍ മത വാക്താക്കള്‍ എന്തായാലും അതിലേക്കു ഒന്ന് എത്തിനോക്കാം 

പണ്ട് കാലങ്ങളില്‍ അതുപോലെ തന്നെ ഇപ്പോഴും  "നേര്‍ച്ച മൃഗങ്ങളായ ഒട്ടകങ്ങളുടെയും ആടുകളുടെയുമൊക്കെ കാതുകള്‍ കീറിമുറിച്ച് അടയാളം വയ്ക്കുന്ന ഒരു പതിവ് അറബികള്‍ക്കുണ്ടായിരുന്നു."  കള്ളുകുടിയും വ്യഭിചാരവും പ്രകൃതിവിരുദ്ധ നടപടികളും മറ്റുമായി കുത്തഴിഞ്ഞ ജീവിതം നയിക്കുമ്പോള്‍ അവരുടെ ലിംഗത്തിനും യോനീനാളത്തിനുമൊക്കെ ക്യാന്‍സര്‍ വരുന്നു എന്ന കാരണം പറഞ്ഞുകൊണ്ട് നിഷ്കളങ്കരും നിസ്സഹായരുമായ കുട്ടികളുടെ ലിംഗാഗ്രചര്‍മ്മം മുറിച്ചുകളയുന്നത് തനി ക്രൂരവും അപഹാസ്യവുമാണ്. 


 ലൈംഗിക വേഴ്ചയുടെ പരിപൂര്‍ണ്ണതക്കും കാമോദ്ദീപനത്തിനും ആ ലിംഗാഗ്ര ചര്‍മ്മം സഹായിക്കുമെന്ന് ലൈംഗിക ശാസ്ത്ര വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. കാരണം സ്ത്രീക്കും പുരുഷനും ഒരുപോലെ ധാരാളം സ്പര്‍ശന സുഖം നല്‍കുന്ന കാമോദ്ദീപകമായ,(erotic), ധാരാളം ഞരമ്പുകളും പേശികളുമടങ്ങുന്ന ഒരു ഭാഗമാണ് പ്രസ്തുത കിരാത നടപടിയിലൂടെ ഡോക്ടറും ഒസ്സാനും ചേര്‍ന്നു മുറിച്ചുകളയുന്നത്. ചേലാകര്‍മ്മത്തെ അംഗീകരിക്കുന്ന, ചേലാകര്‍മ്മത്തില്‍ (Non- therapeutic neonatel circumcision) എന്തെങ്കിലും ഗുണമോ ശാസ്ത്രമോ, ഉണ്ടെന്ന് അംഗീകരിക്കുന്ന ഒരു മെഡിക്കല്‍ സംഘടനകളും ഇന്ന് ലോകത്തില്ല എന്നറിയുക.
മാത്രമല്ല,മുപ്പത്തിയെട്ടോളംകാരണങ്ങളാണ് ചേലാകര്‍മ്മത്തിനെതിരെ
പ്രതികരിക്കുന്നഡോക്ടര്‍മാര്‍,
ചേലാകര്‍മ്മത്തിനെതിരായിഎടുത്തുദ്ധരിക്കുന്നത്,

 മനുഷ്യശരീരത്തിലെ, ഏറ്റവും മഹത്തായ ഒരവയവത്തിന്റെ ലിംഗത്തിന്റെ  അറ്റം അനാവശ്യമായി നിങ്ങള്‍ മുറിച്ചുകളയുന്നത് എന്തിനാണ് വിശ്വാസികള്‍ ആയിക്കോട്ടെ പക്ഷെ ചളി ചുമന്നു നടക്കുന്ന കഴുതകളായി മാറരുതെ. ഒരു ചികിത്സ എന്ന നിലയ്ക്ക് ചേലാകര്‍മ്മത്തെ എല്ലാ ആളുകളും  അംഗീകരിക്കുന്നുണ്ട്. ഖുര്‍ആനില്‍ ഒരു സൂചന പോലുമില്ലാത്തതും നബിചെയ്തിട്ടില്ലാത്തതും മുസ്ളീം പുരുഷന്മാരോടും സ്ത്രീകളോടും കുഞ്ഞുങ്ങളോടും ചെയ്യുന്ന ഏറ്റവും വലിയ ഒരക്രമവുമാണ് സുന്നത്ത് കല്ല്യാണം എന്ന 'ചേലാകര്‍മ്മം'. മുഹമ്മദിന്‍റെയും  4 ഖലീഫമാരുടെയും കാലത്ത് അറേബ്യന്‍ ജൂതന്മാര്‍  കൂട്ടം കൂട്ടമായി ഇസ്ലാമിക ചേരിയിലേയ്ക്ക് വന്നപ്പോള്‍ അവരില്‍ ഉണ്ടായിരുന്ന ഒരനാചാരം അതേപടി നിലനിര്‍ത്തി കൊണ്ട് വന്നതാണ്‌ ഈ ആചാരം . ഈജിപ്ത്, സുഡാന്‍, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ പെണ്‍കുട്ടികള്‍ പോലും ചേലാകര്‍മ്മത്തിന് ഇരയാകുന്നുണ്ട്. മുആവിയയുടെ  ഭരണകാലത്ത് ആ അനാചാരം ഒരു സുന്നത്തായി നിലനിര്‍ത്താനും പ്രചരിപ്പിക്കാനും മുആവിയയും അബൂഹുറൈറയും 800 ശിഷ്യരും പ്രത്യേകം പ്രചാരവേല നടത്തുകയും ചെയ്തു. അതുമാത്രമാണ് മുസ്ളീം പുരുഷന്‍മാര്‍ ചെയ്യുന്ന ചേലാകര്‍മ്മത്തിന്റെ അടിസ്ഥാനം. അല്ലാതെ ഖുര്‍ആനിലോ യഥാര്‍ത്ഥ നബിചര്യയിലോ ചേലാകര്‍മ്മത്തിന് യാതൊരു അടിസ്ഥാനവും കാണുന്നില്ല.ഇനി എന്തൊക്കെയാണ് ഇതിന്‍റെ പരിണിത ഫലം എന്നുള്ളത് നോക്കാം. 

 ചേലാകര്‍മ്മത്തിലെ മതവും ശാസ്ത്രവും നമുക്കൊന്ന് പഠിക്കാം. അതിനുമുമ്പായി അല്‍പം മത  ചരിത്രവും നാം പഠിക്കേണ്ടതുണ്ട്. ലൈംഗികത (ലൈംഗിക ചിന്താഗതിയും ലൈംഗിക വേഴ്ചയും) പാപമാണെന്നും അത് ചെകുത്താന്‍റെ  പ്രവര്‍ത്തനമാണെന്നും പുരാതന കാലത്ത് ചില ജൂതന്മാര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, പ്രാര്‍ത്ഥിക്കുമ്പോള്‍ മൂത്രത്തിന്റെ അംശം ലിംഗാഗ്രചര്‍മ്മത്തില്‍ (Foreskin- പുരുഷ ലിംഗത്തിന്റെ അഗ്രം ആവരണം ചെയ്തിരിക്കുന്ന ചര്‍മ്മം - മണിച്ഛദം-Prepuce) തങ്ങി നില്‍ക്കുന്നത് മഹാ പാപമാണെന്നും “മൂത്രത്തുള്ളി”നജസാണെന്നും 'തുള്ളി മൂത്രം' തൊലിയില്‍ തങ്ങിനിന്നാല്‍ അവരുടെ പ്രാര്‍ത്ഥനയും നമസ്കാരവുമൊന്നും ദൈവം സ്വീകരിക്കുകയില്ല എന്നും ചില ജൂതറബ്ബിമാര്‍ നിയമമാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇവര്‍ ഇത് ചെയ്യാനുള്ള കാരണം അമിതമായ ആരാധന ഭ്രാന്തിനെയാണ് ഇവര്‍ ഇതുകൊണ്ട് കാണിക്കുന്നത്.  ലൈംഗിക വേഴ്ചയില്‍ ഒരു അപൂര്‍ണത കൈവരുത്താനും ലിംഗാഗ്രചര്‍മ്മത്തില്‍ 'തുള്ളി മൂത്രം' തങ്ങി നില്‍ക്കുന്നത് തടയാനും വേണ്ടി ലോകത്താദ്യമായി ലിംഗത്തിന്റെ അറ്റത്തുള്ള തൊലി മുറിച്ചുകളഞ്ഞ - ലിംഗാഗ്രചര്‍മ്മം ഛേദിച്ച -ആദ്യത്തെ മതവിഭാഗമായിരുന്നു ജൂതര്‍.
ലൈംഗികത (ലൈംഗിക ചിന്താഗതിയും ലൈംഗിക വേഴ്ചയും) പാപമാണെന്ന് ചില പുരാതന ഗോത്രങ്ങളും ജൂത ഗോത്രങ്ങളും വിശ്വസിച്ചിരുന്നു. ഇബ്രാഹിം നബിയുടെ കാലഘട്ടത്തിന് എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ (സുമാര്‍ 6000 വര്‍ഷങ്ങള്‍ക്ക് മുമ്പ്) കിഴക്കന്‍ ആഫ്രിക്കയിലെ ചില കാട്ടുഗോത്രങ്ങളില്‍ ചേലാകര്‍മ്മം എന്ന ആചാരം നില നിന്നിരുന്നതായി കാണാം - ഇബ്രാഹിം നബിയാണ് ചേലാകര്‍മ്മം ആരംഭിച്ചത് എന്ന സുന്നി വിശ്വാസം തെറ്റാണെന്ന് സാരം. സുഡാന്‍, ലിബിയ, എത്യോപ്യ, സോമാലിയ തുടങ്ങിയ നാടുകളിലെ ചില പുരാതന കുടുംബങ്ങളും ഗോത്രങ്ങളും തങ്ങളുടെ ഗോത്രക്കാരെ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി നല്ല ചുട്ടുപഴുത്ത നീണ്ട ലോഹക്കമ്പികള്‍ ചൂടാക്കി കഴുത്തിലും മാറിലും മുഖത്തുമൊക്കെ മനോഹരമായ പാടുകള്‍ സൃഷ്ടിക്കുമായിരുന്നു. മരണം വരെ ആ പാടുകള്‍ (Scar) പോകാത്തതുകൊണ്ട് ഏത് കാലഘട്ടത്തിലും അവരെ തിരിച്ചറിയാന്‍ എളുപ്പമായിരുന്നു. കിഴക്കന്‍ ആഫ്രിക്കയിലെ ചില കാടരും ചില കാട്ടറബി ഗോത്രങ്ങളും ലിംഗത്തിന്റെ അറ്റത്തുള്ള തൊലി മുറിച്ചുമാറ്റി ഇങ്ങനെ അടയാളം വെച്ചിരുന്നു. സുമാര്‍ 6000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഈജിപ്തിലാണ് ചേലാകര്‍മ്മം ഒരു മതാചാരമായി ആരംഭിച്ചത് എന്ന് പലരും അഭിപ്രായപ്പെടുന്നു. സര്‍പ്പാരാധനയുമായി (Snake worship) ചേലാകര്‍മ്മത്തിന് ബന്ധമുണ്ടെന്നാണ് ഒരുകൂട്ടര്‍ കരുതുന്നത്. പാമ്പുകള്‍ അതിന്റെ പുറംതൊലി (ഉറ) ഉരിയുന്നതോടെ, നല്ല തിളക്കവും മിനുസവുമുള്ള പുത്തന്‍തൊലിയോടെ പുറത്തുവരുന്നത് ഈജിപ്തിലെ ചില പ്രാകൃത വര്‍ഗ്ഗക്കാര്‍ കണ്ടിരുന്നു. അതോടുകൂടിആപാമ്പുകള്‍ അനശ്വരമാകുമെന്ന് (Immortal) അവര്‍ വിശ്വസിച്ചു. മനുഷ്യന്റെ ലിംഗാഗ്ര ചര്‍മ്മവും പാമ്പിന്റെ ആവരണവും ഒരുപോലെയാണെന്നായിരുന്നു അവരില്‍ ചിലരുടെ വിശ്വാസം. (snake skin = foreskin) ലിംഗാഗ്ര ചര്‍മ്മം മുറിച്ചുമാറ്റുന്നതോടെ ശരീരത്തിലെ ഒരനാവശ്യ ഭാഗം മുറിച്ചുമാറ്റുന്നതുപോലെയാണ് അവര്‍ കരുതിയിരുന്നത്. ലിംഗാഗ്ര ചര്‍മ്മം (foreskin) മുറിച്ചുമാറ്റുന്നതോടെ ലിംഗം വളരെ 'ക്ളീന്‍' ആയി എന്നെന്നും നിലനില്‍ക്കും എന്നും അവര്‍ കരുതി. പിന്നീടു വന്ന ഒരു ജനതയായ സെമിറ്റിക് മതങ്ങളുടെ പിതാവ് എന്ന് പറയുന്ന ഇബ്രാഹീം നബി നടത്തിയ ഒരു ചികിത്സയുടെ ഫലമായി ഇതൊരു ആചാരമായി കൊണ്ട് നടന്നു. മുപ്പര്‍ക്ക് പ്രായമായപ്പോള്‍ എല്ലാവര്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്നതുപോലെ ഒരുപാട് രോഗങ്ങളും ക്ഷീണവും ഇബ്രാഹിം നബിയെയും ബാധിച്ചു. തന്റെ ലിംഗാഗ്രചര്‍മ്മത്തിന്റെ അറ്റത്ത് വന്നുപെട്ട നീര്‍വീഴ്ചയും നിരന്തരമായ വേദനയും പഴുപ്പും സ്വാഭാവികമായി ഇബ്രാഹിമില്‍ ആശങ്ക ഉയര്‍ത്തി. തനിക്ക് വന്നുപെട്ട അസുഖം ഭേദമാക്കുവാന്‍ അന്നത്തെ അറിയപ്പെടുന്ന ഏറ്റവും നല്ല വൈദ്യന്മാരായ  ഗോത്രത്തലവരെയും ഇബ്രാഹിം സമീപിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം രാഗഗ്രസ്ഥമായ ആ തൊലി മുറിക്കാന്‍ ഇബ്രാഹിം തീരുമാനിച്ചു. ഒരു ചികിത്സ എന്ന നിലയ്ക്ക് ഇബ്രാഹിം  വൈദ്യന്മാരും സഹായികളും അത് ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു.  

 ഈ ആചാരകര്‍മ്മം കൊണ്ട്  അമിതമായ രക്തസ്രാവത്തിലേയ്ക്കും ചിലപ്പോള്‍ ലിംഗത്തിന്റെ അറ്റം വികൃതമാകുന്നതിനും (Scarring)കാരണമായി. ജനന സമയത്ത് ലിംഗാഗ്രവും ((Glans) ലിംഗാഗ്ര ചര്‍മ്മവും (Glans) ഒട്ടിച്ചേര്‍ന്ന് - ഒന്നായി നില്‍ക്കുന്ന- അവസ്ഥയിലായിരിക്കും. സാധാരണയായി കുട്ടികള്‍ക്ക് 3 മുതല്‍ 5 വയസ്സ് വരെയാകുന്നതോടെ ലിംഗാഗ്രചര്‍മ്മം (foreskin) ലിംഗാഗ്ര (Glans) ത്തില്‍ നിന്ന് വേര്‍പെടുകയും അതൊരു തെന്നിമാറുന്ന ആവരണമായി, ലിംഗാഗ്രത്തില്‍ ഒരു രക്ഷാകവചമെന്നോണം നിലനില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ചില കുട്ടികള്‍ക്ക് ലിംഗാഗ്രചര്‍മ്മം, ലിംഗാഗ്രത്തില്‍നിന്ന് വേര്‍പെടാതെ ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന (adhesions) അവസ്ഥ 17-18 വയസ്സ് വരെയൊക്കെ നീണ്ടുപോവാറുണ്ട്. ചിലപ്പോള്‍ അതു ചെറിയ ശസ്ത്രക്രിയ വഴി (minor surgery) നേരെയാക്കേണ്ടതായി വരും. ഈ അവസ്ഥ മനസ്സിലാക്കാത്ത പഴയ ജൂത ഒസ്സാന്‍മാരില്‍ ചിലര്‍ (Mohel), വേണ്ടത്ര വൃത്തിയില്ലാത്ത ഉപകരണങ്ങളും മറ്റും ഉപയോഗിച്ച്(without proper sterilization ) ചേലാകര്‍മ്മം ചെയ്തതു കാരണം ചില ഒറ്റപ്പെട്ട മരണങ്ങള്‍ സംഭവിച്ചു. അമിതമായ രക്തസ്രാവവും അണുബാധയുമൊക്കെയായിരുന്നു മരണങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും (scar) കാരണമാകുന്നു 
 ജൂതരിലെ ചില ബുദ്ധിജീവികള്‍ ചില പ്രത്യേകതരം റിംഗുകള്‍ ഉപയോഗിച്ച് (ചെമ്പും തകരവും ചേര്‍ത്തുണ്ടാക്കിയ റിംഗുകള്‍ ഉപയോഗിച്ച് , Pondus Judaeus or Judaeum pondum). ഇത്തരത്തിലുളള്ള ചില വികൃതായ ലിംഗാഗ്രം ശരിയാക്കാന്‍ ശ്രമം തുടങ്ങി. മാത്രമല്ല, ജൂതരിലെ ഒസാന്മാരുടെയും ജൂത റബ്ബിമാരുടെയും ഈ പരാക്രമത്തെയും ചേലാകര്‍മ്മത്തെയും ചോദ്യം ചെയ്തുകൊണ്ട് ചില ജൂതബുദ്ധിജീവികള്‍ രംഗത്ത് വരാന്‍ ഇത്തരം അനിഷ്ഠ സംഭവങ്ങള്‍ കാരണമായി.
ജൂതരിലെ ചേലാകര്‍മ്മത്തിന്റെ മൂന്നാം ഘട്ടം മെസ്സിസാ (Messisa - Metzizah) എന്ന പേരില്‍ അറിയപ്പെടുന്നു. ബി.സി. 500 - 625 കാലഘട്ടത്തിലായിരുന്നു (Talmudic Period) ഇത് പ്രചാരത്തിലുണ്ടായിരുന്നത്. ഈ ചടങ്ങില്‍ ചേലാകര്‍മ്മം ചെയ്യുന്ന ജൂത ഒസാന്‍ (Mohel) ചേലാകര്‍മ്മത്തിന് ശേഷം ചേലാകര്‍മ്മം ചെയ്യപ്പെട്ട കുട്ടിയുടെ ലിംഗാഗ്രത്തില്‍ നിന്നും സ്രവിക്കുന്ന രക്തം സ്വന്തം വായകൊണ്ട് വലിച്ച് എടുക്കുമായിരുന്നു.(Sucking). ചേലാകര്‍മ്മം ചെയ്യുന്ന ഒസാന്റെ വായില്‍ നിന്നുള്ള അണുബാധകാരണം ഒരുപാട് ജൂത ശിശുക്കള്‍ മരിക്കാന്‍ ഇത് കാരണമായി. ജൂതരിലെ പരിഷ്കരണ വാദികളും പുരോഗമനവാദികളും ക്രമേണ ശക്തി പ്രാപിക്കുകയും ചേലാകര്‍മ്മം ഒരനാവശ്യമായി അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. 1843-ല്‍ ഫ്രാങ്ക് ഫര്‍ട്ടില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ചേലാകര്‍മ്മം ഒരനാവശ്യമായി ജൂതരിലെ ബുദ്ധി ജിവികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

 നിര്‍ബന്ധമല്ലാത്ത - ഒരു ഐഛിക ആചാരമായിട്ടാണ് - (സുന്നത്തായിട്ടാണ്) ചേലാകര്‍മ്മത്തെ കണ്ടുവരുന്നത്. എങ്കിലും ചേലാകര്‍മ്മം ചെയ്യാത്ത (ലിംഗാഗ്രചര്‍മ്മം നഷ്ടപ്പെടാത്ത) ഒരൊറ്റ സുന്നിയെയും മുസ്ളീംകള്‍ക്കിടയില്‍ കാണാന്‍ സാധ്യമല്ല എന്നതാണ് സത്യം. സുന്നത്താണെങ്കിലും നിര്‍ബന്ധമായ കാര്യത്തെക്കാള്‍ ഗൌരവമായിട്ടാണ് മുസ്ളീംകള്‍ ചേലാകര്‍മ്മം ആചരിച്ച് പോരുന്നത്. ഇതൊരു പ്രാകൃത ഗോത്ര ആചാരമാണ് അസുഖം വരും എന്ന് കരുതി നേരത്തെ തന്നെ മുറിച്ചു മാറ്റുന്നത് വിഡ്ഢിത്തമാണ്

ചേലാകര്‍മ്മത്തില്‍ പതിയിരിക്കുന്ന അപകടങ്ങള്‍. (Hidden Traumas of Circumcision!)
കുടുംബജീവിതവും, ലൈംഗികാസ്വാദനവും, സന്താനലബ്ധിയുമൊക്കെ. ലൈഗിംക വേഴ്ചയില്‍ പുരുഷനും സ്ത്രീക്കും ഏറ്റവും അധികം സ്പര്‍ശനസുഖം നല്‍കുന്ന-സംവേദന ക്ഷമത വര്‍ദ്ധിപ്പിക്കുന്ന-കാമേദ്ദീപകവുമായ (Erotic) ഇരുപതിനായിരത്തോളം ഞരമ്പുകളുള്ള (Nerve endings DÅ) ലിംഗാഗ്രത്തെ (Glans ) സംരക്ഷിക്കുന്ന ഒരു രക്ഷാകവചവുമായ, ധാരാളം പ്രത്യേകതകളുള്ള, തൊലിയുടെ ഒരു ഭാഗമാണ് ഡോക്ടറും ഒസ്സാനും ചേലാകര്‍മ്മത്തിലൂടെ മുറിച്ചുകളയുന്നത്.
ചേലാകര്‍മ്മത്തിന് വിധേയരാകാത്ത പുരുഷന്മാര്‍ക്ക് ചേലാകര്‍മ്മം ചെയ്യപ്പെട്ട പുരുഷന്മാരേക്കാള്‍ ലൈംഗികത കൂടുതല്‍ ആസ്വദിക്കാന്‍ കഴിയുന്നു എന്ന് ഒരുപാട് പഠനങ്ങള്‍ തെളിയിക്കുന്നു.
മനുഷ്യന്റെ ഏറ്റവും മഹത്തായ ഒരവയവത്തിന്റെ - ലിംഗത്തിന്റെ - അറ്റത്തുള്ള ആ ചര്‍മ്മത്തിന് എന്തു കുഴപ്പമാണ് നിങ്ങള്‍ കാണുന്നത്


  അമേരിക്ക, ബ്രിട്ടണ്‍, സ്വീഡന്‍, കനഡ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ വികസിത രാജ്യങ്ങളിലെ ഒരുപാട് ഡോക്ടര്‍മാര്‍ തങ്ങളുടെ അടുക്കല്‍ കൊണ്ടുവരുന്ന കുട്ടികളുടെ ചേലാകര്‍മ്മം ചെയ്യില്ല എന്ന തീരുമാനം ഒരു പ്രതിജ്ഞയെന്നോണം എടുത്തിരിക്കുന്നു. കാരണം ചേലാകര്‍മ്മം മുഖേന നേരെയാക്കാവുന്ന, ലിംഗാഗ്രചര്‍മ്മത്തിന് വരാന്‍ സാധ്യതയുള്ള എല്ലാ രോഗങ്ങളും (മൂത്ര തടസ്സം, ഫൈമോസിസ്,- Phymosis, U.T.I - Urinary Tract Infection) ബലൂണിംഗ് ഓഫ് ദി ഫോര്‍സ്കിന്‍ Ballooning of the Foreskin - പുരുഷലിംഗത്തിന്റെ പുറത്തേയ്ക്കുള്ള ദ്വാരം ചെറുതാവുകയോ അടയുകയോ ചെയ്യുന്നത് കാരണം മൂത്രമൊഴിക്കുമ്പോള്‍ ലിംഗാഗ്രചര്‍മ്മത്തിനും ലിംഗത്തിന്റെ അഗ്രഭാഗത്തിനും ഇടയില്‍ മൂത്രം സംഭരിക്കപ്പെടുന്നത് കാരണം ലിംഗാഗ്രം ഒരു ബലൂണ്‍പോലെ വീര്‍ക്കുന്ന അസുഖം). എന്നിങ്ങനെ ഏതാണ്ടെല്ലാ അസുഖങ്ങളും ചേലാകര്‍മ്മം ചെയ്യാതെതന്നെ ശരിയാക്കാന്‍ പറ്റുമെന്ന് ഡോക്ടര്‍മാര്‍ സമര്‍ത്ഥിക്കുന്നു. ഗത്യന്തരമില്ലാത്ത ഘട്ടത്തില്‍ മാത്രം ചേലാകര്‍മ്മം ചെയ്യാം എന്ന് മാത്രം. ചില പ്രമേഹരോഗികളിലും ചില വൃദ്ധരില്‍ കാണപ്പെടുന്ന"Lichen Sclerosis' എന്ന രോഗത്തിന്റെ ഭാഗമായി കാണപ്പെടുന്ന Balatinis Xerotica Obliterans (BXO) എന്ന രോഗാവസ്ഥയില്‍ മാത്രമാണ് ചേലാകര്‍മ്മം ഒരു ചികിത്സയെന്നോണം വേണ്ടിവരുന്നത്. 99 ശതമാനം ഫൈമോസിസും ചേലാകര്‍മ്മം കൂടാതെ കേവലം സ്റിറോയ്ഡ് ചികിത്സ (Steroid Therapy) യിലൂടെയും കണ്‍സര്‍വേറ്റിവ് സര്‍ജറിയിലൂടെയും ശരിയാക്കാം എന്നാണ് ഇപ്പോള്‍ അറിയുന്നത് തികച്ചു അശാസ്ത്രീയമായ ഈ പ്രാകൃത കര്‍മ്മം സമുഹത്തില്‍ നിന്നും എടുത്തു പോകുക തന്നെ വേണം .


ലൈംഗികാസ്വാദനത്തിനാവശ്യമായ അതി വിശിഷ്ടമായ ഞരമ്പുകളും പേശികളമടങ്ങുന്ന ഒരു 'ഹൈടക്' ചര്‍മ്മമാണ്.(Hytech Skin). ലൈംഗിക വേഴ്ചയില്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ കാമോദ്ദീപകമായ (Erotic) ഇരുപതിനായിരത്തോളം ഞരമ്പുകളുള്ള, ഇലാസ്തിക ഗുണങ്ങളുള്ള (Elastic Property) പേശികള്‍ അടങ്ങിയ റിഡ്ജ്ഡ് ബാന്റ് (Taylors Ridged Band) ഫ്രീനാര്‍ ബാന്‍ഡ് (Frenar Band) മിസ്നേഴ്സ് കോര്‍പ്പസല്‍ (Meissners Corpuscle) എന്നിവ അടങ്ങിയ അതിവിശിഷ്ടമായ തൊലിയാണ് ഫോര്‍സ്കിന്‍. ഇതില്‍ ഫ്രീനാര്‍ ബാന്റും റിഡ്ജ്ഡ് ബാന്‍ഡും പുരുഷന്മാര്‍ക്കു വളരെയധികം കാമോദ്ദീപക ശക്തിയുള്ളതാണെന്ന് (Highly Erogenous) അഭിപ്രായപ്പെടുന്നു. ഈ ഭാഗം പലപ്പോഴും ചേലാകര്‍മ്മത്തിലൂടെ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുന്നു. നമ്മുടെ കണ്ണും മൂക്കും നാവുമൊക്കെ പോലെത്തന്നെ കാമോദ്ദീപനത്തിനുവേണ്ടി പ്രകൃതി പ്രത്യേകം സംവിധാനം ചെയ്തുണ്ടാക്കിയ ഒരു പ്രത്യേക അവയവം തന്നെയാണ് (Sense Organ) ഈ ഫോര്‍സിക്ന്‍ എന്ന് ജോണ്‍ ആര്‍.ടൈലറുടെ പഠനങ്ങള്‍ തെളിയിക്കുന്നു.ആ സാധനമാണ് ഇവര്‍ ഒരു അറിവ് കേടിന്റെ ഫലമായി മുറിച്ചു മാറ്റുന്നത്

  എല്ലുകളാലും (Skull) ) പേശികളാലും (Occular Muscles) കണ്‍പോളകളാലും (Eye lid) ഒക്കെ ചുറ്റപ്പെട്ട് വളരെ സുരക്ഷിതമായ ഒരു വലയത്തിലാണ് നമ്മുടെ കണ്ണുകള്‍ സ്ഥിതി ചെയ്യുന്നത്. കണ്‍പോളകള്‍ ( മിനുട്ടില്‍ സുമാര്‍ എഴുപതോളം തവണ കണ്ണിനെ തുടച്ച് വൃത്തിയാക്കികൊണ്ടിരിക്കുന്നു. കണ്ണുകളുടെ സംരക്ഷണത്തില്‍ അതിപ്രധാനമായ ഒരു സ്ഥാനം കണ്‍പോളകള്‍ക്കുണ്ടെന്ന് സാരം. കണ്ണുനീര്‍ ഗ്രന്ഥിയില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന കണ്ണുനീരിന്റെ സഹായത്തോടെ കണ്ണുകളുടെ കോര്‍ണിയയും റെറ്റിനയും അടക്കമുള്ള മുന്‍ഭാഗത്തിന്റെ അകത്ത് കാണപ്പെടുന്ന ടാലഴാമ എന്ന ദ്രാവകം ഒരു 'മോശം' സാധനമല്ല. അത് പ്രകൃതിയുടെ പരിണിതഫലമായി പരിണാമമായി കിട്ടിയ ഒന്നാണ്. പരിണാമ ഘടനയുടെ ഭാഗം തന്നെയാണ്. ആ കൊഴുത്ത ദ്രാവകത്തില്‍ ഒരുപാട് ഗുണങ്ങളുണ്ടെന്ന് ഡോക്ടര്‍മാരും ലൈംഗിക ശാസ്ത്രവിദ്ധഗരും അഭിപ്രായപ്പെടുന്നു. . വായ്നാറ്റമകറ്റാന്‍ വായകഴുകി വൃത്തിയാക്കുന്നതുപോലെ ലിംഗാഗ്രചര്‍മ്മം കഴുകി വൃത്തിയാക്കാന്‍ കുട്ടികളെ പഠിപ്പിക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്.
ധ്രുവപ്രദേശങ്ങളിലും ശൈത്യരാജ്യങ്ങളിലും അതുപോലെ ഉയര്‍ന്ന പ്രദേശങ്ങളിലും (വയനാട്, ഊട്ടി, കൊടൈക്കനാല്‍, ഹിമാലയന്‍ താഴ്വര) സാധാരണ കണ്ടുവരാറുള്ള 'ഹിമഹതി' യില്‍ (Frost Bite) (അതിശൈത്യം മൂലമുള്ള വേദന- മൊട്ടുസൂചികൊണ്ട് കുത്തുന്നതുപോലെയുള്ള കടച്ചിലും ചൊറിച്ചിലും) ഹിമഹതിയില്‍ നിന്ന് ലിംഗാഗ്ര ഭാഗത്തെ (ഗ്ളാന്‍സിനെ) ലിംഗാഗ്ര ചര്‍മ്മം സംരക്ഷിക്കുന്നു.

 
ചേലാകര്‍മ്മം മൂലം പുരുഷലിംഗത്തിന്റെ വലിപ്പം ഗണ്യമായി കുറയുന്നു എന്നും ചില ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. കാരണം അറുത്തുമാറ്റപ്പെടുന്ന ആ തൊലി പുരുഷലിംഗത്തിന്റെ താഴ്ഭാഗത്തെ തൊലിയില്‍ നിന്നും വ്യത്യസ്തമായി ഇരട്ട പാളികളുള്ളതാണ (Double- layered). പുറത്തെ പാളി സാധാരണ തൊലിയും (Skin) അകത്തെ ഭാഗം ശ്ളേഷ്മ ചര്‍മ്മവും (Mucosa) ആണ്. അങ്ങനെ നോക്കുമ്പോള്‍ പുരുഷലിംഗത്തിന്റെ മൊത്തം തൊലിയില്‍ ഏതാണ്ട് പകുതിയോളം ഭാഗമാണ് ചേലാകര്‍മ്മത്തിലൂടെ നഷ്ടപ്പെടുന്നത്. ആ അറുത്തുമാറ്റപ്പെടുന്ന തൊലിയിലെ രക്തക്കുഴലുകള്‍ (ചെറിയ ധമനികളും സിരകളും) ചേര്‍ത്തുവച്ചാല്‍ മൈലുകളോളം ദൂരമുണ്ടാകുമത്രേ. ഇതൊരു അതിശയോക്തി കലര്‍ന്ന പ്രസ്താവനയായി നമുക്കു തോന്നാം. എങ്കിലും ഒരു പ്രത്യേക പ്രവര്‍ത്തനത്തിനു വേണ്ടി സംവിധാനം ചെയ്തുണ്ടാക്കിയിട്ടുള്ള ഒരു യന്ത്രത്തിന്റെ ഏതെങ്കിലും ഒരു ഭാഗം കേടാവുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ആ യന്ത്രത്തിന്റെ പ്രവര്‍ത്തനക്ഷമത പിന്നെ എത്രത്തോളം ഉണ്ടാവും എന്നുള്ളത് ഒന്ന് ഊഹിച്ചു നോക്കുക.

  കണ്‍പോളകളെപോലെതന്നെയാണ് മനുഷ്യന്റെ ലിംഗാഗ്രഭാഗത്തെ പൊതിഞ്ഞുകൊണ്ടുള്ള ലിംഗാഗ്രചര്‍മ്മത്തിന്റെയും പ്രവര്‍ത്തനം. പുരുഷ ലിംഗത്തിന്റെ ത്രികോണാകൃതിയിലുള്ള അഗ്രഭാഗത്തെ (Glans) ആ ചര്‍മ്മം പല രീതിയിലും സംരക്ഷിച്ച് നിലനിര്‍ത്തുന്നു. ലിംഗത്തിന്റെ അഗ്രഭാഗത്തുള്ള രതിസുഖദായകമായ - കാമോദ്ദീപകമായ - ഒരുപാട് ഞരമ്പുകള്‍ അതിന്റെ പരിപൂര്‍ണ്ണാവസ്ഥയില്‍ സംരക്ഷിച്ച് നിലനിര്‍ത്താന്‍ ആ ലിംഗാഗ്രചര്‍മ്മം അത്യാവശ്യമാണ്. ചേലാകര്‍മ്മം ചെയ്യുന്നതോടുകൂടി ആ രക്ഷാകവചം നഷ്ടപ്പെടുകയും ലിംഗാഗ്രം (Glans) അടിയുടുപ്പിന്റെയും വസ്ത്രങ്ങളുടെ പരുക്കന്‍ ഭാഗങ്ങളില്‍ തട്ടി നിരന്തരമായ ഘര്‍ഷണത്തിനും (Glans)ഉരസലിനും വിധേയമാകുന്നു. അന്തരീക്ഷത്തിലെ ഉയര്‍ന്ന ഊഷ്മാവും ലിംഗാഗ്രത്തെ വരണ്ടതാക്കുന്നു. കാരണം ഫോര്‍സ്കിസിന്റെയും ഗ്ളാന്‍സിന്റെയും അടിഭാഗത്ത് നിന്നും സ്രവിക്കപ്പെടുന്ന സ്മെഗ്മ (Smegma) എന്ന പേരില്‍ അറിയപ്പെടുന്ന വഴുവഴുപ്പുള്ള ഒരു ദ്രവ പദാര്‍ത്ഥം ലിംഗാഗ്രചര്‍മ്മത്തിന്റെ സഹായത്തോടെ എപ്പോഴും ലിംഗാഗ്രത്തെ മിനുസവും മൃദുലവും ഈര്‍പ്പവുമുള്ള ഒരു പുത്തന്‍ അവസ്ഥയില്‍ നിലനിര്‍ത്തുന്നു. ചേലാകര്‍മ്മം ചെയ്യുന്നതോടുകൂടി ആ രക്ഷാകവചം നഷ്ടപ്പെടുകയും ലിംഗാഗ്രം ബാഹ്യവത്കരിക്കപ്പെടുകയും ((Externalization) എന്നന്നേയ്ക്കും പുറത്താകുകയും അതുവഴി കരാട്ടനൈസേഷന (Keratinization)വിധേയമാകുകയും ആ തൊലി അല്‍പം പരുക്കനായി മാറുകയും ചെയ്യുന്നു. ഈ അവസ്ഥ തുടരുന്നതിനാല്‍ ഗ്ളാന്‍സിലുള്ള (ലിംഗാഗ്ര ഭാഗത്തുള്ള) ഞരമ്പുകളുടെ സംവേദന ക്ഷമതയും കാമോദ്ദീപന പ്രവര്‍ത്തനവും പകുതിയോളം കുറയുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

 ചേലാകര്‍മ്മം ചെയ്താല്‍ ലൈംഗിക വേഴ്ചയുടെ സമയപരിധി കൂടും, ശീഘ്രസ്ഖലനം ഒഴിവാകും എന്നൊരു മിഥ്യാധാരണ ചില സുന്നി മൌലവിമാരും ദുര്‍മന്ത്രവാദികളും മുറിവൈദ്യ•ാരും പ്രചരിപ്പിക്കാറുണ്ട്. ഈ ധാരണ തികച്ചും തെറ്റാണ്. ലൈംഗിക വേഴ്ചയുടെ ദൈര്‍ഘ്യവും പാരമ്യതയുമൊക്കെ ഭാര്യാഭര്‍ത്താക്ക•ാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം മാനസികമായ ആരോഗ്യമാണ്. യാതൊരു മാനസിക പിരിമുറുക്കവുമില്ലാത്ത - ടെന്‍ഷനില്ലാത്ത- സംതൃപ്തരായ- മറ്റുള്ളവര്‍ക്ക് പാരവെയ്ക്കാത്ത- നിഷ്കളങ്കരായ ദമ്പതിമാരാണ് ലൈംഗികത അതിന്റെ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായി ആസ്വദിക്കുന്നത് എന്നറിയുക...!
ചേലാകര്‍മ്മം പുരുഷലിംഗത്തിന്റെ നിറം മാറാനും കാരണമാകുന്നു. സാധാരണഗതിയില്‍ നീലലോഹിത വര്‍ണ്ണമുള്ള (Venous Purple) പുരുഷലിംഗം ഉരസലിനും ഘര്‍ഷണത്തിനും ഉയര്‍ന്ന ഊഷ്മാവിനുമൊക്കെ വിധേയമായി അതിന്റെ പുതുമയും മിനുസവും മാര്‍ദ്ദവവും ഈര്‍പ്പവും നഷ്ടപ്പെട്ട് (Keratinization മൂലം) ഒരുതരം (Dark Grey) ചാരനിറമുള്ളതായി മാറുന്നു.
അമിതമായ രക്തസ്രാവം, ഷോക്ക് (Hypovolumic Shock) മരണം (SIDS- Sudden Infant Death Syndrome) അണുബാധ, ലൈംഗികവൈകൃതങ്ങള്‍ (Sexual Perversions, Homo Sexualism, Mesogyny etc.) കാമോദ്ദീപന ശക്തിയിലുള്ള (Erogenous) കുറവ്, ലൈംഗിക വേഴ്ചയിലുള്ള സംവേദനക്ഷമതയിലും, സ്പര്‍ശനക്ഷമതയിലുമുള്ള കുറവ്, പുരുഷ ലിംഗത്തിന്റെ വലിപ്പം കുറയല്‍ എന്നിങ്ങനെ ചെറുതും വലുതുമായി മുപ്പത്തിയെട്ടോളം കാരണങ്ങളാണ് ചേലാകര്‍മ്മത്തിനെതിരെ ഡോക്ടര്‍മാര്‍ എടുത്തുകാട്ടുന്നത്.

 അണ്ടികളഞ്ഞ അണ്ണാന്റെ ജാള്യത' മാത്രം. ചേലാകര്‍മ്മം ചെയ്ത പുരുഷന്റെ ലിംഗം ഇറക്റ്റഡ് സ്റേറ്റില്‍ (Erected State) കാണാന്‍ നല്ല ഭംഗിയുണ്ടെന്ന് (Visual Signal for Sexual Arousal) കാലിഫോര്‍ണിയ സിറ്റിയിലെ നാല് വേശ്യകള്‍ അഭിപ്രായപ്പെട്ടത് മാത്രമാണ് ഇപ്പോള്‍ ചേലാകര്‍മ്മത്തെ അനുകൂലിക്കുന്നവര്‍ക്ക് പറയാനുള്ള ഏക ന്യായം

 
ഈയടുത്ത കാലത്തായി നവജാത ശിശുക്കളില്‍ നടത്തിവരുന്ന ചേലാകര്‍മ്മം (Infant Circumcision) നമ്മുടെ നാട്ടില്‍ വളരെ കൂടുതലായിക്കൊണ്ടിരിക്കുന്നു. ഒരു ഫാഷനെന്നോണം യാതൊരു തത്വദീക്ഷയോ വീണ്ടുവിചാരമോ ഇല്ലാതെ വളരെ ലാഘവത്തോടുകൂടിയാണ് ഈ കിരാത നടപടി നടത്തിക്കൊണ്ടിരിക്കുന്നത്. നവജാത ശിശുക്കള്‍ക്ക് വേദന അനുഭവപ്പെടുന്നില്ല എന്നൊരു മിഥ്യാധാരണയും ദമ്പതികള്‍ക്കിടയില്‍ പ്രചരിപ്പിക്കപ്പെടുന്നു. ഇത് തെറ്റാണെന്നാണ് അമേരിക്കയിലെ പല ഗവേഷകരും ശിശുരോഗ വിദഗ്ദ്ധ•ാരും (American Academy of Paediatrics) ചേലാകര്‍മ്മത്തിന്നിരയായ നവജാത ശിശുക്കളുടെ രക്തത്തില്‍ കാണപ്പെടുന്ന പ്ളാസ്മ കോര്‍ട്ടിസോളിന്റെ (Plasma Cortisol) ആധിക്യം, അമിതമായ ഹൃദയമിടിപ്പ് v (Increased Heart rate) ഉള്ളംകൈ വിയര്‍ക്കല്‍ (Palmar Sweating) തുടങ്ങിയ ലക്ഷണങ്ങള്‍ ആ കുട്ടികള്‍ നിരന്തരം ശക്തമായ വേദന അനുഭവിക്കുകയും മാനസിക പിരിമുറുക്കത്തിലുമാണെന്നതിന്റെ സൂചനയായി അവര്‍ അഭിപ്രായപ്പെടുന്നു വളര്‍ച്ച പ്രാപിക്കാത്ത കുട്ടികളെ ഈ കിരാത നടപടിക്കു വിധേയമാകുന്നത് തടയുക തന്നെ വേണം

 മുലപ്പാലും മുലയൂട്ടപ്പെടലുമൊക്കെ നമ്മുടെ കുഞ്ഞുങ്ങളുടെ ജന്മാവകാശമായതുപോലെ അവരുടെ ലിംഗാഗ്രഭാഗത്തുള്ള ആ വിശിഷ്ടമായ ചര്‍മ്മം സംരക്ഷിച്ച് നിലനിര്‍ത്തിക്കൊടുക്കുക എന്നുള്ളതും രക്ഷിതാക്കളുടെ ബാദ്ധ്യതയും നമ്മുടെ കുഞ്ഞുങ്ങളുടെ ജന്മാവകാശവുമാണെന്ന് അറിയുക. ആ തൊലിക്ക് യാതൊരു കുഴപ്പവും ഉള്ളതായി കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാദ്ധ്യമല്ല.   ചേലാകര്‍മ്മം ഒരു പ്രശ്ന പരിഹാരമല്ല. യഥാര്‍ത്ഥത്തില്‍ അത് ഒരുപാട് പ്രശ്നങ്ങളുടെ ആരംഭം കുറിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. ചേലാകര്‍മ്മത്തിലൂടെ ആരോഗ്യവാനായ ഒരു കുട്ടിയുടെ ഏറ്റവും നല്ല ഒരവയവത്തിന്റെ-ലിംഗത്തിന്റെ-സമ്പൂര്‍ണ്ണ ആരോഗ്യമുള്ള - പ്രവര്‍ത്തനക്ഷമമായ- ഒരു തൊലിയാണ് മുറിച്ചുകളയുന്നത്. ഇതു കുഞ്ഞുങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ ഒരു ക്രൂരതയാണ്. മനുഷ്യാവകാശ ലംഘനവുമാണ്. ബാലവേലയെ (Child Abuse) നിരുത്സാഹപ്പെടുത്തുന്ന ഭരണകൂടങ്ങളും ബുദ്ധിജീവികളും കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ഈ അക്രമവും എതിര്‍ക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ചേലാകര്‍മ്മത്തെ നിരുത്സാഹപ്പെടുത്തേണ്ടത് ബുദ്ധിയുള്ള ഓരോ രക്ഷിതാവിന്റെയും ഡോക്ടര്‍മാരുടെയും ഭരണകൂടത്തിന്റെയും ചുമതലയാണ്.

  (951-4) അത്തിയാണ, ഒലിവാണ1 , സീനായിലെ ത്വൂര്‍ മലയാണ2 , നിര്‍ഭയമായ ഈ നഗരം (മക്ക) ആണ, മര്‍ത്ത്യനെ നാം വിശിഷ്ടമായ ഘടനയില്‍ സൃഷ്ടിച്ചിരിക്കുന്നു/////// അതിന്‍റെ വിവരണം ഇങ്ങനെ അത്തിയും ഒലിവും വളരുന്ന സിറിയ-ഫലസ്ത്വീന്‍ പ്രദേശങ്ങളെയും സുരക്ഷിതമായ മക്കാപട്ടണത്തെയും പിടിച്ചാണയിട്ടു പറയുന്ന സംഗതിയാണിത്. മനുഷ്യനെ വിശിഷ്ടഘടനയില്‍ സൃഷ്ടിച്ചു എന്നതിന്റെ താല്‍പര്യം, അവന്ന് മറ്റൊരു സചേതന സൃഷ്ടിക്കും നല്‍കിയിട്ടില്ലാത്ത ഉയര്‍ന്ന നിലവാരത്തിലുള്ള ശരീരവും മറ്റൊരു സൃഷ്ടിക്കും നല്‍കിയിട്ടില്ലാത്ത ചിന്താശക്തി, ഗ്രാഹ്യത, വിജ്ഞാനം, ബുദ്ധി തുടങ്ങിയ യോഗ്യതകളും നല്‍കിയിരിക്കുന്നു എന്നാകുന്നു.
 
ഖുര്‍ആനോ മുഹമ്മദിനോ  മാതൃക കാണിക്കാത്ത ഒരു അനാചാരമാണ് ചേലാകര്‍മ്മം എന്നതുകൊണ്ടും അതില്‍ യാതൊരു ശാസ്ത്രീയതയുമില്ല എന്ന് തെളിഞ്ഞതുകൊണ്ടും ഒളിഞ്ഞുകിടക്കുന്ന ചെറുതും വലുതുമായ ഒരുപാട് അപകടങ്ങള്‍  അതില്‍ ഉണ്ട് എന്നതുകൊണ്ടും ചേലാകര്‍മത്തിനെതിരെ ശക്തമായ ബോധവല്കരണം സമുദായത്തില്‍ നടത്തേണ്ടിയിരിക്കുന്നു

 ഇബ്രാഹിം അസുഖം വന്നു നടത്തിയ  കോടാലി മുറിപിന്‍പറ്റിയാണ് നിങ്ങള്‍ അത് ചെയ്യുന്നതെങ്കില്‍ 80മത്തെ വയസ്സില്‍ ചെയ്താല്‍ പോരെ....? അപ്പോഴേക്കും 'കോടാലികൊണ്ട് കൊത്താന്‍' പാകത്തില്‍ ഒരു പടുമരം കണക്കെ 'ഇഷ്ടന്‍' വളര്‍ന്നു പന്തലിച്ചു വരികയും ചെയ്യും

ലിംഗാഗ്രം ചേദിച്ചു കളയുന്നത് സൃഷ്ടി ഘടനയില്‍ മാറ്റം വരുത്തും എന്നാന്നെങ്കില്‍ മുടി വെട്ടുന്നതിനും , നഖം മുറിക്കുന്നതിനും അത് ബാധകമാവില്ലേ എന്നൊരു വാദമുണ്ട് ലിംഗാഗ്രം പോലെയല്ല നഖവും മുടിയും ! അവ അവസാനമില്ലാതെ വളര്‍ന്നു കൊണ്ടേയിരിക്കുന്നവയാന്നു. അപ്രകാരം ലിംഗാഗ്രം തുമ്പിക്കൈ പോലെ നീണ്ടു വളര്‍ന്നു കൊണ്ടിരിക്കുന്ന ഒന്നാന്നെങ്കില്‍ എതിര്‍ വാദം ന്യായമാകുമായിരുന്നു . ഇടയ്ക്കിടെ മുറിച്ചു (സുന്നത്ത്) കളയുകയും ചെയ്യാം

 

 Viswanathan Cvn എഴുതുന്നു

(യുക്തിയുഗം മാസികയുടെ ആഗസ്റ്റ്‌ 2015 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ഈ കുറിപ്പ് ഇന്ന് വീണ്ടും ഇടുന്നത് ഒരു പ്രത്യേക കാരണം കൊണ്ടാണ്. എന്‍റെ പ്രിയ അധ്യാപകനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസിഡന്റുമായ കെ .പി. അരവിന്ദന്‍ സാര്‍ , ആണ്‍ കുഞ്ഞുങ്ങളുടെ അഗ്രചര്‍മച്ഛേദനം വൈദ്യശാസ്ത്ര ദൃഷ്ട്യാ ന്യായീകരിക്കത്തക്കതാണ് എന്നൊരു വാദമുന്നയിച്ചുകണ്ടു . HPV വൈറസ് ബാധയെ തടയും എന്നതാണ് അഗ്രചര്‍മച്ഛേദനത്തിനായി അദ്ദേഹം പ്രധാനമായും ഉന്നയിച്ചു കണ്ട ഗുണഫലം . ലളിതവും സുരക്ഷിതവുമായ വാക്സിനേഷന്‍ കൊണ്ട് അതീവ ഫലപ്രദമായി തടയാവുന്ന ഈ അണുബാധയ്ക്കുവേണ്ടി , അഗ്രചര്‍മമെന്ന അതീവ പ്രധാനമായ ഒരു അവയവ ഭാഗത്തെ സ്ഥിരമായി ഉന്മൂലനം ചെയ്യുന്നത് ന്യായീകരിക്കാവുന്നതാണ് എന്ന് അരവിന്ദന്‍ സാറിനെപ്പോലെ വൈദ്യശാസ്ത്രവിജ്ഞാനിയായ ഒരാള്‍ പോലും എന്തുകൊണ്ട് കരുതുന്നു ? ഒരുപക്ഷേ, വൈദ്യശാസ്ത്രരംഗത്തുള്ളവര്‍ പോലും ലിംഗാഗ്രചര്‍മത്തിന്റെ ശാരീരിക ധര്‍മങ്ങളെക്കുറിച്ച് അത്ര ബോധവാന്മാരല്ല എന്നതാവാം ഇതിനു കാരണം! )
ആണ്‍കുട്ടികളെ ശിശുപ്രായത്തിൽ ലിംഗാഗ്രചർമച്ഛേദനത്തിനു വിധേയരാക്കുകയെന്ന ശിശുദ്രോഹത്തിന് പല വൈദ്യശാസ്ത്രപരമായ ന്യായീകരണങ്ങളും ഉന്നയിച്ചു കേൾക്കാറുണ്ട്.അഞ്ചു പ്രധാന ന്യായീകരണ ങ്ങളാണ് ഈയിനത്തിൽ അഗ്രചർമച്ഛേദന പ്രചാരകർ പ്രചരിപ്പിച്ചുപോരുന്നത് : •1-മൂത്ര നാളിയിലെ അണുബാധ തടയുന്നു •2- AIDS രോഗം തടയുന്നു •3-ലിംഗ ക്യാൻസർ തടയുന്നു •4-സ്ത്രീകളിലെ ഗർഭാശയ ക്യാൻസർ തടയുന്നു •5-ശുചിത്വം പരിപാലിക്കുന്നു വൈദ്യശാസ്ത്രപ്രസിദ്ധീകരണങ്ങളിൽ പൊതുവേ ശിശുപ്രായത്തിലുള്ള സർവ ആണ്‍കുട്ടികൾക്കും ലിംഗാഗ്രചർമച്ഛേദനം നടത്തുകയെന്ന ഏർപ്പാടിന് കാര്യമായ പിന്തുണ കാണാനാവില്ല. അതേസമയം ചുരുക്കം ചിലർ ഏതാനും ചില ആരോഗ്യപരമായ ഗുണഫലങ്ങൾ പറയുന്നില്ല എന്നുമില്ല. പ്രചാരകർ എണ്ണിപ്പറയുന്ന ഗുണഫലങ്ങൾ ഏറിയപങ്കും ഇല്ലാവചനമാണ് .വൈദ്യദൃഷ്ടാ ചിലർ ശരിവെച്ചിട്ടുള്ള ചുരുക്കം ചിലവയാണെങ്കിൽ , തുലോം നിസ്സാരമായവയാണു താനും . ഈ ഓരോ "ഗുണഫലത്തെ " യും വിശദമായി , വഴിയെ നാം പരിശോധിക്കുകയും , അഗ്രചർമച്ഛേദനത്തിന്റെ പ്രചാരകർ പറയുന്നതിനു വിരുദ്ധമായി, അത്യന്തം നിസ്സാരവും അവഗണനീയയുമാണ്‌ ഈ ശിശു പീഡന പരിപാടിയുടെ 'പ്രയോജനങ്ങൾ ' എന്നു വ്യക്തമാക്കുകയും ചെയ്യും.
അഗ്രചർമം മുറിച്ചു നീക്കുന്നത് കൊണ്ട് ലഭ്യമാകുന്നതായി പ്രചാരകർ എണ്ണിപ്പറയുന്ന ഗുണഗണങ്ങൾ എത്രത്തോളം പരിഹാസ്യമാണ് എന്നു വ്യക്തമാകണമെങ്കിൽ ലിംഗാഗ്രചർമത്തിന്റെ ഘടനയെയും പ്രവർത്തനത്തെയും കുറിച്ചുള്ള ചില വിശദാംശങ്ങൾ നമ്മൾ അറിയേണ്ടതുണ്ട്. അതീവ ലാഘവബുദ്ധിയോടെ , ഈ ക്രൂരതക്ക് വിധേയരാവുന്നവർക്ക് അതിന്റെ ഗുണദോഷങ്ങളെ വിലയിരുത്താൻ ഒരു അവസരം പോലും കൊടുക്കാതെ മുറിച്ചു കളയുന്ന ഈ അവയവഭാഗം എത്രത്തോളം പ്രധാനമായ ജീവധർമങ്ങൾ നിർവഹിക്കേണ്ട ഒന്നാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട് . എങ്കിൽ മാത്രമേ , തമ്പേറടിച്ചു പ്രചരിപ്പിച്ചു പോരുന്ന 'ഗുണ ഫലങ്ങൾ' ക്ക് യഥാർത്ഥത്തിൽ വല്ല വിലയും ഉണ്ടോ എന്നു വ്യക്തമാവൂ . അതുകൊണ്ട്, ആ വിഷയമാണ് ഈ ലേഖനത്തിൽ ഇനിയങ്ങോട്ട് നാം ചർച്ച ചെയ്യുന്നത് അഗ്രചർമം - പരിണാമവും വളർച്ചയും മനുഷ്യ പരിണാമ ചരിത്രത്തിൽ , കഴിഞ്ഞ ആറരക്കോടി വർഷങ്ങളായി മനുഷ്യ പൂർവികരിലും മനുഷ്യരിലുമായി നിലനിന്നുപോരുന്ന ഒരവയവഭാഗമാണ് ലിംഗാഗ്രചർമം. "കുരങ്ങന്മാരും" " ആൾക്കുരങ്ങ"ന്മാരുമായി അറിയപ്പെട്ടുപോരുന്ന നമ്മുടെ പ്രൈമേറ്റ് മച്ചുനന്മാരിൽ സകലർക്കുമുണ്ട് ലിംഗാഗ്രചർമം. ലിംഗാഗ്രമായി മനുഷ്യർക്ക് ഉള്ള glans penis എന്ന ലിംഗഭാഗം ഇല്ലാത്ത ബോണബോ വാനരന്മാർക്ക് പോലും, അവയുടെ ലിംഗത്തിന്റെ അഗ്രഭാഗത്തെ പൊതിഞ്ഞു നില്ക്കുന്ന അഗ്രചർമം ഉണ്ട്. ബീജ-അണ്ഡസംയോഗത്തിന് ശേഷം എട്ടാമത്തെ ആഴ്ചയിലാണ് അഗ്രചർമം ഗർഭസ്ഥ ശിശുവിൽ രൂപം കൊള്ളുന്നത്‌ . ജനന വേളയിൽ ലിംഗാഗ്രവും (glans penis) അഗ്രചർമവും (prepuce) തമ്മിൽ ഒട്ടിപ്പിടിച്ചാണ് ഇരിക്കുക.Balano preputial lamina എന്ന ഒരു ചർമ പാളി ആണ് ഇവയെ തമ്മിൽ ഒട്ടിച്ചു നിർത്തുന്നത് . കുട്ടിയുടെ വളർച്ചയുടെ ഭാഗമായി ഈ ചർമ പാളി പതിയെപ്പതിയേ താനേ അപ്രത്യക്ഷമാവുകയും യൗവനാരംഭം ആകുമ്പോഴേക്കും അഗ്രചർമം ലിംഗാഗ്രത്തിൽ നിന്നു പൂർണമായും പുറകോട്ടു മാറ്റാവുന്ന വിധത്തിലായി മാറുകയും ചെയ്യുന്നു. (Fig : ) അൻപതു ശതമാനം കുട്ടികളിൽ പത്തു വയസ്സാകുമ്പോഴേക്കും ലിംഗാഗ്രചർമം ഇങ്ങനെ പുറകോട്ടു മാറ്റാവുന്നതായിത്തീരും. 16 വയസ്സാകുമ്പോഴേക്കും 90 ശതമാനം കുട്ടികളിലും, 18 വയസ്സാകുമ്പോഴേക്ക്‌ 99 ശതമാനം കുട്ടികളിലും ഈ പ്രക്രിയ പൂർത്തിയാവും. ഏതാണ്ട് യൗവനാരംഭം വരെ അഗ്രചർമവുമായി ഒട്ടിച്ചേർന്ന ഒരു ആന്തരാവയവമായും , യൌവനാരംഭത്തിനു ശേഷം അഗ്രചർമത്താൽ പൊതിഞ്ഞു വെക്കപ്പെട്ട ഒരു സംരക്ഷിത അവയവമായും ഇരിക്കുന്നവിധത്തിലാണ് പ്രകൃത്യാ ലിംഗാഗ്രത്തിന്റെ ഘടന എന്നർത്ഥം . അഗ്രചർമവുമായുള്ള ബന്ധം ശാസ്ത്രക്രിയോപകരണങ്ങൾ കൊണ്ട് ബലമായി ഇളക്കിമാറ്റി ലിംഗാഗ്രം എന്ന ആന്തരാവയവത്തെ വലിച്ചു പുറത്തിടുക എന്ന ക്രിയ ആണ് ശിശുക്കളിലെ അഗ്രചർമച്ഛേദനം! അഗ്രചർമം ലിംഗാഗ്രത്തെ സംരക്ഷിക്കുന്നു
അഗ്രചർമച്ഛേദനം വഴി ലിംഗാഗ്രത്തെ ഒരു അരക്ഷിത ബാഹ്യാവയവമാക്കി മാറ്റുമ്പോൾ എന്ത് സംഭവിക്കുന്നു ? സ്നിഗ്ദ്ധവും മൃദുവും ആയിരുന്ന ലിംഗാഗ്രത്തിനു മേൽ keratinisation എന്ന പ്രക്രിയ വഴി കട്ടിയായ, വരണ്ട ചർമ്മം ഉണ്ടായിവരും. ലിംഗാഗ്രത്തിന്റെ സംവേദന ശേഷി കുറയുകയും ചെയ്യും. ഇങ്ങനെ സംവേദനശേഷി കുറയും എന്നത് അഗ്രചർമച്ഛേദനം കൊണ്ടുള്ള ഒരു ഗുണഫലമായാണ് പണ്ടുകാലങ്ങളിൽ കണക്കാക്കിയിരുന്നത്‌ . അഗ്രചർമച്ഛേദനത്തെ പ്രകീർത്തിച്ചുകൊണ്ട് 1900 ത്തിൽ എഴുതപ്പെട്ടെ ഒരു വൈദ്യശാസ്ത്രലേഖനത്തിൽ , ഈ വിധത്തിൽ സംവേദന നഷ്ടമുണ്ടാവുന്നതും തദ്ഫലമായി ലൈംഗിക സുഖം കുറയുന്നതും നല്ലതാണ് എന്നും ലൈംഗിക നിയന്ത്രണത്തിന് അത് ഉപയുക്തമാണ് എന്നും അഭിപ്രായപ്പെട്ടുകാണാം (Note1) ( അഗ്രചർമച്ഛേദനം വഴി ലൈംഗിക സുഖത്തിൽ ഉണ്ടാകുന്ന കുറവിന് ഇതിനേക്കാൾ പ്രധാനമായ മറ്റു കാരണങ്ങൾ ഉണ്ടെന്നു നമുക്കിന്നറിയാം . അവ വഴിയെ വിശദീകരിക്കും ) ലിംഗാഗ്രത്തിലെ ശ്ലേഷ്മസ്തരം നഷ്ടമായി പകരം ചർമമുണ്ടാവുന്ന പ്രക്രിയയെ ഒരു 'ഗുണഫല'മായി കൊട്ടിഘോഷിക്കുന്ന ഏർപ്പാട് , ഇക്കാലത്ത് പോലും അഗ്രചർമച്ഛേദനപ്രചാരകർ ഉപേക്ഷിച്ചിട്ടില്ല എന്നത് കൌതുകകരമാണ് . അഗ്രചർമച്ഛേദനം , എയ്ഡ്സ് രോഗം തടയാൻ സഹായിക്കും എന്ന വാദം 1987 ൽ ആദ്യമായി ഉന്നയിച്ച അഗ്രചർമച്ഛേദനപ്രചാരകനായ ഒരു ചികിത്സകൻ (Fink AJ) , തന്റെ വാദത്തിന് ഉപോദ്ബലകമായി സ്വീകരിച്ചത് ഈ 'ചർമവല്ക്കരണ പ്രക്രിയ ' യെ ആയിരുന്നു . ഈ ചർമം , ഒരു "പ്രകൃതി ദത്ത ഉറ " ആയി പ്രവർത്തിക്കുമെന്നും അങ്ങിനെ എയിഡ്സ് ബാധ തടയാം എന്നുമായിരുന്നു അദ്ദേഹം വാദിച്ചത് . (" the surface epithelium of the glans develops a protective keratin layer, a form of natural condom." See Note 2) അഗ്രചർമത്തിന്റെ ലൈംഗിക ധർമ്മം വാനരമച്ചുനന്മാരെക്കാൾ വികസിതമാണ് മനുഷ്യന്റെ അഗ്രചർമം . മൃദുസ്പർശനം അറിയാനുള്ള നാഡീഭാഗങ്ങൾ (encapsulated nerve endings- eg. Meissner corpuscles ) വാനരരിൽ ലിംഗാഗ്രത്തിൽ ആണ് കാണുക. (Ref 1) മനുഷ്യരിൽ ഈ ഭാഗങ്ങൾ അഗ്രചർമത്തിൽ ആണ് . മനുഷ്യരുടെ ലിംഗാഗ്രത്തിനു കുറെക്കൂടി പരുക്കനായ സംവേദനം ( ആഴത്തിലുള്ള സമ്മർദ്ദം , വേദന ) മാത്രം അറിയാൻ ആവുന്ന വിധത്തിൽ , Free nerve endings ആണുള്ളത്. Encapsulated nerve endings ലിംഗാഗ്രത്തിൽ തീരെ കുറവേ ഉള്ളൂ . (ചിത്രം കാണുക ) അതുകൊണ്ട് ലിംഗാഗ്രത്തിന് സ്വാഭാവികമായിത്തന്നെ മൃദുസ്പർശന ശേഷി വളരെ വളരെ കുറവാണ് . ("the human glans penis has virtually no fine touch sensation and can only sense deep pressure and pain at a high threshold." Cold and Mcgrath see ref.1below) മുൻ ഖണ്ഡികയിൽ പറഞ്ഞ ചർമ വല്ക്കരണം കൂടിയായാൽ പിന്നെ പറയേണ്ടല്ലോ ! മൃദുസ്പർശന ശേഷിയുടെ കാര്യത്തിൽ ലിംഗാഗ്രത്തോട് താരതമ്യം ചെയ്യാവുന്ന ഒരു ശരീരഭാഗമുള്ളത് കുതികാലിന്റെ അടിഭാഗമാണ്. മൃദു സ്പർശന ശേഷി എന്നാൽ എന്ത് എന്നറിയാൻ , കുറച്ചു പഞ്ഞി എടുത്ത് മൃദുവായി ആ ഭാഗത്ത്‌ ഉരസി നോക്കൂ . നഗന്പാദനായി നടന്ന് തൊലി കൂടുതൽ കട്ടികൂടിയ ആൾ അല്ലെങ്കിൽ പോലും, കുതികാലിന്റെ അടിയിൽ ഇത്തരം സ്പർശനശേഷി വളരെ കുറവാണ് എന്ന് കാണാൻ കഴിയും. മൃദു സ്പർശന സംവേദനത്തിനുള്ള Meissner corpuscles എന്ന നാഡീഭാഗങ്ങൾ അഗ്രചർമത്തിൽ ആണ് ഉള്ളതെന്നും, ലിംഗാഗ്രത്തിൽ അവ വളരെ കുറച്ചേ ഉള്ളൂ എന്നും മുകളിൽ പറഞ്ഞുവല്ലോ . ധാരാളമായി ഈ നാഡീഭാഗങ്ങൾ ഉള്ള മറ്റൊരു സ്ഥലമാണ് കൈപ്പത്തി. വലതുകൈയ്യിലെ നഖം കൊണ്ട് ഇടംകൈയുടെ അകവശം ഒന്ന് പതിയെ ഉരസിനോക്കൂ . ആ മൃദു സ്പർശനം ഏതാണ്ട് ഇക്കിളിപ്പെടുത്തുന്നതായി തോന്നും . അതെ സമയം ഇതേ സ്പർശനം മൃദു സ്പർശന നാഡീഭാഗങ്ങൾ താരതമ്യേന കുറവായ , കയ്യിൻറെ പുറംഭാഗത്ത്‌ ഇത്രത്തോളം കൂടിയ സംവേദനാനുഭവം ഉണ്ടാക്കുകയില്ല എന്നും കാണാം . സംവേദനക്ഷമതയിലുള്ള ഈ വ്യതിയാനത്തെ അളക്കാൻ ശാസ്ത്രീയമായ മാർഗമുണ്ട് . മോറിസ് സോറെല്സ് എന്ന ഗവേഷകനും സഹപ്രവർത്തകരും , മനുഷ്യ ലിംഗത്തിൻറെ മൃദുസ്പർശന ശേഷിയെ ഇങ്ങനെ ശാസ്ത്രീയമായി പഠിക്കുകയുണ്ടായി . അഗ്രചർമച്ഛേദനം നടത്തിയ 91 പേരെയും പ്രകൃതിദത്തഅവസ്ഥയിലുള്ള 68 പേരെയുമാണ് ഈ പഠനത്തിൽ ഉൾക്കൊള്ളിച്ചത്‌ . ഓരോ ആളിന്റെയും ലിംഗത്തിന്റെ 19 ഭാഗങ്ങളിലെ മൃദുസ്പർശനസംവേദന ശേഷി വിലയിരുത്തി ഒരു ലിംഗസംവേദനശേഷി മാപ്പ് അവർ തയാറാക്കി (Ref .3 ) . 2007 ൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിലെ ചില കണ്ടെത്തലുകൾ ഇവയാണ് : മൃദുസ്പർശനം അറിയാനുള്ള കഴിവ് അഗ്രചർമച്ഛേദനം വഴി ഗണ്യമായി കുറയുന്നു . അഗ്രചർമച്ഛേദനം,ലിംഗത്തിന്റെ ഏറ്റവും സംവേദനശേഷി ഉള്ള ഭാഗങ്ങളെ നീ ക്കം ചെയ്യുന്നു (Note 3 ) ലിംഗാഗ്രത്തിനുള്ള ( പ്രകൃതിദത്തലിംഗത്തിൽ അഗ്രചർമത്താൽ മൂടിയിരിക്കുന്ന ഭാഗം ) മൃദുസ്പർശന സംവേദന ശേഷി , അഗ്രചർമച്ഛേദനം നിമിത്തം കുറയുന്നു . അഗ്രചർമച്ഛേദനത്തിനു വിധേയമായ ലിംഗത്തിന്റെ ഏറ്റവും സംവേദ നശേഷിയുള്ള ഭാഗത്തേക്കാൾ ഗണ്യമാംവിധത്തിൽ കൂടിയ സംവേദനശേഷിയുണ്ട് , ഛേദന ശസ്ത്രക്രിയയിൽ നീക്കം ചെയ്യപ്പെടുന്ന അഗ്രചർമത്തിന്റെ ഭാഗങ്ങൾക്ക് (Note 4) (Fig )
അഗ്രചർമ നഷ്ടം ലൈംഗിക ബന്ധത്തെ എങ്ങിനെ ബാധിക്കുന്നു ? ഇത്രയും സംവേദനക്ഷമമായ ഒരു അവയവ ഭാഗം നീക്കം ചെയ്യുന്നത് ലൈംഗികബന്ധത്തെ എത്രത്തോളം ദോഷകരമായി ബാധിക്കും എന്നത് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട് . ( സന്താനലബ്ധിക്കുള്ള ഒരു അനുഷ്ടാനം മാത്രമായി ലൈംഗികബന്ധത്തെ കാണുന്നവർക്ക് ഇതൊരു വിഷയമല്ല എന്നത് വേറെ കാര്യം ) ഈ വിഷയം വിശദമായി ചർച്ച ചെയ്യുന്ന ഒരു ഗവേഷണ പ്രബന്ധം ,കെ. ഓ . ഹാര, ജെ .ഓ. ഹാര എന്നിവർ ചേർന്ന് 1999 ൽ പ്രസിദ്ധീകരിച്ചിരുന്നു . ( Ref .4 ) പ്രകൃതിദത്ത അവസ്ഥയിലുള്ള ലിംഗം യോനിക്കകത്തു ചലിക്കുമ്പോൾ അത് ഉരസി, നിരങ്ങിപ്പോവുകയല്ല ( Slide ) , മറിച്ച്, ലിംഗത്തിന്റെ മുന്നോട്ടും പിന്നോട്ടും ചലിക്കാവുന്ന ചർമാവരണമെന്ന ഉറക്കകത്ത് അനായാസമായി വഴുതി ( Glide ) പ്പോവുകയാണ് എന്ന് അവർ ചൂണ്ടിക്കാട്ടി. ( Note: 5) ഉദ്ധാരണ വേളയിൽ അഗ്രചർമം പിറകോട്ടു മാറുകയും , അത്രയും കൂടി അധിക ചർമം ലിംഗത്തിന്റെ കാണ്ഡ ( shaft of penis ) ഭാഗത്തിന് ലഭ്യമാവുകയും ചെയ്യുന്നു. ഇങ്ങനെ അധിക ചർമം ലഭ്യമാകയാലാണ് , സംഭോഗവേളയിൽ യോനിക്കകത്തുള്ള ലിംഗകാണ്ഡത്തിന്റെ ചലനം "ഉറക്കകത്തുള്ള ഉറയിൽ " ( Sheath within a sheath ) ആവുന്നത് . ഇങ്ങനെയുള്ള ചലനം, സംഭോഗവേളയിൽ യോനീനാളത്തിനും ലിംഗത്തിനുമിടയിലുള്ള ഘർഷണം ഗണ്യമായി കുറക്കുന്നു. ഇളകുന്ന ചർമം കാരണം സാധ്യമായ ഘർഷണരഹിതചലനം വിശദീകരിക്കാൻ ഒരു ചെറിയ പരീക്ഷണം ചെയ്തുനോക്കാം : (Figs) വലതുകയ്യിന്റെ ചൂണ്ടുവിരലിന്റെ അഗ്രഭാഗം കൊണ്ട് ഇടതുകയ്യിന്റെ ചൂണ്ടുവിരലിന്റെ വിരൽസന്ധി ( Knuckle) ക്കു മുകളിൽ (പുറം ഭാഗത്ത് ) അമർത്തിയശേഷം മുന്നോട്ടും പിന്നോട്ടും ചാലിപ്പിച്ചുനോക്കുക. അടിയിലെ എല്ലുകൾക്ക്‌ മുകളിൽ ഘർഷണരഹിതമായ അനായാസ ചലനം സാധ്യമാണ് എന്ന് കാണാം. വിരൽസന്ധിയുടെ പുറത്ത് ചലനസാധ്യതയുള്ള അധിക ചർമം ലഭ്യമായതുകൊണ്ടാണ് ഇങ്ങനെ ഉറക്കത്തുള്ള ഉറയിൽ നടക്കുന്ന ചലനം സാധ്യമായത് . അതേ സമയം, വലതു ചൂണ്ടു വിരലിന്റെ അഗ്രഭാഗം ( അകഭാഗം- Palmar surface) ഇടതുചൂണ്ടു വിരലിന്റെ അഗ്രഭാഗത്ത് അമർത്തി ഉരസി നോക്കിയാലോ ? ഇവിടെ സ്വതന്ത്രമായി ചലിക്കാവുന്ന അധിക ചർമം ( ഉറക്കകത്തെ ഉറ ) ഇല്ല. അപ്പോഴോ ? അമിതമായ ഘർഷണം കാരണം നേരത്തെ സാധിച്ച അനായാസ ചലനം ഇപ്പോൾ സാധ്യമല്ല എന്ന് കാണാം . ഇതുപോലെ ഒരു അവസ്ഥയാണ് അഗ്രചർമച്ഛേദനം നടത്തിയവരിൽ ഉണ്ടാവുന്നത്. ഛേദനം വഴി 33 മുതൽ 50 ശതമാനം വരെ ലിംഗചർമനഷ്ടം സംഭവിച്ചിരിക്കുന്നതിനാൽ ലിംഗകാണ്ഡത്തിനു ചലിക്കാൻ അധിക ചർമത്താൽ സൃഷ്ടമായ ഉറ ലഭ്യമല്ല.സ്വാഭാവികമായും സംഭോഗചലനവേളയിൽ ഇണകളിൽ രണ്ടുപേർക്കും അസ്വാസ്ഥ്യമുണ്ടാക്കുന്ന 'ഘർഷണം' (friction soreness) ഉണ്ടാവുന്നു ! ( Note: 6) . സംഭോഗചലനങ്ങളിൽ ഘർഷണം കുറക്കാനുള്ള സ്വാഭാവിക പ്രക്രിയ യോനീദ്രവത്താൽ ഉണ്ടാവുന്ന ലൂബ്രിക്കേഷൻ ആണ് . ഈ സ്വാഭാവിക ഘർഷണ ലഘൂകരണ പ്രക്രിയ പോലും അഗ്രചർമച്ഛേദനം നടത്തിയവരിൽ തടസ്സപ്പെടുന്നു എന്നതാണ് വസ്തുത. ഘർഷണം കുറക്കാൻ സഹായകമാം വിധം സ്ത്രീശരീരത്തിൽ ഉൽപ്പാദിതമാകുന്ന യോനീദ്രവം , അഗ്രചർമച്ഛേദനം നടന്നവരുമായുള്ള സംഭോഗവേളയിൽ പെട്ടെന്ന് നഷ്ടമാകുന്നു. ഓരോ തവണ ലിംഗം പിൻവലിക്കുമ്പോഴും അഗ്രചർമരഹിതമായ ലിംഗാഗ്രത്തിന്റെ പിന്നറ്റം (തുറിച്ചുനിൽക്കുന്ന ഭാഗം ) ഈ ദ്രാവകത്തെ പുറത്തേക്കു വലിച്ചു നീക്കുന്നു എന്നതാണ് ഇതിനു കാരണം. (Note 7 ) പ്രകൃതി ദത്ത ലിംഗമുള്ളവർ സംയോഗത്തിൽ ഏർപ്പെടുമ്പോൾ , ലിംഗം പിൻവലിക്കുന്ന വേളയിൽ അഗ്രചർമം ചുരുണ്ടുകൂടി ഒരു 'തട' (seal) ആയി പ്രവർത്തിക്കുകയും തദ്ഫലമായി ദ്രാവകം നഷ്ടപ്പെടുന്നത് തടയുകയും ചെയ്യുന്നു.
അഗ്രചർമച്ഛേദനം നടത്തിയവരിൽ പലർക്കും സംഭോഗവേളയിൽ അനുഭവപ്പെടുന്ന അമിത ഘർഷണം ലഘൂകരിക്കുന്നതിന് കൃത്രിമ ലൂബ്രിക്കന്റുകൾ ഉപയോഗിക്കേണ്ടി വരുന്നു എന്ന് ഗവേഷകർ നിരീക്ഷിക്കുന്നു . (Note 8)
(പേഴ് സണൽ ലൂബ്രിക്കന്റുകൾ എന്നറിയപ്പെടുന്ന ഉൽപ്പന്നങ്ങൾക്ക് ( 'ജെല്ലി') അമേരിക്കയിൽ വൻ ഡിമാണ്ട് ആണെന്നത് ഇതിനോട് കൂട്ടിവായിക്കാവുന്നൊരു കാര്യമാണ്. വിവിധ ബ്രാൻഡുകളിലായി 92 ദശലക്ഷം ഡോളറിന്റെ -ഏതാണ്ട് അറുനൂറുകോടി രൂപ!- ജെല്ലിയാണ് വർഷാവർഷം അമേരിക്കക്കാർ ഉപയോഗിക്കുന്നത് . അമേരിക്കയിൽ 1980 ലെ കണക്കനുസരിച്ച് പിറന്നു വീഴുന്ന ആണ്‍കുട്ടികളിൽ 64.7 % പേരെയും നവജാത ഘട്ടത്തിൽ തന്നെ അഗ്രചർമച്ഛേദനത്തിനു വിധേയരാക്കിപ്പോന്നു എന്നത് കൂടി ഓർക്കുക .ഇപ്പോൾ ആ രാജ്യത്ത് ഈ ഭ്രാന്തൻ നടപടിക്ക് ചെറിയ ഒരു കുറവ് വന്നുകൊണ്ടിരിക്കുന്നുണ്ട്. എങ്കിലും 2006 ൽ പോലും 56% നവജാത ബാലന്മാർ ഈ ശിക്ഷക്കു വിധേയരായിട്ടുണ്ട് എന്നത് നോക്കുമ്പോൾ , അടുത്തൊരു നാല്പ്പത് കൊല്ലം കൂടി അവിടെ ജെല്ലി കച്ചവടം പൊടി പൊടിച്ചു തന്നെ നടക്കാൻ ആണ് സാധ്യത! ) "ദീർഘദൂര ചലനം " അഗ്രചർമച്ഛേദനത്തിന്റെ ലൈംഗിക അനന്തരഫലങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് സംഭോഗ ചലനത്തിന്റെ സ്വഭാവത്തിൽ .വരുന്ന മാറ്റം .അഗ്രചർമച്ഛേദനം നടത്തിയവർ സംഭോഗത്തിൽ ഏർപ്പെടുമ്പോൾ , ലിംഗം താരതമ്യേനെ കൂടുതൽ ദൂരം ചലിക്കുന്നു എന്നതാണ് ഈ മാറ്റം. (നേരത്തെ യോനീ ദ്രാവക നഷ്ടത്തെക്കുറിച്ചു പറഞ്ഞതുമായും ഇതിനു ബന്ധമുണ്ട് . കൂടുതൽ ദൂരം പിൻവലിക്കുമ്പോൾ ദ്രാവകനഷ്ടം കൂടുന്നു.) ഈ ദീർഘദൂര ചലനത്തിന്റെ കാരണം അറിയണമെങ്കിൽ , സ്വാഭാവിക സംഭോഗത്തെക്കുറിച്ച് ചില വിശദാംശങ്ങൾ അറിയേണ്ടതുണ്ട്. ചിത്രം..... ഒരിക്കൽ കൂടി നോക്കുക. പ്രകൃതിദത്തലിംഗത്തിൽ മൃദുസ്പർശന സംവേദനത്തിനുള്ള നാഡീഭാഗങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് , നാം നേരത്തെ വിവരിച്ചതുപോലെ, ആഗ്രചർമത്തിന്റെ തുമ്പത്താണ് . ലിംഗാഗ്രത്തിൽ ആണെങ്കിൽ അവ ഉള്ളത് ലിംഗാഗ്രത്തിന്റെ പിന്നറ്റത്തു (Corona of the glans) മാത്രവും. സംഭോഗചലനത്തിൽ ലിംഗം പിൻവലിക്കുമ്പോൾ സംഭവിക്കുന്നത്‌ , ഈ രണ്ടു ഭാഗങ്ങൾ തമ്മിൽ കൂട്ടിമുട്ടുക എന്നതാണ് . (Note 9) ലിംഗ ചർമാഗ്രം ലിംഗാഗ്രത്തിന്റെ പിന്നറ്റത്ത്‌ ഇങ്ങനെ മുറുകുമ്പോൾ ലഭ്യമാകുന്ന അത്യധികമായ ഉത്തേജനം , ലിംഗത്തെ കൂടുതലായി പിൻവലിക്കാനുള്ള പ്രവണതയെ തടയുന്നു. ലിംഗാഗ്രചർമം ഉള്ളവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ താരതമ്യേന ലഘു ചലനങ്ങൾ നടത്തുതിന്, ഇതാണ് ഒന്നാമത്തെ കാരണം (Note10) പ്രകൃതി ദത്ത ലിംഗത്തിന്റെ സംഭോഗചലനങ്ങൾ താരതമ്യേന ലഘുചലനങ്ങൾ ആയിരിക്കുന്നതിന്റെ മറ്റൊരു കാരണം , ലിംഗാഗ്രചർമത്തെ ലിംഗാഗ്രത്തിന്റെ അടിവശവുമായി ബന്ധിച്ചു നിർത്തുന്ന 'ഫ്രെനുലം ' എന്ന ഭാഗത്തിന്റെ പ്രവർത്തനമാണ് . നാവിനെ അടിഭാഗത്ത് ഉറപ്പിക്കുകയും , ഒരു പരിധിയിൽ അപ്പുറം നീളാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന വായിലെ 'ഫ്രെനുലം ', വായ തുറന്നു കണ്ണാടി നോക്കിയാൽ കാണാമല്ലോ . ഇതിന്റേതിനു സമാനമായ 'കടിഞ്ഞാണ്‍' ധർമമാണ് ലിംഗാഗ്രത്തിലെ ഫ്രെനുലവും നിർവഹിക്കുന്നത്. ഫ്രെനുലത്തിൽ അനുഭവപ്പെടുന്ന വലിവ്,ലിംഗത്തിന്റെ അകത്തോട്ടുള്ള ചലനം അധികമാവാതെ നിയന്ത്രിക്കുന്നു. ഈ നിയന്ത്രണം ഇല്ലാത്തതാണ് അഗ്രചർമച്ഛേദനം നടത്തിയവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ദീർഘദൂരചലനം സംഭവിക്കുന്നതിന്റെ മറ്റൊരു കാരണം. ദീർഘദൂര ചലനമില്ലാതെ അഗ്രചർമച്ഛേദനവിധേയനായ ആണിന് ലൈംഗികസുഖം ലഭിക്കുക വിഷമമാണ് . എന്താണിതിനു കാരണം? മുൻപ് ചൂണ്ടിക്കാണിച്ചതുപോലെ, അഗ്രചർമ നഷ്ടം സ്പർശസംവേദന ശേഷിയിൽ ഭീമമായ കുറവുണ്ടാക്കുന്നു . ലിംഗത്തിന്റെ അടിഭാഗത്തുള്ള സമ്മർദ്ദസംവേദനം നടത്തുന്ന നാഡീ തന്തുക്കൾ ആണ് പിന്നെ സംവേദനത്തിനുള്ള ആശ്രയം.അഗ്രചർമം നീക്കം ചെയ്യപ്പെട്ട ലിംഗത്തിൽ ലിംഗത്തിന്റെ അടിഭാഗം ( Lower penis region) ആണ് സുഖാനുഭൂതിയുടെ ഉറവിടം എന്നതിനാൽ ഈ ഭാഗത്ത് യോനീമുഖ സമ്മർദ്ദം ലഭിക്കാനായി കൂടുതൽ ശക്തവും ദീർഘവുമായ സംഭോഗചലനങ്ങൾ ആവശ്യമാകുന്നു. മേൽപ്പറഞ്ഞ വിവിധ കാരണങ്ങളാൽ, അഗ്രചർമച്ഛേദനത്താൽ വികലമായ ലിംഗമുള്ള പുരുഷന്മാരെ സംബന്ധിച്ചിടത്തോളം, ശക്തവും ഗാഢവുമായ ഒരു സമ്മർദ്ദ പ്രക്രിയ ആണ് സംഭോഗമെന്നത് . പ്രകൃത്യനുസൃത സംഭോഗത്തിൽ പ്രവേശനം, സംഭോഗ ചലനങ്ങൾ ഇവയൊക്കെ ലഘുവും സൌമ്യവുമാണ്. ആണിനും പെണ്ണിനും ഒരു പോലെ കൂടുതൽ തൃപ്തികരം പ്രകൃത്യനുസൃത സംഭോഗമാണ്‌ . ചുരുക്കിപ്പറഞ്ഞാൽ , പുരുഷൻറെയും സ്ത്രീയുടെയും ലൈംഗിക സുഖത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു അവയവഭാഗം ആണ് അഗ്രചർമം. യഥാർത്ഥത്തിൽ ഇല്ലാത്തതോ ഉണ്ടെങ്കിൽ തന്നെ അതീവ നിസ്സാരമോ ആയ ചില "ആരോഗ്യ പ്രയോജനങ്ങൾ" മുൻനിർത്തി അഗ്രചർമം നീക്കം ചെയ്യുന്നത് തികഞ്ഞ ബുദ്ധിശൂന്യതയാണ്. തിരിച്ചറിവില്ലാത്ത , നമ്മെ പൂർണമായും ആശ്രയിക്കുന്ന നിസ്സഹായരായ ശിശുക്കളെ , അറിവില്ലായ്മ കൊണ്ട് ആയുഷ്കാല ലൈംഗിക വികലാംഗരാക്കുന്നത് കഷ്ടമാണ് . ശിശുക്കളിലെ അഗ്രചർമച്ഛേദനം കൊടിയ പാതകമാണ് എന്ന് തിരിച്ചറിഞ്ഞ് അതവസാനിപ്പിക്കാൻ നമ്മൾ ഇനിയും വൈകിക്കൂട .
Notes: 1- "It has been urged as an argument against the universal adoption of circumcision that the removal of the protective covering of the glans tends to dull the sensitivity of that exquisitely sensitive structure and thereby diminishes sexual appetite and the pleasurable effects of coitus. Granted that this be true, my answer is that, whatever may have been the case in days gone by, sensuality in our time needs neither whip nor spur, but would be all the better for a little more judicious use of curb and bearing-rein"
. E. Harding Freeland, Circumcision as a Preventive of Syphilis and Other Disorders, The Lancet, vol. 2 (29 Dec. 1900): pp. 1869-1871
Note 2 : "It has been suggested that following circumcision, the surface epithelium of the glans develops a protective keratin layer, a form of natural condom. Thus, circumcision could reduce the HIV incidence by directly decreasing the susceptibility of uninfected men to HIV". (Fink AJ: Circumcision and heterosexual transmission of HIV infection to men. Letter to the New England Journal of Medicine 1987
Note 3
“The glans of the circumcised penis is less sensitive to fine touch than the glans of the uncircumcised penis. The transitional region from the external to the internal prepuce is the most sensitive region of the uncircumcised penis and more sensitive than the most sensitive region of the circumcised penis. Circumcision ablates the most sensitive parts of the penis.” ( C.J. COLD and J.R. TAYLOR 1999)
Note 4
In conclusion, circumcision removes the most sensitive parts of the penis and decreases the fine-touch pressure sensitivity of glans penis. The most sensitive regions in the uncircumcised penis are those parts ablated by circumcision. When compared to the most sensitive area of the circumcised penis, several locations on the uncircumcised penis (the rim of the preputial orifice, dorsal and ventral, the frenulum near the ridged band, and the frenulum at the muco-cutaneous junction) that are missing from the circumcised penis were significantly more sensitive.” ( C.J. COLD and J.R. TAYLOR 1999)
Note 5- When the anatomically complete penis thrusts in the vagina, it does not slide, but rather glides on its own 'bedding' of movable skin, in much the same way that a turtle's neck glides in and out of the folder layers of skin surrounding it” K. O'HARA and J. O'HARA 1999 Note 6: “..circumcision removes 33-50% of the penile skin. With this skin missing, there is less tissue for the swollen corpus cavernosa and corpus spongiosum to slide against. Instead the skin of the circumcised penis rubs against the vaginal wall, increasing friction, abrasion and the need for artificial lubrication. ” ( K. O'HARA and J. O'HARA 1999) Note 7 : “Because of the tight penile skin, the corona of the glans, which is configured as a one-way valve pulls the vaginal secretions from the vagina when the shaft is withdrawn” (K. O'HARA and J. O'HARA 1999) Note 8: “the skin of the circumcised penis rubs against the vaginal wall, increasing friction, abrasion and the need for artificial lubrication.” (K. O'HARA and J. O'HARA 1999)
Note 9: “When the penile shaft is withdrawn slightly from the vagina, the foreskin bunches up behind the corona in a manner that allows the tip of the foreskin which contains the highest density of fine-touch neuroreceptors in the penis to contact the corona of the glans which has the highest concentration of fine-touch receptors on the glans .” (K. O'HARA and J. O'HARA 1999) Note 10: “This intense stimulation discourages the penile shaft from further withdrawal, explaining the short thrusting style that women noted in their unaltered partners.” (K. O'HARA and J. O'HARA 1999) References 1- C. J. Cold and K. A. McGrath In: Male and Female Circumcision. Denniston GC, Hodges FM, Milos MF eds Kluwer Academic/Plenum Publishers, New York, 1999. 2- C.J. COLD and J.R. TAYLOR The prepuce British Journal of Urology, Volume 83, Suppl. 1: Pages 34-44, January 1999
3-Morris L. Sorrells et al. Fine-touch pressure thresholds in the adult penis BJU INTERNATIONAL, Volume 99: Pages 864-869, April 2007
4 - The effect of male circumcision on the sexual enjoyment of the female partner .K. O'HARA and J. O'HARA .BJU INTERNATIONAL, Volume 83, Supplement 1, Pages 79-84, January 1, 1999.
Image may contain: one or more people and people sitting


 http://www.quranicpath.com/misconceptions/circumcision.html


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം